വിക്കിഗ്രന്ഥശാല:യന്ത്രങ്ങൾ

ഈ താൾ മലയാളം വിക്കിഗ്രന്ഥശാലയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിഗ്രന്ഥശാലയിലെ സന്നദ്ധപ്രവർത്തകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ബോട്ടുകളെ സംബന്ധിച്ച നയവും മാർഗ്ഗനിർദ്ദേശങ്ങളും
This page outlines standards and guidelines related to bots, automated scripts that edit pages autonomously or semi-autonomously.

If you'd like to request a task to be performed by a bot, see Wikisource:Bot requests.

വിക്കിഗ്രന്ഥശാല തിരുത്തലുകൾ നടത്താനായി സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങൾ അഥവാ ബോട്ടുകൾ. അക്ഷരത്തെറ്റ് തിരുത്തൽ, മറുഭാഷാകണ്ണികൾ നൽകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.

പൈവിക്കിപീഡിയ യന്ത്രം തിരുത്തുക

പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിപീഡിയ യന്ത്രമാണ്‌ പൈവിക്കിപീഡിയ. വിക്കിപീഡിയയിൽ മാത്രമല്ല, വിക്കിഗ്രന്ഥശാലയിലും ഇതര മീഡിയാവിക്കി സം‌രംഭങ്ങളിലും ഈ യന്ത്രം ഉപയോഗിച്ച് യാന്ത്രികമായി തിരുത്തലുകൾ നടത്താം. ഇവിടെ ഞെക്കി പൈവിക്കിപീഡിയ യന്ത്രം ഡൗൺലോഡ് ചെയ്ത് ഉപയോക്താക്കൾക്ക് പ്രവർത്തിപ്പിക്കാവുന്നതാണ്‌. പൈവിക്കിപീഡിയ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള പാഠാവലി വിക്കി പാഠശാലയിൽ ഉണ്ട്.

ഓട്ടോ വിക്കി ബ്രൗസർ (എ.ഡബ്ല്യു.ബി.) തിരുത്തുക

വിൻഡോസ് ഉപയോക്താക്കൾക്കായി ഡോട്ട് നെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലളിതമായ ഒരു യന്ത്രചട്ടക്കൂടാണ് w:ഓട്ടോ വിക്കി ബ്രൗസർ (എ.ഡബ്ല്യു.ബി.). ഇംഗ്ലീഷ് വിക്കിപീഡിയയിലെ Wikipedia:AutoWikiBrowser എന്ന താളിൽ ഈ യന്ത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുണ്ട്.