"അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്" എന്നൊരു പേജ് ഉണ്ടാക്കിയിട്ടു് അതില്‍ ബാലകാണ്ഡം തുടങ്ങിയ അദ്ധ്യായങ്ങള്‍ സൂചിപ്പിച്ചു് അവയ്ക്കോരോന്നിനും ഓരോ പേജുകള്‍ ഉണ്ടാക്കുന്നതല്ലേ കാറ്റഗറിയായി “രാമായണം” എന്നു കൊടുക്കുന്നതിനേക്കാള്‍ നല്ലതു്?

വിശ്വത്തിന്റെയും മറ്റും ശ്രമഫലമായി ഉണ്ടാക്കിയ നാരായണീയം മൂലം ഇതുപോലെ ഇവിടെ ഇടാനുള്ള ശ്രമത്തിലാണു ഞാന്‍. എന്റെ ജോലിയായ പ്രൂഫ്‌രീഡിംഗ് ഇതുവരെ തീര്‍ന്നില്ല. അതാണു വൈകുന്നതു്. Umesh.p.nair 17:44, ൩ ഏപ്രില്‍ ൨൦൦൬ (UTC)

ബാലകാണ്ഡം താരതമ്യേനെ ചെറിയ അദ്ധ്യായമാണു്, പക്ഷെ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവുമെല്ലാം ഒരു പേജില്‍ "വായനക്കാര്‍ക്കു അസൌകര്യം വരുത്താതെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയുന്ന" ടെക്സ്റ്റിനേക്കാള്‍ വലുതല്ലേ? - പെരിങ്ങോടന്‍ 19:36, ൩ ഏപ്രില്‍ ൨൦൦൬ (UTC)
ഏതെങ്കിലും കാണ്ഡം വലുതാണെങ്കില്‍ ആ പേജില്‍ ഉപവിഭാഗങ്ങള്‍ കൊടുത്തു് അവയെ പല പേജുകളിലാക്കാമല്ലോ. ഞാന്‍ ഉദ്ദേശിച്ചതു് അങ്ങനെയൊരു hierarchical organization അല്ലേ നല്ലതു് എന്നാണു്.
(എന്റെ ഓര്‍മ്മ സുന്ദരകാണ്ഡം ബാലകാണ്ഡത്തെക്കാള്‍ ചെറുതാണു് എന്നാണു്. ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.)
Umesh.p.nair 20:57, ൩ ഏപ്രില്‍ ൨൦൦൬ (UTC)
തെറ്റുപറ്റിപ്പോയി. ഞാന്‍ പറഞ്ഞതുപോലെയാണു് അതു വിന്യസിച്ചിരിക്കുന്നതു്. കാറ്റഗറി മാത്രമേ ഉള്ളൂ എന്നാണു് ആദ്യം വിചാരിച്ചതു്. ദയവായി ക്ഷമിക്കുക. Umesh.p.nair 23:25, ൪ ഏപ്രില്‍ ൨൦൦൬ (UTC)

തലക്കെട്ട് തിരുത്തുക

ഈ താളിന്റെ തലക്കെട്ട് അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്/ബാലകാണ്ഡം എന്നല്ലേ അനുയോജ്യം? മറ്റുള്ള ബാലകാണ്ഡങ്ങളെ ഇത് ഇപ്പോള്‍ തടയുകയല്ലേ? --Sidharthan 05:50, 20 ഓഗസ്റ്റ്‌ 2008 (UTC)


അതെ. അദ്ധ്യാത്മരാമായണം എന്നതായിരിക്കണം മാസ്റ്റര്‍ പേജ്. (അല്ലെങ്കില്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞ പൊലെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്) ബാക്കിയുള്‍ലതൊക്കെ ഇതിന്റെ സബ് പേജായി വരണം. കുമാരനാശാന്‍ സത്യവേദപുസ്തകം ഇതൊക്കെ ചെയ്തതു നോക്കുക. --Shijualex 06:04, 20 ഓഗസ്റ്റ്‌ 2008 (UTC)

അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ആയിരിക്കും ഉചിതമെന്ന് തോന്നുന്നു. എഴുത്തച്ഛന്റേത് കിളിപ്പാട്ട് ആണല്ലോ. --Sidharthan 06:13, 20 ഓഗസ്റ്റ്‌ 2008 (UTC)

എങ്കില്‍ തലക്കെട്ട് മാറ്റിക്കോളൂ.--Shijualex 06:15, 20 ഓഗസ്റ്റ്‌ 2008 (UTC)

"അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം" താളിലേക്ക് മടങ്ങുക.