A Malayalam and English dictionary

രചന:ഹെർമൻ ഗുണ്ടർട്ട് (1872)
[ 436 ]
ഞേലുക ńēluγa (C. Tu. നേ —, C. ജോലു) To
hang as an ornament, to be dejected, ഞേന്നു
മരിക്ക=ഞാന്നു; കക്കുവാൻ പഠിച്ചാൽ ഞേലു
വാൻ പഠിക്കെണം prov.

v. a. ഞേത്തുക, better ഞേറ്റുക To let
dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി
ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ
ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the
cloth down to the ankles.
ഞേറ്റം, vu. — ത്തം ornamental hangings
(=ഞാലി).

ഞേറൽ No.=ഞാറൽ

ഞൊങ്കു=ചൊങ്കു, 2. a crooked hand.

ഞൊങ്ങണം see നൊ —.

ഞൊടി ńoḍi 1.=നൊടി Snap of fingerB V1.
2. a plant കരിഞ്ഞൊട്ടി (comp. p. 210) Samadera
pentapetala, Rh.
ഞൊട്ട (& നൊ —) cracking the joints of the
fingers, So. ഞൊട്ട ഒടിക്ക, പൊട്ടിക്ക V2.
ഞൊട്ടാഞൊടിയൻ see ഞെട്ടാ —.

ഞൊത്തുക ńottuγa To pull with one fruit
a second (as children in play), loc.

ഞൊറി So.=ഞെറി. [Nid 22.=കേല

ഞോള ńōḷa (No. നോള.) Saliva, ഞോള ചാടുക

ṬA
ട and the other linguals are hardly found as initials in Mal. words.
ടങ്കം ṭaṅgam S. 1.Stone-cutter's chisel. 2. mace
=വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)

ടങ്കണം ṭaṇgaṇam S. Borax (H. ṭaṇkār=പൊ
ങ്കാരം).

ടങ്കാരം ṭaṇgāram S. (Onomat.) Twang of a
bowstring, ഞാണൊലി, vu. ഡങ്കാരം q. v.

ടപ്പാൽ H. ṭappāl, & തപ്പാൽ Post; relay of
bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-
office; ട'ക്കാരൻ a post-man; ട'ക്കൂലി etc.

ടാപ്പു ṭāppu̥ (loc.) List, catalogue.

ടിക്കാനം see ഠി —.

ടിട്ടിഭം ṭiṭṭibham S. A lapwing. ടി'ത്തോടു ക
ലഹിച്ചു PT. — fem. ടിട്ടിഭി PT. 1.=കുളക്കോ
ഴി Tantr.

ടിപ്പു ṭippu A little box,=ചെപ്പു, ചിമിഴ്.

ടീക ṭīγa S. A commentary, glossary.

ടേക്കലം N. pr. വേക്കലം Becal. on old maps
Decla, ടേ'ത്ത് ഇരിക്കുന്ന പാളയം ചുരുക്കം TR.

ടോപം=ആടോപം Pride, being puffed.


ṬHA
ഠകാരം ṭhaγāram A small principality is com-
pared to the letter (ഠ. പോലെ).

ഠാണ H. ṭhāṇā (സ്ഥാനം) Place, station പാ
ളയം ചെന്നു ചുഴലി നമ്പ്യാരുടെ ഠാണയങ്ങളിൽ
ഒക്കയും ഇരുന്നു TR.

ഠായം ṭhāyam A kind of song? ഠാ'ങ്ങൾ ഗീതം
അപി നാദപ്രയോഗം HNK.

ഠിക്കാനം H. ṭhikānā Fixing; firm; abode.

ഠീപ്പു (H.?) N. pr. Tippu ഠീ. സുൽത്താൻ also
ട്ടീപ്പു & ഢീപ്പു TR.

[ 437 ]

ഡങ്കാരം=ടങ്കാരം, as കോദണ്ഡം തന്നുടെ ഡങ്ക
രം CG. (sic). — ബാണാസനത്തിന്റെ ഡങ്കാര
ഘോഷം Nal. [an hourglass.

ഡമരു ḍamaru S. A small drum shaped like

ഡംബരം ḍamḃaram S. (see ആഡ —) Riot,
grandeur, pomp. ഡ. കൊണ്ടു മുഴങ്ങിത്തുടങ്ങി
(clouds); അംബുജൻ തന്നുടെ ഡ. പോക്കും
നിൻപാദം CG. pride. ഡംബരം തവ ശമിക്കും
ആഹവേ CC. ഡ'മോടു പല രസസംഗമം
ChVr. imposing union of all sources of delight.

ഡംഭം ḍambham Tdbh. of ദംഭം, Ostentation,
arrogance ഡംഭാദിദോഷം HNK. Generally
ഡംഭു, as അസുരൎക്കു ഡംഭു കളവാൻ Anj.
ഡംഭൻ a pompous person, also ഡംഭി. — .
denV. ഡംഭിച്ചിരിക്ക. to swagger.

ഡലായിത്ത് ḍalāyit (H. ḍhalayit) A peon
ഡലായിതനും TR.

ഡവാൽ (H. ḍūāli) A belt=പട്ട.

ഡവുൽ (H. ḍaul, shape) & ഡൌൽ An
estimate.

ഡാക്കു 1. H. ḍākū, Robbor. 2. H. ḍāk, the
post, "Dawk", (S. ദ്രാവകൻ).

ഡാഡിമം ḍāḍimam S. (& ദാ —) Pomegra-

ḌA

nate tree. ഡാ. തന്നുടെ നല്പഴം പൈങ്കിളി കൊ
ത്തി CG.

ഡിണ്ഡികൻ എന്നൊരു മക്വണം PT.; also:
ഡിങ്കിരാതൻ Mud. merely a IS. pr.

ഡിണ്ഡിമം ḍiṇḍimam S. A drum, മഡ്ഡു ഡി
ണ്ഡിമം KR.

ഡിംബം ḍimḃam S. Tumult.

ഡിംഭൻ ḍimbhaǹ S. Babe; fool ഖരഡിംഭൻ PT.

ഡില്ലി H. dilli & ഝില്ലി, ഢില്ലി Delhi
ഡി. യിൽ മീതേ ജഗഡില്ലി (old D.) prov.
ഡില്ലിപ്പാൎശാവു the Mogul Padishah.

ഡുണ്ഡുഭം ḍuṇḍubham S. Amphisbæna (=
ചേര) ഡു. ഓരോന്നെ മേനിയിൽ ചുറ്റി അ
ണ്ഡം കടിക്കും CG. (in hell); also ഡുണ്ഡുഭൻ.

ഡേരാ H. ḍērā A tent (കയമ Ar.)

ഡോമ്പർ ḍōmbar M. Tu. C. Tumblers, rope-
dancers. Arb. (S. ഡോംബ).

ഡോളി H. ḍōlī (S. ദോല) A litter, "Dooly."
ഡോളായമാനം T. M. like a swinging cot,
fluctuating.
ഡോളായന്ത്രം (med.) a vessel hung over the
fire by a string for boiling water, etc.
ഡോ. കെട്ടുക Tantr.

ഢക്ക ḍhakka S. & ഇടക്ക A large drum,
double drum ഢക്കാമൃദംഗതുടിതാളങ്ങൾ HNK.

ഢമാനം ḍhamānam & ടമാനം V1. Kettle-

ḌHA

drums, beaten before prinees. ഡമാനടിക്ക.

ഢാലം ḍhālam S. A shield.

ഢില്ലി see ഡില്ലി.

ണ Sign of one anna (൪ണ=4 As.).

ണത്താർ ṇattār=നൽത്താർ, in alph. song.
ണത്താരിൽമാനിനി Laxmi HNK.

ṆA

ണത്വം The quality of the letter ണ; ണത്വം
വരും പരിചു HNK.

"https://ml.wikisource.org/w/index.php?title=A_Malayalam_and_English_dictionary/ട-ണ&oldid=210286" എന്ന താളിൽനിന്ന് ശേഖരിച്ചത്