"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
1. രാജാക്കന്മാര്‍/അദ്ധ്യായം 20
(വ്യത്യാസം ഇല്ല)

06:05, 5 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

രാജാക്കന്മാരുടെ ഒന്നാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.

2 അവന്‍ യിസ്രായേല്‍രാജാവായ ആഹാബിന്റെ അടുക്കല്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:

3 നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍ -ഹദദ് പറയുന്നു എന്നു പറയിച്ചു.

4 അതിന്നു യിസ്രായേല്‍രാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.

5 ദൂതന്മാര്‍ വീണ്ടും വന്നു: ബെന്‍ -ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;

6 നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.

7 അപ്പോള്‍ യിസ്രായേല്‍രാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവന്‍ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്‍ ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന്‍ ആളയച്ചു ചോദിച്ചു; എന്നാല്‍ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.

8 എല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേള്‍ക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.

9 ആകയാല്‍ അവന്‍ ബെന്‍ -ഹദദിന്റെ ദൂതന്മാരോടു: നിങ്ങള്‍ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു ഈ മറുപടി ബോധിപ്പിച്ചു

10 ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.

11 അതിന്നു യിസ്രായേല്‍രാജാവു: വാള്‍ അരെക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍ എന്നു ഉത്തരം പറഞ്ഞു.

12 എന്നാല്‍ അവനും രാജാക്കന്മാരും മണിപ്പന്തലില്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.

13 എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.

14 ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന്‍ : ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവന്‍ ഉത്തരം പറഞ്ഞു.

15 അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍ യിസ്രായേല്‍മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.

16 അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല്‍ ബെന്‍ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില്‍ കുടിച്ചുമത്തനായിരുന്നു.

17 ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍ -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില്‍ നിന്നു ആളുകള്‍ വരുന്നുണ്ടെന്നു അറിവുകിട്ടി.

18 അപ്പോള്‍ അവന്‍ : അവര്‍ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ ; അവര്‍ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു.

19 പട്ടണത്തില്‍നിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്ന സൈന്യവും ആയിരുന്നു.

20 അവര്‍ ഔരോരുത്തന്‍ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര്‍ ഔടിപ്പോയി; യിസ്രായേല്‍ അവരെ പിന്തുടര്‍ന്നു; അരാം രാജാവായ ബെന്‍ -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.

21 പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

22 അതിന്റെ ശേഷം ആ പ്രവാചകന്‍ യിസ്രായേല്‍ രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടില്‍ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.

23 അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര്‍ പറഞ്ഞതു: അവരുടെ ദേവന്മാര്‍ പര്‍വ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര്‍ നമ്മെ തോല്പിച്ചതു; സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്താല്‍ നാം അവരെ തോല്പിക്കും.

24 അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കും പകരം ദേശാധിപതിമാരെ നിയമിക്കേണം.

25 പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങള്‍ക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്‍ക; എന്നിട്ടു നാം സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന്‍ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.

26 പിറ്റെ ആണ്ടില്‍ ബെന്‍ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍ അഫേക്കിന്നു പുറപ്പെട്ടുവന്നു.

27 യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്‍ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.

28 ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍ പറകകൊണ്ടു ഞാന്‍ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ തന്നേ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.

29 എന്നാല്‍ അവര്‍ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍ അരാമ്യരില്‍ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.

30 ശേഷിച്ചവര്‍ അഫേക്‍ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു.

31 അവന്റെ ഭൃത്യന്മാര്‍ അവനോടു: യിസ്രായേല്‍ ഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ടു; ഞങ്ങള്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.

32 അങ്ങനെ അവര്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ : അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നേ എന്നു പറഞ്ഞു.

33 ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ : നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.

34 അവന്‍ അവനോടു: എന്റെ അപ്പന്‍ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന്‍ ശമര്യയില്‍ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.

35 എന്നാല്‍ പ്രവാചകശിഷ്യന്മാരില്‍ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവനെ അടിപ്പാന്‍ മനസ്സായില്ല.

36 അവന്‍ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

37 പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.

38 പ്രവാചകന്‍ ചെന്നു വഴിയില്‍ രാജാവിനെ കാത്തിരുന്നു; അവന്‍ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.

39 രാജാവു കടന്നു പോകുമ്പോള്‍ അവന്‍ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയന്‍ പടയുടെ നടുവില്‍ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞു എന്റെ അടുക്കല്‍ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍ നിന്റെ ജീവന്‍ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.

40 എന്നാല്‍ അടിയന്‍ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിന്നു യിസ്രായേല്‍രാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

41 തല്‍ക്ഷണം അവന്‍ കണ്ണിന്മേല്‍ നിന്നു തലപ്പാവു നീക്കി; അപ്പോള്‍ അവന്‍ ഒരു പ്രവാചകനെന്നു യിസ്രായേല്‍രാജാവു അറിഞ്ഞു.

42 അവന്‍ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.

43 അതുകൊണ്ടു യിസ്രായേല്‍രാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില്‍ എത്തി.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>