കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം

കേരളോല്പത്തി
രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം
കേരളോല്പത്തി

[ 38 ]

൪. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം.


ശേഷം പെരുമാൾ സ്വൎഗ്ഗത്തിന്നു പോയപ്പോൾ "രക്ഷിച്ചു കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണൎക്ക് ബ്രാഹ്മണർ തങ്ങളുടെ കൈയിൽ ഉറപ്പുണ്ടായെ മതിയാവു" എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊണ്ടു ൬൪ ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട ൧0|| ഗ്രാമത്തെ അവരോധിപ്പിച്ചു. വാൾ എടുപ്പാൻ ആ ൧0|| ഗ്രാമം പെരുമനം, ഇരിങ്ങാടിക്കൊട, ചൊവര, ആലത്തൂർ, കരിക്കാട്ടു, പയ്യന്നൂർ, തിരുവില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം, മൂഷികക്കുളം, കഴുതനാടു പാതിയും. ഇങ്ങിനെ ത്രിക്കാരിയൂർ തൃക്കൊട്ടിലിങ്കൽനിന്നു ൬൪ ഗ്രാമവും ഒരു നിഴലായി കൂടി യോഗം തികഞ്ഞു അവരോധനം കഴിച്ചശേഷം അവർ രക്ഷാപുരുഷന്മാരായി ശാസ്ത്രികൾ എന്ന പേർ.

വാൾ തൊടുവാൻ ആകെ ൪ മണ്ഡലത്തിലകമെ കുറിച്ചു, ഒരു മണ്ഡലത്തിൽ അങ്ങിക്കൽ എത്തി, [ 39 ] ആയുധം എടുക്കയും ചെയ്തു. ൮ || ഗ്രാമം ഒരുമിച്ചു എടുത്തതെ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും അവരോധത്തിന്നു കൂടി മദിച്ചു. രണ്ടാമത് മേടിച്ചു എല്ലാവരും എടുത്താറെ, തങ്ങളും എടുത്തുകൊണ്ടു, വിശേഷിച്ചു ൬൪ ഗ്രാമവും സമയം ചെയ്യുന്നപ്പോൾ "ഈ ആയുധം തൊട്ടവർ കർമ്മത്തെ ചെയ്യിപ്പിച്ചു ധർമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്കകൊണ്ടു ഒഴിച്ചു കൊൾവാൻ കൂടി ഊണും പുണ്യാഹവും ജാതി കാർയ്യവും ചെയ്തിരിപ്പു" എന്ന സമയം ഈ ൧0|| ഗ്രാമത്തിലുള്ളവരെ ഒക്കയും ആയുധപാണികളാക്കി, അവരോധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കർമ്മത്തെ ദാനം ചെയ്കകൊണ്ടു ശാസ്ത്രൻ. രക്ഷിപ്പാൻ വാൾ കൈയിലുണ്ടു, അതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു, ൩ ഗ്രാമങ്ങളിൽ ആയുധക്കാർ എന്നു നടക്കുന്നവർ ഒക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെന്നതു ഗ്രാമത്തിൽ ഉള്ളവരിൽ ആയുധക്കാരെ നിരായുധവർ ഒന്നിച്ചുകൂടി സംഗസംഘം ഈ അവരോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ കോവിലകത്ത് സാക്ഷ ചാത്രരായത് എട്ടു ഗ്രാമവും ഈ ആയുധം എടുപ്പാൻ അവരോധിച്ചതിൽ ആയുധം എടുത്തവരും അവരോധിക്കപ്പെട്ടിരിക്കുന്നു. ആയുധം എടാതെ ശൌർയ്യം [1] പൊഴിത്തിക്കും പുറപ്പെടാതെ ഇരിക്കുന്ന പരിഷ നിരായുധവരുടെ സ്ഥാനത്തിരിക്കുന്നു, ഏതാനും ചിലർ പുറപ്പെടാതെ ഇരിക്കുന്നു, യാഗാദി കർമ്മങ്ങളെ ഉപേക്ഷിയാതെ ഇരിപ്പാൻ [ 40 ] എടുത്തവർ ചെയ്യിപ്പിപ്പാൻ ചെയ്തഫലം അവർക്കുണ്ടു താനും. ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും വേണം ഒഴിഞ്ഞുള്ള ഗ്രാമങ്ങളും ൧0 ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടിച്ചു കിടക്കുന്നു. ആയുധം എടുത്തവർ കർമ്മം ഇടവിടും; ശൌചം ഇടവിടും; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്കയും രക്ഷിതാവു മേൽകോയ്മയായിജ്ജനം തന്നെ. അതിങ്കൽ രക്ഷിച്ചു കൂടാ എന്ന് വരുമ്പോൾ പ്രാണത്യാഗം ചെയ്യുമാറു ബുദ്ധിപൂർവ്വമായി മരിച്ചു, എന്നിട്ടു രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്കരുതു; ചെയ്യേണം; നിരായുധാക്കൾ ഇപ്രകാരം അരുതു. തൃക്കണ്ണാകഴകത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു. ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തെടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും. ചിങ്ങമാസത്തിൽ പുണർതത്തിന്നാൾ മരിച്ചു. അന്നു ഗ്രാമത്തോടെ ശ്രാദ്ധം ഉണ്ടു. അന്നു അവരെ മന്ത്രസംസ്കാരം ചെയ്തു. പത്തരയിൽ ചിലർ മരിക്ക ഹേതു അത് ഇന്നും തൃക്കണ്ണാപുരത്തെ ൭൨ ഒഴിഞ്ഞു എന്നും പറയുന്നതു, ഈ ആയുധം എടുത്ത് ഗ്രാമത്തിൽ അംശം പൊക്കിക്കും പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ, ഇനി നാമും പടുമാറു എന്നു കല്പിച്ച് എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെടുംപോൾ ഈവണ്ണം യോഗം വന്നു ഇന്നെടത്തു പുറപ്പെടേണ്ടു എന്നുണ്ടു. അവർ നടാനടെ പുറപ്പെടുമ്പോൾ ഒത്തവണ്ണമരുത്; അതായുധം എടുത്തു നടക്കുന്നതു; മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നെ ഉള്ളു. ശേഷം സർവ്വം നടക്കയാൽ ഒന്നെ ഉള്ളു. അശസ്ത്ര [ 41 ] ങ്ങളുടെ കൈക്കാരെ തറവാട്ടുപേർ ശാസ്ത്രർക്കും പേരായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗുരുക്കൾ വാങ്ങിയതു. ചാത്തിരർക്ക് നടെ കേരളരക്ഷയ്ക്ക് രക്ഷാപുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാമവും കൂടി കൊടുത്ത ഷൾഭാഗം തന്നെ അനുഭവം. അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനിച്ചിക്കാട്ടും കാരമംഗലവും, പുതുവായും, മനയും മങ്ങാട്ടുകൂറ്റിൽ ഭട്ടന്മാർ: ഔവനിക്കട, വെണ്മണിയച്ചി, യാമനം, വ്യാകരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു, വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മണി, വെടിയൂർ, അതിലെ ഭാട്ടം: പുതുവാ, പാലെക്കാട്ടു, കാരമംഗലം, അതിലെ വെളുള്ളൂർ, കാരമംഗലത്ത് കരഭാഗത്തു, ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു, താഴപ്പള്ളി ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്രഭാകരൻ വാരവക്കത്ത ഭാട്ടം: നെന്മണി, നിതാമരം, ചൊവ്വരം, പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പറവാനുണ്ടു.

രക്ഷാപുരുഷന്മാർക്കു ൪ വസ്തു പ്രധാനം: കണം, കളിക്കൂട്ടം, സംഘലക്ഷണം, അതു ൩ മുമ്പെ ഉണ്ടു. തിരുനാവായെ കൊടിനാട്ടുക നാലാമതായുണ്ടായി, കളിക്കൂട്ടം നാലു വർണ്ണവും കൂടി വേണ്ടു, കളിക്കൂട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പൊൾ, ഒരു ബ്രാഹ്മണൻ ചേർമങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളിയാതിരിമാർ ൩ വർണ്ണത്തോടും സമയം ചെയ്യുംപോൾ, അവർ ചെയ്യുംകർമ്മം കൂട ചെയ്യുമാറു എന്നു സമയം ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെയ്തപ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കർമ്മത്തിങ്കൽ മറ്റ [ 42 ] ൩ വർണ്ണവും ചെയ്യാം, എന്നു ൨ വട്ടം ഉണ്ടെന്നും ൩ വർണ്ണത്തോടും സമയം ചെയ്തു; ൨ കൂടിയെ തികയും. പറവു വൈശ്യകഴകം അവിടെ വൈശ്യനോടും ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും, യാഗത്തിനുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോടും, ശൂദ്രകഴകമാകുന്ന ഐരാണിക്കുളത്ത് ശൂദ്രനോടും, സമയം ചെയ്യും. അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം. എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി, വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു പാടി, തട്ടിന്മേൽ നിന്നു വൈലാൽ ശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി കൊടിക്കൽ പാട്ടാകുന്നതു, "സഭ്യാഃശ്രാവത പണ്ഡിതാഃ കവികളെ, മാന്യാഃമഹാലോകരെ, വിപ്രാഃസജ്ജനസംഘരെ, ശപതയാഃ പ്രൌഢാശ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെ തൂരുപൂരടെതെന്ന എന്നിങ്ങിനെ എല്ലാവരും ചെവി തന്നു കേൾക്ക നിതരാം, എല്ലാർക്കും എഷൊഞ്ജലിഃ" ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ പാടേണ്ടു, രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോൾ, പൂണുനൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ, ശേഷം കണം ഇരിക്കും പ്രകാരം പറയുന്നു, കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വർത്ഥമുള്ള ക്ഷേത്രത്തിന്നരുതു. ൬ സംഘത്തിൽ ഒന്നു കണമിരുന്നു എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല; കണമിരിപ്പാൻ തുടങ്ങുംപോൾ രക്ഷാപുരുഷന്മാരോട് കൂടി അരങ്ങും അടുക്കളയും സംശയമുള്ളവർ കൂടെ ഇരിക്കുമാറില്ല. [ 43 ] കണമിരിപ്പാൻ പുറപ്പെടുമ്പോൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധികാരികളായവരെ ഓരെടത്തു യോഗം വരുത്തി, തന്റെ യജമാനന്മാരെയും കൂറ്റുകാരെയും പ്രഭുക്കളെയും അറിയിച്ചു, അവരുടെ സമ്മതത്താൽ കണപ്പുറത്തുള്ളവർ ഒർക്ക വേണം. അരങ്ങടുക്കള സംശയമുള്ള ആളുകളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ രാവു വന്നു സംഘമുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേറെ ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളിച്ചുണ്ടു ചന്ദനവും തേച്ചു കച്ചയും തലയിൽ കെട്ടും കെട്ടി വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു പിടിപ്പിച്ചു, കണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം. പോകുന്ന വഴിയിൽ പിടിച്ചകളി, പടക്കളി ഇത്യാദികളും വേണം. ക്ഷേത്രത്തിന്നു ൩ പ്രദക്ഷിണം പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വച്ചു, ദേവനെ തൊഴുതു ദിവസം രാവെ അമ്പലത്തിന്നു എഴുനീറ്റു കുളിച്ചുത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി മുമ്പെ ഇല്ല എന്നു വരികിൽ, അന്നാളിൽ വേണം. ശ്രീഭൂതവെലി കൂടി വേണം എന്നാകുന്നു; പൂജകൾ ഇവ്വണ്ണം കഴിച്ചെ ഇരിക്കാവു. ചാത്തിരം തലനാളെ തുടങ്ങി ദേഹശുദ്ധിയോടു കൂടി ഇരിക്കയും വേണം. വെറ്റില തിന്നാം ചന്ദനം തേക്കാം ഇരുന്ന കണം കഴിവോളം ക്ഷൌരമരുത; സ്ത്രീ സംഗവുമരുത; തറ്റുടുക്കെണം, നിർമ്മാല്യം പകലത്തേത് എന്നിവ വർജ്ജിക്കേണം. പൂജകഴിഞ്ഞിട്ട, അമ്പലത്തിൽ ഒരു നില [ 44 ] വിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപറയും വെച്ചു, വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു, അന്നേരം രക്ഷാശിക്ഷാ എന്നും, ധ്യാനിച്ചു രക്ഷിപ്പാനുള്ള ഐകമത്യവും വിശേഷങ്ങളും ഒരിടത്തിരുന്നു ചോദിച്ചറികയും, രണ്ടാമത് പൊക്കിയപ്രകാരവും ബ്രാഹ്മണരുടെ കർമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിടത്ത് ഒരു ദോഷം ഉണ്ടെന്നു വരികിൽ ആ ശങ്ക ഉണ്ടായതു പരിഹസിക്കയും ഇത് എല്ലാം ഐകമത്യം ഒരിടത്തിരുന്നു ചിന്തിക്ക, ചൊല്ക, അതിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം കെട്ടു പോകരുത; സംബന്ധമുള്ള ജനം തപ്പും ചേർമങ്ങലവും കൂടി വിളക്കത്ത് വെച്ചിരിക്കാവു, താനും അവിടെനിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദനവും തേച്ചു, ഊത്ത് കൈയിലും പിടിച്ചു, ദ്വാരത്തിങ്കൽ ചോരെക്ക് നന്നായിരിക്ക എന്നിവ നില്പോളം നിൽക്കയും വേണം. ദീക്ഷ ധരിക്കരുത; അമ്പലവാസിസ്പർശനം അരുത; ഉണ്മാൻ ഇരിക്കുമ്പോൾ, ക്ഷത്രിയന്ന് ഒരു വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു സമ്മാനിച്ചു വിളമ്പുകെയുള്ളു. വേറെ വെച്ചു കൊള്ളുകയും വേണം. വിളമ്പുമ്പോൾ, പന്തിയിൽ ഒരില വെപ്പാൻ ഒഴിച്ചു അമ്പലത്തിന്നു പുറത്ത് ഒരു ശാല കെട്ടിക്ക. സദ്യക്ക അതു സ്ഥലം പോര എന്നു വരികിൽ പുറത്ത് ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയുധം എടുത്തു പിടിക്കയും യോഗ്യസംഗീതം കളിക്കൊട്ടിവ അഭ്യസിക്കാം പ്രബന്ധം നോക്കാം. ദേവിക്കൊട്ടും വേശിയാട്ടും അരുത; മഹാരായർ [ 45 ] പൂണുനൂൽ ഇറക്കാതെ ചെയ്യാം, പൂണുനൂൽ ഇറക്കി ഒന്നും വ്യാപരിക്കരുത; ദീപപ്രദക്ഷിണം സർവ്വപ്രായശ്ചിത്തം. സന്യാസിയുടെ ചാതുർമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ. ചാതുർമ്മാസ്യം തുടങ്ങുന്ന ദിവസം തുടങ്ങേണ്ടു; ബുദ്ധി പൂർവമായി ശൂദ്രനെ സ്പർശിക്കരുത; അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷേത്രത്തിങ്കൽ കടക്കരുത; ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു, പുലയിൽ കണമരുത; കണത്തിന്നു തെക്കും, വടക്കും, വിശേഷമില്ല; സമയം ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും.

അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ തിരിച്ചു കല്പിച്ചു, മലയാളക്ഷേത്രങ്ങളിൽ ഗോകർണ്ണം, തൃശ്ശിവപേരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാപുരത്തു, തിരുവഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ, അങ്ങിക്കൽ ഇങ്ങിനെ ൧0 സ്ഥാനത്തിന്നകത്തു, സമയം സോമാഹുതി ൧൧ ഗ്രാമത്തിന്നുണ്ടു ചോവരം, പെരുമാനം, ഇരിങ്ങാണികൂട, ആലത്തുർ, മൂഷികക്കുളം, ഉളിയന്നൂർ, ചെങ്ങനോടു, പെരിഞ്ചെല്ലൂർ, കരിക്കാട്ടു, പൈയനൂർ: ഇവർക്ക് സോമാഹൂതി ഉള്ളു. ഇതിൽ സോമാഹൂതിക്ക് മുമ്പു: പെരിഞ്ചെ, കരിക്ക, ആല, പെരുമ, ചൊവ, ഇരിങ്ങ, ഇത് ആറും ഒരുപോലെ സമ്മതം. മറ്റെ വക ഭേദങ്ങളിൽ ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവർക്ക് യജനം അദ്ധ്യാപനവും ഓത്തും, ഭിക്ഷയും, ദാനവും, പ്രതിഗ്രഹവും എന്ന ഷൾകർമ്മങ്ങളെ കല്പിച്ചു. ഇതുള്ള ആളുകൾക്ക് ൬ ആചാർയ്യസ്ഥാനമുണ്ടു. അവർക്ക് അമ്പല സംബ [ 46 ] ന്ധവും കേരളത്തിൽ പിതൃകർമ്മത്തിന്നു മുമ്പും ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു. പിന്നെ സഭയിലുള്ളവർക്ക് കന്യാകുമാരി ഗോകർണ്ണത്തിന്റെ ഇടയിൽ പ്രധാനക്ഷേത്രങ്ങളിൽ പാട്ടവും സമുദായവും, [2] ശാന്തിയും, അരങ്ങും, അടുക്കളയും, അമ്പലപ്പടി, ഊരായ്മയും ഇത് ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു കൊടുത്തു). അറുപത്തുനാലിന്റെ വിധികർത്തൃത്വത്തിന്നു ൨ ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയംപടപ്പുഗൃഹത്തിങ്കൽ ഒരാളെ ൬൪ലിന്നും പ്രഭുവെന്നും നായക എന്നും പേരും ഇട്ടു, ൬൪ലിലും അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു. പിന്നെ ൬൪ലിന്നും കല്പിച്ച നിലെക്കും നിഷ്ഠക്കും തങ്ങളിൽ വിവാദം ഉണ്ടായാൽ വിവാദം തീർത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ കല്പിച്ചു. ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ എന്ന പേരുമിട്ടു, ബ്രാഹ്മണർക്കു വിധികർത്താവെന്നും കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാഹ്മണശ്ശ്രേഷ്ഠന്മാർ. ശേഷം അവരവർ അവടവിടെ വിശേഷിച്ചു പറയുന്നു, ഒന്നു പോലെ നടപ്പില്ല, മഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട ൬ ഗ്രാമത്തിലും ഏറ കാണുന്നു ൬ ദേശത്തുള്ളവർക്ക് ഏറ ആകുന്നതു, കുറുമ്പനാട്ടു ൬ ഗ്രാമവും ൪ ദേശവും കൂടി ഒന്നായി കുളമ്പടിയും, രാമനല്ലൂർ, കാരുശ്ശേരി, ചാത്തമങ്ങലം, ഇത് ഒന്നായി, ഒഴിയടി, ഉഴുതമണ്ണൂർ, തലപ്പെരുമൺ, ഇത് ഒന്നു, കൂഴക്കോടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം, മണപ്പുറം, ഇത് ഒന്നായി.


കുറിപ്പുകൾ

തിരുത്തുക
  1. പ്രവൃത്തിക്കും.
  2. മേൽശാന്തിസ്ഥാനം