പ്രാചീനമലയാളം

തിരുത്തുക

ഇതു സത്യത്തിൽ പ്രാചീനമലയാളം ഗ്രന്ഥം തന്നെയോ? അദ്ധ്യായങ്ങളുടെ പേരുകണ്ടാൽ അതു പോലെ തോന്നുന്നില്ല.  :) :- എന്ന് സ്വന്തം - എസ്.മനു സംവാദം 04:20, 27 ജൂലൈ 2012 (UTC)Reply



ചട്ടമ്പിസ്വാമികൾ രചിച്ച ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. പഴയ പ്രമാണങ്ങൾ, പാരമ്പര്യങ്ങൾ, നടപടികൾ ഇവയിൽനിന്നും സർവസമ്മതമായ യുക്തിവാദങ്ങളിൽനിന്നും1.പരശുരാമൻ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവർക്കു അതിനെ ദാനം ചെയ്തു എന്നുള്ളതും. 2. ജാതിവിഭാഗത്തിൽ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവർ അർഹിക്കുന്നു എന്നുമുള്ള രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തിൽ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാർ ഉൽകൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവർ തങ്ങളുടെ ആർജ്ജവശീലവും ധർമതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയിൽ അകപ്പെട്ടു കാലാന്തരത്തിൽ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയിൽ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാൻ ഉദ്യമിക്കുന്നത്.”


അവലംബം--:- എന്ന് സ്വന്തം - സജേഷ് സംവാദം 13:00, 27 ജൂലൈ 2012 (UTC)Reply

"https://ml.wikisource.org/w/index.php?title=സംവാദം:പ്രാചീനമലയാളം&oldid=57085" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രാചീനമലയാളം" താളിലേക്ക് മടങ്ങുക.