ശ്രീമഹാഭാരതം പാട്ട
ശല്യം


[ 349 ] ശല്യം

ഹരിഃ ശ്രീഗണപതെയെനമഃ അവിഘ്നമസ്തു

ശിവശിവമനൊഹര ശീലവതിസാദരം ജന്മസാഫല്യദംചൊ
ല്ലുകൈവല്യദം പരമപുരുഷൻമഹാമായതൻ വൈഭവം പറകയുമ
നാരതംകെൾക്കയുംചെയ്കിലൊ പരമസുഖമെന്തിതില്പരമമലചെത
സാംകഥിതപരിശെഷമാകുംകഥാസാരവുംകഥയകഥയാശുനീകൌ
തുകാൎദ്രെണമെ ഭവതിയദികുതുകമീഹഝഡിതികഥയാമ്യഹം ഭാനു
പുത്രന്മരിച്ചൊരവസ്ഥാന്തരെ ശമനജനജാതശത്രുക്ഷമാവല്ലഭൻ
ചാരുവെഷംമുകുന്ദംജഗന്മംഗലം സവ്യസാചിപ്രിയംദിവ്യമവ്യാകു
ലംസൎവ്വലൊകാധിപംശൎവ്വവന്ദ്യംപരംമഥിതമദവാരണം സുഖിതവ
രവാരണംജനിമൃതിനിവാരണംജഗദുദയകാരണം ചരണനതചാ
രണം ചരിതമധുപൂരണംദനുജകുലമാരണംസുരസുഖപരായണം പ
രനിവഹഭീഷണം പദഗതവിഭീഷണംമധുരതരഭാഷണം യദുജന
നപൊഷണംജഗദമലഭൂഷണംജനഹൃദയമൊഷണം നതകലുഷ
ശൊഷണം ശമിതകലിദൂഷണംവിജയരഥഭൂഷണം വിനതജന
തൊഷണം വിഹഗപതി വാഹനംമുനിനികരമൊഹനം ഗുണജന
നസാധനംനരകഭയമൊചനംനളിനദലലൊചനം നരകമുരശാസ
നം ധൃതദരശരാസനം രമിതപുരശാസനം നമിതനളിനാസനം
ശശധരനിഭാനനം ഗുണനികരഭാജനം ശകലിതദശാനനംസുരരി
പുവിനാശനംമുഷിതഘൃതഭൊജനംഭുവനതനുജീവനംനയനകലിതാ
ഞ്ജനംഭവമരണഭഞ്ജനംപശുപവരനന്ദനം യുവതിജനമന്ദിരംവി
മലമതിസുന്ദരംമണിലളിതകന്ധരം വിടയുവതിബന്ധുരംമദനമദമ
ന്ധരംവിഗതഭയസിന്ധുരംപശുപകുലബാലകംഭുവനതലപാലകംച
ലിതക രകങ്കണംമുദിതസമരാംകണം കണ്ടുകൌതൂഹലംപൂണ്ടൊരാന
ന്ദമുൾക്കൊണ്ടുടൻകൊൾമയിർക്കൊണ്ടുവന്ദിച്ചുനി ന്നിണ്ടലുംതീൎത്തു
തൻകുണ്ഠഭാവങ്ങളുംദൂരനീക്കിപ്രമൊദെനവാഴുംവിധൌപാരമുണ്ടാ
യിതെവാദ്യഘൊഷങ്ങളും തദനുകുരുവീരനാമംബികാപുത്രനൊ ടുദി
തഭയമൊടുചൊല്ലീടിനാൻസഞ്ജയൻ നയനയനരഹിതനരപതി [ 350 ] തിലകകെൾക്കനീനാശംഭവിച്ചുപടക്കെന്നറിഞ്ഞാലും തവതനയ
രെതിർപൊരുതുവിബുധപുരിമെവീനാർ താപംകളഞ്ഞിതുപാണ്ഡു
സുതന്മാരുംദ്രുപദനൃപപുത്രനും ദ്രൌപദീപുത്രരുംദ്രൊണജൻവാൾക്കി
രയായിതുനിദ്രയിൽ കുരുവൃഷഭനതുപൊഴുതുമൊഹിച്ചുവീണുതെ കൂട
ത്തടഞ്ഞങ്ങെടുത്തുവിദുരരും ശീതളമായുള്ളവെള്ളംതളിക്കയും ശീതൊ
പചാരങ്ങൾമറ്റുംപലതരം ചെയ്തിതുഗാന്ധാരിയുമായതുനെരം പെ
യ്തകണ്ണീരൊടുചൊല്ലിനാനിങ്ങിനെ പാൎത്ഥനംഗെശനെകൊന്നൊര
നന്തരമാൎത്തിതിൎത്തീടുവാനെന്നുടെപുത്രനു പെൎത്തുംതുണയായതാരെ
ന്നുചൊൽകനീപാൎത്ഥിവന്മാരുടെയുദ്ധപ്രകാരവും ചൊല്ലുവൻഞാ
ൻവിശെഷങ്ങൾകെൾക്കെങ്കിലൊ: ചൊല്ലെഴുംമാനിസുയൊധനാ
ഭൂപതിദുഃഖിച്ചുകൈനിലപുക്കൊരനന്തരമൎക്കനുമംബുധിതന്നിൽവീ
ണീടിനാൻമക്കളെസ്നെഹമെല്ലാൎക്കുമുണ്ടൊൎക്കനീ നില്ക്കതെല്ലാംപ
റഞ്ഞെന്തിനിക്കാരിയംപുക്കിതുശെഷിച്ചവൻപടകാനനം മുഖ്യനാ
കുംദുരിയൊധനനുംചൊന്നാൻപെടിയൊടൊടിനാം കാടകംതെടുകി
ൽപെടമാൻകണ്ണിമാർകൂടനിന്ദിക്കുമെ പിന്നെനരകവുമുണ്ടായ്വരുമതു
മന്നവന്മാരുടെധൎമ്മമല്ലെതുമെ ഇത്തരംനല്ലഗംഭീൎയ്യവാക്യങ്ങളാ ല
ത്തൽതീൎത്താ നതുനെരംകൃപർചൊന്നാൻ വത്സവരികരികെകുരുമ
ന്നവമത്സരംകൈവെടിഞ്ഞെന്നുടെവാക്കുകൾ യുദ്ധത്തിലെത്തിമരി
ച്ചിടുകെന്നുതാൻശത്രുക്കളെക്കൊന്നൊടുക്കീടുകെന്നുതാൻ പക്ഷമീ
രണ്ടുമൊഴിഞ്ഞൊരുധൎമ്മമീ ല്ലിക്ഷിതിപാലൎക്കുനിശ്ചയമെങ്കിലും ഉ
ണ്ടൊന്നുനല്ലതുചൊല്ലുന്നതിന്നുഞാൻ കണ്ടുതെല്ലൊപതിനെഴുനാ
ളെരണം ഗംഗതനയനുംദ്രൊണരുംകൎണ്ണനു മംഗെശതുല്യരാംതംപി
മാർമക്കളും ചാൎന്നുചെൎന്നുള്ളഭൂപാലരുംപൊരതിൽ തീൎന്നുതെല്ലൊമുതി
ൎന്നെഅവരൊക്കവെഇല്ലജയമിനിയെന്നുംനമുക്കതു ചൊല്ലുവൻതീ
ൎത്തതിനില്ലൊരുസംശയം ജീവിച്ചുകൊള്ളുവാനെന്തിനിനല്ലതെന്നാ
വിൎഭവിക്കമനസിഭവാനിനി ധൎമ്മജനൊടുസമരായമന്നവരിമ്മഹി
തന്നിലില്ലെന്നതുനിൎണ്ണയം ചെന്നുനമസ്കരിച്ചഞ്ജലിചെൎത്തുടൻനി
ന്നാലവനുടെകൊപംതളൎന്നുപൊം പാതിരാജ്യംതവനൽകുമവനുടെ
ചെതസിവാച്ചകരുണാബലത്തിനാൽ കൃഷ്ണൻമുകുന്ദനനന്തനനാദി
യാംജിഷ്ണുസഖിക്കുംതിരുവുള്ളമായ്വരും കെശവൻചൊന്നതെചെയ്വി
തുധൎമ്മജൻദെശികനായഞാൻചൊന്നതുകെൾക്കനീ കൃപരധികകൃ
പയൊടിതുചൊന്നനെരത്തുടൻ നൃപവരനുമുത്തരംചൊല്ലിനാനാകു
ലാൽ അവരൊടുനിരന്നുവാണിടുവാനെതുമെ അരുതരുതതിന്നുകാലം
കഴിഞ്ഞുപുരാ പലപിഴകളവർകളൊടുചെയ്തുപൊയെനഹം പറയരു [ 351 ] തതിന്നുനീഭംഗിയല്ലൊട്ടുമെ പൊരുതരികുലത്തെഞാൻകൊന്നൊടുക്കീ
ടുവൻപൂരുവംശത്തിലെല്ലൊപിറന്നൂവയം വാഹിനീനായകൻദ്രൊ
ണജൻതാന്മഹാവ്യൂഹവുംകൂട്ടൊനിന്നിടുകസത്വരം എന്നതുകെട്ടുരചെ
യ്തുഗുരുസുതൻ നിന്നുടെമാതുലനായമാദ്രാധിപൻ നന്നെടൊസൈ
ന്യംഭരിച്ചുനിൎത്തീടുവാൻ വന്നുകൂടുംജയമെന്നതുനിൎണ്ണയം തദനുകുരു
നൃപതിപതിനെട്ടാംദിവസവുംധൎമ്മജനാദികളൊടുയുദ്ധത്തിനാ യ്നാ
നാഗുണങ്ങളുംപൂണ്ടൊരുശല്യരെ സ്സെനാപതിയായഭിഷെകവുംചെ
യ്താൻകെട്ടിതുഘൊഷങ്ങളുംവിശെഷങ്ങളും കെട്ടാൽസഹിക്കരുതാത
വാദങ്ങളുംകെശവൻ കെവലൻ കെശിനിസൂദനൻ കെളിയെറീടുന്ന
ധൎമ്മജൻതന്നൊടുകെടുതീൎത്തെവമരുൾചെയ്തിതപ്പൊഴെ ഖെദംകള
ഞ്ഞുഞാൻചൊന്നതുകെൾക്കെണം സകലസുരദിതിജവരരൊത്തെ
തിർത്തീടിലുംശല്യൎക്കുതുല്യരായില്ലമറ്റാരുമെ യുധിതവതപൊബലം
കൊണ്ടുകൊല്ലായ്വരുംയുക്തമെന്നാൻ നിജഭക്തചിത്താലയൻ ജയജയ
മുകുന്ദനീചൊല്ലിയാലൊന്നിനും ചെറ്റുവൈമുഖ്യമില്ലിങ്ങില്ലിനിക്കെതു
മെപടയുമിരുഭാഗവുംവന്നുകൂടിതദാ പടഹപണവാദിവാദ്യങ്ങൾത
ൻഘൊഷവുംകരിതുരഗരഥനരനിനാദഘൊഷങ്ങളും കമലഭവതന
യകൃതസംകീൎത്തനങ്ങളുംപാണ്ഡവന്മാരുംകുരുകുലസെനയും പാഞ്ഞങ്ങ
ടുത്തുതുടങ്ങിരണൊത്സവം കുരുപതിസുയൊധനൻതാനുംശകുനിയും
ഗുരുതനയനുംകൃപാചാൎയ്യനുംഭൊജനും മദ്രെശനാകിയസെനാധിപ
ൻതാനുംമറ്റുംചതുരംഗികളായഭൂപരുംഒക്കയൊരുമിച്ചുവന്നുനിറഞ്ഞി
തുമുഖ്യമാംപാണ്ഡവസൈന്യവുമങ്ങിനെ കൃഷ്ണൻതിരുവടിതന്നൊടു
ചെൎന്നൊരുജിഷ്ണുയുധിഷ്ഠിരൻ ഭീമൻ നകുലനും തംപിയുംമറ്റുള്ളൊ
രൈവർകുമാരരുംകംപമില്ലാതൊരുപാഞ്ചാലവീരനും സാത്യകികെക
യന്മാരുമൊരുമിച്ചുകൂൎത്തശരനിരതൂകിത്തുടങ്ങിനാർ രണ്ടുപുറത്തുംമരി
ച്ചുപെരുംപട കണ്ടുകൂടാതൊളമെന്നെപറയാവു കുണ്ഠതകൈവിട്ടുക
ൎണ്ണാത്മജന്മാരെകണ്ടനെരംകുലചെയ്താൻ നകുലനും ആൎത്തടുത്താനതു
കണ്ടുമദ്രാധിപൻകൂൎത്തുമൂൎത്തുള്ളശരങ്ങൾതൂകീടിനാൻ പാൎത്ഥിവനാ
കിയധൎമ്മതനയനു മാൎത്തിവരുമാറടുത്താനതുനെരം അസ്ത്രപ്രയൊഗ
ങ്ങൾചെയ്താരിരുവരുംശക്തിയൊടെറ്റമടുത്തുപുനരുടൻമാതുലനാകി
യശല്യർശല്യങ്ങളാ ലാകുലപ്പെട്ടിതുധൎമ്മതനയനും അപ്പൊളതുകണ്ടു
ഭീമൻപടയുമായ്ക്കെല്പൊടടിച്ചുപൊടിച്ചിതുതെൎത്തടം നില്ലെടാനില്ലെ
ടാനീയെന്നുരചെയ്തു ശല്യർഗദയുമായ്പാഞ്ഞിതുഭൂമിയിൽ തങ്ങളിൽ
ചെയ്തഗദായുദ്ധകൌശലമിങ്ങിനെയെന്നുപറയരുതാൎക്കുമെ തല്ലുകൊ
ണ്ടൂഴിയിൽവീണിതുശല്യരും മെല്ലവെതെരിലെറ്റികൃപാചാൎയ്യനുംപി [ 352 ] ന്നെയും ധൎമ്മതനയനുംശല്യരും നന്നായണഞ്ഞുപൊരുതുതുടങ്ങിനാ
ർമന്നവന്മാതുലൻ തന്നുടലൊക്കവെഭിന്നമാക്കീടിനാൻ നല്ലശരങ്ങ
ളാൽകൊന്നുരഥപാലകന്മാരെയുമുട നുന്നതമായകൊടിയുംമുറിച്ചിതു
തന്നെമറന്നിതുകൊപിച്ചുശല്യരും സന്നാഹമുൾക്കൊണ്ടടുത്താനതു
നെരംശല്യർശരങ്ങളാലാകാശമൂഴിയുമെല്ലാംമറഞ്ഞുനിറഞ്ഞതുകാണ്ക
യാൽ വില്ലാളിവീരനായുള്ളധൎമ്മാത്മജൻ തുല്യമായെയ്താനനെകനൂ
റായിരം സാത്യകിനാസത്യപുത്രഭീമാദികൾ പെൎത്തുംശരങ്ങൾപൊ
ഴിച്ചാനതുനെരം എല്ലാവരൊടുമടുത്തുപൊർചെയ്തിതു ശല്യരുമെതുമൊ
രുകുറവെന്നിയെ കണ്ടാനതുകലശൊത്ഭവനന്ദനൻ മണ്ടിയണഞ്ഞു
ബാണങ്ങൾതൂകീടിനാൻ കൊണ്ടൽനെർവൎണ്ണനുംതാനുമായൎജ്ജുന
ൻ കൊണ്ടൽപൊലെചെറുഞാണൊലിയിട്ടുടൻ ഇണ്ടൽകളഞ്ഞടു
ത്തെയ്തുതുടങ്ങിനാർകണ്ടവരൊക്കവെവാഴ്ത്തിനാരന്നെരം കലശഭവ
ശിഷ്യനുംകലശഭവപുത്രനും കലിതകരവെഗമൊടുശരനിരകൾതൂകീ
നാർരണ്ടുപുറത്തുംമുഴുത്തപെരുംപട രണ്ടുവിനാഴികകൊണ്ടൊടുങ്ങീതു
ലൊംവൃത്രാരിപുത്രനുമസ്ത്രശസ്ത്രങ്ങളാൽ ക്രുദ്ധനാംദ്രൊണജൻതന്നെ
യെയ്തീടിനാൻപ്രത്യസ്ത്രശസ്ത്രങ്ങൾകൊണ്ടുതടുത്തുട നെത്രയുംഘൊര
മായ്വന്നിതുയുദ്ധവുംമദ്രെശനുംധൎമ്മപുത്രാദിവീരരുംമാനിച്ചടുത്തുപൊ
രുതാരതുനെരം ശല്യരുടെശരമെലാതെയാരുമെ യില്ലെന്നുമിക്കതും
ചൊല്ലാമതുനെരം തെരെയ്തുനെരെനുറുക്കിനാൻധൎമ്മജൻ പൂരിച്ചിതു
ശല്യദെഹവുമംപിനാൽപാരംമുറിഞ്ഞിടരെറിനമാതുലൻ പൊരിൽകു
റഞ്ഞൊന്നൊഴിച്ചുനിന്നീടിനാൻ അന്നെരമാശുപറഞ്ഞുയുധിഷ്ഠിര
ൻനിന്നൊരുതെരാളിവീരരൊടൊക്കവെപാൎത്ഥൻ മുകുന്ദനുമായുടനെ
ന്നിടർതീൎത്തുപിരിയാതരികെവസിക്കെണം പാൎശ്വസ്ഥലങ്ങളിലാ
ശ്വിനെയൻമാരുംപാഞ്ചാലസാത്യകിമുൻപായവീരരുംമുൻപിൽനട
ക്കവൃകൊദരൻപൊരിനായ്വൻപൊറുശല്യരെക്കൊല്ലുന്നതുണ്ടുഞാൻ വ
ന്നിതുശല്യർ സുയൊധനനൊടുകൂടൊന്നിച്ചരികളെക്കൊന്നൊടുക്കീടു
വാൻമാരുതിതന്റെകൊടിമരമെയ്തുടൻനെരെമുറിച്ചുകളഞ്ഞാൻസു
യൊധനൻപാഞ്ഞടുത്തൊന്നടിച്ചീടിനാന്മാരുതി ചാഞ്ഞുനിലത്തുപൊ
യ്വീണുകുരുപതിതെരിലെറ്റിക്കൊണ്ടുപൊയിഗുരുസുതൻ മാരുതിവ
മ്പടകൊന്നൊടുക്കീടിനാൻകൊപിച്ചുശല്യരുംകുന്തീതനയനും കൊടു
മയൊടുപൊരുതളവുകൂടത്തുടൎന്നുടൻ മാരുതിസാത്യകിപാഞ്ചാലവീര
രുംമാദ്രീതനയരുംചുറ്റുംവളഞ്ഞുതെ ശരനികരശകലിതശരീരനായ്ശ
ല്യരുംശമനസുതനൊടുകൊപിച്ചടുത്തീടിനാൻ വില്ലുംകവചവുംതെ
രുംകളഞ്ഞിതുശല്യരതുകണ്ടുനില്ക്കുന്നമാരുതി ശല്യർതൻവില്ലുംകവ [ 353 ] ചവുംതെരുമങ്ങെല്ലാംമുറിച്ചിതുനല്ലശരങ്ങളാൽവാളുംപരിചയുംകയ്ക്കൊ
ണ്ടിതുശല്യർബാണങ്ങളെയ്തുനുറുക്കിനാൻഭീമനും അപ്പൊഴൊരുവെ
ലെടുത്തുയുധിഷ്ഠിരൻ കെല്പൊടുകൊപിച്ചുനൊക്കുകയും ചെയ്താൻ
ധൎമ്മജന്മാവിൻതപൊബലംകൊണ്ടവൻ തന്നുടെകൊപാഗ്നിതന്നി
ൽമാദ്രാധീപൻമുന്നെദഹിച്ചാനതെങ്കിലുംമാധവൻ പിന്നെയുംവെ
ലയക്കെന്നുചൊല്ലീടിനാൻ ഭൊഗീന്ദ്രതുല്യമായ്ചാലജ്വലിച്ചുടൻവെ
ഗെനചെന്നൊരുവെൽകൊണ്ടുശല്യരും പുക്കിതുവാനുലകത്തുചെന്ന
ന്നെരംചിക്കനെവന്നിതുശല്യസഹൊദരൻപാരാതെപിന്നാലെചെ
ൽകെന്നയച്ചിതുപൊരിൽയുധിഷ്ഠിരനായമഹാരഥൻ ഒക്കമരിക്കെ
ണംനാമിനിയെന്നുടൻ തിക്കിയടുത്തിതുമാദ്രാധിപൻപട ഒന്നുമെ
ശെഷിയാതെമരിച്ചീടിനാർ ഒന്നിനൊന്നൊപ്പംമരിച്ചിതുകാലാളും
പിന്നെമറ്റുള്ളവരൊടുന്നനെരത്തു പിന്നാലെചെന്നിതുഭീമാദിവീര
രുംനിന്നുപൊരുതുമരിച്ചുപരഗതീനന്നായ്വരുത്തുവി നെന്നുസുയൊധ
ധൻഎന്നതുകെട്ടുതിരിഞ്ഞിതുചാവെറാ യ്നിന്നൊരിരുപത്തൊരായി
രംകാലാളെഒന്നൊഴിയാതെയൊടുക്കിനാൻമാരുതിനിന്നൊരുസാല്വ
നൊരാനക്കഴുത്തെറിവന്നാനതുകണ്ടടുത്തിതുപാഞ്ചാലൻ കൊന്നാൻ
ഗദകൊണ്ടടിച്ചുകരീന്ദ്രനെ കൊന്നിതുസാത്യകിസാല്വനെയുമപ്പൊ
ൾനന്നുനന്നെന്നുപുകഴ്ത്തിനാരെവരും ആൎത്തടുത്താൻ കൃതവൎമ്മാവു
കൊപിച്ചുസാത്യകിതാനുമണഞ്ഞാനതുനെരം ചാപവുംതെരുംകള
ഞ്ഞാനതുകണ്ടു താപെനവെഗാലടുത്തുകൃപരുടൻ തെരിലെറ്റിക്കൊ
ണ്ടുപൊയിതുഭൊജനെ ആരുമൊരുത്തർതിരഞ്ഞീലതുനെരം ആൎത്തു
നിലവിളിച്ചാട്ടിയകറ്റുന്ന പാൎത്ഥാദിവീരന്മാരൊടു സുയൊധനൻ
പൊരിനായ്വെഗെനതെരിലെറീക്കൊണ്ടു ഘൊരതയൊടുമടുത്താനതു
നെരംധീരതയൊടുപൊരുതിതുപാണ്ഡവർമാരിപൊലെശരംതൂകിസു
യൊധനൻഅമ്പുകൊണ്ടുംപർനാടമ്പൊടുപുക്കിതു വൻപടസംഭ്രമി
ച്ചൊടീലൊരുത്തരും കുരുവൃഷഭഗുരുജകൃപഭൊജാദിവീരരും കൊപം
മുഴുത്തൊരുപാണ്ഡവന്മാരുമാ യ്പൊരുതളവിലിരുപുറവുമവരവരടുത്തു
ടൻതെരുതെരമരിച്ചുതെശൂരരായുള്ളവർഭാരതസെനനശിച്ചിതുമിക്ക
തുംഭാരവുംതീൎന്നിതുഭൂമിക്കതുനെരം പാരമാൎത്ഥ്യമൊരുനാളുമില്ലാത്ത
വൻപാരമടുത്തുശകുനിപടയുമാ യ്സകലനൃപകുലനിധനകാരണംകാ
ണ്കനീശകുനിയെവരുന്നതുപൊരിനുധീരനാ യ്കടുമയൊടുചെൽക
നീയെന്നുധൎമ്മാത്മജൻ ഝഡിതിസഹദെവനൊടൊൎത്തുചൊല്ലീടിനാ
ൻശകുനിയൊറുപൊരുതുസഹദെവനാംവീരരും ശകലിതശരീരനാ
യ്പാഞ്ഞടുത്തീടിനാൻ മധുമഥനനൊടുവിജയനതുപൊഴുതുചൊല്ലിനാ [ 354 ] ന്മാധവകൂട്ടുകെൻതെരടുത്തെറ്റവും മറുതലകൾനികടഭുവികൂട്ടിനാന
ച്യുതൻ മാരിപൊലെശരംതൂകിനാനൎജ്ജുനൻ രണമരണമതിസുകൃത
മെന്നുകല്പിച്ചുനിന്നവരവർകളെതിർപൊരുതു വിബുധപുരിമെവി
നാർസുരയുവതിജനമവരെവിരവൊടുവരിക്കയും വീണാധരൻമു
നിനന്നായ്ചിരിക്കയും വിദ്യാധരാദികളൊക്ക സ്തുതിക്കയുംദാ ഹമുൾക്കൊ
ണ്ടുപാനീയംകുടിക്കയും താപമുൾക്കൊണ്ടുഭക്ഷ്യങ്ങൾഭക്ഷിക്കയും പി
ന്നെയും പൊരിനായ്ചെന്നങ്ങെതിൎക്കയും ബീഭത്സുബാണങ്ങൾമെയ്യി
ൽപതിക്കയുംദ്രുപദസുതനൊടുകുരുകുലാധിപൻതെരുമായ്ദ്രുതതരമടുത്തു
ബാണങ്ങൾതൂകീടിനാൻ തെരെയ്തുനെരെനുറുക്കിനാൻപാഞ്ചാലൻ
ദെഹവുമെയ്തുനുറുക്കിനാനന്നെരം വെഗമെറീടുംകുതിരയുമെറിനാൻ
വീരനാകുംദുരിയൊധനഭൂപതീ പെടിയൊടൊടിയൊളിച്ചാനതുനെ
രമാടൽപൂണ്ടാർമറ്റുശെഷിച്ചവർകളും കണ്ടീലരചനെയെങ്ങുമെ
ന്നാർചിലർ മിണ്ടായ്വീനാശുപൊരുവിനെന്നാർചിലർ പൊയിതു
ഭൊജാദികൾനൃപനെത്തിര ഞ്ഞായൊധനത്തിനുകൊപ്പിട്ടുഭീമനുംവ
ലിയകരികുലവരരെവമ്പൊടടുത്തുടൻതച്ചുപൊടിച്ചുകൊന്നൊക്കയൊ
ടുക്കിനാൻ പിന്നെയുമൊട്ടുതിരിഞ്ഞുനിന്നാർചിലർ നിന്നവരെക്കൊ
ന്നൊടുക്കിനാൻമാരുതി പിന്നെയുമൊടിനാരൊട്ടുശെഷിച്ചവർ പി
ന്നാലെഭീമനുംപാഞ്ഞടുത്തീടിനാൻ കുമതികുരുകുലപതിസുയൊധന
ൻതാനുമിക്കൂട്ടത്തിലുണ്ടെന്നരുൾചെയ്തുമാധവൻ അധികസിതതുര
ഗയുതരഥമഖിലനായക രാശുഗവെഗത്തിലാശുനടത്തിനാൻ അ
പ്പൊൾവിശെഷമറിവാനടൽക്കളംകെൽപ്പൊടുപുക്കൊരുഗാവൽഗ
ണിയെയും എത്തിപ്പിടിച്ചിതുസത്യകനന്ദനൻ കുത്തിയമൎപ്പാൻതുട
ങ്ങിവൃകൊദരൻകൊല്ലായ്ക്കുലചെയ്തയച്ചാനവനെയും വില്ലാളിയാകി
യ വീരൻവിജയനും ചൊല്ലെഴുംമാദ്രജാപുത്രരുംഭീമനും വല്ലഭമുള്ളധൃ
ഷ്ടദ്യുമ്നവീരനും നല്ലഹയങ്ങളെചെകവരൊടുകൂ ടല്ലൽപ്പെടുത്തുകൊ
ന്നൊക്കയൊടുക്കിനാൻ ത്രൈഗൎത്തസൈന്യമൊടെസുശൎമ്മാവിനെ
വൈകൎത്തനാലയ ത്തിന്നയച്ചീടിനാൻ മാദ്രീതനയരുമാൎത്തുശകുനി
യെചീൎത്ത കൊപത്തൊടുകണ്ടെതിൎത്തീടിനാർ മുൻപില്വരുന്നവി
ലൂകനെയുംകൊന്നു പൻപടകൊന്നൊ ടുക്കീടിനാർമൂവരും ഓടി
ശകുനീ സഹദെവനന്നെരം കൂടത്തുടൎന്നെയ്തറുത്താനവൻതല വ
ന്നിതു പിന്നെയുമുള്ളവർചാവതി നൊന്നൊഴിയാതെയൊടുക്കി
നാർപാണ്ഡവർ ദുഃഖിച്ചുമുന്നംവിദുരർപറഞ്ഞതു മൊക്കനിന
ച്ചുനിനച്ചുസുയൊധനൻ പാരംമുറിഞ്ഞുടരൊടുംവശംകെട്ടു ചൊ
രയുമൊട്ടുവടിച്ചുകളഞ്ഞുടൻ ആരുമൊരുത്തർസഹായവും കൂടാതെ [ 355 ] പൊരുമിനിമമപൊരുമെന്നൊൎത്തവൻ കാൽനടതന്റെഗദയുമെടു
ത്തുകൊ ണ്ടാനനംകുമ്പിട്ടുവീൎത്തുവശംകെട്ടു പെടീച്ചുപെടിച്ചുനൊ
ക്കിനൊക്കിത്തുലൊം ദുഃഖിച്ചുദുഃഖിച്ചുനാണിച്ചുനാണിച്ചു ദുഷ്കൎമ്മശ
ക്തികൾചിന്തിച്ചുചിന്തിച്ചു കെണുകെണന്തരാവീണുവീണൂഴിയിൽ
പ്രാണഭയത്തൊടുപാഞ്ഞുപാഞ്ഞെത്രയും ദീനനായ്മാനിയായൊരുസു
യൊധനൻ പൊകുന്നനെരത്തുകണ്ടൊരുസഞ്ജയൻ ഭൊഗിദ്ധ്വജ
നൊടുകെണുചൊല്ലീടിനാൻ ഒക്കയൊടുങ്ങിപടയുമരചരും മക്കളുംത
മ്പിമാരു‌മരുമക്കളും ഗുരുതനയനുംകൃപാചാൎയ്യനുംഭൊജനും കൂറുള്ള
തിൽനമുക്കുണ്ടുശെഷിച്ചിനി പാണ്ഡവന്മാർതെളിഞ്ഞാൎത്തുകളിക്ക
യും താണ്ഡവംചെയ്കയുമട്ടഹാസിക്കയും കണ്ടുഞാൻനില്ക്കുന്നനെര
ത്തുമാരുതി മണ്ടിവന്നാശുപിടിച്ചിതുകൊല്ലുവാൻ നല്ലപരാശരന
ന്ദനാനുഗ്രഹാൽ കൊല്ലാതയച്ചാരവർകളുമെന്നെയും ദ്വൈപായന
മുനിതൻനിയൊഗംകൊണ്ടു ദിവ്യവിലൊചനമെംകലുണ്ടാകയാൽ
ജീവവിനാശമിനിക്കുവരാഞ്ഞിതു ദൈവവിലാസങ്ങളെന്തുചൊല്ലാ
വതും പെടിയൊടൊടിനിരായുധനായഞാൻ പാടുപെട്ടെൻപറയാ
വതെന്തീശ്വര കൎമ്മദൊഷങ്ങളിതെന്നുപറഞ്ഞുടൻ കണ്ണുനീർതൂകു
ന്നസഞ്ജയനൊടവൻ ചൊന്നാൻസഗല്ഗദംവെഗാലൊഴുകുന്ന ക
ണ്ണുനീർതാനെതുടച്ചുതുടച്ചെഹൊ മക്കളിൽഞാൻമരിച്ചില്ലെന്നുചൊ
ല്ലുക ദുഃഖിച്ചിരിക്കുംപിതാ വിനൊടാശുനീ പൊയാലുമെന്നവൻത
ന്നെയയച്ചവൻ പൊയിതുകൃഷ്ണാഹ്രദെമുഴുകീടുവാൻ പൊയിതുഭൊ
ജാദികൾനൃപനെത്തിരി ഞ്ഞായൊധനത്തിനു പൊരികെന്നാരവർ
പൊരുംവിഷാദംകലൎന്നതുഭൂപതെ പൊരായ്മയില്ലതിനൊൎക്കിൽനാമാ
ൎക്കുമെ അല്ലായ്കിൽഞങ്ങൾപൊരുതുമരിക്കുമി ന്നില്ലൊരുസംശയമെ
ന്നറിഞ്ഞീടുനീ വെള്ളത്തിലൊട്ടുനെരംകിടന്നാൽമുറി ഞ്ഞുള്ളൊരുതാ
പവുമൊട്ടുപൊംപിന്നെനാം ചെന്നുയുദ്ധംചെയ്തുവൈരികുലത്തെയും
കൊന്നൊടുക്കാമതിനില്ലൊരുസംശയം ഖെദവുമൊക്കക്കളഞ്ഞിനി
നിങ്ങൾപൊ യ്സാദവുംദാഹവുംതീൎത്തുവന്നീടുവിൻ എവംപറഞ്ഞവ
ർതമ്മെയയച്ചുപൊ യ്ദ്വൈപായനഹ്രദംതന്നിൽമുഴുകിനാൻഭീമസെ
നന്നുമാംസംകൊടുത്തീടുന്നഭീമപരാക്രമമുള്ളൊരുകാട്ടാളൻഅന്നന്നു
നായാടിനില്ക്കുമതിൻകരെ അന്നുമവിടെയകപ്പെട്ടിതന്നെരം കണ്ടാ
നൊളിച്ചുനൃപൻമുഴുകുന്നതും മണ്ടിവന്നിങ്ങറിയിച്ചാനവസ്ഥകൾ
കാട്ടാളനാൽധൃതരാഷ്ട്രജൊദന്തവും കെട്ടുസമ്മാനിച്ചവനെയയച്ചഥ
മാരുതിചൊന്നാന്മഹീപതിതന്നൊടുവീരന്മാരാകുമവരജന്മാരൊടുംകെ
ശവനൊടുണൎത്തിച്ചിതുധൎമ്മജൻകെശിമഥനനുമപ്പൊളരുൾചെയ്തുപൊ [ 356 ] കനാമെംകിലവിടെക്കുവൈകാതെ ചാകിലുംകൊൽകിലുംനന്നിനി
നിൎണ്ണയംവെഗെനപാണ്ഡവന്മാരുംമുകുന്ദനും വീൎയ്യപുരുഷനാകുന്ന
പാഞ്ചാലനുംദൈവാനുകൂല്യമിയന്നപടയുമായ്ദ്വൈപായനഹ്രദംപുക്കാര
വർകളുംതീരദെശെചെന്നുനിന്നൊരനന്തരംധീരനാംനാരായണാജ്ഞ
യാസത്വരംബുദ്ധിമാനാകിയധൎമ്മതനയനുംയുദ്ധത്തിനായിവിളിച്ചരു
ളീടിനാൻമജ്ജനംചെയ്തകുരുകുലമെന്നവൻ ദുൎജ്ജനാഗ്രെസരൻദുൎജ്ജ
യവിക്രമൻ സജ്വലന്താലയൻ സജ്വരാത്മാഖലൻ നിശ്ചലഭാവമൊ
ടെകിടന്നീടിനാൻ നിൎജ്ജരെന്ദ്രാത്മജപൂൎവ്വജൻധൎമ്മജൻ സജ്ജനാ
ഗ്രെസരൻവിജ്ജ്വരാത്മാനൃപൻഅച്യുതാംഘ്രിസ്ഥിതാന്തഃകരണൊ
ത്തമ നച്യുതനൊടുണൎത്തിച്ചിതുസാകുലം പൊരിൽമരിക്കുന്നതിന്നു
ഭയപ്പെട്ടു നീരിലൊളിച്ചുകിടക്കുന്നമന്നവൻ പാരിൽനികന്നുവരി
കിലെല്ലൊനമു ക്കാരാലെതിർത്തുപൊരുതുകൂടുഹരെ സൽഗുണനായ
യുധിഷ്ഠിരനൊടഥ നിൎഗ്ഗുണനായഭഗവാനരുൾചെയ്തു വൃത്രനെക്കൊ
ന്നിതുവൃത്രാരിമായയാ നക്തഞ്ചരെന്ദ്രനെക്കൊന്നിതുരാഘവൻ ശ
ത്രുക്കളെയൊരുജാതിഞാനുംകൊന്നുശത്രു സംഹാരത്തിനിങ്ങിനെയെ
ന്നില്ല വല്ലകണക്കിലുംവൈരികളായൊരെ കൊല്ലുകനല്ലതുഭൂപതി
മാൎക്കെടൊ ക്ഷെപിച്ചുചൊന്നാലഭിമാനമുള്ളവർ കൊപിച്ചുചാടുമ
മതിനില്ല സംശയം നിന്ദാവചനംപറെകനീയെന്നുഗൊവിന്ദൻപറ
ഞ്ഞതുകെട്ടൊരുധൎമ്മജൻ ചൊന്നാൻസുയൊധനൻ തന്നെനീഭത്സി
ച്ചു മന്നരിൽനാണമില്ലാതനരാധമ മൂഢരിൽമുൻപനായ്വംശമൊ
ടുക്കുവാ നൂഢമൂലെനപിറന്നകുലാധമ ഭീമനെക്കെട്ടിവെള്ളത്തിലി
ട്ടൊരുനിൻ ഭീമകൎമ്മത്തിൻഫലമനുഭൂതമൊ നീയല്ലയൊകടിപ്പിച്ച
തുപാമ്പിനാൽ നീയല്ലയൊവിഷച്ചൊറശിപ്പിച്ചതും നീയല്ലയൊക
ള്ളച്ചൂതുപൊരുതതും നീയല്ലയൊപിടിച്ചീഴ്ത്തതുംകൃഷ്ണയെ നീയല്ലയൊ
വിപിനത്തിന്നയച്ചതും നീയല്ലയൊഭഗവാനെനിന്ദിച്ചതും നീയല്ല
യൊകുമാരംവധിപ്പിച്ചതും നീയല്ലയൊഗുരുതന്നെവഞ്ചിച്ചതുംനീയ
ല്ലയൊ ചതിച്ചിത്തരംകൎമ്മങ്ങൾ നീചരൊടൊന്നിച്ചുചെയ്തതുചൊല്ലു
കദുശ്ശാസനനെന്നതംപിയെങ്ങുതവവിശ്വാസമുള്ളശകുനിയെങ്ങുസ
ഖെ കൎണ്ണനായുള്ളചങ്ങാതിയെങ്ങുതവ ദുൎന്നയക്കാതലായുണ്ടായനി
ന്നുടെ ബന്ധുക്കളുംപടയുംപുനരെങ്ങുപൊ യന്തമില്ലാതഭിമാനമി
പ്പൊളെങ്ങു ഭൈരവമായുള്ളവാക്കുംപദവിയും പൌരുഷപ്രൌഢി
യുംഗാംഭീരഭാവവും സൎവ്വനിന്ദാകടാക്ഷാവലൊകങ്ങളും ദുൎവ്വാരഗൎവ്വ
വും ദുൎവ്വീയകൎമ്മവും ഇപ്പൊളവിടെനീവെച്ചിരിക്കുന്നതുംദുഷ്പ്രഭാവം
പൂണ്ടദുൎയ്യൊധനപ്രഭൊ നാണമുണ്ടെങ്കിൽപുറത്തുപുറപ്പെട്ടുവാണീ [ 357 ] ടവനിയെഞങ്ങളെക്കൊന്നുനീനന്നായ്പൊരുതുമരിച്ചുകൊള്ളല്ലായ്കിൽ
മന്നവന്മാൎക്കുചിതമിതുരണ്ടുമെഇങ്ങിനെപെടിച്ചൊളിച്ചുകിടക്കിലൊ
ഞങ്ങൾക്കുകൂടനാണക്കെടകപ്പെടും പൂരുവംശത്തിലെല്ലൊപിറന്നൂ
ഭവാൻ പെരിലൊളിക്കുമാറില്ലവരാരുമെധൎമ്മജവാക്കുകളിത്തരംകെ
ൾക്കയാൽ മൎമ്മങ്ങൾതൊറുംമുറിഞ്ഞസുയൊധനൻ കെട്ടാൽപൊറു
ക്കരുതാതൊരുവാക്കുകൾ കെട്ടടങ്ങീടുകയല്ലെന്നുകല്പിച്ചു ചൊല്ലിനാ
നുത്തരമല്ലലൊടുംതദാനല്ലയുധിഷ്ഠിരൻതന്നൊടതുനെരംനയവിനയമു
ഖസകലഗുണമുടയഭൂപതെനന്നുനന്നിത്ഥംപറഞ്ഞതിനിമതീമരണഭ
യമകതളിരിലുണ്ടതില്ലെന്നുമി ല്ലതുകരുതിയല്ലവെള്ളത്തിൽ കിടന്നു
ഞാൻ പാരംമുറിഞ്ഞുള്ളവെദനതീരുവാൻ നീരിൽമുഴുകിക്കിടന്നി
തുഞാനെടൊ തുരഗരഥകവചശരചാപങ്ങളാദിയാം സുഭടസമരാം
ഗമില്ലൊന്നുമെന്നാകിലും വിരവൊടെഴുനീറ്റുഞാൻനിങ്ങളെക്കൊല്ലു
വാൻ വെണമെന്മാനുമില്ലെന്നുണ്ടുമുള്ളിൽമെ സുഹൃദനുജസുതഗുരു
പിതാമഹന്മാരുമെൻ തുല്യമില്ലാതപടയുംമുടിഞ്ഞിതു ശെഷിച്ചനിങ്ങ
യുളെയുംകുലചെയ്തിനിശെഷിച്ചുഞാനൊരുത്തൻ വസിച്ചീടിനാൽഒ
രുസുഖവുമില്ലതെല്ലാംനിരൂപിച്ചുഞാനൊന്നുണ്ടുചൊല്ലുന്നിതിപ്പൊൾ
ധരാപതെ കാനനംതന്നിലിരുന്നുതപസ്സുചെയ്താനന്ദമൊടുപരഗതി
തെടുവൻ രാജ്യവുംവാണിരുന്നീടുകധൎമ്മജൻ പൂജ്യനായെന്തൊരുഹാ
നിനമുക്കതിൽ എന്നിവകെട്ടൊരുമന്നവവൻധൎമ്മജൻചൊന്നാൻധൃ
തരാഷ്ട്രപുത്രനൊടുത്തരം എന്നുടെരാജ്യത്തെനിന്നൊടിരന്നുഞാ നി
മ്മഹീമന്നവനായിവാഴെണമൊ പിന്നെനിനക്കുള്ളതെംകിലൊകെ
വലം തന്നുകൂടുനിനക്കെന്നുമറികനീ ജലമതിലൊളിച്ചുകൊണ്ടിത്ത
രംവാക്കുകൾ ജളരിൽവിരുതുള്ളനീചൊന്നതെല്ലാംമതി വരികരണ
ഭുവിവിരവിൽഞങ്ങളെക്കൊന്നുനീ വാഴ്കതല്ലായ്കിലൊവാനിൽവാ
ണീടുക യമതനയനൊടുകുരുകുലാധിപൻചൊല്ലിനാൻ എകാകിയായി
തുഞാനെംകിലുമിനി നിങ്ങളൊരുത്തനൊടുമതിയായ്വരു മിങ്ങുരഥാ
ദികളില്ലിനിക്കാകയാൽ ദ്വന്ദയുദ്ധത്തിൽചതിക്കയില്ലെംകിലൊ വ
ന്നുപൊരുതൊടുക്കീടുവൻ നിങ്ങളെ മറ്റുപലരുമൊരുത്തനുമാകിലൊ
ചെറ്റുനിരൂപിച്ചുവെണമിനിക്കിനി എന്നതുകെട്ടുപറഞ്ഞിതുധൎമ്മജ
ൻ നിന്നൊടൊരുത്തനെഞങ്ങളെതിർക്കുന്നുനാണമുണ്ടെങ്കിൽപൊ
രുവാൻവരികനീ ആണെംകിൽമറ്റെന്തിനിത്തരംചൊല്ലുന്നു കുമ
തികുരുകുലപതികുടഞ്ഞുപൊങ്ങീടിനാൻ കൊപ്പുകണ്ടെറ്റംചിരിച്ചി
തെല്ലാവരും പൊരുവതിനുവരുവിനൊരുവന്മഹാവീരരെ പൊയ്പ
റഞ്ഞെന്നെചതിയായ്കയുംവെണംഎന്നുസുയൊധനൻചൊന്നതുകെ [ 358 ] ട്ടപ്പൊൾനിന്നമുകുന്ദൻ തിരുവടിയുംചൊന്നാൻ ഞങ്ങളിലാരെന്നു
ചൊദിച്ചുകൊള്ളായ്കനിങ്ങൾക്കൊരുത്തൎക്കുമാമല്ലവനൊടു പക്ഷെ
പവനതനയനുസംശയമിക്കുരുവീരനെളുതല്ലനിൎണ്ണയം ശിക്ഷകൊ
ണ്ടെറ്റമധികൻ കുരുപതി മുഖ്യതശക്തീകൊണ്ടാകിലാംഭീമനും തങ്ങ
ളിൽതന്നെപൊരുകെന്നതെവരുനിങ്ങളടങ്ങുവിനെന്നുമുരരിപുചൊ
ന്നതുകെട്ടുഞാൻകൊല്ലുന്നതുണ്ടെന്നു സന്നദ്ധനായിമുതൃന്നാൻ വൃ
കൊദരൻ കുറ്റമൊഴിഞ്ഞപൊർകാണ്മാനതുനെരം ചുറ്റുമിരുന്നിതുമ
റ്റുള്ളവർകളുംമുന്നംപടെക്കുകൊപ്പിട്ടതറിഞ്ഞുഞാ നൊന്നിനുംകൂടുന്ന
തല്ലെന്നുകല്പിച്ചുതീൎത്ഥമാടീടുവാൻപൊയമുസലിയും ക്ഷെത്രങ്ങളുംപ
ലതീൎത്ഥങ്ങളുംകണ്ടു പെൎത്തുംപ്രഭാസംപ്രവെശിച്ചിതന്നെരം ധാത്രീ
ഭരഹരൻതന്നുടെമായയാ നാരദൻതാനുമവീടെക്കെഴുനെള്ളി ഭാരവൃ
ത്താന്തമൊക്കയറിയിച്ചാൻ ഇപ്പൊൾസുയൊധനനാംതവശിഷ്യ
നുംകെല്പുള്ളഭീമനുംതങ്ങളിലുള്ളപൊർ ഞാനതുകാണ്മതിന്നായിതാ
പൊകുന്നുകാണെണ്ടുവൊന്നതുപൊരികവൈകാതെ തെരിലെറീടി
നാനപ്പൊൾമുസലിയും നാരദൻതന്നൊടുകൂടവെസത്വരം തെറ്റന്നു
പൊൎക്കളംപുക്കൊരനന്തരം മറ്റുള്ളവർകൾവിഷണ്ണരായീടിനാർ
ഉത്ഥാനവന്ദനാദ്യാചാരവുംചെയ്തു ചിത്താകുലതയാനിന്നിതെല്ലാവ
രുംസന്തൊഷമുൾക്കൊണ്ടുചെന്താമരാക്ഷനും ചെന്താരടിയിണകും
പിട്ടുകൂപ്പിനാൻഭക്ത്യാനമസ്കാരവുംചെയ്തുവന്ദിച്ചുചിത്തംതെളിഞ്ഞു
സുയൊധനനുംനിന്നാൻ പൊൎക്കുസരസ്വതിതന്നുടെതങ്കരെപൊ
കസമസ്തപാപാപഹമത്രൈവ പുണ്യദെശെമരിച്ചാൽഗതിനിൎണ്ണ
യ മെന്നുകെട്ടൊക്കനടന്നിതുമന്നരും ഞങ്ങളിലുള്ളപൊർകാണ്മതി
ന്നായ്ക്കൊണ്ടുനിങ്ങളെല്ലാരുമിരിക്കപരക്കവെ എന്നുസുയൊധനൻ
ചൊന്നതുകെട്ടപ്പൊൾ മന്നവന്മാരുമിരുന്നുബലനുമാ യ്ചെന്നുപടി
ഞ്ഞാറിരുത്തി സുയൊധനനൊന്നങ്ങലറിപ്പറഞ്ഞിതുഭീമനും നല്ലൊ
രരക്കില്ലവും പണിതീൎത്തതി ലെല്ലാവരുമിരിക്കെന്നുസമ്മാനിച്ചുചൊ
ല്ലിയതെല്ലാംപരമാൎത്ഥമൊന്നൊൎത്തു കല്യാണമുൾക്കൊണ്ടുമുന്നമിരു
ന്നനാൾ അംബയുംബാലകന്മാരായഞങ്ങളും നിൎമ്മരിയാദങ്ങളെതു
മറിയാതെ വിശ്വാസമുൾക്കൊണ്ടുറങ്ങുന്നനെരത്തു വെച്ചാൻപുറത്തി
ന്നടച്ചുതീചുറ്റുമെ കള്ളച്ചൂതിട്ടുചതിച്ചുനാടുംവീടു മുള്ളധനങ്ങളു മൊ
ക്കപ്പറിച്ചതും അന്നുരജസ്വലയായപാഞ്ചാലിയെ ച്ചെന്നുപിടിച്ചി
ഴച്ചെല്ലാവരുംകാണ്ക ഉണ്ടായവസ്ഥപറഞ്ഞുകൂടുന്നത ല്ലുണ്ടൊമറ
ക്കുന്നതന്നുഞാൻകണ്ടവ എല്ലാമറിഞ്ഞിരിക്കുന്നിതുദൈവമി ന്നെ
ല്ലാമതിനൊത്തവണ്ണംവരുത്തുക ഇത്ഥംപറെകയുമട്ടഹാസിക്കയും മ [ 359 ] ദ്ധ്യെമിഴികളിൽവാരിപൊഴിക്കയും കൊപംമുഴുക്കയുംദെഹംവിറക്കയും
പല്ലുകടിക്കയുംകണ്ണുചുവക്കയുംകാണുന്നവർകൾക്കുപെടിയാകുംവണ്ണം
മാനിച്ചുമാരുതിനില്ക്കുന്നനെരത്തു സാക്ഷാൽനരസിംഹമൂൎത്തികൊപ
ത്തൊടു പൊൎക്കുഹിരണ്യകശിപുവിനെക്കണ്ടു ശീഘ്രമടുക്കുന്നതെന്നു
തൊന്നിബലാ ലാക്രമിക്കാമല്ലിവനെയെന്നാർജനംനിഹ്രാദവുംകെ
ട്ടുനില്ക്കുന്നധൎമ്മജൻ പ്രഹ്ലാദഭാവംകലൎന്നാനതുനെരം പൊരുംപറ
ഞ്ഞതുവീരശിഖാമണെ പാരംമദമുള്ളതിന്നടക്കീടുവൻ പൊരിൽഞാ
നെന്നുസുയൊധനൻചൊന്നപ്പൊൾ നെരെഗദകൊണ്ടടിച്ചാൻ
വൃകൊദരൻ തല്ലുതട്ടിക്കളഞ്ഞൊന്നുതച്ചീടിനാൻ ചൊല്ലെഴുംകൌര
വൻവായുതനയനെ നില്ലെടാനില്ലുനില്ലെന്നുതല്ലുംതടു ത്തല്ലൽകാണു
ന്നവൎക്കുള്ളിൽവായ്ക്കുംപടി തച്ചിതുഭീമൻതരിച്ചിതുകൈത്തല മുച്ച
ത്തിലൊച്ചപൊങ്ങിനിലത്തെല്ക്കയാൽ അച്യുതൻകൂടച്ചിരിച്ചാനതു
നെര മച്ചിരിപൂണ്ടാനനിലതനയനും ചലനപതനൊത്ഥാപനഭ്രാമ
ണങ്ങളിൽ ചതുരതകലൎന്നശൂരന്മാരിരുവരും തുംഗങ്ങളായുള്ളശൈല
ങ്ങളിൽനിന്നു ചെംകല്ലലിഞ്ഞൊഴുകീടുന്നതുപൊലെ ആപാദചൂ
ഡമണിഞ്ഞൊരുചൊരയും കൊപാതിരെകാലലറുന്നനാദവുംഅന്യൊ
ന്യഭീതിയുണ്ടാകുന്നവെഷവും കൊന്നാലുമുള്ളിലടങ്ങാതരൊഷവും
മുന്നമെചെയ്തവയൊൎത്തുവിദ്വെഷവും ബ്രഹ്മാണ്ഡമെല്ലാംകുലുങ്ങു
ന്നഘൊഷവും ശുദ്ധകൌശല്യങ്ങൾകണ്ടുസന്തൊഷവുംബദ്ധദാഹെ
നവക്ത്രാബ്ജസംശൊഷവും ചിത്തെകലൎന്നവരൊപ്പംപൊരുന്നെരം
ചിത്രംവിചിത്രംവിചിത്രമെന്നുജനം ഇല്ലെങ്ങുമെപഴുതൊന്നുതച്ചി
ടുവാ നെള്ളൊളമെന്നതുകണ്ടുവൃകൊദരൻ തന്നുള്ളിലുള്ളൊരഹംഭാ
വവുംവെച്ചു ധന്യനാംകൃഷ്ണനിലായിതുചിത്തവുംമാരുതപുത്രനുഭാവം
ക്ഷയിക്കയും കൌരവവീരനുശൌൎയ്യംപെരുക്കയും കണ്ടുകണ്ടിണ്ടൽ
മുഴുത്തൊരുഫല്ഗുനൻ കൊണ്ടൽ നെർവൎണ്ണനൊടാശുചൊല്ലീടിനാൻ
എന്റെഭഗവാനെദീനദയാനിധെ നിന്റെതിരുമനസ്സെന്തൊന്നു
ദൈവമെ നൊക്കുകമാരുതിക്കാക്കംകുറഞ്ഞതുപൊൎക്കുസുയൊധനനി
ല്ലൊരുചഞ്ചലം എന്നതുകെട്ടരുൾചെയ്തുമുകുന്ദനും നന്നുസുയൊധന
ൻശിക്ഷകൊണ്ടെറ്റവുംനിന്നൊടൊരുത്തനെപൊർച്ചെയ്വിതെന്ന
തു മുന്നമെധൎമ്മജൻചൊന്നതുകാരണം വന്നിതുചാപല്യമിപ്പൊൾ
നമുക്കെല്ലാംകൊന്നുകൊൾവാനൊരുപായവുംകണ്ടീലനെരെപൊരു
തുജയിച്ചുകൂടയെന്നും വീരനായൊരുധൃതരാഷ്ട്രപുത്രനെ ശത്രുക്കൾമി
ക്കതുമൊക്കമുടിഞ്ഞിതു ചത്തീലൊരുവനവരിൽവെച്ചെന്നാകിൽവ
ല്ലപ്രകാരവുംകൊൽകെന്നതെവരൂ വല്ലായ്മയല്ലായ്കിൽനല്ലതല്ലെതുമെകാ [ 360 ] ലാന്തരംകൊണ്ടുദുൎബ്ബലനാകിലും മൂലവിനാശമവൻ വരുത്തീടുമെവ്യാ
ജെനകൊല്ലാമരികളെനിൎണ്ണയം രാജനയങ്ങൾനിരൂപിച്ചുകാണ്കിലൊ
ഊരുതന്മെലടിച്ചാൽമരിച്ചീടുമീ വീരനതിനൊരുശാപവുമുണ്ടെല്ലൊ
വീരഗദായുദ്ധമാകിലൊരുത്തരൊടൊരുമരക്കുകീഴ്ത്തല്ലുമാറില്ലെല്ലൊപൊ
രപുനരതുൎമ്മധത്തിനെതുമെ പൊരിൽചതിക്കരുതെന്നെല്ലൊചൊല്ലു
ന്നു എന്നാലുമിന്നതുചെയ്കെന്നതെവരു കൊന്നീടുവാൻപണിയ
ല്ലായ്കിലെന്നുമെ മെളംകലൎന്നുതുടമെലതുനെരം താളംപിടിച്ചുതുടങ്ങി
നാനൎജ്ജുനൻ അപ്പൊളറിഞ്ഞിതുഭീമനതുകണ്ടു കെല്പൊടതിനുപഴു
തുനൊക്കീടിനാൻ ഒന്നുകൊള്ളാതൊഴിഞ്ഞൊന്നുതച്ചീടുവാ നില്ല
കഴിവെന്നുകണ്ടുവൃകൊദരൻതന്റെതലക്കൊരുതല്ലുകൊണ്ടുംകളഞ്ഞെ
ന്തൊരുകഷ്ടംതുടക്കുതച്ചീടിനാൻ പ്രാണനൊടാശുനിലത്തുസുയൊ
ധനൻ വീണിതുകാലുമൊടിഞ്ഞുവിധിവശാൽ പെട്ടന്നുമാറത്തു
നിന്നുഗദകൊണ്ടു കൊട്ടിനാനാശുതലമെൽവൃകൊദരൻ തന്നൊടു
മുന്നമവൻചെയ്തകൎമ്മങ്ങ ളൊന്നിനൊരൊന്നുതല്ലെണമെന്നൊൎത്ത
വൻ ഒരൊന്നുചൊല്ലിയുമൊരൊന്നുതല്ലിയും നീചനാം നീചതിച്ചൊ
രുകൎമ്മത്തിനാൽ ആശുചതിച്ചുയിർകൊണ്ടിതുനിന്നെഞാൻ ഇത്ത
രംമാരുതിചൊൽകയുംതയ്ക്കയും മത്തനാകുംബലഭദ്രർകണ്ടന്നെരംനെ
രെഹലവുംമുസലവുംകൈക്കൊണ്ടു ഘൊരതയൊടുമടുക്കുന്നതുകണ്ടു
വീരഭദ്രൻപണ്ടുദക്ഷനെക്കൊല്ലുവാൻ വീറൊടുകൂടയടുക്കുന്നതുപൊ
ലെ വെഗാലടുക്കുന്നതുകണ്ടുമാധവൻ യൊഗെശനായുള്ളയൊഗസ്ഥ
നീശ്വരൻ ആഗമക്കാതലാമാദിനാഥൻപരൻ ഭൊഗീന്ദ്രഭൊഗശ
യനൻമധുരിപു സച്ചിൽപുമാൻപുരുഷൊത്തമനവ്യയ നച്യുതനാ
നന്ദമൂൎത്തിപരാപരൻ കൊമളൻഗൊകുലനായകൻകെശവൻരാമ
നെച്ചെന്നുതഴുകിപ്പറഞ്ഞിതു ബന്ധുക്കളായനാമൊന്നിനുംകൂടരുതെ
ന്തുകൊപത്തിനുകാരണമൊൎക്കെണം നമ്മുടെതാതൻഭഗിനിതൻമ
ക്കളി ദ്ധൎമ്മജനാദികളെന്നുമറിയെണം പിന്നെസ്സുഭദ്രയെവെട്ടതുമ
ൎജ്ജുനൻ നന്നുനന്നിത്തൊഴിൽചെറ്റടങ്ങെണമെ കൊണ്ടുംകൊടുത്തും
നരന്മാൎക്കുചാൎച്ചയും ചെൎച്ചയുമുണ്ടായ്വരുന്നിതുനിൎണ്ണയം പിന്നെവി
ശെഷിച്ചുതങ്ങളിലുള്ളതി നൊന്നിനുംപൊവാനവകാശമില്ലനാം
ആയൊധനത്തിനുകൊപ്പിട്ടതില്പിന്നെ ആയുധംതൊട്ടീലഞാനെന്ന
റിയെണം ധാൎത്തരാഷ്ട്രന്റെനിയൊഗെനസൂതനാ യ്പാൎത്ഥനുതെർ
തെളിച്ചെനതിനെന്തഹൊ ഇത്തരംമാധവൻചൊന്നൊരനന്തരംചി
ത്തംകലങ്ങിബലഭദ്രരുംചൊന്നാൻ കൊല്ലുമാറുണ്ടുപലരെയുംപൊര
തിൽ തല്ലുമാറില്ലമാറത്തുനിന്നാരുമെ യൊഗ്യമല്ലെതുമെമാരുതിചെ [ 361 ] യ്തതു യൊഗ്യമായുള്ളതെകണ്ടുപൊറുക്കാവു ഉണ്ടൊഗദക്കുകടകംപറ
ഞ്ഞീട്ടു കണ്ടീലയൊചതിചെയ്തതുമാ രുതി എന്നതുകെട്ടരുൾചെയ്തുമുകുന്ദനും നന്നുനന്നിച്ചതികണ്ടതുമഗ്രജൻഎത്രതരംചതിചെയ്തുസുയൊ
ധനൻ നിത്യനാമീശ്വരനില്ലാതെയാകുമൊ താന്താൻനിരന്തരംചെ
യ്യുന്നകൎമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നെവരു വെണ്ടതുതങ്ങളി
ൽചെയ്താലുമെന്തുനാം വെണ്ടതടങ്ങുകെന്നെവരുനിൎണ്ണയം കൃഷ്ണവാ
ക്യംകെട്ടുരാമൻതിരുവടി യുഷ്ണിച്ചുഭീമനെനൊക്കിനടകൊണ്ടാൻ
ദ്വാരാവതിയിലെഴുനെള്ളിമെവിനാൻ ദാരങ്ങളൊടുമിടചെൎന്നുരാമ
നുംധാൎത്തരാഷ്ട്രന്മാരശെഷംമുടിഞ്ഞിതു ധാത്രിയെവാഴുകധൎമ്മജനെ
ന്നതു കീൎത്തിമാനായവൃകൊദരൻചൊല്ലിനാ നാസ്ഥകലൎന്നൊരുനാ
രായണനൊടു വന്നിതുദുഃഖംയുധിഷ്ഠിരനന്നെരം വന്നീലപാൎത്ഥനു
മെതുമെസന്തൊഷം ചെന്താമരക്കണ്ണനപ്പൊളരുൾചെയ്തു എന്തുതെ
ളിഞ്ഞുരിയാടാത്തതുനിങ്ങൾ പാരംതെളിഞ്ഞിതിനിക്കെന്നറിഞ്ഞാ
ലും മാരുതിചെയ്തതുനന്നെന്നുനിൎണ്ണയം പൊരിലരികളെക്കൊന്നൊടു
ക്കീടുക വീരരായുള്ളനൃപന്മാൎക്കുധൎമ്മമെ എന്നിത്തരങ്ങളുംകെട്ടുകെട്ട
ങ്ങിനെ മന്നവന്മാരുംനടന്നുതുടങ്ങിനാർ കണ്ടുനിന്നൊരുദെവാദി
കൾതങ്ങളും കൊണ്ടൽവൎണ്ണൻതന്നെവാഴ്ത്തിനടന്നുതെ ദുന്ദുഭിശം
ഖാദിവാദ്യാരവത്തൊടും നന്ദാത്മജനായനാരായണനൊടും ആശീ
ൎവ്വചനവുംചൊല്ലിച്ചുഴന്നൊരുഭൂസുരന്മാരൊടുമൊന്നിച്ചുപാണ്ഡവർ
സത്വരംകൈനിലപുക്കൊരനന്തരംബുദ്ധിയുംകെട്ടുപൊയ്ഭൊജകൃപാ
ദികൾപുക്കിതുകൌരവൻ തന്നുടെകൈനിലഅൎക്കനുമൎണ്ണവംതന്നിൽ
വീണീടിനാൻ എല്ലാവരുംതെരിൽനിന്നിറങ്ങീടിനാർ മല്ലാരിതാനുമ
രുൾചെയ്തിതന്നെരംമുൻപിലിറങ്ങുനീയൎജ്ജുനപിന്നെഞാനുംപർകൊ
ൻപുത്രനുമപ്പൊളിറങ്ങിനാൻഭക്തരിൽമുൻപനായുള്ള ഹനുമാനുംചി
ത്തംതെളിഞ്ഞിറങ്ങീടിനാൻഭൂമിയിൽ നാരായണനഖീലെശൻതി
രുവടി തെരിൽനിന്നപ്പൊഴെപാരിലിറങ്ങിനാൻ വെന്തുനീറാ
യിതുതെരുമന്നെരത്തു ചെന്താരടിവണങ്ങീടിനാനൎജ്ജുനൻഎന്തിതി
ൻകാരണംനാരായണഹരെ ചെന്താരിൽമാതുലൻപുണ്യവിലാസമെ
വൃത്രാരിപുത്രവിജയമഹാരഥ മിത്രനാളുംമുദാ കാത്തതുഞാനെടൊ
അസ്ത്രമാഗ്നെയംഭരദ്വാജനന്ദനൻ ക്രുദ്ധനായെയ്തതുകൊണ്ടിതുവെ
ന്തിടുംനാടുംനഗരവുംധാന്യാധനങ്ങളും വീടുംവിജയവുംപാണ്ഡവ
ന്മാൎക്കായിനാരിമാരെപ്പരിപാലിച്ചുകൊള്ളുവാനാരുമെയില്ലപുരത്തി
ങ്കൽവൈകാതെ പൊകയുയുത്സുനമുക്കുനാളെച്ചെല്ലാംഇന്നെയുറക്കം
നമുക്കുമവിടെയല്ലന്യദെശത്തുപൊകെണമെന്നിങ്ങിനെ ധൎമ്മാത്മ
[ 362 ] ജനൊടുനിൎമ്മലൻമാധവൻധൎമ്മസ്ഥിതികരൻതാനരുൾചെയ്തപ്പൊ
ൾപുണ്യവാനായയുധിഷ്ഠീരൻ ചൊല്ലിനാൻ നിന്നുടെകാരുണ്യമെ
ന്നിയെന്താശ്രയംഞങ്ങളെരക്ഷിപ്പതാരുമറ്റീശ്വര മംഗലമൂൎത്തെവി
ജയനുസൂതനായ്ശത്രുക്കൾചൊന്നൊരധിക്ഷെപവാക്യവും ശസ്ത്രങ്ങ
ളുമുള്ളിലെറ്റുപൊറുത്തതുംഞങ്ങളെയുള്ളതിരുവുള്ളമല്ലയൊ ഞങ്ങൾ
ക്കുമറ്റാരുമില്ലിന്നുദൈവമെ ഗാന്ധാരിയാകിയമാതാവുഞങ്ങളെ ഭ്രാ
ന്ത്യാശപിപ്പതൊഴിച്ചരുളെണമെ ദെവകീദെവീതിരുമകനീശ്വരൻ
ദെവദെവൻ വസുദെവതനയനും തെരിഹകൊണ്ടുവാദാരുകാപൊക
നാംനെരമിനിക്കളഞ്ഞീടരുതെതുമെ ഹസ്തിനമായപുരത്തിനുപൊ
കെണമത്തൽതീൎത്തീടുവാൻപാണ്ഡവന്മാൎക്കുഞാൻ അന്ധനാകുംധൃ
തരാഷ്ട്രനൃപനെയുമന്തികെചെന്നുഗാന്ധാരിയെത്തന്നെയും കണ്ടുപ
റയെണമിന്നുതന്നെയെന്നു കൊണ്ടൽനെൎവ്വൎണ്ണനുടനെഴുനെള്ളിനാ
ൻഭാരതകൎത്താപരാശരനന്ദനൻ പാരാതെചെന്നുധൃതരാഷ്ട്രനെക്കണ്ടു
നാശംകുലത്തിനുനീവരുത്തായ്കെന്ന താശുപറഞ്ഞുബൊധിപ്പിച്ചു
പൊരുംപൊൾ കൃഷ്ണനുംപൌരാണികാചാൎയ്യനാകിയ കൃഷ്ണൻ ന്മലര
ടികൂപ്പിനാനാരദാൽപിന്നെയുഴറിനഗരമകംപുക്കുവന്ദിച്ചിതുധൃതരാ
ഷ്ട്രനെമാധവൻകണ്ണുനീരൊടെകരഞ്ഞുകരഞ്ഞുടൻ ചെന്നുതൊഴുതി
തുഗാന്ധാരിതന്നെയും മക്കൾമരിച്ചുദുഃഖിച്ചുകരഞ്ഞുതന്നുൾക്കനംവി
ട്ടിരിക്കുംനൃപൻതന്നുടെദുഃഖംകെടുപ്പതിന്നാശുചൊല്ലീടിനാൻ പുഷ്ക
രനെത്രൻപുരുഷൊത്തമൻപരൻ നിത്യമല്ലെതുമിസ്സംസാരമൊൎക്കെ
ണംനീത്യമാകുന്നതുനിശ്ചയമീശ്വരൻമുന്നമെവന്നുഞാൻനിന്നൊ
ടുമന്നവചൊന്നെനിവണ്ണംവരുമെന്നുസാദരം നാട്ടിലെങ്ങാനുമില്ല
ങ്ങൾതൊറും വസിച്ചൂട്ടിലുമുണ്ടുപൊറുത്തുകൊള്ളാമെന്നും നിന്നൊടുത
ന്നെയിരന്നിതുപാണ്ഡവ രന്നതുതൊന്നീലതെല്ലൊവിധിമതം ഇ
ന്നുംനിനക്കുഞാൻനല്ലതുചൊല്ലുവ നൊന്നിച്ചിരിക്കനീപാണ്ഡവ
ന്മാരുമായ്നിങ്ങൾക്കവരെഗതിയെന്നുറക്കെണം നിങ്ങളൊഴിഞ്ഞവ
ൎക്കുംഗതിയില്ലെതും നല്ലതവൎക്കുവരും പ്രകാരംനിന ക്കല്ലലകന്നുഗാ
ന്ധാരിയുമായിനികൊല്ലുമവരെയുമശ്വത്ഥാമാവിനിച്ചെല്ലായ്കിൽഞാ
നങ്ങു നിൎണ്ണയംഭൂപതെആരുമെപിന്നെയൊരുഗതികൂടാതെ പാരിലി
രിക്കുമാറാകുംഭവാനിനി എന്നെയതിന്നയച്ചീടുകിൽചെന്നുഞാൻ
മന്നവപാണ്ഡുസുതന്മാരെരക്ഷിപ്പൻ അങ്ങിനെയാകെങ്കിലെന്ന
വനുംചൊന്നാൻമംഗലനാകിയകൃഷ്ണനുമന്നെരം യാത്രയുംചൊല്ലി
വിരവൊടുവന്നിതുപാൎത്ഥാദികൾമെവുംഗൊമതിതൻകരെ പാപിസു
യൊധനൻ കാലുമൊടിഞ്ഞുസ ന്താപംകലൎന്നുകിടക്കുന്നതുനെരെം കു [ 363 ] ണ്ഠതയൊടെകരഞ്ഞുവരുന്നതു കണ്ടിതുസഞ്ജയൻതന്നെയുമാകുലാൽ
ചെന്നുതലൊടിയരികെയിരുന്നവൻ തന്നെയണച്ചുതഴുകിസുയൊ
ധനൻ കണ്ണുനീരൊലൊലവീഴുന്നതുകണ്ടു ഖിന്നതയൊടെതുടച്ചിതു
സഞ്ജയൻമന്നവൻഗാവൽഗണിയുടെകണ്ണുനീർ മന്ദമന്ദംതുടച്ചീ
ടിനാനാകുലാൽയുദ്ധപ്രകാരവുംമാരുതിചെയ്തൊരു വൃത്താന്തവുമറി
യിച്ചുസുയൊധനൻമാനലൊഭാദികളെറയുണ്ടാകയാൽഞാനൊരുകാ
രണമായെനിതിനെല്ലാം കണ്ണുംപൊടിഞ്ഞുവയസ്സുപുക്കെറ്റവും ഖി
ന്നനായ്മക്കളുമൊക്കമരിച്ചുതൻനാടുംപരവശപ്പെട്ടുവിഷണ്ണനാ യാ
ടൽപൂണ്ടൊരുപിതാവിനൊടാശുനീചൊല്ലുകപൊരിൽമരിച്ചിതുഞാ
നെന്നുചൊല്ലെഴുമെന്നുടെമാതാവുതന്നൊടും മാരുതിയെന്നെച്ചതിച്ച
പ്രകാരവുംനെരെപറെകപിതാക്കന്മാരൊടുമെ വിശ്വാസമുള്ളൊരു
ദൂതനെവിട്ടുടനശ്വത്ഥാമാദികളൊടുമറിയിക്ക എന്നുപറഞ്ഞങ്ങയച്ചാ
നവനെയുംപിന്നെടമെന്തുപറയാവതീശ്വരാ പ്രെതപിശാചനിശാ
ചരന്മാരൊടുംഭൂതപെതാളകൂളിപ്പടതന്നൊടും നായ്ക്കൾകുറുനരിക്കൂട്ടംക
ഴുകുകൾനൊക്കിയുംവായ്ക്കൊൾവതിനായടുക്കയും ഗന്ധിച്ചുഗന്ധിച്ചു
വന്നുകടിപ്പതിന്നന്തികെനിൽക്കയുംവീൎപ്പുകൾപാൎക്കയും കാലുംക
രവുമിളക്കുന്നനെരത്തു നാലഞ്ചടിയളന്നൻപൊടുവാങ്ങിയും കൂരിരു
ട്ടിൽതുണയാരുമെകൂടാതെപാരിൽകിടന്നുവിധിബലമെന്നൊൎത്തു നാ
രായണാഹരെനാരായണാഹരെ നാരായണാഹരെഎന്നെപറയാ
വുവെണമെന്നാകിലടുത്തനാൾചൊൽവനെ ന്നാനന്ദമൊടിരുന്നാ
ൾകിളിപ്പൈതലും.

ഇതിശല്യപൎവ്വംസമാപ്തം. [ 364 ]