രചയിതാവിന്റെ സംവാദം:എഴുത്തച്ഛൻ

Latest comment: 6 വർഷം മുമ്പ് by AjayPayattuparambil

ആരോപിക്കാൻ ഇതെന്തോന്ന്?? കർത്തൃത്വം സംശയിക്കപ്പെടുന്നവ എന്നാക്കുന്നു.--ബാലു (സംവാദം) 10:56, 21 മേയ് 2013 (UTC)Reply

സംശയിക്കാനാണെങ്കിൽ രണ്ടു വീക്ഷണകോണില്ലേ! അതെ എന്നു വിശ്വസിക്കുന്നവരും അല്ല എന്നു വിശ്വസിക്കുന്നവരും. നിഷ്പക്ഷമായി സംശയിക്കാം. പക്ഷേ നമ്മൾ എഴുത്തച്ഛന്റെ താളിലാണ് അവിടെ പുള്ളി എഴുതിയതാണെന്ന് ആരോപിക്കപ്പെടുന്നു(ഇന്ദിരാഗാന്ധിക്ക് ആരോപണം അയച്ചു എന്നതിലെ ആരോപണം അല്ല. എക്സിന് കാക്കത്തൊള്ളായിരം എന്ന വില ആരോപിക്കുന്നതിലെ ആരോപണം). അതല്ലേ അതിന്റെ ഒരു ശരിയായ വീക്ഷണ കോണകം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:25, 21 മേയ് 2013 (UTC)Reply
അത് ഒരുമാതിരി ആരോപണമായി പോയി. പക്ഷേ ആരോപിക്കുന്നു അത്ര ദഹിക്കുന്നില്ല. "സംശയിക്കുന്നു" എന്നതിന് "ഉറപ്പില്ല" എന്ന് അർഥമാക്കിയാൽ പോരേ? മൂപ്പരുടെ കൃതി ആണെന്ന് സംശയിക്കപ്പെടുന്നുണ്ട്. അപ്പോൾ സ്വാഭാവികമായും മൂപരുടെ കൃതി അല്ലെന്ന് കരുതുന്നവരും ഉണ്ടാവാം, അത് നമ്മൾ പറയണമെന്നില്ലല്ലോ. അത് understood അല്ലേ.. ഇങ്ങനെയാണ് ഞാൻ ചിന്തിച്ചത്. ആരോപണത്തിന് മനു പറഞ്ഞ അർത്ഥം ആരെങ്കിലും സ്വയം മനസ്സിലാക്കുമോ എന്ന് എനിക്കത്ര ഉറപ്പില്ല. അതുകൊണ്ട് പറഞ്ഞതാ. ഭാഷാപരമായി ആരോപണം ശരി തന്നെയാണ്. --ബാലു (സംവാദം) 11:35, 21 മേയ് 2013 (UTC)Reply
ശരിതന്നെ, നമ്മൾ ചിന്തിക്കുന്നപോലെ മാലോകർ ചിന്തിക്കാൻ ഒരു വഴിയും ഞാൻ കാണുന്നില്ല, എന്റെ കാര്യ്ത്തിൽ വളരെ ശരിയുമാണ്. പോകട്ടെ, എന്തായാലും അതിന്റെ കർത്താവ് എന്ന രീതിയിൽ നാം രചയിതാവ് റ്റാഗ് കൊടുക്കാതിരുന്നാലും ഇവിടെ മാറ്റി അടയാളപ്പെടുത്തിയിരുന്നാലും മതിയാകും. ഇവിടെ തന്നെ തുഞ്ചത്തെഴുത്തച്ഛൻ എന്ന പേരിൽ പുള്ളിയുടെ ജീവിചരിത്രം ഉണ്ട്. അതിലും ഞാൻ തപ്പി നോക്കിയിരുന്നു. ഇതിനെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:46, 21 മേയ് 2013 (UTC)Reply

കർത്തൃത്വം സംശയിക്കപ്പെടുന്നവ കുഴപ്പമില്ല. വേറെ നല്ല വാക്ക് കിട്ടുന്നത് വരെ ഇത് കിടക്കട്ടെ. ശതമുഖരാമായണത്തിന്റെ പ്രധാനതാളിലും എഴുത്തച്ഛനാണ് രചയിതാവ് എന്ന് സംശയിക്കുന്നു എന്ന തരത്തിൽ ഒരു വർഗ്ഗം വേണമല്ലോ. --Shijualex (സംവാദം) 13:22, 21 മേയ് 2013 (UTC)Reply

അങ്ങനെ ഉറപ്പില്ലാത്തതിനല്ലേ "അജ്ഞാനകർത്തൃകം"? അത് ചേർത്തിട്ടുണ്ട്.--ബാലു (സംവാദം) 13:35, 21 മേയ് 2013 (UTC)Reply

അജ്ഞാതകർത്തൃകം എന്ന വർഗ്ഗത്തിനു പുറമേ എഴുത്തച്ഛൻ രചിച്ചു എന്ന് സംശയിക്കപ്പെടുന്നു (അല്ലെങ്കിൽ സമാന അർത്ഥമുള്ള വേറൊരു വർഗ്ഗം) എന്ന വർഗ്ഗവും വേണം. കേരളോല്പത്തിയും ഇതേ പോലെ എഴുത്തച്ഛൻ രചിച്ചതാണെന്ന് കരുതുന്ന വേരൊരു രചനയാണ്. വേറും രചനകൾ ഉണ്ടാകാം. അതെല്ലാം ഈ വർഗ്ഗത്തിന്റെ കീഴിൽ കൊണ്ട് വരണം. --Shijualex (സംവാദം) 13:39, 21 മേയ് 2013 (UTC)Reply

ഇത് എഴുത്തച്ഛന് മാത്രമേ ഉണ്ടാകൂ എന്നില്ലല്ലോ. ഓരോരുത്തർക്കും ഇങ്ങനത്തെ വർഗ്ഗം ഉണ്ടാക്കൽ വേണോ? അപ്പോൾ എല്ലാരേയും ഉൾക്കൊള്ളിക്കുന്ന രചയിതാക്കളെ സ്ഥിരീകരിക്കാത്ത കൃതികൾ എന്ന വർഗ്ഗം ഉണ്ടാക്കിയാലോ?--ബാലു (സംവാദം) 13:43, 21 മേയ് 2013 (UTC)Reply

അങ്ങനെ പറയാൻ പറ്റില്ല. മറ്റ് പല പഴയ രചയിതാക്കൾക്കും ഇതെ പോലത്തെ കൃതികൾ ഉണ്ട്. ഒരു പുസ്ത്കത്തിനു യോജ്യമായ എത്ര വർഗ്ഗങ്ങളും ഉണ്ടാക്കാം. അതൊക്കെ നമ്മളെ സഹായിക്കത്തെ ഉള്ളൂ. "അജ്ഞാതകർത്തൃകവും" "രചയിതാക്കളെ സ്ഥിരീകരിക്കാത്ത കൃതികൾ" ഒരേ അർത്ഥമല്ലേ. വ്യത്യാസം ഉണ്ടെങ്കിൽ ആ വർഗ്ഗവും ചേർക്കാം. --Shijualex (സംവാദം) 13:50, 21 മേയ് 2013 (UTC)Reply

തൽക്കാലം എഴുത്തച്ഛന്റെ കൃതികൾ എന്ന് സംശയിക്കുന്നവ എന്ന വർഗ്ഗം ചേർത്തു. വേറെ നല്ല വാചകം കിട്ടുകയാണെങ്കിൽ വർഗ്ഗത്തിന്റെ പേര് അതാക്കാം. --Shijualex (സംവാദം) 14:15, 21 മേയ് 2013 (UTC)Reply

ഉത്തരരാമായണം കിളിപ്പാട്ട് തുഞ്ചത്ത് എഴുത്തച്ഛന്റേതല്ല മറിച്ച് അദ്ദേഹത്തിന്റെ ശിഷ്യരിൽ ആരോ എഴുതിയതാവാം എന്ന് ഡോ:കെ.എൻ.എഴുത്തച്ഛൻ തന്റെ ഗവേഷണ പ്രബന്ധമായ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരുപഠനം ത്തിൽ സംശയാതീതമായി തെളിയിക്കുന്നുണ്ട്, ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിലെ വാദവും ഈ പ്രബന്ധത്തിൽ ഖണ്ഡിക്കുന്നുണ്ട്, പൊതുവിൽ അങ്ങീകരിക്കപ്പെട്ടിരിക്കുന്നു എന്നതിലും ആധികാരികത ഈ പഠനത്തിനാണ് എന്നു വിശ്വസിക്കുന്നു അതിനാൽ ഉത്തരരാമായണം കിളിപ്പാട്ട് കർത്തൃത്വം സംശയിക്കുന്നവ എന്ന വിഭാഗത്തിലേക്ക് മാറ്റുന്നു.--AjayPayattuparambil (സംവാദം) 05:20, 5 മാർച്ച് 2018 (UTC)Reply

"എഴുത്തച്ഛൻ" താളിലേക്ക് മടങ്ങുക.