മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
പ്രഭാതനക്ഷത്രം

മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ.

ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽമലർമൊട്ടുകളേ

അണയ്ക്കുമമ്മമാരുടെ ചിറകു-
ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ

തണുത്ത നീർശയ്യാഞ്ചലം വിട്ടു തല
ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ

അകലുന്നൂ തമസ്സടിവാനിൽ വർണ്ണ-
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു

സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു

ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ-
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം

ഒരുമതേടുവിനെഴുന്നള്ളത്തിതു
വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ

ഉരയ്ക്കല്ലിങ്ങനെയുദാരമായ്
സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?

കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

"https://ml.wikisource.org/w/index.php?title=മണിമാല/പ്രഭാതനക്ഷത്രം&oldid=35133" എന്ന താളിൽനിന്ന് ശേഖരിച്ചത്