കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/താമൂതിരി പൊലനാടടക്കിയതു

കേരളോല്പത്തി
താമൂതിരി പൊലനാടടക്കിയതു
കേരളോല്പത്തി

[ 81 ]

൩ തമ്പുരാക്കന്മാരുടെ കാലം


൧. താമൂതിരി പൊലനാടടക്കിയതു.


മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല കോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മല വഴിയും വരുന്ന ശത്രുക്കളെ നിർത്തുക കൊണ്ടത്രെ പറയുന്നതു. കുന്നലകോനാതിരി പൊലനാട്ട് ലോകരെയും തനിക്കാക്കി കൊൾവാൻ എന്ത് ഒരുപായം എന്ന് നിരൂപിച്ചു, പന്നിയങ്കര വാതിൽ മാടത്തിൽ ഇരുന്നു, ചരവക്കൂറ്റിലും പുതുക്കോട്ട കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരുത്തി, നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായിരിക്കേണം (തുണയായി നില്ക്കയും വേണം) എന്നാൽ അങ്ങിനെ തന്നെ എന്നു കൈ പിടിച്ചു സമയം ചെയ്തു ചരവക്കൂറ്റിൽ മുല്പട്ട വെട്ടമുടയ കോവിൽ പാട്ടിനു( ൫000 നായർക്ക് പ്രഭു) പയ്യനാട്ട നമ്പിടിക്ക് ൫000നായർ, മങ്ങാട്ട് നമ്പിടിക്ക് ൧൨നായർ, മുക്കടക്കാട്ട് ൩ താവഴിയിലും കൂടി ൫00 നായർ (൫000), പെരിയാണ്ട മുക്കിൽ കിഴക്കെ നമ്പിക്ക് ൧000 നായർ ഇത് ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറെ ചറവക്കൂറായിട്ടൂള്ളത്. ഇനി പുതുക്കോട്ട കൂറ്റിൽ കാരണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരി പാട്ടിന്നു ൩000നായർ, മാണിയൂർ [ 82 ] നമ്പിടിക്ക് ൧00, കൊഴിക്കൊല്ലി നായർക്ക് ൩00, പെരിയാണ്ടുമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക് ൫00, കൊട്ടുംമ്മൽ പടനായകൻ ൩00, ഇരിക്കാലിക്കൽ അധികാരൻ ൩00, ഇതൊക്കെയും കൂട്ടകടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലുള്ളതു. നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ കർത്താവു ൧00 നായർ, കാരക്കാട്ടു മൂത്ത നായർ ൧000, വീട്ടിയക്കാട്ടു പടനായർ ൩00, വീട്ടിക്കാട്ടെ തെക്കനായർ ൧00, ഇതും തെക്കും കൂറു കൂട്ടുകടവിന്നു കിഴക്കെ നെടുങ്ങനാട്ടിന്നു മീത്തൽ വടക്കൻ കൂറ്റിൽ കർത്താവു ൧00, കരിമ്പുഴ ഇളമ്പിലാശ്ശേരി നായർ ൩00, കണ്ണന്നൂർ പടനായർ ൫00, നെടുങ്ങനാടു പടനായർ ൩00, തെക്കങ്കൂറ്റിൽ വടക്കന്നായർ ൩00, മുരിയലാട്ട നായർ ൩00, ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩00, മുളഞ്ഞ പടനായർ ൩00, മങ്കര ൫00, വെണ്മണ്ണൂർ വെള്ളൊട്ടു അധികാരൻ ൧00, കുഴൽ കുന്നത്തു പുളിയക്കോട്ടു മൂത്തനായർ ൫00, കൊങ്ങശ്ശേരി നായർ ൧00, ആലിപ്പറമ്പിൽ മേനൊൻ ൧00, മേലെതലപാർക്കും കെളനല്ലൂർ തലപാർക്കും കൂടി ൫00, അതുവും കൂടി കുതിരപട്ടത്തനായർ ൫000, വെങ്ങനാട്ട് നമ്പിടി ൧000, മാച്ചുറ്റിരാമൻ ഉള്ളാടർ ൧000, വടകരെ കൂറ്റിൽ പിലാശ്ശേരിനായർ ൫0, ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പികളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈക്കുടക്കീഴ്, വേലയാക്കി, പുതുക്കോട്ടകൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാക്കി, പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു. പന്നിയങ്കര ഇരുന്നരുളി നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവോട് കുന്നല [ 83 ] കോനാതിരി പട കൂടുകയല്ലൊ ചെയ്തു. പൊലനാടു മുക്കാതം വഴി ൭൨ തറയും ൧0000 നായരും അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫ അകമ്പടിജനവും (ഒരമ്മ പെറ്റ മക്കൾ, ഒരു കൂലിച്ചേകം, ഒരു ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേല) ഇങ്ങിനെ അത്രെ പൊരളാതിരി രാജാവിന്നാകുന്നതു.

അവരോട് കുന്നലകോനാതിരി പട വെട്ടി ആവതില്ലാഞ്ഞ് ഒഴിച്ചുപോയതിന്റെ ശേഷം, ശ്രീപോർക്കൊല്ലിക്ക് എഴുന്നെള്ളി, ൬ മാസം ഭഗവതിയെ സേവിച്ചു പ്രത്യക്ഷമായാറെ, ഞാൻ ചെല്ലുന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്നുണർത്തിച്ചാറെ, അപ്രകാരം തന്നെ എന്ന വരവും കൊടുത്തു, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു. വാതിൽ കൂടെ കൊണ്ടു പോരുവൂതും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമുടയ കോവിലും കൂട വിചാരിച്ചിട്ട്, അകമ്പടിജനം പതിനായിരത്തേയും സ്വാധീനമാക്കെണം എന്നു കല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്കരനമ്പിയെയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്കവണ്ണം പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു, ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ടു മാന വിക്രമന്മാരും ബ്രാഹ്മണരും വേരൻ പിലാക്കലേക്ക് ചെന്നപ്പോൾ, അകമ്പടി ജനത്തിൽ പ്രധാനമായി [ 84 ] രിക്കുന്നവരെ കണ്ടു സന്തോഷിച്ചു. അന്യോന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേർപെട്ടതും പഞ്ഞു. പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന് ഞങ്ങൾ വിപരീതമായ്‌വരിക ഇല്ല എന്നും പറഞ്ഞാറെ, നമ്മുടെ സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പോലെ ആക്കി വെച്ചേക്കുന്നുണ്ടു എന്നു സമയം ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാര്യക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടികൊണ്ടു വിചാരിച്ചു യുദ്ധം ചെയ്യാതെ, പൊറളാതിരിയെ പിഴുക്കി അന്നാടു കടത്തിയാക്കി. പൊനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെന്നും ഏറക്കുറാവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറഞ്ഞാറെ, മേനോക്കിയോടു ഇളമയാക്കിയേക്കുന്നുണ്ട് ൨ കൂറായെറ നാട വാഴ്ചയായി, പാതി കോയ്മസ്ഥാനവും നാടും ലോകരെയും തന്നേക്കുന്നുണ്ടു എന്നു സമയം ചെയ്തു. നാലർ കാര്യക്കാർ (൧ അച്ചനും ൨ ഇളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂപിച്ചു. (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ‌‌‌) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി നിന്നുകൊണ്ടു‌‌) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി, (ഒരു ഉപദേശം‌) തരെണം എന്നാൽ ൪ ആനയും ൪0000 പണവും തന്നേക്കുന്നുണ്ടു; അതു തന്നെയല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നു വരികിൽ ൪ വീട്ടിൽ അമ്മസ്ഥാനവും തന്നു, നാലാം കൂറാക്കി വാഴിച്ചേക്കുന്നതുമുണ്ടു എന്നു സമയം ചെയ്തു. സമ്മതിച്ചു ചെന്നതിന്റെ ശേഷം, പൊറളാതിരി [ 85 ] ജ്യേഷ്ഠനെ കാണ്മാൻ അനന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെള്ളിച്ചു, താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. അപ്രകാരം കോഴിക്കോട്ടെക്ക് എഴുതി അയച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പുലർകാലെ പൊറളാതിരി ഉലപ്പെണ്ണചാർത്തി, മറക്കുളങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തുറന്നു കൊടുത്തു, നെടിയിരിപ്പു കോട്ടെക്കകത്തു കടന്നിരുന്നു മൂന്നു കുറ്റി വെടിയും വെപ്പിച്ചു. വെടി കേട്ടാറെ, ചതിച്ചിതൊ എന്നൊന്നു പൊറളാതിരി രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി കോലോടി കോവിലേക്ക് എഴുന്നെള്ളുകയും ചെയ്തു. അവിടുന്നു നീരാട്ടുകുളി കഴിഞ്ഞു കായക്കഞ്ഞി അമറേത്തും അമൃതം കഴിഞ്ഞ് കീഴലൂരും കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു. "പോലൂരും ചെറുപറ്റയും ആൺ പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പിറന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടുക്കയും പോത്തു കൂട്ടി ഉഴുകയും കറക്കയും അരുത്. നിങ്ങൾ എനിക്ക് തുണയായി നില്ക്കയും വേണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക ചൈതന്യത്തിന്നു ഏറക്കുറവു കൂടാതെ (വന്നു പോകാതെ) ഇരിക്ക എന്നാൽ നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വരാതെ കണ്ണിനും കൈക്കും മുമ്പു മുൻകൈസ്ഥാനവും അവകാശം നാട്ടിൽ നിങ്ങൾക്കായി ഇരിക്കട്ടെ" എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെയ്തു. അങ്ങിനെ തന്നെ ഉണർത്തിപ്പൂതും [ 86 ] ചെയ്തു. അകമ്പടി നടന്നു തുറശ്ശേരി കടത്തി വിട്ടു വണങ്ങി പോന്നു കീഴലുർ നായന്മാർ എന്നു കേട്ടിരിക്കുന്നു. തുറശ്ശേരി കടന്നെഴുന്നെള്ളുകയും ചെയ്തു. നീരാട്ട്കുളിക്ക് എഴുന്നെള്ളുംപോൾ, ആയിരംനായർ കോട്ട വളഞ്ഞ പ്രകാരം അറിഞ്ഞിട്ട് വേഗേന കോട്ടക്കുള്ളിൽ എഴുന്നെള്ളി, മേനോക്കിയെയും ചാലപ്പുറത്ത് നായകിയെയും തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരുവരും മുമ്പിനാൽ പറഞ്ഞ സത്യം തന്നെ എന്നു നമുക്ക് വഴിപോലെ ബോധിക്കയും ചെയ്തു. മരിക്കയൊ രാജ്യം ഒഴിഞ്ഞു പോകയൊ വേണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെണം എന്നരുളിച്ചെയ്യാറെ, യുദ്ധം ചെയ്തു രാജാവ് മരിക്കുമ്പോൾ, ഞങ്ങൾ കൂട മരിക്കേണ്ടിവരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം ചെയ്തു ജയിപ്പാൻ പണിയാകുന്നു; അതുകൊണ്ടു രാജ്യം ഒഴിഞ്ഞു പോകുന്നത് നല്ലതാകുന്നു എന്നുണർത്തിച്ചാറെ, നമ്മുടെ ലോകരെ കൂട്ടിവരുത്തി, യുദ്ധം ചെയ്യിച്ചു നില്ക്കുകയും വേണം. അപ്പോൾ ഞാൻ വേഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു. അപ്രകാരം ചെയ്തൂ. പൊറളാതിരി കോട്ട ഒഴിഞ്ഞു പോകയും ചെയ്തു.

പൊറളാതിരി രാജ്യഭ്രഷ്റ്റനായി യുദ്ധത്തിൽ തോറ്റു പുറപ്പെട്ടു ചെന്നു, ആ സ്വരുപത്തിങ്കൽ വിശ്വസിച്ചിട്ടുള്ള കോലത്തിരിയെ കണ്ടാറെ, മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും ൩000 നായരെയും കൊടുത്തു, നാട്ടടി എന്ന (അടിയൊടി) പേർകൊടുത്തിരുത്തുകയും ചെയ്തു. ആ വംശമത്രെ കടുത്തനാട്ട തമ്പുരാനാകുന്നതു. കുറുമ്പിയാതിരി രാജാവുടെ സംവാദത്താൽ കോലത്തിരികൊടുത്തിരിക്കുന്നു; പൊറളാതിരി രാജാവിന്നു [ 87 ] കടത്തനാടു മുക്കാതം വഴിനാടും പുതിയ കോയിലകത്തു വാഴുന്നോലും ഇളങ്കുളം കുറുപ്പും തോട്ടത്തിൽ നമ്പിയാരും, നാരങ്ങോളി നമ്പിയാരും, പോർക്കാട്ടുശ്ശേരി നമ്പിയാരും, ചെമ്പറ്റകുറുപ്പും ൩000 നായരും, കാവിൽ ഭഗവതിയും, ഇങ്ങിനെ കവിയടക്കം.

delet [ 88 ] കോവിൽ ഇരുത്തൂ " തലച്ചെണ്ണോർ എന്ന് കല്പിച്ചു "നാട്ടിൽ വഴിപിഴെക്ക് വരും മുതൽ തളിയിൽ ദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു" എന്നു കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ കല്പിക്കയും, ചെയ്തു. ശേഷം ൧0000വും രാജാവും തമ്മിൽ വഴക്കം ചെയ്തു. അവർക്ക് ഓരോരു സ്ഥാനവും മേനിയും അവകാശവും കല്പിച്ചു. തന്റെ ചേകവരാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെയും കുടക്കീഴ് വേലയാക്കി വേരൻ പിലാക്കീഴ് യോഗം ഒരുമിച്ചു കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ തലക്കൽ ചെന്നു നിഴൽ ഭണ്ഡാരവും വെച്ചു, തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദേവതയാക്കി രാജാവിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പറഞ്ഞു, കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടികുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപ്പലക വെപ്പിച്ചു ലോകർക്കു ശിലവിന്നും നാളും കോലും കൊടുപ്പാന്തക്കവണ്ണം കല്പിച്ചു. മേല്മര്യ്യാദയും കീഴ്മര്യ്യാദയും അറിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതിവെച്ചു, ലോകർക്ക് പഴയിട പറവാനും എഴുതി വെച്ചു. അങ്ങിനെ ലോകരും വാഴ്ചയും കൂടി ചേർന്നു ൧0000വും ൩000വും ൩0000വും അകത്തൂട്ട് പരിഷയും പൈയ്യനാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു. ഇടവാഴ്ചക്കൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കം പുറത്തെ ലോകരും നാട്ടുവാഴ്ചക്കൂറ്റിലെ പക്ഷം തിരിഞ്ഞ കിഴക്ക് പുറത്തെ ലോകരും തമ്മിൽ വെട്ടിൽക്കൊല്ലിപ്പാന്തക്കവണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആയുധം ധരിച്ചു, വടക്കമ്പുറത്ത് ലോകർ [ 89 ] താമൂരി കോയിലകത്ത് കടന്നുമരിപ്പാൻ വരുമ്പോൾ, കിഴക്കമ്പുറത്ത് ലോകരും ആയുധം ധരിച്ചു, കോയിലകത്തിൻ പടിക്കലും പാർത്തു. അതുകണ്ടു മങ്ങാട്ടച്ചൻ "ഇവർ തമ്മിൽ വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു കണ്ടു അവരുടെ മുമ്പിൽ ചെന്നു, കാര്യബോധം വരുത്തി, ഇടർച്ചയും തെളിയിച്ചു, ലോകർ തമ്മിൽ കൈ പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ എന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമര്യാദയായി നിൽക്കും" എന്നു മങ്ങാട്ടച്ചൻ പറഞ്ഞു, രാജാവിൻ തിരുമുമ്പിൽനിന്നു ലോകരെക്കൊണ്ടു അവ്വണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായിട്ട് പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തുടങ്ങി. ശേഷം ആയമ്പാടി കോവിലകത്ത് തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച കഴിച്ചു. ൫ കൂറു വാഴ്ചയും ൫ കോയിലകവും ചമച്ചു. പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇടവാഴ്ചക്കൂറ്റിലേക്ക് "൫ കൂറു വാഴ്ചയായി നടത്തിക്കൊള്ളു" എന്നു വാളും പുടവയും കൊടുത്തു "തണ്ടും പള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും ചിരുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊള്ളൂ" എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോനാതിരി.