വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സഹായം)

വിക്കിഗ്രന്ഥശാല പഞ്ചായത്ത്
വിക്കിഗ്രന്ഥശാല പഞ്ചായത്ത്
വിക്കിഗ്രന്ഥശാല പഞ്ചായത്ത്

മലയാളശാകുന്തളം തിരുത്തുക

ഏ.ആർ. രാജരാജവർമ്മയുടെ മലയാളശാകുന്തളം കിട്ടിയിട്ടുണ്ട്. അതിൽ പദ്യവും ഗദ്യവും ഇടകലർത്തിയാണ്‌ നൽകിയിട്ടുൾലത്. അത് എങ്ങനെ ചേർക്കണം ?? മറുപടി പ്രതീക്ഷിക്കുന്നു. ‌‌--സുഗീഷ് 08:23, 5 മാർച്ച് 2010 (UTC)[മറുപടി]

താങ്കളുടെ താല്പര്യത്തിൽ സന്തോഷിക്കുന്നു. ഇവിടെ തുടങ്ങിയിട്ടിട്ടുണ്ട്. സാമ്പിളും തുടങ്ങിയിട്ടിട്ടുണ്ട്. റെൻഡറിങ്ങിൽ എന്തരൊക്കെയോ പ്രശ്നങ്ങൾ. കാരണം പിടികിട്ടുന്നില്ല. ഏതായാലും കോപ്പി തയ്യാറാക്കിക്കൊള്ളൂ. തിരുത്തലുകൾ പിന്നെ ആവാലോ. എന്റെ എല്ലാ വിധ സഹകരണവും ഉണ്ടാവും.

NB (എല്ലാവരോടും):പഴയ കൃതികൾ പലതും എന്റെ പക്കലുണ്ട്. സമയം തീരെ ഇല്ലാത്തതിലാണ്‌ ഖേദം. ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ സ്കാൻ ചെയ്ത് അയച്ചുതരാം. ഉള്ളൂരിന്റെ കാര്യം ആരെങ്കിലും സഹായിക്കാമെങ്കിൽ കുമാരനാശാൻ പോലെ വിജയമാക്കാം.--തച്ചന്റെ മകൻ 12:09, 5 മാർച്ച് 2010 (UTC)[മറുപടി]


പകർപ്പവകാശം കഴിയുന്നത്?? തിരുത്തുക

പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞിട്ടോണോ അതോ രചയിതാവ് മരിച്ചിട്ട് 60 വർഷം കഴിഞ്ഞാണോ ഒരു പുസ്തകം നമുക്കിവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നത്?? --കോട്ടക്കാടൻ 18:22, 10 മേയ് 2012 (UTC)

ഇന്ത്യയിലെ പകർപ്പവകാശനിയമം അനുസരിച്ച് രചയിതാവിന്റെ മരണശേഷം 60 വർഷം വരെ കൃതിയുടെ പകർപ്പവകാശം നിലനിൽക്കും. അതു കഴിഞ്ഞാലേ നമുക്കിവിടെ ഉൾപ്പെടുത്താനാകൂ. എന്നാൽ അതിനുമുൻപ് പകർപ്പവകാശ ഉടമ സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചാലും നമുക്കിവിടെ ഉൾപ്പെടുത്താനാകും. അത്തരത്തിലുള്ള ഒരു കൃതിയും ഗ്രന്ഥശാലയിലുണ്ട്. --Vssun (സംവാദം) 18:39, 10 മേയ് 2012 (UTC)[മറുപടി]

ഒരു അന്യഭാഷയിലുളള പുസ്തക മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ വിവർത്തനം ചെയ്ത ആളുടെ മരണത്തിനുശേഷമാണോ ആ പുസ്തകത്തിന്റെ രചയിതാവിന്റെ മരണത്തിനു അറുപതുവർഷം കഴിഞ്ഞാണോ ആ പുസ്തകം പകർപ്പവകാശമുക്തമാകുന്നത്???The Da Vinci Code (സംവാദം) 04:31, 9 ഒക്ടോബർ 2016 (UTC)[മറുപടി]

ഫോര്മാറ്റ് തെറ്റുന്നു തിരുത്തുക

നമസ്കാരം ഞാൻ ചട്ടമ്പിസ്വാമികളുടെ സമ്പൂര്ണ്ണ കൃതികൾ സമാഹരണയജ്ഞത്തിലേക്ക് ഒരു താൾ ടൈപ്പ് ചെയ്തു കയറ്റി. ഞാൻ "വരമൊഴി"യിൽ അടിച്ചിട്ട് ഇങ്ങോട്ട് പകര്ത്തുക ആയിരുന്നു. പക്ഷേ ഞാൻ ആ ടെക്സ്റ്റ് മുഴുവൻ ഒരു വരിയിൽ ആയിപൊയി. അത് വിക്കി ഫോര്മാറ്റിൽ ആയില്ല. അതുകൊണ്ട് ഞാൻ തന്നെ നിര്ദ്ദിഷ്ട ഇടങ്ങളിൽ "എന്റര്" കീ അമര്ത്തേണ്ടി വരുന്നു. ഇത് വളരെ ബുദ്ധിമുട്ടായിട്ട് തോന്നുന്നു. ഇതിൻ ഒരു പരിഹാരം കാണാമോ? അത് കൂടാതെ ലിനക്സിനുള്ള "മൊഴി" ഉപയോഗിക്കുമ്പോൾ എനിക്ക് "ർ" എന്ന അക്ഷരം കിട്ടുകയില്ല. അതിന് പകരം "ര്" എന്നാൺ വരുന്നത്. (ഉദാഹരണം: വര്ത്തമാനം) പിന്നെ "ഋ" കിട്ടില്ല. അതിന്് പകരം "റ്" ആണ് വരുന്നത്(ഉദാഹരണം: ക്റ്ത്യം) . എന്തു ചെയ്യും?--ബാലു

ചട്ടമ്പിസ്വാമികളുടെ സമാഹാരപദ്ധതിയിൽ കൂടിയതിന് ഒരു  . ഗ്നൂലിനക്സിലെ ഏത് ഡിസ്ടിബ്യൂഷനാണ് ഉപയോഗിക്കുന്നത്? പതിപ്പ് ? വരമൊഴി അധികം ഉപയോഗിച്ചിട്ടില്ല. ഉബുണ്ടു/ലിനക്സ് മിന്റ്/ഡെബിയൻ എന്നിവയിൽ ഐബസ്സ് ഉപയോഗിച്ച് സ്വനലേഖയും മൊഴിയും ഇൻസ്ക്രിപ്റ്റിലുമാണ് ടൈപ്പ് ചെയ്യുന്നത്.--മനോജ്‌ .കെ 16:47, 11 ജൂലൈ 2012 (UTC)[മറുപടി]


ഉബുണ്ടു 12.04 ആണ് ഉപയോഗിക്കുന്നത്. ഐബസ്സ് തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. സാരമില്ല. ഞാൻ ഇപ്പോളാണ് എഴുത്തുപകരണം കണ്ടത്. അത് വളരെ ഉപയോഗപ്രദമാണ്.--ബാലു (സംവാദം) 17:27, 11 ജൂലൈ 2012 (UTC)[മറുപടി]

എനിക്കും സമാനമായ പ്രശനം ഉണ്ട്. ലിപ്യന്തരണം ഉപയോഗിച്ച് " ൻ്റെ "(nte )എന്ന് ടൈപ്പ് ചെയ്യുമ്പോൾ "ന്റെ" എന്നാണ് വരുന്നത്. ആരെങ്കിലും ഒന്നു ശരിയായ രീതി പറഞ്ഞു തരാമൊ? Johnsonkg (സംവാദം) 07:54, 30 ഏപ്രിൽ 2019 (UTC)[മറുപടി]

@ഉ:Johnsonkg ഫോണ്ടിന്റെ പ്രശ്നമാകാനാണ് സാധ്യത. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:21, 3 മേയ് 2019 (UTC)[മറുപടി]
Google Input Tools ഉപയോഗിക്കുമ്പോൾ ശരി ആകുന്നുണ്ട് .Johnsonkg (സംവാദം) 05:18, 5 മേയ് 2019 (UTC)[മറുപടി]

Could someone please help me to Merge two account to one global Account. Currently I have a Global Account named Sajesh.Sukumaran, But I need to merge "Sajesh" User to Sajesh.Sukumaran and use Sajesh.Sukumaran Onwards how to do this? Why I need to do this because I tried to make my ml.wikisource.org "Sajesh" account to Global and found someone else are having "Sajesh" Account in ml.wikipedia.org(May be It is Me but I could't recognize the Email what I used there).Apreciated you help. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 10:14, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അങ്ങനെ ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോനുന്നത്. ഒന്നെങ്കിൽ Sajesh എന്ന അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തി Sajesh.Sukumaran മാത്രം ഉപയോഗിച്ചാൽ മതി (യൂസർ പേജിൽ പഴയ അക്കൗണ്ട് ഉണ്ടായിരുന്നു എന്നു പരഞ്ഞ് ലിങ്ക് നൽകിയാൽ മതിയായിരിക്കും). അല്ലെങ്കിൽ Sajesh എന്ന അക്കൗണ്ട് ഒരു global account ആയി മാറ്റി (Special:MergeAccount) Sajesh.Sukumaran ഉപയോഗിക്കാതിരുന്നാലും മതി. ഏതായാലും കുഴപ്പമില്ല. Clockery (സംവാദം | enWS) 12:51, 24 മാർച്ച് 2014 (UTC)[മറുപടി]

വിക്കിപ്പീഡിയ കണ്ണി തിരുത്തുക

ഗ്രന്ഥശാലയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് അന്തർവിക്കി കണ്ണി കൊടുക്കുന്നത് എങ്ങനെയാണ്?-ബാലു (സംവാദം) 16:30, 24 ഡിസംബർ 2012 (UTC)[മറുപടി]

The Unicode Malayalam Bible posted in WIkisource is in Violation of CC-BY-SA license. The content should be removed unconditionally with immediate effect.—ഈ തിരുത്തൽ നടത്തിയത് Kaippally (സം‌വാദംസംഭാവനകൾ) 11:00, മാർച്ച് 24, 2014

എന്തു പറ്റി? താങ്കൾ തന്നെയല്ലേ ഇതിവിടെ ചേർത്തത്? :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:42, 24 മാർച്ച് 2014 (UTC)[മറുപടി]

സംവാദം:സത്യവേദപുസ്തകം#Attribution--മനോജ്‌ .കെ (സംവാദം) 06:53, 24 മാർച്ച് 2014 (UTC)[മറുപടി]

തലക്കെട്ടുകൾ തിരുത്തുക

താളുകളിൽ തലക്കെട്ടുകൽ ഉള്ളപ്പോൾ അതിനെയും കൂടി എഴുതണ്ടി വരുവോ? ഈ താളിനൊന്നും അങ്ങനെ കൊടുത്തിട്ടില്ല. വളരെ നന്ദി, ക്ലോക്കറി (സംവാദം | enWS) 10:44, 26 മാർച്ച് 2014 (UTC)[മറുപടി]

@ User:Clockery എല്ലാ താളിലും ഉള്ള തലക്കെട്ടുകൾ താൾ:ശതമുഖരാമായണം.djvu/7 ഇതിലുള്ളതു പോലെ ഒക്കെ headerലും footerലും ചേർക്കണം. ഇതല്ലാതെ അദ്ധ്യായത്തിന്റേതും മറ്റും തലക്കെട്ടുകൾ താങ്കൾ ചൂണ്ടിക്കാണിച്ചതു പോലെയുള്ളവ - ഉള്ളടക്കത്തിൽ തന്നെ ഉൾപ്പെടുത്തണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:32, 26 മാർച്ച് 2014 (UTC)[മറുപടി]

supernatural, ഭൂതം,sorcery മുതലായ വിഷയങ്ങളിൽ ഞാൻ റിസർച്ച് ചെയ്യുന്നു തിരുത്തുക

സഹായം കേരളത്തിലെ supernatural, ഭൂതം,sorcery മുതലായ വിഷയങ്ങളിൽ ഞാൻ റിസർച്ച് ചെയ്യുന്നു. അതിനു സഹായമായേക്കാവുന്ന literature, knowledgeസെന്റേഴ്സ് centers എന്തൊക്കെയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണ്. ഇവിടെ ആർകെങ്കിലും എന്തെകിലും sources - websites or ബുക്ക്സ് - ഉണ്ടെങ്കിൽ help ചെയ്യുക.—ഈ തിരുത്തൽ നടത്തിയത് 123.252.132.50 (സം‌വാദംസംഭാവനകൾ) 15:13, മേയ് 7, 2018