ഭാഷാഭൂഷണം/പേജ് 40
←പേജ് 39 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 41→ |
- 69.നിന്നസിയസുഹൃന്നൃപനും
- മന്നവ! വെടിയുന്നു കോശമൊന്നിച്ചു;
- സമമേവ! വിറയ്ക്കുന്നൂ
- ക്ഷമയുപേക്ഷിച്ചിടുന്നു യുഗപദഹോ!
- ഹേതുവിൻ മുന്നമേ കാര്യം
- അത്യന്താതിശയോക്തിയാം
- മാനം പോയി മുന്നമേ കാന്തൻ
- പിന്നെത്താൻ സാന്ത്വമോതിനാൻ 53
വേറെ ഉദാഹരണം:
- 70. മുന്നംതന്നെ മഹേശി! മർത്ത്യനിഹ കേളുഗ്രാർത്തിവീചിച്ഛടാ-
- സാന്നിദ്ധ്യോൽബ്ബാണമാം ഭവാർണ്ണവമതിൻ പാരം കടക്കുന്നിതേ;
- പിന്നെത്താൻ കലശാംബുരാശിവിലസൽക്കല്ലോലപാരമ്പരീ-
- സന്നാഹം കലരുന്ന നിൻകടമിഴി പ്രേക്ഷയ്ക്കവൻ ലക്ഷ്യമം. -സ്വ.
- ഹേതുവൊന്നിൽ കാര്യമൊന്നിലെ-
- ന്നുവന്നാലസംഗതി
- കൊണ്ടലുണ്ടു വിഷം മൂർച്ച-
- പൂണ്ടുപോയ് പാന്ഥനാരിമാർ 54
കാരണമൊരിടത്തിരിക്കേ കാര്യം അതിനോടു് സംബന്ധിക്കാത്ത മറ്റൊരിടത്തായിപ്പോയാൽ അസംഗതി. ഉദാഹരണത്തിൽ കാരണമായ വിഷപാനം മേഘത്തിനും കാര്യമായ മൂർച്ഛ പാന്ഥസ്ത്രീകൾക്കും പറയപ്പെട്ടിരിക്കുന്നു. വിഷം ജലമെന്നും ഗരളമെന്നും ശ്ലേഷംകൊണ്ടു സിദ്ധി. മേഘം കാർകൊണ്ടപ്പോൾ വിരഹിണികൾ മൂർച്ഛിച്ചു എന്നു തത്ത്വം. വേറെ ഉദാഹരണം:
- 71. ദീനത കൈവിട്ടു ദൂരത്ത്നിന്നോരു
- കാനനം തന്നിലപ്പാവകൻ താൻ;
- വെന്തതു കാൺക പുരന്ദരമാനസം;
- ചിന്തിച്ചു കാൺകിൽ വിചിത്രമത്രേ. -കൃ. ഗാ.
പദ്യം 69. രാജസ്തുതി: അസുഹുന്നൃപൻ - ശത്രുരാജാവു്. അസി - വാളു്. കോശം - ഉറ, ഭണ്ഡാരം എന്നും. നിന്നസി കോശം വെടിയുന്നു; അസുഹുന്നൃപനും കോശം വെടിയുന്നു. (അവരുടെ ജീവൻ ഭൗതികശരീരമെന്ന ഉറ വിട്ടു് ഉയർന്നുപോയി എന്നും അർത്ഥം ആകാം.) ഒന്നിച്ചു് - ഒപ്പം. ക്ഷമ ഉപേക്ഷിക്കുക - അസി പക്ഷത്തിൽ ക്ഷമാകേടു കാണിക്കുക . ശത്രുരാജപക്ഷത്തിൽ ഭൂമിയെ ഉപേക്ഷിക്കുക. (മരിക്കുക). യുഗപത് + അഹോ - യുഗപദഹോ. യുഗപത് - ഒരുമിച്ചു്.
പദ്യം 70. മഹേശി - മഹേശന്റെ (ശിവന്റെ) പത്നി. ഉഗ്രാ.....ബ്ബണം - കഠിനദുഃഖതരംഗപരമ്പരയുടെ സാന്നിദ്ധ്യത്താൽ ഭീകരം. കലശാം.....സന്നാഹം - പാൽക്കടലിലെ തിരമാലക്കൂട്ടത്തിന്റെ ഭംഗി. ദേവീകടാക്ഷം ഹേതു. ഭവാർണ്ണവതരണം കാര്യം. ദേവീകടാക്ഷം അതിശീഘ്രത്തിൽ മുക്തിയരുളുന്നതെന്നു ധ്വനി.
പദ്യം 71. ഖാണ്ഡവദാഹം സന്ദർഭം; പാവകൻ ദൂരത്തുള്ള കാനനത്തിൽ വെന്തതോ, പുരന്ദരമാനസം. തന്റെ സുഹൃത്തുമരിച്ചാലോ എന്നു് ഇന്ദ്രന്റെ മനസ്സു നീറി എന്നു താൽപര്യം.