നമസ്കാരം Kottackadan !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- Vssun (സംവാദം) 18:52, 30 ഏപ്രിൽ 2012 (UTC)Reply

രാമരാജാബഹദൂർ തിരുത്തുക

ഗ്രന്ഥശാലയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം ചെയ്യുന്നു. സൂചികയുടെ സംവാദം:Ramarajabahadoor.djvu കാണുക. പേടിയോ മടിയോ കൂടാതെ ധൈര്യമായി എഴുതുക, തിരുത്തുക. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 18:54, 30 ഏപ്രിൽ 2012 (UTC)Reply

173-ആം പേജ് ഞാൻ ശ്രദ്ധിച്ചു. അതിൽ ൃ എഴുതുന്നത് ശരായായല്ല വരുന്നത് എന്ന പോരായ്മ മാത്രം ഒറ്റനോട്ടത്തിൽ കണ്ടു. മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പ്രൂഫ് നോക്കുന്നവർ സൂചിപ്പിക്കും. ധൈര്യമായി പണി തുടരുക. താളുകളിൽ ഒപ്പുവക്കരുത്. ഒപ്പ് സംവാദം താളുകളിൽ മാത്രം വയ്ക്കുക. --Vssun (സംവാദം) 07:34, 1 മേയ് 2012 (UTC)Reply
താളിന്റെ സംവാദം:Ramarajabahadoor.djvu/34 കാണുക. --Vssun (സംവാദം) 02:15, 2 മേയ് 2012 (UTC)Reply

ന്റ തിരുത്തുക

ന്റ ടൈപ്പ് ചെയ്യുന്നത് ശരിയായല്ല എന്നു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലിപ്യന്തരമാണ് ഉപയോഗിക്കുന്നതെങ്കിൽ nta എന്നീ അക്ഷരങ്ങൾ ഉപയോഗിക്കുക. ഇൻസ്ക്രിപ്റ്റാണെങ്കിൽ vdJ (അതായത് ന, ്, റ എന്നിവ) ന്റ ടൈപ്പ് ചെയ്യാനായി ഉപയോഗിക്കുക.

വിൻഡോസിൽ കാർത്തിക ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ജലി പോലുള്ള ഫോണ്ടുകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 17:45, 2 മേയ് 2012 (UTC)Reply

ഞാൻ ആദ്യം ലിപ്യന്തരണം ആണ് ഉപയോഗിച്ചത്. ഇൻസ്ക്രിപ്റ്റ് ടൈപ്പിംഗ് അറിയാമെന്നതിനാലും ആ കഴിവ് നഷ്ടപ്പെടുത്തണ്ട എന്ന ആഗ്രഹത്താലും ഇന്ന് മുതൽ എഴുത്ത് ഇൻസ്ക്രിപ്റ്റിലേക്ക് മാറ്റി. പക്ഷെ, ഇൻസ്ക്രിപ്റ്റിൽ ൻറ എന്നടിച്ചാലേ കറക്ട് ആയി വരികയുള്ളൂ. അതായത് ‌vd}J എന്ന കീ ഉപയോഗിച്ചാലേ അത് വരൂ. എന്നാൽ ഇവിടെ vdJ എന്ന് മാത്രം റ്റൈപ്പ് ചെയ്താൽ മതിയാകും എന്ന്. പക്ഷേ പുതിയ ശീലം കൈയ്യിലേക്കത്ര വഴങ്ങുന്നില്ല.
ഞാൻ ഉപയോഗിക്കുന്ന ഫോണ്ട് --- ML-TT Karthika
അഞ്ജലി ഫോണ്ട് ഉപയോഗിക്കുമ്പോൾ വേറെ ലറ്ററ് വരുന്നു. —ഈ തിരുത്തൽ നടത്തിയത് Kottackadan (സം‌വാദംസംഭാവനകൾ)
ഇവിടെ മാത്രമല്ല, മറ്റിടങ്ങളിലും ഇൻസ്ക്രിപ്റ്റിൽ ന, ്, റ എന്ന കോമ്പിനേഷനാണ് ന്റക്ക് വേണ്ടി ഉപയോഗിക്കുന്നത്. കാർത്തിക ഉപയോഗിച്ചാൽ അത് ശരിയായി കാണാൻ പറ്റില്ല. കാർത്തിക, ൻറ (vd]J) എന്നടിച്ചാലേ ശരിക്ക് കാണിക്കൂ. അതുകൊണ്ട് വിൻഡോസിൽ കാർത്തിക മാറ്റി അഞ്ജലിയോ അരുണയോ ഉപയോഗിക്കാം. w:സഹായം:മലയാളം വായിക്കാൻ എന്ന താളിൽ ഉപയോഗിക്കാവുന്ന ഫോണ്ടുകളെക്കുറിച്ച് വിവരണമുണ്ട്. --Vssun (സംവാദം) 02:24, 3 മേയ് 2012 (UTC)Reply

ശലഭപുരസ്കാരം തിരുത്തുക

  ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 03:56, 4 മേയ് 2012 (UTC)Reply

പ്രൂഫ് റീഡ് തിരുത്തുക

ഇങ്ങനെ ഒരു താൾ പ്രൂഫ് നോക്കിക്കഴിഞ്ഞ് സേവ് ചെയ്യുമ്പോൾ താഴെയുള്ള മഞ്ഞ ബട്ടൺ ഞെക്കി പ്രൂഫ് വായിച്ചതായി അടയാളപ്പെടുത്തൂ. --Vssun (സംവാദം) 10:56, 8 മേയ് 2012 (UTC)Reply

ഒരു താളിലെ വാക്കുകളെല്ലാം ചിത്രത്തിലേതുമായി ഒത്തുനോക്കിയെങ്കിൽ ധൈര്യമായി പ്രൂഫ് വായിച്ചതായി അടയാളപ്പെടുത്തിക്കോളൂ. എഴുതിയത് പുലിയോ എലിയോ എന്ന് നോക്കേണ്ടതില്ല :-). പിന്നെ, എഴുതുന്നതും പ്രൂഫ് വായിക്കുന്നതും ഒരാളാവാതിരുന്നാൽ പെട്ടെന്ന് തെറ്റുകൾ കണ്ടെത്താനാകും. സധൈര്യം പ്രൂഫ് വായിക്കാനും വായിച്ചതായി അടയാളപ്പെടുത്താനും വീണ്ടും അഭ്യർത്ഥിക്കുന്നു.--Vssun (സംവാദം) 18:42, 8 മേയ് 2012 (UTC)Reply
 
You have new messages
നമസ്കാരം, Kottackadan. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സഹായം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Kottackadan. താങ്കൾക്ക് താളിന്റെ സംവാദം:Ramarajabahadoor.djvu/305 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Kottackadan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:48, 17 നവംബർ 2013 (UTC)Reply

Indic Wikisource Proofreadthon II 2020 തിരുത്തുക

Sorry for writing this message in English - feel free to help us translating it