ഇത് ആര് എഴുതിയ വ്യാഖ്യനമാണ്?--ബാലു (സംവാദം) 14:46, 28 മേയ് 2013 (UTC)Reply

ഇവിടെ ചേർത്തിരിക്കുന്നത് ആരുടേതാണെന്ന് അറിയില്ല. പരമേശ്വരൻ മൂസ്സതിന്റെ വ്യാഖ്യാനം (1922) ആണ് പബ്ലിക്ക് ഡൊമൈനിൽ ഉള്ളതെന്ന് ഇവിടെ കാണുന്നു. ചേർത്തിരിക്കുന്നത് ആസ്കിയിൽ നിന്ന് യൂണിക്കോഡിലേക്ക് കൺവേർട്ട് ചെയ്തിട്ടുള്ള ഏതോ ഒരു പതിപ്പാണ്. ചരകസംഹിത, സുശ്രുത സംഹിത എന്നീ പുസ്തകങ്ങളുടെ ഇതുപോലുള്ള എൻകോഡിങ്ങ് മാറ്റിയെടുത്ത പതിപ്പ് സന്തോഷ് തോട്ടിങ്ങലിന്റെ കൈവശമുണ്ടെന്ന് മുമ്പെപ്പഴോ സൂചിപ്പിച്ചിട്ടുണ്ട് പകർപ്പാവകാശപ്രശ്നമുള്ളത് കൊണ്ടാണ് അന്നത് ചേർക്കാതിരുന്നത്. നമുക്ക് നോക്കാം ബാലു. പബ്ലിക്ക് ലൈബ്രറികളിൽ എവിടെയെങ്കിലും പഴയ പതിപ്പ് കാണാതിരിക്കില്ല. ഹുസൈൻ മാഷോടും ചോദിച്ച് നോക്കാം. --മനോജ്‌ .കെ (സംവാദം) 15:03, 28 മേയ് 2013 (UTC)Reply
ഓക്കെ--ബാലു (സംവാദം) 15:42, 28 മേയ് 2013 (UTC)Reply

എം. നാരായണൻ വൈദര്യരുടെതാണ് വ്യാഖ്യാനം. www.malayalamresourcecentre.org-ൽനിന്നുള്ള പാഠം യുണികോഡിലാക്കിയതാണ് ഇവിടെ ചേർത്തുതുടങ്ങിയത്. ഇതുതന്നെയാണ് മനോജ് ഉദ്ദേശിച്ച, പകർപ്പവകാശപ്രശ്നംകൊണ്ട് മുടങ്ങിയ സാധനം. ഇക്കാര്യം മുമ്പ് ചർച്ചചെയ്തതാണ്. പ്രസ്തുത യൂണികോഡ് പതിപ്പ് സംഘടിപ്പിച്ച് മൂലപാഠം മാത്രം ചേർക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും.--തച്ചന്റെ മകൻ (സംവാദം) 16:41, 5 ജൂലൈ 2013 (UTC)Reply

ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം ഇതിൽ നമ്പറിട്ട് എഴുതിയ ശ്ലോകങ്ങൾ(?) അല്ലേ മൂലഭാഗം ? അപ്പോൾ ബാക്കിയുള്ളവ ഒഴിവാക്കി ചേർക്കണം. ശ്രമിച്ച് നോക്കാം. :) കയ്യിലുള്ള കോപ്പിയിൽ അക്ഷരതെറ്റുകൾ ഉള്ളതുപോലെ തോന്നുന്നു. പ്രൂഫ് റീഡ് ചെയ്യാൻ മാർഗ്ഗങ്ങളെന്തെങ്കിലുമുണ്ടോ ? --മനോജ്‌ .കെ (സംവാദം) 18:50, 5 ജൂലൈ 2013 (UTC)Reply

ശ്ലോകങ്ങൾ മാത്രമല്ല ചില അദ്ധ്യായങ്ങളിൽ ഗദ്യവുമുണ്ട്. ഇവിടെ ആസ്കീ പതിപ്പ് (ഫോണ്ട് പൂമുഖംവഴി ഡൗൺലോഡണം). സ്പെയ്സിങ് പ്രശ്നങ്ങൾ അതിൽ ധാരാളമുണ്ട്. അതുകൂടി പരിശോധിക്കാനാവുമോ? തത്കാലം കൺവേർഷൻ പ്രശ്നങ്ങൾ മാറ്റാം. ചരകസംഹിതയും സുശ്രുതസംഹിതയും ഇവിടെത്തട്ടെ. മറ്റു സംശോധനങ്ങൾ പിന്നീടാവാം.

സംസ്കൃതം വായിക്കാമെങ്കിൽ പതിപ്പുകൾ ഓൺലൈനിൽ കിട്ടും. ആർക്കൈവിൽ. http://sanskritdocuments.org/scannedbooks/SanskritIIIT.html ൽ വ്യാഖ്യാനസഹിതമുള്ള ലിപിമാറ്റപ്പെട്ട പതിപ്പുകളുണ്ട്. --തച്ചന്റെ മകൻ (സംവാദം) 05:19, 6 ജൂലൈ 2013 (UTC)Reply
ഓക്കെ. സംസ്കൃതം ഒഫീഷ്യലി പഠിച്ചിട്ടില്ലാത്തതിനാൽ ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആർക്കൈവിൽ നിന്നുള്ള ഫയൽ ഡൗൺലോഡ് ചെയ്തു. (രണ്ടാമത്തെ ലിങ്ക് പ്രവർത്തിച്ചില്ല). പ്രൂഫ് റീഡ് ചെയ്യാൻ അടുത്ത് ആരെയെങ്കിലും കിട്ടുമോന്ന് നോക്കട്ടെ. ആസ്കിയിൽ നിന്ന് കൺവേർട്ട് ചെയ്തെടുത്ത പതിപ്പിനേക്കാൾ നല്ലത് തത്സമയം കൺവേർട്ട് ചെയ്തെടുക്കുന്നതാണ്. http://smc.org.in/silpa/ASCII2Unicode (കാർത്തിക ഫോണ്ട്) ഈ ടൂൾ ഉപകരിക്കും. ആവശ്യമായ ഫോർമാറ്റിങ്ങ് മാന്വലായി ചെയ്യേണ്ടിവരും. ഞാൻ ഒരുഭാഗത്ത് നിന്ന് പതുക്കെ തുടങ്ങിയിട്ടുണ്ട്. --മനോജ്‌ .കെ (സംവാദം) 17:02, 6 ജൂലൈ 2013 (UTC)Reply
എട്ടുഭാഗങ്ങളിലായുള്ള 120ലധികം അദ്ധ്യായങ്ങളുടെ പട്ടിക ആസ്കിയിൽ നിന്ന് കൺവേർട്ട് ചെയ്ത് പ്രധാന താളിൽ ചേർത്തു.
ആദ്യത്തെ താൾ ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം ഇത് എങ്ങനെയാണെന്ന് ഒരു മാതൃക എഡിറ്റി കാണിച്ചു തന്നാൽ എളുപ്പമായിരുന്നു. നോക്കുമ്പോൾ സ്ലോകത്തിന് താഴെയുള്ളത് മലയാളത്തിലുള്ള വ്യാഖ്യാനമാണ്. അത് നമുക്ക് ചേർക്കാനാവില്ലല്ലോ. കൂടാതെ ഇതിൽ ഒരു കാര്യം കൂടി ശ്രദ്ധിച്ചു. പലയിടത്തും അനാവശ്യമായി ആദ്ധ്യായങ്ങളുടെ പേരിൽ ZERO WIDTH NON-JOINER കേറി വരുന്നുണ്ട്. സൈറ്റ് ഉണ്ടാക്കിയിരിക്കുന്നവർ പുതിയ ലിപിയിൽ കാണിക്കാൻ വേണ്ടി ഇത് മനപ്പൂർവ്വം ചെയ്തതായിരിക്കുമെന്ന് കരുതുന്നു. അത് തന്നെ ഇവിടെയും പിന്തുടരണോ ? (ആസ്ക്കിയിലെ ഉള്ളടക്കം മാറ്റിയെടുത്ത് എനിക്ക് പരിചയമുണ്ട്. കോപ്പി പേസ്റ്റിങ്ങും ഫോർമാറ്റിങ്ങും മാത്രമേ ടാസ്ക്ക് ആയി ചെയ്യാനുള്ളൂ. ഒരു താൾ മാതൃകയാക്കി തയ്യാറാക്കാനായാൽ അതിന്റെ ഫോർമാറ്റ് തന്നെ എല്ലായിടത്തും പിന്തുടരാം) --മനോജ്‌ .കെ (സംവാദം) 19:05, 7 ജൂലൈ 2013 (UTC)Reply

ToDoList തിരുത്തുക

  1. Ascii-Unicode Character മാപ്പ് ഫയൽ പുതുക്കൽ
  2. എല്ലാ താളിലേക്കും വേണ്ട header ഫലകം ഓട്ടോമേറ്റ് ചെയ്ത് ഉണ്ടാക്കൽ --മനോജ്‌ .കെ (സംവാദം) 19:19, 7 ജൂലൈ 2013 (UTC)Reply
  3. സന്തോഷ് മാപ്പ് ചെയ്ത് യൂണിക്കോഡിലാക്കിയ ഉള്ളടക്കം http://thottingal.in/documents/charakaunicode/ ഇവിടെ ലഭ്യമാണ്.
  4. http://malayalamresourcecentre.org/Mrc/charaka/charaka.html ഇവിടെ നിന്ന് ഉള്ളടക്കം ഓൺലൈനായി കൺവേർട്ട് ചെയ്യാൻ http://smc.org.in/silpa/ASCII2Unicode (കാർത്തിക ഫോണ്ട്) ഉപയോഗിക്കാം. (തെറ്റുകൾ കണ്ടെത്തിയാൽ ഉപയോക്താവ്:Manojk/karthika.map പുതുക്കുക)
  5. മൂലപാഠത്തിന്റെ ഉള്ളടക്കം കോപ്പി പേസ്റ്റിങ്ങ്
  6. ഫോർമാറ്റ് ചെയ്യൽ
  7. പ്രൂഫ് റീഡ് ചെയ്യൽ
"https://ml.wikisource.org/w/index.php?title=സംവാദം:ചരകസംഹിത&oldid=77567" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചരകസംഹിത" താളിലേക്ക് മടങ്ങുക.