"മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനേഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 115:
 
എന്നിങ്ങനെ വിചാരിച്ചുകൊണ്ട് താൻ മുമ്പിൽ കണ്ടുപിടിച്ച എഴുത്തിനെ എടുത്ത് രണ്ടു മൂന്ന് ആവൃത്തി വായിച്ചു. ' എന്തു കൃത്രിമം ! എന്തു കള്ളം ! കഷ്ടം ! കഷ്ടം ! ഇത് എല്ലാം അദ്ദേഹം വിശ്വസിച്ചല്ലോ ! അദ്ദേഹം കീർത്തിമാനാണെങ്കിലും ശുദ്ധനാണ്. അല്ലേ, ഈ വ്യാജം അറിവാൻ പാടില്ലാത്ത ആളായിപ്പോയല്ലോ. തിരുമുഖത്തെ അദ്ദേഹം ഈ രാജ്യത്തിന് ഒരു രത്‌നമാണുപോലും. മഹാബുദ്ധിമാൻ, സമർത്ഥൻ, തമ്പുരാക്കന്മാരുടെ കൺമണി, വലിയ സർവ്വാധിയും ആയിരുന്നു. സുന്ദരം പട്ടരുടെ തിരുക്കിൽ പെട്ടപ്പോൾ മഹാമോശം! അദ്ദേഹം ഈ കള്ളം വിശ്വസിച്ച സ്ഥിതിക്ക്, ഈ എഴുത്തിനെ തങ്കം വിശ്വസിച്ചു എന്നു വിചാരിക്കുന്നതിൽ എന്താണ് ആശ്ചര്യം ? വിശ്വസിക്കുന്നില്ലെന്ന് അമ്മയോടു പറഞ്ഞത് ആത്മവഞ്ചനയുടെ ഒരു വകഭേദം; അത്രേയുള്ളു. ഇതു വിശ്വസിച്ച് വ്യസനിച്ചിരിക്കുമ്പോൾ തമ്പിയദ്ദേഹത്തിനെക്കൊണ്ടു ചാടിച്ച അമ്മ എന്തു ദുർമോഹിയാണ്. '
ഇപ്രകാരം ആലോചിച്ച് എഴുത്തിനെ പൂർവ്വസ്ഥിതിയിൽ ഒളിച്ചുകൊണ്ട് അറപ്പുരയിലേക്കു ചെന്നു.
 
പത്തു നാഴിക പുലർച്ച ആയപ്പോൾ മുതൽ സുഭദ്ര ആശാന്റെ വരവ് നോക്കിത്തുടങ്ങി. അധികം താമസിക്കുന്നതിനാൽ എന്തോ വിഷേഷസംഗതിയുണ്ടെന്ന് ആ സ്ത്രീക്കു നിശ്ചയമായി. ഉച്ചതിരിഞ്ഞു തുടങ്ങിയപ്പോൽ ആശാൻ വാടി വിയർത്തു ക്ഷീണിച്ചു തിരിച്ചെത്തി. ആയുധപ്പുരയ്ക്കകത്തു കടന്നു കിടപ്പായി. സുഭദ്ര ക്ഷണത്തിൽ മുമ്പിലെത്തി. 'കണ്ടോ ആശാനേ?' എന്നു ചോദ്യംചെയ്തു. ആശാൻ 'കണ്ടു, കണ്ടു ' എന്ന് ഉന്മേഷത്തോടുകൂടി പറഞ്ഞു.
 
സുഭദ്ര: 'സംസാരിച്ചോ?'
 
ആശാൻ : 'ഓഹോ!ഞാൻ പെയ്യാ ചുമ്മാ വരുമെന്നോ ?'
 
സുഭദ്ര: 'അതുണ്ടോ ! ആശാൻ ഏതു കേമൻ ! സാധാരണ മനുഷ്യരേയും ആശാനേയും സാമ്യം കൂട്ടാമോ? പറയണം. നടന്ന കഥയെല്ലാം ഭാരതംപോലെ വിസ്തരിച്ചു പറയണം.'
 
ആശാൻ :'പിന്നെ ഒണ്ടല്ലോ-ഇവിടുന്ന് അവിടെച്ചെന്നപ്പോഴൊണ്ടല്ലോ, ഒരു പട പട്ടാണിത്തുലുക്കമ്മാര്. ഓരോരുത്തരു മുക്കിട്ടകേറി നിക്കണു, കാണാനും കൊള്ളാനും. ഞാൻ ഒരു വഴിയേ ചെന്ന് അങ്ങു കേറിയപ്പം ഒരു കൊച്ചുപിള്ളത്തുലുക്കൻ വന്ന്' ' ഇങ്ങനെ, അവിടെ പെണ്ണുങ്ങളിരിക്കണിടം' എന്നു പറഞ്ഞു വിളിച്ചു. ഞാൻ അവന്റെ ്ടുത്തുചെന്ന് 'കാശിവാതി എവിടെ? ' എന്നു ചോദിച്ചു. എന്തിനെന്ന് അവൻ. 'കണ്ടാലക്കൊണ്ടു പറയാ ' മെന്നു ഞാൻ. അവൻ തു്പപായി ആണുപോലും. നമ്മുടെ മൊഴി അവനേ അറിയാവൂ. കിളിപ്പിള്ളപോലെ വാക്ക്. ഹ-അവൻ അകത്തുചെന്ന് കാശിവാതിയെ ഒടുക്കം പറഞ്ഞയച്ചു. കുഞ്ഞേ, ഞാനൊന്നു പറയാം. കെഴവനു പറ്റിയതെല്ലാം പറ്റി. മോട്ടിച്ചത് അവനല്ല. ഈ കാര്യം പറഞ്ഞപ്പംതന്നെ അവൻ കരഞ്ഞു തുമിച്ചു പൊടിച്ചു കളഞ്ഞു. തോഴമൊണ്ട്, അവനാണെനന്ു പറഞ്ഞാല്കകൊണ്ട്. നല്ലപിള്ള അവനും. നല്ല കറുപ്പുതന്നെ.'
 
സുഭദ്ര: ( ആത്മഗതം)'ഒന്നുകിൽ വലിയ കള്ളൻ. അല്ലെങ്കിൽ യദൃച്ഛയാ ഇവിടെ വന്നു. മോഷ്ടിച്ചതു വേറേ ആൾ. നിറം കറുപ്പാകകൊണ്ട് എന്റെ ഊഹം തെറ്റാണ്. കരഞ്ഞതെന്തിന്?തൻരെ മേൽ കള്ളം ആരോപിക്കപ്പെട്ടതുകൊണ്ടോ?അത്ര സാധുശീനലനോ?അല്ല. എന്തോ ഉണ്ട്.'(പ്രകാശം)'ദീനത്തിന്റെ സംഗതിയും പറഞ്ഞോ ?'
 
ആശാൻ: 'പറഞ്ഞു പറഞ്ഞു. അതു കേട്ടപ്പം അവൻ അങ്ങു കൊച്ചുങ്ങളെപ്പോലെ ഏങ്ങിക്കരഞ്ഞു. ഉടനെ എക്കും കണ്ണിക്കൂടെയും മൂക്കിക്കൂടെയും കുടുകുടാ എടുത്തിട്ടു പിള്ളെ. '(മുമ്പിലത്തെ അദ്ധ്യായത്തിൽ വിവരിച്ചതുപോലെ മുഹമ്മദീയൻ ഭക്ഷണത്തിനിരിക്കുന്നതിനിടയിൽ നടന്ന സംതിയാണിത്. ) 'നല്ല മനുക്ഷേരെക്കുറിച്ച് ദശാവുള്ളവൻ. ആ തു്പപായിയേ-അവൻ ന്നൈത്തടവി, കൈപിടിച്ചു മുറുക്കി കുലുക്കി. നല്ല മൂക്കിക്കണ്ണാടി വേണമോ എന്നു കേട്ടു. കുഞ്ഞേ, നമ്മുടെ ആളുകളുക്കേ ഈ വലിപ്പങ്ങളും മറ്റുമൊള്ളു. തുപ്പായി ഇട്ടിരിക്കണത് പൊന്നുടു്പപ്. എന്നിട്ട് എന്നെ ഇങ്ങനെ ഒക്കെ ചെയ്തില്ലയോ. അവന്റെ മീശ മുറുക്കി വച്ചേക്കണു കുഞ്ഞേ, കുരകരുക്കോറി നിക്കുണു. എൻരെ പാവങ്ങളും കണ്ട് അവനും കരഞ്ഞു. ഇല്ല, അവനും ചു്മമാ എള്ളോളം കരഞ്ഞപോലെ എക്കു തോന്നി. എന്തിനു വന്നെന്ന് അവൻ കേട്ടു. കാശിവാതിയെ കണ്ടാലേ പറയൂന്ന് ഒരേ പിടി പിടി്ചചോണ്ടു ഞാൻ .പിന്നെ അവൻ അകത്തുപോയി. നിന്നുനിന്നു കാലും തളർന്നു. കാശി വാതിയെക്കണ്ടപ്പം തളർച്ച തീർന്നു.'
 
സുഭദ്ര: (ആത്മഗതം )'വിഷമിച്ചു ഇക്കഥ കേട്ട്. ഒന്നു നിശ്ചയമാണ്. ഇവരിൽ ആർക്കോ ഈ വീട്ടിനെക്കുറിച്ച് അറിവുണ്ട്. അല്ലെങ്കിൽ മോഷ്ടിക്കുവാൻ വന്നിരിക്കുന്ന കൂട്ടമാണ്. എല്ലാം അന്വേഷിച്ചറിഞ്ഞിട്ടുണ്ട്.(പ്രകാശം) 'ദ്വിഭാഷിയെ രണ്ടാമതു കണ്ടോ ആശാനേ ?'
 
ആശാൻ : 'ഇല്ല. അവന്റെ എള്ളുംപൂമുക്കു കാണാൻ എക്കിപ്പവും കൊതി.'
 
സുഭദ്ര: 'അയാൾ കരഞ്ഞോ?നല്ലതിന്മണ്ണം ഓർമ്മിച്ചുനോക്കണം.'
 
ആശാൻ : 'ഛീ!ഛീ! അവൻ മല വന്നു വിഴുന്നാലും അനങ്ങൂല്ല. എന്നെക്കണ്ടപ്പം മാത്രം, എന്തോ ഒന്നിത്തിരി വല്ലാതെ ആയി. പിന്നെ ഒന്നുകൂടി-അവന്റെ കൈ എന്റെ മേത്തു വച്ചപ്പം എന്തരു ചൂട്! രാപ്പനിയുള്ള കൂട്ടമാണ്. വെള്ളമില്ലാത്ത രാച്യക്കാറല്ലേ? '
 
സുഭദ്ര: 'ആശാനേ കണ്ടപ്പോൽ വ്യസനിക്കാൻ സംഗതി എന്ത്? അയാൾക്കു ഭ്രാന്തായിരുന്നോ?'
 
ആശാൻ : 'സത്യം പറയാം. അവനെക്കണ്ടപ്പം ഞാൻ കരഞ്ഞു പോയി. ചത്തവരു തിരിച്ചുവന്നോ എന്നെക്കു തോന്നി. '
 
ഈ വാക്കുകൾ കേട്ട് സുഭദ്ര ഞെട്ടി, അരനാഴിക നേരം മിണ്ടാതെ നിന്നു. (ആത്മഗതം): 'ഇനി സംശയിക്കാനില്ല. കാശിവാസിയെ ഇവിടെ അയച്ചത് ദ്വിഭാഷിയാണ്. ജാതി മാറിപ്പോയി. ആഭരണങ്ങളേയും കൊണ്ടുപോയി. ഒരു ഓർമ്മയ്ക്കായി തട്ടിച്ചു. കഷ്ടമായി ആകപ്പാടെ. എന്തിനു തിരക്കുന്നു? ആദ്യമേയുള്ള എന്റെ സംശയം ഇപ്പോൾ സ്ഥിരപ്പെട്ടു. രണ്ടാമത്തെ സംശയവും ശരിയായിരിക്കുന്നു. ഇനി അന്വേഷിക്കേണ്ട. ചികിത്സിച്ചാൽ മതി. പോയതെല്ലാം പോട്ടെ. ഇപ്പോൾ ഉള്ള വിശ്വാസത്തോടുകൂടിത്തന്നെ എല്ലാവരും ഇരിക്കട്ടെ. തമ്പിഅദ്ദേഹത്തിന് ആളിന്റെ ഛായ ശരിയായി തോന്നിയതിന്റെ കാര്യവും മനസ്സിലായി. ദ്വിഭാഷികൂടി വന്നിരുന്നു. ആയാളാണ് അകത്തു കടന്നത്. കണ്ടാൽ ആൾ അറിയുമെന്നു വിചാരിച്ച് ആശാന്റെ മുമ്പിൽ മാത്രം ചെന്നില്ല.'(പ്രകാശം)'പിന്നെ എന്തെല്ലാമായിരുന്നു ആശാനേ ? ദ്വിഭാഷിമേത്തൻ ബൗദ്ധനാണ്. എവിടുന്നു വന്നവനോ? നമുക്ക് അവന്റെ കാര്യമൊന്നും അറിയേണ്ട. അവർ പറഞ്ഞതെല്ലാം പറയണം.'
ആശാൻ : 'കുഞ്ഞ് എല്ലാം അറിഞ്ഞതുപോലെ കേക്കുണു. നാരായണ!അടുത്തു വരിൻ-പപ്പനാവ!രാമ !രാമ!എന്തരു കാലമോ?കലി മുറ്റിയാലും ഇങങനെ വരുമോ? '
 
സുഭദ്ര: 'എന്താണാശാനേ ? പറയണം?'
 
ആശാൻ : 'കാശിവാതി ഒരു കാര്യം പറഞ്ഞു. ഒരു പട്ടര് അവിടെ നിന്നു നഞ്ചു വാങ്ങിച്ചോണ്ടു പോന്നെന്ന്. നഞ്ചല്ലപോലും കൊടുത്തത്.ചെവന്ന മത്താപ്പുപൊടിയേ കൊടുത്തുള്ളുപോലും. തങ്കത്തിനു വെഴം കൊടുക്കാനാണ്. വെളിയിലാരെ അടുത്തും പറയരുതെന്നും പറഞ്ഞു. ' (യുവാരജാവിനു കടുക്കാനാണെന്നു ഹക്കിം ഊഹിച്ച വിഷമാണിത്). 'തമ്പിഅങ്ങത്തെ അവിടുന്ന് എന്തരു കൊണ്ടന്നാലും തൊടരുത് ' എന്ന് അവൻതന്നെ പറഞ്ഞു.'
 
ഈ വാക്കുകൾ കേട്ടപ്പോൾ സുഭദ്രയുടെ കായദൈർഘ്യം ഒന്നു വർദ്ധിച്ചു. മുഖം ശോണമായി ശോബിച്ച്, പുരികങ്ങൾ വ്കരമായി ത്മമിലിടഞ്ഞു. ദന്തംകൊണ്ട് അധരത്തെ കടിച്ചമർത്തുകയാൽ ആ ഭാഗത്തുനിന്നും രക്തം പ്രവഹിക്കുന്നുവോ എന്നു തോന്നിച്ചു. ദേഹം ആസകലം ഒന്നു വിറച്ചു. സ്ത്രീകൾക്ക് സഹജമല്ലാതുള്ള ആകൃതിഭേദത്തോടും രൗദ്രപ്രഭയോടും കോപചേഷ്ടകളോടും സുഭജദ്ര നിന്നതുകണ്ട്. കേസരിയെക്കണ്ട ജംബൂകനെപ്പോലെ നടുങ്ങി, വിറയലോടുകൂടി വൃദ്ധൻ പുറകോട്ടു മാറിത്തുടങ്ങി. ആശാൻരെ സംഭ്രമംകണ്ട് സുഭദ്രയുടെ കോപം ശാന്തമായി.
 
സുഭദ്ര: 'ആരാണു വിഷം വാങ്ങിയത് ?'
 
ആശാൻ : 'ആ കാക്കക്കൊറവൻ ചൊടലമാടൻ ചുന്തരം അണ്ണാവി. '
 
സുഭദ്ര: 'വിഷം വേണമെന്നു ചോദിച്ചോ? '
 
ആസാൻ :'എന്നാണു കാസിവാതി പറഞ്ഞത്. അതു പറഞ്ഞ ഥിതിക്ക്, അവൻതന്നെയോ എന്തോ മോട്ടിച്ചതും? '
 
സുഭദ്ര: 'അവരാരുമല്ല. ആശാൻ പരിഭ്രമിക്കേണ്ട. ഈ സംഗതികൾ ഒന്നും ആരോടും പറയരുത്. '
ആശാൻ : 'കുഞ്ഞിനാണെയില്ല. എന്റെ മോയത്തനവും.'
 
സുഭദ്ര: 'അതിനക്കുറിച്ചു പേടിവേണ്ട. ആശാൻ പോയി ഉണ്ണണം. '
 
'പപ്പനാവൻ സഹായം ' എന്നു പറഞ്ഞുകൊണ്ട് ആശാൻ നടന്നു. ഈ സൊല്ല ഒഴിഞ്ഞാൽ മതി എന്നേ ആശാനു വിചാരമുണ്ടായിരുന്നുള്ളു. ആശാൻ വടിയും ഊന്നി പോകുന്നതിനിടയ്ക്ക് തന്റെ അപേക്ഷയെ പല പ്രാവശ്യം ആവർത്തിക്ക ഉണ്ടായി. ആശാൻ മുമ്പിൽനിന്നു മറഞ്ഞപ്പോൾ സുഭദ്ര പെട്ടെന്നു നിലത്തിരുന്നു. മുഖത്തിലെ ഗാംഭീര്യങ്ങൾ മറഞ്ഞ്, ആലസ്യത്തോടുകൂടി, തന്റെ ഹൃദയമാർദ്ദവത്തെ സ്ഫുടീകരിക്കുമാറ് ഖിന്നത കലർന്ന്, ഫാലം കരത്താൽ താങ്ങിക്കൊണ്ട്, കുറച്ചുനേരം ഇരുന്നു. പിന്നീട് എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നുതുടങ്ങി. 'വിഷം തങ്കത്തിനല്ല, ഈ എനിക്കാണ് . തരട്ടെ എന്നുവയ്ക്കുകയോ? ഈ ജന്തു മരിച്ചാൽ ആർക്കെന്തു ചേതം? എങ്കിലും വെറുതെ ജീവനാശം വരുത്തുന്നതെന്തിന്? അതുമല്ലാതെ ഇവരുടെ കൈയാൽ മരിക്കയോ?ഇവരെ ഒന്നു പഠിപ്പിക്കാതെ വിടുകയോ ? ഒരിക്കലും പാടില്ല. എന്റെ ഹൃദയത്തിൽ കത്തുന്ന തീ ബ്രാഹ്മണനാമത്തെ ധരിക്കുന്ന ആ നീചൻ അറിയുന്നുണ്ടോ? മറ്റേ വഞ്ചകൻ തമ്പിപ്രഭു അറിയുന്നുണ്ടോ? ലോകർ അറിയുന്നുണ്ടോ? എന്റെ ഭർത്താവുതന്നെ അറിയുന്നുണ്ടോ? വ്യാജയെഴുത്തുണ്ടാക്കി പട്ടരും 'അങ്ങുന്നു' മായി ഞങ്ങളെ വേർപെടുത്തി, എന്നെ അനാഥയാക്കി; അവരുടെ ഹിതങ്ങൾക്കു വഴിപ്പെടാതിരുന്നതിന് എന്നെ അവർ കഠിനമായി വ്യസനിപ്പിച്ചു; ഇപ്പോൾ ഇതാ കൊല്ലുന്നതിനും തുടങ്ങുന്നു. തമ്പി സിംഹാസനത്തിൽ കയറി ഭരിക്കുന്നതും പട്ടർ മന്ത്രിപ്പട്ടം വഹിക്കുന്നതും ഒന്നു കാണട്ടെ. വരട്ടെ ചാകാൻ. പക്ഷേ, അമ്മാവൻ അറിഞ്ഞാൽ എന്തു ചെയ്യുമോ? അതു വിചാരിച്ചു ഭീരുവാകയോ? പാടില്ല. 'ഇപ്രകാരമെല്ലാം ആലോചിച്ചുകൊണ്ട്, ഉടനേതന്നെ കാർത്ത്യായനിഅമ്മയോട് അനുമതിയും വാങ്ങി, സുഭദ്ര ഭൃത്യന്മാരോടൊന്നിച്ച് തന്റെ ഗൃഹത്തിലേക്കു പോകയും ചെയ്തു.
 
</div>
[[വർഗ്ഗം:മാർത്താണ്ഡവർമ്മ|പതിനേഴ്]]