രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
ആറാം സർഗം

ശ്രീരാമചന്ദ്രനടവിക്കു തിരിച്ച നേര-
ത്താരാജവര്യനതിരറ്റെഴുമാധിയോടും
ആരാൽ സ്വകീയനിലയത്തെ വെടിഞ്ഞു മുഖ്യ-
ദാരാലയത്തിലെഴുന്നള്ളിയിരുന്നു വേഗം. 1

വീര്യം ക്രമേണ കുറയുന്ന കരങ്ങളോടും
സൂര്യൻ തദാ ചരമവാരിധിയിങ്കലെത്തീ
നിര്യാണകാലമരികത്തണയുന്ന നേരം
മര്യാദവിട്ടവനധ:പതനം വരുമ്പോൽ 2

അസ്താചലത്തിനൊരു ഭൂഷണമായ് വിളങ്ങും
വിസ്താരമുള്ള ശിഖരത്തിൽ വിടർന്നുനിൽക്കും
പ്രസ്താവയോഗ്യതമമായൊരു രക്തം പോൽ
ശസ്താരുണപ്രഭയുനദ്ദിശി സംക്രമിച്ചു 3

മന്ദേഹരാരക്ഷസമദത്തെയടക്കി നിർത്താൻ
സന്ദേഹമാർന്നൊരഭിമാനമിയന്നു ചിത്തേ
മന്ദേതരം കടലിൽ മുങ്ങിമരിപ്പതിന്നോ?
തംദേശനിദ്ദിനകരൻ തരസാ ഗമിച്ചു. 4

പേരാണ്ട മേരുമലമേൽ ചതുരാനനന്നായ്
നീരാജനവിധി ദിനംപ്രതി ചെയ്യുമർക്കൻ
പാരാതെ പശ്ചിമമുഖത്തിലുഴിഞ്ഞീടാനായ്
തേരാശുകൂട്ടിയവിടേയ്ക്കു ഗമിച്ചതല്ലീ? 5

ഏകാത്ര കൂരിരുളൊഴിച്ചു ദിനേശനോരോ
ലോകത്തിരുട്ടു കളവാൻ നടകൊൾവതത്രേ
പാകത്തിൽ നല്ല ഗുണമുള്ള പൂമാന്റെ വേഴ്ച-
യ്ക്കാകെത്രിലോകിയിലുമാഗ്രനുള്ളതല്ലേ? 6

രത്നാകാരത്തിനുടെ പശ്ചിമതീരദേശേ
യത്നം വിനാ തരണി ചെന്നണയുന്ന നേരം
കൗടില്യമേറുമുഡുപസ്ഥിതിയോർത്തു ചിത്തേ
ഗാഢം വിഷാദമൊടു പത്മിനി കേണു വാണൂ. 7

അത്യന്തരാഗമൊടു പശ്ചിമ തന്റെ ചാര-
ത്തർക്കൻ ഗമിച്ചളവും, പൂർവപുരന്ധ്റിയേറ്റം
വൈരം ദിനേശനിൽ നടിച്ചു മുഷിച്ചിരുന്നാൾ;
വാമാക്ഷിമാരിലനസൂയകളേറയില്ല. 8

ആദിത്യമണ്ഡലമതിന്നു, വലത്തു വയ്ക്കും
ഭൂഗോളമന്നില വിടായ്വതിനെന്ന പോലെ
കൂട്ടിത്തൊടുത്ത മൃദുരശ്മികൾ ചുറ്റുപാടും
വ്യാപിച്ചു വന്നിതു സുവർണഗുണാഭയോടും. 9

തീ രാവില‌‌ങ്ങു പണിനോക്കിടു, മിജജനത്തി-
ന്നിവേല വിട്ടൊഴിയുവാൻ വി‍ധിയേകിടേണം
പ്രാ൪ഥിച്ചദം ദ്യൂ മണയ൯പൊടു കാഴ്ച്ലവച്ചാ-
നക്ഷത്രമാലയിഹ വിഷ്ണ്ണുദേ നമിച്ചാ൯ 10
      
ഓജസ്വിയാം ഖഗകുലോത്തമനിപ്രകാരം
രാജപ്രസിദ്ധ സമയത്തെ നയിപ്പതിന്നായ്
വ്യാജം വെടി‍ഞ്ഞു വനവാസമണഞ്ഞ നേരം
രാജീവജാലമൊരുപോൽ വിഷമിഛൊതുങി 11
       
ഈയുഴിത൯ മറുപുറത്തു മഹാതപത്തിൽ
ഭീയാ൪ന്നൊളിച്ചു നിവസിച്ച മഹാഝകാരം
സായാഹനവേളയിൽ നുഴ‍‍‍‍ഞ്ഞു കരേറി, രാമ൯
പോയപ്പൊഴജജനപദത്തിലലക്ഷ്മമി പോലെ 12
           
പന്തിക്കുമത്തെരുവിലും ബഹളം ജനത്തിന്
വൻതിക്കുമുളള വഴിതോറുമറച്ചുറച്ച്
ഉന്തിക്കുഴപ്പമൊടു തേ൪ വിടുവിച്ചുക കൊണ്ടീ-
യന്തിക്കു ചെന്നു തമസാതടസീമ്നി രാമന്. 13
  
ചേതസ്സിലാ൪ത്തിയൊടു തങ്ങടെ തമ്പുരാ൯മാ-
൪ക്കാതങ്കമെത്തിയതിനാൽ പുറകേ തിരിച്ച്
വീതശ്രമം ൫ഢമുറങ്ങിയ നാട്ടുകാ൪ക്ക-
സ്രോതസ്വീനീതടമരച്ചുവടന്നു നീടായ് 14
   
വഞ്ചിച്ചു പൗരനികരത്തി നെയ൪ധരാ(തൗ
കിഞ്ചിൽ തിരിഞ്ഞ വഴിവിട്ടു രഥത്തിലൂടെ
വ‍ഞ്ചി (പവ)ത്തിയിൽ വിശിഷ്ടനതാം ഗുഹന്
നെഞ്ചിൽ പ്രിയം വളരുമാറവിടേക്കു ചെന്നൂ. 15
                                                                                  
പ്രീണിച്ചു രാമനുടെ ചെയ്തികൾ ശൃങ്ഗിവേര-
ക്ഷോണിക്കധീശനുപകർണ്യ വിനീതനായി
ത്രാണിക്കു തക്കപടി ദേവനു കാഴ്ചയെല്ലാം
കാണിക്ക വച്ചു പുനരാഞ്ജലി പൂണ്ടുചൊന്നാൻ. 16

താതാജ‍‍ഞയിൽ പെരിയ നിഷ്ഠയെഴു
ടോതാനുമന്നഗനീതിയറിഞ്ഞിടാതെ
ഓതാവതടിയനെങ്കിലുമിന്നുചിത്തേ-
ജാതാഭിമാനമറിയിപ്പതു കേൾക്കവേണം. 17

പട്ടാളവും പരിഖയും പലമട്ടു പുത്ത൯
കൊട്ടാരവും മതിലുമിങ്ങു തയാറു ചെയ്യാം
തട്ടിപ്പു കുടുയൊരു മന്ഥരതന്റെ ചിത്തം
പൊട്ടിക്കുമിജ്ജനപദം തവ വാസയോഗ്യം. 18

കൈക്കൊണ്ടു രാജൃമിതു നിന്തിരുമേനി വേഗാ-
ലിക്കണ്ട ഭൃതൃരെയുമ൯പൊടു കാത്തു നീത്യാ
സൽക്കാരപൂ൪വമരനശന്റെ നിയോഗമെല്ലാം
ദുഃഖിച്ചിടാതിവിടെവച്ചു നടത്തിവാഴാം. 19

പങ്കങ്ങളൊക്കെയകലെക്കളയുന്നതാമി-
ഗ്ഗങ്ഗാതടം തവ തപസ്സിനു തക്കതല്തോ
സങ്കൽപ്പശക്തിയെഴുമുത്തമയോഗിമാ൪ വ-
ന്നിങ്ങെപ്പോഴും മരുവിടുന്നതുമുണ്ടു പണ്ടേ. 20

അചഛന്റെ കൽപ്പന ശിരസ്സിൽ വഹിച്ച രാമ൯
നിശ്ചാഞ്ചലം ഗുഹനെ നോക്കിയുരച്ചിതപ്പോൾ
വച്ചേച്ചു വല്ക്കലമിദം, പിതുരാജഞ വിട്ടി-
ത്തുചഛപ്രവൃത്തി തുടരുന്നതു നിന്ദ്യമേറ്റം. 21
                                             
കൽപ്പിച്ചിദം സുരതരങ്ഗിണിതന്റെ തീര-
ത്തുൽപ്പന്നമായ തരുവി൯തണൽ പുക്കു രാമ൯
അപ്പോൾ പരം പരിമളത്താടിടഞ്ഞിളങ്കാ-
റ്റബ്ഭുതലത്തിലൊരുപോലെ പരന്നു വീശീ. 22

എല്ലാരാലും സമതയുള്ള മഹാനുഭാവ൯
വല്ലാതെ കാട്ടിനു തിരിച്ച കഠോരക൪മം
കാണുന്നതിനു കഴിയാത്തതുപോലെ സുര്യ൯
താണാ൯ തദാ ചരമശൈലനിതംബദേശേ. 23

വന്ദിച്ചു സന്ധ്യയെ രഘുത്തമ,നസ്സുമന്ത്ര൯
മന്ദിച്ചു തുരഗങ്ങളെ നി൪ത്തിയാരാൽ
ഒന്നിച്ചു ചേ൪ന്നു സഖിയാം ഗുഹനോടു താനാ-
നന്ദിച്ചിടാതെ ചരിതങ്ങൾ പറഞ്ഞിരുന്നാൽ. 24

തൽപ്പം വിരിച്ചിലകൾകൊണ്ടനുജ൯ ത‍‍ദാനീം
ചിൽപുരുഷ൯ തദനു പളളിയുറക്കമായാ൯
തൽപ്രാന്തദിക്കിലിളയോ൯ നിജവില്ലുമമ്പും
കെൽപ്പോടെടുത്തവഹിത൯ ബത! കാത്തുനിന്നാ൯ 25

പിറ്റേദ്ദിനത്തിലരുണപ്രഭ കണ്ടു, നേരം
തെറ്റാതെണീറ്റു വഴിപോൽ നിയമം നടത്തീ
പേരാലിനുളള കറകൊണ്ടു കുമാരകന്മാ-
രിരാളുമന്നു ജട പൂണ്ടു വിഭൂതിയോടും.‌ 26

ഉൾക്കൊമ്പലിഞ്ഞു നരപാലകനന്ദനന്മാ-
രക്കാമധേനുസമയായൊരു ഗങ്ഗതന്നെ
മയ്ക്കണ്ണിയായ ജനകാത്മജയോടുമോന്നി-
ച്ചഗ്രേ നിരീക്ഷൃ വിനയത്തൊടു കൈവണങ്ങീ 27

പിന്നെ പ്രിയോക്തി പലമട്ടിലുരച്ചു,നാട്ടി-
ന്നന്നേഗമിപ്പതിനയച്ചു സുമന്ത്രർതന്നെ
മന്ദേതരം കടവിലഗ്ഗഹനാനയിച്ചോ
രന്യുനമാകുമൊരു തോണിയിലേറി മോദാൽ. 28

വൻകാറ്റുമോളവുമൊഴിഞ്ഞൊഴകുന്നൊരാറ്റിൽ
പങ്കായമിട്ടുഗുഹനന്നു തുഴഞ്ഞു വേഗാൽ
ശങ്കാവിഹീനമവരക്കരെയെത്തിപ്പോൾ
തൻകാൽ പണിഞ്ഞ ഗുഹനോടരുൾചെയ്തു രാമൻ. 29
                                                                                                                                                                                                                                                                                                                                      
എന്നെക്കുറിച്ചു കരളിൽ കനിവേറെയുള്ള
നിന്നിൽപരം മനസി മേ പെരുകുന്നു മോദം
ഉന്നിദ്രസൗഖ്യമൊടു വാഴ്ക ഭവാനിദാനീ -
മെന്നോടു കൂടെയടവിക്കു പുറപ്പെടേണ്ടാ 30

ഉത്സാഹമോടവനു യാത്രയുമോതിയേവം
വത്സാഖ്യമാം ജനപദത്തിലണഞ്ഞു വേഗം
കുത്സാവിഹീനമിഹ നാലുമൃഗം വധിച്ച-
സ്സത്സാരവേദികളിലിരുന്നിതു വൃക്ഷമൂലേ. 31
                                                                               
പിറ്റേന്നുഷസ്സിലെഴുന്നേറ്റവർ മൂന്നുപേരും
തെറ്റാതെ നേർവഴിയിലൂടെ നടന്നു മെല്ലെ
മുറ്റും പ്രയാഗ മിത് നല്ലൊരു നാമധേയം
പെറ്റുള്ള പുണ്യമെഴുദ്ദിശി ചെന്നു ചേർന്നൂ. 32

അത്യന്തനിഷ്ഠയൊടിരുന്നരുളും ഭരദ്വാ-
ജാധ്യാത്മവേദി വിലസുന്നൊരു പർണശാല
മധ്യേപഥം നയനഗോചരമായ് ഭവിച്ചി-
ട്ടത്യന്തകൗതുകമവ൪ക്കുളവാക്കിയുള്ളിൽ. 33

ശാഖാമൃഗങ്ങൾ കനി തിന്നു മദിച്ചു ചാടും
ശാഖോപശാഖകൾ പടർന്നൊരു വൻമരങ്ങൾ
ആകാശവീഥിവരെയുന്നതമായി നിൽക്കും
രേഖാവിലാസമിഹ കൗതുകമേകുമാർക്കും. 34

ചാലേ നനച്ചു മുനികന്യകമാർ വളർത്തി-
ക്കാലേമണം പെരിയ നൻമലരേന്തി നീളേ
ലിലായമാനമുലയുന്ന ലതാസഹസ്രം
വേലാവിലങ്ഘികുതുകത്തെ വളർച്ചക്കുമാർക്കും. 35

വേഗാൽ കുതിച്ചു വിളയാടി വനത്തിലെല്ലാ-
മാകാംക്ഷപോലിളയപുല്ലുകളും ചവച്ച്
ശോകംവിനാ മുനികുമാരികളോടുലാവും
ഗോകർണസന്തതികളും പലതത്ര കണ്ടാർ. 36

അഷ്ങ്ഗയോഗമനുവാസരമഭ്യസിച്ചി-
ട്ടിഷ്ടാർഥസിദ്ധികളടഞ്ഞൊരു താപസൻമാർ
ദൃഷ്ടാന്തപൂർവമിഹ മാൻതുകലിട്ടതിന്മേ-
ലഷ്ടാക്ഷരങ്ങളുരുവിട്ടമരുന്ന കണ്ടാർ. 37

സംസാരവാരിധി കടപ്പതിനാശയോടും
ഹിംസാവിരക്തി മുതലായവയഞ്ചുകൂട്ടും
ശീലിച്ചിടുന്ന യമശാലികളൊട്ടനേകം
മൂലാക്ഷരങ്ങളെ മുറയ്ക്കു ജപിച്ചിരുന്നു. 38

ശോധിച്ചു താൻ പുറവുമുള്ളുമതീവ, നന്നായ്
മോദിച്ചു, നൻമയറിഞ്ഞു, തപസ്സുചെയ്ത്,
ലോകേശ്വരാർച്ചനകളും സതതം നടത്തി
മേവീടുമാ നിയമിമാരെയുമത്രെ കണ്ടാർ 39

കല്പിച്ചുകൊണ്ടു കമലാദി മഹാസനങ്ങ-
ളാദ്മാങ്ഗയഷ്ടിയെ നിവിർത്തൊരിളക്കമെന്ന്യേ
ഘോണാഗ്രദേശമതിലക്ഷിയിരുത്തി നന്നായ്
സ്ഥൂണങ്ങൾ പോൽ ചിലർ വസിപ്പതുമങ്ങു കണ്ടാർ. 40
                                                                                                             
മൂക്കും പിടിച്ചു വിധിപോൽ നിജവീർപ്പു വിട്ടി -
ട്ടുൾക്കൊണ്ടിരുന്നു ചിലർ ജീവനെ മാത്രതോറും;
തോൽക്കുംഭമെന്നവിധമീവക രണ്ടുമെന്ന്യേ
നിത്യം വസിപ്പവരെയും പുനരത്ര കണ്ടാർ. 41

മെയ്യായ തേരിൽ മനമാകിയ സൂതനെന്നും
കൈയാണ്ടുടൻ വിഷയവാജികളെപ്പഴക്കാൻ
ചമ്മട്ടിയായി വിലസുന്നൊരു വീർപ്പടക്കം
ചെമ്മേ വഹിച്ചവരുമുണ്ടവിടൊട്ടനേകം. 42

ഓങ്കാരമാമരിയ വില്ലു കുലച്ചു നന്നാ-
യാദ്മാഭിധാനശരമൊന്നു തൊടുത്തതിന്മേൽ
സൽബ്രഹ്മമാകുമൊരു ലാക്കിനെയൂന്നി നോക്കും
സൽബ്രഹ്മചാരികളെയും പുനരത്ര കണ്ടാർ. 43

ചേതസ്സടക്കി വഴിപോലൊരു കാലസങ്ഖ്യ-
വച്ചിട്ടടയ്ക്കതിനു തെല്ലുമിളക്കമന്ന്യേ
ജൃംഭവിച്ച ധാരണയോടും മലയെന്ന പോലെ
കമ്പിച്ചിടാത്തവരെയും കനിവോടു കണ്ടു. 44

ഹോമിച്ച നെയ് തിലപലാശഗുളാദികൾക്കു-
ള്ളാമോദമേന്തി രയമൊടു കുതിച്ചുയർന്ന്
ആമിന്നിലൊക്കെയൊരുപോലെ പരന്നു ചെല്ലും
ധൂമവ്രജങ്ങളവരെപ്പരമാദരിച്ചു. 45

ഏവം വിളങ്ങുമുടജത്തെയനുപ്രവേശി-
ച്ചാവിർമുദാ തദനു രാജകുമാരകന്മാർ.
ദൈവാനുകൂലമിദമെന്നവർ മുവരേയും
ഭാവജ്‍‍‍‍ഞനാകിയ മഹാമുനി സൽക്കരിച്ചു 46

മോദിച്ചു പിന്നെ മുനിപുങ്ഗവനോടു മാർഗം
ചോദിച്ചറിഞ്ഞവർ നടന്നു വനത്തിലൂടെ
നേദിഷ്ഠയായ് കരകവിഞ്ഞൊഴുകുന്ന ല്ലേ-
രാദിത്യനന്ദിനിയതാം നദിയാശു കണ്ടാർ. 47

ശാർങയുധാദികൾ മുദാ മുളയാൽ ചമച്ച-
ചങ്ങ്ടമേറി യമുനാനദി താണ്ടി വേഗാൽ
മങ്ങാകതെ യോഗികളിരിപ്പൊരു ചിത്രകൂട-
ശൃങ്ഗാഗ്രദേശമരികത്തിലുയർന്നു കണ്ടാർ. 48

ശാന്തസ്വഭാവമിയലും മുനിസഞ്ചയത്തിൻ
പ്രാന്തപ്രവർത്തനവശാൽ പകവിട്ടു തമ്മിൽ
ജന്തുക്കളൊത്തിഹ കളിച്ചിതു ;സജ്ജനത്തിൻ
ബന്ധുത്വമാർക്കു ശുഭശീലമതേകിടാത്തു? 49

വേദാന്തവേദ്യനഥ തന്നുടെ തമ്പിയോടും
വൈദേഹിയോടുമുടനദ്ദിശി ചെന്നു ചേർന്നു
പാദം തലോടി മുനിമാരെ വണങ്ങിയാശീ-
വാദം ലഭിച്ചു നിതരാം പരിതോഷമാർന്നു. 50

സൗമിത്രി തീർത്തിതു മനോജ്ഞമൊരാശ്രമത്തേ
ജാമിത്രസമ്മിളിതനായഥ രാമചന്ദ്രൻ
സൗമുഖ്യമുള്ള മുനിമാർക്കനുവാസരം താൻ
ക്ഷേമം വളർത്തിയിഹ മോദമിയന്നു വാണാൻ. 51

കേകാരവങ്ങൾ പികപഞ്ചമഗീതവും ന-
ന്മാകന്ദമുഖ്യകുസുങ്ങളിവറ്റമൂലം
സാകേതവാസസുഖമാത്രഭുജിച്ചു നാഥൻ;
ശ്ലോകാഢ്യനാം നരനു മങ്ഗലമെങ്ങുമുണ്ടാം. 52

ഗേഹം വെടിഞ്ഞു ഗഹനത്തിനു പോയ രാമൻ
സ്നേഹിച്ചു നമ്മെയൊരുവേള തിരക്കുമെന്ന്
ഊഹിച്ചു താൻ ചില ദിനം ഗുഹനോടു കൂടെ
മോഹം വളർന്നവിടെ വാണു സുമന്ത്രസൂതൻ. 53

അത്യാശ പോയവനു പിന്നെ വിവേകമുണ്ടായ്
പ്രത്യാശഗമിച്ചിടുകയില്ലാനി രാമനിപ്പോൾ
ഇത്യേവമോർത്തു നഗരിക്കു തിരിച്ചുഖേദാൽ,
വ്യത്യാസമില്ല കണിശത്തിനു സത്തുകൾക്ക്. 54

പർണങ്ങൾ വിരചിച്ചൊരു മെത്തമേൽ ചെ-
ന്നണ്ണൻ പരം മതി മയങ്ങിയുറങ്ങിയപ്പോൾ
കണ്ണും മിഴിച്ചലമുറക്കമൊഴിഞ്ഞു കാക്കൽ
തിണ്ണം മുദ്രാ സഹജനായുധമേന്തി നിന്നാൻ. 64

ഇത്ഥം സുമന്ത്രരറിയിക്കുമൊരാത്മജൻ തൻ-
വൃത്താന്തമൊക്കെ നരപാലകമൗലി കേട്ട്
മാർത്താണ്ഡനസ്ഗതനായതു കണ്ടു ചൊന്നാ-
നാർത്യാ കിടക്കുമൊരു കോസപുത്രിയോടായ്. 65

വേട്ടയ്ക്കു മുന്നമൊരു രാത്രിയിലേകനായി-
ക്കാട്ടിൽക്കടന്നു സരയൂതടിനീതടാന്തേ
കേട്ടേനൊരച്ചൊയതു തത്ര ജലം കുടിപ്പാൻ
കാട്ടാനവന്ന വരവെന്നു നമുക്കു തോന്നി. 66

അധ്വാവു പാർത്തു ജവമോടൊരു സായകം ഞാ-
നധ്വാനമന്നു കുറിയാക്കിയയച്ചു കഷ്ടം!
അധ്വാന്തവേല പിശകെന്നൊരു ബോധമുണ്ടായ-
യധ്വാനമപ്പൊഴുതു നിഷ്ഫലമായ് ഭവിച്ചു. 67

അന്നേരമങ്ങരിയകൂരിരുളിന്റെ മധ്യേ
നിന്നുത്ഭവിച്ചു പരിദേവനമിപ്രകാരം
ചെയ്യാതെ ഞാനൊരപരാധമൊരുത്തരോടും
പയ്യെക്കൊടുംചതി ചതിച്ചവനാരിതയ്യോ! 68

പല്ലും പൊഴിഞ്ഞു ജരയും നരയും പെരുത്തി-
ട്ടെല്ലും തെളിഞ്ഞു നയനത്തിനു കാഴ്ച മങ്ങി
അല്ലിൽ തളർന്നുടജസീമ്നി ജലാശയോടും
വല്ലായ്മ പൂണ്ടു മരുവുന്നു പിതാക്കളിപ്പോൾ. 69

ഊരവ്യബാലനഹമിക്കലശത്തിലാളും
നീരം വഹിച്ചൊരുവനിന്നവിടേക്കു ചെന്ന്
ആരാകിലും മമ പിതാക്കളെ രക്ഷചെയ്താ-
ലീ രാച്ചതിക്കവനങ്ഗലമില്ല നൂനം. 70

ദീനപ്രലാപമിതുകേട്ടു പരിഭ്രമത്താൽ
ഞാനക്കുമാരനുടെ മുന്നിലണഞ്ഞു വേഗം
ആനക്കുഴപ്പമവനോടിതുരച്ചു പിന്നെ-
ത്താനേ പിഴച്ചൊരു പിഴയ്ക്കഥ മാപ്പു ചൊല്ലി. 71

വെള്ളം നിറച്ച കുടമേന്തിയനന്തരം ഞാൻ
തള്ളയ്ക്കുമജ്ജനകനും വഴിപോലെ നൾകീ
തുള്ളിപ്പിടച്ചു തുയരോടുമുദന്തമെല്ലാ-
മുള്ളോണമെന്നൊടനവർ കേട്ടു മനസ്സിലാക്കി. 72
 
സ്തംഭിച്ചു വന്നവർ കണ്ടു പിന്നെ
വൻപിച്ച തീക്കുഴിയിൽ വച്ചവരും ദാഹിച്ചാർ
കമ്പിച്ച നമ്മൊടുരചെയ്തു മുനീന്ദ്രനപ്പോൾ
നിൻപോക്കുലിന്നിതിനു പാതകമില്ല പക്ഷേ. 73

എപ്പോൾ ഭവാനുമിനി വൃദ്ധത വന്നു ചേരു-
മപ്പോൾ പരം മകനെയോർത്തു വിഷാദമോടും
ത്വൽപ്രാണഹാനി വരികെന്നൊരു ശാപമിട്ടാ-
നപ്രാപ്തകാലമറിവുള്ള മഹാമനസ്കൻ. 74
                                                                                                                                                                                                                                                                               
ശാപാന്തവേള പിടിപെട്ടു നമുക്കിതെന്ന-
ബ്ഭൂപാലമൗലിയുരചെയ്തു മുതിർന്ന ഖേദാൽ
ശ്രീപാവനം മറകളിൽ പൊരുളായ രാമ-
മാപത്തറിഞ്ഞു പലമട്ടുരുവിട്ടു കേണാൻ. 75

ഹാ രാമചന്ദ്ര കരുണാകര ദീനബന്ധോ!
ഹാ രാമരാമ സകലാഗമസാരസിന്ധോ!
ഹാ രാമരാമ സുകുമാരശരീര! നമ്മെ-
ഗേഘാരാർത്തി തീർത്തു തുണചെയ്ക പരം പരാത്മൻ! 76

വൃദ്ധാവനീശനാഥ നമജപത്തൊടും താ-
നദ്ധാ വെടിഞ്ഞു ധരണീഭരണശ്രമത്തെ
ബദ്ധാനുമോദമമരാധിപനൊടുമൊന്നി-
ച്ചർദ്ധാസനസ്ഥിതി ലഭിച്ചു വിമുക്തനായാൻ. 77
                       
ശത്രുക്കൾമൂലമൊരുപദ്രവമില്ല നാകേ,
വൃത്രാരി താനിവിടൊരാളെയയച്ചുമില്ലാ,
ധാത്രിതലത്തെയൊരുവങ്കലിരുത്തിയില്ലാ,
ചിത്രം! തനിച്ചു നൃപനിങ്ങനെ പോയതോർത്താൾ. 78

പിന്നെ ക്ഷിതീശ്വരഗുണങ്ങൾ തരം തിരിച്ചും
നിന്ദിച്ചുമങ്ങിളയ രാജ്ഞിയെ നീരസത്താൽ
ധന്യൻ രഘൂത്തമനിലുൾക്കമലം ലയിച്ചും
തന്വങ്ഗിമാർ മുറുകെ മാറിലലച്ചു കേണാർ. 79

കുട്ടിക്കുരങ്ഗമിഴിമാർ ചിലർ കണ്ഠസൂത്രം
പൊട്ടിച്ചെറിഞ്ഞഥ നിലത്തുകിടന്നുരുണ്ടും
മുഷ്ടിപ്രഹരമതടിക്കടി നെഞ്ചിലേറ്റും
കഷ്ടപ്പെടുന്ന കഥയോർക്കിൽ മനം കലങ്ങും. 80

രംലോകവാഴ്ച മതിയാക്കി വെടിഞ്ഞു പോയ
ഭൂലോകവാസവകളേബരമെന്നപോലെ
ആലാപഹീനമൊരുമട്ടിൽ നിനച്ചു കഷ്ടം!
മാലോകരും മഹിതകോസലനാടുമൊപ്പം. 81

വാനത്തു മേഘപടലം നിറയുന്ന കലം
മീനും മൃഗാങ്കനുമൊഴിഞ്ഞൊരു രാത്രിപോലെ
ക്ഷോണിക്കു നന്മണിവിളക്കു പൊലിഞ്ഞനേരം
കാണുന്നവർക്കു ഭയമേകിയയോധ്യയെങ്ങും. 82

ഉൾച്ചുടുകൊണ്ടു നഗരം മുഴുവൻ വരട്ടീ
നിശ്വാസവായുവഥ ധൂളിയടിച്ചിളക്കീ
അശ്രുക്കൾ കൊണ്ടതു തെളിച്ചു പതം വരുത്തി-
വാച്ചോരു പൗരദനദു:ഖമിതെത്ര ചിത്രം. 83

സഞ്ചാരമില്ല പവമാനനു തെല്ലു പോലും
ചാഞ്ചാട്ടമില്ല തരുഗുൽമലാദികൾക്കും
ചഞ്ചുക്കൾ ചെറ്റുമിളകീല പതത്രികൾക്കും
ചാഞ്ചല്യമറ്റുലകൊരെ നിലയായ് ചമഞ്ഞു. 84

ക്രൂരത്വമുള്ള നിശയായ പിശാചി പോകും-
നേരത്തു ഭൂപനുടെ മെയ്യൊരു തോണിയിങ്കൽ
ചാരെക്കിടത്തിയതിലെമ്ണയൊഴിച്ചു വച്ചാർ
സാരജ്ഞരാം സചിവരഗ്ഗുരുവിൻ നിയോഗാൽ. 85

പിന്നെപ്പുരോഹിതനിദേശവശാൽഗ്ഗമിച്ചാ-
രന്യൂനവേഗമിയലും തുരഗത്തിലേറി
സന്ദേശഹാരികളുടൻ ഭരതന്റെ പാദം
വന്നിച്ചു വാർത്തയറിയിച്ചിഹ കൊണ്ടുപോരാൻ.

കാര്യം കേട്ടാലവിടെയുമനർഥങ്ങൾ വന്നേക്കുമെന്നാ-
ചാര്യൻ ചിന്തിച്ചരശർമണി തീപ്പെട്ടതന്നാട്ടിലെങ്ങും
ധൈര്യം വിട്ടിന്നൊരുവൻ പറയായ്കെന്നു കൽപ്പിച്ചതേറ്റം
കാര്യം താനെന്നവരഥ കറികൊണ്ടു മിണ്ടാതെചെന്നാർ. 87

അന്നാട്ടിന്നധിപനെയാദ്യമായ് വണങ്ങി-
പ്പിന്നീടദ്ദശരഥപുത്രരെപ്പണിഞ്ഞ്
ചെന്നീടാൻ ഗുരുവരനോതി വിട്ടതെന്ന-
അന്നേരത്തൊരു മൊഴിയാലടച്ചു ചൊന്നാർ. 88

രാജദൂതറിയിച്ച വാക്കിലേ-
വ്യാജമേതുമറിയാതെ സാദരം
വാജിയുഗ്മമതിലേറി യോഗ്യരാം
രാജപുത്രരുടനെ തിരിച്ചിതേ. 89


ആറാം സർഗം സമാപ്തം