രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
ഒൻപതാം സർഗം

പോരായിരം പൂണ്ടു ജഗത്തിനെല്ലാം
നാരായവേരാകിയ രാമചന്ദ്രൻ
ഗോദാവരീപുണ്യനദീസമീപേ
മോഞദാൽ തപം ചെയ്തു വസിച്ചിതേവം.1

മാന്താർശരംകൊണ്ടു മനം മറന്നുൾ-
ഭ്രാന്താൽ ദശാസ്യന്റെയുടുപ്പുറന്നോൾ
താൻ താമസാകാരമൊഴിച്ചു പയ്യെ-
ച്ചെന്താർമിഴിത്തൈയലതായ് ചമഞ്ഞൂ.2

ചണ്ഡതപം കൊണ്ടു തള൪ന്ന പാമ്പിൻ-
പെണ്ണാദാരാൽ ചന്ദനശാഖിയെപ്പോൽ
തിണ്ണം മദം പെ,ട്ടവൾ ചെന്നു ചേ൪ന്ന-
പ്പുണ്യസ്ഥലേ രാമതപോവനാന്തേ.3

സീതയ്ക്കു സിദ്ധിച്ചൊരവസ്ഥപോല-
ശ്രീരാഘവൻതന്നുടെ മെയ് വിലാസം
ചേതസ്സിലോ൪ത്തോ൪ത്തുടനീ൪ഷ്യ മൂത്താ-
മൂതേവി മാരാ൪ത്തിയൊടേവമോ൪ത്താൾ.4

ലാവണ്യമേറുന്നൊരിവന്റെ ഭാര്യ-
യ്ക്കീവണ്ണമൊപ്പിച്ചു വരച്ചു പാഴേ
മദ്വംശക൪ത്താ വിധിയെന്റെ നെറ്റി-
ക്കിത്ഥം വരയ്ക്കായ് വതിനെന്തുബന്ധം?5

ലാവണ്യമവിത്താമിവൾ മൗലിയിങ്കൽ
പൂവമ്പനഞ്ചുംപടി പൂണ്ട കേശം
പ്രാവൃട്ടിലേക്കാ൪മുകിലിന്റെ വ൪ണ്ണം
താവുന്ന കാമൻതഴയന്നു തോന്നും.6

ഏണങ്ങളിക്കണ്ണുകളോടു പോരിൽ
ക്ഷീണിക്കവേ തന്മിഴിയിൽ കുളമ്പാൽ
പേണിച്ചൊറിഞ്ഞീടുകയെന്ന നാട്യം
കാണിച്ചു തീ൪ക്കുന്നവമാനദോഷം.7

ചെന്താമരപ്പൂവിനുമേണികൾക്കും
ചന്തം കുറയ്ക്കുന്നൊരു ലോചനത്തിൽ
ചിന്തും മഷിക്കൂട്ടിനു ഖഞ്ജരീടം
സന്താപമുൾക്കൊണ്ടു കരം കൊടുക്കും.8

തൊണ്ടിപ്പഴംപോലെ തുടുത്തതാണി-
ച്ചുണ്ടെന്നു ചൊന്നാൽ മതിയാകയില്ല
തൊണ്ടിച്ചുവപ്പെന്നുമിരിക്കയില്ലെ-
ന്നുണ്ടിച്ചുവപ്പോ?സമവായസിദ്ധം.9

ഉൾത്താരിലേവം പലതും നിരൂപി-
ച്ചുത്തുംഗകുംഭസ്തനി രാക്ഷസസ്ത്രീ
ചിത്തേ മനോജാ൪ത്തിയൊടാശു ചെന്നാ-
ളത്താമരാക്ഷന്റെ സമീപദേശേ.19

ശ്രീരാമനെജ്ജാനകിതൻ സമക്ഷ-
ത്താരാമ താൻ കാമുകനായ് വരിച്ചാൾ;
ദൗരാത്മ്യമീനാരികളിൽപ്പെരുത്താൽ
പോരായ്മയപ്പുള്ളികളോ൪ക്കയില്ല.20

ധന്യേ? വിദേഹക്ഷിതിവല്ലഭൻ തൻ-
കന്ന്യയ്ക്കു ഞാൻ കാന്തനിതോ൪ക്കടൊ! നീ
എന്നോമനത്തമ്പി യുവാവിവൻ കേ-
ളന്ന്യാങ്ഗനാസക്തനിതാൾപ്പൊരുത്താം.21

എന്നീവിധം നന്മൊഴിയാൽ മയക്കീ-
ട്ടന്നീതിമാനായവളേയയച്ചാൻ,
പിന്നീടു പോയ് ലക്ഷ്മണനോടു ഖേദാൽ
തന്നീഹിതം രാക്ഷസിയോതി നേരെ22

ഹേ സത്തമേ! രാമനുവേണ്ടിയോരോ
ദാസപ്രവൃത്തിക്കിഹ നിൽപ്പാൽ ഞാൻ
കൗസുംഭരാഗാധരി! കേൾക്കതെല്ലും
ദാസീത്വമിപ്പോൾ തവ ചേരുകില്ല.23

കാന്താരവാസത്തിനധൈര്യമേറും
കാന്താരവിന്ദാക്ഥിയെ രാമദേവൻ
താൻതാനുപേക്ഷിച്ചിഹ നിന്നിലേറെ-
സ്വാന്താനുരാഗത്തെ വളർത്തുമിപ്പോൾ24

അങ്ങോട്ടു ചെന്നീടുക വേഗമെന്നാ-
ലിങ്ങോട്ടുമേ നിന്നു മിനിക്കെടാതെ
നിങ്ങൾക്കു രണ്ടാൾക്കുമൊരറ്റകുറ്റ-
മിങ്ങോതുവോരില്ല നിനച്ചുകണ്ടാൽ.25

ജലോക്തികൊണ്ടിങ്ങനെ സമ്മതിപ്പി-
ച്ചാലോഹിതക്കണ്ണിയെയൂണ്ണിമന്നാൽ
മാലോതുവാൻ വീണ്ടുമടുത്തുകൂടീ-
ചേലോടു നക്തഞ്ചരി രാമപാർശേഖ.26

നേരേ മുളമ്പുല്ലു തഴച്ചു കാണു-
ന്നാറ്റിൻകരച്ചെന്നൊരു ധേനുപോലെ
ആ രാക്ഷസപ്പെൺകൊടിയാത്മചേത-
സ്ലേറ്റിത്തുടങ്ങീ പുനരങ്ങുമിങ്ങും.27


മണ്ടത്തത്താലവൾ മാരബാണം
കൊണ്ടത്തലോടോതിയ വാക്കുകേട്ടും
മണ്ടക്കുലുക്കു കലരാത്ത ഭാവം
കണ്ടപ്പൊഴൊട്ടേറെയിളിഭ്യമാർന്നു.28

ഒക്കാത്ത കാര്യത്തിനൊരാശ വാച്ചി-
ട്ടുൾക്കാമ്പു ബദ്ധപ്പെടുമദ്ദശായാം
മൈക്കണ്ണിയാം മൈഥിലിതാനിതെല്ലാ-
മഗ്രേ വിലോകിച്ചു ചിരിച്ചു മന്ദം.29

ഓളം കുറഞ്ഞെങ്കിലുമിങ്ങു വാനിൽ-
മോളിൽ കുറച്ചൊന്നുയരുന്ന നേരം
കോളൊന്നു മാറുന്നലായാഴിയെപ്പോ-
ലാളെന്നു മാറീ ചിരി കണ്ടമൂലം.30

നാണിച്ചിടാതിന്നു പഴിച്ച നിന്നെ-
ത്രാണിക്കു ഞാനൊന്നു പയിറ്റി നോക്കും
പാണിവയം നീട്ടിയുരച്ചിവണ്ണം
കാണിച്ചിതാ രാക്ഷസിഘോരരൂപം.31

വൻചാണി പോലുള്ളൊരു വാ പൊളിച്ചു
മൺചാലപോലങ്ങനെ കൈ നിവർത്തു
അഞ്ചാതെയജ്ജാനകിയെപ്പിടിപ്പാ-
നഞ്ചാറു ചോടാശു നടന്നടുത്താൻ.32

സൗമിത്രി ചെന്നാശു തടത്തു മായാ-
ജാമിത്രമായ് വന്നവളെത്താദാനീര
കാമജ്വരത്താലുളവായ പൈത്ത്യം
വാമതയ്ക്കു തീർപ്പാനൊരു വൈദ്യനായി.33

കണ്ടിച്ചു മുടക്കം മൂലയും വിശങ്കം
രണ്ടിച്ചു തൽപ്രാണനുമാർത്തിമൂലം
മുണ്ടിച്ച രോക്ഷണ മദം കുറച്ചു
മണ്ടിച്ചു നക്തഞ്ചാരിയെക്കുമാരൻ.34

പിന്നെജ്ജന സ്ഥാനനിവാസിയാകും
കന്നത്വമേറുന്ന ഖരന്റെ മുമ്പിൽ
ചെന്നിട്ടവൾക്കിങ്ങു പിണഞ്ഞ മൗഢ്യ-
മിന്നിന്നപോലെന്നു പറഞ്ഞിതെല്ലാം.35

പാരാതവൻ തൻപടനായകന്മാ-
രീരേഴുപേരൊടൊരുമിച്ചു കോപാലൻ
രംരേഴുസാഹസ്രകയോധരോടും
പോരാടുവാനായ് നടകൊണ്ടു മൂഢൻ.36


ചൂണ്ടിക്കൊടുക്കുന്നതനായി മുൻപേ
മണ്ടിച്ചിതസ്സോദരിയെശ്ശാന്മാർ
ഗണ്ഠയ്ക്കു പോമ്പോളൊരു ദുർണിത്തംത
കണ്ടീടുവാൻ സംഗതിയായപോലെ.37

ആർപ്പും മുഴക്കങ്ങളുമൊക്കെ രാമ-
നുൾപ്പൂവിലോർത്തിട്ടൊരിക്കമെന്ന്യേ
കോപ്പൊന്നിണക്കേണ്ടതിനായ് വിളിച്ചു
കൽപ്പിച്ചു സൗമിത്രിയൊടിപ്രകാരം.38

ഇന്നേഷ ഞാൻ പോരുമടൽക്കു നേർപ്പാൻ
നിന്നാണ നീ ജാനകിയോടുമിപ്പോൾ
ഇന്നീ ചരക്കൊന്നു മറിക്കുവോളം
ചെന്നീ ഗുഹയ്ക്കുള്ളിരിക്കവേണം.39

ഈവണ്ണമോതീട്ടവരേയയച്ച-
ദ്ദേവേശ്വരൻ ഗൗരവമോടിരുന്നാൻ
ചാവാനൊരുമ്പെട്ടഥ നോൻപുനോറ്റു-
മേവും നിശടൗഘവുമാർത്തണഞ്ഞു.40

വക്കാണമേറ്റാരവർ വന്നു നേരേ;
കൈക്കാരനായുള്ളൊരു രാമദേവൻ
മുഷ്കാളുമക്കൂട്ടരെയമ്പുകൾക്കാ-
യക്കാലമാഹാരപദാർഥമാക്കീ.41

പട്ടാളമെല്ലാം ശമനന്റെ നാട്ടിൽ
പട്ടാഭിഷേകത്തിനു പോയശേഷം
മുട്ടാകയാൽ മുത്തലയുള്ളരക്കൻ
കട്ടായമായ് പോരിനു പാഞ്ഞടുത്താൻ.42

അപ്പോളരക്കന്റെ കഴുത്തു മൂന്നും
കെൽപ്പോടു കണ്ടിച്ചുടനന്തകന്നായ്
കപ്പം കൊടുപ്പാൻ തുനിയുന്ന പോലെ
മേൽപ്പൊട്ടെറിഞ്ഞാനഥ രാമചന്ദ്രൻ.43

കാര്യം കണക്കല്ലിനിയെന്നു ചൊല്ലി-
പ്പോരിന്നുടൻ ദൂഷണനാഞ്ഞു കേറി;
പാരിൽപ്പരം ദൂഷണനെങ്കിലും താൻ
കാര്യസ്ഥനായ്ത്തൂർന്നു യമാലയത്തിൽ. 44

തേക്കട്ടേ പോലുള്ളൊരു കണ്ണിൽ നിന്ന-
ത്തീക്കട്ട കോരിച്ചൊരിയുന്ന മട്ടിൽ
നോക്കീട്ടു കോപത്തൊടു രാമനേ വൻ-
പോർക്കട്ടഹാസേന ഖരൻ വിളിച്ചാ‌ൻ.45


പോരിന്നു പോരിന്നു മദീയവീര്യം
പാരൊന്നു പാരൊന്നു നടുങ്ങുമിപ്പോൾ
വൻപിട്ടുവൻപിട്ടു നകട്ടി നിൽപ്പോ-
നല്ലോർക്ക നല്ലോർണിരത് നമീ ഞാൻ.46

ചൊന്നാൻ തദാ മാനവവീരനേവം
നന്നാണടോ നിന്നുടെ ഢീക്കു കേട്ടാൽ
എന്നോടു നീ ഭീക്ഷണി കാട്ടിടാതെ
നിന്നീടുകെന്മന്നിലൊരൽപ്പനേരം.47

ആരിൽജ്ജയം കൈവരുമെന്നുരയ്വാൻ
സാരജ്ഞരായുള്ള മഹത്തുകളും
ധൈര്യം വരാതുള്ള വിധത്തിലപ്പോൾ
നേരിട്ടു യുദ്ധത്തിനും രണ്ടു പേരും.48

കണ്ണാട്ടമില്ലാത്തൊരു വിണ്ണവർക്കു-
മെണ്ണാൻ മഹേന്ദ്രന്നുമെളുപ്പമേന്ന്യേ
ആണത്തമേറുന്നവർ കൈച്ചറുക്കി-
ബ്ബാണപ്രായോഗത്തിലുദാഹരിച്ചു.49

ഡംഭോതുമക്കൗണപനല്പമപ്പോൾ
സ്തംഭിച്ചു തൻവില്ലു ഞെരിഞ്ഞമൂലം
ജൃംഭിച്ചെഴും രാഘവനെജ്ജയിപ്പാൻ
ദംഭാന്ന്വിതൻ കൗശലമോർത്തു ചീർത്താൻ.50

പിന്നെക്ഖരൻ വേറൊരു വില്ലെടുത്തു
സന്നദ്ധനായൊന്നു കുലച്ചു നോക്കി
മങ്ഗല്യമർത്ത്യന്റെ കരാഞ്ചലത്തിൽ
സങ്ഗിച്ച ചാപത്തെ മുറിച്ചു രണ്ടായ്.51

സീതാപതിക്കപ്പൊഴുയർന്ന കോപാ-
ലാതാമ്രമായ് വന്നു മുഖാരവിന്ദം
സാദം വിനാ കുഭജദത്താമാമ-
ക്കോദണ്ഡരത് നത്തെയെടുത്തു വേഗം.52

എപ്പോൾ മഹാവൈഷ്ണവമായ ചാപം
ചിൽപ്പൂരുഷൻ കൈയിലെടുത്തടുത്തു
അപ്പോൾ ഖരൻതാനുവിന്റെ ശണ്ഠാ-
ക്കൊപ്പവും മുടിഞ്ഞങ്ങു കളം പിരിഞ്ഞു.53

ജ്യേഷ്ഠത്തിയേ മുന്നിൽ നടത്തിയപ്പോൾ
ജ്യേഷ്ഠാന്തികം പുക്കു സഹോദൻ താൻ,
കേട്ടീ വിശേഷങ്ങളെ മാമുനീന്ദ്ര-
രൊട്ടുക്കൊരാശിസ്സു പറഞ്ഞു മോദാൽ.54