"പരിശുദ്ധ ഖുർആൻ/നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 124:
{{verse|59}} നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്ക്‌ മുമ്പുള്ളവർ സമ്മതം ചോദിച്ചത്‌ പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്‌. അപ്രകാരം അല്ലാഹു നിങ്ങൾക്ക്‌ അവൻറെ തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|60}} വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യംസൗന്ദര്യം പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട്‌ തങ്ങളുടെ മേൽവസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക്‌ കുറ്റമില്ല. അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ്‌ അവർക്ക്‌ കൂടുതൽ നല്ലത്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
 
{{verse|61}} അന്ധൻറെ മേൽ കുറ്റമില്ല. മുടന്തൻറെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ പിതൃവ്യൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മാവൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളിൽ നിന്നോ, താക്കോലുകൾ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളിൽ നിന്നോ, നിങ്ങളുടെ സ്നേഹിതൻറെ വീട്ടിൽ നിന്നോ നിങ്ങൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ നിങ്ങൾക്കും കുറ്റമില്ല. നിങ്ങൾ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന്‌ നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാൽ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിന്‌ വേണ്ടി അപ്രകാരം അല്ലാഹു നിങ്ങൾക്ക്‌ തെളിവുകൾ വിവരിച്ചുതരുന്നു.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്