രാമചന്ദ്രവിലാസം
←ചിത്രബന്ധങ്ങൾ | രാമചന്ദ്രവിലാസം (മഹാകാവ്യം) രചന: (1907) ഉള്ളടക്കം |
മൂലഗ്രന്ഥത്തിന്റെ അവതാരിക→ |
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു.1907 ലാണ് ഈ കൃതി പ്രകാശിതമായത്.ഇരുപത്തിയൊന്ന് സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാനവകവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.— സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, രാമചന്ദ്രവിലാസം എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്. |