വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


നഖാനി വിധുശങ്കയാ കരതലെന തന്വ്യാവൃണോത്
തതഃ കിസലയഭ്രമാൽ കരമഥാക്ഷിപദ് ദൂരതഃ
തതോ വലയശിഞ്ജിതം ഭ്രമരഗുഞ്ജിതാകാങ്ഖയാ
ഉഹൂരിതി കുഹൂരവധ്വനിധിയാ ച മൂർച്ഛാമഗാൽ

നൽധാവള്യം കലർന്നുള്ളൊരു നഖനിരയെ
ത്തിങ്കളെന്നോർത്തമർത്തി-
കൈത്താരിന്നുള്ളൊളിച്ചാളവളതു തളിരെ-
ന്നോർത്തുടൻ കൈ കുടഞ്ഞാൾ
അത്തവ്വിൽ തൻ വളയ്ക്കുള്ളൊലിയളിരവമെ-
ന്നോർത്തു ഹൂവെന്നു കേണാ-
ളത്തേന്നേർവാണി കൂവും കുയിലിനെയുടനൂ-
ഹിച്ചു മോഹിച്ചു വീണാൾ

മദ്ഗേഹേ മുസലീവ മൂഷികവധൂഃ
മൂഷീവ മാർജ്ജാലിക
മാർജ്ജാലീവ ശുനീ ശുനീവ ഗൃഹിണീ
കഥ്യാഃ കിമന്യേ ജനാഃ
മൂർച്ഛാപന്നശിശൂനസുൽ വിജഹതഃ
സമ്പ്രേക്ഷ്യ ഝില്ലീരവാൽ
ലൂതാതന്തുവിതാനസംവൃതമുഖീ
ചുല്ലീ ചിരം രോദിതി

പല്ലിക്കൊത്തെലിയായെലിക്കു സമമാ-
യീ പൂച്ചയും പൂച്ചതൻ
തുല്യം പട്ടിയുമായി പട്ടിയതുപോ-
ലായ് പത്നിയും പത്തനേ
ചൊല്ലുന്നെന്തിനി ഞാൻ ചിലന്തിവലയാം
മുണ്ടാൽ മുഖം മൂടിയാ-
ഝില്ലീശബ്ദമിയന്നടുപ്പഴുതിടു-
ന്നെന്നുണ്ണിമാർ ചാകവേ

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_തർജ്ജമ&oldid=35802" എന്ന താളിൽനിന്ന് ശേഖരിച്ചത്