നഫീസത്ത് മാല
[ 1 ]

<poem>


ബിസ്മില്ലാഹിർറഹ്മാനിർറഹീം ബിസ്മിയും ഹംദും സ്വലാത്തും നൽ സലാമും മുന്നെ ബിള്ളി നഫീസത്ത് മാല ഞാൻ തുടങ്ങീടുന്നേ മുശ്ഫിഉൻ മുഫല്ലലുൻ മുഖദ്ദമുൻ നൂറുല്ലാഹ് മൂസ്വിലുൻ മുഹൈമിനുൻ മുബല്ലിഗുൻ സഅ്ദുല്ലാഹ് മുസ്ഥഫാ മുസ്വദ്ദിഖുൻ മുജീബുൻ ഹബീബുല്ലാഹ് മുൻദിറുൻ മുബശ്ശിറുൻ മുബർറുൻ കലീമുല്ലാഹ് മുസ്വ്‌ലിഹുൻ മുകർറമുൻ മുബീനും സ്വിറാത്വുല്ലാഹ് മുദക്കിറുൻ മുഖദ്ദസുൻ മുജാബുൻ നജിയ്യുല്ലാഹ് മുഖ്തഫിൻ മുഅമ്മിലുൻ മുഖീമുൻ സ്വഫിയ്യുല്ലാഹ് മുജ്തബാ മുദ്ദസിറുൻ മുത്വീഉൻ അബ്ദുല്ലാഹ് മുഖഫ്ഫിൻ മുഖീലുൽഅസറാത്തി കരീമുല്ലാഹ് മുസമ്മിലുൻ മുഹമ്മദുൻ മഹ്ദിൻ റസൂലുല്ലാഹ് ജികവർ അന്നബിക്കും ആല് അരികോരിലും സ്വലാത്ത്

ജിക സലാമും മാജിദേ നീ ചൊൽ സർജിനത്തേ [ 2 ]

അക്‌റമുൽ മുകർറമായ ത്വാഹാ മഊനത്തേ
അഹദവായെനിക്കിതിൽ യേകണം പെരുത്തേ
ഫെരിയ ഫേർ അബൂബക്കർ സ്വിദ്ദീഖിലും റളിയല്ലാഹ്
ഫൊലിവരേ ഉദക്കവും താ യൻദനിൽ യാ അല്ലാഹ്
അരശറാം ഫാറൂഖ് ഉമർ വലിയ്യിലും റളിയല്ലാഹ്
ആറ്റലേ കടാക്ഷവും ഈ നള്മിതിൽ യേകല്ലാഹ്
ഫിരിശരാം ഉസ്മാനുബ്‌നു അഫ്ഫാനിലും റളിയല്ലാഹ്
ഫ്‌റിയരേ ഉദക്കവും ഇമ്മാലയിൽ യേകല്ലാഹ്
കരുത്തരാം ഇമാം അലി ഫുലിയിലും റളിയല്ലാഹ്
കരുണരേ ഫൊരുത്തവും ഇക്കോർവയിൽ യേകല്ലാഹ്
അല്ലാഹ് തന്റെ അമ്പിനാലേ ആദരിത്ത് അമയ്‌ത്തേ
ഖാതിം അന്നബിന്റെ മകൾ ഫാത്വിമ ബീ ഫെത്തേ
നല്ല മകനായ ഹുസൈനാരിൽ ഉത്ഭവിത്തേ
നാദർ സൈദുബ്‌നു ഹസൻ യെന്നവരിൽ ജനിത്തേ
ബലിയ കണക്കിൽ സുഹ്‌റാ ബീക്ക് മൂന്നാമത്തെ
ഫേരമകളാകുമേ ഈ ബീവി നഫീസത്തേ
ചൊല്ലുവാൻ സനത്തിനാൽ നൂറും ഹദർ ഫത്തേ
ജബ തനിൽ ഫക്കായ മക്ക ദിക്കദിൽ ഉദിത്തേ
ഉദിത്ത് റബ്ബിൻ യേകൽ ഫോലെ തോനെ ഇബാദത്തേ
ഉൺമയിൽ ഇടവിടാതെ ദാഇമൻ യെടുത്തേ
മദിഫെടാ ജ്ഞാനം ഫലേതും ഖായമാൽ ഫദിത്തേ
മാനിആയ ബാഖിയോനിൽ ഫ്രിയമാൽ അടുത്തേ
ഉദി ഫകലിൽ ഒക്കെയും നൽ നോമ്പതും ഫുടിത്തേ
ഉറങ്ങിടാതെ രാവിൽ നിൻത് തൊളുതിടും സദത്തേ
ഫദിയും ബീസ് ഹജ്ജദയ് ഫനിൻദ് ബൻഗുണത്തേ
ഫറ്റി അഹ്ലുൽബയ്ത്തിലേറ്റം ഫോരിശാ ലഭിത്തേ
ദിഹ്നിൽ എന്നും അല്ലാഹ് എന്നുൾ നിനവേശിലാമത്തേ
ദിക്‌റ് തസ്ബീഹും തഹ് ലീൽ തന്നിൽ ഹാലാണയ്‌ത്തേ
ശുഹ്‌റത്തും നാമം മികുദി മാനലൈ ഫെരുത്തേ
ശുക്‌റിനാൽ ഹുദാ കൊതിത്ത് സുഹ്ദിൽ ഫ്‌റവേശിത്തേ
ഫഹ്മ് ഗൗസിൻ ഖുത്വുബുടെയും താനമേ ലഭിത്തേ
ഫാസിലും വളർമ കശ്ഫും ഏറി വിലായത്തേ
അഹ്ലുബൈത്തിൽപ്പെട്ട ബീവിയോർകളിൽ കനത്തേ
ആദരാ കറാമത്തും നൽ തകുദിയും മികത്തേ
മികവർ ഇസ്ഹാഖ് അത് യെന്നോവർ വേളിയും കഴിത്തേ
ബിന്റെ മാരർ കൂടെ മിസ്‌റാനദിൽ വസിത്തേ

[ 3 ]

ബികുടെ നീലെന്ന ഹറദിന്റൊളിഫ്ഫദയ് നിലത്തേ
വേളൈ മുഖമക്കനാ കൊണ്ട് അയ്യദയ് നടത്തേ
തകുദിയാനേ തനി ബീവിയിൽ തോനെ നിഅ്മത്തേ
താനവാനി നൽകിവിട്ട് യെൻകളേ ഹാജത്തേ
അഖില മിസ്‌റിൽ ഉള്ളവർക്ക് മേനിയും നിഅ്മത്തേ
ആണ്ടവൻ ഈ ബീവിയാലേ യേറ്റമിൽ കൊടുത്തേ
ആവേനും ഒരു യഹൂദി ബിൻതിനുൾ ദേഹത്തേ
ആകണേ കുറഞ്ഞ് കേട്ട് ശേഷിയും ക്ഷീണത്തേ
ചാറ്റിയൂളിൽ താവളാബി വുളുവുടെ ജലത്തേ
ഫാറ്റിയോളിൽ ഏറ്റതായ കീനുദം മാറ്റിത്തേ
ആ വിധം ബൻ നോവദൈ ബിദ്ദാവതും ക്ഷേമത്തെ
ആയതയ് കനിന്തവൾ കുടുംബം സഹിതത്തേ
കേവുലത്തിൽ നാവിനാലേ കൂരി ശഹാദത്തേ
ഹിർദ് കണ്ട് യഖീൻ ഉറച്ച് ദീനെ വിശ്വസിത്തേ
വിഷയം ഇന്നും കേളുവീൻ ഈ ബീവിയർ ഗുണത്തേ
ബിള്ളൈ ഒരു തള്ള ബുദ്ധി ഉള്ളകം കനത്തേ
വ്യസനമിൽ കരഞ്ഞ് നെഞ്ഞിൽ കൈവലിത്തടിത്തേ
ബേഖബറും ദുഃഖമാൽ ബീവിയർ മുനത്തേ
കുഴഞ്ഞ് ബൻദ് ചൊല്ലയ് യെന്നിൽ ഉണ്ട് അർബഅത്തേ
കുമരി മക്കളും യതീമാം നൻകൾ മഈശത്തേ
കഴിയുവാൻ ഫകൽ ഇരവിൽ നൂൽക്കുമെങ്കൾ ഖയ്‌ത്തേ
കദിത്തദ് ഫോൽ എട്ട് നള്‌വരേ നൂറ്റനൂലൊരുമിത്തേ
യെടുത്ത് കെട്ടി ഞാനതെന്റെ റഅ്‌സ് തന്നിൽ ബെത്തേ
ബേനമാൽ നടന്തിവൂദം ഉള്ള സൂഖകത്തേ
കണ്ടതുടനെ വിറ്റ് യെനിക്ക് കിട്ടിടും ഖീമത്തേ
കണക്ക് ഫോലെ രണ്ട് ഓഹരി ചെയ്തതയ് ഫകുത്തേ
ബദി അറുത്ത സംഖ്യയക്ക് ഭക്ഷണവും മറ്റേ
പകുതിയുൾ തുകയ്ക്ക് ഫഞ്ഞി വാങ്ങുവാൻ നിനയ്‌ത്തേ
നടന്തിടുമ്പൾ എൻ ശിരസ്സിൽ നിന്ന് നൂലിൻ കെട്ട്
നാടി ത്വയ്‌റ് റാഞ്ചി കൊണ്ട് ഫോയിദയ് എൻ മുത്തേ
മുത്ത് ബീവി കേട്ട് ദുആ ചെയ്ത സമയത്തേ
മുണ്ടി കൊഞ്ചം മാനുദർകൾ ബന്ദുബാളം ഉത്തേ
ഉത്ത് യമദേ കഫ്ഫലോദും ഫോദ് ലവ്ഹ് സത്തേ
ഊനമാൽ ആദർന്ദ് യേമദിൽ യേശി ഖൈറാനത്തേ
ബെത്തലിൽ ഉമദേ ഫേരും നാൻകളും ബിളിത്തേ
വേളെ ഒരു പക്ഷിയേയ്ക് നൂൽ അഖദാണയ്‌ത്തേ

[ 4 ] അത്തൊടുത്ത നാരം വാരും ദാരയിൽ അമർത്തേ

ആനദാൽ യമദും കഫൽ ആയി സലാമത്തേ മൊളിന്തവർ അഞ്ഞൂർ വെള്ളി ബീവിയിൽ കൊടുത്തേ മുർശിദർ ആ ഫിള്ള് കുല്ലും ഓതിയേ ശൈബത്തേ ബിളിത്തവരിൽ നൽകി ബുദ്ധി വാങ്കി സന്തോഷിത്തേ വേഗമിൽ നടന്നണഞ്ഞ് തന്റെ ബീടകത്തേ കിളവി ബാർത്ത ബിന്തിയോർകൾ തന്നിൽ അറിവിത്തേ കേട്ടവർകൾ മാഗുണത്തു ബീവി നഫീസത്തേ വളരെ ബാർത്തി ഖൈറ് കൊണ്ട് മദ്ഹദും ബിരുത്തെ ബല്ലവാ ഈ ബീവി ഹഖ്ഖാൽ ബീട്ടണേ ഹാജത്തെ അറിയുവീൻ മഗാഫിറെന്ന ഒരാള് ദിമ്മിയ്യത്തേ ആയൊരു സ്ത്രീയെ കല്ലിയാണമേ കശിത്തേ സിരിയവൾ ഒരാൺകിടാ മേനിൽ പ്രസവിത്തേ സ്‌നേഹമാലേ പോറ്റിയേറ്റം ആറ്റലാൽ വളർത്തേ ഉറയുവാൻ ആ കുട്ടിയെ അദ്‌നദിക്കകത്തെ ഉള്ളവർ ഫിടിത്ത് ഹബ്‌സാനദിൽ കെണിത്തേ അറിന്തവന്റെ അന്നയാള് അളുത് സൗജിലുത്തേ അംബരേ നമയ് നഫീസത്താണവർ ഇടത്തേ ഇടമിൽ ചെയ്തുറക്കുവീരേ നമ്മളിൽ ഭവിത്തേ ഇടങ്ങേറായ് തരിത്ത് മാരൻ ബീവിയർ മുനത്തേ അടുത്ത് വാർത്ത ചാറ്റിയേറ്റം സങ്കിടം കാണിത്തേ അൻദ് ഫോദിൽ മുത്ത് ബീവി നൽ ദുആ കുഫത്തേ ഉടനെ റബ്ബ് അത്തേട്ടം ഖബൂലാക്കിടയ് നിജത്തേ അന്ന് ഫാദിരാവിൽ കുട്ടി ബാശലിൽ അടിത്തേ അടിത്തെ ഓശാ കേട്ടവന്റെ ഉമ്മയാൾ ആശിത്തേ അത്തിരാൽ തുറന്ന് ബാതിൽ ദാട്ടനെ തരിത്തേ തരിത്തവന്റെ കൈഫുദിത്ത് കൺമുഖം മണത്തേ തരുളേ നീ ഹബ്‌സദിന്ന് യെങ്ങിനേ വന്നെത്തേ ഉരത്തവൻ ആതെന്റെ ഉമ്മാ കേളുവീൻ ഫലത്തേ ഉൺമ ഭാഷം ഞാന് കെണിയിൽ ദുഃഖമാൽ മുശിത്തേ ഇരിന്തിടുമ്പോൾ കണ്ടൊരു വളർമയുൾക്കരത്തേ ഇട്ടേ സലാസിൽ അതിനെ ഫൊട്ടുവാനൊരു സൗത്തേ തരമേ ഹീനിൽ യെന്നുടെ യെദിക്കകം ഖനിത്തേ ചങ്ങലെ തെരിത്ത് ഞാനും ഫോരെയ് ഈ സാഅത്തേ ഫാദലയ് തരിത്തവന്റേതായി സന്തോഷിത്തേ ഫാർത്തിടാമൽ അയ്യവളും കൂടെ ഏള്ഫത്തേ [ 5 ] ബീട് അഹ്ലോരുമേ ബൻദ് ബീയുടെ ഹസ്‌റത്തേ മികുതി നേശത്തോടെ നിൻത് ഓതി ശഹാദത്തേ കൂടി ദീനിൽ ഒക്കവർകൾ ബീവിയിൽ ഖിദ്മത്തേ ഗുണകരത്തിൽ ചെയ്തവർകൾ ഖൗഫിനാൽ നിലത്തേ ഫാടുവാൻ അതർവനത്തിൽ അല്ലഹ് അഹ്ലുൽ ബയ്‌ത്തേ ഫറ്റിയേറ്റം ആദരിത്തേ ഉരത്തിദാ ആയത്തേ മികുദി ബീ നഫീസത്തോരിൽ അൻഹാ റളിയല്ലാഹ് മിനുദരാൽ യെമെയ് മുറാദ് ആകയും ബീട്ടല്ലാഹ് ജികവരാം ശാഫിഈ ഇമാമ് എഫ്ഫരും അടുത്തേ ചെയ്തിടീക്കും തേട്ടം ഹദീസേറെയാൽ തരിത്തേ മികവരിൽ ദീനം ഭവിക്കുൽ ബീവിയോരിടത്തേ വിട്ടിടും ആളെ ശിഫാക്ക് തേട്ടമിൻ ഇടത്തെ സുഖമിനായി റബ്ബിനോട് തേടിടും ബീ സത്തേ സൂക്ഷമിൽ ശിഫാ ഉടയോൻ നൽകിടും ക്ഷണത്തേ യെന്നഫോലെ തങ്ങളിലേ മൗത്തിനുൾ ദണ്ണത്തേ യേശി മുൻ ആയക്കുംഫോലെ ബീവിയിൽ ആയത്തേ അന്ന് ബീ ഗുണത്തിനോതും തേട്ടമിൻ ഫകറത്തേ അഹദവൻ ലിഖാണവർക്ക് നൽകിടട്ടുരത്തേ ചൊന്നെ സാരം ഓർത്തെനിക്കുൾ അജലിദെന്നുരത്തേ ചുറ്റി നിൽക്കുന്നാളരോട് ഞാനിതിൽ മരിത്തേ യെന്ന് വരുകിൽ ബീവിയാളെ കൊണ്ട് നീ മയ്യിത്തേ യേനമാൽ തൊളുദിടീക്ക വേണമെന്ന് വസ്വിയ്യത്തേ ചാറ്റിയേ ഫിൻ തങ്ങളും ആരോഗമിൽ മരിത്തേ ചായലർ ജനാസത്തേ ബീ തന്നിലേ അണയ്‌ത്തേ ഉറ്റ ബീ മഅ്മൂമദായി തങ്ങളിൽ സ്വലാത്തേ ഒരുമയിൽ കിളർത്ത് ദുആ നേശമിൽ കദിത്തേ യേറ്റമിൽ കറാമത്തും നൽ കേളിയും ഫെരുത്തേ ഈ ബീവിയോർ റിസാ ഫരനേ യേകനിൽ സാദത്തേ ആറ്റലർ കരത്തിനാലേ ഖബ്‌റദയ് കുഴിത്തേ ആനദിൽ ഇറങ്കി നമാസ് ആടിടും നിദത്തേ ഇറയെ കോനിൽ യേറ്റം ശുക്‌റും ഓതിടും ഖുർആനേ ഈനമഅ്‌രിഫത്തിൽ ഫുക്ക് നൽവഴി ഫൂണ്ടാനേ മരതക ഫുന്നാര ബീ ഇബാദത്തെടുക്കുന്നേ മണ്ടകത്തിൽ ഉണ്ട് കൂടെ ഉണ്ടതിയിൽ നിന്നേ തിരിനാൾ കൂടും ഫോടും കൂടെ കൊള്ള കരമ് നീട്ടി തന്മതം പോലുള്ള തീനെ എടുത്ത് തിന്നും കാട്ടി [ 6 ] വരെശയ് ബീവിയിൽ മൗത്ത് വന്ന് ഹാളിറായിവഖ്‌ത്തേ വൈദിയൻ ഉരത്ത് നോമ്പേക്ഷിക്കുവാൻ ഉരത്തേ തരിത്തവരോട് ഓതി ഞാന് മുത്തിടാ സൗമാനേ തനിയവൻ നോമ്പോട് കൂടെ എന്നെ ഇഫ്ഫൾ താനെ മരണമാക്കും യെന്ന് ബിൻട് ഓതി അൻഅമത്തേ മാഇദ സൂറത്ത് തീരും മുമ്പ് മൗത്തായാനേ ഫെരിയവാ ഈ മുത്ത് ബീവിൽ യെന്നും റളിയല്ലാഹ് ഫിർഗുണർ ഫള് രലേ ഹാജത്തെങ്കളിൽ ബീട്ടല്ലാഹ് ഫിരിശ ബീവിക്ക് അന്ന് വയസ്സ് സാട്ടതും മൂന്നാണേ ഫെരിയരേ തുണ കാവൽ യെങ്കൾക്കേകണം മന്നാനേ മന്നവൻ തജല്ലിയാത്ത് അനുൻദിവരേ ഹഖ്ഖാൽ മാരണം ചതി സിഹ്‌റും കാക്കണം യാ അല്ലാഹ് യൊന്നിവർ മൗത്ത് ഹിജ്‌റ രണ്ട് നൂറും നാട്ടെ ഫൂരിത റമസാനിലുൾ ജുമുഅ രാവിൽ തിട്ടെ ഉണ്ണുവാൻ മിസ്‌റെന്ന ദിക്കിൽ ഉള്ള ബീട്ടിലൊക്കെ ഊറ്റദുഃഖം യേറ്റ് ബുകാ ഹുസ്‌നദും ഫരക്കേ ബന്നനേകം ലോകരും ബൻ സങ്കിടത്തിൽ നിക്കയ് ബന്നകം ഓരോന്ന് ബീവി മാരരും കദിക്കെയ് കദിത്തനതേ കൺമണീ ബിരുത്തരുൾ ബീവി ഖൽബിലേറ്റം ഫ്രിയമായ മാനിതപ്പൂ തേവീ മദിയിലും തെളിവ് കണ്ടേ ആറ്റലായ ശോഭീ മഹിമശീല ഗുണമണിഫൊരുൾ ബീരിദഫിറഭൂവീ മദിര നേശം മികന്തെ കരളേ യെന്നെയും വിട്ടല്ലോ മാറിടാ ക്ലേശമിൽ ഞാൻ മുങ്ങീയവനായല്ലോ ഇത് വിധം ഉരത്തവരേ നൽ ജനാസയാണേ എടുത്ത് ജനത്തുൽ ബഖീഇൽ കൊണ്ട് ഫോകുവാനേ ഫോകുവാൻ ഒരുങ്ങിടുന്നേ ഹാലദയ് നള്‌റത്തേ ഫോദിനൽ ഇസ്ഹാഖരിൽ മിസ്‌റ് ഉലകർ ഉത്തേ നാകരേ ഇഫ്ഫദിയിൽ തന്നെ മുത്ത് ബീവിയാരെ നല്ല ഫോൽ മറ ചെയ്തിടൂവിൻ നാഥരേ സൗജോരെ ബീകിദം അപേക്ഷയെ കൈക്കൊണ്ടിടാതെ നീർത്തി ബേളയിൽ ഇസ്ഹാഖരിൽ തിരുത്വാഹയർ ഉണർത്തി യേകവൻ മിസ്‌റാണദിൽ ഇറക്കിടും നിഅ്മത്തേ യെന്തിനാണ് ഉമദ് ഉപേക്ഷ ചെയ്യുന്നീയിദത്തേ കതിരബീവി മുൻ നമാസ് ചെയ്തിടാൻ കുഴിത്തേ ഖബ്‌റകം ജനാസയേ നൽ മഹിമയാൽ മറയ്‌ത്തേ [ 7 ] ഫദിയരിൽ അതിനാലേ മേനി മേൽമയും ഭവിത്തേ ഫാക്കിയത്തിരു ബീവിയാലേ യേറി സന്തോഷിത്തേ നദിയൊരാം നഫീസത്തോരിൽ നായകൻ കൊടുത്തേ നാണിയം വിലായത്തും നൽ കേളിയും ഗുണത്തേ ഉദിമതി ഫ്രകാശ ബീവിന്റെ ആദര ഗുണത്തെ എണ്ണി ഇബ്‌നു ഹജർ അത് യെന്നവർ ബിരിത്തെ ഓതുവാൻ ഇഫ്‌ഫോൾ അനേകം ഉണ്ടിവരേ ചെയ്തി ഒക്കെയും ഉരത്തിടുകിൽ യേറിടും കവിഭീതി ഭീതിയാകും ഹേതുവാലേ കൊഞ്ചമേ ഉരത്തേ ബിള്ളിടുന്നു കേളുവീരേ കണ്ടിടും ഫലത്തേ വേദന ഫെരുത്തെ രോഗം വരും സമയത്തേ വിളിത്ത് തീരും മുമ്പ് ഫേദമാഇ ഞാൻ നളർത്തേ ഖേദമാം കടൽ കരയിൽ നിന്തണയ് ദുഃഖത്തെ കേവലം വിടുതി വേഗം താരും സലാമത്തെ മെത്തനും ഇമാമ് ശാഫിഇയ്യവർ തിരിത്തേ മേലവൻ തൻ നൂറദിന്ന് മേനിയാൽ ഉദിത്തേ മുത്ത് നബി യെന്തനിൽ കിനാവതിൽ കുഫത്തേ മന്നവനിൽ എന്നുടെ മകളാറ്റ നഫീസത്തേ സുത്തയാൽ ഇടയാക്കി നിങ്കൾ വല്ലൊരു ഹാജത്തേ ചൊല്ലിടുകിൽ അല്ലഹ് വീട്ടും ശക്കിലയ് നിജത്തേ സുത്തരാം നഫീസത്തോരെയ് താന വലിഫ്ഫത്തേ താനവൻ അല്ലാതെ ആരും ലാ യഅ്‌രിഫ് ഉത്തേ സാരമിൽ യഖീന് ഉറച്ച് കൂഫ്ഫി ഞാനിമുത്തേ താമസപ്പെടാതെ നിക്ക് യേശിടയ് ഫലത്തേ കാരിയം ആ വാർത്ത കീളെ ഞാനുരത്തീടുന്നേ കരുണരാൽ യമയ് മുറാദ് ആകയും ബീട്ടല്ലാഹ് താരുളർ ബീവിന്റെ മേൽ ഇമ്മാലയെ ഞാനുത്തേ സബബനയ് മകൻ അബൂബക്കറിനിൽ ഫനിത്തേ ആറിടം ഫിൻ ബായ് മുട്ടും നീരതും തുടിത്തേ അന്ധരോഗം ഒക്കെയും ഈ ബീവിയാൽ ശമിത്തേ ശമിത്തൊരു സ്ത്രീക്ക് ഫേറ്റ് നോമ്പലം ഫിടിത്തേ ശേശി കെട്ട് രണ്ട് നാൾ വരെ ബേജാറിൽ നിലത്തേ സമയം ഇന്തെ ബീവിയില്ർ നേര്ർച്ചെ കുഫത്തേ സാദിയം മൊളി മുടിയും മുന്ർ അവളം ബത്തേ സമയം ഇന്തെ ബീവിയിൽ നേർച്ചയേ കുഫത്തേ സാദിയം മൊളി മുടിയും മുൻ അവളും ബെത്തേ പുമയുവാൻ ഇരുകാള തന്നിൽ കേട്ടതും ഭവിത്തേ യോദി നിൽ ഈ രണ്ട് കാൽ ഉറുപ്പിക യെടുത്തേ [ 8 ] ഖമറ് ബീവിൽ നദറ് ചൊല്ലി കൊമ്പതിൽ കെണിത്തേ ഖാദിറോനതിന്റെ ദണ്ണം മാറ്റിടയ് ക്ഷണത്തേ അജലദയ് അല്ലാതെയുള്ളെ മറളുകൾ ആണത്തേ ആണ്ടവൻ ഈ ബീവിയാലേ നീക്കിടും നിജത്തേ നിജമേ ഫേറ്റിൻ നോവതിയിൽ കുട്ടി തല അടിത്തേ നത്തേ ദുഃഖം പുക്ക് രണ്ട് നാണിയം എടുത്തേ മജ്മുടെ ബീ പേരിൽ നേർച്ച കൂറി കയ്മൽ കെട്ടി വേളയിൽ ഫിറൻത് നല്ലെയ് യോഗിതത്തിൽ കുട്ടി സജഗുണം ആണെയ്ത്തിടും ഇമ്മാലയെന്നറീവീനെ ശറഫിനാലേ വന്ദനയിൽ അദബിനാൽ ഫാടുവീൻ മാലയിൽ ഫിഴമൊഴികൾ കാണുകിൽ ശരിയാക്കീൻ മാനിദർ ബീവിന്റെ റിളാ തന്നെയേ കൊതിഫ്ഫീൻ നാലകത്ത് കുഞ്ഞി മൊയ്തീൻ ആയതിക്കുൾ ദോഷം നൻകലം പൊറുത്തിവരേയ് കാവലേകീടല്ലാഹ് ഫാലർ അഹ്ലുബൈത്തിൻമേല് ഫിരിശമെന്റെ ഖൽബിൽ പാരമിൽ അണയ്ത്തിവരാൽ നേർവഴിക്കാക്കല്ലാഹ് സ്വാലിഹർ നബിക്കും ആൽ അസ്ഹാബിലും സ്വലാത്തേ മാ സലാമും ദാഇമൻ ഉരത്തിട് നീ അല്ലാഹ് [ 9 ] [ 10 ] [ 11 ] [ 12 ]

"https://ml.wikisource.org/w/index.php?title=നഫീസത്ത്_മാല&oldid=60218" എന്ന താളിൽനിന്ന് ശേഖരിച്ചത്