നമസ്കാരം Ghsspullut !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 20:30, 31 ജനുവരി 2014 (UTC)Reply

ഗദ്യരത്നാവലി തിരുത്തുക

നമസ്തേ! ഗദ്യരത്നാവലി എന്നൊരു താൾ തുടങ്ങിയതായി കണ്ടു. പക്ഷേ ഉള്ളടക്കം തലയും വാലുമില്ലാത്തപോലെ തോന്നി. ആരുടെ കൃതി, എന്നു പ്രസിദ്ധീകരിച്ചതെന്നൊന്നും കാണാനും ഇല്ല. ദയവായി മേൽപ്പടി വിവരങ്ങൾ താളിലോ സംവാദത്തിലോ രേഖപെടുത്തുമെന്നു വിചാരിക്കുന്നു. അതില്ലാത്തപക്ഷം ഉള്ളടക്കം പകർപ്പവകാശ പരിധിയിൽ വരുന്നതാണോ ഇവിടെ ചേർക്കാമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കിടയാക്കുകയും, നീക്കം ചെയ്യപ്പെടുകയും ആകാം. തിരുത്തലുകൾക്ക് എന്റെ വക ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:35, 3 ഫെബ്രുവരി 2014 (UTC)Reply

വർഗ്ഗം:WSDC2014SchoolPages തിരുത്തുക

വർഗ്ഗം:WSDC2014SchoolPages എന്ന താളിൽ വർഗ്ഗത്തിന് അനുചിതമായ ഉള്ളടക്കം ചേർത്തതായി കണ്ടു. അവിടെ അതാവശ്യമില്ലാത്തതിനാൽ നശീകരണ പ്രവർത്തനമായി കണ്ട് അതിനെ നീക്കിയിട്ടുണ്ട്. പുസ്തകങ്ങളെ അതാതിന്റെ താളുകളിൽ മാത്രം ചേർക്കാൻ ശ്രദ്ധിക്കുക. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:26, 10 ഫെബ്രുവരി 2014 (UTC)Reply

സഹായം ആവശ്യമാണോ? തിരുത്തുക

താങ്കളുടെ തിരുത്തലുകൾ നോക്കിയപ്പോൾ, ഉള്ളടക്കം എവിടെ ചേർക്കണം എന്നു സംശയിക്കുന്നതുപോലെ തോന്നി. ഒരേ ഉള്ളടക്കം താൾ:Gadya Ratnavali part-2.pdf/1 ഇവിടെയും, ഗദ്യരത്നാവലി ഇവിടെയും പിന്നെ വർഗ്ഗം:WSDC2014SchoolPages ഇവിടെയും ചേർത്തു കണ്ടു. ഇവിടെയൊന്നുമല്ല ഇതു ചേർക്കേണ്ടത്. ആ ഉള്ളടക്കം വരുന്ന താളിലാണ്. ഇത് റ്റൈപ്പു ചെയ്തത് ഏതു താൾ നോക്കിയാണോ ആ താളിന്റെ കണ്ണിയിലാണ് ഇതു ചേർക്കേണ്ടത്. മറ്റിടങ്ങളിൽ ചേർക്കുന്നത് അനുചിതവും അനാവശ്യവുമായിരിക്കും. സഹായം ചോദിക്കാൻ മറക്കരുത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:35, 10 ഫെബ്രുവരി 2014 (UTC)Reply