വിക്കിഗ്രന്ഥശാല:വാർഷിക റിപ്പോർട്ട്/2012
2012 ൽ ചേർത്ത പ്രധാന കൃതികൾ
തിരുത്തുക- സാഹിത്യസാഹ്യം - എ.ആർ. രാജരാജവർമ്മ 1911-ൽ രചിച്ച ഗദ്യരചനാപാഠം.
- സുധാംഗദ - ചങ്ങമ്പുഴ 1937-ൽ രചിച്ച ഖണ്ഡകാവ്യം.
- ദ്വാരക - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1893-ൽ രചിച്ച ചെറുകഥ.
- രാജയോഗം - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് കുമാരനാശാന്റെ തർജ്ജമ.
- രാമരാജാബഹദൂർ - സി.വി. രാമൻപിള്ള 1918-ൽ രചിച്ച ചരിത്രാഖ്യായിക.
- വൃത്താന്തപത്രപ്രവർത്തനം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1912-ൽ രചിച്ച കൃതി.
- ധർമ്മരാജാ - സി.വി. രാമൻപിള്ള 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ.
- കേശവീയം - കെ.സി. കേശവപിള്ള ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ രചിച്ച മഹാകാവ്യം
- ഇടപ്പള്ളി രാഘവൻ പിള്ളയുടെ സമ്പൂർണ്ണ കൃതികൾ
സ്കൂൾ വിദ്യാർഥികളുടെ പദ്ധതികൾ
തിരുത്തുകസമാഹരണം പദ്ധതി
തിരുത്തുകകഴിഞ്ഞ വർഷം (2011)ൽ ആരംഭിച്ച "ചട്ടമ്പിസ്വാമികളുടെ കൃതികൾ" സമാഹരണം പദ്ധതി ഒരുവിധം പൂർത്തിയാക്കി. ഇനിയും തീരാത്ത കൃതികൾ പുസ്തകങ്ങളുടെ ലഭ്യത അനുസരിച്ച് തീർക്കാം എന്ന തീരുമാനത്തോടെ അടുത്ത പദ്ധതി ആയ "ഉള്ളൂർ കൃതികൾ" സമാഹരണം ഓഗസ്റ്റ് 1നു ആരംഭിച്ചു.