വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
അച്ഛൻ

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ള്ളിക്കൂടം വിട്ടു സായം പടിക്കൽ
തുള്ളിച്ചാടിച്ചെന്നു ഞാനെത്തിടുമ്പോൾ
തള്ളിക്കാര്യം സർവമെന്നച്ഛനെന്നിൽ
ക്കൊള്ളിക്കുന്നൂ നോട്ടമെന്നും കൃപാദ്രൻ

ജോടും മുണ്ടും പുസ്തകം പന്തുമെല്ലാം
മേടിച്ചേകുന്നെന്റെ പാഠം കഴിഞ്ഞാൽ
കൂടിക്കേളിക്കില്ലിനിക്കാരുമെങ്കിൽ
കൂടുന്നച്ഛൻ-ബാലനല്ലെങ്കിലും താൻ

രണ്ടാളും ഹാ! ഞങ്ങൾ കണ്ണാടി തന്നിൽ
ക്കാണ്ടാൽ തോന്നും കൗതുകം സ്വല്പമല്ല
ഉണ്ടാച്ഛായക്കച്ഛനേറും വലിപ്പം
കൊണ്ടോ ഭേദം തെല്ലുതാൻ ശ്മശ്രുകൊണ്ടോ?

ഖേദിച്ചുള്ളിൽച്ചിന്തപൂണ്ടാലുമച്ഛൻ
മോദിച്ചീടുന്നെന്മുഖം കൺകിലപ്പോൾ
വാദിച്ചോതാമമ്മയോടും- സ്വയം ഞാൻ
ചോദിച്ചാലേകാത്തതില്ലത്യുദാരൻ

ഗേഹത്തെക്കാൾ സ്വത്തിനേക്കാളുമച്ഛൻ
സ്നേഹിച്ചീടുന്നമ്മയെക്കാളുമെന്നെ
ആഹാ! വാച്ചേറുന്നു കൂറിന്നെനിക്കും
ദേഹം രണ്ടീ ഞങ്ങളോന്നാണു നൂനം

എന്നീവണ്ണം തോഴരോടായ്ക്കിനാവിൽ
ച്ചൊന്നോരുണ്ണിക്കുള്ളുറങ്ങും ശിരസ്സിൽ
ചിന്നും ഹർഷത്തോടണഞ്ഞച്ഛനാമാ-
ദ്ധന്യൻ ചുംബിച്ചാനറിഞ്ഞീല ബാലൻ !

"https://ml.wikisource.org/w/index.php?title=വനമാല/അച്ഛൻ&oldid=145620" എന്ന താളിൽനിന്ന് ശേഖരിച്ചത്