ശ്രീമഹാഭാരതം പാട്ട/പൌലൊമം
←ശ്രീമഹാഭാരതം പാട്ട | ശ്രീമഹാഭാരതം പാട്ട (1873) പൗലൊമം |
ആസ്തികം→ |
[ 7 ] ശ്രീമയമായരൂപന്തേടുംപൈൻകിളിപ്പെണ്ണെ
സീമയില്ലാതെസുഖംനൽകണമെനിക്കുനീ
ശ്യാമളകൊമളനായീടുന്നനാരായണൻ
താമരസാക്ഷൻകഥാകെൾപ്പാനാഗ്രഹിച്ചുഞാൻ
ആരുള്ളതുരുതരഭക്തിപൂണ്ടെന്നോടതു
നേരോടെചൊല്ലീടുവാനെന്നതൊൎത്തിരിമ്പൊൾ
കാരണനായകരുണാനിധിനാരായണൻ കാരുണ്യവശാൽ
നിന്നെക്കാണായ്‌വന്നതുമിപ്പൊൾ
പൈദാഹാദികൾതീൎത്തുവൈകാ
തെപറയണം കൈതവമൂത്തികൃഷ്ണൻ തന്നുടെകഥാമൃതം
എതൊരുദി
ക്കിൽനിന്നുവന്നിതെന്നതുംചൊല്ലീ ടാദരവൊടുമെന്നുകെട്ടുപൈൻകി
ളിചൊന്നാൾ:മാമുനിശ്രെഷ്ഠന്മാരാംശൌനകാദികൾമെവും നൈ
മിശാരണ്യന്തന്നിൽനിന്നുവന്നതുമിപ്പൊൾ ധീമാനാമുഗ്രശ്രവസ്സാ
കിയസൂതൻചൊന്നാൻ മാമുനിമാൎക്കുകെൾപ്പാൻഭാരതകഥാമൃതം
അക്കഥയൊക്കെക്കെൾപ്പാനിരൂപാൎത്തിതുഞാനും ദുഃഖങ്ങളതുകെട്ടാ
ൽ പിന്നെയുണ്ടാകയില്ലാ സക്തിയുംനശിച്ചുപൊംഭക്തിയുമുറച്ചീടും
ഭുക്തിയിൽവിരക്തിയുംമുക്തിയുന്താനെവരും ശക്തിയൊടനുദിനംയു
ക്തനാംശിവൻതന്റെ വ്യക്തിയുംവിചാരിച്ചാൽവ്യക്തമായ്ക്കാണാ
യ്‌വരും യുക്തനായീടുംജീവൻപരനൊടറിഞ്ഞാലും ഭക്തവത്സലനാകും
കൃഷ്ണന്റെകാരുണ്യത്താൽ– എംകിലക്കഥയെല്ലാമെന്നെനീകെൾപ്പി
ക്കണം സംകടമുണ്ടുപാരംസംസാരംനിനച്ചുമെ പംകജവിലൊചന
ൻതൻകഥാചൊല്ലാമെംകിൽ പംകങ്ങളകന്നുപൊംപണ്ടുപണ്ടുള്ള തെ
ല്ലാം ആദരമൊടുകൂടെനൈമിശവനത്തിൻകൽ ദ്വാദശസംവത്സരം
കൊണ്ടൊടുങ്ങീടുന്നൊരു യാഗവുന്തുടങ്ങിനാർശൌനകാദികളായൊ
രാഗമജ്ഞൊത്തമന്മാരാകിയമുനീന്ദ്രന്മാർ– ആഗമിച്ചിതുമുനിമാരെ
സ്സെവിപ്പാനപ്പൊൾ വെഗത്തൊടുഗ്രശ്രവസ്സാകിയസൂതൻതാനും
ആഗതനായസൂതൻതന്നെമാമുനിജനം എകാന്തെസൽക്കാരംചെയ്താ
സനാദികൾനൽകിഇക്കലിമലമുള്ളിൽപ്പറ്റായ്വാൻതക്കതൊരു സൽ [ 8 ] ക്കഥാചൊല്ലെണംനീയെന്നവർചൊന്നനെരം എങ്കിൽവൈശംപാ
യനൻജനമെജയനൊടു ഭംഗിയിലറിയിച്ചഭാരതംചൊല്ലാമെല്ലൊ
ഭാരതംചൊല്ലന്നൊൎക്കുംഭക്താരാായ്ക്കെൾക്കുന്നൊൎക്കും പാരാതെഗതിവ
രുമെന്നരുൾചെയ്തുമുനി പാരാശൎയ്യാഖ്യൻകൃഷണനെന്നതുസത്യമത്രെ
പാരമാൎത്ഥികമായതത്വവുമിതിലത്രെ ഭഗവൽഗ്ഗീതാശ്രീമത്സഹസ്രനാ
മാദികൾ ഭഗവാൻവെദവ്യാസൻഭാരതമിതിലാക്കി നിഗമാദികൾ
പൊലുമതിനാൽവന്ദിക്കുന്നൂ സകലപുരുഷാൎത്ഥങ്ങളുമുണ്ടിതിൽനൂ
നം ഭൊഗിശവാഗീശലൊകെശാദിജനങ്ങൾക്കു മാകയാലിതിനുടെ
മഹത്വംചൊല്ലാവല്ലെ ഒൎക്കുംപൊളപൌരുഷെയത്വമുണ്ടിതിന്നതൊ
സാക്ഷാൽവെദങ്ങൾക്കത്രെഎന്നെല്ലൊചൊല്ലീടുന്നൂ എങ്കിൽപ്പൌ
രുഷെയമായപൌരുഷെ യാംഗിയായ്‌വരുമെന്നെഭാരതംവന്നു
കൂടുംദ്വൈപായനൊഷ്ഠപുടനിസ്സൃതമെന്നാകുന്നു ദ്വൈപായനെന
കൃതമെന്നതൊചൊല്ലീലെല്ലൊ ചതുരാനനമുഖസംഭവംവെദമിതു വ
സുജാത്മജമുഖസംഭവമെന്നെയുള്ളു ബ്രഹ്മജംവെദമിതുവിഷ്ണുജമെ
ന്നാകയാൽ ബ്രഹ്മത്തെപ്രതിപാദിച്ചീടുന്നതിതിലെല്ലൊ സംഗംമ
റ്റുള്ളവിഷയങ്ങളിൽനിവൃത്തമാ യ്മംഗലംവരുത്തുന്നഭഗവത്സംഗീ
സംഗം കൈവന്നുകൂടുമിതുകെൾക്കിലെന്നുരചെയ്തു കൈവണങ്ങിനാ
ൻഭൂമിദൈവതങ്ങളെസൂതൻ–ദെവഭക്തന്മാരായശൌനകാദികളപ്പൊ
ൾ പാവനമായസൂതഭാഷിതംകെട്ടുചൊന്നാർ : വൈശംപായനൻ
ചൊന്നഭാരതന്തന്നെചൊൽനീ സംശയന്തീരുമതിലില്ലാതെമറ്റൊ
ന്നില്ലാ പാശങ്ങൾ നശിച്ചുതന്നാശയംതെളിയിക്കും കെശവചരിത
വുമിത്രമറ്റൊന്നിലില്ലാ കൎമ്മകൌശലങ്ങളുംസാംഖ്യയൊഗാദികളും
ധൎമ്മാൎത്ഥകാമമൊക്ഷംസാധിപ്പാനുപായവും നിൎമ്മലൻവെദവ്യാസ
നിതിംകൽപ്രയൊഗിച്ചുശൎമ്മസാധനമിതിന്മീതെമറ്റൊന്നില്ലെല്ലൊ
അക്കത്ഥയൊക്കെക്കെൾപ്പാനുണ്ടവസരമിപ്പൊൾ സല്ഗുണനിധെ
സൂതചൊല്ലുനീമടിയാതെ–തത്വജ്ഞനായസൂതൻവിപ്രമാമുനികളെ
ചിത്തത്തിലുറപ്പിച്ചുവന്ദിച്ചുഭക്തിയൊടെ സത്യജ്ഞാനാനന്താനന്ദാ
മൃതാദ്വയനാകു മുത്തമൊത്തമൻകൃഷ്ണൻതന്നെയുംധ്യാനംചെയ്താൻ
പാരാശൎയ്യാഖ്യൻപരമാചാൎയ്യൻവെദവ്യാസൻ കാരുണ്യമൂൎത്തികൃഷ്ണ
നാകിയഗുരുവിനെ പാരാതെവണങ്ങിനാൻഭാരതീദെവിയെയും വാ
രണാനനനായവിഘ്നെശൻപദങ്ങളും വാരിജൊത്ഭവനാദിയായ
ദെവന്മാരെയും ശ്രീശുകസമനായവൈശംപായനെനെയും ആശയം
തന്നിൽചെൎത്തുപറഞ്ഞുതുടങ്ങിനാൻ – നാലായിവെദങ്ങളെപ്പകുത്ത
വെദവ്യാസൻ പൌലൊമന്തന്നിൽച്ചൊന്നാൻഭാരതസംക്ഷെപ [ 9 ] വും ചിത്രമാമുദംകൊപാഖ്യാനവുംഭൃഗുകുല വിസ്താരങ്ങളുംവഹ്നിത
ന്നുടെശാപാദിയും ആസ്തികന്തന്നിൽനാ ഗഗരുഡാരുണൊല്പത്തി ദു
ഗ്ദ്ധാബ്ധിമഥനമുച്ചൈശ്രവസ്സുണ്ടായതും അസ്തികൻസൎപ്പസത്രമൊ
ഴിച്ചപ്രകാരവും അസ്തികന്നനുഗ്രഹംസൎപ്പങ്ങൾകൊടുത്തതും പരി
ഭാഷാരൂപങ്ങൾപൌലൊമാസ്തികങ്ങളെ ന്നരുളിച്ചെയ്തുവെദവ്യാ
സനാംമുനിവരൻ – സംഭവപൎവ്വന്തന്നിൽ മുൻപിലെസൊമാന്വയ
സംഭവന്നൃപെന്ദ്രപാരംപൎയ്യംദെവാസുര സംഭവംഭുവിതെഷാമം
ശാവതരണവും അംഭൊജരിപുകുലസന്തതിസന്ധിപ്പിപ്പാൻ അൻ
പൊടുവിചിത്രവീൎയ്യക്ഷെത്രങ്ങളിൽകൃഷ്ണൻ സംഭവിപ്പിച്ചുധൃതരാഷ്ട്രാ
ദിപുത്രത്രയം മാൎത്താണ്ഡസുതനുമാണ്ഡവ്യശാപൊല്പത്തിയും ശൂദ്ര
യൊനിയിലവൻവിദുരനായവാറും ധാൎത്തരാഷ്ട്രൊല്പത്തിയുംപാണ്ഡു
പുത്രൊല്പത്തിയും പാൎത്ഥിവനായപാണ്ഡുതാപസശാപബലാൽ മാ
ദ്രിസംഗമംകൊണ്ടുമരണംപ്രാപിച്ചതും ആസ്ഥയാശെഷക്രിയാപു
ത്രന്മാർചെയ്തവാറും പാണ്ഡവരുടെനഗരപ്രവെശനാദിയും പാണ്ഡു
പൂൎവ്വജനവരൊടുവൎത്തിച്ചവാറും ശാരദ്വതൊല്പത്തിയുംഭാരദ്വാജൊല്പ
ത്തിയും ഭാരദ്വാജാത്മജനാമശ്വത്ഥാമൊല്പത്തിയും വിദ്യാഭ്യാസവുംഗു
രുദക്ഷിണാദിയുന്തമ്മിൽ വിദ്വെഷംമുഴുത്തതുംധൃഷ്ടദ്യുമ്നൊല്പത്തിയും
ജാതുഷഗൃഹദാഹംകാനനപ്രവെശവും മാതുരാധികൾകണ്ടുവാതന
ന്ദനതാപം ഹിഡിംബവധംഭീമഹിഡിംബീസമാഗമം ഹിഡിംബി
തന്നിൽഭീമതനയനുണ്ടായതും എകചക്രാവാസവുംബകനിഗ്രഹാദി
യും എകാന്തെവെദവ്യാസപ്രാപ്തിസംവാദാദിയും ദ്രൌപദീസ്വയം
ബരാകൎണ്ണനയാത്രാദിയും താപസദ്വിജസമാഗമസല്ലാപാദിയും അം
ഗാരവൎണ്ണൊപാഖ്യാനത്തിൽവാസിഷ്ഠാദിയും ശൃംഗാരരസപൂൎണ്ണസം
വരണൊദന്തവും ധൌമ്യതാപസവരൊപാദ്ധ്യായൊപലബ്ധിയും
ബ്രാഹ്മണരായിപ്പാഞ്ചാലാലയംപുക്കവാറും ധാൎമ്മികൻ ധൃഷ്ടദ്യുമ്ന
നുത്സവംഘൊഷിച്ചതും കാമ്യാംഗീപാഞ്ചാലിക്കുഭൂപതിപ്രബൊധ
നം യന്ത്രച്ശെദവുംപഞ്ചെന്ദ്രൊപാഖ്യാനവുംപിന്നെ കുന്തീനന്ദനൻ
രാജസഞ്ചയംജയിച്ചതും ദ്രൌപദീസ്വയംബരംവിദുരാഗമനവും ഭൂ
പതിനിയൊഗത്താൽധൎമ്മജാഭിഷെകവും അൎദ്ധരാജ്യവുമിന്ദ്രപ്ര
സ്ഥലബ്ധിയുന്തത്ര സത്വരംശ്രീനാരദനെഴുന്നള്ളിയവാറും സുന്ദൊ
പസുന്ദൊപാഖ്യാനാദിയും പാഞ്ചാലിയാംസുന്ദരിതന്നെപ്പൎയ്യായ
ത്തൊടെവഹിച്ചതും അൎജ്ജുനതീൎത്ഥയാത്രാസുഭദ്രാഹരണവും അൎജ്ജുന
സുതനഭിമന്യുവുണ്ടായവാറും പഞ്ചദ്രൌപദെയന്മാരുണ്ടായപ്രകാ
രവും സഞ്ചിതദ്രവ്യംദാനംചെയ്തതുംധൎമ്മാത്മജൻ ഖാണ്ഡവദാഹ [ 10 ] ദിയുംഗാണ്ഡീവലാഭാദിയും പാണ്ഡവശൌൎയ്യവുമാഖണ്ഡലവിജയ
വും തക്ഷകസുതമയപക്ഷികൾനാലു മാശുശുക്ഷണിദഹിയാതെ
കാനനംദഹിച്ചതും മന്ദപാലൊപാഖ്യാനമെന്നിവവെദവ്യാസൻ
സുന്ദരമായിച്ചൊന്നാൻസംഭവപൎവ്വന്തന്നിൽ ഇരുനൂറ്റിരുപത്തെട്ട
ദ്ധ്യായമുണ്ടുചൊൽകിൽ സരസമെണ്ണായിരത്തിൽപ്പുറന്തൊള്ളായി
ര ത്തെണ്പത്തുനാലുപദ്യമുമ്പൎക്കുംമനൊഹരം മുൻപിലെപ്പൎവ്വമതുസം
ഭവമെന്നുനാമം രണ്ടാമതെല്ലൊസഭാപൎവ്വമെന്നറിയണം ഉണ്ടതി
ൽകഥാപലതൊട്ടതുംസംക്ഷെപിക്കാം ഖാണ്ഡ വപ്രസ്ഥത്തിൻകൽ
മയനാംശില്പിശ്രെഷ്ഠൻ പാണ്ഡവൻതനിക്കൊരുസഭയെനിൎമ്മിച്ച
തും പാണ്ഡിത്യമെറെയുള്ളനാരദനെഴുന്നള്ളി പാണ്ഡുനന്ദനനൊടു
ചൊദിച്ചപ്രകാരവും മാധവൻമാഗധനെമാരുതിതന്നെക്കൊണ്ടു
ബാധഭൂപൎക്കുതീൎപ്പാൻകൊല്ലിച്ചപ്രകാരവും മാരുതിപ്രമുഖന്മാർദി
ക്കുകൾജയിച്ചതും ഒരൊരൊരാജാക്കന്മാർകരങ്ങൾകൊടുത്തതും ധൎമ്മ
ജൻരാജസൂയംചെയ്തതുംഭഗവാനാൽ ദുൎമ്മതിശിശുപാലൻ മുക്തിയെ
ലഭിച്ചതും പാൎത്ഥിവെന്ദ്രാവഭൃഥസ്നാനഘൊഷാദികളും ധാൎത്തരാ
ഷ്ട്രൌഘജ്യെഷ്ഠൻകാട്ടിയഗൊഷ്ഠികളും സ്ഥലതാമതികൊണ്ടുള്ളതാ
കലൎന്നതും ബലവാൻവൃകൊദരനുച്ചത്തിൽച്ചിരിച്ചതും സത്രപംസു
യൊധനൻഹസ്തിനംപുക്കവാറും നിസ്ത്രപംശകുനിതാൻ ചൂതിനു
കൊപ്പിട്ടതും ചൂതിൻകൽച്ചതിചെയ്തുനാടൊക്കെപ്പറിച്ചതും മാധവ
ൻപാഞ്ചാലിയെപ്പാലിച്ചപ്രകാരവും ഗാന്ധാരൻരണ്ടാമതു ചൂതിനു
തുനിഞ്ഞതും കൌന്തെയൻതൊറ്റുവനംപുക്കതുംദുഃഖങ്ങളും ഇങ്ങി
നെപുനദ്യൂതപൎയ്യന്തമായിച്ചൊന്നാൻ മംഗലസഭാപൎവ്വംകൃഷ്ണനാം
വെദവ്യാസൻ അദ്ധ്യായമെഴുപത്തുരണ്ടുണ്ടെന്നറിഞ്ഞാലും പദ്യങ്ങ
ൾനാലായിരത്തഞ്ഞൂറുംപതിനൊന്നും ധാൎമ്മികൻ ധൎമ്മാത്മജൻ കാന
നംപുക്കശെഷം ധൌമ്യൊപദെശാത്സൂൎയ്യൻതന്നെസ്സെവിച്ചവാറും
സൊദനമായപാത്രംസൂൎയ്യൻനൽകിയവാറും ഭൂദെവയതിജനഭൊ
ജനംമുട്ടാത്തതും കൃമ്മീരാശരൻതന്നെമാരുതികൊന്നവാറും ധൎമ്മജാദി
കൾതമ്മെക്കാണ്മാനായവിടയ്ക്കു ധൎമ്മരാജാംശഭൂതൻവിദുരൻവന്ന
വാറും ധൎമ്മസ്ഥാപനകരൻ ഗൊവിന്ദൻ നാരായണൻ നിൎമ്മലൻ
ജഗന്മയൻ ചിന്മയൻമായാമയൻ സന്മയൻകൎമ്മസാക്ഷീനിൎമ്മൎയ്യാ
ദികൾക്കൊരു ധൎമ്മനായകൻപരബ്രഹ്മമാംവിഷ്ണുമൂൎത്തി ജന്മനാശാ
ദിഹീനൻ കല്മഷ വിനാശനൻ നിൎമ്മമൻനിരുപമൻ കൃഷ്ണനങ്ങെഴു
ന്നള്ളി സമ്മൊദംധൎമ്മാത്മജന്മാവിനുവളൎത്തതും പാഞ്ചാലാദികളായ
സംബന്ധിസമാഗമം പാഞ്ചാലീശൊകാദിയുംവെദവ്യാസാഗമനം [ 11 ] ഫല്ഗുനൻതപസ്സിനായ്നിൎഗ്ഗമിച്ചതുംപിന്നെ ഭൎഗ്ഗനാംഭഗവാനുംപാൎവ്വ
തിദെവിതാനും കാട്ടാളവെഷത്തൊടുംപ്രത്യക്ഷമായവാറും വാട്ടമെ
ന്നിയെതമ്മിൽക്കലഹമുണ്ടായതും ൟശാനൻപാശുപതമവനുകൊ
ടുത്തതും അശുദിക്പാലാദികളവിടെവന്നവാറും അൎജ്ജുനൻവാസവ
നെക്കണ്ടവൻനിയൊഗത്താൽ നിൎജ്ജരാരികൾതമ്മെവധിച്ചപ്രകാ
രവും പാൎത്ഥനുൎവ്വശിയുടെശാപമുണ്ടായവാറും ഗൊത്രാരിതെളിഞ്ഞ
നുഗ്രഹിച്ചപ്രകാരവും പാൎത്ഥനിങ്ങനെസുരലൊകംവാഴുന്നകാലം
പാൎത്ഥിവൻതന്നെക്കാണ്മാൻബൃഹദശ്വാഗമനം ധൎമ്മജദുഃഖന്തീൎപ്പാ
ൻതാപസനരുൾചെയ്ത നിൎമ്മലനളൊപാഖ്യാനാദിയുമഗസ്ത്യന്റെ
പവിത്രചരിത്രമാംവിചിത്രകഥാദിയും കളത്രപ്രാപ്തിമുഖവാതാപിദ
ഹനവും ശക്രനുമഗ്നിയുമായ്ശിബിതൻധൎമ്മസ്ഥിതി പക്ഷിവെഷ
ത്താല്പരിക്ഷിച്ചുകൊണ്ടിറഞ്ഞതും പണ്ഡിതശ്രെഷ്ഠനൃശ്യശൃംഗനാ
യീടുന്ന വൈഭണ്ഡകനുടെതപൊബലവുംമാഹാത്മ്യവും ജാമദഗ്ന്യ
നാൽബഹുഹെഹയവധാദിയും കൊമളമായസുകന്ന്യൊപാഖ്യാന
വുംപിന്നെ ച്യവനൊപാഖ്യാനവുമവനുനാസത്യന്മാർ നവകൊമ
ളരൂപംനൾകിയപ്രകാരവും താതനെയഷ്ടാവക്രൻസൊമകസുതെ
ഷ്ടി വിവാദെവീണ്ടതുംസവ്യസാചിവൃത്താന്തങ്ങളും അമരെന്ദ്രാനു
ജ്ഞയാസമരെശക്രാത്മജൻ അമരാരാതികളെയറുതിപെടുത്തതും അ
ൎജ്ജുനൻതന്നെക്കണ്ടുമറ്റുള്ളൊർസുഖിച്ചതും അൎജ്ജുനാഗ്രജൻജടാസു
രനെവധിച്ചതും മാരുതിസൌഗന്ധികപുഷ്പത്തെഹരിച്ചതും മാരുതി
രൂപംകണ്ടുമാരുതിപെടിച്ചതും അന്ധനാമന്ധാത്മജൻതന്നുടെഘൊ
ഷയാത്രാ ഗന്ധൎവ്വാധിപകൃതബന്ധനമവർകളെ കുന്തിനന്ദനൻത
ന്നെവീണ്ടുകൊണ്ടതുംപിന്നെ സിന്ധുരഗമനയാംപാഞ്ചാലീഹര
ണാൎത്ഥം സിന്ധുരാജാഗമനംഗന്ധവാഹജകൃത ബന്ധനംകുന്തീസു
തബന്ധുബന്ധനഹരം ദണ്ഡീപുത്രനെക്കാണ്മാൻമാൎക്കണ്ഡെയാഗ
മനം പണ്ഡിതന്മാൎക്കാണ്ഡെയൻമാൎത്താണ്ഡാന്വയത്തിൻകൽ കു
ണ്ഡലീശ്വരശായീരാമനായ്പിറന്നതും പുണ്യകളായനാനാകഥകൾ
മറ്റുള്ളതും പാണ്ഡവശൊകന്തീൎപ്പാനരുൾചെയ്തതുംപിന്നെ ഗാ
ണ്ഡീവധരപ്രിയന്മാധവൻജഗന്നാഥൻ പാണ്ഡവന്മാരെക്കാണ്മാ
നെഴുന്നള്ളിയവാറും ദ്രൌപദീസത്യസംവാദങ്ങളുംവ്രീഹിദ്രൊണ പാ
വനകഥകളുമിന്ദ്രദ്യുമ്നന്റെകഥാ എന്നിവകെട്ടുതെളിഞ്ഞിരുന്നീടി
നകാലം കൎണ്ണകുണ്ഡലകവചാദികളമരെന്ദ്രൻ വിപ്രനായ്പ്രതിഗ്ര
ഹിച്ചീടിനപ്രകാരവും തല്പ്രസാദാൎത്ഥമൊരുശക്തിനൽകിയവാറും
ഹരിണരൂപനെകനരണിയെടുത്തുകൊ ണ്ടരണ്യംപുക്കാനെന്നൊരാ [ 12 ] രണൻഖെദന്തീൎപ്പാൻ അടവിതന്നിൽത്തെടിനടന്നപാണ്ഡവന്മാ
ൎക്കിടരായതുംദാഹംമുഴുത്തിട്ടതുനെരം തണ്ണീരന്ന്വെഷിപ്പാനായ്പൊയ
നുജന്മാരെല്ലാം തണ്ണീരുംകുടിച്ചൊക്കെമരിച്ചപ്രകാരവും ധൎമ്മജൻ
താനുംചെന്നുതണ്ണീൎകൊരിയശെഷം ധൎമ്മരാജെനകൃതധൎമ്മപ്രശ്‌ന
ങ്ങളെല്ലാം ധൎമ്മജൻപരിഗ്രഹിച്ചുത്തരംപറഞ്ഞതും ധൎമ്മരാജാനുജ്ഞ
യാജീവിച്ചൊരനുജന്മാർ ധൎമ്മരാജാത്മജനൊടൊന്നിച്ചുവസിച്ചതും
മൂന്നാമതായപൎവ്വമാരണ്യന്തന്നിൽ ചൊന്നാനാമ്നായവ്യാസൻ കൃഷ്ണ
ൻതാപസൻദ്വൈപായനൻ അദ്ധ്യായമതിലിരുനൂറ്റുപത്തൊ
ൻപതിൽ പദ്യങ്ങളുണ്ടുപതിനായിരത്തറുനൂറ്റി നുത്തരമറുപത്തുനാ
ലു മെന്നറിയണം–ഉത്തമംപവിത്രമിതെത്രയുംപാൎത്തുകണ്ടാൽപൊരാ
ശൎയ്യാഖ്യാന്മുനിനാലാംപൎവ്വത്തിൽച്ചൊന്നാൻ വൈരാടരാജ്യന്തന്നി
ൽധൎമ്മജാദികളെല്ലാം ഒരൊരൊനാമവെഷംകയ്ക്കൊണ്ടുച്ശന്നന്മാരായി
ഒരാണ്ടുവസിച്ചനാളുള്ളൊരുകഥയെല്ലാം രാജസെവകവൃത്തിധൌ
മ്യൻചൊല്ലിയവാറും വ്യാജനിൎവ്യാജംമത്സ്യനഗരപ്രവെശനം മ
ല്ലനിഗ്രഹംപിന്നെകീചകാദികൾവധം നിൎല്ലജ്ജൻസുയൊധനൻ
തന്നുടെനിരൂപണം ഗൊഗ്രഹണാദികളുംവിജയവിജയവുംഫാല്ഗുനി
തന്നാലന്നാളുത്തരാവിവാഹവും വ്യക്തമായ്വിരാടപൎവ്വന്തന്നിൽപാരാ
ശൎയ്യൻ ഭക്തിവൎദ്ധനകരംസത്യമായരുൾചെയ്താൻ – അദ്ധ്യായമറു
പത്തെഴെത്രയുംമനൊഹരം ചിത്രാൎത്ഥംമൂവായിരത്തഞ്ഞൂറുപദ്യങ്ങളും
സ്വൈരമായുപപ്ലാവ്യെപാണ്ഡവരിതന്നതും ശൌരിയെവരിപ്പാ
ൻ ദുൎയ്യൊധനൻവന്നവാറും ചൌൎയ്യനിദ്രയെപ്പൂണ്ടുഭഗവാൻകിടന്ന
തും ശൌൎയ്യമെറീടുംപാൎത്ഥൻകൃഷ്ണനെവരിച്ചതും ഗാന്ധാരീസുതൻയ
ദുസൈന്ന്യത്തെവരിച്ചതും കാന്തനാംപത്മാകാന്തൻകൊമളലീലകളും
ഇന്ദുശെഖരവന്ദ്യനിന്ദുബിംബാസ്യാംബുജ നിന്ദ്രാദിവൃന്ദാരകവൃന്ദവ
ന്ദിതൻപര നിന്ദിരാവരൻനന്ദനന്ദനൻനാരായണൻ ചന്ദ്രികാമന്ദ
സ്മിതസുന്ദരൻദാമൊദരൻ സുന്ദരീജനമനൊമന്ദിരൻവാസുദെവൻ
വൃന്ദാരണ്യാനുവാസികന്ദൎപ്പകളെബരൻ ച്‌ശന്ദസാംപതിജഗൽക്ക
ന്ദള ഭൂതൻ മുചുകുന്ദനന്ദിതൻപരമാനന്ദൻശ്രീഗൊവിന്ദൻ ഇന്ദ്രനന്ദ
നനുമായ്ചെന്ന–സമവൎത്തി നന്ദനൻതനിക്കുള്ളിലാനന്ദംവളൎത്തതും
നാഞ്ജയൻവന്നുപുനരംബികാസുതൻചൊല്ലാലഞ്ജസാപറഞ്ഞതുകെ
ട്ടുധൎമ്മാത്മജനും കഞ്ജനെത്രാജ്ഞാപൂൎവംഖണ്ഡിച്ചുപറഞ്ഞതും സഞ്ജ
യൻചെന്നുധൃതരാഷ്ട്രനാംകപടൌഘ പഞ്ജരന്തന്നിൽധൎമ്മജൊക്തിക
ൾപകരാതെസജ്വരാത്മനാനിജമന്ദിരംപുക്കവാറുംച്ശിദ്രാത്മാവായധൃ
തരാഷ്ട്രഭൂപതിശ്രെഷ്ഠൻ നിദ്രയുമില്ലാഞ്ഞാധിമുഴുത്തുചമഞ്ഞതുംഅന്നെ [ 13 ] രംവിദുരരെവരുത്തിരാത്രിയിൻകൽമന്നവനവൻചൊന്നനയങ്ങൾ
കെട്ടുകെളാഞ്ഞദ്ധ്യാത്മംസനൽക്കുമാരന്മുനിപറഞ്ഞതുംമിത്രനന്നനന്മു
നിമിത്രമായ്പറഞ്ഞതും അംബുജമിത്രാത്മജനന്ദനൻപ്രാൎത്ഥിക്കയാലം
ബുജാസനസെവ്യനംബുജനാഭൻനാഥൻഅംബികാവരപ്രിയനം
ബുജശരതാതൻ ബിംബൊഷ്ഠൻകംബുധരനംബരചരനാഥൻഅം
ബികാസുതാലയംപ്രാപിച്ചുസഭയിങ്കൽസന്ധിപ്പാൻപറഞ്ഞപ്പൊള
ന്ധാത്മാസുയൊധനൻ ബന്ധിപ്പാൻഭാവിക്കയാലന്ധകാന്ന്വയജാ
തൻ ബന്ധുരകളെബരൻ ബന്ധൂകാസമാധരൻസിന്ധുരഭയംകര
ൻ ബന്ധുലൊകാത്മാനന്ദകരനാംധരാധരൻ തന്തിരുവടിവിശ്വരൂ
പംകാട്ടിയവാറും അശ്വത്ഥാമാവുതന്നെരഹസിചെന്നുകണ്ടു വിശ്വാ
സത്തൊടുപറഞ്ഞവനെക്കൊണ്ടുസെനാ പത്യംചെയ്യരുതെന്നുസത്യം
ചെയ്യിച്ചവാറുംപത്ഥ്യമെല്ലാവരൊടുന്തത്ഥ്യമായ്ചൊന്നവാറും വിശ്വ
നായകൻഹരിദശ്വനന്ദനനൊടും നിശ്ശെഷമായനയമരുളിച്ചെയ്ത
വാറും കുന്തീദെവിയെക്കണ്ടുമന്ത്രിച്ചുഭയന്തിൎത്തു കുന്തീനന്ദനന്മാരെ
പ്രാപിച്ചവാറുമെല്ലാം ബദ്ധവൈരത്തൊടവരുദ്ധതബുദ്ധിയൊടും
യുദ്ധസന്നദ്ധന്മാരായ്സൈന്ന്യംകൂട്ടിയവാറുംഅന്ധ്യമൊടുലൂകൻവന്ന
റിയിച്ചതുംകെട്ടു കൌന്തെയൻകൊല്ലാക്കുല ചെയ്തയച്ചതു മെല്ലാം
ചൊല്ലിയാൻമഹാരഥഗണനെഗംഗാദത്തൻ ചൊല്ലിയൊരംബൊ
പാഖ്യാനാന്തപൎയ്യന്തംകൃഷ്ണൻ വിദ്വാനാംവെദവ്യാസനുദ്യൊഗപൎവ്വ
ന്തന്നിൽ അദ്ധ്യായമനുത്തമന്നൂറ്റിരുപത്താറതിൻപദ്യങ്ങളുനദ്വയംനി
ശ്ചയമെഴായിരം ഹൃദ്യങ്ങളവെദ്യങ്ങളനവദ്യങ്ങളെല്ലൊ–പിന്നെതുഭീ
ഷ്മപൎവ്വംചൊല്ലുവൻ ചുരുക്കിഞാൻ ധന്യനാംഗാവൽഗ്ഗണിതനി
ക്കുവെദവ്യാസൻ സൎവഭൂപാലയുദ്ധമുൎവീശനറിയിപ്പാൻ ദിവ്യലൊ
ചനംനൽകിയെഴുനെള്ളിയവാറും സപ്തദ്വീപങ്ങളൊടു സപ്തവാരി
ധികളും സപ്തപൎവ്വതങ്ങളുംസപ്തലൊകങ്ങൾരണ്ടുംസപ്താശ്വന്മുതലാ
യസപ്തഖെചരഗതി സപ്തമാമുനിഗതിസപ്തമാരുതഗതി സത്വരമി
വയെല്ലാംസത്യമായ്ചൊന്നവാറും പുത്രമിത്രാദികളുംപിത്രാ ദ്യാചാൎയ്യ
ന്മാരും ശത്രുഭാവെനകണ്ടുയുദ്ധാൎത്ഥംയുദ്ധഭൂവി വൃത്രാരിപുത്രൻ തത്ര
ചിത്തകാരുണ്യംകയ്ക്കൊണ്ടെത്രയുമശക്യമിതുത്തമഹിംസാകൎമ്മം ഇത്ഥ
മൊൎത്തവനതിവിത്രസ്തഹൃദയനാ യ്ബുദ്ധിയുംകെട്ടുപാൎത്ഥൻതെരതിലി
രുന്നപ്പൊൾ ഭൃത്യഭാവവുംവെച്ചുഭക്തവത്സലൻകൃഷ്ണൻഭൃത്യനൊടരു
ൾചെയ്തുസത്യമാംവെദാന്താൎത്ഥം നിത്യാനിത്യാദികളാംവാസ്തവതൎക്ക
ശക്ത്യാ തത്വബൊധാൎത്ഥംസത്യജ്ഞാനാനന്താനന്ദവും സത്വാദിഗു
ണയുക്തപ്രകൃതിവിലാസവും സത്വങ്ങളുള്ളിൽജീവാത്മാവായിത്താ [ 14 ] നിരിപ്പതും ക്ഷെത്രക്ഷെത്രജ്ഞഭാവവാസ്തവഭെദങ്ങളും ശാസ്ത്രസി
ദ്ധാന്തങ്ങൾവൎണ്ണാശ്രമാചാരഭെദം സൂത്രതത്വവുംവിഭൂതിപ്രഭാവവും
പിന്നെ ക്ഷെത്രധൎമ്മവുംസാംഖ്യയൊഗഭെദാദികളും ദ്വന്ദ്വഭാവങ്ങൾ
കളഞ്ഞദ്വയമുറപ്പിച്ചാനന്ദവുമവന്നരുൾചെയ്തീതാനന്ദമൂൎത്തിവിശ്വ
വിസ്മയകരസമരചതുരനു വിശ്വരൂപവുംകാട്ടി വിശ്വാസംവരുത്തി
നാൻ സംഗരകൊലാഹലംതുടങ്ങിപ്പിന്നെശ്ശെഷം ഗംഗാനന്ദനൻ
ദെവവ്രതനാംകൃഷ്ണഭക്തൻപതിനൊന്നക്ഷൌഹിണിസംഖ്യയാന്നാ
നാസെനാ പതിനായകന്മഹാരഥനൊരൊരൊദിനം പതിനായിരം
കാലാൾപതിനായിരമശ്വം പതിനായിരംഗജം പതിനായിരന്തെരാ
ൾ പതിതമാക്കീടുവൊനതുപൊൽത്രിഭുവനപതിവാഞ്ഛിതമിതിമതി
മാനറികയാൽ ആങ്ങിനെപത്തുദിനംയുദ്ധംചെയ്തിതുഭീഷ്മർ മങ്ങാ
തെയതിന്നിടെരണ്ടുനാൾനാരായണൻ എടുത്തുസുദൎശനംപടുത്വമൊ
ടുമപ്പൊ ളടുത്തുകണ്ടിട്ടുള്ളഭഗവൽസ്തുതികളും അവൻതന്നനുഗ്രഹാ
ൽശിഖണ്ഡിതന്നെമുൻപിൽ വിബുധപതിസതൻ നൃത്തിനാൻയു
ദ്ധത്തിനായി അതിനാൽഭീഷ്മർശരശയനെവസിച്ചതും വസുജാത്മ
ജമുനീയരുളിച്ചെയ്താനെല്ലൊ അദ്ധ്യായമതുമൊരുനൂറ്റൊരുപത്തെട്ടെ
ല്ലൊ പദ്യങ്ങളെഴായിരത്തെണ്ണൂറ്റെണ്പത്തുനാലും പതിനൊന്നന്നാ
ൾപിന്നെദുരിയൊധനൻസെനാ പതിയായഭിഷെകം ദ്രൊണാചാ
ൎയ്യൎക്കുചെയ്താൻ ത്രിഗൎത്തൻസംശപ്തകഗണത്തൊടൊരുമിച്ച ങ്ങക
റ്റിക്കൊണ്ടുപൊയാൻ വിജയൻതന്നെയതുംഅപ്രതിരഥനായ കു
പ്രഭുഭഗദത്തൻ സുപ്രതീകാഖ്യനായഗജത്തിൻ കഴുത്തെറികെൽപ്പൊ
ടുവൃകൊദരൻതന്നൊടുപൊരുതതുംചില്പുമാനൊടുകൂടിഫൽഗ്ഗുനനപ്പൊ
ൾവന്നി ട്ടപ്രമെയാസ്ത്രപ്രയൊഗന്തുടൎന്നതുനെരം മത്തഹസ്തീന്ദ്രവ
രമസ്തകംഭഗദത്തമസ്തകംചാപമൊരുപത്രികൊണ്ടറുത്തതും അംഭൊ
ജവ്യൂഹംഭെദിച്ചുമ്പർകൊന്മകന്മകൻ വൻപടമുടിക്കയാൽകുംഭസം
ഭവാദികൾ കമ്പമാനസന്മാരായ്സംഭ്രമത്തൊടുമപ്പൊൾഅൻപൊഴി
ഞ്ഞാറുമഹാരഥന്മാരൊരുമിച്ചു വൻപനാമഭിമന്ന്യുതന്നെക്കൊന്നതു
മൂലം ധൎമ്മജശൊകന്തീൎപ്പാൻതാപസനരുൾചെയ്താൻ സൃഞ്ജയൊ
പാഖ്യാനാദിനിൎമ്മലൻവെദവ്യാസനരുളിച്ചെയ്തവാറും നിൎജ്ജരെന്ദ്രാ
ത്മജനാമൎജ്ജുനശൊകന്തീൎപ്പാൻ ദുൎജ്ജനകാലനായകൃഷ്ണസാന്ത്വന
ങ്ങളും കൃഷ്ണസൊദരിയായസുഭദ്രമാത്സ്യപുത്രി കൃഷ്ണയുമിത്യാദിനാരീജ
നദുഃഖന്തീൎപ്പാൻ കൃഷ്ണസാന്ത്വനവചനാമൃതവിശെഷവും പുത്രനി
ഗ്രഹത്തിനുകാരണഭൂതനായ ശത്രുഗാന്ധാരീപുത്രമിത്രഭൂപരിൽമുൻ
പൻ പ്രത്യൎത്ഥീജയദ്രഥനായസൈന്ധവൻതന്നെ മിത്രനാംദെവൻ [ 15 ] നാളെയസ്തമിപ്പതിന്മുൻപെ മിത്രപുത്രാലയത്തിന്നയച്ചീടുവനെന്നു
വൃതനാശനപുത്രൻസത്യവുംചെയ്താനെല്ലൊ എത്തീലെന്നാകിൽപ്പി
ന്നെവില്ലുമായ്ത്തീയിൽച്ചാടി മൃത്യുലൊകത്തെ പ്രാപിച്ചീടുവനെന്നും
ചൊന്നാൻ സ്വപ്നത്തിൽജിഷ്ണുവീരൻകൃഷ്ണനെക്കണ്ടവാറും ചില്പുമാ
നൊടുംകൂടെകൈലാസംപ്രാപിച്ചതുംശംകരൻപ്രസാദിച്ചുസംകടംതീ
ൎത്തവാറും പംകജനെത്രപദപംകജാൎച്ചിതപുഷ്പംശംകരജടാഭാരംതൻക
ലെകണ്ടവാറും മറ്റുള്ളനൃപന്മാരെ ധൎമ്മജരക്ഷയ്ക്കാക്കിപിറ്റെനാൾ
യുദ്ധത്തിനുകൃഷ്ണനുന്താനും കൂടിജംഭാരിസുതൻതന്നെവൻപൊടുപൊ
രുതതും അംപിനാൽക്കുളംകുഴിച്ചംബുനിൎമ്മാണാദിയുംശൂരനാ മ
ലംബുസൻജലസന്ധാദികളും പൊരിലെഴക്ഷൌഹിണിപ്പടയുംമു
ടിഞ്ഞതും വിഷ്ണുചക്രച്ശായകൊണ്ടുഷ്ണാംശുമറഞ്ഞതുംജിഷ്ണുനന്ദനനാ
യജിഷ്ണുതാൻജയിച്ചതും വൃദ്ധക്ഷത്രാത്മജൻതന്നുത്തമാംഗത്തെക്കൊ
ണ്ടെവൃദ്ധക്ഷത്രാഖ്യൻതന്റെ ഹസ്തത്തിലാക്കിയതുംഅസ്തമിപ്പതി
ന്മുൻപെ സത്യത്തെരക്ഷിച്ചതും രാത്രിയുദ്ധവുംഘടൊല്ക്കചന്റെ മര
ണവും പാൎത്ഥിവൻധൃഷ്ടദ്യുമ്നൻദ്രൊണരെവധിച്ചതും അശ്വത്ഥാമാ
വുകൊപിച്ചസ്ത്രങ്ങളയച്ചതും വിശ്വാന്തകരണമായുണ്ടായയുദ്ധങ്ങ
ളും എഴാമതാകുംദ്രൊണപൎവ്വത്തിലരുൾചെയ്താൻ കാളിനന്ദനനായ
മാമുനിവെദവ്യാസൻ അദ്ധ്യായമതിലുണ്ടുനൂറ്റെഴുപതുനല്ലപദ്യങ്ങ
ളുണ്ടുപതിനായിരത്തിലുംപുറം പിന്നെയുന്തൊള്ളായിരത്തൊൻപതെ
ന്നറിഞ്ഞാലും പുണ്യവൎദ്ധനംപുരുഷൊത്തമലീലാപൂൎണ്ണം – കൎണ്ണപൎവ
വുംചൊന്നാനെട്ടാമതതുംചൊല്ലാംവൎണ്ണിപ്പാൻപണിയതി ലുണ്ടായ
വിശെഷങ്ങൾ:ത്രിപുരദഹനമാദ്രാംഗെശപ്രതിവാദംഅരയന്നത്തൊ
ടൊരുവായസന്തൊറ്റവാറും തരണിസുതനൊടുമാരുതി തൊറ്റവാറും
തരണിസുതശരംധൎമ്മജനെറ്റവാറും പാൎത്ഥനാത്സംശപ്തകന്മാരൊടു
ങ്ങിയവാറും പാൎത്ഥിവൻപാൎത്ഥനൊടുപരുഷംചൊന്നവാറും പാൎത്ഥി
വൻതന്നെക്കൊൽവാൻപാൎത്ഥനൊങ്ങിയവാറും പാൎത്ഥസാരഥിചൊ
ല്ലാൽപാൎത്ഥിവൻതന്നെപാൎത്ഥൻ പെൎത്തുന്നീനീനീയെന്നു നിന്ദിച്ചു
ചൊന്നവാറും ആൎത്തനായ്പ്രാണത്യാഗത്തിന്നൊരുംപെട്ടവാറുംആൎത്തി
യെഭക്തന്മാൎക്കുതീൎക്കുന്നകൃഷ്ണൻചൊല്ലാൽ പാൎത്ഥനുംവാചാതന്നെ
ത്താൻപ്രശംസിച്ചവാറും ധൎമ്മജധനഞ്ജയന്മാരെയുംനിരത്തീട്ടുധൎമ്മ
സ്ഥാപനകരൻപൊൎക്കൊരുമിപ്പിച്ചതും ശൂരനാംവൃകൊദരൻഘൊര
സംഗരാംകണെ ചൊരനാംദുശ്ശാസനന്മാറിടംപിളൎന്നതും കൎണ്ണഫൽ
ഗ്ഗുനയുദ്ധംതന്നുടെകൊടുപ്പും കൎണ്ണനാഗാസ്ത്രപ്രയൊഗാദിയുംധന
ഞ്ജയൻ കൎണ്ണനെവധിച്ചതുംമറ്റുമിത്തരമെല്ലാംപുണ്യാത്മാവെദവ്യാ [ 16 ] സനരുളിച്ചെയ്തീടിനാൻഅദ്ധ്യായമതിലറുപത്തൊൻപതെന്നറിഞ്ഞാ
ലും പദ്യങ്ങൾനാലായിരത്തിൽപ്പുറന്തൊള്ളായിരം പൊരതിൽയുധി
ഷ്ഠിരൻശല്യരെവധിച്ചതും മാരുതിസുയൊധനന്മാർഗദായുദ്ധാദിയും
ബലഭദ്രാഗമനന്തീൎത്ഥമാഹാത്മ്യങ്ങളുംഅലിവൊടരുൾചെയ്തുശല്യപാ
ൎവ്വണികൃഷ്ണൻഅദ്ധ്യായമതിലൻപത്തൊൻപതെന്നറിഞ്ഞാലുംപദ്യ
ങ്ങൾമൂവായിരത്തിരുനൂറ്റിരുപതുംസൌപ്തികപൎവ്വന്തന്നിൽചൊല്ലി
യതൊട്ടുചൊല്ലാം വ്യാപ്തിയിലുരചെയ്‌വാൻവെലയുണ്ടറിഞ്ഞാലും കാ
ലൊടിഞ്ഞവനിയിൽവീണൊരുസുയൊധനൻകാലപാശാനുഗതനാ
യതുകണ്ടനെരംഅശ്വത്ഥാമാവാദികൾനിശ്വാസത്തൊടുംകൂടിവിശ്വാ
സംസുയൊധനൻതന്നൊടുചെയ്തവാറും ധൃഷ്ടദ്യുമ്നാദികളെനഷ്ടമാ
ക്കീടുംമുൻപെ കെട്ടിയകവചംഞാനഴിക്കുന്നീലയെന്നു പെട്ടന്നുസ
ത്യംചെയ്തുരാത്രിയിൽച്ചെന്നവാറും സൃഷ്ടിപാലനഹരണാദികൾചെ
യ്യുംദെവൻ പാണ്ഡവന്മാരെവെറെകൊണ്ടുപൊയ്ക്കൊണ്ടവാറുംതാ
ണ്ഡവപ്രിയനായശംകരനനുഗ്രഹാൽപഞ്ചദ്രൌപദെയന്മാരൊടുപാ
ഞ്ചാലനെയും പഞ്ചതചെൎത്താരെല്ലൊ മിഞ്ചിയപടയൊടുമശ്വത്ഥാ
മാവാദികൾ ദുരിയൊധനൻതന്നൊടശ്രുക്കൾതുടച്ചുട നിച്ശയൊടി
തുചൊന്നാർ മരിച്ചസുയൊധനൻപാണ്ഡവന്മാരുമപ്പൊൾ മരിച്ചു
മരിയാതെവാൎത്തകൾകെട്ടനെരമതിനാലനശനംദീക്ഷിച്ചുമരിപ്പതി
ന്നതിശൊകത്തൊടാരംഭിച്ചിതുപാഞ്ചാലിയും ഭീമനുംദ്രൌണിശിരൊ
മണികൊള്ളുവാൻപൊയാൻ ഭീമനെത്തെടിപ്പിൻപെ മാധവാൎജ്ജു
നന്മാരുംചെന്നതുകണ്ടുപെടിച്ചശ്വത്ഥാമാവുതാനുമന്നെരംപ്രയൊഗി
ച്ചാൻ ബ്രഹ്മാസ്ത്രമവാരിതംഇമ്മഹിതല മപാണ്ഡവമായ്ചമകെന്നു
ചിന്മയൻനാരായണൻ രക്ഷിച്ചാനതിൻകെന്നുംബന്ധുക്കൾക്കുദ
കകൎമ്മാദികൾചെയ്യുന്നെരംകുന്തിയുംകൎണ്ണന്മമനന്ദനനെന്നുചൊന്നാ
ൾ കുന്തീപുത്രരുമതുകെട്ടുസന്താപത്തൊടെ ചിന്തിച്ചുചിന്തിച്ചുദകക്രി
യകളുംചെയ്താർ അദ്ധ്യായംപതിനെട്ടുണ്ടിത്യാദിസൌപ്തികത്തിൽ
പദ്യങ്ങളെണ്ണൂറ്റെഴുപതുമുണ്ടെന്നുചൊല്ലാംപതിനൊന്നാമതു പൊൽ
സ്ത്രീപൎവ്വമതിൽക്കഥാവിധവവനിതമാർ പരിദെവനങ്ങളുംഗാന്ധാ
രീയദുക്കൾക്കുശാപംനൽകിയവാറും ഗാന്ധാരീപതിസുതന്മാരെപ്പുൽ
കിയവാറും വിസ്മയമയസ്മയമായമാരുതിരൂപം ഭസ്മമായ്ചമഞ്ഞതുംക
ശ്മലനൃപൻതന്നാൽസസ്മിതനായകൃഷ്ണനരുളിച്ചെയ്തവാറുംഅശ്മസാ
രവച്ചിത്തമന്ധനുചമഞ്ഞതും ധൎമ്മജനിയൊഗത്താൽശവസംസ്കാ
രാദികൾതന്മനൊദുഃഖത്തൊടുംബന്ധുക്കൾചെയ്തവാറും – അദ്ധ്യായ
മിരുപത്തെഴുണ്ടിതെന്നറിഞ്ഞാലും പദ്യങ്ങൾചൊല്ലാമെഴുനൂറ്റെഴുപ [ 17 ] ത്തഞ്ചെല്ലൊ ശാന്തിദംശാന്തിപൎവ്വംപന്ത്രണ്ടാമതുപിന്നെശ്ശാന്തനവൊ
ക്തിമയംമിക്കതുമൊൎക്കുന്നാകിൽവൎണ്ണധൎമ്മങ്ങൾപുനരാശ്രമധൎമ്മങ്ങ
ളും പുണ്യതീത്ഥാദിഫലംദാനധൎമ്മൌഘഫലം ജപഹൊമാദിധൎമ്മമാ
പദ്ധൎമ്മവും പിന്നെത്തപസാന്നിയമാദിസാംഖ്യയൊഗാദിഭെദംമൊ
ക്ഷധൎമ്മവും വിശെഷിച്ചറിയിച്ചുഭീഷ്മർ സാക്ഷാൽശ്രീനാരായണ
ൻ തന്നുടെനിയൊഗത്താൽ – അദ്ധ്യാത്മജ്ഞാനംമുഹുൎവ്വിസ്തരിച്ചറിയി
ച്ചതദ്ധ്യായം മുന്നൂറ്റിന്മെൽമുപ്പത്തൊൻപതുമുണ്ടു പദ്യങ്ങൾപതിന്നാ
ലായിരവുംപിമ്പഞ്ഞൂറും ഹൃദ്യങ്ങളതിന്നുമെലിരുപത്തഞ്ചുമെല്ലൊ പ
തിമൂന്നാമതാനുശാസനികാഖ്യപൎവ്വമതിലും ധൎമ്മസ്ഥിതിപലതുംപാ
ൎക്കുന്തൊറും ദാനങ്ങളുടെഭെദമധികാരികൾ ഭെദംദാനധൎമ്മാനുഷ്ഠാദി
വിധിഭെദങ്ങൾപിന്നെ പാത്രഭെദവുംകാലഭെദവുംദെശഭെദംശാസ്ത്ര
സിദ്ധാന്തഭെദംമന്ത്രമൂൎത്തികൾഭെദം ശ്രൌതസ്മാൎത്താദിഭെദം താന്ത്രി
കഭെദങ്ങളും ചെതനജഡഭാവഭെദവുംമഖഭെദം സൃഷ്ടിപാലനഹര
ണങ്ങളുന്തത്തൽ ക്കൎമ്മാനുഷ്ഠാനനിഷ്ഠാപൂൎവ്വമവതാരാദികളും മൌന
സത്യാദിഭെദഗതികളിവയെല്ലാം മാനസാനന്ദംവരുമാറരുൾചെയ്തു
കൃഷ്ണൻ,അദ്ധ്യായമിരുനൂറ്റെണ്പത്താറുണ്ടതിൽ നല്ലപദ്യങ്ങൾഹൃദ്യ
ങ്ങളായുണ്ടുപന്തീരായിരം - പതിന്നാലാമതാശ്വമെധികപൎവ്വമെല്ലൊ
മതിമാന്മാരായുള്ളൊൎക്കധികമ്മനൊഹരം മാമുനിസംവൎത്തകന്മരുത്ത
നൃപനൊടു സാമൊദമരുൾചെയ്തപുണ്യസൽക്കഥകളും ൟശ്വരനി
യൊഗത്താൽപ്പാണ്ഡവർനിധികൊൾവാൻ വാച്ചസൈന്യത്തൊടു
ദീച്യാന്ദിശിപൊയകാലംദ്രൊണജബ്രഹ്മാസ്ത്രജ്വാലാകുലനായ ബാ
ലൻപ്രാണഹീനനുമായിപ്പിറന്നൊരനന്തരംപ്രാണികൾക്കെല്ലാമുള്ളി
ൽപ്രാണനായതുകൃഷ്ണൻ പ്രാണനുണ്ടാക്കിയതെന്തത്ഭുതമല്ലയെല്ലൊ
ഉത്തരാപെറ്റുപരീക്ഷിത്തായനൃപവര നുത്തമൊത്തമൻപുരുഷൊ
ത്തമഭക്തനുണ്ടായി ഉത്തരാദിശിമരുത്തൻ പുരാവെച്ചനിധി യുക്തപൂ
ജകളും ചെയ്തുദ്ധരിച്ചുഴറ്റൊടെ പാണ്ഡവർവരുംപൊളിങ്ങുണ്ടായി
തനയനുംഗാണ്ഡീവധരന്നശ്വംനടത്തീടുവാൻപൊയാൻ ബഭ്രുവാഹ
നായപുത്രനൊടെറ്റുതൊറ്റി ട്ടത്ഭുതംപൂണ്ടുപൊന്നുമൃഗവീക്ഷണം
പിന്നെവൈഷ്ണവധൎമ്മംഹയമെധകൎമ്മാനന്തരം വാഷ്ണെയവിരചിത
ധൎമ്മജമദഭംഗം നകുലൊപാഖ്യാനാദിപലതുഞ്ചൊല്ലിമുനി പകലില്ലി
നിയിപ്പൊൾ പറവാനവയെല്ലാം – അദ്ധ്യായമുണ്ടുനൂറ്റുമുപ്പത്തുമൂന്നു
ചൊല്ലാം പദ്യങ്ങൾ നാലായിരം നാനൂറുമിരുപതുംപതിനഞ്ചാമതുന
ല്ലാശ്രമവാസപൎവ്വമധികം മനൊഹരമജ്ഞാനവിഷഹരം ഗാന്ധാ
രികാന്തനന്ധൻ ഗാന്ധാരിയൊടുംകൂടി ത്താന്തനായ്പുരത്തിൻകലിരു [ 18 ] ന്നവാറും പിന്നെകുന്തിയുംഗാന്ധാരിയുന്താനുമായ്പൊയവാറും അന്തി
കെ വെദവ്യാസനെഴുനെള്ളിയവാറും മരിച്ചസുയൊധനനാദികൾ
തമ്മെക്കണ്ടു ചിരിച്ചുധൃതരാഷ്ട്രർതെളിഞ്ഞുചൊന്നവാറും അംബികാ
തനയനുംകുന്തിയുംഗാന്ധാരിയും സംഭ്രമംതീൎന്നുപരഖലാകംപ്രാപിച്ച
വാറും മാണ്ഡവ്യശാപന്തീൎന്നുധൎമ്മരാജന്റെഗതി പാണ്ഡവർകെട്ടു
ഖെദിച്ചിരുന്നവാറുംപിന്നെ വൃഷ്ണികൾവിനാശനം നാരദനരുൾചെ
യ്തു ഉഷ്ണനിശ്വാസത്തൊടുകെട്ടതുമിവയെല്ലാം അദ്ധ്യായംനാല്പതതിൽ
പദ്യങ്ങളായിരത്തിനുത്തരന്തൊള്ളായിരത്താറുമുണ്ടറിഞ്ഞാലുംമൌസ
ലപൎവ്വന്തന്നിൽ വൃഷ്ണികൾവിനാശനം കംസാരിയായകൃഷ്ണൻസം
സാരവിനാശനൻഅഗ്രജനൊടുംകൂടെവൈകുണ്ഠംപ്രാപിച്ചതുംവ്യ
ഗ്രിച്ചുധനഞ്ജയൻവജ്രനെവാഴിച്ചതും സ്ത്രീധനാദികളൊടുംപൊരും
പൊൾമദ്ധ്യെമാൎഗ്ഗം ബാധിതനായപാൎത്ഥൻതന്നൊടുകാട്ടാളന്മാർ
പറിച്ചുകൊണ്ടാർധനന്നാരിമാരെയുമെല്ലാം പെരുത്തഗാണ്ഡീവവും
കുലയ്ക്കായീലയെല്ലൊ ദിവ്യാസ്ത്രങ്ങളിലൊന്നുംവഴിയെതൊന്നീലപ്പൊ
ൾ സവ്യസാചിയുംധനുസ്സിഴച്ചാനെന്നുകെൾപ്പൂ സത്യജ്ഞാനാന
ന്താനന്മാമൃതൻനാരായണൻ സത്വാദിമായാ ഗുണരഹിതൻപരമാ
ത്മാ തത്വമസ്യാദിമഹാവാക്യാൎത്ഥവ സ്തുമൂൎത്തി നിത്യനാംസച്ചില്പര
ബ്രഹ്മാഖ്യൻകൃഷ്ണൻതന്റെ നിത്യമാംമായാവിലാസങ്ങളും നിരൂ
പിച്ചാൻ വെദവ്യാസനുമാത്മജ്ഞാനങ്ങളരുൾചെയ്താൻ ഖെദവുമ
ടക്കിശ്വെതാശ്വനുംപുരിപുക്കാൻ ദുഃഖംപൂണ്ടജാതശത്രുക്ഷിതിപതി
യൊടു ശക്രനന്ദനൻ കൃഷ്ണഗതിയുമറിയിച്ചാൻഇക്കഥയെല്ലാമെല്ലൊ
മൌസലമെട്ടദ്ധ്യായം ദുഃഖനാശനകരംപദ്യങ്ങൾമുന്നൂറെല്ലൊ സൎവ
വുമുപെക്ഷിച്ചുദിവ്യന്മാർപാണ്ഡവന്മാർ ഉൎവ്വിയെപ്രദക്ഷിണംചെ
യ്‌വാനായ്പുറപ്പെട്ടാർ എന്നതുമൂന്നദ്ധ്യായംനൂറ്റിരുപതുപദ്യം പുണ്യദംമ
ഹാപ്രസ്ഥാനികമാകിയപൎവ്വം ധൎമ്മരാജനുമഥധൎമ്മനന്ദനൻപിൻ
പെ ധൎമ്മത്തെപ്പരീക്ഷിപ്പാൻസാരമെയാകാരവും കയ്ക്കൊണ്ടുദൈ
ന്യംപൂണ്ടിങ്ങാരുമില്ലൊരുഗതി നിഷ്കൃപമുപെക്ഷിയായ്കെന്നൊരുഭാ
വത്തൊടും നിൽക്കുന്നനെരമിതുകൂടാതെഇനിക്കിപ്പൊൾ സ്വൎഗ്ഗപ്രാ
പ്തിയുംവെണ്ടാകെവലമെന്നുനൃപൻ ദെവദൂതനുംപാണ്ഡുസുതനുംധ
ൎമ്മാധൎമ്മാവൊളംവാദംചെയ്തു ദെവദൂതനുന്തൊറ്റുസ്വൎഗ്ഗാരൊഹ
ണപൎവം പതിനെട്ടാമതതിൽസ്വൎഗ്ഗതിലഭിച്ചിതുധൎമ്മജാദികൾക്കെ
ല്ലാംഅദ്ധ്യായമഞ്ചുണ്ടതിൽ പദ്യങ്ങളിരുനൂറുംഅദ്ധ്യയനംചെയ്യുന്നൊ
ൎക്കെന്നുമെമുക്തിവരുംപൎവ്വവുംമൂവാറതിൽ ഗ്രന്ഥവുംനൂറായിരംദിവ്യ
മിതദ്ധ്യായവുമുണ്ടൊരു രണ്ടായിരംശൌനകാദികൾസൂതൻതന്നൊ [ 19 ] ടു ചോദ്യംചെയ്തുമാനമൊരക്ഷൗഹിണിക്കെങ്ങിനെയെന്നുചൊൽ
നീഹസ്തിയുന്തെരുമൊരൊന്നശ്വം മൂന്നഞ്ചുകാലാൾപത്തിയാംമൂന്നു
പത്തികൂടിയാ ത്സെനാമുഖംതത്ത്രിഗുണിതംഗുന്മന്തത്ത്രിഗുണിതം ഗ
ണംതത്ത്രിഗുണിതയെല്ലൊവാഹിനീയാകുന്നതും തത്ത്രിഗുണിതയെ
ല്ലൊപൃതനയാകുന്നതും തത്ത്രിഗുണിതാചമൂരാഖ്യയെന്നതുനൂനം ത
ത്ത്രിഗുണിതയെല്ലൊചൊല്ലെഴുമനീകിനീ തദ്ദശഗുണിതയാകുന്നതുമ
ക്ഷൌഹിണീ ഇരുപത്തൊരായിരത്തെണ്ണൂറുമെഴുപതും കരികൾ വെ
ണന്നല്ലരഥവുമത്രവെണം മുമ്മടങ്ങിതിലശ്വംകാലാളുമഞ്ചുമട ങ്ങി
മ്മതമറിയിച്ചാൻ മുനികളൊടുസൂതൻ വൈശംപായനമുനിജനമെ
ജയനൊടു വൈശിഷ്ട്യമുളളമഹാഭാരതമറിയിപ്പാൻ എന്തു കാരണമ
തു ചൊൽകെന്നുകെട്ടു സൂതൻ; ബന്ധമുണ്ടായതറിയിച്ചീടാമെന്നുചൊ
ന്നാൻ. ജനമെജയൻതാനുംമൂന്നനുജന്മാരുമാ യ്മുനിമാരൊടുംകൂടെക്കു
രുക്ഷെത്രത്തിൻകെന്നു കനിവൊടൊരുയാഗന്തുടങ്ങിയതുകാല മനു
ജാതന്മാർമഖശാലയിലിരിക്കുംപൊൻ ചെന്നിതുസാരമെയൻഭൂപ
സൊദരന്മാരാൽ അന്നെരമഭിഹതനായവനൊടിപ്പൊയാൻ തന്നു
ടെമാതാവായ സരമായതുകണ്ടു ഖിന്നനായ്ക്കരയുന്നനന്ദനനൊടുചൊ
ന്നാൾ:എന്തിനുകരയുന്നിതാരുണ്ണീഹനിച്ചതു ബന്ധമെന്തിതിനെ
ന്നുകെട്ടവനുരചെയ്താൻ:പൃഥിവീപതിജനമെജയസൊദരന്മാർ ശ്രു
തസെനനുമുഗ്രസെനനുംഭീമസെനൻ ഇവൎകൾമൂവരാലുംഞാനഭി
ഹതനായെൻ അവളുമതുകെട്ടുതനയനൊടുചൊന്നാൾ:എന്തുനീയവ
രൊടുപിഴച്ചതെന്നുചൊൽനീ ബന്ധമില്ലൊരുപിഴഞാൻചെയ്തീലെ
ന്നാനവൻ ഗന്ധിച്ചുതില്ലഹവ്യന്തൊട്ടീലനൊക്കീലെല്ലൊ ചിന്തി
ച്ചാലിതിന്നൊരുബന്ധമില്ലെതുമമ്മെ സത്യമെന്നതുകെട്ടു സരമാദെ
വശുനീ സത്രത്തെപ്രാപിച്ചവനീശ്വരനൊടുചൊന്നാൾ : എതുമെ
പിഴയാതബാലനെഹനിക്കയാൽ ഹെതുകൂടാതൊരാപത്തുണ്ടാകനി
നയാതെ ശാപത്തെക്കെട്ടുപരിതാപത്തൊടവനീശൻ പാപദ്ധ്വംസ
നമായയാഗത്തെ സ്സൎമപ്പിച്ചുശാപത്തെയൊഴിപ്പതിനാരിനി നല്ല
തെന്നുശൊഭിച്ചൊരുപാദ്ധ്യായൻതന്നെ ത്തെടിനാനവൻ അന്നാ
ളിൽശ്രുതശ്രവ സ്സാകുന്നമുനിയുടെപൎണ്ണശാലയിൽ ച്ചെന്നാൻ മൃഗ
യാവിശ്രാന്തനായിമന്നവൻശ്രുതശ്രാവാവിന്മകൻ സൊമശ്രവാ
വെന്നതാപസകുമാരൻതന്നെവരിച്ചിതു പൌരൊഹിത്യത്തിന്ന
പ്പൊളവനീശ്വരനൊടു പാരമാൎത്ഥ്യവുംപിതാചൊല്ലിനാൻശ്രുതശ്ര
വാ വെന്നുടെപുത്രനാകുംബാലൻസൊമശ്രവാ പന്നഗനാരീമ
ണിതന്നിലുല്പന്നനായാൻ ധന്ന്യാത്മാതപൊബലംകൊണ്ടെറ്റംദീ [ 20 ] പിച്ചീടും വഹ്നിജശിഖാസമതെജസാംനിധിതവ പുണ്യൌഘം
വളൎത്തുവാൻപൊരുമെന്നറിഞ്ഞാലും ഉണ്ടെല്ലൊവലിയിരുദുൎദ്ധര
മഹാവ്രതം ഇണ്ടലുണ്ടതുകൊണ്ടുശിഷ്യന്മാൎക്കെന്നുവരും ഭൂദെവയ
ജ്ഞഭംഗംചെയ്തീടുമാറില്ലവൻ മെദിനീപതെനിനക്കതിനെസ്സഹി
ക്കാമൊ അന്നവന്നൊത്തവൎണ്ണമിരിപ്പാൻസത്യംചെയ്തു മന്നവൻ
മുനിയൊടുവരിച്ചുകൊണ്ടാനെല്ലൊ അത്തൽതീൎന്നുവീപതിതാപസ
പുത്രനൊടും ഹസ്തിനംപ്രാപിച്ചനുജന്മാരൊടുരചെയ്താൻ : നമുക്കുപു
രൊഹിതൻതാപസാവരനിനീ സമസ്തകാൎയ്യങ്ങളുമിമ്മുനിചൊല്ലും
വണ്ണം പിന്നെപ്പൊയ്ത്തക്ഷശിലാഖ്യപുരന്തന്നിൽ ച്ചെന്നുമന്നൻയു
ദ്ധംചെയ്തുജയിച്ചാനവിടവും സാമസന്ധ്യാദിനിജൊപായനീതിക
ൾകൊണ്ടു സാമന്താദികളെയുമൊക്കവെവശമാക്കി തന്നുടെനാടാ
ക്കിത്താനടക്കിയിരിക്കുന്നാൾ പുണ്യാത്മാതപൊധനനായുള്ളധൌ
മ്യനുള്ളിൽ കാരുണ്യംപൂണ്ടുശിഷ്യരുപമന്ന്യുവുംപുന രാരുണിപാഞ്ചാ
ലനുംവൈദനുമുണ്ടായ്‌വന്നൂ അലിഞ്ഞചിത്തത്തൊടുവൈദനാകിയശി
ഷ്യൻ പലനാളൊരുപൊലെഗുരുശുശ്രൂഷചെയ്താൻ വൈദൻത
ന്നുടെശിഷ്യനുദംകനെന്നമുനി വൈദഗ്ദ്ധ്യംഗുരുശുശ്രൂഷയ്ക്കവനെറു
മെല്ലൊ അവനുംപലകാലംഗുരുശുശ്രൂഷചെയ്താ നവനെക്കുറിച്ചെ
റ്റംവൈദനുംപ്രസാദിച്ചു നിന്നുടെശുശ്രൂഷകൾപൊരുമെന്നറി
ഞ്ഞാലും നിന്നൊളംഗുരുഭക്തിമറ്റൊരുവൎക്കുമില്ലാഇങ്ങിനെനിന്നെ
പ്പൊലെഗുരുശുശ്രൂഷചെയ്‌വാ നെങ്ങുമല്ലൊരുത്തരുമെന്നരുൾചെ
യ്തുഗുരു നിന്നുടെആത്മശുദ്ധികൊണ്ടുഞാൻപ്രസാദിച്ചെൻ എന്ന
തുനിമിത്തമായ്‌വൎദ്ധിക്കവിദ്യകളും പിന്നയുംപുനരെവംചൊല്ലിനൊരാ
ചാൎയ്യനൊ ടന്നതുകെട്ടുനിന്നുചൊല്ലിനാന്ദദംകനും:എങ്കിലുംഗുരുവി
നുദക്ഷിണാചെയ്തീടണ മെംകിലെവിദ്യകളുംഗുണവുംപ്രകാശിപ്പൂ
ദക്ഷനാകിയശിഷ്യനിങ്ങനെപറഞ്ഞപ്പൊൾ ശിക്ഷിതാവായഗുരു
പിന്നയുമരുൾചെയ്താൻ ദക്ഷിണാശുശ്രൂഷയിൽമീതെമറ്റൊന്നു
മില്ലാ ഭക്തിയില്ലെന്നാകിൽമറ്റൊന്നിനുംഫലമില്ലാ എവമാചാൎയ്യ
ൻചൊന്നതാശുകെട്ടുദംകനു മാവൊളംവിനയുംപൂണ്ടാചാൎയ്യനൊടു
ചൊന്നാൻ:സമസ്തകൎമ്മങ്ങൾക്കുംസമസ്തവ്രതങ്ങൾക്കും ക്രമത്താല
നുഷ്ഠിച്ചാലന്തംദക്ഷിണയെല്ലൊ അല്ലായ്കിൽസമാപ്തിയാകുന്നതെ
ന്തരുൾചെയ്ക വല്ലതുംവെണമൊരുദക്ഷിണയെന്നുനൂനം എംകിലെ
ൻപത്നിയൊടുചൊദിച്ചാലവൾചൊല്ലും ശംകകൂടാതെചെയ്കദക്ഷി
ണായവൾക്കുനീ നല്ലനായ്‌വരികെന്നുചൊന്നതുകെട്ടുഗുരു വല്ലഭതന്നെ
വന്ദിച്ചവനുംചൊദ്യംചെയ്താൻഎന്തഭിമതമെന്നുകെട്ടവളുരചെയ്താ [ 21 ] ൾ ചിന്തിതംപറഞ്ഞീടാമെംകിലൊനാലാന്നാൾനീ ചൊല്ലെഴുംപൌ
ഷ്യനായഭൂപതിപ്രവരന്റെ വല്ലഭയണിയുന്നകുണ്ഡലംനൽകീടണം
അതുകെട്ടവൻനിജഗുരുവാംവൈദമുനി പദതാർനമസ്കരിച്ചനുജ്ഞ
കൊണ്ടുപൊയാൻ അന്നെരമൊരുകാളതന്മുതുകെറിക്കൊണ്ടു വന്നീടു
ന്നവൻതന്നെക്കാണായിമദ്ധ്യെമാൎഗ്ഗം ഭക്ഷിച്ചീടണംകാളതന്മ
ലമെന്നാനവൻ ഭക്ഷിച്ചുപണ്ടുവൈദൻവൎദ്ധിക്കുംകായബലം ശം
കിച്ചീടെണ്ടാതവസംകടമെല്ലാന്തീരും പംകവുമകന്നീടുംമംഗലംവ
ന്നുകൂടും ഇത്തരംമുഹുൎമ്മുഹുരുത്തമവാക്ക്യംകെട്ടു ഭക്തിയൊടുദംക
നുംഭക്ഷിച്ചുവൃഷമലം പിന്നെപ്പൊയ്പൌഷ്യനൃപൻതന്നെയുംകണ്ടാ
നവൻ നന്നായീസൽക്കാരംചെയ്തിരുത്തിപൌഷ്യൻതാനും എന്തു
കാംക്ഷിതമെന്നുഭൂപതിചൊദിച്ചപ്പൊൾ ചിന്തിതമുദംകനുംചൊല്ലി
നാൻപരമാൎത്ഥം മെദിനീപതെതവപത്നിതൻകുണ്ഡലങ്ങ ളാദരമൊ
ടുമമനൽകണംമടിയാതെ ഭൂപതിചൊന്നാനതു പത്നിയൊടപെക്ഷി
ച്ചാൽ താപസവരതവനൽകീടുമവൾ നൂനം അതുകെട്ടുദംകനുംപൌ
ഷ്യപത്നിയെക്കാണ്മാ നതികൌതുകമൊടുതിരഞ്ഞുകാണാഞ്ഞപ്പൊൾ
ഭൂപതിപൌഷ്യൻപുനരുദംകനൊടുചൊന്നാൻ താപസകുലവരകാ
ണായ്‌വാൻമൂലംചൊല്ലാം ശുദ്ധാന്തഃകരണന്മാൎക്കെതുമെദണ്ഡമില്ലാശു
ദ്ധാന്തമദ്ധ്യെകാണ്മാൻമുഗ്ദ്ധഗാത്രിയെനൂനം എതാനുമശുദ്ധതയുള്ള
വൎക്കവളുടെ ലെതൊരുതരത്തിലുംകണ്ടുകൂടുകയില്ലാഎന്നതുകൊണ്ടെ
താനുമുണ്ടശുദ്ധതഭവാ നെന്നുതൊന്നീടുമെന്നുഭൂപതിചൊന്നശെഷം
ചിന്തിച്ചാനുദം കനുമശുദ്ധിക്കവകാശമെന്തിനിക്കെന്നുപുനരുള്ളി
ലെതിരഞ്ഞപ്പൊൾആചമനംചെയ്യായ്കകാരണമെന്നതറിഞ്ഞാചമ
നാദികളുംചെയ്തവൻചെന്നനെരം ഭൂപതിപത്നിതന്നെകാണായിത
ന്തഃപുരെതാപസെന്ദ്രനെനൃപപത്നിസൽക്കാരംചെയ്താൾകുണ്ഡലമ
പെക്ഷിച്ചനെരത്തുരാ ജപത്നീദണ്ഡമെന്നിയെകഴിച്ചാശുദാനവുംചെ
യ്താൾ കുണ്ഡലീശ്വരനായതക്ഷൻതന്നാലൊരു ദണ്ഡമുണ്ടാകാ
തപൊയ്ക്കൊള്ളണമെന്നുചൊന്നാൾ പണ്ടുതക്ഷകനപെക്ഷിച്ചിതെ
ന്നൊടുതന്നെ ഉണ്ടവന്നകാതാരിലാഗ്രഹമറിഞ്ഞാലും തക്ഷകഭയമി
ല്ലെന്നക്ഷണമുദംകനും ദക്ഷിണാചെയ്‌വാ ൻപ്രതിഗ്രഹിച്ചുകൌതൂഹ
ലാൽ ഭൂപതിപത്നിയൊടുകുണ്ഡലമതുംവാങ്ങി താപസവരൻപൌ
ഷ്യൻതന്നെക്കണ്ടതുനെരം ഭൊജനംകഴിഞ്ഞൊഴിഞ്ഞാശുപൊകരു
തിനി പൂജിതനായഭവാനെന്നുസൽക്കാരപൂൎവ്വം അന്നദാനവുംചെ
യ്താൻഭൂപതിതിലകനു മന്നമിതശുദ്ധമെന്നാനപ്പൊളുദംകനും അന്ധ
ത്വമുണ്ടായ്‌വരികതിനാലെന്നുമുനി ചിന്തിച്ചുപൌഷ്യനപ്പൊളുദംക [ 22 ] നൊടുചൊന്നാൻഅന്ധസ്സിന്നശുദ്ധതചൊല്ലിയഭവാൻതനിക്കന്ധ
ത്വമാകുന്നിതുകെവലമിനിക്കില്ലാ എതുമൊരശുദ്ധിയീല്ലാറിപ്പൊയ
തുമൂലംകൊപിച്ചുശപിച്ചതിനങ്ങൊട്ടുശപിപ്പൻഞാൻസന്തതിയുണ്ടാ
കായ്കെന്നവനീപതിചൊന്നാ നന്ധത്വമതുതന്നെയായതെന്നതുംവ
രുംപിന്നെയൊൎത്തതുനെരം തന്വംഗിതലമുടിനന്നായിത്തിരുകാതെവി
ളംപിയതുമൂലംരൊമവും കൊഴിഞ്ഞിതുചൊറ്റിലെന്നതുമെല്ലാം ഭൂമി
പാലകനറിയായ്കയാ ലകപ്പെട്ടുചെതസിവിചാരമില്ലായ്കയാൽകൂടശ്ശ
പി ച്ചാതുരനായമമശാപന്തീൎത്തരുളെന്നാൻമെദിനിവരനിതുചൊന്ന
തുകെട്ടുമുനിവെദവാദികൾവാക്ക്യമസത്യമാകയില്ലാ അല്പകാലംകൊ
ണ്ടതുതീരുമെന്നതെവരു പിൽപ്പാടുനന്നായ്‌വരുംവിപ്രന്മാരുടെശാപം
എന്നെനീശപിച്ചതുതീൎത്തരുളെന്നുമുനി മന്നവൻപൌഷ്യനപ്പൊളു
ദംകനൊടുചൊന്നാൻ പീയൂഷ സമംവാക്ക്യമാത്മാവുവജ്രൊപമംപീ
യൂഷസമമാത്മവാക്കുകൾ വജ്രൊപമംഇങ്ങിനെയുള്ളരാജാക്കന്മാൎക്കും
ദ്വിജന്മാൎക്കുംഅങ്ങിനെയാകയാലിന്നെന്നുടെശാപന്തീരാഎംകിലൊ
ശാപമിനിക്കെൽക്കയുമില്ലയെന്നുശംകകൂടാതെയാത്രപറഞ്ഞുനടകൊ
ണ്ടാൻ അംബുധിപൊലെ ഘൊഷിച്ചിളകീദിഗംബരാ ഡംബര
ഘൊഷംകണ്ടുകുണ്ഡലംവെച്ചുഭുവിസംഭ്രമത്തൊടുനീരിലിറങ്ങീതുദം
കനും സംഭ്രാന്തൻകുണ്ഡലവും കൊണ്ടൊടിപ്പെടിയാതെപിന്നാലെ
മുനീന്ദ്രനുംചെന്നുപാതാളംപുക്കാൻപന്നഗകുലവരൻതക്ഷകനെന്ന
തറി ഞ്ഞനെരംനാഗങ്ങളെസ്തുതിച്ചാനുദംകനും താപങ്ങൾപൊമ്മാ
റൊരുപുരുഷൻതന്നെക്കണ്ടു തുരഗരത്നൊപരിവത്സരചക്രത്തൊടും
പെരികെസ്തുതിച്ചിതുഭക്തിപൂണ്ടുദംകനും പുരുഷനതുനെരമൃഷിയൊടു
രചെയ്താൻ പരിതാപങ്ങളെല്ലാംപൊക്കുവനെംകിലിപ്പൊൾ അ
ശ്വത്തിൻപൃഷ്ഠത്തുംകലൂതുകെന്നതുകെട്ടു വിശ്വാസംകയ്ക്കൊണ്ടതുചെ
യ്തിതുമുനീന്ദ്രനും അശ്വാസ്യവിനിൎഗ്ഗതമായിതുധൂമംപൃഷ ദശ്വനും
പരത്തിനാനെങ്ങുമെപാതാളത്തിൽ പവനാശനന്മാരു മതിനാലി
ടരുറ്റാർ പവനാശനപതിതക്ഷകനതുനെരം കുണ്ഡലമുദംകനുകൊ
ടുത്താന്മടിയാതെ കുണ്ഡലീഷണ്ഡമൊരുദണ്ഡുമെന്നിയെ വീൎത്താർ
ചിന്തിതമിന്നുതന്നെ ദക്ഷിണചെയ്യെണമെന്നെന്തതിന്നൊരുകഴി
വെന്നരുൾചെയ്തീടെണം തുരഗത്തിന്മെലെറിക്കൊൾകെന്നാ ലെ
ത്തുമെന്നാൻ പുരുഷനതുകെട്ടുകരയെറിനാന്മുനിഅരനാഴികകൊണ്ടു
ഗുരുസന്നിധിപുക്കു ഗുരുപത്നിക്കുചെയ്തുദക്ഷിണാമുനീന്ദ്രനുംപത്നി
യുംപ്രസാദിച്ചുശിഷ്യനൊടുരചെയ്തു : രത്നമായതുപുരുഷന്മാരിൽവെ
ച്ചുഭവാൻനീയിതുചെയ്യായ്കിൽഞാൻ ശപിപ്പാൻനിരൂപിച്ചുപൊ [ 23 ] യാലുമിനിത്തവ നല്ലതെവന്നുകൂടുആചാൎയ്യപത്തിതന്നൊ ടാശിസ്സും
പരിഗ്രഹിച്ചാചാൎയ്യപാദാംബുജ മാദരാൽവണങ്ങിനാൻവൃത്താന്ത
മെല്ലാംകെട്ടു വിസ്മയംപൂണ്ടുവൈദൻപൊൽത്തളിരടികൂപ്പി ച്ചൊദി
ച്ചാനുദംകനും വെളളക്കാളയുമെറിക്കാണായിതൊരുത്തനെ
ചൊല്ലിനാ
നവനെന്നൊടശിപ്പാൻവൃഷമലം നിന്നുടെഗുരുവിതുഭക്ഷിച്ചാനെ
ന്നുചൊന്നാൻ എന്നതുകെട്ടുഞാനുംഭക്ഷിച്ചെനതിന്മലം എന്തതിൻ
ഫലമെന്നുമാരവനെന്നുമെല്ലാംനിന്തിരുവടിയരുൾചെയ്യണമെന്നൊ
ടിപ്പോൾ നാഗലൊകത്തുചെന്നനെരത്തുകണ്ടുപിന്നെ വെഗത്തി
ലാറുകുമാരന്മാരാൽഭ്രമിപ്പിക്കും ചക്രവുന്തെജൊമയമായൊരു കുതിര
യും തൽകണ്ഠദെശെപുനരെത്രയുംതെജസ്സൊടും ദിവ്യനായിരിപ്പൊ
രുപുരുഷശ്രെഷ്ഠനെയും സൎവ്വവുമിവറ്റിന്റെതത്വങ്ങളരുൾചെയ്കാ
വെദവെദാംഗജ്ഞനാം വൈദനുമതുകെട്ടുസാദരമുദംകനാംശിഷ്യനൊടു
രചെയ്തുധവളമയമായവൃഷഭമൈരാവതംവിബുധെശ്വര ന്മലമശി
പ്പാൻ ചൊല്ലിയതുംഅമൃതമതിന്മലമതുസെവിപ്പൊർക്കെല്ലാമമരത്വവും
വരുമിന്ദ്രനെന്നുടെസഖിപാതാളംപുക്കനെരംബാധകൾവരാഞ്ഞതും
വാസവ ദെവനനുഗ്രഹത്താലറിഞ്ഞാലുംഷൾക്കുമാരന്മാർതിരിച്ചീരാ
റശ്രങ്ങളൊടു മുഗ്രമായ്ക്കാണായതുവത്സരചക്രമെല്ലൊഅശ്വമായതുമ
ഗ്നിനിന്നെയിങ്ങാക്കിയതു നിശ്ചയമരികെകാണായതുപൎജ്ജന്യനും
അത്ഭുതമെത്രയുംനീസാധിച്ചതറിഞ്ഞാലുംസല്പുരുഷന്മാരിൽനിമുൻപ
നായ്‌വരികെന്നാൻഅക്കാലമുദംകനുംതക്ഷകൻ തന്നെക്കൊൽവാൻ ഉ
ൾക്കാമ്പിൽനിരൂപിച്ചുകല്പിച്ചാനുപായവും ജനമെജയനൃപൻകുരു
ക്ഷെത്രത്തിൻകെന്നുമുനിമാരൊടുമൊരുയാഗംചെയ്യുന്ന കാലംപുക്കി
തുകുരുക്ഷെത്രമുദംകൻനൃപതിയും സല്ക്കരിച്ചൎഗ്ഘ്യാദികൾനൽകിയൊ
രനന്തരംഉത്തമമെത്രയും നീചെയ്യുന്നയാഗമിതിലുത്തമമായിട്ടുണ്ടുഞാ
നൊന്നുചൊല്ലീടുന്നൂവല്ലാതെജനകനെക്കൊന്നതക്ഷകൻതന്നെക്കൊ
ല്ലാവാനുത്സാഹംചെയ്തീടുകിലിതിന്മീതെനല്ലതില്ലെതുമതുചൊല്ലുവെന
റിഞ്ഞാലുംതാപസബാലകന്റെശാപം പ്രാമണ്യമാക്കിഭൂപതിപ്ര
വരനെക്കൊല്ലുവാൻകാശ്യപനെതടുത്തുപരീക്ഷിച്ചുപടുത്വമൊടുപെ
രാൽകടിച്ചുദഹിപ്പിച്ചു തഴപ്പിച്ചിതുമുനി കൊടുത്തുരത്നാദികൾതക്ഷ
കൻകാശ്യപനു നടിച്ചുകടിച്ചതിനെന്തു കാരണമൊൎത്താൽ ഒടുക്കീ
ടെണമവൻതന്നെയെന്നുദംകനും ഉടപ്പമൊടുപറഞ്ഞുറപ്പിച്ചതുനെരം
മന്ത്രികളൊടുകൂടെ മന്ത്രിച്ചനൃപതിയും ചിന്തിച്ചുമുനിമാരെവരുത്തിയു
രചെയ്താൻതക്ഷകൻതന്നെക്കൊൽവാൻതക്കൊരുയാഗം ചെയ്‌വാൻ
തൽക്ഷണന്തുടങ്ങിയാർസൎപ്പസത്രവുമവർ കാരണമിതുസൎപ്പ സത്ര [ 24 ] ത്തിനെന്നു സൂതൻ
ആരണരൊടു പറഞ്ഞീടിനൊരനന്തരം
ഇക്കഥാശെ
ഷം ചൊൽവാൻ പിന്നയാമെന്നെ വെണ്ടു
മുഖ്യമാംഭൃഗുവംശംചൊല്ല
ണമതിന്മുൻപെനമ്മുടെഗുരുഭൂതന്മാരവരവരുടെ
ജന്മാദിഗുണങ്ങളെ
ച്ചൊല്ലണംമടിയാതെ, സൂതനുമവരൊടുചൊല്ലിനാനതുനെരംവെധാ
വിന്മകൻഭൃഗുഭൃഗുജൻ ച്യവനനും ച്യവനനുടെസുതൻപ്രമതിമുനിവ
രൻ അവനുംഘൃതാചിയിലുണ്ടായീരുരുനാമാ
മറ്റുമുണ്ടൊരുപുത്രൻ
ശുനകനെന്നുനാമം കുറ്റമില്ലാതമുനിശൌനകനവന്മകൻ. ഇത്ഥാഞ്ചൊ
ന്നതുനെരന്താപസനരുൾചെയ്തു : വിസ്തരാൽചൊല്ലീടെണംച്യവ
നൊത്ഭവമെല്ലാം എംകിലൊപുലൊമാഖ്യാഭൃഗുപത്നിയുംഗൎഭം ഭംഗി
യിൽധരിച്ചിരിക്കുന്നൊരുകാലത്തിൻകൽ
ചെന്നിതുപുലൊമാഖ്യനായ
രാക്ഷസനപ്പൊൾ
നന്നാകെന്നതിഥിപൂജകളുംചെയ്താളവൾ ഭൃഗു
പത്നിയെക്കണ്ടുരാക്ഷസപ്രവരനുംമകരദ്ധ്വജപരവശനായതുനെ
രം കുണ്ഡത്തിലെരിയുന്നപാവകൻതന്നെക്കണ്ടുവന്ദിച്ചു ചൊദിച്ചിതുരാ
ക്ഷസപ്രവരനും അഖിലസുരവൃന്ദവദനമായപൊറ്റി
നിഖിലശു
ഭാംശുഭകൎമ്മസാക്ഷിയുംനീയെതന്ന്വംഗിയാകുമിവൾഭൃഗുവിൻപത്നി
യെംങ്കിൽ എന്നൊടുസത്യമരുൾചെയ്യെണംഭഗവാനെ താപസീഭൃ
ഗുപത്നിയായതുമിവളെന്നു ശൊഭതെടീടുമഗ്നിഭഗവാനരുൾചെയ്തു
ഞാനിവൾതന്നെവെൾപ്പാൻഭാവിച്ചുവാഴുംകാലം താനതിന്മുൻപെ
ഭൃഗുവെട്ടുകൊണ്ടതുമൂലം കൊണ്ടുപൊകുന്നെനെന്നു സൂകരവെഷം
കയ്ക്കൊണ്ടവനുമവളെയുമെടുത്തുനടകൊണ്ടാൻ ഗൎഭപാത്രസ്ഥനാ
യൊരൎഭകനതുനെരംഉത്ഭവിച്ചവൻതന്നെനൊക്കിയാൻകൊപത്തൊ
ടെ നെത്രാഗ്നിതന്നിൽദഹിച്ചീടിനാൻനിശാചരൻ മാർത്താണ്ഡസ
മനായപുത്രനെയെടുത്തവൾ ത്രസ്തയായ്‌വീൎത്തുവീൎത്തുകരഞ്ഞുകരങ്ങളി
ൽ ചീൎത്തവെദനയൊടുമാശ്രമന്തന്നിൽചെന്നാൾ അശ്രുക്കൾ വീ
ണു വധൂസരയെന്നൊരുനദി വിശ്രുതമായതീൎത്ഥമുണ്ടായിതതുകാലം
വന്നൊരു ഭൃഗുമുനി വൃത്താന്തമെല്ലാംകെട്ടുതന്നുടെപത്നിയൊടു പി
ന്നെയുംചൊദ്യംചെയ്താൻ നിന്നെയിന്നവളെന്നുചൊന്നതാരവനൊ
ടു നിന്നെരാക്ഷസനറിവാനവകാശമില്ലാ നിന്നുടെപരമാൎത്ഥംരാക്ഷ
സനൊടുനെരെ ചൊന്നവൻതന്നെശ്ശപിച്ചീടുവൻനെരെചൊൽനീ
തന്നുടെഭൎത്താവിത്ഥംചൊന്നതുകെട്ടുചൊന്നാൾ വഹ്നിരാക്ഷസനൊ
ടുപറഞ്ഞുകൊടുത്തതും
ക്രുദ്ധനായഗ്നിതന്നെശ്ശപിച്ചുഭൃഗുമുനി ശുദ്ധി
യുമശുദ്ധിയുംഭെദമെന്നിയെഭവാൻ സൎവവുംഭക്ഷിച്ചുപോകെന്നതു
കെട്ടനെരം ഹവ്യവാഹനൻതാനുംഭൃഗുവിനൊടുചൊന്നാൻ അന്ന്യാ
യമത്രെഭവാനിന്നെന്നെശ്ശപിച്ചതുനിൎണ്ണയം നരകമുണ്ടസത്യംചൊ [ 25 ] ല്ലീടുകിൽ. സത്യത്തെയുപെക്ഷചെയ്തസത്യംചൊല്ലുന്നവർ പുത്രസ
ന്തതികൾക്കുമില്ലൊരുനാളുംഗതി താനറിഞ്ഞതുപറയായ്കിലുംദൊഷമു
ണ്ടു ഞാനിവയറിഞ്ഞത്രെപറഞ്ഞുമഹാമുനെഎന്നിവയറിയാതെകൊ
പെനശപിച്ചതു നന്നല്ലാനിന്നെക്കൂടെശ്ശപിക്കാമിനിക്കെടോ വി
പ്രന്മാരൊടുവിരൊധംതുടങ്ങരുതെന്നു കല്പിച്ചുശമിക്കുന്നെനെന്നുനീ
യറിയണം ഞാനത്രെപിതൃദെവാദികളെസ്സംകല്പിച്ചു മാനവന്മാർ
ചെയ്തീടുംകൎമ്മങ്ങൾക്കാധാരവുംഞാനത്രെദെവൻമാൎക്കുമുഖ മായീടുന്ന
തും ഞാനത്രെവെദൊക്തമാംകൎമ്മത്തിന്നാധാരവും ഞാനത്രെസൎവ്വലൊ
കവ്യാപ്തനായീടുന്നതുംജ്ഞാനികളുളളിലുള്ളൊരജ്ഞാനംദഹിപ്പതുംഞാ
നത്രെസൎവസാക്ഷീഭൂതനായീടുന്നതും ഞാനത്രെജന്തുക്കളെസൃഷ്ടിക്കു
ന്നതുംപിന്നെ ഞാനത്രെജന്തുക്കളെവൎദ്ധിപ്പിച്ചീടുന്നതും ഞാനത്രെജ
ന്തുക്കളെരക്ഷിക്കുന്നതുംനിത്യം ഞാനത്രെജന്തുക്കളെഭക്ഷിക്കുന്നതുമെ
ടൊ ഞാനത്രെസൎവ്വൌഷധരസമുണ്ടാക്കുന്നതും അക്ഷരകൎമ്മാദികൾ
ക്കദ്ധ്യക്ഷമിനിക്കത്രെ മഖ്യദൈവതപൂജയ്ക്കൊക്ക മുൻപിനിക്കത്രെ
അജ്ഞാനമുണ്ടാകരുതിനിക്കുനിന്നെപ്പോലെവിജ്ഞാനസ്വരൂപൻ
ഞാനെന്നതൊൎത്തടങ്ങുന്നെൻ നല്ലതുശമമെല്ലൊനല്ലവൎക്കെല്ലാവർക്കും
കല്യാണമിതിൽപ്പരമല്ലെന്നുവഹ്നിദെവൻ ശാന്തനായ്മറഞ്ഞതു ക
ണ്ടൊരു മറയൊരുംശാന്തചിത്തന്മാരായമാമുനിജനങ്ങളുംആവതെന്തി
തിനെന്നുതങ്ങളിൽനിരൂപിച്ചു ദെവകളൊടുചൊന്നാരുണ്ടായവിശെ
ഷങ്ങൾഅഗ്നിതന്നഭാവത്താൽമറഞ്ഞുകൎമ്മങ്ങളും മഗ്നമായിതുലൊക
മാപദംബുധിതന്നിൽസൃഷ്ടികൎത്താവായീടും ബ്രഹ്മനൊടിവയെല്ലാ
മൊട്ടുംവൈകാതെചെന്നങ്ങുണൎത്തിക്കയുംവെണംകഷ്ടമെന്തിതിന്നൊ
രുകാരണമറിഞ്ഞീല നഷ്ടമായീടുമിപ്പൊളല്ലായ്കിൽപ്രപഞ്ചവും പെ
ട്ടന്നുദെവാദികളതുകെട്ടനന്തരം ക്ലിഷ്ടമാനസന്മാരായ്സത്യലൊകവുംപു
ക്കാർ ശിഷ്ടന്മാരാകുംമുനിമാരുംനിൎജ്ജരന്മാരുംസ്പഷ്ടവൎണ്ണൊദ്യൽസ്തു
തിനമസ്കാരാദിപരിതുഷ്ടനായീടുംജഗത്സ്രഷ്ടാവിനൊടുചൊന്നാർ ഉ
ണ്ടായവിശെഷംകെട്ടഗ്നിയെവിധാതാവുംകൊണ്ടാടിവിളിച്ചരുളിച്ചെ
യ്താനതുനെരം ഒന്നിനുംഭവജ്ജ്വാലാതട്ടിയാലശുദ്ധിയി ല്ലൊന്നുകൊ
ണ്ടുമെഭവാനശുദ്ധിയുണ്ടായ്‌വരാഭാസ്കരരശ്മികൾചെന്നെന്തെല്ലാന്തൊ
ടുമെന്നാ ലൊൎക്കുംപൊൾതൊട്ടവസ്തുശുദ്ധമായ്‌വരുമത്രെ അജ്ഞാനി
കളെപ്പൊലെഖൈദിപ്പാനെന്തുഭവാൻസുജ്ഞാനിജനങ്ങളൊടൊന്നും
പറ്റുകയില്ലാ സൎവ്വവുംഭക്ഷിച്ചാലുമില്ലശുദ്ധതയെടൊ ഹവ്യവാഹ
നനായനിനക്കെന്നറിഞ്ഞാലും പാവകൻദുഃഖന്തീൎന്നുദെവകളൊടും
കൂടി പാവനന്മാരാംമുനിമാരുമായ്‌വസിച്ചിതു ലൊകവുംതെളിഞ്ഞിതു [ 26 ] താപസവരന്മാരെ ശൊകനാശനത്തിനുചൊല്ലീടാകെ യിന്നുംച്യ
വനനെന്നുഗൎഭച്യവനത്വെനനാമമവനുഭവിച്ചിതുതത്സുതൻപ്രമതി
ക്കുഭൂവനമനൊഹരി യാകിയഘൃതാചിയിൽതപസാന്നിധിയായരു
രുനാമാവുണ്ടായാൻ അക്കാലംവിശ്വാവസുതന്നുടെബീജംകൊണ്ടു
മയ്ക്കണ്ണിമെനകയുംപെറ്റിതുകന്ന്യാരത്നം എത്രയുംതപസ്സുള്ളൊരൃഷി
യാശ്രമത്തിൻകൽ പൃഥ്വിയിലിട്ടുംകെളഞ്ഞവളുംപൊയാളെല്ലൊ പ
യ്തലെക്കൃപാവശനായ്ക്കണ്ടുമുനിവരൻ പൈദാഹാദികൾതീൎത്തുവള
ൎത്തുതുടങ്ങിനാൻ പ്രമദാജനങ്ങളിൽവരയാമവൾക്കപ്പൊൾപ്രമദാ
ൽപ്രമദ്വരായെന്നുപെരിട്ടുമുനി അക്കുമാരിയെക്കണ്ടുമന്മഥാതുരനാ
യാൻ ചൊൽക്കൊണ്ടതരുമുനിതാതനതറിഞ്ഞപ്പൊൾ അവളെവള
ൎത്തൊരുമുനിയെക്കണ്ടുപറ ഞ്ഞവൎകളിരുവരുംകല്പിച്ചാർമുഹൂൎത്തവും ഉ
ത്രമാംമുഹൂൎത്തനക്ഷത്രമഞ്ചാറാന്നാളെത്രയുംകൌതൂഹലത്തൊ ടൊരു
ക്കിനാരെല്ലാം കന്യകതാനുംമരിച്ചീടിനാൾപാംപുകടിച്ചെന്നെകഷ്ട
മെയെന്നുദുഃഖിച്ചാരെല്ലാവരുംഹാഹെയമഹൊപാപമാഹെയഹതയാ
യാ ളാ ഹന്തഹതൊഹമിത്യാകുലനായീതരു കന്ന്യകാശവംകണ്ടുശൊക
മൊഹാദി പൂണ്ടു വന്നവെദനയൊടുമൊടിപ്പൊയ്‌വനംപുക്കാൻ ഞാൻ
ചെയ്തതപൊബലംകൊണ്ടിവൾജീവിക്കെന്നുവാഞ്ഛപൂണ്ടരുൾചെ
യ്താൻപ്രമതിതനയനുംവന്നൊരുദെവദൂതനന്നെരമുരചെയ്താനൊന്ന
റിയെമായുസ്സറ്റവൾജീവിപ്പീലനിന്നുടെശൊകം കണ്ടിട്ടൊന്നു
ണ്ടുചൊല്ലുന്നുഞാൻ ഉന്നിച്ചാലുപായമില്ലെന്നതൊവരായെല്ലൊഎ
ങ്കിൽനിന്നൎദ്ധായുസ്സുകൊടുത്താലുണ്ടാമിവൾ സംകടംഭവാനതിനി
ല്ലെംകിലതുചെയ്കഎങ്കിലിന്നതുചെയ്യാമെന്നിതുതരുവപ്പൊൾ കിംകര
ൻധൎമ്മരാജനൊടതുമറിയിച്ചാൻ ധൎമ്മരാജനുമതിനനുജ്ഞനൽകീടി
നാൻനിൎമ്മലാംഗിയുമുണൎന്നെഴുന്നെറ്റതുനെരംകല്പിച്ചമുഹൂൎത്തംകൊണ്ട
വനുംവെട്ടുകൊണ്ടാൻ അത്ഭുതാംഗിയുമായിസ്സുഖിച്ചുമരുവുന്നാൾപ
ണ്ടുതൻപത്നിതന്നെക്കടിച്ചുകൊന്നതുളളിലുണ്ടാകകൊണ്ടുവൈരമവ
നുമുഴുക്കയാൽദണ്ഡുമായ്നടന്നവൻകുണ്ഡലികളെയെല്ലാം ദണ്ഡഹ
സ്തന്റെപൂരത്തിൻകലാക്കീടുമെല്ലൊ പണ്ഡിതനായതരുദണ്ഡമൊ
ങ്ങുംപൊളൊരു ഡുണ്ഡുഭമൊരുദിനമവനൊടുരചെയ്താൻ എന്തുഞാ
ൻപിഴച്ചതുനിന്നൊടെന്നതുരചൊൽകാ ജന്തുക്കളെല്ലാമൊക്കുമൊന്നും
കൊല്ലരുതല്ലൊ ചൊല്ലിനാനതുകെട്ടുനല്ലമാമുനിരുരു കൊല്ലുന്നജന്തു
ക്കളെക്കൊല്ലുകെന്നതെവരൂ എന്നുടെഭാൎയ്യതന്നെക്കടിച്ചു കൊന്നാ
നൊരു പന്നഗമതുമൂലംനിങ്ങളെക്കൊല്ലുന്നുഞാൻ ഡുണ്ഡുഭംചൊ
ന്നാനപ്പൊളദണ്ഡ്യന്മാരെവൃഥാദണ്ഡിപ്പിച്ചീടുന്നൊരെ ദണ്ഡഹ [ 27 ] സ്തനും പിന്നെ
ദണ്ഡിപ്പിച്ചീടുംഘൊരനരകങ്ങളിലാക്കി-
പണ്ഡിത
നെല്ലൊഭവാനെംകിലുമിതുകെൾക്കമറ്റൊരുപരിഷകൾകടിച്ചുകൊ
ല്ലുന്നതു മുറ്റുംഞാനവരുടെവെഷമെന്നതെയുളളു അതുകെട്ടൊരു തരു
ദിവ്യനെന്നറിഞ്ഞപ്പൊൾ ചതിയെന്നിയെനമ്മൊടാരെന്നു ചൊല്ലീ
ടെന്നാൽ സഹസ്രപദനഹംഞാനൊരുമുനിശാപാൽധരിച്ചീടുന്നെ
നിഹഡുണ്ഡുഭവെഷാദികൾ എന്തുനീപിഴച്ചതുശപിച്ചതെതു മുനി
ബന്ധമെന്തിവറ്റിനെന്നെന്നൊടുപറയണം കെൾക്കനീഖഗമനാം
മാമുനിമമസഖി ഭൊഷ്കല്ലാഹൊമംചെയ്യുന്നെരംഞാൻ ക്രീഡാൎത്ഥമാ
യി തൃണംകൊണ്ടുണ്ടാക്കിയ സൎപ്പമങ്ങെടുത്തിട്ടെൻ അനസു താൎണ്ണ
മെന്നതവനുമറിയാതെ പെടിച്ചുമൊഹിച്ചുടൻമൊഹന്തീൎന്നരുൾചെ
യ്താൻ മൂഢനാംഭവാനുമീവെഷമായ്‌വരികെന്നു അയ്യൊഞാനെതുമൊ
ൎത്തല്ലെന്നുടെകളിയത്രെ നീയിനിശ്ശാപമൊക്ഷന്നൽകീടെന്നപെക്ഷി
ച്ചാൻ ഭാൎഗ്ഗവസുതനായരുരുമാമുനികണ്ടാൽ ഭാഗ്യവാനായനിന
ക്കെന്നുടെശാപംതീരും എന്നരുൾചെയ്തുമമസഖിയാംഖഗമനും ഇ
ന്നിപ്പൊൾക്കാണായ്‌വന്നുനിന്തിരുവടിയെയും ശാപവുംതീൎന്നു മമതാ
പവുമകന്നിതു പാപവുമുണ്ടായ്‌വരുംഹിംസചെയ്യരുതല്ലൊതാപസ
ന്മാൎക്കുവിശെഷിച്ചുമരുതെന്നു താപസശ്രെഷ്ഠഭവാനൊടുഞാൻചൊ
ല്ലെണമൊ കൊപമാകുന്നതെല്ലൊകൊടിയനരകങ്ങൾ ഭൂപതികൾ
ക്കും ദുഷ്ടവധമെചെയ്തീടാവു സൽക്ഷിതിപതിവരനാം പരീക്ഷി
ത്തുതന്നെ തക്ഷകൻകടിച്ചുകൊന്നീടിനാനതുമൂലം അക്ഷികൎണ്ണന്മാർ
വംശംനഷ്ടമാക്കീടുവാനായ്മുഖ്യനാകിയജനമെജയനവന്മകൻആരം
ഭിച്ചിതുസൎപ്പയാഗമെന്നറിഞ്ഞാലുംആരുംഭാവിച്ചാൽമുടങ്ങാതൊരുസ
ൎപ്പസത്രം അസ്തികൻപറഞ്ഞാശുമാറ്റിയെന്നറിഞ്ഞാലുംഎത്രയുംദൊഷ
മുണ്ടുഹിംസയ്ക്കെന്നതുനൂനംസഹസ്രപദനൊടുചൊദിച്ചുരുരുവപ്പൊ
ൾമഹത്വമുള്ളജനമെജയനതുചെയ്‌വാൻ എന്തുകാരണമെന്നു മസ്തിക
നൊഴിച്ചതിൻബന്ധമെന്തെന്നുമരുൾചെയ്യണമെന്നനെരംഅതുകെ
ൾപ്പിപ്പാൻപാത്രമല്ലഞാനെന്നുചൊല്ലി മതിമാൻദശശതപദനും മ
റഞ്ഞിതു രുരുമാമുനിവരനതു കെളായ്കമൂലംഉരുശൊകവുംപൂണ്ടുനടന്നാ
ൻപലെടത്തും പിന്നെപ്പൊന്നാശ്രമത്തിൽവന്നുതൻതാതനൊടുചൊ
ന്നതുകെട്ടുപിതാവവനൊടരുൾചെയ്താൻ ചൊല്ലുവെനഖിലവുംകെ
ട്ടുകൊൾകെന്നിതെല്ലാം ചൊല്ലീതുപൌലൊമത്തിലെന്നാൾപൈൻകി
ളിമകൾ ഇങ്ങിനെചൊല്ലിമഹാഭാരതംനൂറായിരം മംഗലഗ്രന്ഥമിതി
ഹാസരാജാഖ്യമതിൽ മുൻപിനാലുളളപൌലൊമാസ്തികപൎവ്വംരണ്ടി
ൽ മുൻപിൽപ്പൌലൊമമതുചുരുക്കിച്ചൊന്നെനെല്ലൊ ആസ്തികപ [ 28 ] വമിനിയാകുന്നതതുകെൾപ്പാ നാസ്ഥയുണ്ടെംകിലതുചുരുക്കിച്ചൊല്ലാ
മെല്ലൊ ആസ്തിക്ക്യമുളളജനംബഹുമാനിക്കുംദൈവ നാസ്തിക്യന്മാരാ
യുള്ളൊർനിന്ദിച്ചാലെന്തെഫലം നാരായണായനമൊനാരായണായ
നമൊ നാരായണായനമൊനാരായണായനമഃ
ഇതിശ്രീമഹാഭാരതെപരിഭാഷാരൂപം പൌലൊമം സമാപ്തം