മണിമാല/വിവാഹമംഗളം
മണിമാല (കവിതാസമാഹാരം) രചന: വിവാഹമംഗളം |
മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
[ 10 ]
അവ്യയൻ ശിവനുമാദിദേവിയും
ദിവ്യനാം ഗുരു മനുക്കൾ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികൾമേലനാകുലം.
രമ്യമാം മിഥുനമേ വിവാഹമാം
ധർമ്മപാശമിതു നിത്യമോർക്കുവിൻ
തമ്മിലുണ്മയൊടു നിങ്ങളൊപ്പമായ്
ശർമ്മപീഡകൾ പകുത്തു വാഴുവിൻ!
കാണി കൽമഷവുമെന്നി സൌഹൃദം
പേണുവിൻ, ധരയിൽ നൂറുവത്സരം
പ്രാണനും തനുവുമെന്നപോലവേ
വാണു നിങ്ങൾ പുരുഷാർഥമേലുവിൻ!
- (മാർച്ച് 1913)