ബകവധം ആട്ടക്കഥ
ഈ താൾ അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹായിക്കൂ. സഹായം, ശൈലീപുസ്തകം എന്നിവ കാണുക. താങ്കൾക്ക് ഈ താളിനെക്കുറിച്ച് സംവദിക്കാവുന്നതാണ്. |
ബകവധം (ആട്ടക്കഥ) രചന: |
പുറപ്പാട്
തിരുത്തുക<poem> രാഗം: ശങ്കരാഭരണം താളം: ചെമ്പട കഥാപാത്രങ്ങൾ: പാണ്ഡവന്മാർ
തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ: പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത് പ്രഭൃത്യാത്തഗുണേഷു തേഷു പ്രദ്വേഷവന്ത: കില ധാർത്തരാഷ്ട്രാ:
സോമവംശതിലകന്മാർ ശോഭയോടു നിത്യം കോമളരൂപന്മാരാമശീലവാന്മാർ പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാർ ലോകരഞ്ജനശീലന്മാർ ലോകപാലന്മാർ കേളിയുള്ള ഗംഗാസുതലാളിതന്മാരായി നാളീകനാഭങ്കൽ ഭക്തി നന്നാകവേ നാഗകേതനനു വൈരം നാളിൽ നാളിൽ വളരവേ നാഗപുരംതന്നിലവർ നന്മയിൽ വിളങ്ങി.