വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/it@school
പൂമുഖം | വിശദാംശങ്ങൾ | മത്സരഫലം | പങ്കെടുക്കാൻ | സഹായതാളുകൾ | സംഘാടക സമിതി | പത്രക്കുറിപ്പുകൾ | സമ്മാനദാനം |
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷാകമ്പ്യൂട്ടിങ്ങിൽ പരിജ്ഞാനം വർദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികൾ പരിചയപ്പെടാൻ അവസരെമൊരുക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനിൽ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് , പ്രൂഫ്റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യേണ്ടത്.
സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, സ്കൂൾ ഐറ്റി കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : ശ്രീജിത്ത് കൊയിലോത്ത് (വയനാട്): 9745002412, കണ്ണൻ ഷണ്മുഖം (കൊല്ലം) : 9447560350 ഹസ്സൈനാർ മങ്കട (മലപ്പുറം) 9895509098, ടോണി (കോട്ടയം): 9447202505 വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ - ജില്ലാ കോഡിനേറ്റർമാർതിരുത്തുക
|