സഹായം:പുതിയ പുസ്തകങ്ങൾ
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
കീഴ്‌വഴക്കങ്ങൾ
ശൈലീപുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗങ്ങൾ
മീഡിയ സഹായി
പട്ടികകൾ


പുതിയ ഭാഗങ്ങൾ കൂട്ടി ചേർക്കും മുൻപ് മറ്റു സഹായ താളുകൾ പരിശോധിക്കുക.

പുതിയ ഭാഗത്തിന്റെ കൂട്ടി ചേർക്കൽ

തിരുത്തുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുത്തുക

പുതിയ ഭാഗങ്ങൾ കൂട്ടി ചേർക്കും മുൻപ് താഴെ കൊടുത്തിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ ദയവായി വായിക്കുക.

സരള നടപടിക്രമം

തിരുത്തുക

വിക്കിഗ്രന്ഥശാലയിലേക്ക് കൃതികൾ ചേർക്കുമ്പോൾ, മുഴുവനായി ഇഴുകിച്ചേർക്കുക എന്നത് പുതിയ ഉപയോക്താക്കൾക്ക് സുഗ്രാഹ്യമല്ലാത്തതായിരിക്കും. "പുതു ഉപയോക്താക്കൾ ഈ പ്രവർത്തനത്തിന്റെ ഓരോ ഇഴയും പിരിച്ച് പഠിച്ച് പുസ്തകങ്ങൾ ചേർക്കണം" എന്നത് ഒരു അത്യാഗ്രഹമായി ഞങ്ങൾ കാണുന്നു. അങ്ങനെയാണെങ്കിലും ഒരു കൃതി ചേർക്കാൻ എല്ലാ ഉപയോക്താക്കളും നിർബന്ധമായി പിന്തുടരേണ്ടുന്ന ഒരു കൂട്ടം നിർദ്ദേശങ്ങൾ വിക്കിഗ്രന്ഥശാലയിൽ നിലവിലുണ്ട്.

  1. വിക്കിഗ്രന്ഥശാലയിൽ ചേർക്കാനുദ്ദേശിക്കുന്ന കൃതി ഇല്ലായെന്ന് ഉറപ്പുവരുത്തുക. അതിനായി രചയിതാവിനെയും തലക്കെട്ടിനെയും കൃതിയിലെ ഒന്നോ രണ്ടോ വരികളെയും കൊണ്ട് ഒരു വിക്കിഗ്രന്ഥശാലാപരമായ ഗൂഗിൾ തിരച്ചിൽ നടത്തിനോക്കാവുന്നതാണ്. രചയിതാവിന്റെ താൾ കിട്ടിയാൽ തിരയുന്ന കൃതി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  2. വിക്കിഗ്രന്ഥശാലയിൽ കൃതിയില്ലായെന്ന് ഉറപ്പുവരുത്തിയാൽ, തിരച്ചിൽ പെട്ടിയിൽ കൃതിയുടെ പേര് കൊടുത്ത് തിരയുക. പുതിയ താൾ ആയതിനാൽ അതേ പേരിൽ ഒരു താൾ തുടങ്ങാനുള്ള കണ്ണി തിരച്ചിൽ ഫലം കാണിക്കുന്ന താളിൽ കാണാം. അവിടെ ഞെക്കി താൾ തുടങ്ങാവുന്നതാണ്. (വിക്കിഗ്രന്ഥശാലയിലെ ശൈലീപുസ്തകം പരിശോധിച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ മറക്കരുത്.)
  3. താളിന്റെ മുകളിൽ {{header}} എന്ന ഫലകം ചേർക്കണം (ഉപയോഗക്രമത്തിനായി documentation കാണുക). അറിയാവുന്ന വിവരങ്ങൾ പൂരിപ്പിക്കുക, ഉറപ്പില്ലാത്ത വിവരങ്ങൾ ചേർക്കാതെ വിടാം. ഒരു വരി പോലും നീക്കം ചെയ്യരുത്. താഴെക്കൊടുത്തിരിക്കുന്ന ഗഹന നടപടിക്രമം പാലിക്കാൻ കഴിയുമെന്നുറപ്പില്ലെങ്കിൽ "{{പുതിയ ഉള്ളടക്കം}}" താഴെ ചേർത്ത് തിരുത്തൽ അവസാനിപ്പിക്കാവുന്നതാണ്.
  4. ഇതിന്റെ താഴെയായി ഇനി കൃതിയുടെ/താളിന്റെ ഉള്ളടക്കം ചേർക്കാം, എന്നിട്ട് ആവശ്യമായ ഭംഗിയാക്കലുകൾ(formating) നടത്താം.
  5. ചേർക്കപ്പെട്ട കൃതിയുടെ പകർപ്പവകാശത്തെ കാണിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ഫലകം സഹായം:Copyright tags-ഇൽ നിന്നു തിരഞ്ഞെടുത്ത് ചേർക്കുക. If it is a translation with a copyright status different from the original, note both with {{translation license}}; ഉദാ:
    {{translation license|original={{PD-old}}|translation={{PD-1923}}}}
  6. തിരുത്തലുകൾ സ്ഥായിയാക്കുന്നതിന്(സേവ് ചെയ്യുന്നതിന്) മുൻപ് താങ്കൾക്ക് അവ എങ്ങനെയുണ്ടെന്നു കാണാം. അതിനു ശേഷം മാറ്റങ്ങൾ സ്ഥായിയാക്കാം.

ഗഹന നടപടിക്രമം

തിരുത്തുക

ഈ നടപടിക്രമങ്ങൾ കഠിനമാണെന്നതിനാൽ, പുതിയ ഉപയോക്താക്കൾക്ക് ഇവ പാലിക്കാൻ കഴിയുമെന്ന് വിക്കിഗ്രന്ഥശാല പ്രതീക്ഷിക്കുന്നില്ല. പുതിയ ഉപയോക്താക്കൾ മുകളിൽ തന്നിരിക്കുന്ന സരളമായ നടപടിക്രമത്തിൽ ശരിയായി തിരുത്തലുകൾ നടത്തിയാൽ, പരിചയസമ്പന്നരായ പഴയ ഉപയോക്താക്കൾ ആരെങ്കിലും ഈ പ്രവർത്തനങ്ങൾ താങ്കൾക്ക് വേണ്ടി നടത്തും. (തീർച്ചയായും!, താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും ഇവ താങ്കൾക്കും ചെയ്യാവുന്നതാണ്.)

  1. {{header}} ശരിയായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രചയിതാവിന്റെ താൾ കൊടുക്കരുതാത്ത സന്ദർഭങ്ങളിലൊഴികെ (സ്വതന്ത്ര രചനകൾ, ദേശീയ ഗാനങ്ങൾ, മുതലായവ), രചയിതാവിന്റെ വിവരങ്ങൾ ചേർത്ത താൾ വിക്കിഗ്രന്ഥശാലയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. താൾ കണ്ടെത്താനായില്ലെങ്കിൽ, മറ്റു പേരുകളിൽ (തൂലികാനാമങ്ങളിലും മറ്റും) താളുകൾ ഉണ്ടോ എന്നും പരിശോധിക്കുക. രചയിതാവിന്റെ പേരിൽ താൾ ഇല്ലായെന്നുറപ്പാക്കിയാൽ, {{author}} എന്ന ഫലകം ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ താൾ സൃഷ്ടിക്കുക.
  2. രചയിതാവിനെ വിക്കിഗ്രന്ഥശാല:എഴുത്തുകാർ എന്ന താളിലെ സൂചികകളിൽ കാണിക്കുന്നു എന്ന് ഉറപ്പാക്കുക (കാണിക്കുന്നില്ലെങ്കിൽ അവിടെ ആവശ്യമായ തിരുത്തലുകൾ നടത്തി, ചേർക്കുക).
  3. കൃതികളുടെ സൂചികയിൽ കൃതിയെ ചേർക്കുക.
  4. കൃതിയെ വർഗ്ഗീകരിക്കുക (സഹായം:വർഗ്ഗീകരണം കാണുക).
  5. ഫലകം {{textinfo}} സംവാദം താളിൽ ചേർത്തുകൊണ്ട് കൃതിയെ സംബന്ധിച്ച ഗ്രന്ഥശാലാപരമായ വിവരങ്ങൾ രേഖപ്പെടുത്തുക.
  6. കൃതിയുടെ താൾ വളരെ വലുതാണെങ്കിൽ, അദ്ധ്യായങ്ങളും സർഗ്ഗങ്ങളും കാണ്ഡങ്ങളും മറ്റുമായി കൃതിക്കനുസരണമായി തരം തിരിക്കുക (വിക്കിഗ്രന്ഥശാല:ശൈലീപുസ്തകം കാണുക).
  7. തിരുത്തുമ്പോൾ ചേർത്ത കൃതിയുടെ കൃത്യതയും മറ്റ് സൗന്ദര്യവൽകരണവും (കരുപ്പിടിപ്പിച്ചെഴുത്തും[bold] ചരിച്ചെഴുത്തും[italics]) ശരിയാക്കുക. പ്രത്യേകമായ അക്ഷരങ്ങൾ ചേർക്കാൻ താളിന്റെ താഴ്‌ഭാഗത്തുള്ള തിരുത്തൽ കരുക്കൾ ഉപയോഗിക്കുക.
  8. ചെയ്തു തീരുന്നതിനനുസരിച്ച് തിരുത്തലുകളുടെ വിവരണം സംവാദം താളിൽ ചേർക്കാൻ മറക്കരുത്.

പുതിയ താൾ സൃഷ്ടിക്കുക

തിരുത്തുക

"https://ml.wikisource.org/w/index.php?title=സഹായം:പുതിയ_പുസ്തകങ്ങൾ&oldid=54523" എന്ന താളിൽനിന്ന് ശേഖരിച്ചത്