താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/9
@SIC - മലയാളം ൦ എഴുതുമ്പോൾ ദീർഘവൃത്താകൃതി പാടില്ലെന്നുണ്ടോ? --Vssun (സംവാദം) 08:13, 15 ഫെബ്രുവരി 2013 (UTC)
- പുസ്തകം പ്രകാരം 0-ത്തിന് 0(പുതിയ ലിപിയിലെ പൂജ്യം) തന്നെയാണല്ലോ ഉപയോഗിക്കുന്നത്, പക്ഷേ നമ്മൾ ഇവിടെ ഉപയോഗിക്കുന്ന ലിപിയിൽ ൦(എ-യുടെ പുള്ളിയെ നിവർത്തിയപോലുള്ള അക്കം) ആണു ഞാൻ കാണുന്നത്. പുസ്തക പ്രകാരം 0 ആണെങ്കിലും നമ്മുടെ അക്കം ശരിയാകുന്നില്ലല്ലോ എന്നോർത്തു ചെയ്തതാ. പറഞ്ഞപ്പോൾ എനിക്കു സംശയം വരുന്നു? ഇനി "൦" ഇത് സാധാരണ പൂജ്യം പോലെയാണോ ബാക്കിയെല്ലാരും കാണുന്നേ? എന്റെ ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:03, 15 ഫെബ്രുവരി 2013 (UTC)
ഇൻഡോ-അറബിക് അക്കങ്ങൾക്കൊപ്പമുപയോഗിക്കുന്ന പൂജ്യം (ചെറുതാക്കിയത്, ദീർഘവൃത്താകൃതിയിലുള്ളത്) തന്നെയാണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മലയാളം പൂജ്യം തനിവൃത്താകൃതിയിൽത്തന്നെയേ എഴുതാവൂ എന്നുണ്ടോ എന്നാണ് ചോദ്യം. --Vssun (സംവാദം) 09:15, 15 ഫെബ്രുവരി 2013 (UTC)
- പുസ്തകത്തിലെ പാഠങ്ങളിൽ തെറ്റില്ലെങ്കിൽ, അതുപോലെ തന്നെ വേണ്ടേ നമ്മൾ ഇവിടെ പകർത്താൻ? 0 പൂജ്യമായി കൊടുത്തിരിക്കുമ്പോൾ, വേറൊരു രീതിയിൽ നമ്മൾ എഴുതണോ എന്നൊരു സംശയം, പക്ഷേ ൦ ഈ പൂജ്യം കളയാനും മടി. അതുകൊണ്ടാണ് SIC ഇട്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:23, 15 ഫെബ്രുവരി 2013 (UTC)
നമ്മൾ അനുവർത്തിച്ചുവരുന്ന രീതിയിൽ മനു ചെയ്തത് ശരി തന്നെയാണ്. ദീർഘവൃത്താകൃതിയിൽ പൂജ്യം എഴുതിയാൽ, അത് മലയാളത്തിലെ പൂജ്യമല്ല എന്ന് പറയാനാവുമോ എന്നാണ് എന്റെ ചോദ്യം. --Vssun (സംവാദം) 09:39, 15 ഫെബ്രുവരി 2013 (UTC)
- പറവൂർ എന്നതിനു പകരം പറവൂൽ എന്നാണ് കാണുന്നത്. തെറ്റു തിരുത്തിയ താളിൽ മാറ്റം വരുത്താൻ എന്നെ അനുവദിക്കുന്നില്ല. ശരിയാക്കാമോ? --Drajay1976 (സംവാദം) 09:25, 5 മാർച്ച് 2013 (UTC)
@SIC ഇവിടെ ൦ എഴുതുമ്പോൾ എഴുതിയ SIC ഒഴിവാക്കാമെന്നാണ് എന്റെ അഭിപ്രായം. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിൽ ൦ അങ്ങനെയാണ് ഡിസ്പ്ലെ ചെയ്യുന്നത്. ഉദാഹരണമായി ഇവിടെ നല്കിയിരിക്കുന്ന പേജ്നമ്പർ നോക്കൂ.--സിദ്ധാർത്ഥൻ (സംവാദം) 15:14, 16 മാർച്ച് 2013 (UTC)