നമസ്കാരം എസ്.പി.മനു !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:01, 6 ജനുവരി 2014 (UTC)
- "താനാരാ?", "അളിയൻ", "താനാരെയാ വിളിക്കണേ?", "അളിയനെ", "ആഹാ, താൻ തന്നെ തന്നെയാ അകത്തോട്ട് നോക്കി വിളിക്കണേ?" .. - ബാലു (സംവാദം) 07:19, 11 ഓഗസ്റ്റ് 2014 (UTC)
- എന്തോന്നാഡേ ബാലൂ ഇത് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:36, 11 ഓഗസ്റ്റ് 2014 (UTC)
- അല്ല, സ്വയം സ്വാഗതം ചെയ്യുന്നു.. ☺ - ബാലു (സംവാദം) 08:54, 11 ഓഗസ്റ്റ് 2014 (UTC)
- "താനാരാ?", "അളിയൻ", "താനാരെയാ വിളിക്കണേ?", "അളിയനെ", "ആഹാ, താൻ തന്നെ തന്നെയാ അകത്തോട്ട് നോക്കി വിളിക്കണേ?" .. - ബാലു (സംവാദം) 07:19, 11 ഓഗസ്റ്റ് 2014 (UTC)
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014
തിരുത്തുക
നമസ്കാരം! എസ്.പി.മനു
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ.. വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും. |
---|