സംവാദം:മഹാഭാരതം മൂലം/ആദിപർവം
Latest comment: 11 വർഷം മുമ്പ് by Sajesh
ആദിപർവ്വം മുഴുവനായും ഒരു പേജിൽ വന്നാൽ വലിയ പേജായതുകൊണ്ട് വായനക്കാർക്ക് ബുദ്ധിമുട്ടാകുമെന്നു കരുതുന്നു. നമ്പർ അനുസരിച്ച് ക്രമീകരിച്ചാൽ മതിയാകും. എല്ലാവരുടേയും സഹായമുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ :) --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 08:12, 6 ഫെബ്രുവരി 2013 (UTC)
- ഈ മൊത്തം പർവ്വം ഒറ്റത്താളിൽ ഇടുന്നതേതായാലും ശരിയല്ല. മലയാളത്തിൽ അദ്ധ്യായങ്ങളുള്ള പോലെ സംസ്കൃതമൂലത്തിൽ ഒന്നുമില്ലേ നമുക്കു തരം തിരിക്കാൻ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:33, 8 ഫെബ്രുവരി 2013 (UTC)
- സൂചികാ നമ്പർ പ്രകാരം തരം തിരിക്കാവുന്നതാണ് ഇവിടെ സൂചികാ നമ്പർ തെറ്റില്ലാതെ ചേർത്തിട്ടുണ്ട് ആദിപർവ്വത്തിലും അതുപോലെ ഞാൻ മാറ്റിക്കോളാം. അതിൽ "a", "c" പിന്നെ "e" സൂചിപ്പിക്കുന്നത് ( യഥാക്രമം "|", "||" പിന്നെ "|||") ഒരേ ശ്ലോകത്തിൻറെ വരിയെയാണ്. ബാക്കിയുള്ളത് "02001xxx" വരിയുടെ സൂചികയുമായാണ് (മൊത്തം മഹാഭാരതത്തിൻറെ).
ശ്ലോകം ക്രമത്തിൽ ഒന്നുമുതൽ അവസാനം വരെ അല്ലെങ്കിൽ ഒന്നോ രണ്ടോ ശ്ലോകം പേജാക്കി മാറ്റാവുന്നതാണ്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 12:57, 8 ഫെബ്രുവരി 2013 (UTC)--210.5.236.46 12:54, 8 ഫെബ്രുവരി 2013 (UTC)
- ഈ താളിൽ ശ്ലോക സംഖ്യ ആദ്യം കൂടി-കൂടി പോയിട്ട് 210 കഴിഞ്ഞ് വീണ്ടും 1എന്നു തുടങ്ങുന്നല്ലോ? അപ്പോൾ അത്രയും ഒരു ഭാഗം ആയി തിരിച്ചൂടേ? അതിനെ എന്താണ് വിളിക്കുന്നത്? സർഗ്ഗം/കാണ്ഡം/അദ്ധ്യായം, ഇതിലെങ്ങനാ വിളിപ്പേര്? സജേഷേ ആ കണ്ണി കാണാൻ വയ്യാ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:42, 8 ഫെബ്രുവരി 2013 (UTC)
- മനു ഒരു കാര്യം ചെയ്യ് ഇപ്പോൾ ചെയ്തത് എല്ലാം നീക്കം ചെയ്യ്. എന്നിട്ട് എല്ലാ പർവ്വത്തിനെയും പത്ത് അദ്ധ്യായമാക്കി മാറ്റ്(ആവശ്യം പോലെ അദ്ധ്യായം ഞാൻ കൂട്ടിക്കോളാം)(പിന്നീട് പ്രധാന സൂചികാ നമ്പർ ഞാൻ നീക്കം ചെയ്തോളാം ഇപ്പോളതുപയോഗിച്ചിരിക്കുന്നത് അദ്ധ്യായമാക്കിത്തിരാക്കാൻ സൗകര്യത്തിനുവേണ്ടി മാത്രമാണ്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 13:54, 8 ഫെബ്രുവരി 2013 (UTC)
- ഇതെന്താ ശ്ലോകങ്ങൾ അടുക്കില്ലാതെ കിടക്കുന്നത്? കൊടുത്തിരിക്കുന്ന ലംബരേഖകൾ യൂണികോഡ് കല്പിച്ച 'ദണ്ഡം' അല്ലല്ലോ. ദണ്ഡം അകത്തിയിടുകയും വേണം (നമുക്ക് കുത്ത് ഉപയോഗിച്ചാ മതിയോ?)
- പർവ്വങ്ങൾക്കകത്തെ വിഭജനം ഉപപർവ്വങ്ങൾ ആണ്. പക്ഷേ അവയ്ക്കും പർവ്വങ്ങൾ എന്നുതന്നെയാണ് പേർ. ഉദാഹരണത്തിന് ആദിപർവ്വത്തിൽ ആദ്യം വരുന്ന ഉപപർവ്വം 'അനുക്രമണികാപർവ്വം' ആണ് ('അനുക്രമണികോപപർവം' എന്നല്ല). ഇതിനെ മഹാഭാരതം/ആദിപർവം/അനുക്രമണികാപർവം എന്ന് ഉപതാൾ ആക്കാം. ഇവ്വിധം മറ്റുള്ളവയും.--തച്ചന്റെ മകൻ (സംവാദം) 16:24, 9 ഫെബ്രുവരി 2013 (UTC)
ആദിപർവ്വം മുഴുവൻ ആയിട്ടുണ്ട്, ക്രോഡീകരണത്തിനു സഹായം ആവശ്യം ഉണ്ട് :) --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 11:34, 22 ഡിസംബർ 2013 (UTC)