വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Press/പത്രക്കുറിപ്പ് 2014 ജനുവരി 9
പൂമുഖം | വിശദാംശങ്ങൾ | മത്സരഫലം | പങ്കെടുക്കാൻ | സഹായതാളുകൾ | സംഘാടക സമിതി | പത്രക്കുറിപ്പുകൾ | സമ്മാനദാനം |
പ്രസിദ്ധീകരണത്തിനു് വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിന് മികച്ച പ്രതികരണം മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളെ യൂണിക്കോഡ് ഡാറ്റയിലേക്ക് ടൈപ്പ് ചെയ്തെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014ന് മികച്ച പ്രതികരണം. ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ നൂറിലധികം ഉപയോക്താക്കളുടെ പങ്കാളിത്തത്തോടെ 1500-ൽ അധികം താളുകളാണ് ഈ പദ്ധതിയുടെ ഭാഗമായി ടൈപ്പ് ചെയ്യപ്പെട്ട് ഡിജിറ്റൽ ലോകത്തേയ്ക്കെത്തിയത്. ഇന്റർനെറ്റിലൂടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തി ലോകത്തിന്റെ പല കോണുകളിൽനിന്ന് പലമേഖലകളിൽ പ്രവർത്തിയ്ക്കുന്ന പ്രൊഫഷണലുകൾ തൊട്ട് വീട്ടമ്മമാർ വരെയുള്ള ഒട്ടനവധി വ്യക്തികൾഈ മത്സരത്തിൽ പങ്കാളികളായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഉള്ളടക്കം അക്ഷരതെറ്റില്ലാതെ ടൈപ്പ് ചെയ്യുന്നവർക്ക് ഇ-ബുക്ക് റീഡറടക്കമുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ഐടി അറ്റ് സ്കൂൾ, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി തുടങ്ങിയ സ്ഥാപങ്ങളുടേയും സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ മത്സരം ജനുവരി 31 വരെ നീളും. ഇന്റനെറ്റ് സൗകര്യമുള്ള മലയാളം ടൈപ്പ് ചെയ്യുന്നതിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ www.ml.wikisource.org എന്ന് വിലാസത്തിൽ ലഭ്യമാണ്. ഐടി @ സ്കൂളിന്റെ സഹകരണത്തോടെ കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് ഹൈസ്കൂളുകളിലെ വിദ്യാർഥികൾക്കായി, നടത്തുന്ന മത്സരത്തിന്റെ സ്കൂളുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ http://bit.ly/wikisource എന്ന ലിങ്കിൽ ജനുവരി 13, വൈകിട്ട് 5 മണിക്കകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള സാഹിത്യ അക്കാദമി സ്കാൻ ചെയ്ത് ലഭ്യമാക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക. മാതൃഭാഷാസ്നേഹവും കമ്പ്യൂട്ടർ പരിജ്ഞാനവും വർദ്ധിപ്പിച്ച് ഭാഷാകമ്പ്യൂട്ടിങ്ങിൽ കൂടുതൽ ധാരണയുണ്ടാക്കാനും, ഈ രംഗത്തെ സാമൂഹ്യകൂട്ടായ്മകളുടെ ഭാഗമാകാനും വിദ്യാർഥികളെ ഈ പദ്ധതി സഹായിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് ടാബ്ലറ്റ്, പോർട്ടബിൾ സ്കാനർ തുടങ്ങിയവയും പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഇതര സമ്മാനങ്ങളുമുണ്ടായിരിക്കും. വിക്കിഗ്രന്ഥശാല സമൂഹത്തിന് വേണ്ടി.. |