സ്ഥിരീകരണത്തിന്നുള്ള ഉപദേശം 1869

സ്ഥിരീകരണത്തിന്നുള്ള ഉപദേശം (1869)

[ 3 ] SECOND CATECHISM
(FOR CONFIRMATION.)

സ്ഥിരീകരണത്തിന്നുള്ള
ഉപദേശം.

SECOND EDITION.

MANGALORE:
PRINTED BY STOLZ & REUTHER, BASEL MISSION PRESS.
1869. [ 5 ] സ്ഥിരീകരണത്തിന്നുള്ള
ഉപദേശം.

൧.) ചോ. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?
ഉ. നിത്യജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു
വരേണം എന്നത്രെ (മത്ത. ൬,൩൩.) മുമ്പെ ദൈവ
ത്തിൻറെ രാജ്യത്തെയും അവന്റെ നീതിയെയും
അന്വേഷിപ്പിൻ എന്നാൽ ഇവ എല്ലാം നിങ്ങൾ്ക്കു
കൂടെ കിട്ടും എന്നു ക്രിസ്തൻ പറഞ്ഞുവല്ലോ.

൨.) ചോ. ഈ പ്രത്യാശ എല്ലാമനുഷ്യനും വരികയില്ലയോ?
ഉ. സത്യക്രിസ്തഭക്തനല്ലാതെ, ആൎക്കും വരാത്തു.
(മത്ത. ൭, ൨൧.) എന്നോടു കൎത്താവേകൎത്താവേ എന്നു
പറയുന്നവൻ എല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയി
ല്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ട
ത്തെ ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ.

൩.) ചോ. നീ ആർ ആകുന്നു.
ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪.) ചോ. ക്രിസ്ത്യാനൻ ആകുന്നത് എങ്ങിനെ?
ഉ. ക്രിസ്ത്യാനരിൽനിന്നു ജനിക്കുന്നതിനാലല്ല,
ക്രിസ്ത്യാനരോടു സംസൎഗ്ഗം ഉള്ളതിനാലും അല്ല, ക്രി
സ്തങ്കലെ വിശ്വാസം ക്രിസ്തനിലെ സ്നാനം ഇവ
റ്റിനാലത്രെ. [ 6 ] സ്നാനാദ്ധ്യായം (൫—൧൧.)

൫.) ചോ. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവൊ?
ഉ. അതെ, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ
ദൈവനാമത്തിൽ എനിക്കു സ്നാനം ഉണ്ടായ്വന്നിരി
ക്കുന്നു. ഈ പറഞ്ഞുകൂടാത്ത ഉപകാരത്തിന്നായി ത്രി
യേകദൈവത്തിന്നു എന്നും സ്തോത്രവും വന്ദനവും
ഉണ്ടാകെ ആവു.

൬.) ചോ. സ്നാനം എന്നത് എന്തു?
ഉ. സ്നാനം എന്നത് വിശുദ്ധ മൎമ്മവും ദിവ്യമാ
യ ചൊല്ക്കുറിയും ആകുന്നു. അതിനാൽ, ദൈവമായ
പിതാവ് പുത്രനോടും വിശുദ്ധാത്മാവോടും ഒന്നിച്ചു
ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരുണയുള്ള
ദൈവമാകും എന്നും അവനു സകല പാപങ്ങളെയും
യേശു ക്രിസ്തൻ നിമിത്തം സൌജന്യമായി ക്ഷമി
ചു കൊടുക്കുന്നു എന്നും, അവനെ മകന്റെ സ്ഥാന
ത്തിൽ ആക്കി, സകല സ്വൎഗ്ഗവസ്തുവകകൾക്കും അ
വകാശിയായി അംഗീകരിച്ചു കൊള്ളുന്നതും ഉണ്ട്
എന്നും സാക്ഷി പറയുന്നു.

൭.) ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?
ഉ. വെള്ളത്താലും ആത്മാവിനാലും അത്രേ. (യോ.
൩, ൫.) വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജ
നിച്ചില്ല എങ്കിൽ, ഒരുത്തന്നും ദൈവരാജ്യത്തിൽ കട
പ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം തന്നെ.

൮.) ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?
ഉ. അതു ദൈവകരുണയേയും പാപമോചന
ത്തെയും ദൈവപുത്രത്വത്തെയും നിത്യജീവന്റെ [ 7 ] അവകാശത്തെയും നമുക്കു ഉറപ്പിച്ചുകൊടുക്കുന്നു.
(തീത. ൩, ൫—൭) നാം അവന്റെകരുണയാൽ നീ
തീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ
അവകാശികളായി തീരേണ്ടതിന്നു നാം ചെയ്തു നീ
തിക്രിയയെ വിചാരിച്ചല്ല, തന്റെ കനിവാലത്രെ
ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷി
താവായ യേശു ക്രിസ്തന്മൂലം നമ്മുടെ മേൽ ധാരാള
മായി പകൎന്നു, വിശുദ്ധാത്മാവിലെ നവീകരണവും
പുനൎജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ ഈ
വചനം പ്രമാണം.

൯.) ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വൎണ്ണിക്കുന്നു?
ഉ. അത് യേശു ക്രിസ്തന്റെപുനരുത്ഥാനത്താൽ
നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോ
ദിച്ചിണങ്ങുന്നതത്രെ ആകുന്നു. (൧പേത്ര. ൩, ൨൧.)

൧൦.) ചോ. ആകയാൽ വിശുദ്ധസ്നാനത്താൽ ദൈവം നിന്നോടി
ണങ്ങീട്ട് ഒരു നിയമം ഉണ്ടാക്കിയോ?
ഉ. ഉണ്ടാക്കി; മഹാദൈവമായവൻ എനിക്കു
കരുണയുള്ള ദൈവവും പിതാവും ആവാൻ വാഗ്ദ
ത്തം ചെയ്തിരിക്കുന്നു. ഞാനോ പിശാചിനോടും അവ
ന്റെ സകല ക്രിയാഭാവങ്ങളോടും, ദുഷ്ട ലോകത്തിൻ
ആഡംബരമായയോടും, ജഡത്തിൻറ സകല പാ
പമോഹങ്ങളോടും വെറുത്തും, ദൈവത്തെയും എന്റെ
കൎത്താവായ യേശുവെയും ജീവപൎയ്യന്തം സേവി
ച്ചും കൊൾ്വാൻ കൈയേറ്റിരിക്കുന്നു.

൧൧.) ചോ. ആകയാൽ സ്താനനിയമത്താൽ നിനക്കു കടമായ്വ
ന്നത് എന്തു?
ഉ. ദൈവം കൈയേറ്റുകൊണ്ടപ്രകാരം, എനി
ക്ക് എന്നും വിശ്വസ്തനായിരിപ്പാനും സകല വാഗ്ദ [ 8 ] ത്തങ്ങളെയും ഭേദം വരാതെ, നിവൃത്തിപ്പാനും മന
സ്സായിരിക്കുന്നതുപോലെ, പുത്രഭാവത്തോടും നിത്യ
വിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതു
കൊണ്ടു, ആ നിയമത്തെ നാൾതോറും വിശേഷാൽ,
തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല ഭക്തിയോ
ടെ പുതുക്കി എന്റെ നടപ്പിനെ അതിന്നൊത്തവ
ണ്ണം ശോധന ചെയ്തും, യഥാക്രമത്തിൽ ആക്കിക്കൊ
ണ്ടും, എനിക്ക് ഏററം അടുത്തുള്ള പാപങ്ങളോടു കേ
വലം പൊരുതും പോരേണ്ടതു.

വിശ്വാസാദ്ധ്യായം. (൧൨—൪൨.)

൧൨.) ചോ. എന്നതുകൊണ്ടു സ്നാനത്തോടും കൂടെ വിശ്വാസ
ത്തെ മുറുകപ്പിടിക്കുന്നവർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ, ദൈവ
ത്തിൽ വിശ്വസിക്ക എന്നതു എന്തു?
ഉ. അതോ ദൈവത്തെ അറികയും അവന്റെ
വചനത്തെ കൈക്കാൾ്കയും അവനിൽ മുറ്റും ആ
ശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩.) ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരു പോൽ?
ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ, ഉള്ള ആത്മാവ്
നിത്യൻ, സൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീ
പൻ, സൎവ്വജ്ഞൻ, നീതിമാൻ, വിശുദ്ധിമാൻ, സ
ത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ.

൧൪.) ചോ. ഏകദൈവം ഒഴികെ വേറെ ഉണ്ടോ?
ഉ. ഒരുത്തനെ ഉള്ളൂ. (൫ മൊ. ൬, ൪.) അല്ലയോ
ഇസ്രയേലെ കേൾ്ക്ക! നമ്മുടെ ദൈവമാകുന്നത് യ
ഹോവ തന്നെ ഏക യഹോവയത്രെ.

൧൫.) ചോ. ഈ ഏക ദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ? [ 9 ] ഉ. അതെ, പിതാ പുത്രൻ വിശുദ്ധാത്മാവ് ഈ
മൂവർ ഉണ്ടു. സ്വൎഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ
മൂവർ ഉണ്ടല്ലൊ. പിതാവ്, വചനം, വിശുദ്ധാത്മാ
വ് എന്നിവർ മൂവരും ഒന്നു തന്നെ. (൧ യോ. ൫, ൭.)

൧൬.) ചോ. ദൈവത്വത്തിൽ ഒന്നാം പുരുഷനാകുന്ന പിതാവാ
യ ദൈവത്തെകൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരി
ക്കുന്നു?
ഉ. സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വ
ശക്തനായി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ
ഞാൻ വിശ്വസിക്കുന്നു.

൧൭.) ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവൊ?
ഉ. അതെ, ദൈവം തന്റെ സാദൃശ്യത്തിൽ മനു
ഷ്യനെ സൃഷ്ടിച്ചു. (൧ മൊ. ൧, ൨൭.)

൧൮.) ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?
ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവാ
യി അതു വിട്ടു പോയിരിക്കുന്നു. (൧ മോ. ൩.)

൧൯.) ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ
അകപ്പെട്ടുപോയി?
ഉ. പാപത്തിലും അതിനാൽ ദൈവകോപത്തി
ലും പിശാചു, മരണം, നരകം മുതലായ ശത്രുക്കളുടെ
വശത്തിലും അകപ്പെട്ടു.(രോമ. ൫, ൧൩.) ഏകമനുഷ്യ
നാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ
പുക്കു, ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ, മര
ണം സകല മനുഷ്യരോളവും പരന്നു.

൨൦.) ചോ. പാപം എന്നത് എന്തു?
ഉ. പാപം അധൎമ്മം തന്നെ. (൧ യോ. ൩, ൪.)ധ
ൎമ്മത്തിന്റെ ലംഘനം എന്നത്രെ.

൨൧.) ചോ. പാപം എത്ര വിധമായിരിക്കുന്നു? [ 10 ] ഉ. ജന്മപാപം, ക്രിയാപാപം ഇങ്ങിനെ രണ്ടു
വിധമായിരിക്കുന്നു.

൨൨.) ചോ. ജന്മപാപം എന്നത് എന്തു?
ഉ. മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള
കേടും, ദോഷത്തിലേക്ക് ചായുന്ന ഇച്ഛയും തന്നെ.
(യോഹ. ൩, ൬.)ജഡത്തിൽനിന്നു ജനിച്ചത് ജഡം
ആകുന്നു.

൨൩.) ചോ. ക്രിയാപാപം എന്നത് എന്തു?
ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരൊ
വിചാരമോഹങ്ങളും പുറമെ ഉള്ള ഭാവങ്ങൾ, വാക്കു
കൾ, കൎമ്മങ്ങൾ മുതലായവയും എല്ലാം തന്നെ. (മത്ത.
൧൫, ൧൯.) ദുശ്ചിന്തകൾ, കുലകൾ, വ്യഭിചാരങ്ങൾ,
പുലയാട്ടുകൾ, മോഷണങ്ങൾ, കള്ളസ്സാക്ഷികൾ,
ദൂഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെട്ടു
വരുന്നു.

൨൪.) ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?
ഉ. ഉവ്വ, ദോഷത്തെ വെറുക്കേണം എന്നു തന്നെ
അല്ല, ഗുണം ചെയ്യേണം എന്നും കൂടെ ദൈവ
കല്പന ആകുന്നുവല്ലൊ. (യാക്കോ. ൪, ൧൭) നല്ലതു
ചെയ്വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാ
പം ആകുന്നു.

൨൫.) ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?
ഉ. ബലഹീനതയാലെ പാപം, മനഃപൂൎവ്വത്താ
ലെ പാപം ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬.) ചോ. ബലഹീനതയാലെ പാപം ഏതുപ്രകാരമുള്ളതു?
ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ,
അറിയായ്മയാലും, കരുതായ്കയാലും ഒരു തെറ്റിൽ [ 11 ] അകപ്പെടുകയും അതിനായി ഉടനെ അനുതപിക്ക
യും, അതിനെ വെറുത്തു വിടുകയും ചെയ്യുന്നതത്രെ.

൨൭.) ചോ. മനഃപൂൎവ്വത്താലെ പാപം ഏതുപ്രകാരം ഉള്ളതു?
ഉ. മനുഷ്യൻ ഇന്നത് അധൎമ്മം എന്നറിഞ്ഞിട്ടും
മനസ്സോടെ ചെയ്തുകൊള്ളുന്നത് തന്നെ.

൨൮.) ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?
ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാ
തെ, തൽക്കാലശിക്ഷകൾ പലവും നരകത്തിൽ നിത്യ
ദണ്ഡനവും തന്നെ. (രോമ. ൬, ൨൩.) പാപത്തിന്റെ
ശമ്പളം മരണമത്രെ.

൨൯. ) ചോ. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ?
ഉ. എല്ലാവൎക്കും വേണ്ടി വീണ്ടെടുപ്പിൻ വില
യായി തന്നേത്താൻ കൊടുത്ത ക്രിസ്തുയേശുവത്രെ
(൧ തിമൊ. ൨, ൫.)

൩൦.) ചോ. യേശു ക്രിസ്തൻ ആർ ആകുന്നു?
ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ,
ദിവ്യമാനുഷസ്വഭാവങ്ങൾ പിരിയാതെ, ചേൎന്നുള്ളോ
രു പുരുഷൻ തന്നെ.

൩൧.) ചോ. യേശുക്രിസ്തനെ ചൊല്ലി നിന്റെ വിശ്വാസപ്രമാ
ണം എങ്ങിനെ?
ഉ. ദൈവത്തിന്റെ ഏകജാതനായി നമ്മുടെ ക
ൎത്താവായ യേശുക്രിസ്തങ്കലും ഞാൻ വിശ്വസിക്കു
ന്നു. ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊന്ത്യപിലാ
ത്തന്റെ താഴെ കഷ്ടമനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മരി
ച്ചു, അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗാരോഹണമായി, സൎവ്വ
ശക്തപിതാവായ ദൈവത്തിൻറെ വലഭാഗത്തിരി [ 12 ] ക്കുന്നു. അവിടെനിന്നു ജീവികളോടും മരിച്ചവരോടും
ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും

൩൨.) ചോ. യേശു ക്രിസ്തൻ പിതാവിൽനിന്നു യുഗാദികൾക്കു
മുമ്പെ ജനിച്ച സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്ന
ത് എങ്ങിനെ?
ഉ. വിശുദ്ധവേദത്തിന്റെ സ്പഷ്ടസാക്ഷ്യങ്ങ
ളെ കൊണ്ടത്രെ. അതിനാൽ, അവൻ ദൈവത്തിന്റെ
ഏകജാതനും (യോ. ൩, ൧൬.) സ്വപുത്രനും എന്നും
(രോമ. ൮, ൩൨.) സൎവ്വത്തിന്മേലും ദൈവമായി യുഗാ
ദികളോളം വാഴ്ത്തപ്പെട്ടവൻ എന്നും (രോമ. ൯, ൫.) സ
ത്യദൈവവും നിത്യജീവനും എന്നും (൧ യോ ൫, ൨൦.)
വിളങ്ങുന്നു.

൩൩.) ചോ. ഈ യേശുക്രിസ്തനെ വീണ്ടെടുപ്പുകാരൻ എന്നു
പറവാന്തക്കവണ്ണം അവൻ നിണക്കായി എന്തു ചെയ്തു എന്തു അനു
ഭവിച്ചു?
ഉ. ഒന്നാമതു അവൻ എനിക്ക് വേണ്ടി സകല
വേദധൎമ്മത്തെയും നിവൃത്തിച്ചു, പിന്നെ എനിക്കു
വേണ്ടി ക്രൂശിന്റെ കഷ്ടമരണങ്ങളെയും അനുഭവി
ച്ചു, (രോമ. ൪, ൨൫.) നമ്മുടെ പിഴകൾ നിമിത്തം
ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തിന്നായി ഉ
ണൎത്തപ്പെട്ടും ഇരിക്കുന്നു.

൩൪.) ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തൻ
നിണക്ക് എന്തെല്ലാം സമ്പാദിച്ചു?
ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാ
രിച്ച് എന്റെ സകല പാപങ്ങളെയും ക്ഷമിച്ചു വി
ടുന്നതും എന്ന നല്ലവൻ എന്നും നീതിമാൻ എന്നും
പ്രിയമകൻ എന്നും കൈക്കൊള്ളുന്നതും എന്നേക്കു [ 13 ] മുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും തന്നെ
ക്രിസ്തൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫.) ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നി
ണക്ക് യോഗ്യത എങ്ങിനെ വരുന്നു?
ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ
അത്രെ.

൩൬.) ചോ. സത്യവിശ്വാസം എന്നു പോൽ?
ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വി
ചാരിച്ചു, എന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ
ആക്കുകയും, എന്നേക്കും രക്ഷിക്കയും ചെയ്യും എന്നു
വെച്ചു, അവനെ ഇളകാതെ ആശ്രയിക്കുന്നതത്രെ.
(യോ. ൩, ൧൬.) ദൈവം ലോകത്തെ സ്നേഹിച്ച
വിധമാവിതു: തന്റെ ഏകജാതനായ പുത്രനിൽ
വിശ്വസിക്കുന്നവൻ ആരും നശിച്ചു പോകാതെ,
നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അവനെ ത
രുവോളം തന്നെ. (സ്നേഹിച്ചതു.)

൩൭.) ചോ. യേശുക്രിസ്തനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ
കഴിവുണ്ടോ?
ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പോരാ,
(൧ കൊരി. ൧൨, ൩.) വിശുദ്ധാത്മാവിലല്ലാതെ, യേശു
കൎത്താവെന്നു പറവാൻ ആൎക്കും കഴികയില്ല.

൩൮.) ചോ. വിശുദ്ധാത്മാവെകൊണ്ടുള്ള നിന്റെ വിശ്വാസ
പ്രമാണം എങ്ങിനെ?
ഉ. വിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടാ
യ്മയാകുന്ന ശുദ്ധ സാധാരണസഭയിലും പാപ
മോചനത്തിലും ശരീരത്തോടു ജീവിച്ചെഴുനീല്ക്കുന്ന
തിലും നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. [ 14 ] ൩൯.) ചോ. വിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന
സത്യദൈവം തന്നെയൊ?
ഉ. അതെ, വേദപുസ്തകത്തിൽ അവനു ദൈവ
നാമങ്ങൾ ദൈവഗുണങ്ങൾ ദൈവക്രിയകൾ ദൈ
വമാനം ഇവ എല്ലാം കൊള്ളുന്നപ്രകാരം കാണ്മാൻ
ഉണ്ടു, (അപോ. ൫, ൩. ൧ കൊരി. ൨, ൧൦. രോമ. ൧൫,
൧൩. മത്ത. ൧൨, ൩൧.)

൪൦.) ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റുപറയുന്നത് എ
ല്ലാം ഹൃദയം കൊണ്ടും വിശ്വസിച്ചാൽ, ഈ വിശ്വാസത്തിന്റെ ഫലം
എന്താകുന്നു?
ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യേശു
ക്രിസ്തൻ നിമിത്തം എന്നെ നല്ലവനും വിശുദ്ധനും
എന്നെണ്ണിക്കൊള്ളുന്നത അല്ലാതെ, പ്രാൎത്ഥിപ്പാനും
ദൈവത്തെ അബ്ബാ പിതാവെ എന്നു വിളിപ്പാനും
അവന്റെ കല്പനകളിൻപ്രകാരം നടപ്പാനും വിശു
ദ്ധാത്മാവ് എനിക്കു നല്കപ്പെടുന്നത് തന്നെ ഫലം
ആകുന്നതു.

൪൧.) ചോ. വിശ്വാസത്തിന്റെ ഒന്നാം ഫലം എന്തു?
ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ
പാപങ്ങളെ ക്ഷമിച്ചു വിട്ടു, ക്രിസ്തന്റെ നീതിയെ
എനിക്ക് കണക്കിട്ടു, അതു ഹേതുവായി സകല കരു
ണകളെയും പറഞ്ഞു തരുന്നതു തന്നെ.

൪൨.) ചോ. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള
രണ്ടാം ഫലം വിശ്വാസത്തിൽനിന്നു ജനിക്കുന്നില്ലയോ?
ഉ. ജനിക്കുന്നു, ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും
ദൈവയോഗ്യമായി നടപ്പാനും തക്കവണ്ണം വിശ്വാ
സത്താൽ മേല്ക്കുമേൽ വിശുദ്ധാത്മാവ് തന്നെ എനി
ക്ക് കിട്ടുന്നുണ്ടു. [ 15 ] പ്രാൎത്ഥനാദ്ധ്യായം. (൪൩—൪൬.)

൪൩.) ചോ. പ്രാൎത്ഥന എന്നത് എന്തു?
ഉ. ലൌകികത്തിലും ആത്മികത്തിലും നന്മയെ
എത്തിപ്പാനൊ തിന്മയെ വൎജ്ജിപ്പാനോ ദൈവ
ത്തെ നോക്കി വിളിക്കുന്നതത്രെ പ്രാൎത്ഥന ആകുന്നു.

൪൪.) ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗി
യും ഏറിയത് എന്തൊന്നു ആകുന്നു?
ഉ. ക്രിസ്തൻ താൻ നമുക്കു പഠിപ്പിച്ചു തന്നത
ത്രെ. അതാവിതു: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പി
താവെ, നിന്റെ നാമം വിശദ്ധീകരിക്കപ്പെടേണ
മെ! നിന്റെ രാജ്യം വരേണമെ! നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ!
ഞങ്ങൾ്ക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ! ഞ
ങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നത് പോലെ ഞ
ങ്ങളുടെ കടങ്ങളെ വിട്ടു തരേണമെ! ഞങ്ങളെ പരീ
ക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമെ! രാജ്യവും ശക്തിയും തേജസ്സം യു
ഗാദികളിലും നിണക്കല്ലൊ ആകുന്നു. ആമെൻ.

൪൫.) ചോ. എങ്ങിനെ പ്രാൎത്ഥിക്കേണം?
ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു ഏ
കാഗ്രതയും അനുതാപവും പൂണ്ടു, ഹൃദയത്തിലും പുറ
മെ ഭാവത്തിലും താഴ്മയുള്ളവനായി സത്യവിശ്വാസ
ത്തോടും യേശുക്രിസ്തന്റെ നാമത്തിലും പ്രാൎത്ഥി
ക്കേണം.

൪൬. ) ചോ. ഇപ്രകാരമുള്ള പ്രാൎത്ഥനെക്ക എന്തു വാഗ്ദത്തം ഉണ്ടു?
ഉ. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയു
ന്നിതു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു [ 16 ] എന്തെല്ലാം യാചിച്ചാലും, അവൻ നിങ്ങൾ്ക്കു തരും
എന്നു നമ്മുടെ പ്രിയരക്ഷിതാവു അരുളിച്ചെയ്തു.
(യോ. ൧൬, ൨൩.)

൪൭.) ചോ. എന്നാൽ ദേവഭക്തിയോടുള്ള നടപ്പു വേണം എ
ങ്കിൽ, വിശ്വാസി എന്തൊന്നിനെ പ്രമാണമാക്കെണം?
ഉ. തന്റെ ഇഷ്ടവും തോന്നലും അല്ല, ലോക
ത്തിന്റെ പാപമൎയ്യാദകളും അല്ല; ദൈവത്തിന്റെ
ഇഷ്ടവും കല്പനകളുമത്രെ പ്രമാണമാക്കേണ്ടിയതു.


കല്പനാദ്ധ്യായം. (൪൮—൫൬.)

൪൮.) ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ
അറിവാറാകും?
ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വേ
ദപുസ്തകങ്ങളിൽ അടങ്ങിയ ദൈവവചനത്താൽ
അത്രെ.

൪൯.) ചോ. പഴയനിയമത്തിലെ ദേവകല്പനകൾ ഏവ?
ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവ
മാകുന്നു, ഞാനല്ലാതെ അന്യദേവകൾ നിണക്കുണ്ടോ
കരുത്.
൨. നിണക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരു
ത് അവറ്റെ കുമ്പിടുകയും സേവിക്കയും അരുതു.
൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുത്.
൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാ
നിക്ക.
൬. നീ കുല ചെയ്യരുത്. [ 17 ] ൭. നീ വ്യഭിചരിക്കരുത്.
൮. നീ മോഷ്ടിക്കരുത്.
൯. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറയ
രുതു.
൧൦. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂ
ട്ടുകാരന്റെ ഭാൎയ്യയേയും ദാസീദാസന്മാരെയും കാള
കഴുതയേയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോ
ഹിക്കരുത. (൨ മോ. ൨൦.)

൫൦.) ചോ. ഈ കല്പനകളുടെ സാരാംശം എന്താകുന്നു?
ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക
എന്നത്രെ. (മത്ത. ൨൨, ൩൭—൪൦.)

൫൧.) ചോ. ദൈവത്തെ സ്നേഹിക്ക എന്നത് എന്തു?
ഉ. ദൈവത്തെ സ്നേഹിക്ക എന്നതൊ, ദൈവ
ത്തെ പരമ ധനം എന്നു വെച്ചു ഹൃദയത്തോടെ പ
റ്റിക്കൊണ്ടും നിത്യം ഓൎത്തും, സൎവ്വത്തിന്നു മീതെ കാം
ക്ഷിച്ചും ഇരുന്നു, അവങ്കൽ ആനന്ദിച്ചും മുററും ത
ന്നേത്താൻ സമൎപ്പിച്ചും കൊണ്ടു, അവന്റെ ബഹു
മാനത്തിന്നായി എരിവുള്ളവനും ആക.

൫൨.) ചോ. കൂട്ടുകാരനെ സ്നേഹിക്ക എന്നത് എന്തു?
ഉ. കൂട്ടുകാരനെ സ്നേഹിക്ക എന്നതൊ അവനാ
യി ഗുണമുള്ളതു എല്ലാം ആഗ്രഹിക്കയും പക്ഷമന
സ്സാലെ വിചാരിക്കയും, വാക്കിനാലും ഭാവത്തിനാലും
പ്രിയം കാട്ടുകയും, ക്രിയയാലെ തുണെക്കയും അല്ലാ
തെ, അവന്റെ ബലഹീനതയേയും വിരോധത്തെ
യും കാന്തിയോടെ പൊറുത്തും സൌമ്യതയാലെ
അവനെ യഥാസ്ഥാനപ്പെടുത്തും കൊള്ളുന്നതത്രെ.

൫൩.) ചോ. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശോധന ചെ
യ്താൽ നിണക്കു എന്തു തോന്നുന്നു? [ 18 ] ഉ. ഞാൻ സംശയം കൂടാതെ, വലിയ പാപി
യാകുന്നു എന്നും, ദൈവം ഇഹത്തിലും പരത്തിലും
ശിക്ഷിക്കുന്നതിന്നു ഞാൻ പാത്രമെന്നും തെളിയുന്നു.

൫൪.) ചോ. പാപങ്ങളെക്കൊണ്ടു നിണക്കു സങ്കടം തോന്നു
ന്നുവോ?
ഉ. അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു
വിശ്വസ്തനായ സ്രഷ്ടാവും രക്ഷിതാവും കാൎയ്യസ്ഥ
നും ആയവനെ പല വിധത്തിലും കൂടക്കൂടെ മനഃ
പൂൎവ്വമായും ദുഃഖിപ്പിച്ചും കോപിപ്പിച്ചും കൊണ്ടതി
നാൽ, എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫.) ചോ. ദൈവത്തിന്റെ കോപം മാറി കനിവു തോന്നു
വാൻ ഒരു വഴി ഉണ്ടോ?
ഉ. സത്യമായുള്ള മാനസാന്തരവും, ദൈവത്തി
ങ്കലേക്കു തിരിയുന്നതും വഴിയാകുന്നതു.

൫൬.) ചോ. മാനസാന്തരം എന്നതു എന്തു?
ഉ. മാനസാന്തരം എന്നതൊ പാപങ്ങളെ ഹൃദ
യം കൊണ്ടു അറിഞ്ഞുകൊൾ്കയും ദൈവമുമ്പിലും ചി
ലപ്പോൾ മനുഷ്യരുടെ മുമ്പിലും ഏറ്റുപറകയും അ
നുതപിച്ചു വെറുക്കയും, യേശു ക്രിസ്തങ്കൽ വിശ്വ
സിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാൻ ഉത്സാ
ഹിക്കയും ചെയ്യുന്നതത്രെ.

൫൭.) ചോ. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒ
രു തുണ വരുന്നതു കൂടെ ആവശ്യം അല്ലയോ?
ഉ. ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്ന്
ആശ്രയവും പ്രാഗത്ഭ്യവും ഏറീട്ടു വലുതും, ഊക്കുള്ള
തും പിന്നെ ഓരോ സംശയഭയങ്ങളും ധൈൎയ്യക്കേടും
കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു. [ 19 ] തിരുവത്താഴത്തിൻ അദ്ധ്യായം. (൫൮—൭൩.)

൫൮.) ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസ
വും വൎദ്ധിപ്പിക്കുന്ന സാധനം എന്തു?
ഉ. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ അ
ത്താഴം തന്നെ.

൫൯.) ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നത്
എന്തു?
ഉ. തിരുവത്താഴം എന്നത് വിശദ്ധ മൎമ്മവും ദി
വ്യമായ ചൊല്ക്കുറിയും ആകുന്നു. അതിൽ ക്രിസ്തൻ
നമുക്ക് അപ്പത്തോടും വീഞ്ഞിനോടും കൂടെ തന്റെ
ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം സമ്മാനി
ച്ചു തരുന്നതുകൊണ്ടു, പാപമോചനവും നിത്യജീവ
നും ഉണ്ടെന്നു നിശ്ചയം വരുത്തുന്നു.

൬൦.) ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങി
യ സ്ഥാപനവചനങ്ങളെ പറക?
ഉ. കൎത്താവായ യേശു തന്നെ കാണിച്ചുകൊടു
ക്കുന്നാൾ രാത്രിയിൽ പന്തിരുവരോടും കൂടെ അത്താഴ
ത്തിന്നിരുന്നു, അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി,
നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾ്ക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു,
എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാ
രം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെ
യും എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു പറഞ്ഞിതു:
നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ
പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആ
കുന്നു, ഇതു പാപമോചനത്തിന്നായി നിങ്ങൾ്ക്കും അ
നേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം; ഇതിനെ [ 20 ] കുടിക്കുന്തോറും എന്റെ ഓൎമ്മക്കായിട്ടു ചെയ്വിൻ.
(൧ കൊരി. ൧൧, ൨൩—൨൫. മത്ത. ൨൬, ൨൬—൨൮.)

൬൧.) ചോ. തിരുവത്താഴത്തിൽ നിണക്ക് എന്ത് അനുഭവി
പ്പാൻ കിട്ടുന്നു?
ഉ. അപ്പരസങ്ങളോടും കൂട യേശുക്രിസ്തന്റെ
സത്യമായുള്ള ശരീരത്തെയും സത്യമായുള്ളു രക്ത
ത്തെയും ഞാൻ ഭക്ഷിച്ചു കുടിക്കുന്നു. (൧ കൊരി. ൧൦,
൧൬.) നാം ആശീൎവദിക്കുന്ന അനുഗ്രഹപാത്രം ക്രി
സ്തരക്തത്തിന്റെ കൂട്ടായ്മയല്ലയോ? നാം നുറുക്കുന്ന
അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

൬൨.) ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?
ഉ. തങ്ങളെ ശോധന ചെയ്വാൻ കഴിയുന്ന ക്രി
സ്ത്യാനൎക്കെല്ലാം നിയമിച്ചതു. (൧ കൊരി. ൧൧, ൨൮.)
മനുഷ്യൻ തന്നേത്താൻ ശോധന ചെയ്തിട്ടു വേണം
ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ കുടി
ച്ചും കൊൾ്വാൻ.

൬൩.) ചോ. തന്നെത്താൻ ശോധന ചെയ്ക എന്നത് എന്തു?
ഉ. താൻ തന്റെ ഹൃദയത്തിലും മനോബോധ
ത്തിലും പ്രവേശിച്ചുകൊണ്ടു, തന്റെ മാനസാന്തര
ത്തേയും വിശ്വാസത്തേയും പുതിയ അനുസരണ
ത്തേയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪.) ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നത്
എങ്ങിനെ?
ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറി
കയും, ദൈവത്തിന്മുമ്പാകെ ഏറ്റുപറകയും മന
സ്സോടെ വെറുക്കയും അനുതപിക്കയും ചെയ്യുന്നുവോ
എന്നു ആരാഞ്ഞു നോക്കുമ്പോഴത്രെ. [ 21 ] ൬൫.) ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നത് എ
ങ്ങിനെ?
ഉ. നാം യേശുക്രിസ്തനെ ഉണ്മയായി അറിക
യും അവന്റെ പുണ്യത്തിലും കരുണയിലും മാത്രം
ആശ്രയിക്കയും തിരുവത്താഴത്തിന്റെ സത്യബോ
ധം ഉണ്ടാകയും ചെയ്യുന്നുവോ എന്നു നല്ലവണ്ണം
ആരാഞ്ഞു നോക്കുമ്പോഴത്രെ.

൬൬.) ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെ
യ്യുന്നത് എങ്ങിനെ?
ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടുംകൊ
ണ്ടു, ദൈവപ്രസാദം വരുത്തി നടപ്പാനും, അവന്റെ
കരുണയാലെ ദൈവസ്നേഹത്തിലും കൂട്ടുകാരന്റെ
സ്നേഹത്തിലും ഊന്നി നില്പാനും നാം താല്പൎയ്യത്തോ
ടെ നിൎണ്ണയിച്ചുവോ എന്നു സൂക്ഷ്മമായി ആരാഞ്ഞു
നോക്കുമ്പോഴത്രെ.

൬൭.) ചോ. ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴ
ത്തിൽ ചേരുന്നവൎക്ക ഏതു ശിക്ഷകൾ അകപ്പെടും?
ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ. (൧കൊരി.
൧൧, ൨൯.) അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവർ ക
ൎത്താവിൻ ശരീരത്തെ വിസ്മരിക്കാഞ്ഞാൽ, തനിക്കു
താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു.

൬൮.) ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭ
വിച്ചാൽ തിരുവത്താഴത്തിലെ ഫലം എന്തു?
ഉ. എന്റെ വിശ്വാസം ഉറക്കെയും മനസ്സാ
ക്ഷിക്ക് ആശ്വാസം ലഭിക്കയും പാപങ്ങളുടെ മോച
നത്തിന്നു നിശ്ചയം കൂടുകയും നടപ്പിന്നു പുതുക്കം
വരികയും തന്നെ ഫലം ആകുന്നത്. [ 22 ] ൬൯.) ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്ക് എങ്ങി
നെ വഴി തുറന്നു വരും?
ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്ത
വൎക്കു പാപങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്ന
വൎക്കു മോചിപ്പാനും അതിന്നു അധികാരം ഉണ്ടു.

൭൦.) ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്ക് ആ
രാൽ വന്നു?
ഉ. കൎത്താവായ ക്രിസ്തനാലത്രെ. അവൻ ത
ന്റെ ശിഷ്യന്മാരോടു പറഞ്ഞിതു: (മത്ത. ൧൮, ൧൮.)
നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടിയാലും അതു
സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിമേൽ
എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴി
ഞ്ഞിരിക്കും എന്നല്ലാതെ, (യോ. ൨൦, ൨൩.) ആൎക്കെ
ങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു
മോചിക്കപ്പെടുന്നു, ആൎക്കെങ്കിലും പിടിപ്പിച്ചാൽ അ
വൎക്കു പിടിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ.

൭൧.) ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്ക്
എന്തു കടം ആകുന്നു?
ഉ. നാം കൎത്താവായ ക്രിസ്തനെയും അവന്റെ
മരണത്തെയും ഓൎക്കയും അവന്റെ നാമത്തെ സ്തു
തിക്കയും, ഹൃദയത്താലും ക്രിയകളാലും അവന്റെ ഉ
പകാരങ്ങൾ്ക്കായി കൃതജ്ഞത കാട്ടുകയും വേണ്ടതു.
(൧ കൊരി. ൧൧, ൨൬.)

൭൨.) ചോ. ക്രിസ്തന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന പ്രകാ
രം സ്പഷ്ടമായി പറയാമോ?
ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും, ചേ
ൎന്ന ശേഷവും ക്രിസ്തന്റെ ക്രൂശിലെ മരണത്തെ താ
ല്പൎയ്യത്തോടും വിശ്വാസത്തോടും കൂടെ ധ്യാനിക്കയിൽ [ 23 ] പ്രിയ രക്ഷിതാവ് ശരീരത്തെ ബലി കഴിച്ചും രക്ത
ത്തെ ഒഴിച്ചും കൊണ്ട്, എനിക്കും സൎവ്വലോകത്തിന്നും
പാപത്തെ ഇല്ലാതാക്കി, നിത്യ രക്ഷയെ സമ്പാദിച്ചു
കൊള്ളുമ്പോൾ, എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനി
ച്ചും ഇരിക്കുന്നു എന്നു നന്ന വിചാരിച്ചു കൊള്ളേ
ണ്ടതു.

൭൩.) ചോ. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്ന
തിന്റെ ഫലം എന്തു?
ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങ
ളാൽ അതി ക്രൂരവേദനകളും കൈപ്പുള്ള മരണവും
സംഭവിച്ചതുകൊണ്ടു, ഞാൻ പാപത്തിൽ രസിക്കാ
തെ, അതിനെ അശേഷം ഒഴിച്ചു മണ്ടിപ്പോകയും,
എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു കേ
വലം അവന്റെ ബഹുമാനത്തിന്നായി ജീവിക്കയും
കഷ്ടപ്പെടുകയും മരിക്കയും ചെയ്യേണ്ടതു. എന്നാൽ
എന്റെ അന്ത്യനേരത്തിൽ ഭയം കൂടാതെ, തേറിക്കൊ
ണ്ടു, കൎത്താവായ യേശുവെ, നിണക്കായി ഞാൻ
ജീവിക്കുന്നു, നിണക്കു കഷ്ടപ്പെടുന്നു, നിണക്കു മരി
ക്കുന്നു, ചത്തും ഉയിൎത്തും നിണക്കുള്ളവനാകുന്നു. യേ
ശുവെ, എന്നേക്കും എന്നെ രക്ഷിക്കേണമെ! എ
ന്നെ പറയുമാറാവു, ആമേൻ.