പശ്ചിമൊദയം (1847)
പശ്ചിമൊദയം (1847) | പശ്ചിമൊദയം (1848)→ |
[ 5 ] പശ്ചിമൊദയം
നമ്പ്രഒന്നിന്നു ൨പൈസവില
൧ാംനമ്പ്ര തലശ്ശെരി ൧൮൪൭.അകട്ടൊബ്ര
വെളിച്ചംപൂൎവ്വദിക്കിൽനിന്നുമാത്രമല്ലപശ്ചിമത്തിൽനിന്നുംവരുന്നത്ആശ്ചൎയ്യം
തന്നെ–ഈ കെരളം ദൈവവശാൽഇങ്ക്ലിഷകാൎക്കുഅധീനമായിവന്നതിനാലൊഈ
നാട്ടിൽഅറിഞ്ഞുകൂടാത്തചിലസംഗതികളെപടിഞ്ഞാറ്റിൽഇങ്ങൊട്ടുകടന്നു
വരുവാൻഒരുപാലംഉണ്ടായിരിക്കുന്നു–ഇവിടെനടപ്പായവിദ്യകളുംശാസ്ത്രങ്ങളുംഒഴി
കെവിലാത്തിയിൽനടക്കുന്നവപലതുംഉണ്ടു–രണ്ടുവകെക്കുംതമ്മിൽവളരെഭെദംഉണ്ടു
താനും–പരമാത്മാജീവാത്മാതുടങ്ങിയുള്ളമൎമ്മൊപദെശങ്ങളെധ്യാനിച്ചുഒരൊന്നുക
റ്റുണ്ടാക്കിദിവ്യശ്ലൊകങ്ങളെചമെച്ചുവിദ്വാന്മാരെരസിപ്പിക്കുന്നത്ഹിന്തുജ്ഞാന
ത്തിൽമൎയ്യാദതന്നെ–കാലദെശാവസ്ഥകളുടെസൂക്ഷ്മംനിദാനിച്ചറിഞ്ഞുകുട്ടികളുടെ
ഉപകാരത്തിന്നായിഗദ്യമാക്കിപറയുന്നതുവിലാത്തിജ്ഞാനത്തിന്റെലക്ഷണമത്രെ.
ഈവകവായിപ്പാൻആഗ്രഹിക്കുന്നവർഉണ്ടെങ്കിൽഞങ്ങൾമാസന്തൊറുംവിലാത്തി
ശാസ്ത്രങ്ങളിൽനിന്നുപറ്റുന്നത്ഒരൊന്നുഎടുത്തുഇതികീഴിൽകാണിച്ചമാതിരിയായി
മലയാളികൾക്കുതൊന്നുവാൻതക്കവണ്ണംഭാഷയിലാക്കിഅച്ചടിച്ചുആവശ്യമുള്ളവ
ൎക്കയക്കുകയുംചെയ്യും–വിലഒരുവൎഷത്തിന്നുഅരരൂപ്പിക—
ജ്യൊതിഷവിദ്യ
൬ശാസ്ത്രങ്ങളിലും൬൪കലാജ്ഞാനങ്ങളിലുംപ്രധാനമാകുന്നുഎന്നുഈരാജ്യക്കാർ
പലരുംപറയുന്നു–ജ്യൊതിഎന്നതുവെളിച്ചംതന്നെ–ജ്യൊതിഷമൊകണ്ണാലെകാണു
ന്നഗ്രഹങ്ങൾമുതലായവാനമീനുകളുടെഅറിവാകുന്നു–അതല്ലാതെ
സൎവ്വലാവണ്യംനല്കുംതാരകാധിപൻനൂനം
സൎവ്വശൊകങ്ങളെയുംകളയുംദിനാധിപൻ
എന്നൊരുപാട്ടിൽകെൾക്കുന്നതുപൊലെപണ്ടുപലരാജ്യക്കാരുംഒരൊരൊഗുണദൊഷ
ങ്ങൾമനുഷ്യൎക്കുവരുന്നത്‌നക്ഷത്രങ്ങളുടെകടാക്ഷബലത്താൽതന്നെഎന്നുനിരൂപിച്ചു [ 6 ] ജനരാശിയിങ്കലെഗ്രഹനക്ഷത്രാദിസ്ഥിതികൊണ്ടുംഗ്രഹചാരഭെദംകൊണ്ടുംവെ
വ്വെറെഅനുഭവങ്ങൾകാണുംഎന്നുസങ്കല്പിച്ചുംഗ്രഹണങ്ങളുംധൂമകെതുക്കളുംകണ്ടു
വളരെപെടിച്ചുംഇരിക്കുന്നു—ആവിദ്യയെനന്നായിഅന്വെഷണംകഴിച്ചവർഎല്ലാവ
രുംജ്യൊതിഷത്താല്വരുന്നഈവകഭാവിജ്ഞാനംവ്യൎത്ഥംഅത്രെഎന്നുകണ്ടിരി
ക്കുന്നു–അതുകൊണ്ടുസുബുദ്ധിയുള്ളജ്യൊതിഷക്കാർഅപ്രകാരംഒന്നുംതിരയാതെ
കണ്ണിനാലുംഗണിതത്താലുംകഴിയുന്നെടത്തൊളംജ്യൊതിസ്സുകളുടെഅവസ്ഥഎ
ന്തെന്നുവിചാരിക്കെഉള്ളു–
വെള്ളക്കാർകണ്ണിന്നുതുണവെണംഎന്നുവെച്ചുകണ്ണാടിക്കുഴലുകളെഉണ്ടാക്കിപലെ
ടത്തുംരാപ്പകൽനിത്യവാനംനൊക്കികൊണ്ടുഒരൊപുതുമകളെകണ്ടറിഞ്ഞിരിക്കുന്നു
സൂൎയ്യനെചുറ്റിചെല്ലുന്നഗ്രഹങ്ങൾഇപ്പൊൾ.൧൩എന്നുതൊന്നുന്നു–മുമ്പെവെള്ള
ക്കാർ൧൧എന്നുപറയും–കഴിഞ്ഞകൊല്ലത്തിലൊകുഴൽകൊണ്ടു൨പുതുതായിക
ണ്ടിരിക്കുന്നു—കണ്ണിന്റെക്രീയാവിവരവുംഅതിന്നുആയുധമാകുന്നകുഴലിന്റെപ്ര
യൊഗവുംപഠിപ്പിക്കുന്നതുദൃഷ്ടിവിദ്യതന്നെ—പിന്നെഗണിതത്തെയുംത്രീകൊണ
വിദ്യയെയുംനിരന്തരംശീലിക്കകൊണ്ടുംഒരൊരൊപുതിയക്രീയകളെപരീക്ഷിച്ചു
ട്ടുകണ്ടജ്യൊതിസ്സുകളുടെവലിപ്പവുംഅവറ്റിന്നുസൂൎയ്യനിൽനിന്നുള്ളദൂരവുംഅവ
റ്റിൽചലനക്രമവുംഇങ്ങിനെ൩വിശെഷങ്ങളെഅധികമധികംനിശ്ചയിച്ചുപൊരു
ന്നു—ഇങ്ങിനെദൃഷ്ടിവിദ്യയിലുംഗണിതത്തിലുംഅഭ്യാസംതികഞ്ഞവരാൽജ്യൊതി
ഷജ്ഞാനത്തിന്നുവൎഷംതൊറുംപുഷ്ടിവൎദ്ധിച്ചുവരുന്നു–
അതിനാൽഎന്തുപകാരംഎന്നാൽവൎഷംഅയനംമാസംരാപ്പകൽമുതലായകാല
ഭെദങ്ങളുടെസൂക്ഷ്മംനല്ലവണ്ണംഅറിഞ്ഞുവരുന്നു–ഇത്ഒന്നു–സമുദ്രത്തിൽകൂടവഴി
നിശ്ചയംവരുന്നത് മറ്റൊന്നു—പൂൎവ്വത്തിൽകരവിട്ടുകടൽവഴിയായിപൊവാൻവള
രെവിഷമമായിരുന്നു—ഇപ്പൊൾഗ്രഹങ്ങളുംനക്ഷത്രങ്ങളുംഇന്നകാലത്തഇന്നിന്നദി
ക്കുകളിൽനില്ക്കുന്നുഎന്നറികകൊണ്ടുകപ്പല്ക്കാർഎതുദ്വീപുകളിലെക്കുംഒടുന്നവഴിയെ
സ്വദെശത്തിൽഎന്നപൊലെനിശ്ചയിക്കുന്നു–സായ്പന്മാർ൩–൪–മാസംസമുദ്രമദ്ധ്യ
ത്തൂടെഒടുന്നസമയത്തുദിവസെനഉച്ചെക്കുഇപ്പൊൾഇന്നദിക്കിൽആകുന്നുഎന്നുംപൊ
കെണ്ടുംസ്ഥലത്തെക്ക്ഇനിഇത്രദൂരംഉണ്ടെന്നുംജ്യൊതിഷവിദ്യായുക്തികൊണ്ടുവിവ [ 7 ] രമായിഅറിയുന്നു–
ഇതിൽപിന്നെമാസന്തൊറുംക്രമത്താലെസൂൎയ്യനെയുംബുധൻമുതൽ൧൩ഗ്രഹങ്ങ
ളെയുംഅതാതൊടുചെൎന്നചന്ദ്രാദിഉപഗ്രഹങ്ങളെയുംവിവരിക്കും
കെരളപഴമ–
൧.പറങ്കികൾമലയാളത്തിൽവന്നപ്രകാരംപറയുന്നു–
കൊല്ലം൬൭൩ഇടവമാസം൯ാംതിയ്യതി(൧൪൯൮ആമത്,മെയി൨൦)ഞായറാഴ്ചയി
ൽതന്നെകോഴിക്കൊട്ട്നിന്നുതെക്കോട്ടുമീൻപിടിപ്പാൻപൊയചിലമുക്കുവർ൪ക
പ്പൽപടിഞ്ഞാറെദിക്കിൽനിന്നുവന്നുനുങ്കൂരംഇടുന്നത്കണ്ടു,മീൻവില്പാൻഅടുത്ത
പ്പൊൾ,ഒരിക്കലുംകാണാത്തവെഷവുംഭാഷയുംവിചാരിച്ചുവളരെഅതിശയിച്ചു–ക
പ്പല്ക്കഒരുമാലുമിഉണ്ടുഅവൻഗുജരാത്തികണക്കൻതന്നെ–മഴക്കാലംസമീപിച്ച
ല്ലൊഅറവികപ്പൽഎല്ലാംപൊയിഎന്തിനുഇപ്പൊൾവരുന്നുഎവിടെനിന്നുവ
രുന്നുഎന്നുചൊദിച്ചതിന്നുകാപ്പിരികൾവസിക്കുന്നമെലിന്തബന്തരിൽഞാൻഈ
വെള്ളക്കാർവരുന്നതുകണ്ടുഹിന്തുരാജ്യത്തിൽപൊകേണ്ടിഇരിക്കുന്നവർഎന്നുംവ
ഴിഅറിഞ്ഞുകൂടാഎന്നും,പ്രത്യെകംചൊല്ക്കൊണ്ടകൊഴിക്കൊട്ടിലെക്ക്ചെന്നുകച്ചവ
ടംതുടങ്ങെണംഎന്നുംകെട്ടിട്ടുവഴിനടത്തിഇരിക്കുന്നുഇന്നുചുരംകണ്ടപ്പൊൾഅ
വർപടച്ചവനെസ്തുതിച്ചുപാടിഎനിക്കനല്ലഇനാംതന്നിരിക്കുന്നുഎന്നുപറഞ്ഞു
കൊഴിക്കൊടഎവിടെഎന്നുചൊദിച്ചറിഞ്ഞുഇരിമ്പെടുത്തഓടിബന്തരിൽവ
രികയുംചെയ്തു–അനന്തരംകപ്പിത്താൻമാലുമിയെയുംഒരുപറങ്കിയെയുംക
രെക്കയച്ചു–ഇരുവരുംപൊയിഏറിയആളുകളെകടപ്പുറത്തകണ്ടുഎങ്കിലും,ഭാ
ഷഅറിയുന്നവൻആരുംഇല്ല–മാപ്പിള്ളമാർഅവരെഅങ്ങാടികളിൽകടത്തി
പരദെശികൎത്താക്കന്മാരുടെമാളികകളെയുംപീടികകളെയുംകാട്ടുമ്പൊൾമു
മ്പെവിലാത്തിക്ക്പൊയഒരുതുൎക്കൻഎതിരെറ്റുവെഷംകണ്ടറിഞ്ഞുപൊൎത്തുഗ
ൽഭാഷയിൽഎന്തൊരുശൈത്താൻനിങ്ങളെഇവിടെകൊണ്ടുവന്നുഎന്നുചൊ
ദിച്ചപ്പൊൾപറങ്കി–ഞങ്ങടെരാജാവ്മുളകമുതലായമലയാളചീനചരക്കുകളെ
യുംഅന്വെഷിപ്പാൻഅയച്ചിരിക്കുന്നു–അതല്ലാതെനസ്രാണികൾഈനാട്ടിലുംഉ
ണ്ടുഎന്നുകെട്ടുക്രിസ്തുമാൎഗ്ഗംനിമിത്തംചെൎച്ചവേണംഎന്നുനിശ്ചയിച്ചു.അതിനായി [ 8 ] വന്നിരിക്കുന്നത്എന്നറിയിച്ചാറെതുൎക്കൻഅപ്പവുംതെനുംകൊടുത്തുസല്ക്കരിച്ചുകൂടി
ചെന്നുകപ്പലിൽകയറിഎല്ലാവക്കുംബൊയവന്തൂഎന്നവാക്കുവിളിച്ചുസലാംചെ
യ്തപ്പൊൾപറങ്കികൾഭാഷഅറിയുന്നഒരാളെകിട്ടിഎന്നുസന്തോഷിച്ചുകരഞ്ഞു–തുൎക്ക
നുംകപ്പിത്താനൊടുസംസാരിച്ചുകാൎയ്യംസാധിപ്പാൻദുബാശിയായിസെവിക്കുംഎന്നു
സത്യവുംചെയ്തു–താമൂതിരിസാധുവാകുന്നുപ്രാപ്തിമാത്രംപൊരാകൊവിലകത്തുബ്രാ
ഹ്മണൎക്കുപ്രാധാന്യംപട്ടണത്തിലുംബന്തരിലുംമുസല്മാനരാകുന്നമാപ്പിളമാൎക്കുംഅറ
വിപാൎസിതുൎക്കമുതലായപരദെശികൾക്കുംആധിക്യംഉണ്ടുചീനത്തൊടുംമക്കത്തൊടും
അളവില്ലാത്തകച്ചവടംനടക്കുന്നുമഴക്കാലംതീരുമ്പൊൾദിവസെനപത്തുനൂറകപ്പ
ചുങ്കംതന്നെരാജാവിന്റെവരവിൽപ്രധാനം;അതുകൊണ്ടുനിങ്ങൾ
ലുംപടകും^വന്നുവ്യാപാരംചെയ്യുന്നതിൽതാമൂതിരിക്ക്‌രസംതൊന്നും–മാപ്പിള്ളമാ
ൎക്കുഅസൂയഉണ്ടായാലൊരാജാവുംനിങ്ങളെവിരൊധിക്കുംഅവൻഇപ്പൊൾ
പൊന്നാനിയിൽഇരിക്കുന്നുവെഗംആളെഅയക്കെണ്ടിഇരിക്കുന്നു–ഇങ്ങിനെഎ
ല്ലാംകെട്ടാറെകപ്പിത്താൻ൨പറങ്കികളെഅയച്ചു–മാനുവെൽഎന്നപൊൎത്തു
ഗൽരാജാവ്‌നിങ്ങളുടെകീൎത്തികെട്ടുതിരുമുമ്പിൽഎത്തുവാൻകല്പിച്ചുകത്തുക
ളെയുംഎഴുതിതന്നു;എപ്പൊൾവന്നുകാണാം?എന്നുഅന്വെഷിച്ചാറെതാമൂതിരി
വൎത്തമാനംഅറിഞ്ഞുമഴക്കാലത്തിന്നുമുമ്പിൽകപ്പൽപന്തലായിനികൊല്ലത്ത
ആക്കെണംഎന്നുംകൊഴിക്കൊട്ടുവന്നാൽകാണാംഎന്നുംഉത്തരംഅയച്ചു–അപ്ര
കാരംതന്നെഗാമകപ്പിത്താൻചെയ്തു.പന്തലായിനിമുഖത്തുനങ്കൂരംഇടുകയും
ചെയ്തു—
൨. ഗാമതാമൂതിരിയെ കണ്ടപ്രകാരം–
ഇടവം ൧൭ാം തിങ്കളാഴ്ചകൊത്തുവാളും ൨൦൦ നായന്മാരും പന്തലായിനിക്കുവന്നപ്പൊ
ൾ ഗാമകപ്പിത്താൻപറങ്കിമൂപ്പന്മാരുമായിവിചാരിച്ചു–ഞാൻ പൊയിരാജാവെ
കാണുംആപത്തുണ്ടായാൽനിങ്ങൾഒട്ടുംപാൎക്കരുത്ഉടനെനങ്കൂരംഎടുത്തുപൊൎത്തുഗ
ലിൽഒടിമലയാളത്തിലെവഴിഅന്വേഷിച്ചുകണ്ടപ്രകാരംഎല്ലാംഅറിയിക്കെ
ണംഎന്നുകല്പിച്ചുവസ്ത്രാലങ്കാരങ്ങളെധരിച്ചുവെടിവെച്ചുകൊടിപറപ്പിച്ചു൧൨
പറങ്കികളൊടുംകരെക്കഇറങ്ങി–അനന്തരംനായന്മാർഎതിരെറ്റുവണങ്ങിതണ്ടി
ൽകരെറ്റിഎല്ലാവരുംഘൊഷിച്ചനടയായിപുറപ്പെട്ടുകാപ്പുകാട്ടെത്തിസല്ക്കാരം [ 9 ] വാങ്ങിഅനുഭവിച്ചതിന്റെശെഷം,ങ്ങാടത്തിൽകയറിപുഴവഴിയായിചെല്ലുമ്പൊ
ൾരണ്ടുപുറവുംഅനെകംവലിയപടവുകൾകരെക്കുവലിച്ചഓലമെഞ്ഞുനില്ക്കുന്നത്
കണ്ടുകിഴിഞ്ഞുമറ്റുതണ്ടുകളിൽകയറിമഹാപുരുഷാരമദ്ധ്യത്തുടെചെന്നുഒരുമതില
കത്ത്എത്തുകയുംചെയ്തു.അതിൽവലുതായിട്ടുള്ളഒരുചെമ്പുതൂണുംഅതിന്മീതെ
ചെമ്പുകൊഴിയുംപ്രവെശത്തിൽ൭മണികളുംതൂങ്ങുന്നതുംകണ്ടു–ബ്രാഹ്മണർഎതിരെ
റ്റുകപ്പിത്താൻമുതലായവരുടെമെൽവെള്ളംതളിച്ചുതീൎത്ഥവും പ്രസാദവുംകൊടു
ത്തു–കപ്പിത്താൻഇതുപള്ളിമൎയ്യാദഎന്നുവിചാരിച്ചുനെറ്റിമെൽതൊട്ടുപിന്നെകൈ
മെൽതെപ്പാൻവസ്ത്രംനിമിത്തംസമ്മതിച്ചതുംഇല്ല–ക്ഷെത്രത്തിൽപൊയികൊത്തു
വാൾസാഷ്ടാംഗംവീണപ്പൊൾഅവരുംമുട്ടുകുത്തിനമസ്കരിച്ചു–നാലുകൈകളുംദീൎഘ
പല്ലുംമറ്റുംബീഭത്സരൂപങ്ങളായബിംബങ്ങളെകണ്ടാറെഒരുപറങ്കിഇതുദൈവം
അല്ലപിശാച്ചരൂപമായിരിക്കുംഎൻനമസ്കാരംസത്യദൈവത്തിന്നായിട്ടത്രെഎന്ന
സ്വഭാഷയിൽപറഞ്ഞത്കെട്ടുകപ്പിത്താൻചിരിച്ചെഴുനീറ്റു–അവിടെനിന്നുപുറ
പ്പെട്ടുരാജധാനിയിൽഎത്തിയപ്പൊൾമറ്റൊരമ്പലത്തിൽപ്രവെശിച്ചുഭഗവതി
യെകന്യാമറിയഎന്നുവിചാരിച്ചുവന്ദിച്ചുകാഹളംനടവെടിമുതലായഘൊഷ
ത്തൊടുംകൂടമതിലകത്തുചെന്നു–അതിന്നുനന്നാലുകന്മതിലുകളുംഓരൊഗൊപുരങ്ങ
ളിൽ൧0.൧൦ കാവല്ക്കാരുംഉണ്ടു–കമ്മന്മാർ പണിക്കർമെനൊക്കിമുതലായസ്ഥാ
നികൾഅനവധിനില്ക്കും–കാവല്ക്കാർപുരുഷാരത്തെനീക്കുമ്പൊൾതിക്കുംതിരക്കും
കൊണ്ടുചിലർമരിച്ചു–നാലാംപടിവാതുക്കൽഭട്ടത്തിരിപ്പാടഎതിരെറ്റുകപ്പിത്താ
നെആശ്ലെഷിച്ചുവലങ്കൈപിടിച്ചുആസ്ഥാനമണ്ഡപത്തിൽതിരെക്കകത്തുപ്ര
വെശിപ്പിച്ചു–അതിൽപച്ചപ്പടംവിരിച്ചതുംപലദിവ്യാംബരങ്ങൾവിതാനിച്ചതും
ചുറ്റുമുള്ളഇരുത്തിപ്പലകമെൽമന്ത്രീകൾഇരിക്കുന്നതുംനടുവിൽകട്ടിലിന്മെൽകുന്ന
ലക്കൊനാതിരിരാജാവ്കിടക്കുന്നതുംകണ്ടു–അവൻവൃദ്ധൻവലങ്കൈയിൽ൧൪ര
ത്നമയവീരചങ്ങലഇട്ടതിനാൽഒരാൾതൃക്കൈതാങ്ങെണ്ടതായിരുന്നു–കെശബ
ന്ധത്തിന്മീതെമുടിഅണിഞ്ഞതുംകാതുസ്വൎണ്ണാലങ്കാരംകൊണ്ടുചുമലോളംതുങ്ങു
ന്നതുംഅരയിൽസൂൎയ്യദീപ്തികലൎന്നഉടഞ്ഞാൺധരിച്ചതുംകണ്ടു–രണ്ടുഭാഗത്തുവെറ്റി
ലതളികയുംപൊൻകൊളാമ്പിയുംപൊൻകിണ്ടിയുംവെച്ചിരുന്നു–മന്ത്രികൾഎഴുനീറ്റു [ 10 ] വായിപൊത്തിനില്ക്കുമ്പൊൾകപ്പിത്താൻതിരുമുമ്പിൽചെന്നു൩വട്ടംതൊഴുതു–രാജാ
വ്ആയാസംനിമിത്തംഅവരെഇരുത്തിചിലസൌജന്യവാക്കുകൾകല്പിച്ചശെ
ഷംപനസവുംവരുത്തികൊടുത്താറെഅവൎഭക്ഷിക്കുന്നത്കണ്ടപ്പൊൾചിരിച്ചു
അവർഅണ്ണാന്നുവെള്ളംകുടിച്ചാറെ,വെള്ളംതരുമൂക്കിൽപൊയതിനാൽരാജാവ്
അധികംചിരിച്ചു–അനന്തരംവൎത്തമാനംഅന്വെഷിച്ചപ്പൊൾപൊൎത്തുഗൽരാജ്യം
ഇവിടെനിന്നുപടിഞ്ഞാറുവടക്കായിയുരൊപരാജ്യങ്ങളുടെഒടുവിൽതന്നെഇരി
ക്കുന്നു–മുസല്മാനർമിസ്രവഴിയായികൊണ്ടുപൊകുന്നമുളകുംചീനച്ചരക്കുകളുംഞങ്ങ
ൾവളരെവിലെക്കവാങ്ങിവരുന്നതാകകൊണ്ടുഞങ്ങളുടെരാജാവ്അപ്രീകഖണ്ഡത്തി
ന്റെചുറ്റിലുംഓടിമലയാളത്തിൽപൊയികച്ചവടംചെയ്തവരാമൊഎന്നുഭാവിച്ചുപല
പ്പൊഴുംകപ്പല്ക്കാരെനിയൊഗിച്ചിരിക്കുന്നു–ഒടുക്കം൧൦മാസത്തിന്നുമുമ്പെഎന്നെ
അയച്ചപ്പൊൾദൈവകടാക്ഷത്താൽഈവിഷമയാത്രസാധിച്ചിരിക്കുന്നു–രാജാവ്
തങ്ങൾക്കഅറവിഭാഷയിൽഎഴുതിയകത്തഇതാഎന്നുപറഞ്ഞുകൊടുത്താറെ
രാജാവ്‌വാങ്ങിഇല്ല–ഇപ്പൊൾസമയംഇല്ലവന്നത്‌സന്തൊഷംതന്നെമുസല്മാനരുടെ
വീട്ടിൽപാൎക്കഎന്നുകല്പിച്ചാറെവെദംനിമിത്തംഇടച്ചലിന്നുസംഗതിആകകൊണ്ടും
വാക്കറിഞ്ഞുകൂടായ്കകൊണ്ടുംഒരുമിച്ചുപാൎക്കുന്നത്‌നന്നല്ലവെറെപാൎക്കാമല്ലൊഎന്നറി
യിച്ചപ്പൊൾതാമൂതിരിസമ്മതിച്ചുഅവർരാത്രീയിൽപെരുമാരിയിൽതന്നെപട്ടണത്തി
ൽഎത്തിനല്ലൊരുവീട്ടിൽകരെറിപാൎക്കയുംചെയ്തു–അനന്തരംതുൎക്കൻഇവിടെസമ്മാ
നംസകലത്തിലുംപ്രധാനമല്ലൊഎന്തുവെക്കാതിരുന്നുഎന്നറിച്ചാറെകപ്പിത്താ
ൻതിരുമുല്ക്കാഴ്ചെക്കായിചിലചരക്കുകളെഅയച്ചുസ്വരാജ്യംവിട്ടുപോകുമ്പൊൾ
ഇവിടെഎത്തുംഎന്നറിഞ്ഞില്ലയായിരുന്നുഅതുകൊണ്ടയൊഗ്യമായകാഴ്ചക്കസംഗ
തിവന്നില്ലഎന്നുഎഴുതിച്ചുമന്ത്രീകൾക്കുംചിലതുഅയച്ചുകൊടുപ്പിക്കയുംചെയ്തു–
ഭൂമിശാസ്തം
ഒന്നാംഖണ്ഡം
ഗണിതങ്ങളുംഭ്രമ്യാകൃതിവിശെഷങ്ങളും
൧. നക്ഷത്രഭെദങ്ങൾ
അളവില്ലാത്തആകാശമാൎഗ്ഗത്തിൽഅനെകപ്രകാശമണ്ഡലങ്ങൾതൂങ്ങി നില്ക്കുന്ന പ്രകാ [ 11 ] രംതൊന്നുന്നു അവറ്റിൽമൂന്നിന്നുസൂൎയ്യൻചന്ദ്രൻ ഭൂമിഎന്നിങ്ങിനെ പ്രത്യെകംപെരു
കൾഉണ്ടുശെഷംസൎവ്വത്തിന്നും നക്ഷത്രങ്ങൾ എന്നുപറയുന്നു ൟ ഗൊളങ്ങൾക്ക നിത്യസ്ഥി
തിപ്രമാണം എന്നൂഹിപ്പാൻ സംഗതിഇല്ല ഒരിന്നിന്നു ആകാശമാൎഗ്ഗത്തൂടെനിയമെന
ഭ്രമണസഞ്ചാരങ്ങളുമുണ്ടു ഇതിന്റെവിശെഷങ്ങളെസംക്ഷെപിച്ചുപറയാം–
൨. നക്ഷത്രസഞ്ചാരങ്ങൾ.
ജ്യൊതിശാസ്തീകൾ കണ്ണാടിക്കുഴലൂടെആകാശമാൎഗ്ഗത്തിൽ നൊക്കി നക്ഷത്രങ്ങളുടെ
സഞ്ചാരവുംവലിപ്പവുംഅല്പം സൂചിപ്പിച്ചുപറയുന്നിതുസൎവ്വാകാശമണ്ഡലങ്ങൾക്കഒരു
മദ്ധ്യസൂൎയ്യൻഉണ്ടുസ്ഥിരനക്ഷത്രങ്ങൾഎന്നു പെരായപ്രകാശഗൊളങ്ങൾആസൂൎയ്യനെ
എത്രയും ദൂരത്തുനിന്നുസമവൃത്തവഴിയായിചുറ്റിസഞ്ചരിക്കുന്നു എങ്കിലുംഈമണ്ഡല
ങ്ങളുടെ വിസ്താരവുംദൂരതയും കൊണ്ടുംഅവചെല്ലുന്നവട്ടത്തിന്റെദീൎഘംനിമിത്തവുംഎ
കഭ്രമണത്തിന്നുഅനെകായിരം ആണ്ടുവെണ്ടിവരുന്നു പലഗ്രഹങ്ങളുംസ്ഥിരനക്ഷത്ര
ങ്ങളെചെൎന്നുപ്രദക്ഷിണംവെച്ചുഅവറ്റിന്റെതെജസ്സിനാലെപ്രകാശിക്കുന്നുചി
ലതിന്നുസഹഗാമികളായ ഉപഗ്രഹങ്ങളുമുണ്ടു ഇങ്ങിനെആകാശമാൎഗ്ഗത്തിൽ ഒരൊ
സ്ഥിരപ്രമാണപ്രയാണങ്ങളെയും കാണുന്നു—
൩. സൂൎയ്യസംസ്ഥിതി
ഒരുസ്ഥിരനക്ഷത്രത്തിന്റെയും അതിനെ ചുറ്റിഭ്രമിക്കുന്നഗ്രഹങ്ങളുടെയുംസം
ബന്ധത്തിന്നുസൂൎയ്യസംസ്ഥിതിഎന്നപെർപറ്റൂംഈവകഎത്രഉണ്ടെന്നുനിശ്ച
യിപ്പാൻപാടില്ലനാംവസിച്ചുവരുന്നഭൂമിചെൎന്നുഅനുഗമിക്കുന്നതിനെഅറിയു
ന്നുള്ളു സൂൎയ്യനെചുറ്റിസഞ്ചരിക്കുന്ന ൧൩ഗ്രഹങ്ങളിൽഭൂഗൊളവുംകൂടിഇരി
ക്കുന്നു സൂൎയ്യനൊടുഅടുക്കെചെൎന്നവബുധൻ ശുക്രൻ ഭൂമി ചൊവ്വഈനാലുത
ന്നെചൊവ്വായ്ക്കപ്പുറം ആദിത്യനെചുറ്റിചെല്ലുന്നവവെസ്തായൂനൊചെരസ്പ
ല്ലസ്സ്അസൂയ്യാ ഈ അഞ്ചുചെറിയഗ്രഹങ്ങൾതന്നെവ്യാഴംശനിഉറനുസ്‌നപ്തൂ
ൻ എന്നീവലിയഗ്രഹങ്ങൾ സൂൎയ്യനെദൂരത്തുനിന്നുചുറ്റിസഞ്ചരിക്കുന്നു ഇതല്ലാതെ
ഗ്രഹങ്ങളെയും അവറ്റിന്റെ ഒരുമിച്ചുസൂൎയ്യനെയുംചുറ്റുന്ന ൧൮ഉപഗ്രഹങ്ങളുമു
ണ്ടുഅവറ്റിൽഭൂമിക്കു ഒന്നുവ്യാഴത്തിന്നുനാലുശനിക്കുഎഴുഉറനുസിന്നുആറുസഹഗാ
മികളായിരിക്കുന്നു. [ 12 ] ൪ .ഭൂഗൊളസഞ്ചാരവുംഅതിനാൽഉണ്ടാകുന്നവിശെഷങ്ങള–
ഭൂഗൊളം൩൬൫꠰.ദിവസത്തിന്നകം൨꠱കൊടിയൊജന* ദൂരത്തുനിന്നും൧൬꠱കൊടി
യൊജനദീൎഘമുള്ളനെടുവട്ടത്തിൽ ആദിത്യനെചുറ്റിസഞ്ചരിക്കുന്നതുമല്ലാതെ൬൦
നാഴികെക്കകംസ്വവിട്ടവുംചുറ്റിഉരുളുന്നു ഈരണ്ടുവിധംഭ്രമണങ്ങളെകൊണ്ടുഋ
തുക്കളിലും അഹൊരാത്രങ്ങളിലും പലഭെദങ്ങളുണ്ടായിവരുന്നുഅതെങ്ങിനെഎന്നാ
ൽ ആദിത്യന്നു അഭിമുഖമായഭൂഗൊളത്തിന്റെപാതിഅംശംമാത്രംപ്രകാശമായി
വരികകൊണ്ടും ഒരൊരൊദിക്കുകൾ നിത്യസഞ്ചാരംഹെതുവായിദിവസെനസൂൎയ്യൻ
പ്രകാശിപ്പിക്കാത്തഭൂപാതിയിലും തിരിഞ്ഞുപൊകകൊണ്ടും എല്ലാടവും൬൦ നാഴി
കെക്കകം അഹൊരാത്രംതികഞ്ഞുവരുന്നു ഭൂഗൊളവിട്ടംരാശിചക്രത്തിൽസ്തംഭാ
കാരെണനിന്നുഎങ്കിൽ ഒരൊരൊദിക്ക൩൦നാഴികവെയിൽ കൊള്ളുന്നഗൊ
ളാൎദ്ധത്തിലും൩൦നാഴികസൂൎയ്യൻ പ്രകാശിപ്പിക്കാത്തപാതിയിലും തിരിഞ്ഞുചെ
ന്നുഅഹൊരാത്രവും ഋതുക്കളുംഭൂമിയിൽഎങ്ങുംസമമായിരിക്കും എങ്കിലുംഭൂമിയ
ച്ച് അല്പംചാഞ്ഞും പ്രകാശം കൊള്ളുന്നഅംശംദണ്ഡാകാരമായുംരാശിചക്രത്തിൽ
കിടക്കകൊണ്ടുരാപ്പകൽ വളരെഭെദിച്ചുപൊകുന്നു. ഭൂഗൊളവിട്ടത്തിന്റെര
ണ്ടറ്റങ്ങളുടെനടുവിലെദിക്കുഒരൊദിവസസഞ്ചാരം കൊണ്ടുഭൂമിയെരണ്ടു സമ
മായഅംശങ്ങളാകുന്നവട്ടമായിചെല്ലുന്നു ആവട്ടത്തിന്നു മദ്ധ്യരെഖഎന്നപെ
ർവെയിൽ കൊള്ളുന്നഗൊളാൎദ്ധത്തിൽവൃത്തവുംഭൂമദ്ധ്യത്തിൽ കൂടിനടക്കു
കകൊണ്ടുഈരണ്ടുസമവൃത്തങ്ങൾ തമ്മിൽ ഒത്തഅംശങ്ങളാകുന്നതിനാൽമദ്ധ്യ
രെഖയിൽ അത്രെഅഹൊരാത്രംഎല്ലായ്പൊഴും സമംതന്നെആകുന്നു–
*ഇതിൽപറഞ്ഞുവരുന്നയൊജനഒന്നുന്നു൪നാഴികപ്രമാണംഎന്നറിക–
അറിവുള്ളജനംചൊന്നവചനത്തെമറക്കൊല്ലാ
കളവിനങ്ങൊരുനാളുംനിനെച്ചീടൊല്ലാ—
Editor. T. Miller. [ 13 ] നമ്പ്രഒന്നിന്നു. പശ്ചിമൊദയം ൨പൈസ്സവില.
൨ാം നമ്പ്ര തലശ്ശെരി ൧൮൪൭. നവമ്പ്ര.
രാശിചക്രം
സൂൎയ്യൻ അസ്തമിച്ചതിന്റെശെഷം ഒരുത്തൻ ഒരുകുന്നിന്മെൽ കെറിനൊക്കിയാൽ
ആസമയംനക്ഷത്രം ഉദിക്കുന്നതുംപിന്നെക്രമെണ പൊങ്ങി പൊങ്ങി അൎദ്ധരാത്രിയി
ൽ തലെക്കുനെരായും പിന്നെ ചാഞ്ഞു ചാഞ്ഞു ഉഷസ്സിങ്കൽ അസ്തമിക്കുന്നതും കാണു
ന്നു. പണ്ടു ലൊകർ ഇങ്ങിനെ നക്ഷത്രങ്ങളുടെ ഉദയാസ്തമാനങ്ങൾകാണ്കകൊണ്ടുനക്ഷ
ത്രങ്ങൾ ഒക്കയും ദിവസെന ഒരുവട്ടം ഭൂമിയെ ചുറ്റിവരുന്നു എന്നു നിരൂപിച്ചിരുന്നു—
പരിചയം ഉണ്ടായാറെ ഭൂമിദിവസെന ഒരുപ്രാവശ്യം തിരിയുന്നത കൊണ്ടു ഇവറ്റി
ന്റെ ഉദയാസ്തമാനങ്ങൾ കണ്ണിന്നു തൊന്നുന്നതു ഭൂമിയുടെ ഉരുൾചയാൽ സംഭവി
ക്കുന്ന ഭ്രമമത്രെഎന്നുനിശ്ചയിച്ചു– അതുമാത്രം അല്ല മുമ്പിൽ പറഞ്ഞ പ്രകാരം ഒ
രുവൻ ദിവസെനനൊക്കിവരുമ്പൊൾ അസ്തമാനസമയത്തിൽ ഒരുവലിയ നക്ഷത്രം
ഉദിക്കുന്നതുകണ്ടു. പിന്നെ അഞ്ചാറുദിവസം കഴിഞ്ഞാറെ ആസമയത്തെക്കഅതഅ
ല്പം മെല്പെട്ട പൊങ്ങിയും— ൩. മാസം ചെന്നാറെ തലയ്ക്കനെരെയും പിന്നെയും ക്രമ
ത്താലെ–൩–മാസം കഴിഞ്ഞാറെ അത് സൂൎയ്യനൊന്നിച്ചു അസ്തമിക്കുന്നതു കാണും–
ഇങ്ങിനെപിന്നെയും. ൬. മാസം കഴിഞ്ഞാൽ ആ നക്ഷത്രത്തെ മുമ്പിലെപ്പൊലെഅ
സ്തമിക്കുന്നതും ഉദിക്കുന്നതുംകാണും– ഈനക്ഷത്ര ചലനംനുമുക്കു തൊന്നുന്നതല്ലാതെ ഉ
ള്ളതല്ല– ഈഭൂമി ദിവസെന ഒരു പ്രാവശ്യം തന്നെത്താൻ ചുറ്റുന്നതുപൊലെ– ൩൬൫꠰
ദിവസംകൊണ്ടു ഒരു പ്രാവശ്യം സൂൎയ്യനെപ്രദക്ഷിണംചെയ്യുന്നതുകൊണ്ടു അതുംഭൂമി
യുടെ ചലനംകൊണ്ടുണ്ടാകുന്ന ഒരു ഭ്രമമത്രെ–ഇങ്ങിനെ ഒരുസം വത്സംമുഴുവനും രാത്രി
തൊറും നൊക്കുമ്പൊൾ അനെകംനക്ഷത്രങ്ങൾസ്ഥലമാറ്റം കൂടാതെ അവിടവിടെ ത
ന്നെ നില്ക്കുന്നതായികാണും–അവസ്ഥിരനക്ഷത്രങ്ങളാകുന്നു–ചിലനക്ഷത്രങ്ങൾ ക്രമെ
ണ കിഴക്കൊട്ടുനീങ്ങുന്നതുംഅതിൽ ചിലഒന്നിച്ചുകണ്ടാൽ അവറ്റിൽതന്നെഗതി വെഗത
യിൽ എറക്കുറവുംകാണും–അതുഗ്രഹങ്ങൾആകുന്നതു–പൂൎവ്വന്മാർ മണ്ഡലത്തിൽചിതറികിട [ 14 ] ക്കുന്നഒരൊരൊസ്ഥിരനക്ഷത്രങ്ങളെരാശീകരിച്ചുഒരൊരൊരൂപം സങ്കല്പിച്ചുനാമംവിധി
ക്കയുംചെയ്തു–
വടക്കെ പാതിയിൽ കണ്ടനക്ഷത്രങ്ങളെ൩൮.രാശികൾ ആക്കിതെക്കെപാതിയിൽകണ്ട
തു. ൪൮രാശിഎന്നും കല്പിച്ചു–നടുവിൽ സൂൎയ്യ സഞ്ചാരമുള്ളവീഥിയെവിചാരിച്ചു—൧൨.
രാശി ആക്കി ആ വീഥിക്കുരാശിചക്രംഎന്ന പെരും ഇട്ടു ആ ൧൨. രാശികളെ സുഖെന ഉ
ള്ളകണക്കിന്നുവെണ്ടി അന്യൊന്യം സമമക്കിയശെഷം ഒരൊരൊരാശി. ൩൦–അംശമാ
ക്കിവിഭാഗിച്ചു ഇങ്ങിനെ രാശിചക്രത്തിന്നു–൩൬൦– അംശം കല്പിച്ചു– അംശങ്ങളെയും മ
ണിക്കൂറ എന്നപൊലെ൬൦– മിനിട്ടായും ഒരുമിനിട്ട– ൬൦–നിമിഷമായുംപകുത്തിരിക്കുന്നു.
നക്ഷത്രമൊ– ഗ്രഹമൊ ഇന്നിന്നദിക്കിൽ ആകുന്നുഎന്നു നിശ്ചയിക്കെണ്ടതിന്നുവി
ഭാഗത്തിന്നുഇത്രസൂക്ഷ്മതവെണം–ആ ൩൬൦- അംശങ്ങളിൽ അദ്യം മീനത്തിൽതന്നെ
അതുകൊണ്ട മെടത്തിന്റെ തല–൩൦– കഴിച്ചുതുടങ്ങുന്നു– ഇടവം൬൦– കഴിച്ചുതുടങ്ങുന്നു–ച
ന്ദ്രനൊ മറ്റൊഇടവമദ്ധ്യത്തിൽ നില്ക്കുമ്പൊൾ.൭൫. അംശത്തിൽ ആകുന്നുഎന്നും. കുംഭ
മദ്ധ്യത്തിൽ നില്ക്കുമ്പൊൾ. ൩൪൫. അംശത്തിൽഎന്നുംപറയുന്നു– ഇങ്ങിനെ കിഴക്കുപ
ടിഞ്ഞാറുള്ള നീളംഅല്പം അറിയെണ്ടതിന്നു രാശി ചക്രം മതി—
അതിന്റെ സൂക്ഷ്മനിദാനത്തിന്നും തെക്കുവടക്കുള്ളഅകലംഅറിയെണ്ടതിന്നും മ
റ്റൊന്നുആവശ്യം– ധ്രുവൻ എന്നൊരുസ്ഥിരനക്ഷത്രംഉണ്ടു– അതുൟഭൂഗൊളത്തി
ന്റെ വടമുനെക്കു എകദെശംനെരെനില്ക്കുന്നതാകകൊണ്ടു അന്യനക്ഷത്രങ്ങൾ എ
ല്ലാംഅതിന്നുതെക്ക എന്നുപറയുന്നു– ആകയാൽ രാശിചക്രമല്ലാതെപരമണ്ഡല
ത്തെ രണ്ടാക്കിവിഭജിക്കുന്ന ഒരുസമരെഖയെ സങ്കല്പിച്ചിരിക്കുന്നു– ആയതിന്നു
രാശിചക്രത്തിൽ ഒരുപാതി എകദെശംവടക്കൊട്ടും മറ്റെപാതിഎകദെശംതെ
ക്കൊട്ടും ചാഞ്ഞുനില്ക്കുന്നു ആസമരെഖയിൽനിന്നു ധ്രുവന്നു. ൯൦.അംശംവടക്ക അക
ലംഉണ്ടു– സപ്ത ഋഷികൾക്ക എകദെശം.൬൦. അംശം വടക്ക അകലം [ 15 ] ഇങ്ങിനെ ഇടവസങ്ക്രാന്തിയിൽരാശിചക്രരെഖസമരെഖയിൽനിന്നു ൨൩꠱അംശംവടക്കാ
കുന്നു– വൃശ്ചികസങ്ക്രമത്തിൽ ൨൩꠱അംശം തെക്കാകുന്നു–ചന്ദ്രൻ രാശിചക്രത്തിലല്ലാതെ
കുറയാതെക്കുംവടക്കും തെറ്റുകകൊണ്ടു ആയതഒരൊദിവസത്തിൽകടക്കുന്നഭാഗ
ത്തിന്നുഈനാട്ടുകാർ നാൾഎന്നുപെരിട്ടു ഇങ്ങിനെ ൨൭നക്ഷത്രങ്ങൾഎന്ന ചെറുരാശിക
ളെസങ്കല്പിച്ചിരിക്കുന്നു– അതാരാശിയൊടുചെരുന്ന മാസവും നക്ഷത്രങ്ങളും ഇവിടെ
സംക്ഷെപിച്ചു കാട്ടാം—
<divrend="dictionary-table">
രാശി | അടയാളം | മാസം | നക്ഷത്രം. |
---|---|---|---|
മെടം | ♈ | എപ്രീൽ. മെയി. | അശ്വതി.ഭരണി. കാൎത്തിക |
ഇടവം | ♉ | മെയി. ജൂൻ. | രൊഹിണി. മകെൎയ്യം. |
മിഥുനം | ♊ | ജൂൻ. ജൂലായി. | തിരുവാതിര. പുണർതം. |
കൎക്കടകം | ♋ | ജൂലായി. ആഗൊസ്ത. | പൂയം. ആയില്യം |
ചിങ്ങം | ♌ | ആഗൊസ്ത. സത്തെമ്പ്ര. | മകരം. പൂരം. ഉത്രം |
കന്നി | ♍ | സത്തെമ്പ്ര. അകട്ടൊമ്പ്ര. | അത്തം. ചിത്ര. |
തുലാം | ♎ | അകട്ടൊ.നൊവമ്പ്ര. | ചൊതി. വിശാഖം. |
വൃശ്ചികം | ♏ | നൊവ– ദെസെമ്പ്ര. | അനിഴം– തൃക്കെട്ട. |
ധനു | ♐ | ദെസെ– ജനുവരി. | മൂലം. പൂരാടം ഉത്രാടം |
മകരം | ♑ | ജനു.വിപ്രവരി. | തിരുഒണം– അവിട്ടം |
കുംഭം | ♒ | വിപ്രവ–മാൎച്ചി. | ചതയം–പൂരുട്ടാതി. |
മീനം | ♓ | മാൎച്ചി– എപ്രീൽ | ഉത്രട്ടാതി. രെവതി. |
കെരളപഴമ
൩൦. മാപ്പിള്ളമാരുടെ വിരൊധവും വൎഷ കാലത്തിലെതാമസവും–
ഈഉണ്ടായത എല്ലാം മുസല്മാനർ കരുതിക്കൊണ്ടു പറങ്കികൾ വന്നതുനമ്മുടെ കച്ചൊ
ടത്തിന്നുനാശം തന്നെനല്ലവണ്ണംനൊക്കെണംഎന്നുവിചാരിച്ചുകൊത്തിവാൾമുത
ലായവൎക്കുംവളരെകൈക്കൂലികൊടുത്തുവശീകരിച്ചുപറങ്കികൾ വ്യാപാരികൾ അല്ലക
ടല്പിടിക്കാരത്രെഅവരുടെരാജാവുഇവിടെഅയച്ചിരിക്കുന്നുഎങ്കിൽഇത്രനിസ്സാ [ 16 ] രസാധനങ്ങളെതിരുമുല്ക്കാഴ്ചവെക്കയില്ലയായിരുന്നു. വഴിയിൽ വെച്ചുചിലദിക്കി
ൽ നിന്നു മുസല്മാനരുമായികലഹിച്ചു നാശംചെയ്തിരിക്കുന്നു എന്നു മാലുമിഅറിയിച്ചി
രിക്കുന്നു– ഇസ്ലാമും അവരുമായിട്ടു എപ്പൊഴുംഘൊരയുദ്ധംഉണ്ടായിട്ടുണ്ടല്ലൊ. നമ്മു
ടെ മുതലിയാരുംപറങ്കികൾ വന്നുസകലവുംനശിപ്പിക്കും എന്നുകഴിഞ്ഞകൊല്ലത്തി
ൽതന്നെശകുനഫലംപറഞ്ഞിരിക്കുന്നു–അതുകൊണ്ടുപുതുസ്നെഹംരാജാവവൎക
ൾക്കവെണം– എങ്കിൽപഴയകെട്ട അറ്റുപൊകും ഇവരെചെൎത്തുകൊണ്ടാൽഞങ്ങ
ൾഒരുമിച്ചുതന്നെവിട്ടുപൊകും–എന്നാൽഈരാജ്യമാഹാത്മ്യംഎല്ലാം ക്ഷയിക്കും–ഇനി
തിരുമനസ്സിൽതൊന്നുന്ന പ്രകാരം ചെയ്യട്ടെഎന്നുണൎത്തിച്ചു–
അതുകൊണ്ടുതാമൂതിരി ൧൯ാതിയ്യതികപ്പിത്താനെവരുത്തി നിങ്ങൾആർആ
കുന്നു— നെർപറഞ്ഞാൽഞാൻശിക്ഷിക്കയില്ല. എന്തിന്നുവന്നു– ഈനാട്ടുകാർമനു
ഷ്യരല്ല കല്ലെന്നു വിചാരിച്ചിട്ടൊഈവകകാഴ്ചവെച്ചതു– എന്നിങ്ങനെഒരൊന്നു ക
ല്പിച്ചപ്പൊൾകപ്പിത്താൻ പറഞ്ഞു–ഞങ്ങളുടെ കാൎയ്യംനിങ്ങൾക്കഇപ്പൊൾബൊധിക്ക
യില്ല ക്രമത്താലെബൊധിക്കും– ഞങ്ങടെരാജാവുലൊകരക്ഷിതാവായയെശുക്രീ
സ്തുവെസൎവ്വ രാജ്യങ്ങളിലുംഅറിയിച്ചുവാഴിക്കെണം എന്നുവെച്ചുഎവിടെയുംക
പ്പലുകളെ അയച്ചുജാതികളിൽഐക്യംവരുത്തുന്നുണ്ടു–നിങ്ങളുടെഅമ്പലങ്ങളി
ലും ബിംബങ്ങളിലും ത്രിമൂൎത്തിതമ്പ്രാട്ടിമുതലായ ഭാവനകളിലുംഞങ്ങളുടെമത
ത്തൊടു ഒരുസംബന്ധംകാണുന്നുണ്ടു– അന്യജാതികളെപൊലെനിങ്ങളുംഈപുതി
യവൎത്തമാനത്തെഅംഗീകരിച്ചാൽ ഈരാജ്യമാഹാത്മ്യം ഇടവിടാതെവൎദ്ധിച്ചുവരും
ഞങ്ങൾക്കുസകലജാതികളൊടുംസ്നെഹംഉണ്ടു–ഇസ്ലാംവകക്കാരൊടു മാത്രംഇല്ല–
അവർനിത്യം ഞങ്ങളെ ചതിപ്പാൻനൊക്കുന്നു– നിങ്ങളെയും ചതിക്കുന്നുആകയാ
ൽഞങ്ങടെരാജാവ്അപ്രീക്കയിൽവെച്ചുഅവരെജയിച്ചുശിക്ഷിച്ചുവരുന്നു–
ഞാനും വഴിയിൽ വെച്ചുഅവരുടെ ദ്രൊഹത്തിൽ അകപ്പെട്ടുദൈവകടാക്ഷ
ത്താൽ പണിപ്പെട്ടു വിട്ട ഉടനെ ഭീരങ്കിയുണ്ടകളാൽഅവൎക്കുഅല്പം ബുദ്ധിവരുത്തി
ഇരിക്കുന്നു സത്യം–എങ്കിലും ഈ മാപ്പിള്ളമാർ നിങ്ങളൊടുപറയുന്നത് എല്ലാം വിശ്വ
സിക്കരുത്— അവരുടെ പക നിമിത്തം നീരസംതൊന്നാതെഞങ്ങളെരക്ഷിച്ചുകൊ
ള്ളെനും അവരെഅനുസരിച്ചിട്ടുള്ളഞങ്ങളെകൊന്നാലുംഞങ്ങളെരാജാവ്‌വിടാതെ [ 17 ] അന്വെഷിച്ചു കാൎയ്യം അറിഞ്ഞു നിങ്ങളിൽപ്രതിക്രിയചെയ്യും– പൊൎത്തുഗാൽ ജയം
കൊള്ളാതെ കണ്ടു ഈരാജ്യംവിട്ടുപൊകയും ഇല്ല–
എന്നതുതാമൂതിരികെട്ടാറെ കപ്പിത്താന്റെ മാറിൽതൂങ്ങിഇരിക്കുന്ന കന്യമറിയയുടെ
ചിത്രം കണ്ടു ആയ്ത് എങ്കിലുംഅഴിച്ചുതരെണം എന്നു കല്പിച്ചാറെഇതുപൊന്നല്ല പൊൻ
പൂശിയമരമത്രെ–പൊന്നായാലും തരികയില്ല കടലിൽ വെച്ചുരക്ഷിച്ചതുസാക്ഷാ
ൽഇവൾ തന്നെആകുന്നു എന്നുതിണ്ണം പറഞ്ഞു തന്റെരാജാവു അയച്ച അറവി
കത്തുംകൊടുത്തു–ആയ്ത്‌താമൂതിരിവായിപ്പിച്ചുചരക്കുകളുടെവിവരംചൊദിച്ചു ന
ല്ലതുനിങ്ങൾഅങ്ങാടിയിൽവസിച്ചാൽ കലശൽ ഉണ്ടാകും കപ്പലിലെക്കുപൊയിഅ
വിടെപാൎത്തുകച്ചൊടംചെയ്കപിന്നെ കല്പനഅയക്കാംഎന്നരുളിച്ചെയ്തയക്കുകയും
ചെയ്തു–
അനന്തരംഗാമകൊത്തുവാളൊടു കൂടെപുറപ്പെട്ടു കാപ്പുകാട്ടിൽ എത്തിയപ്പൊൾ മാപ്പി
ള്ളമാരുടെവിരൊധത്താൽതൊണിഒന്നുംകിട്ടാതെരാത്രിയിൽ കരമെൽതന്നെപാൎത്ത
പ്പൊൾ അധികാരികളുംവന്നുകൂടിമുട്ടിച്ചു നിങ്ങൾ കപ്പൽകരെക്ക അടുപ്പിച്ചു ചരക്കും
പായും ചുക്കാനും എടുത്തു ജാമ്യമാക്കിവെച്ചുസുഖെനഇരിക്കാമല്ലൊഅതിന്നായികപ്പ
ലിലെക്ക് കല്പന അയക്കെണം എന്നും മറ്റും കൌശലംപറഞ്ഞാറെയും കപ്പിത്താൻ
പുറമെ ഭയം കാട്ടാതെ അല്പം ചിലചരക്കുകളെമാത്രംവരുത്തിചിലരെകരെക്കുപാൎപ്പി
ച്ചുതാൻ കപ്പൽ കരെറി–ഇനിഞാൻവിചാരിച്ചുകൊള്ളും എന്നറിയിക്കയും ചെയ്തു–
മാപ്പിള്ളമാർ അത്യന്തം കൊപിച്ചുഎങ്കിലുംവിരൊധംഒന്നുംചെയ്വാൻസംഗതിവരാ
തെപൊൎത്തുഗാൽ ചരക്കുകളെകാണുന്തൊറുംദുഷിച്ചുചീത്തയാക്കി ഒരു ക്രീസ്ത്യാനനെകാ
ണുമ്പൊൾ.ചീ.പറങ്കി എന്നുചൊല്ലിതുപ്പും–താമൂതിരി അന്നു ചുങ്കംചൊദിച്ചില്ല കാവലി
ന്നുഒരു നായരെ കല്പിച്ചയച്ചുചരക്കുകളെ പതുക്കെവില്പിച്ചു– ഗാമമാത്രം കരെക്കിറ
ങ്ങാതെദിവസെനഓരൊരുത്തരെഇറക്കിഅങ്ങാടികാണിച്ചും കണ്ടസാധനങ്ങളെമാതി
രികാട്ടുവാൻവാങ്ങിച്ചും മീനുംപഴവുംവില്പാൻകൊണ്ടുവരുന്നനാട്ടുകാരെസല്ക്കരിച്ചും മ
മതവരുത്തിവൎഷകാലംകഴിക്കയുഞ്ചെയ്തു—
ഭൂമിശാസ്ത്രം (തുടൎച്ച)
ഭൂഗൊളത്തിന്റെ അച്ച്ആദിത്യനെചുറ്റി ചെല്ലുന്ന സമയംഎല്ലാംഒരുഭെദംവരാതെചാ [ 18 ] ഞ്ഞുകിടക്കുന്നതിനാൽ ഭൂമി കൊല്ലന്തൊറും രണ്ടുവട്ടം സൂൎയ്യനിൽ നിന്നു ദക്ഷിണൊരക
രമുനകളുടെദൂരംസമമായദിക്കിൽ എത്തുന്നു പ്രകാശംകൊള്ളുന്നഗൊളാൎദ്ധത്തിന്റെച
ക്രവുംഇരുമുനകളിൽകൂടികടക്കുകകൊണ്ടുആരണ്ടുസമയങ്ങളിൽഭൂമിയിൽഎങ്ങും
അഹൊരാത്രം സമമായിരിക്കുന്നു ഇതു മാൎച്ചമാസം– ൨൦ാംതിയ്യതി സപ്തമ്പർമാസം– ൨൩ാം
തിയ്യതി സംഭവിക്കുന്ന വിഷുവത്ത് തന്നെ ആകുന്നു സൂൎയ്യന്റെ പ്രകാശം കൊള്ളുന്ന
പാതിഭൂമിയെഅത്യന്തം ഭെദമുള്ളരണ്ടംശങ്ങളായിവിഭാഗിക്കുന്നദിക്കുകളിൽ സംവ
ത്സരന്തൊറുംഎത്തുന്നസമയംതന്നെ അഹൊരാത്രങ്ങളിലും ഋതുക്കളിലുംവളരെവ്യത്യാ
സം ഉണ്ടാകുന്നു– ആരണ്ടുദിക്കുകൾ ദക്ഷിണൊത്തരായന്തങ്ങൾതന്നെഇതിനെഅല്പം
തെളിച്ചുപറയാം. ഭൂമിരാശിചക്രത്തിലെദക്ഷിണായണാന്തത്തിങ്കൽ നില്ക്കുമ്പൊൾ
ഗൊളത്തിന്റെ വടക്ക അംശത്തിൽ സൂൎയ്യ രശ്മികൾവളരെചരിഞ്ഞുവീഴുകകൊണ്ടുഅതി
ശൈത്യവും രാത്രിദൈൎഘ്യവുംഗൊളത്തിന്റെതെക്കപാതിയിൽസൂൎയ്യരശ്മികൾനെരെ
പറ്റുകകൊണ്ടുദിവസദീൎഘതയുംഉഷ്ണാധിക്യവുംസംഭവിക്കുന്നു ഭൂഗൊളംഉത്തരായ
ണമാകുന്നരാശിചക്രത്തിന്റെപാതിയിൽ കൂടിചെല്ലുന്നളവിൽ വടക്കൎക്കുള്ളശൈ
ത്യവും നിശാധിക്യവും തെക്കൎക്കുണ്ടാകുന്നുഉത്തരായണാന്തത്തിൽഎത്തീട്ടുദക്ഷിണാ
യനമാകുന്ന രാശിചക്രത്തിന്റെ അംശത്തൂടെസഞ്ചരിക്കുന്നസമയം മുമ്പെത്ത ഋതുകാല
ഭെദങ്ങൾവടക്കൎക്കതിരിച്ചുവരുന്നു ഭൂഗൊളംപിന്നെയും ദക്ഷിണായനാന്തത്തിൽഎത്തു
മ്പൊൾ ഒരുസംവത്സരവും ഋതുകാലഭെദങ്ങളുംതികഞ്ഞുവന്നു എന്നറിക–
൫. ഭൂമിയുടെരൂപവുംസമ്മിതങ്ങളും—
യാതൊരുദിക്കിൽനിന്നുംഭൂമിയുടെഅറ്റംനൊക്കിയാൽ അതിനെ സമവൃത്താകാരമായികാ
ണുകകൊണ്ടും സൊമഗ്രഹണസമയം ചന്ദ്രനെമറെക്കുന്ന ഭൂമിഛായനിത്യംചക്രാകൃതി
ധരിക്കകൊണ്ടും അനെകകപ്പല്ക്കാർ ഒരൊദിക്കിൽനിന്നുപുറപ്പെട്ടുപടിഞ്ഞാറൊട്ടു ക
പ്പലൊടിച്ചുസമുദ്രവഴിയായിഭൂമിയെചുറ്റികിഴക്കുനിന്നുമടങ്ങിവരികകൊണ്ടും
തെക്കൊട്ടുയാത്രപുറപ്പെട്ടു പൊകുന്നളവിൽധ്രുവൻഎന്നസ്ഥിരനക്ഷത്രത്തെ ആകാശ
ത്തിൽതാണു ക്രമത്താലെഭൂമിയുടെ കീഴിൽമറഞ്ഞു പൊയ പ്രകാരവും വടക്കൊട്ടു
ചെല്ലുന്നസമയം ആകാശത്തിൽ കയറിഒടുവിൽ ഊൎദ്ധത്തിങ്കൽ നില്ക്കുന്നപ്രകാരവും
കാണുകകൊണ്ടും ഭൂമിക്കഗൊളസ്വരൂപംഉണ്ടെന്നുനിശ്ചയമായിഅറിയാം ഭൂഗൊളവി [ 19 ] ട്ടത്തിന്റെ ദീൎഘം–൨൧൫൦– യൊജന ഭൂമദ്ധ്യെരെഖയുടെനീളം –൬൭൫൦– യൊജനഭൂ
ഗൊളത്തിന്റെമെൽ ഭാഗത്തിന്നു എകദെശം.൧. കൊടിയിലും൧൬ലക്ഷത്തിലും
പരം൨൫൦൦. ചതുരശ്രയൊജനവിസ്താരം ആകുന്നതു—
൬. ചന്ദ്രന്റെസഞ്ചാരവുംഗ്രഹണ കാരണവും–
ഭൂഗൊള സഹഗാമിയായചന്ദ്രന്റെവിട്ടം.൫൮൫. യൊജനദീൎഘമുള്ളത്അവൻ.൬൩൭൫൦.
യൊജനദൂരത്തുനിന്നദീൎഘവൃത്തത്തിൽ ഭൂഗൊളത്തെയുംഅതിന്റെഒരുമിച്ചുആദി
ത്യനെയും ചുറ്റിചെല്ലുന്നു ഭൂമിയെ ചുഴന്നുസഞ്ചരിക്കുന്നതിൽസ്വവിട്ടത്തെവലം വെക്കാ
തെനിത്യം ഒരുപൊലെ ഭൂമിക്കഭിമുഖമായിനില്ക്കുകകൊണ്ടുനാംചന്ദ്രഗൊളത്തിന്റെ
പാതിമാത്രം അറിയുന്നുഭൂമിയെചുറ്റിഭ്രമിക്കെണ്ടതിന്നു ചന്ദ്രന്നു എകദെശം ൨൭ദി
വസവും൨൦. നാഴികയും വെണം എങ്കിലുംഈസമയത്തിന്നകം ഭൂഗൊളവും തൻവഴിയി
ൽചെല്ലുന്നതിനാൽ ചന്ദ്രൻ ആദിത്യഭൂമികളൊടുമുമ്പെത്തസംബന്ധം പ്രാപിക്കെ
ണ്ടതിന്നു ൨—ദിവസവും ൧൦. നാഴികയും അധികംസഞ്ചരിക്കെണ്ടിവരിക കൊണ്ടുഒരു
ചാന്ദ്ര മാസത്തിന്നു.൨൯꠱ദിവസംതികഞ്ഞുവരെണം—
ഭൂചന്ദ്രന്മാരുടെ ഭ്രമണവൃത്തങ്ങൾനിരപ്പായിനിന്നു എങ്കിൽ മാസന്തൊറും അമാ
വാസ്യയിൽ ഒരു സൂൎയ്യഗ്രഹണവും പൌൎണ്ണമാസിയിൽഒരു സൊമഗ്രഹണവുംസംഭ
വിക്കും എങ്കിലും ചന്ദ്രൻ ചെല്ലുന്നവട്ടം ഭൂഭ്രമണവൃത്തത്തിൽ ചാഞ്ഞു കിടക്കുക കൊണ്ടു
അമാവാസ്യാപൌൎണ്ണമാസികളിൽ ചന്ദ്രൻഭൂഗൊളത്തിന്റെസഞ്ചാരവൃത്തം കടന്നുതന്റെ
വട്ടത്തൊടുഒപ്പിച്ചുവെക്കുന്നസമയമത്രെഗ്രഹണങ്ങൾവരുവാൻസംഗതിഉണ്ടാകുന്നുഅ
മാവാസ്യയിൽ ഈപറഞ്ഞവിശെഷംവരുമ്പൊൾ ചന്ദ്രൻ ആദിത്യഭൂമികളുടെമദ്ധ്യ
ത്തിൽചെല്ലുന്നസമയം മൂവരുടെ മദ്ധ്യരെഖകൾനിരപ്പായി നില്ക്കുകകൊണ്ടുസൊമ
ഛായഭൂമണ്ഡലത്തിൽവീണുസൂൎയ്യനെനമ്മൾക്ക മറച്ചുവെക്കും അതിന്നു സൂൎയ്യഗ്രഹ
ണംഎന്നപെർ പൌൎണ്ണമാസിയിൽ ഭൂഗൊളം ആദിത്യചന്ദ്രന്മാരുടെമദ്ധ്യത്തിൽവന്നുമൂ
വരുടെമദ്ധ്യരെഖകളെനിരത്തിവെക്കുന്നസമയംസൂൎയ്യരശ്മികൾ ഭൂമിയുടെവലിപ്പം
നിമിത്തം ചന്ദ്രനിൽ വീഴാതെ ഭൂഛായമാത്രംഅവന്റെമണ്ഡലത്തെആഛാദിക്കകൊ
ണ്ടു ചന്ദ്രനെ ചുവന്ന നിറമായിട്ടുകാണുന്നു അത്‌സൊമഗ്രഹണം തന്നെ.
൭. ഭൂഗൊളത്തിന്റെഅകവുംപുറവും. [ 20 ] ഞങ്ങൾഭൂമിയുടെ പുറഭാഗമത്രെഅറിയുന്നു–൩൦൦൦– കാലടി ആഴത്തിൽ അധികംകി
ഴിഞ്ഞുപൊവാൻ കഴിയായ്കകൊണ്ടുഗിരിനദീസമുദ്രാദികളെമാത്രം വിവരിച്ചു പറവാൻ
ഇടയുണ്ടു–
൮– ഭൂമിയുടെപുറഭാഗം.
ഭൂഗൊളപുറഭാഗം മൂന്നംശമാക്കിയാൽ അതിൽ രണ്ടംശംസമുദ്രം ഒരംശം ഉണങ്ങിയ
നിലം തന്നെ സമുദ്രത്തിന്റെവിസ്താരം എകദെശം. ൮൮꠱. ലക്ഷം ചതുരശ്ര യൊജ
നഉണങ്ങിയനിലത്തിന്റെവിസ്താരംഎകദെശം.൨൮.ലക്ഷം ചതുരശ്രയൊജനആ
കുന്നു ഭൂമിയുടെദക്ഷിണപശ്ചിമഭാഗങ്ങളിൽ വെള്ളവുംപൂൎവ്വൊത്തരഭാഗങ്ങളിൽഉ
ണങ്ങിയനിലവും പ്രധാനം വെള്ളമെല്ലാം തമ്മിൽ ചെൎന്നുഎകസമുദ്രമായിരിക്കുന്നുഎ
ങ്കിലും അതിനെ അഞ്ചംശമായി വിവരിച്ചുപറയാം–
൧. ആസ്യായുരൊപഅമെരിക്കഖണ്ഡങ്ങളുടെവടക്കെഅറ്റത്തുള്ളവടക്കെ
ഹിമസമുദ്രം–
൨–തെക്കെഹിമസമുദ്രം–
൩–യുരൊപഅഫ്രിക അമെരിക ഖണ്ഡങ്ങളുടെമദ്ധ്യത്തിലെഅതലന്തി
കസമുദ്രം–
൪–അമെരികഔസ്ത്രല്യആസ്യഖണ്ഡങ്ങളുടെനടുവിലെമഹാശാന്തസമുദ്രം
൫. ആസ്യഅഫ്രിക ഔ സ്ത്രല്യഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള ഹിന്തുസമുദ്രം
ഉണങ്ങിയനിലവും വളരെഭെദമുള്ളഅഞ്ചുഖണ്ഡങ്ങളായികിടക്കുന്നു ആസ്യായു
രൊപഅഫ്രികഎന്നീ മൂന്നുഖണ്ഡങ്ങൾഭൂഗൊളത്തിന്റെ പൂൎവ്വഭാഗത്തുഒരു
വലിയദ്വീപാകുന്നു. അമെരിക ഖണ്ഡം പശ്ചിമഭാഗത്തുള്ള ദ്വീപു ഔസ്ത്രല്യദ
ക്ഷിണാംശത്തിലെദ്വീപുഅതിനൊടുമറ്റുംപലഉപദ്വീകുകൾചെൎന്നിരിക്കുന്നു–
ലാൎദ്ദ ദാൽഹൌസിഎന്ന പുതിയഗവൎന്നർ ജനരൽ ഈമാസത്തിൽത
ന്നെ തീ കപ്പലിൽ കയറിബങ്കാളത്തിൽഎത്തും. സർഹെൻറി പൊത്തിഞ്ചർ
ഫെബ്രുവരിയിൽ മദ്രാസസംസ്ഥാനത്തെഭരമെല്ക്കും അവരൊടു കൂടമദ്രാസപ
ട്ടാളത്തിന്നു കമ്മണ്ടരായജനരൽ ബൎക്കലികെപ്പിൽനിന്നുവരികയും ചെയ്യും—
F. Müller. Editor. [ 21 ] പശ്ചിമൊദയം
നമ്പ്രഒന്നിന്നു ൨പൈസ്സവില
൩ാംനമ്പ്ര തലശ്ശെരി ൧൮൪൭ദെസമ്പ്ര
ഭൂമിശാസ്ത്രം
രണ്ടാം ഖണ്ഡം
ഭൂഖണ്ഡങ്ങളഞ്ചിന്റെയും വിവരം
ആസ്യാഖണ്ഡം
വിസ്താരാകൃതികൾ [ 22 ] ൧.വിസ്താരവുംഅതിരുകളും
ആസ്യാഖണ്ഡത്തിന്റെവടക്കെതലസെവൎവ്വൊസ്തക്നൊയിതുടങ്ങിതെക്ക
റൊമാന്യതലയൊളം൧൪൪൩യൊജനെക്കസമമായ൭൮അകലപ്പടിവഴിദൂരം
അതിന്റെനീളംപടിഞ്ഞാറസുവെജപട്ടണത്തിൽനിന്നുകിഴക്കബെരിങ്ങ്‌വഴി
യൊളം൧൫൭൨യൊജനെക്കഒത്തുവരുന്ന൧൫൮നീളപ്പടിവഴിവിസ്താരംത
ന്നെ–അതിരുകൾ.കിഴക്കമഹാശാന്തസമുദ്രം–തെക്ക ഹിന്തുസമുദ്രവുംഅതിന്റെ
അംശങ്ങളും.പടിഞ്ഞാറെ–ചെങ്കടലുംഅപ്രീകയുംഅത്ലന്തികസമുദ്രത്തിന്റെഅം
ശമാകുന്നമദ്ധ്യതദന്യാഴിയുംകരിങ്കടലുംയുരൊപഖണ്ഡവും–വടക്ക–ഹിമസമുദ്രം.ഈ
നാലതിൎക്കകത്തകപ്പെട്ടഖണ്ഡത്തിന്റെവിസ്താരം൧൧ലക്ഷംചതുരശ്രയൊ
ജനആകുന്നു–
൨. പൎവ്വതങ്ങൾ.
ഗൊബിഎന്നമരുഭൂമിയെചുറ്റിനില്ക്കുന്നമാലാമല.ആസ്യാഖണ്ഡത്തിന്റെന
ടുവിൽഎകദെശം൫൦൦യൊജനനീളവും൬൨യൊജനഅകലവുമുള്ളഗൊബിന്നി
ന്നപെരായൊരുകുഴിനാടുനീണ്ടുകിടക്കുന്നുഅവിടെകല്ലുംപൂഴിയുംഉപ്പുംഅല്ലാതെ
വിശെഷമായിഒന്നുംകാണായ്കകൊണ്ടുപൂൎവ്വകാലത്തിൽഅതൊരുസരസ്ഥലമാ
യിരുന്നുഎന്നുഹിപ്പാൻസംഗതിഉണ്ടു–അതിന്റെനാലുചുറ്റുംനില്ക്കുന്നശിലൊച്ച
യങ്ങളാവിത—
പടിഞ്ഞാറെഅറ്റത്ത൨൦൦൦൦കാലടിഉയരമുള്ളബെലുർഹിന്തുകുഷ്മലകൾആകാ
ശത്തെക്കചൂണ്ടിനിന്നുപടിഞ്ഞാറൊട്ടുഅമുർഹില്മന്തനദികളെയുംതെക്കൊട്ടുസി
ന്ധുവെയുംകിഴക്കൊട്ടുതാരിമ്പുഴയെയുംജനിപ്പിച്ചുവിടുന്നു—
തെക്കെഅറ്റംബെലുരിന്റെതെക്കെഅതിരിൽനിന്നുചീനരാജ്യത്തിന്റെ
കിഴക്കെഅതിരൊളംചെന്നെത്തികിടക്കുന്നുമഹാമലപ്രദെശംതന്നെആകുന്നുഅ
തിന്റെവിസ്താരം൧ലക്ഷത്തിൽപരം൨൫൦൦൦ചതുരശ്രയൊജന—വിശെഷാംശ
ങ്ങൾ–
൧.ഹിമാലയംആശ്രെഷ്ഠപൎവ്വതംബെലുർഹിന്തുകുഷ്മകളുടെതെക്കെഅറ്റത്ത
നിന്നുകിഴക്കതെക്കൊട്ടുതിബെത്ത്ദെശത്തിന്റെഅതിരായിബ്രഹ്മപുത്രനദി [ 23 ] ബങ്കാളദെശത്തൂടെഒഴുകുന്നവരെചെന്നുതെക്കുംവടക്കുംഒരൊശാഖനീട്ടി
സിന്ധു—ശതദ്രു–യമുന– ഗംഗ മുതലായ അനെകനദികളെയുംനാലുദിക്കിലെക്കഒഴു
കുമാറാക്കിനില്ക്കുന്നു– കെദാരനാഥക്ഷെത്രസമീപത്തുള്ളശിഖരങ്ങൾക്ക ൨൧൦൦൦വും
നന്ദദെവിക്ക ൨൪൦൦൦വും ധവളഗിരിക്ക ൨൬൩൦൦–ഉം കാലടിഉയരമുണ്ടു എന്നറിക–
൨. തിബെത്ത ചീനദെശങ്ങളിലെ പൎവ്വതങ്ങൾ.
ബെലുർഹിന്തുകുഷ്‌മലകളുടെ തെക്കെഅതിരിൽനിന്നുനെരെകിഴക്കൊട്ടു ചു
ങ്ക്ലിങ്ങ്–കല്കുൻ– കില്യാഞ്ചൻ–ഇഞ്ചൻ– അലഷാൻഎന്നപറയുന്നതുടൎമ്മലകൾമഞ്ചൂ
ൎയ്യദെശത്തൊളംപരന്നുനില്ക്കുന്നുഈപൎവ്വതങ്ങളുടെപടിഞ്ഞാറെഅംശംതിബെ
ത്ത്‌ദെശത്തിന്റെവടക്കെഅതിരായി ഹിമാലയത്തൊടുകൂടആഭൂമിയെആകാ
ശത്തെക്കഉയൎത്തിതാങ്ങുന്ന പ്രകാരം ഒരൊശാഖാമലകളെകൊണ്ടുനിറെച്ചുകിട
ക്കുന്നു– ബ്രഹ്മപുത്ര–യഞ്ചെക്യാങ്ങ്– ഹവ്വംഘൊ– മുതലായനദികളുടെഉല്പത്തിക
ൾ ആദെശത്ത തന്നെആകുന്നു– തിബെത്തിൽനിന്നു കൊഴക്കൊട്ടു ആരണ്ടു നദി
കളുടെനടുവിൽ വ്യാപിച്ചുനില്ക്കുന്നശാഖാമലകളുടെനാമങ്ങൾ– യുൻപിങ്ങ്–പെലി
ങ്ങ് മുതലായവആകുന്നു– ഈ പറഞ്ഞ മലകളുടെ ഉയരംഹിമാലയത്തിൽ അല്പംമാ
ത്രമെകുറയും–
ഗൊബിയുടെ കിഴക്കെ അറ്റം– അലഷാൻ മലയുടെ കിഴക്കെ അതിരിൽനിന്നു
പലപൎവ്വതങ്ങൾ വടക്കൊട്ടു പരന്നുമഞ്ചൂൎയ്യദെശംമിക്കതുംനിറെച്ചുനില്ക്കുന്നഗൊ
ബിമരുഭൂമിക്കടുത്തതുടൎമ്മലയുടെ പെർഖിങ്കനൊല അതിൽ ആമുർനദിയുടെ
ചിലഉറവുകൾ ഉണ്ടാകകൊണ്ടു ആസകലമലപ്രദെശത്തിന്നുആമുൎമ്മലകൾ എന്ന
പെർകൊള്ളും–
കിഴക്കപടിഞ്ഞാറെഅതിർ– ആമുൎമ്മലകളുടെ വടക്കെഅറ്റത്തനിന്നു തെക്കും
പടിഞ്ഞാറും ബൈക്കാൽ സരസ്സിന്നു ചുറ്റിലും ദവ്വൂൎയ്യമലപ്രദെശവും അതിൽനി
ന്നുപടിഞ്ഞാറൊട്ടു സയം സ്ക്കശിഖരങ്ങളുംഅതിന്റെപടിഞ്ഞാറെഅതിരിൽഅ
ല്തായിമലകളും ൬൦൦൦– ൧൦0൦0 കാലടിയായിഉയൎന്നു നില്ക്കുന്നു–ലെനയനിസൈ
ഒബി– മുതലായനദികളുടെഉറവുകൾ അവിടെ കാണുന്നതുമല്ലാതെ പൊൻവെ
ള്ളിമുതലായലൊഹങ്ങളുംവിളയുന്നു–ബെലുർമലയുടെവടക്കെഅതിരിൽനിന്നുകി [ 24 ] ഴക്കവടക്കൊട്ടു മുസ്താഗെന്നും ധ്യാഞ്ചനെന്നുംപെരുള്ളമലകൾ ചെൎന്നുഅല്തായൊടു
ചെൎന്നുവരികകൊണ്ടുമെൽപറഞ്ഞമാലാമലപൂൎണ്ണമായിഎന്നറിയാം.അല്തായിധ്യാ–
ഞാൻ മലകളുടെനടുവിൽപലസരസ്സുള്ള ജൂങ്കാൎയ്യമലപ്രദെശം വടക്കപടിഞ്ഞാ
റെതാണ ഭൂമികളിൽ ഇറങ്ങി പൊകുവാൻവഴിയാകുന്നതു–
വടക്കെആസ്യയിലെപൎവ്വതങ്ങൾ
൧. ഊരാൽ മലആസ്യായുരൊപഖണ്ഡങ്ങളുടെഅതിരായികപ്പിയആരാലസരസ്സു
കളുടെവടക്കെ തീരങ്ങളിൽനിന്നുനെരെവടക്കൊട്ടു കാരിയസമുദ്രത്തൊളം ചെ
ന്നെത്തി കിടക്കുന്നുഅതിന്റെനീളം ൩൭൦ യൊജന–ഉയരംഎകദെശം൬൦൦൦കാ
ലടിഅതിന്റെമൂൎദ്ധാവിങ്കൽനിന്നുപച്ചൊറ– കാമ– ഊരാൽനദികൾവീണു
തെക്കൊട്ടും വടക്കൊട്ടും ഒഴുകുന്നു–
൨. യബ്ലനൊയിസ്തനവൊയിമലകൾ സിബൎയ്യനാട്ടിന്റെ കിഴക്കെ അതിരായി
ദപൂൎയ്യമല പ്രദെശത്തിന്റെവടക്കെഅറ്റത്തുനിന്നുകംശ്ചക്കഎന്നഅൎദ്ധ
ദ്വീപൊളം കിഴക്കവടക്കായിട്ടുപരന്നുനില്കുന്നുഉയരം ൪൨൦0കാലടി–
൩. കംശ്ചക്കമല പ്രദെശത്തുകിയുക്ഷി ൧൮൮൦൦റുംഅവക്ഷ൯൦൦൦വും കാല
ടി ഉയരമുള്ള അഗ്നിപൎവ്വതങ്ങളുണ്ടു–
ഭാരതഖണ്ഡത്തിന്റെപൎവ്വതങ്ങൾ
൧. തപദിനദിതുടങ്ങി കന്യാകുമാരിയൊളംസഹ്യാദ്രീകടപ്പുറത്തനിന്നുഎറദൂര
മില്ലാത്ത വഴിയായിതെക്കൊട്ടു വ്യാപിച്ചുനില്കുന്നു– പവിഴമലനീലഗിരിയിൽ
വെച്ചു അതിനൊടുചെൎന്നുബങ്കാളകടലിന്റെപറിഞ്ഞാറെതീരത്തവടക്കൊട്ടു
ചെല്ലുന്നു സഹ്യമലയുടെ ഉയരം൨൦൦൦–൯൦൦൦ കാലടി– അതിന്റെശിഖരങ്ങളിൽ
നിന്നുകാവെരി– കൃഷ്ണ– ഗൊദവരിമുതലായനദികൾവീണുകിഴക്കൊട്ടു ഒഴുകി
ബങ്കാളസമുദ്രത്തിൽ കൂടുന്നു– പെണ്ണയാറു– പാലാറു– പെന്നാറുമുതലായപുഴകളു
ടെ ഉറവുകൾപവളാദ്രിയിൽനിന്നുതന്നെ ആകുന്നു–
൨. വിന്ധ്യമലകമ്പായി ഇടകടൽ തുടങ്ങിനൎമ്മദാനദിയുടെ വടക്കെഅതിരായിഅ
മരഖണ്ഡംഎന്ന മല പ്രദെശത്തൊളംനെരെകിഴക്കൊട്ടുപരന്നുകിടക്കുന്നുഅതി
ൽ നിന്നുനൎമ്മദാ– തപതിനദികൾ പടിഞ്ഞാറൊട്ടൊഴുകിപാൎസിസമുദ്രത്തിലുംമഹാ [ 25 ] നദികിഴക്കൊട്ടുചെന്നുബങ്കാളസമുദ്രത്തിലുംചൎമ്മവതിമുതലായപുഴകൾവടക്കൊട്ടഒ
ഴുകിയമുനഗംഗാനദികളിലും കൂടുന്നു
ഈരാൻ ദെശത്തെചുറ്റിനില്കുന്നവലയമല
അതിന്റെ കിഴക്കെഅതിരായഹിന്തുവാസിമലകൾ ഹിന്തു കുഷിൽ നിന്നുസിന്ധു
നദിയുടെ പടിഞ്ഞാറെതീരത്ത കൂടിതെക്കൊട്ടുപാൎസി കടലൊളം നീണ്ടു കിടക്കു
ന്നുഅതിലെതഹത്തസുലയ്മാൻ എന്ന ശിഖരത്തിന്റെ ഉയരം ൧൨൮൦൦ കാലടി–
ഹിന്തുകുഷിന്റെ പടിഞ്ഞാറെ അറ്റത്തനിന്നുപരപമീസ പൎവ്വതം ഖുറസാൻദെ
ശത്തൂടെ നെരെപടിഞ്ഞാറൊട്ട് ചെന്നു കസ്പ്യസരസ്സിന്റെ തെക്കെ തീരത്ത എല്ബു
ൎജമലയൊടു ചെൎന്നു ഈരാൻ ദെശത്തിന്റെവടക്കെഅതിരായിരിക്കുന്ന എല്ബുൎജ
മലയിലെദെമെവെന്തശിഖരത്തിന്റെഉയരം ൧൨൦൦൦ കാലടി
തെക്ക പടിഞ്ഞാറെ അറ്റം സിന്ധുനദിഒഴുകുന്ന താണനാട്ടിൽനിന്നു മക്രാൻ–
കൎമ്മാൻ– പാൎസിമുതലായദെശങ്ങളെകടന്നുംതിഗ്രീനദിവക്കത്തൂടെവടക്കപടി
ഞ്ഞാറൊട്ട് വ്യാപിച്ചും അജൎബ്ബൈജാൽ മല പ്രദെശത്തൊടു ചെൎന്നു ഉരുമിയസര
സ്സിന്റെ വടക്കെഅതിരിൽ നിന്നു കിഴക്കൊട്ട് എല്ബുൎജമലയുടെപടിഞ്ഞാറെഅ
റ്റത്തൊളംഎത്തിനില്ക്കുന്നുഉയരം ൫൦൦൦–൮൦൦൦കാലടി–
ജ്യൊതിഷവിദ്യ
ആദിത്യൻ
എല്ലാനക്ഷത്രങ്ങളിലും ഭൂമിക്കആവശ്യമുള്ളത് ആദിത്യൻതന്നെ– ആദിത്യൻ കൂടെ
നക്ഷത്രമൊ എന്നുസംശയിച്ചുപൊകെണ്ടതല്ല– പകൽ കാലത്തും ആദിത്യൻ പല
നക്ഷത്രങ്ങളൊടും കൂടആകാശത്തുനില്ക്കുന്നു– അവന്റെ അതിപ്രകാശം നിമിത്തം
ശെഷം ജ്യൊതിസ്സുകളെഗ്രഹണകാലത്തഎന്നിയെ പകൽ സമയത്തു കാണുന്നി
ല്ല–എല്ലാനക്ഷത്രങ്ങളെക്കാൾആദിത്യൻവലിയത്എന്നുവരികയുംഇല്ല. സാമീപ്യം
നിമിത്തം എത്രയും വലുതായി തൊന്നുന്നു എങ്കിലും രാത്രിയിൽകാണുന്നഅനെ
കംനക്ഷത്രങ്ങൾസൂൎയ്യനെക്കാൾവിസ്താരമുള്ളവഎന്നുനിശ്ചയംവന്നിരിക്കുന്നു–ഭൂമി
മുതലായഗ്രഹങ്ങളിൽ മാത്രംആദിത്യൻഅധികംവലുതായിരിക്കുനു–സൂൎയ്യൻമീതെ [ 26 ] ഭൂമിതാഴെഎന്നുപറയുന്നതുംസത്യമല്ല–ഭൂമിയുടെ നടുചരാചരങ്ങളെആകൎഷിച്ചു
കൊള്ളുന്നതുപൊലെആദിത്യൻ സൎവ്വഗ്രഹങ്ങളെയുംആകൎഷിച്ചും തന്റെ ഘനത്താൽ
വഹിച്ചും കൊണ്ടിരിക്കുന്നു–അതുകൊണ്ടുആദിത്യൻ ഭൂവാദിഗ്രഹങ്ങൾക്ക ആധാരംഎ
ന്നുപറയാം–അതല്ലാതെവെളിച്ചവുംഉഷ്ണവുംഇറക്കുകകൊണ്ടു സൂൎയ്യൻ ഗൃഹവാസി
കൾക്കരാജാവായി വിളങ്ങുന്നു– അജ്ഞാനംനിമിത്തം പലരുംഅതുദെവൻഎ
ന്നുസ്തുതിച്ചിട്ടും ഉണ്ടു എങ്കിലും അതിന്നു ബുദ്ധിയും മനസ്സും ഇല്ല സൃഷ്ടാവിന്റെകല്പ
നയാൽ ഭെദംകൂടാതെസഞ്ചരിക്കെഉള്ളു–അതിന്നും ഭൂമിക്കും എകദെശം൨꠱കൊ
ടികാതംദൂരം ആകുന്നു ഒരു വലിയതൊക്കു കൊണ്ടുവെടിവെച്ചാൽഅതിലെഉ
ണ്ടഒരുവിനാഴികയുടെ അകത്ത ഒരു കാതംവഴിയൊളംപറക്കുന്നു– ആ ഉണ്ടഭൂമി
യിൽനിന്നുഅപ്രകാരമുള്ള വെഗതയൊടെ പുറപ്പെട്ടുതാരതമ്യംവരാതെ ഒരു
പൊലെ സൂൎയ്യനെകൊള്ളെഒടിഎങ്കിൽ ൨൨ വൎഷത്തിന്നു മുമ്പിൽ എത്തുകയില്ലയായി
രിക്കും– കഴുകിന്റെവെഗതയൊടെ നിരന്തരമായിപറന്നാൽ ൧൫൦ വൎഷത്തിൽ
അധികം വെണ്ടിവരും– ഈദൂരംനിമിത്തംസൂൎയ്യൻ൧൨ വിരൽ വണ്ണത്തിൽഅത്രെ
തൊന്നുന്നു എങ്കിലും അതിന്റെവിസ്താരം ഭൂമി പ്രമണമായഉണ്ടകൾ൧൪ലക്ഷം
സ്വരൂപിച്ചാൽ അത്രെ ഒത്തുവരും–സൂൎയ്യന്റെവിസ്താരത്തിന്നു മറ്റൊരു ദൃഷ്ടന്തം
പറയുന്നു–ഭൂമിക്കും ചന്ദ്രന്നും തമ്മിലുള്ളദൂരംഎകദെശം ൬൪൦൦൦ കാതം– സൂൎയ്യന്റെ
അകത്ത ഒഴിവുണ്ടായാൽ ഭൂമിയെഅതിന്റെനടുവിൽ വെച്ചു എങ്കിൽചന്ദ്രന്നുഅ
തിന്റെ ചുറ്റിലും ശീലിച്ചപ്രകാരംസുഖെനസഞ്ചരിപ്പാൻ വെണ്ടുന്നതിൽ അധികം
ഇടഉണ്ടായിരിക്കും–ഭൂമിയിൽനിനുഇത്രദൂരസ്ഥനായി ആദിത്യൻഒരുരാപ്പകൽഈ
ചെറിയഭൂമിയെചുറ്റിനടക്കുന്ന പ്രകാരം തൊന്നുന്നതു ഒരു മായഅത്രെ–സൂൎയ്യൻ
നില്ക്കെഉള്ളു– ഭൂമിതന്നെത്തൻ ചുറ്റിനടക്കുന്നതാകകൊണ്ടു ഉദയാസ്താമങ്ങ
ളുടെ ഭെദംകാണുന്നുണ്ടു– എങ്കിലുംസൂൎയ്യന്നു കൂടെസഞ്ചാരങ്ങൾ ഉണ്ടു–കുഴൽകൊ
ണ്ടു നൊക്കിയാൽ സൂൎയ്യബിംബത്തിൽ പലകറകളും കാണ്മാനുണ്ടു– അത് എങ്ങി
നെഎന്നാൽ ഭൂമിആകാശത്താൽ പൊതിഞ്ഞിരിക്കുന്ന പ്രകാരം സൂൎയ്യന്നു വെളി
ച്ചമാകുന്നഒരുവസ്ത്രം ഉള്ളത്ചിലദിക്കിൽ കീറിയത പൊലെആകുന്നു– അതിനാ
ൽസൂൎയ്യന്റെപുതപ്പു പ്രകാശമാകുന്നതല്ലാതെഅതിന്റെതടിഇരുട്ടുള്ളത്എന്ന [ 27 ] എകദെശംസ്പഷ്ടമായ്വരുന്നു–ഈവകകറകൾപലആയിരംകാതംവിസ്താരത്തി
ലുംഅതിൽനൂറുകാതംഉയരമുള്ളമലകളുംകണ്ടിരിക്കുന്നു–പലപ്പൊഴുംനൊക്കി
യശെഷംകറകൾക്കസൂൎയ്യബിംബത്തിൽതന്നെകിഴക്കൊട്ട്ഒരുസ്ഥലമാറ്റംഉ
ണ്ടെന്നും൨൭꠱ദിവസംചെന്നാൽകറകൾമുമ്പിലത്തെഇടത്തിൽതിരികെഎത്തി
എന്നുംകണ്ടുവന്നതിനാൽസൂൎയ്യനുംഭൂമിഎന്നപൊലെതന്നെത്താൻചുറ്റു
ന്നുഎന്നുനിശ്ചയംവന്നു—അതിനാൽഉണ്ടാകുന്നഒരുസൂൎയ്യദിവസം൨൫꠱ഭൂദിവ
സങ്ങളൊട്ഒക്കും—പിന്നെതങ്ങളെതന്നെചുറ്റിനടക്കുന്നജ്യൊതിസ്സുകൾഒക്ക
യുംമറ്റൊന്നിനെയുംകൂടചുറ്റിസഞ്ചരിക്കുന്നുഎന്നുള്ളവ്യവസ്ഥഉണ്ടു–അവ്വ
ണ്ണംസൂൎയ്യനും ഒരുസ്ഥലത്തഊന്നിതിരിയുന്നതല്ലനിത്യംഒടിഒടിഗ്രഹങ്ങളെ
യുംമറ്റുംതന്നെചുറ്റിച്ചുവലിച്ചുനമ്മെഒരുവണ്ടിയിൽഎന്നപൊലെകൂട്ടികൊണ്ടു
പായുന്നു—എതൊരുശ്രെഷ്ഠസൂൎയ്യൻഅതിനെആകൎഷിക്കുന്നുഎന്നുംഗതിവെഗത
യുംദിക്കുംഎന്ത്എന്നുംഇപ്പൊൾനിശ്ചയിപ്പാൻപാടില്ല—കാൎത്തികനക്ഷത്രത്തിൽ
കൂടിയ൬വിശെഷജ്യൊതിസ്സുകളിൽഒന്നുംമദ്ധ്യസൂൎയ്യനാകുന്നുഎന്നുഗണിത
ക്കാൎക്കുതൊന്നുന്നു—ഈസഞ്ചാരംകൊണ്ടഒരുസൂൎയ്യസംവത്സരംതികഞ്ഞുവരുവാ
ൻചിലനൂറായിരത്താണ്ടുവെണ്ടിവരുംഎന്നുഊഹിപ്പാൻസംഗതിഉണ്ടു—ആകയാ
ൽആദിത്യനെവന്ദിക്കുന്നത്എന്ത്—ഈസൂൎയ്യൻപരിചാരകനായിആശ്രയിച്ചുചു
റ്റുന്നഒരുശ്രെഷ്ഠസൂൎയ്യനുംഉണ്ടല്ലൊ—ഇതിന്നുആകൎഷണശക്തിഎത്രഅധി
കംഏറും—എങ്കിലുംഅതുവുംദൈവമായ്വരികയില്ല—ഈസൎവ്വത്തിന്നുംആധാരമാ
യുംതന്നെഅന്വെഷിക്കുന്നആത്മാക്കൾക്കഉൾപ്രകാശമായുംവിളങ്ങുന്നസൃഷ്ടാവെക
ണ്ണുകൊണ്ടും കുഴൽകൊണ്ടുംഗണിതംകൊണ്ടുംഅല്ലതിരയെണ്ടുന്നതു
കെരളപ്പഴമ
൪., ഗാമമലയാളത്തിൽനിന്നുയുരൊപയിൽമടങ്ങിപൊയപ്രകാരം—
പറങ്കികൾചിങ്ങമാസത്തൊളംപാൎത്തശെഷംമക്കത്തുനിന്നുവലിയകപ്പലുകൾവരു
വാൻകാലംഅടുത്തിരിക്കുന്നുഎന്നുംകടല്പടഉണ്ടാവാൻസംഗതിഉണ്ടുഎന്നുംകെട്ടാ
റെകപ്പിത്താൻതാമൂതിരിക്കകാഴ്ചഅയച്ചുചരക്കുകൾവില്ക്കെണ്ടതിന്നുഒരാൾകൊഴി
ക്കൊട്ടുപാൎക്കട്ടെചരക്കുകളുടെവിലയൊളംമുളകുമുതലായതതരെണംഎന്നുംമറ്റുംഅ [ 28 ] പെക്ഷിച്ചപ്പൊൾരാജാവ്‌വളരെനീരസംകാട്ടി ൪ദിവസംതാമസിപ്പിച്ചു ചുങ്കത്തി
ന്നുംബന്തരിന്നുംഇവിടെക്കക്ഷണത്തിൽ൬൦൦വരാഹൻതരെണംഎന്നുകല്പിച്ചുദൂ
തനെതടവിൽപാൎപ്പിച്ചുമക്കകപ്പൽവന്നാൽഉടനെമാപ്പിള്ളമാരുടെകൌശലപ്ര
കാരംപറങ്കികളെഒടുക്കെണംഎന്നുനിശ്ചയിക്കയുംചെയ്തു–ഗാമഭയംഎല്ലാംമറെ
ച്ചുകപ്പൽകാണ്മാൻവരുന്നനാട്ടുകാരെനന്നായിബഹുമാനിച്ചുപാൎക്കുമ്പൊൾഒരുദിവ
സംനല്ലവെഷക്കാരായിപ്രാപ്തിയുള്ളചിലർവന്നാപ്പൊൾഇവർജാമ്യത്തിന്നുമതി
എന്നുവെച്ചുനങ്കൂരംഎടുത്തുപായ്ക്കൊളുത്തിഓടുവാൻതുടങ്ങി–കൊഴിക്കൊട്ടുകാർഅ
തുകണ്ടപ്പൊൾതൊണിക്കാരെഅയച്ചുരാജാവ്കരെക്കുള്ള൨പറങ്കികളെക്ഷണത്തി
ൽവിട്ടയക്കുംഎന്നുബൊധിപ്പിച്ചാറെഅവരെകൂടാതെഇനിഒരുതൊണിയുംവരരുത്
വന്നാൽവെടിഉണ്ടാകുംഎന്നുപെടിപ്പിച്ചപ്പൊൾഞായറാഴ്ച൨൬ആഗസ്ത(ചിങ്ങം
൧൨)–വെള്ളംവന്നുതാമൂതിരിയുടെഎഴുത്തൊടുംകൂട൨പറങ്കികളെയുംകൊണ്ടു
വന്നുകയറ്റി–കരെക്കുള്ളചരക്കുകൾകയറ്റിഅയക്കായ്കകൊണ്ട്അവറ്റെവെറു
തെഅയച്ചു–പിറ്റെദിവസംപൊൎത്തുഗാൽഭാഷഅറികയാൽഒറ്റുകാരൻഎന്നശ്രു
തിപ്പെട്ടആമുസല്മാനുംവന്നുഎന്റെദ്രവ്യംഎല്ലാംരാജാവ്എടുത്തുമാപ്പിള്ളമാർ
പാരുഷവാക്കുംപറഞ്ഞിരിക്കുന്നു–അതുകൊണ്ടുജീവരക്ഷെക്കവെണ്ടിഞാൻയുരൊ
പയിൽപൊകട്ടെഎന്നുഗാമയൊടുപറഞ്ഞുപാൎത്തപ്പൊൾചിലതൊണിക്കാർവന്നു
ചരക്കുകൾഇതാകൊണ്ടുവന്നിരിക്കുന്നുഎന്നുകാണിച്ചിട്ടുംഗാമനിങ്ങൾവ്യാപ്തിക്കാർ
ഇനിനിങ്ങളൊടുഒരുവാക്കുംഇല്ലഎന്നുചൊല്ലിവെടിവെച്ചുപേടിപ്പിച്ചു൧൪കൊ
ഴിക്കൊട്ടരൊടുംകൂടവടക്കൊട്ട്ഒടി–നിങ്ങളുടെപ്രജകളെഞാൻമാനത്തൊടും
കൂടതിരിച്ചയക്കുംകച്ചൊടംചെയ്വാൻവെറെപൊൎത്തുഗാൽകപ്പൽവെഗംവരുമ
ല്ലൊഎന്നുരാജാവിന്നുഎഴുതിഅവരിൽഒരാളെഎഴിമലസമീപത്തുനിന്നുവിട്ടയച്ചു
താൻഗൊകൎണ്ണത്തിന്നടുത്തഅഞ്ചുദ്വീപിൽപൊയികപ്പൽനന്നാക്കിച്ചുഗൊവയിൽ
നിന്നുള്ളകടല്പിടിക്കാരെവെടിവെച്ചകറ്റിഅവരിൽഒര്ഒറ്റുകാരനായയഹൂ
ദനെപലഭാഷപരിചയംനിമിത്തംപാൎപ്പിച്ചു(തുലാ)പടിഞ്ഞാറൊട്ട്ഒടുകയുംചെയ്തു–യാ
ത്രയിൽവളരെക്ലെശിച്ചു൧൪൮ജനങ്ങളിൽ൫൫ശെഷിച്ചവരൊടുകൂട(൬൭൪കൎക്കടകം
പൊൎത്തുഗാൽനഗരത്തിൽഎത്തുകയുംചെയ്തു—