രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിനഞ്ചാം സർഗം

തിരയുന്നതിന്നു പുനരുഴിമങ്കയെ-
ക്കരളിങ്കലോ൪ത്ത പവമാനനന്ദന൯
പുരു വേഗശാലി പുകയന്ത്രമെന്ന പോൽ
സുരവീഥി നോക്കിയെഴുന്നേററു സതൃരം.        1

ഹരികുഞ്ജര൯ കടൽ കടപ്പതിന്നു തൻ -
ഗുരുവന്ദനങ്ങൾ വഴിപോലെ ചെയ്തുടൻ
നരനായകന്നു ഹിതമാചരിക്കുവാൻ
പരിമാണമറ്റ വടിവാണ്ടു തല്ക്ഷണം.        2

ധരണീധര൯റ മുകളൽ കരങ്ങളും
ചരണങ്ങളും കപിവര൯ പതിക്കവെ
ഒരുപാടു മണ്ടയിടികൊണ്ടു പർവതം
കരയുന്ന പോലെ കരയൂറ്റൊലിച്ചു പോൽ‌.        3

മുകിലങ്ങുമിങ്ങുമുരുവേ നിരന്നു തൻ
ചികുരം മലയ്ക്കുടനഴിഞ്ഞടിഞ്ഞപോൽ;
അകതാ൪നുറുങ്ങിയകടിച്ചു കുഞ്ജര-
പ്രകരം മഹീധരനു നീരു കൊണ്ട പോൽ.        4
 
പതറിക്കുതിച്ചു വിളയാടുമേണസ-
ന്തതിതൻ കുളമ്പുകൾ പതിഞ്ഞുയർന്നതാം
മനയോലായാദി ധാതു ധൂളിയാൽ
പലടം ചുവന്നു മലതൻറ ചോര പോൽ        5

തിറമോടുറങ്ങിയുണരും മൃഗാധിപൻ
വിറയോടു കൂടിയലറുന്നൊരൊച്ചയാൽ
പറയാ൯ നമുക്ക് മുറയുണ്ടു പ൪വതം
മുറയിട്ട മാറ്റൊലി മുഴങ്ങിടുന്നതായ്.        6

ചരവിൽ പുനങ്ങൾ പെരികേത്തുരന്നു കോ-
ണ്ടൊരുമിച്ചു മേവുമരങ്ങളൊക്കയും
ഗിരിനായകൻറ കുടലും ഞരമ്പുമായ്
പിരിയുന്ന പോലേ ശരിയായ് പുളഞ്ഞുപോൽ.        7

ഉലയും മരങ്ങൾ തലകൊണ്ടടിക്കയാൽ
പല ഭിന്നമായ ജലദത്തിൽ നിന്നുട൯
മല താ൯ വിയർത്തു വലയും പ്രകാരമായ്
പലടത്തുമന്നു ജലവിന്ദുവാർന്നു പോൽ.        8

ഇടവിട്ടയങ്ങളിലുറച്ച കല്ലിൽ വീ-
ണടിപെട്ടു പൊള്ളമുള പൊട്ടിയപ്പോഴേ
വിടവിൽ‌ കടന്നു പവനമാനനൂതിനാൻ
പിടയും മഹാദ്രി നെടുവീ൪പ്പിടുന്നപോൽ.        9

പടവെട്ടുവാ൯ ധൃതി മുഴുത്തു മുൻ‌പില-
ക്കൊടി തുക്കുവാ൯ കഴ നിറുത്തിടുന്നപോൽ
നെടുതായ വാലധിയെ നാട്ടി നട്ടമായ്
ചൊടിയോടു മാരതസുതൻ കുതിച്ചിതേ.        10

ചുവടോടു കൂടെയിളകിത്തരുക്കള-
ങ്ങവനോടുകൂടെ നടകൊണ്ടു വാരിധൗ
മുറപോലെ ചെന്നു വരിവച്ചു നിന്നു മേൽ-
ചിറ കെട്ടുവാനൊരരണിട്ട കൂറ്റി പോൽ.        11

ചിറകിട്ടടിച്ചലയകറ്റി വിണ്ണിൽ നൽ-
ക്കുറിയിട്ടു പൊൻമുടി കിളിർത്തി,യപ്പോഴേ
ജലധീന്നുയർന്നു ഹിമവാൻറ പുത്രനാം
മല;യക്കപീന്ദ്രനു തളർച്ച തീർക്കുവാൻ.        12

മല മുട്ടിയെന്നു പിശകിദ്ധരിച്ചു തൻ-
മുലമൊട്ടുകൊണ്ടുടനമർത്തിയാഴിയിൽ
സ്ഥലമിട്ടു പോന്ന കപിവീരലനോടുതാൻ
പലമട്ടു പർവതമുരച്ചു താഴ്മയായ്.        13

സുരനായകൻ ചിറകർത്തു കൊണ്ടിരു-
ന്നൊരു നാളെനിക്കുതവി ചെയ്തു നിൻ പിതാ
പറയുന്നു സതൃമിതു ഞാൻ വിപക്ഷന-
ല്ലറികെന്നെ നീയിവിടയും സപക്ഷനായ്.        14

പെരുതായ നന്ദിയൊടു സാഗരം കനി-
ഞ്ഞുരചെയ്തു, നിന്നുടെ തളർച്ച തീർക്കുവാൻ
അരികത്തണഞ്ഞതുമൂലമാണു ഞാൻ
മരുവിക്കുറിച്ചു നടകൊൾക പിന്നെ നീ.        15

ഹിമവാൻറ പുത്രനീതുപോൽ കഥിക്കവേ
സമയോചിതങ്ങളവനോടുരച്ചുടൻ
പിഴയാതെ സങ്ഗതിയെ നിരവഹിക്കുവാ-
നുഴറിത്തിരിച്ചു രഘുനാഥദൂതനും.        16
 
കടലിൽ നടുക്കു കിളരുന്ന കുന്നിനേ
വടിവോടു കണ്ടു പലവൈരിയെങ്കിലും
അലിവോടു മാരുതിയനുഗ്രഹിക്കയാൽ
കലഹം വെടി,ഞ്ഞതുമുതൽക്കതിൻറ മേൽ.        17

ദരശുളള രാക്ഷസപുരത്തെ നോക്കിയ-
സ്സരസൻ കപിന്ദ്രനുഴറുന്ന സൽപ്പഥെ
നരകോപമം വലിയ വായുമേന്തിനി-
ന്നുരഗാംബയാം സുരസ തീറ്റിയാകുവാൻ.        18

അവളെജ്ജയിപ്പതിനുയർന്നിടുമ്പൊഴ-
പ്പവനാദ്മജൻറ കഴലെത്തിയാഴിയിൽ
അവനുള്ള മസ്തകമനന്തവീഥിയെ
ക്കവിയുന്നവണ്ണമളവറ്റു പൊങ്ങിപോൽ.        19

ഉടനേ ചുര്ക്കിയുടലക്കപീശ്വരൻ
കടുകോളമാക്കി വദനത്തിലേറിനാൻ
പുനരിങ്ങ പോന്നു ജവമോടു വാമനൻ
വളരുന്ന പോലെ വളരാൻ തുടങ്ങിനാൻ.        20

തൊഴുതിട്ടു യാത്രയവളോടുരച്ചു പോം
വഴിമേൽ കുരങ്ങിനെ വധിച്ചു തിന്നുവാൻ
നിഴലിൽ പിടിച്ച രജനീചരാത്തിയെ
ത്തൊഴികൊണ്ടു കൊന്നവനൊഴിച്ചു ദുർഘടം.        21

അലയാഴിയക്കരെ പിടിച്ചു ലംബമാ-
മലമേലിരുന്നുടൽ ചെറുക്കി നല്ലപോൽ
വിലകിക്കുറച്ചഥ വടക്കു ഗോപുര-
സ്ഥലിയിങ്കലെത്തിയവനങ്ങു മേവിനാൻ.        22

പഴുതോർത്തുകൊണ്ടു പകലൽപ്പമുള്ളതും
കഴിയാഞ്ഞിരുന്ന കപിതല്ലജന്നുടൻ
തലയോട്ടിയിങ്കലൊരുപാടു സംശയം
പലമട്ടിലേവ മുളവായിരുന്നു പോൽ.        23

വരിവച്ചു വാനരകുലം വരുമ്പൊഴി-
ക്കര കണ്ടിടാക്കടൽ കടപ്പതെങ്ങനെ?
ഒരുവേള ചാടി വരുമെന്നിരിക്കിലും
പരിപന്ഥിയോടു പടയേൽപ്പതെങ്ങനേ?        24

രഘുപുങ്ഗവൻറ നിനവൊക്കെ നിഷ്ഫലം
ലഘുവായ് സമുദ്രമിഹ ഞാൻ കടന്നതും
ജനകൻറ പുത്രിയുയിരോടിരിക്കയോ
വിനയൊക്കെയോർത്തു തനിയേ മരിച്ചിതോ?        25

അറിയാ‍ഞ്ഞു വൈകിയതെനിക്കു മറ്റൊരാ-
ളറിയാതെ പോവതിനെളുപ്പമല്ലിലാം
ഇതുപോൽ നിനച്ചു പലതും മനസ്സില-
മ്മതിമാൻ നിശമുഖമടുക്കുവോളവും.        26

കലശോത്ഭവന്നരികിലിന്ദ്രനേകിയോ-
രൊലിയാർന്ന വില്ലിനിഹ വേല വന്നതായ്
കമലേശനോടു പറവാൻ തിരിച്ചപോൽ
കമലേശനങ്ങപരദിക്കിലെത്തിനാൻ.        27

ചരമാദ്രിതന്റെരികത്തു കാട്ടിൽ നി-
ന്ന്ളവായ വഹ്നിയുടെ വെക്കയൊക്കയും
ഗഗനസ്ഥലത്തു നിഴലിച്ചിരുന്ന പോ-
ലഖിലം ചുകന്നിതതുപോതിലംബരം.        28

അരികത്തണഞ്ഞൊരരുണന്റെ ദീപ്തിയാൽ
പെരികെ ജ്വലിച്ച രവികാന്തസഞ്ചയം
തിരിയെക്കവിട്ടുമൊരു കാന്തിയേങ്കകൊ-
ണ്ടരുണീഭവിച്ചിതഥാ നഭഃസ്ഥലം.        29

അമരസ്രവന്തിയതിലുള്ള നീരുമ-
ങ്ങമൃതേത്തു ചെയ് വതിനു നിശ്ചയിച്ചുടൻ
കടലിന്നു മെല്ലെയതിലേക്കുയർന്നിടു
ബഡവാമുഖാഗ്നിയുടെ ഹേമവർണമോ?        30

പതിവാംപ്രദോഷസമയത്തിലെച്ചുവ-
പ്പുളവാക്കിയേവമളവറ്റ ശങ്കയേ
മുതിരുന്ന നേരമരവിന്ദപാളി ന-
ല്ലിതളായ പോർക്കതടച്ചു മെല്ലവേ.        31

മകരന്ദഭിക്ഷയതി നമ്മധുവ്രത-
ദ്വിജപംക്തി കൈരവഗൃഹങ്ങൾതോറുമയ്
പെരുമാറി;യാമ്പൽ വിരിയുന്ന കണ്ടുപോയ
മണമേറ്റു മാരുതനുഴന്നു മന്ദമായ്.        32

പുരുഹൂതവഹ്നിമുഖദിക്പതിവ്രജം
മരവും പുരങ്ങളധികം മണക്കുവാൻ
അകിലിട്ടു ചുട്ട പുകയെട്ടു ദിക്കിലും
പകരുന്ന പോലിരുളടഞ്ഞു തൽക്ഷണം.        33

വിരഹവൃഥയ്ക്കു മുതലിച്ച നാന്ദി പോൽ
മുറയിട്ടു ചക്രമിഥുനങ്ങൾ പൊയ്കയിൽ;
അതു പോതണിഞ്ഞു വിലസീടിനാൻ നഭോ-
മദവാരണേന്ദ്രനൊരു താരമാലയേ        34

ഇരുളെന്ന പച്ചിലമരം മുറിച്ചിടും
മഴുവായി മുഖ്യരസജീവരൂപനായ്
ഉദയാചലക്കൊടുമുടിപ്പരപ്പിൽ നി-
ന്നുദയം തുടങ്ങി ഹരിണാങ്കനപ്പൊഴെ.        35

അണിതിങ്കൾതന്റെ കതിരന്ധകാരമാം
തുണിയാൽ മറഞ്ഞു ഗഗനസ്ഥലങ്ങളിൽ
വിലസിത്തുടങ്ങിയിഹ പായലിന്നിട-
‌യ്യക്കരവിന്ദനാളമുളപോയ്കയിൽ        36

ധനദാനുജന്റെ മദമൊട്ടടക്കിയ-
ന്നരണൃകീർത്തി വിലാസൻ തുനിഞ്ഞപ്പോൾ
അകതാർ വിരിഞ്ഞു ഹനുമാനുമപ്പുരി-
ക്കകമേ നുഴഞ്ഞു കയറാനൊരുങ്ങിനാൻ.        37

ഉടനങ്ങു ലങ്കയുടെ ലക്ഷ്മി നാരിതൻ
വടിവായ് കപീന്ദ്രനൊടു മല്ലുവയ്ക്കുവാൻ
നട കാത്തുനിന്നു മതിലിന്നകത്തു ഞാൻ
വിടുകില്ലയെന്നു പുരുഷം പറഞ്ഞുതേ.        38

ബലമോടുകോട്ടയിൽ വലിഞ്ഞു കേറുവാൻ
കലിയൻ മഹാകപി കടുത്തു നിൽക്കവേ
നിലകെട്ടവന്റെ തലയിൽ കൊടുപ്പിനെ-
ന്നലസാത്ത മട്ടിലവളൊന്നടിച്ചു പോൽ.        39

 അടിയേറ്റു മർക്കടനലക്ഷ്യഭാവമോ-
ടുടനേ തിരിഞ്ഞു പകരം കൊടുക്കവേ
തടിപോലതേറ്റവൾ നിലത്തു വീണുടൻ
മടിയാതെ താരുതിയൊടേവമോതിനാൾ.        40
 
മടലല്ല മർക്കട മടങ്ങിയോടുവാ-
നടലിന്നെനിക്കു തെരിയായ്കയെല്ലെടോ
പിടലിക്കു വാനരനടിക്കുമപ്പോഴേ
വിട വാങ്ങുകെന്നു വിധിയുണ്ടു മുന്നമേ.        41

ചൊടിയേറെയുള്ളൊരു പെരുംകുരങ്ങിനാ-
ലിടിവെപ്പൊഴെങ്കിലുമെനിക്കു പറ്റിയാൽ
മുടിവുണ്ടു ലങ്കയിലിതെന്നു നാൻമുഖൻ
വെടിയല്ല മുന്നമിവളോടുരച്ചതും        42

അതിനാലെ ഞാനിഹ ഗമിച്ചിടുന്നിതാ
ഹിതമൊക്കെയും സഭലമാം നിനക്കെടോ
ഇപോലുരച്ചവൾ മറഞ്ഞ ശേഷമാ-
മതിമാനണഞ്ഞു ദശകണ്ഠമേടയിൽ.        43

"ഇതുരാവണന്റെ നഗരം നിശാചര-
പ്പട കാത്തു നിന്നു പരിരക്ഷ ചെയ്വതാം
മുകിലോടിടഞ്ഞു കനകക്കുടങ്ങൾ പൂ-
ണ്ടുരസുന്ന മാളികയവന്നിരിപ്പിടം.        44

ഇതു രാജരാജനൊടു കൊള്ളയിട്ടെടു-
ത്തൊരു കീർത്തി കേട്ട ഗുണമുള്ള പുഷ്പകം"
ഇതുപോലെ ചന്ദ്രക നിരന്ന രാത്രിയ-
ന്നഗരം മുഴുക്കെ ഹനുമാനു കാട്ടി പോൽ.        45

രഘുനാഥനർക്കതനയൻ തുണക്കയാൽ
പകലോൻ നിനയ്ക്കിലിതി ഭഗ്യശാലി താൻ
കരുതീട്ടു ചന്ദ്രനിതുപോലെ മാരുതി-
ക്കൊരു റാന്തലായി വഴികാട്ടി ലങ്കയിൽ.        46

ഇതുപോലുഴന്നമരസുന്ദരാംഗിമാ-
ർക്കതിരറ്റെഴുന്നഴകുറങ്ങിടുമ്പൊഴും
വിജയിച്ചു ദാസികളൊടൊത്തുറങ്ങുമാ-
രജനീചരേന്ദ്രമഹിഷീജനത്തെയും.        47

അവനങ്ങു കണ്ടു വെറുതെ മുഷിഞ്ഞതാ-
യകതാരിലാധിയൊടശോകവാടിയിൽ
തിരയുന്നതിന്നു പുനുരിഷ്ടദേവതാ-
നതിയോടു കൂടെയവിടുന്ന ചാടിനാൻ.        48

മറുമാർഗമൊന്നിലുമകപ്പെടാതാവൻ
കുറിയോടശോകവനിയിങ്കലെത്താൻ
ദുരിതം തകർക്കുമൊരു വേദശാഖയിൽ
പരായം ഗതിക്കു തുലിയും മുമുക്ഷു പോൽ.        49
 
നിരയായ് ഞെരുങ്ങിയതിൻ വൻമരം പലേ
തരമുണ്ടവയ്ക്കിടയിൽ നല്ല പൊൻനിറം
പെരുകിക്കിളർന്നു പടരുന്ന ശാഖ പൂ-
ണ്ടരു ദേവതാരമുകളേറി മാരുതി.        50

ഉടനായതിൻ നിബി‍ഡമാമിലമ്പലി-
ന്നടയിൽപ്പതുങ്ങി മരുവിട്ടു മർക്കടൻ
വടമാമരത്തിനിലയിൽ കിടന്നൊരാ-
വടുവായ ശൗരിയുടെ മട്ടിയന്നുപോൽ.        51

ഉടജത്തിൽ വച്ചു ചതിയാലെ കൈവശ-
പ്പെടുവാനൊരിക്കലിട വന്ന ഹേതുവാൽ
വിടുവങ്കനാം ദശമുഖന്റെ കോട്ടയിൽ,
പെടുമാർത്തിയോടു ചമയങ്ങളെന്നിയ.        52

വടിവും ചടചുചു വിരഹഗ്നി തന്റെ ചൂ-
ടിടപെട്ടു ചുട്ട മിഴിനീരു തീകിയും
നെടുവീർപ്പുംമിട്ടു മരവന്ന സീതത-
ന്നുടൽ കണ്ടനേരമവനേവമെണ്ണിനാൻ.        53

മണമുള്ള മാതലി വരിക്കമാവുതൻ-
തണലിങ്കൽ നിന്നു പിഴുതിട്ടു മൂടൊടേ
കണികാണുവാനുമരുതാത്ത കണള്ളിയെ
ഗ്ഗുണമറ്റ ബൗദ്ധനാണിയിക്കൽ നല്ലതോ?        54

പുതുപുഷ്പമാലയെരു പട്ടി കണ്ടടു-
ത്തിതു മാംസമെന്നു പിശകിദ്ധരിക്കയാൽ
അതുകോവിലീന്നപഹരിച്ചു പട്ടട-
ക്ഷിയിങ്കലപ്പടി കളഞ്ഞു കശ്മലൻ        55
 
ശശി തന്റെ ചന്ദ്രികയെ വിട്ടിരിപ്പതും
രവി തന്റെ കാന്തിയെ വെടിഞ്ഞിരിപ്പതും
ഇവളെപ്പിരിഞ്ഞു ധൃതിയാർന്നു രാമനി-
ന്നുയിരോടിരിക്കുവതുമൊന്നുമോലെ താൻ        56
 
പുരുചിന്തയോടു പവനന്റെ പുത്രന-
ന്നിരവേകദേശമൊരുമട്ടു പോക്കിനാൻ
ചരമാദ്രി തന്റെ മുകളിൽ കരേറുവാൻ
കരുതിശ്ശശാങ്കനുമൊരുങ്ങി മെല്ലവേ        57

ഗതികെട്ട കീടമതിയായിടുന്ന പെൺ-
കൊതിയൻ ദശാസൃനതി,സാഹസപ്രിയൻ‌
മതിയിൽ പെരുത്ത മദനാർത്തിയോടു താ-
നതു പോതുണർന്നിതരുണാവിലേക്ഷണൻ        58

സതിയായ സീതയിലുയർന്നൊരാശയും
പുതുതായണിഞ്ഞ ഹരിചന്ദനങ്ങളും
ഇതുരണ്ടുകൊണ്ടുമവനുള്ള മാറിടം
പതിവിൽക്കവിഞ്ഞധികരാഗമേന്തിപോൽ        59

ഗണികാഗണങ്ങളിഹ കൈവിളക്കെടു-
ത്തണിയിട്ടതിന്നിടയിലുടെ മെല്ലവേ
അവനങ്ങശോകവനിയിങ്കലെത്തിനാ-
നവിനീകുമാരിയുടെ മേനി പുൽകുവാൻ        60

വനിതാജനങ്ങൾ കരതാരിലേന്തു മ-
മ്മണീദീപമാർജ്ജനികളാൽ നിരന്തരം
ഇളകിപ്പരന്നൊരു തമഃപരംപര
നിജവാസമാക്കി രജനീചരാശയം.        61

മദമുള്ളിലാർന്നവനടുത്തു സീതയെ-
പ്പൊതുനാരിയെന്നു കരുതീട്ടു പുൽകുവാൻ;
മദയാന,കത്തിയെരിയുന്നൊരഗ്നി ക-
ണ്ടിതമാർന്ന സല്ലകിയിതെന്നടുത്ത പോൽ.        62

അഹിതം പറഞ്ഞവനടുത്ത ചേലുക-
ണ്ടകതാർ നുറുങ്ങിയവളെന്നിരിക്കിലും
പ്രിയനെക്കുറിച്ചു ധൃതിപൂണ്ടരക്കനേ
വകവച്ചതില്ല കറുക്കത്തൃണത്തോളം        63

"കുലധർമമൊക്കെയറിയുന്ന നാൻമുഖൻ
കുലജാതനായൊരു ഭവാനയോഗ്യമാം
നിലവിട്ട ശീലമരുതാത്തതാണെടോ
വില കെട്ടുപോകുമതിനാലെ പൗരുഷം.        64

പരദാരസംഗമമടുത്തതല്ല കേ-
ളൊരുവർക്കു,മോർക്കിൽ നരകത്തിനാസ്പദം
അതിലും,കുറച്ചിലിയലാത്ത നിൻ പിറ-
പ്പിതുമൂലമിന്നു വഷളാക്കി വയ്ക്കൊലാ.        65

സ്വപരിഗ്രഹങ്ങളിലനാസ്ഥയേറുമോ-
രവിവേകിയായ പുരുഷന്റെ ഗൗരവം
തുലനയും വിശിഷ്യ വിഭവങ്ങളൊക്കെയും
കളയും പരങ്ഗന ശരീരശക്തിയും.        66

ഇനിയെങ്കിലും ചെറുതു നല്ല ബുദ്ധിയോ-
ടിവളെപ്പഴേപടിയെടുത്തു കൊണ്ടുപോയ്
രഘുനായകന്റെ തിരുമുമ്പിലാക്കിയ-
പ്പദതാരിലാത്തവിനിയം നമിക്ക നീ.        67

ഇതിലും മഹത്വമിയലുന്ന നന്മയെ
ശ്ശരിയായ് നിനക്കു തരുമെന്റെ വല്ലഭൻ
സമവർത്തി പോലുമതുമൂലമിന്നി മേൽ
വശവർത്തിയായി വരുമീ നിനക്കെടോ!        68

ഗുണദോഷമിന്നനുസരിച്ചിടായ്കില-
ക്ഖരദൂഷണാദികളെ യുദ്ധഭൂമിയിൽ
കഷണിച്ച പോതു കടുവായിടും നിണം
മുനയിൽപ്പുരണ്ട കണവന്റെ സായകം.        69

ഹ്യദയം പിളർന്നു കിഴിയുന്ന ശങ്കിൽനന്ന-
ന്നൊഴുകുന്ന രക്തനദിയിൽ കുളിച്ചുടൻ
കരയേറുവാൻ മടയാനായ നീയൊഴി-
ഞ്ഞിടയാക്കുകില്ല ഭുവി മറ്റൊരുത്തരും.”        (യുഗ്മകം)70

മലർബാണമഞ്ചുമുടലിൽത്തറയ്ക്കയാ-
ലവനേറ്റതില്ല ഗുണദോഷഭാഷിതം
തലയഞ്ചുമുള്ള ഫണി കൊത്തി വീണവ-
ർക്കുതകീടുമോ മറുമരുന്നു ചെയ്കിലും.        71

പറയുന്ന കേട്ടു പല മട്ടിലീവിധം
കുറവെന്നു തോന്നി ഹ്യദയത്തിലപ്പോഴേ
മുറിവിദ്യയുള്ള ഖലനോടു നന്മയായ്
പറയുന്ന വാക്കു വിപരീതമായ്വരും.        72

വിറയോടു കണ്ണിരുപതും തുറിച്ചുകൊ-
ണ്ടരിശം നടിച്ചു രജനീചരേശ്വരൻ
കരവാളിളക്കിയലറീട്ടു ഘോരമാ-
യൊരുവാക്കിവണ്ണമുരചെയ്തു ദുർഭഗൻ.        73

രഘുനാഥപത്നിയെ വളഞ്ഞു ചുറ്റിലും
മരുവുന്ന നിങ്ങളുപദേശവാക്കിനാൽ
മനതാരിളക്കിയിനി വല്ലവണ്ണവും
വശമായ് വരേണ്ടതിനു വേല ചെയ്യുവിൻ.        74

ഒരു വിദ്യകൊണ്ടു മിവളുൾപ്പൊടായ്കിലോ
ടവസാനതീർച്ചയുരചെയ്തനന്തരം
അരിവെപ്പുകാരുടെയടുക്കലേക്കു താൻ
മൊരികെപ്പൊരിച്ചു തരുവാനയയ്ക്കണം.        75

അവനേവമുള്ളിലുയരുന്ന കോപമോ-
ടവസാനതീർച്ചയുരചെയ്തനന്തരം
അവശേഷമറ്റിരവു തീർന്നകണ്ടു തൻ
ഭവനം ഗമിച്ചുപവനത്തിൽ നിന്നു താൻ.        76

രജനീചരാങ്ഗനകൾ ചുറ്റിലും നിറ-
ഞ്ഞൊരുപോലെ ദേവിയെയുപദ്രവിക്കുവാൻ;
വിഷവല്ലികൾക്കിടയിൽനിന്നു സങ്കട-
പ്പെടുമോഷധിക്കു സമയമായി സീതയും.        77

ഉടനന്നിശാചരികൾ കണ്ണുരുട്ടിയും
മടി വിട്ടു നാക്കുകൾ തുറത്തിയും പരം
കൂടിലങ്ങളായ രദനങ്ങൾ കാട്ടിയും
മടവാർമുടിക്കരയ പേടി നൾകിനാർ.        78

അമറും കരുമ്പുലി വളയ്വു വച്ചുടൻ
ഞവറുന്നതിനു തുനിയുന്ന വേളയിൽ
പതറുന്ന പേടമ്യഗമെന്നപോലെയ-
ങ്ങഴറുന്ന സീതയിതുപോലെ കൂറിനാൾ.        79

വിരുതൻ ജടായുവവന്റെ വാർത്തയെ-
പ്പറയാതെ വേഗമൊടിറന്നു പോകിലോ
പരിതാപമോടിവിടെ ഞാനിരിപ്പതി-
ന്നറിയുന്നതേതുമവിദമെന്റെ വല്ലഭൻ?        80

മറിമായമേറുമൊരു യാമിനീചര-
പ്പട വല്ല ഗോഷ്ഠികളുമാചരിക്കയാൽ
കണവന്റെ ബുദ്ധി പതറിപ്പകയ്ക്കകൊ-
ണ്ടിവളെക്കുറിച്ചു ദയ തോന്നിടായ്കയോ.        81

ബഹുശുണ്ഠിയായ വിടുവിഡ്ഢി രാവണൻ
ഗുണമേറെയുള്ള കണവന്റെ ബുദ്ധിയും
ഇവളോടുകൂടെയൊരുമിച്ചു കട്ടതാ-
ണവനല്ലയെങ്കിലിതുപോലടങ്ങുമോ?        82

നെറി കെട്ട ദുഷ്ടനിനി നാളെരാവിലേ
കറി വച്ചു കൂട്ടുവന്നതിനിജ്ജനത്തിനെ
കുറിയിട്ട വാക്കു വിലയുള്ളതാകിലാ
മറിവറ്റ മൂർഖനരുതാത്തതെന്തഹോ!        83

എന്നീവണ്ണം വിലാപത്തൊടുമകതകളിൽ-
 ക്കാന്തനെത്തന്നെ ചിന്തി-
ച്ചന്നേരം മോഹമുൾക്കൊണ്ടവനിയിലലസാ-
 പാങ്കി മങ്ങിപ്പതിച്ചാൾ
എന്നേ കഷ്ടം!,നിലിമ്പേശ്വരപൂരിയിൽ നട-
 ന്നൊരു കോലഹലത്തെ-
ച്ചൊന്നാളെല്ലാം വെടിപ്പായ് ത്രിജടയവളുറ-
 ക്കത്തിലീക്ഷിച്ച പോലെ.        84

ഓരോ ഭോഷിക്കു പറഞ്ഞടുത്തു കപളിപ്പിപ്പാൻ തുടങ്ങീടുമ-
ക്രൂരസ്ത്രീകളെയാട്ടിയൊന്നുമുരിയാടാതങ്ങിരുത്തീട്ടുടൻ
നേരേ ശീതള വാക്യമാമമൃതിനാലൻപോടു വാട്ടം വിനാ
ശ്രീരാമപ്രിയയാം ലതയ്ക്കു തകിടും കാർമേഘമായിടിനാൾ        85

നിശാചരികളൊക്കെയും ത്രിജടജടതന്റെ വാക്കായിടും
വശീകമരുന്നിനാൾ മതിമറന്നുറങ്ങീടിനാർ;
അശാന്തപരിദേവനം പെരിയ സീത താനെ വൃഥാ
നശിപ്പതിനു കൗശലം പലതുമോർത്തിരുന്നീടിനാൾ        86

രഘുനായകദൂതനായിടും
ഹനുമാനിച്ചരിതങ്ങൾ കണ്ടുടൻ
തരമോർത്തറിയിച്ചു മെല്ലവേ
സരസം രാമചരിത്രസംഗ്രഹം.        87

അന്നേരം ജനകാത്മജയ്ക്കു സുഖമായി ചേതസ്സിലൊന്നാകിലും
സന്ദേഹിച്ചു രാവണന്റെ കപടപ്പിട്ടെന്നു ശങ്കിക്കയാൽ
ആമട്ടൊക്കെ മനസ്സിലാക്കി മതിമാൻ വാതാത്മജൻ സാദരം
ഭൂമിത്തട്ടിറങ്ങി നിന്നവനിജാപാദം വണങ്ങീടിനാൻ.        88

ഊണും നിദ്രയുമെന്നിയെ വലയുമാ-
 വൈദേഹിയാൽ മർക്കടൻ
കാണപ്പെട്ടു പരിഭ്രമിച്ച കപിയോ-
 ടാരെന്നു ചോദിക്കവേ
താനാരെന്നുമിവണ്ണമിങ്ങു വരുവാൻ
 സംബന്ധമെന്തെന്നുമി-
ന്നാരാൽ പ്രേഷതനായതെന്നുമഖിലം
 കേൾപ്പിച്ചു കാറ്റിന്മകൻ.        89

പിന്നീടാത്യശിഷ്യൻ ജനകസുതയൊടാ-
 രാഘവന്മാർക്കുവേണ്ടി-
സ്സന്ദേഹം തീരുമാറുൾക്കമിവൊടു കുശലാ-
 ന്ന്വേഷണം ചെയ്തശേഷം-
ധന്ന്യൻ വാൽമീകിയെപ്പോലനുദിനമകമേ
 രാമനാമം ധരിച്ചി-
ട്ടന്ന്യൂനം ശോഭ കോലുന്നൊരു തിരുവടയോ-
 ളാങ്ഗുലീയത്തെ നൾകീ.        90

ത്രക്കൈകൊണ്ടതു വാങ്ങിയൂഴിമകൾ ത-
 ന്മാറത്തണച്ചാർത്തിയോ-
ടുൾക്കാമ്പങ്ങു തുടിച്ചു കേണവശയായ്-
 കണ്ണീർ ചൊരിഞ്ഞേറ്റവും
ദുഃഖിക്കുന്നതു കണ്ടു വായുതനയൻ
 സാരോപദേശങ്ങളാം
വക്കൊരോന്നറിയിച്ചുകൊണ്ടഥ സമാ-
 ധാനപ്പെടുത്തീടിനാൻ.        91

ദൂരത്തിങ്കലിരിക്കിലും രഘുവരാ-
 സ്ത്രങ്ങൾക്കടുപ്പം തുലോം
ലങ്കപട്ടണ,മിജ്ജനം വളയുകിൽ
 ദുർഗങ്ങൾ ദുർഗങ്ങളോ?
ദൈവാധീനത വന്നു ചേർന്നു ഭവതി-
 ക്കിന്നിക്ഷണം സ്വമിവ-
ന്നീവനപിള്ളൊരു ദുഷ്ടുരാക്ഷസകുലം
 വേരോടറുക്കും ദ്രഢം        92


ദുരാത്മാവാം പൗലസ്ത്യനെ യുധി വധിച്ചട്ടപകടം
വരാതാര്യേ! മീളും ഭവതിയെ രഘുശ്രേഷ്ഠനുടനെ
വരാനിങ്ങോട്ടീ ഞാനവിടെ വിടകൊള്ളാത്ത കുറവാ-
ണരം സന്തോഷിച്ചിന്നടിയനരുളപ്പാട തരണേ        93

കൽപ്പിച്ചാൽ സീതയപ്പോൾ ദശമുഖനിവനെ-
 ച്ചാമ്പലാക്കിച്ചമയ് വാൻ
കെൽപ്പലാതില്ലെനിക്കെന്നറിയുക, പുനര
 ന്നേരമാ രാമബാണം
ഇപ്പാപിഷ്ഠന്റെ നെഞ്ചത്തൊരുപൊഴുതു പതി-
 ച്ചിട്ടു ചാകേണ്ട യോഗം
പില്പാടില്ലാതെയാമെന്നതു കരുതി വിഷാ-
 ദിച്ചിടുന്നീവിധം ഞാൻ.        94


അന്നേരത്താ ഹനുമാൻ നിജവടിവു വള-
 ർത്തീട്ടു ചൊന്നാനിവണ്ണം
ധന്ന്യേ!കൊണ്ടങ്ങു പോവാൻ ഭവതിയെ,യടിയൻ
 പോരുമെന്നാലുമിപ്പോൾ
വന്നീടും കീർക്കിദോഷം രഘുവരശരവും
 സത്യവും വ്യർഥമാകും
നന്നോ?മോഷ്ടിച്ച പണ്ടത്തിനെയുടയവനും
 മോഷണം. ചെയ്തെടുത്താൽ‍‍‍‍‍‍‍‍‍‍‍‍‌        95

എല്ലാം കൊണ്ടുമിനി ക്ഷണേനവരുമ-
 ശ്രീരാമനും തമ്പിയും
കല്യേ! ഖേദമൊഴിച്ചൊരൽ‍‍‍‍‍‍‍‍‍‍പ്പദിവസം
 കൂടെ കഴിച്ചീടണം
വില്ലങ്കം തവ വല്ലഭന്നൊഴിയുവാ,-
 നങ്ങോട്ടു ചൊല്ലും വിധൗ
ചൊല്ലേണ്ടുന്നൊരു വാർത്തയോർത്തു മറുസ-
 ന്ദേശത്തിനേകീടണം.        96

അന്നേരംനിജമൗലിരത്നമെതിരേ
 വൈദേഹി വാതാത്മജ-
ന്നന്ന്യുനപ്രിയമാർന്നു നൽകിയിതുപോൽ
 സന്ദേശവും ചൊല്ലിനാൾ
മുന്നം വിണ്ണവർനാഥപുത്രനു ചിരി-
 ഞ്ജീവിത്വ മേകീട്ടവൻ
കണ്ണൊന്നാശു കളഞ്ഞു കാത്ത കനവിന്നെൻ-
കാന്തനെങ്ങോട്ടുപോയ്?        97

ഇജ്ജനമീവിധമിനിയും
ദുഃഖിച്ചുയിരോടിരിക്കുമൊരുമാസം
അതിനകമിദ്ദശമുഖനെ-
ക്കൊല ചെയ് വാൻ വേല ചെയ്ക വീരമണേ!        98

കുശലമൊഴികളേവം ചൊല്ലി വേഗാൽ ഗമിക്കെ-
ന്നനിലജനനുവാദം നൾകിനാൾ രാമപത്നി;
രഘവരനുടെ കാര്യം മിക്കവാറും വഹിച്ചി-
ട്ടവനുമഥ വടക്കോട്ടാശകൊണ്ടാഗമിച്ചാൻ.        99

സീതാദർശനം എന്ന പതിനഞ്ചാം സർഗം സമാപ്തം.