മണിമാല/സാവിത്രിയുടെ പ്രാർത്ഥന
മണിമാല (കവിതാസമാഹാരം) രചന: സാവിത്രിയുടെ പ്രാർത്ഥന |
മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വരദേ വരനെണ്ണവറ്റിടും
തിരിപോൽ നിന്നു തിളങ്ങിടുന്നുതേ
തിരികില്ലതു ഭാഗ്യവാനവ-
ന്നെരിയുന്നെന്മനമീശവല്ലഭേ
തരുണത്വമതിൽക്കിടന്നുമെൻ
പുരുസൗഹാർദ്ദരസം നുകർന്നുമേ
മരുവുന്ന മനോജ്ഞനോർക്കുമോ
മരണോദന്തമിതുണ്ണിപോലവൻ
രഭസത്തൊടു ശുദ്ധസൗഹൃദ-
പ്രഭവം കൂട്ടിയിണക്കിയേകമായ്
ശുഭദായിനി ഞങ്ങൾ ദീപവും
പ്രഭയുമ്പോലിനി വേർപെടാശിവേ
വിരഹശ്രുതിയും സഹിക്കുമോ
സ്ഥിരരാഗപ്രതിപന്നയാം സതി?
തിരുമേനി പകുത്തു കാന്തനൊ-
ത്തരുളും നീയറിയുന്നതംബികേ
അകലും ക്ഷണമെറ്റമെറ്റമെ
ന്നകതാരിൽ ഭയമേകും എൻ പ്രിയൻ
സുകുമാരനുമേ മറഞ്ഞു പോം
മുകുളം പോലിനി മൂന്നുനാൾക്കകം
മനതാരിലെഴും പ്രിയത്തിനാൽ
നിനയാ മല്പതിതൻ വിപത്തു ഞാൻ
ദിനമെങ്കിലുമ്മെത്തി സത്യമാം
മുനിവാക്കെന്നു മഹാഭയം ശിവേ
ഹൃദയം കവരുന്ന നോക്കുമാ
മൃദുഗംഭീരമനോജ്ഞരൂപവും
വിദയം കവരാമവന്റെയാ
സുദൃഢസ്നേഹമഹോ തൊടാ യമൻ
ബഹുനർമ്മമുരച്ചു ബുദ്ധിമാൻ
മുഹുരിപ്പോൾ വരുമെന്റെ വല്ലഭൻ
അഹഹ! വ്രതഹേതു കേൾക്കുവാൻ
സഹസാ ദുർഭഗയെന്തു ചൊല്വു ഞാൻ
വരനോടിവളോതുകില്ല ഭീ-
കരമാ വസ്തുത ജീവിതാവധി
പരമെൻ പ്രിയനന്തമേലുകിൽ
പിരിയാ പോമവനൊത്തു തന്നെ ഞാൻ
സ്ഥിതിയിങ്ങതി ദുഃഖമെങ്കിലും
ക്ഷിതിവാസപ്രിയരാം ശരീരികൾ
പതിയെത്തി വിപത്തിലേകമാം
ഗതി നീതാൻ ഗരളാശനപ്രിയേ
പരമേശ്വരി സൃഷ്ടി രക്ഷ സം-
ഹരണം സർവമിതോർക്കിൽ നിന്റെയാം
വരമേകണമംബ മംഗളം
വരുവാനാശ്രിതവത്സവത്സലേ
പ്രിയനേതുമനർത്ഥമെന്നി നി-
ർഭയനാവാനയി സർവശക്ത നീ
ദയ ചെയ്യുക ആന്തരാത്മിക-
പ്രിയയാം ദേവി ദയാപരാജിതേ