ചിത്രങ്ങൾ

തിരുത്തുക

ഇതിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ നല്ലൊരോ പതിപ്പുവീതം വേണമല്ലോ? എന്റെ കൈയ്യിൽ ചിത്രങ്ങളുമായി മല്ലിടാനുള്ള ആയുധങ്ങളൊന്നുമില്ല. ആരെങ്കിലും ചേർക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:15, 17 ജനുവരി 2013 (UTC)Reply

അദ്ധ്യായങ്ങൾ തിരിക്കൽ

തിരുത്തുക

ഇതിനെ അദ്ധ്യായങ്ങളാക്കാൻ തലച്ചോറാവശ്യമുണ്ട്! ആദ്യ കത്തും, കല്യാണക്ഷണവും ചിത്രങ്ങളും ചേർത്തൊരു അദ്ധ്യായവും, പത്രപ്രതികരണങ്ങൾ, നാടുകടത്തൽ, ദിവാന്റെ റിപ്പോർട്ട്, വീണ്ടും ചിത്രങ്ങൾ എന്നിങ്ങനെയാണ് എന്റെ തലയിലെ അദ്ധ്യായങ്ങൾ, ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ പറയണേ!. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:58, 25 മേയ് 2013 (UTC)Reply

ഉള്ളടക്കമുണ്ടാക്കിയാൽ അധ്യായങ്ങൾ തിരുച്ചുള്ള header ഫലകം ഉണ്ടാക്കിയെടുക്കാൻ സുനിൽജി പണ്ടൊരു ബോട്ട് എഴുതിയിരുന്നു. ഇൻബോക്സ് തപ്പി നോക്കട്ടെ --മനോജ്‌ .കെ (സംവാദം) 07:04, 26 മേയ് 2013 (UTC)Reply

ഞാനുണ്ടാക്കുന്ന സ്ക്രിപ്റ്റുകളൊക്കെ ഇവിടെയിട്ടിട്ടുണ്ട് --Vssun (സംവാദം) 08:21, 26 മേയ് 2013 (UTC)Reply

പകർപ്പവകാശം

തിരുത്തുക

പുസ്തകത്തിലെ ഓരോ ലേഖനങ്ങൾക്കുമുമ്പുമുള്ള കുറിപ്പുകൾ പകർപ്പവകാശമുള്ളതല്ലേ? --Vssun (സംവാദം) 10:33, 26 മേയ് 2013 (UTC)Reply

പുസ്തകത്തിന്റെ പുറംചട്ടയും ഒക്കെ അങ്ങനാണെങ്കിൽ കുഴപ്പമുള്ളതല്ലേ? നമുക്കു അതുമാത്രം ഏതെങ്കിലും ചെറിയ പപെർ വെചു മറച്ചു വീണ്ടും സ്കാൻ ചെയ്യാൻ പറ്റുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:03, 26 മേയ് 2013 (UTC)Reply
പുസ്തകം വീണ്ടും പ്രോസസ്സ് ചെയ്യേണ്ടെന്ന് തോന്നുന്നു. കവർപേജ് എന്തായാലും നീക്കണം. സമയമനുസരിച്ച് ചെയ്യാൻ ശ്രമിക്കാം. --മനോജ്‌ .കെ (സംവാദം) 17:24, 26 മേയ് 2013 (UTC)Reply
എന്തൊക്കെയാണ് നീക്കം ചെയ്യേണ്ടത് എന്ന് നോട്ട് ചെയ്ത് വച്ചാൽ ഉപകാരമായിരുന്നു. :)--മനോജ്‌ .കെ (സംവാദം) 18:05, 26 മേയ് 2013 (UTC)Reply
പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്. റെസല്യൂഷൻ ഒന്ന് കുറഞ്ഞിട്ടുണ്ട്. അത് ശരിയാക്കാം. വേറെ എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ പറഞ്ഞാൽ വരുത്താം.--മനോജ്‌ .കെ (സംവാദം) 04:08, 27 മേയ് 2013 (UTC)Reply
രണ്ടാം താളിലെ പുള്ളിയുടെ കൈപ്പടയിലുള്ള കത്തു കാണുന്നില്ലെന്നു തോന്നുന്നു. അതുപോലെ അവസാനം ഉണ്ടായിരുന്ന ചില പടങ്ങളും, അതിനൊക്കെ പകർപ്പവകാശമുണ്ടാകാൻ വഴിയുണ്ടോ? കത്തിനെന്തായാലും കാണില്ല. എല്ലാ തലക്കെട്ടുകൽക്കും താഴെ കുറിപ്പുകളുണ്ട്. 11, 15, 20, [[]താൾ:Ente naadu kadathal.pdf/23|23][, [താൾ:Ente naadu kadathal.pdf/84|84-ഇൽ അവസാനത്തെ അനുബന്ധം]], ഇതൊക്കെ ഇപ്പോൾ തന്നെ കാണാം. മറ്റുള്ളവയും കൂടി താളുകളിൽ പോയി നോക്കി അടയാളപ്പെടുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:29, 27 മേയ് 2013 (UTC)Reply
കൈപ്പട പുസ്തകത്തിൽ ചേർക്കേണ്ടതുണ്ടോ ? കൂടാതെ വാർത്തകളും. ഉള്ളടക്കം മുഴുവൻ വായിച്ച് നോക്കാൻ സമയമുണ്ടായില്ല. പുതിയ എഡിഷനായതിനാൽ മൂലകൃതി മാത്രം നിർത്തി ബാക്കിയെല്ലാം നീക്കം ചെയ്യാം.ഈ ഫയലിൽ നിന്ന് നീക്കം ചെയ്ത പബ്ലിക്ക് ഡൊമൈനിലുള്ളതെല്ലാം കോമൺസിൽ അപ്ലോഡ് ചെയ്യുന്നുണ്ട്.--മനോജ്‌ .കെ (സംവാദം) 09:31, 27 മേയ് 2013 (UTC)Reply
commons:Category:Swadeshabhimani_Ramakrishna_Pillai ഇങ്ങനെ ഒരു വർഗ്ഗത്തിൽ കുറച്ച് പ്രമാണങ്ങൾ ചേർത്തിട്ടുണ്ട്--മനോജ്‌ .കെ (സംവാദം) 10:20, 27 മേയ് 2013 (UTC)Reply
അത് പുള്ളിയുടെ സ്വന്തം കൈപ്പടയല്ലേ, ചേർക്കുന്നത് നല്ലതായിരിക്കും എന്നണെന്റെ അഭിപ്രായം. അതുകൊണ്ടാ ഞാൻ അതും കൂടി കൃതി താളിൽ ഉൾപ്പെടുത്തിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:27, 27 മേയ് 2013 (UTC)Reply
മൂലകൃതി മാത്രമാണെങ്കിൽ സ്വദേശാഭിമാനിയിലേയും മറ്റു പത്ര വാർത്തകളും, ദിവാന്റെ റിപ്പോർട്ടും ഒന്നും ഇതിൽപ്പെടില്ലല്ലോ? അല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:30, 27 മേയ് 2013 (UTC)Reply
കോപ്പിറൈറ്റ് കഴിയാത്ത പുതിയ എഡിഷനായതുകൊണ്ട് അത്രയും ശ്രദ്ധിക്കണോ ? കൃതിക്കു പുറമേ വേറെ ഒരു പേജുണ്ടാക്കി അവിടെ സംരക്ഷിച്ചാൽ മതിയാവില്ലേ ? ചെയ്തുകൊണ്ടിരുന്നതിന്റെ സോഴ്സ് ഫയൽ അറിയാതെ ഡെലിറ്റിപ്പോയി. ഇനി ആദ്യം മുതൽ തുടങ്ങണം. സാരമില്ല. കുറിപ്പുകളും മായ്ചുള്ള വേർഷൻ അടുത്തായി അപ്ലോഡ് ചെയ്യാം.--മനോജ്‌ .കെ (സംവാദം) 11:17, 27 മേയ് 2013 (UTC)Reply
സ്വദേശാഭിമാനിയിലെ മുഖ പ്രസംഗങ്ങൾ എന്നൊരു കൃതിക്കു സ്കോപ്പുണ്ട്   അതുപോലെ തന്നെ ദിവാന്റെ റിപ്പോർട്ടും നമുക്കൂ വേറേയാക്കാം. മറ്റു ചിത്രങ്ങൾ അങ്ങനെയാണെങ്കിൽ നമുക്കു കോമൺസിൽ ചേർത്തു പുള്ളിയുടെ വിക്കി താളിൽ ഉൾപ്പെടുത്താം. പക്ഷേ മറ്റു പത്രങ്ങളിലുള്ള പ്രതികരണവും കേശവപിള്ളയുടെ ഡയറിയും മറ്റും ഇതിനോടു ചേർന്നല്ലേ നിലനില്പുള്ളൂ? അതു എന്തായാലും ഇതിന്റെ കൂടെ വരണം എന്നാണെന്റെ അഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:50, 27 മേയ് 2013 (UTC)Reply
ഗ്രന്ഥശാലാപ്രവർത്തകരുടെ ഇഷ്ടപ്രകാരം ഗ്രന്ഥമുണ്ടാക്കരുത്. നിലവിൽ ആശ്രയിക്കുന്ന പതിപ്പിനോട് പരമാവധി നീതിപുലർത്തുക. അതിൽ പകർപ്പവകാശമുള്ള ഭാഗങ്ങൾ ഒഴിവാക്കുക. അതേ ചെയ്യേണ്ടതുള്ളൂ. --Vssun (സംവാദം) 10:09, 28 മേയ് 2013 (UTC)Reply
കവർപേജും ഉള്ളിലെ ചില ചിത്രങ്ങളുള്ള പേജും പിന്നെ കുറിപ്പുകളും എന്തായാലും നീക്കണം. അത് പകർപ്പാവകാശത്തിനു കീഴെ വരുന്നതാണ്. ബാക്കിയുള്ള കത്തുകളും വാർത്തക്കുറിപ്പുകളും ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തോന്നി. (ഇതെല്ലാം മരണശേഷം ശേഷം കളക്റ്റ് ചെയ്ത് പ്രസിദ്ധീകരിച്ചവ ആയിരിക്കുമെന്ന ധാരണയിൽ.) നിലവിൽ കോപ്പിറൈറ്റ് ഉള്ളതിനാൽ ഉള്ളടക്കത്തോടു മാത്രമേ നീതി പുലർത്തേണ്ടതുള്ളൂ എന്നാണ് അഭിപ്രായം. ലേഔട്ടിന്റേയും പേജുകളുടെ ക്രമീകരണത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. രണ്ടു വഞ്ചിയിൽ പോവില്ലല്ലോ :)--മനോജ്‌ .കെ (സംവാദം) 19:55, 28 മേയ് 2013 (UTC)Reply
ഒരു സംശയം; അച്ചടി മഷി പുരണ്ടത് മാത്രമല്ലല്ലോ ഇവിടെ എടുക്കുക ? കൈയ്യെഴുത്തും എഴുത്തോലയിൽ എഴുതിയതും തുടങ്ങി അതാത് കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചു എന്ന് പറയാവുന്ന എല്ലാ പ്രമാണങ്ങളും ഗ്രന്ഥശാലയിലേക്ക് കൊണ്ടുവന്നൂടെ ?--മനോജ്‌ .കെ (സംവാദം) 19:59, 28 മേയ് 2013 (UTC)Reply

ദിവാന്റെ റിപ്പോർട്ട്

തിരുത്തുക
ഈ "പുതുപ്പള്ളി രാഘവൻ" - ഇദ്ദേഹം ആരാ? അദ്ദേഹം എന്നാണ് മരിച്ചത്? കൂടുതലൊന്നും ഗൂഗിളിൽ കിട്ടുന്നില്ല. ദിവാന്റെ ദർബാറിനുള്ള റിപ്പോർട്ട് മലയാളീകരിച്ചത് ഇദ്ദേഹമാണ്. മരിച്ചത് 60 വർഷം മുൻപാണെന്നു കണ്ടിടത്തോളം തോന്നുന്നില്ല. മായ്ക്കേണ്ടി വരുമോ? ദിവാനെഴുതിയത് ആംഗലേയത്തിലാണെന്നു തോന്നുന്നു. മൊഴിമാറ്റത്തിനും പകർപ്പവകാശമില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:12, 8 ജൂൺ 2013 (UTC)Reply
മനു പറഞ്ഞ ഭാഗം പെട്ടെന്ന് നോക്കിയിട്ട് കണ്ടുപിടിക്കാൻ പറ്റിയില്ല. :-/ ഈ എഡിഷന്റെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ആശയക്കുഴപ്പത്തിലാണ്. കൂടുതൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ പഴയ എഡിഷൻ നോക്കുന്നുണ്ട്. പുസ്തകത്തിന് പ്രാധാന്യം കൊടുക്കണോ ഈ പുതിയ പതിപ്പിന് പ്രാധാന്യം കൊടുക്കണോ എന്ന് സംശയം. എന്റെ അഭിപ്രായത്തിൽ മൂല കൃതി(ടെക്സ്റ്റ്) മാത്രം എടുത്താൽ മതി. പുതിയ പതിപ്പായതിനാൽ സ്കാൻ; ഭാവിയിൽ മായ്ക്കാൻ സാധ്യത കാണുന്നുണ്ട്.--മനോജ്‌ .കെ (സംവാദം) 17:45, 9 ജൂൺ 2013 (UTC)Reply
താൾ:Ente naadu kadathal.pdf/84 ഇതിന്റെ അവസാന ഭാഗം ഒന്നു നോക്കിയേ, ഞാൻ ഇന്നലെ ആ കുറിപ്പു ചുരണ്ടിയിരുന്നു, അതാ കാണാഞ്ഞേ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:16, 10 ജൂൺ 2013 (UTC)Reply
പരിഭാഷക്ക് പകർപ്പവകാശമുണ്ട്. സ്കാനിലെ ഇത്തരം താളുകൾ ബ്ലാങ്കാക്കുക. --Vssun (സംവാദം) 08:18, 10 ജൂൺ 2013 (UTC)Reply

വർഷം

തിരുത്തുക

ഈ പുസ്തകം ഏതുവർഷമാണ് പുറത്തിറങ്ങിയത്? നിലവിൽ നമ്മൾ ആശ്രയിക്കുന്ന പതിപ്പ് ഏതുവർഷത്തേതാണ്. --Vssun (സംവാദം) 11:47, 27 മേയ് 2013 (UTC)Reply

1911-ലാണിതെഴുതിയതെന്നു ഇവിടെനിന്നും കാണുന്നു. പുള്ളിക്കാരൻ 1916-ഇൽ മരിച്ചു. --:- എന്ന് - അരയശ്ശേരിൽ.സു.മനു 12:09, 27 മേയ് 2013 (UTC)Reply
നിലവിൽ ആശ്രയിക്കുന്ന പതിപ്പിന്റെ ഒറിജിനൽ ഇപ്പോൾ കയ്യിലില്ല. ഇത് അശോകൻ ഞാറയ്ക്കൽ മാഷിന്റെ കൈവശമാണ്. അന്വേഷിച്ച് പറയാം. --Drajay1976 (സംവാദം) 13:57, 27 മേയ് 2013 (UTC)Reply

1911-ൽ എന്റെ നാടുകടത്തൽ എന്ന ഒരു പുസ്തകം എഴുതി എന്നാണല്ലോ അവിടെക്കാണുന്നത്. ഇതൊരു സമാഹാരമാണല്ലോ. 1911-ൽ പുറത്തിറക്കിയതും ഇതേ സമാഹാരം തന്നെയാണോ എന്നാണ് സംശയം? ഡി.സി. പുറത്തിറക്കിയ പതിപ്പ് 2006-ലേതാണെന്ന് ഇവിടെക്കാണുന്നു --Vssun (സംവാദം) 08:07, 28 മേയ് 2013 (UTC)Reply

ഇതിൽ കുറേ കൂട്ടിച്ചേർക്കലുകളുണ്ട് സുനിൽ. നൂറുവർഷം പിന്നിട്ടതിന്റെ അനുസ്മരണ എഡിഷനാണെന്ന് തോന്നുന്നു. --മനോജ്‌ .കെ (സംവാദം) 08:18, 28 മേയ് 2013 (UTC)Reply
ഈ പുസ്തകത്തിന്റെ വിവരണം കെവിന്റെ അഞ്ജലി ഗ്രന്ഥശാലയിൽ 2009 എഡിഷണാണെന്ന് കാണുന്നു --മനോജ്‌ .കെ (സംവാദം) 04:04, 29 മേയ് 2013 (UTC)Reply
"എന്റെ നാടുകടത്തൽ" താളിലേക്ക് മടങ്ങുക.