പ്രാചീനമലയാളം/പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല
←മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല | പ്രാചീനമലയാളം രചന: പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല |
മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല→ |
പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല
തിരുത്തുക
സംഗ്രഹം: കേരളമാഹാത്മ്യം, കേരളവകാശക്രമം, ജാതി നിർണ്ണയം മുതലായവയിൽ മലയാളബ്രാഹ്മണരായ സകലരും അറുപത്തിനാലു ഗ്രാമക്കരിൽ ഉൾപ്പെട്ടവരാണെന്നും ഈ അറുപത്തിനാലു ഗ്രാമക്കാർക്കുംകൂടിയാണ് പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടുള്ളതെന്നും പറഞ്ഞിരിക്കുന്നു. എല്ലാർക്കും കൊടുത്തു എന്നു പറഞ്ഞതു ശരിയാണെങ്കിൽ ദാനസ്വീകാരംകൊണ്ട് ചിലർക്കുമാത്രം പതിത്വം വന്നതെങ്ങനെ
എന്നു നോക്കുമ്പോൾ കൈയിൽ വാങ്ങിയവർ (പൂവും നീരും സഹിതം) പാപികൾ, കൈയിൽ വാങ്ങിയവർ തങ്ങൾക്കു
വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയുംകൂടി (കുറതീർത്ത് അല്ലെങ്കിൽ പ്രതിനിധിസ്ഥാനം വഹിച്ച്) വാങ്ങി എന്നും അങ്ങനെ വാങ്ങിയവർക്ക് ഭൂമിയും പാപവും സിദ്ധിക്കയും മറ്റുള്ളവർക്ക് പാപം കൂടാതെ ഭൂമിമാത്രം സിദ്ധിക്കയുംചെയ്തു എന്നും മറുപടി കിട്ടുന്നു. എന്നാൽ ഈ അറുപത്തിനാലു
ഗ്രാമക്കാരിൽത്തന്നെ പലർക്കും ജന്മിത്വമില്ലാതെ ഇരിക്കുന്നല്ലോ. കുറതീർത്തു വാങ്ങിയതിൽ ഇവരെ ഉൾപ്പെടുത്താത്തതെന്ത്
എന്നുള്ള ചോദ്യത്തിനു സമാധാനമേ കാണുന്നില്ല. മുമ്പിലത്തെ ചോദ്യങ്ങൾക്കുള്ള സമാധാനങ്ങൾ സ്വീകാര്യങ്ങളല്ലായ്കയാലും ഒടുവിലത്തെ ചോദ്യത്തിനു സമാധാനമില്ലായ്കയാലും അറുപത്തിനാലു ഗ്രാമക്കാരിൽ എല്ലാവർക്കുംകൂടി പരശുരാമൻ മലയാളഭൂമിയെ ദാനംചെയ്തു എന്നു പറഞ്ഞിരിക്കുന്നതു സാധുവല്ല. അങ്ങനെ ഓരോ കാരണങ്ങളാൽ ഈ ബ്രാഹ്മണരിൽ ഉത്തമന്മാരായ അഷ്ടഗൃഹത്തിൽ ആഢ്യന്മാർക്കും
അതുപോലെ കൈയിൽ വാങ്ങിയവരെന്നു പറയുന്ന ഭ്രഷ്ടന്മാർക്കും, ഈ മൂന്നു സംഗതികളേയും വേറെ ചില കാരണങ്ങളേയും അടിസ്ഥാനപ്പെടുത്തി ഈ ബ്രാഹ്മണരിൽ യാതൊരുത്തർക്കും പരശുരാമൻ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല.
“ | 'അഖിലാം കേരളീം ഭൂമീം ബ്രാഹ്മണേഭ്യോ ദദൗ പ്രഭുഃ
ചതുഃഷഷ്ടിതമേഭ്യസ്തു' [1] |
” |
അർത്ഥം: ഭാർഗ്ഗവൻ അറുപത്തിനാലു ഗ്രാമക്കാർക്കുമായിട്ടു കേരലഭൂമി മുഴുവനും ദാനം ചെയ്തു.' എന്ന് അടക്കി
പ്പറഞ്ഞിരിക്കകൊണ്ട് ഇവിടെയുള്ള എല്ലാ മലയാളബ്രാഹ്മണർക്കും [2] ജന്മ
ഭൂമിയും ജന്മിത്വവും ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമല്ലാതെ എത്രയോ മലയാളബ്രാഹ്മണകുടുംബങ്ങൾ പാരമ്പര്യമായിട്ടേ ഈ മലയാളഭൂമിയിൽ ഉണ്ട്. അതിനാൽ എല്ലാപേർക്കും കൊടുത്തു എന്നുള്ള പ്രമാണവും ജനശ്രുതിയും ധാരണയും ശരിയായിട്ടുള്ളതല്ല. എന്നാൽ അനേകംപേർക്കു കൊടുത്തിട്ടില്ല തന്നെ എന്നാണെങ്കിൽ ഭാർഗ്ഗവൻ അന്യായക്കാരനാണെന്നു വന്നുപോകും.
എങ്ങനെയെന്നാൽ, പരദേശങ്ങളിൽ ചെന്ന് ഉത്തമ ബ്രാഹ്മണരെ സത്യംചെയ്തു ക്ഷണിച്ചുകൊണ്ടുവന്ന് ഇവിടെ സുഖമായി പാർപ്പിച്ചതിന്റെശേഷം അവരിൽ ഏതാനും പേർ സ്വദേശത്തേയ്ക്കു പൊയ്ക്കളഞ്ഞതിനാൽ ഭാർഗ്ഗവൻ വ്യസനിച്ച് ഇതുപോലെ ശേഷം ഉള്ളവരും പോകാതിരിപ്പാൻ വേണ്ടി അവർക്കെല്ലാം പൂർവ്വശിഖ (മുൻകുടുമ) വയ്പിക്കയും വേഷം ആചാരം വേദാദ്ധ്യയനസ്സ്വരസമ്പ്രദായം മുതലായവയെ ഭേദപ്പെടുത്തുകയും ചെയ്തു എന്നു കാണുകയാൽ അവർക്ക് ഇവിടെ സ്വദേശംപോലെ സുഖപ്രദമല്ലായിരുന്നു എന്നും, എങ്കിലും തിരിച്ചുപോകാതിരിപ്പാൻ ആയിരുന്നു പരദേശനിഷിദ്ധമായ മുൻപറഞ്ഞ ഏർപ്പാടുകൾ ചെയ്തു ബലാൽക്കാരമയി അവരെ താമസിപ്പിച്ചതെന്നും സ്പഷ്ടമാകുന്നു. എപ്രകാരം ഭാർഗ്ഗവൻ ചെയ്തതു വാസ്തവമാണെന്നുവരികിൽ ദാനം വാങ്ങിയവർക്കെന്നപോലെതന്നെ വാങ്ങാത്തവർക്കും ഭൂമി മുതലായവയും അതുകളുടെ ജന്മാവകാശവും ആഢ്യത്വവും അദ്ദേഹം കൊടുത്തിരിക്കണം. അല്ലാതെ കുലശത്രുത ഉണ്ടായിരുന്നിട്ടും കീഴടങ്ങിയ ക്ഷത്രിയനെ സ്വക്ഷേത്രത്തിൽ കൊണ്ടിരുത്തി രക്ഷിച്ച ഇദ്ദേഹം തന്നാൽ കൊണ്ടുവരപ്പെട്ടവരും തന്റെ ആജ്ഞയ്ക്കു കീഴടങ്ങി സ്വദേശത്തേയ്ക്കു കൊള്ളരുതാത്തവിധത്തിൽ വേഷം മുതലായവയും മാറ്റി അനന്യഗതികളായി നിന്നിരുന്നവരും ആയ എത്രയോ ബ്രാഹ്മണരെ ഒന്നും കൊടുക്കാതെ ഉപേക്ഷിച്ചു എന്നു പറയുന്നത് ഒരിക്കലും ചേരുകയില്ല. എന്നാൽ കൊടുക്കാതെ ഉപേക്ഷിച്ചിട്ടല്ല അവർക്കു വേണ്ടെന്നു ഒഴിഞ്ഞിട്ടാണ് എന്നു പറകയാണെങ്കിൽ വിദേശത്തുനിന്നുമുള്ള അവരുടെ ആഗമനത്തിന്റെ ഉദ്ദേശ്യം പിന്നെ എന്തായിരിക്കും? ഒരുവേള അബദ്ധത്തിൽ വന്നുപോയതാണെന്നുവരികിൽ അവർവേഷം മാറുകയും വേറെ വിധം സമ്പാദിച്ച് ഉപജീവനം കഴിച്ചു കൊണ്ടെങ്കിലും ഇവിടെത്തന്നെ സ്ഥിരമായി താമസിക്കുകയുംചെയ്യാതെ ഉടൻ പൊയ്ക്കളയുമായിരുന്നു.
ഇനി ഇവർ ഭാർഗ്ഗവനാൽ ക്ഷണിക്കപ്പെടാതെ (തനിയെ)വന്നു വേഷം മാറി താമസിച്ചവരാകകൊണ്ടാണ് ഇവർക്ക് ഭൂമി കിട്ടാതിരുന്നതെങ്കിൽ, ഒന്നാമത് അതിലേയ്ക്ക് പ്രമാണമോ ജനശ്രുതിയോ ഒന്നും തന്നെയില്ല; രണ്ടാമത് പരദേശത്തുള്ള ബ്രാഹ്മണരുടെ വാസസ്ഥലത്തുചെന്ന് അവരെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവന്ന് ദാനംചെയ്ത ഭാർഗ്ഗവൻ ആ കാലത്തു തനിയെ വന്നവരും ജന്മം മുഴുവൻ ഇവിടെ താമസിക്കുന്നതിനു സന്നദ്ധരായിരുന്നവരും ആയ ഇവരെ ഒഴിക്കയില്ലായിരുന്നു. അതുകൊണ്ടും ദാനം വാങ്ങിയവർ വാങ്ങാത്തവരായ മറ്റുള്ള വർക്കുവേണ്ടിച്ചെയ്ത കുറതീർച്ചയിൽ ഇവർ ഉൾപ്പെടാതിരു ന്നതുകൊണ്ടും അറുപത്തിനാലു ഗ്രാമക്കാരിൽ എല്ലാവർക്കും കൊടുത്തു എന്നു പറഞ്ഞതു ശരിയാകുന്നില്ല.
ഈ മലയാളത്തിലെ ഭൂമിദാനസ്വീകരണത്തിൽ ദത്തഭൂമിമാത്രമല്ല ഒരുനാളും മാറാത്തതായ ഭ്രംശരൂപമായ പാപവുംകൂടി സിദ്ധിക്കും എന്നാണല്ലോ പ്രമാണംകൊണ്ടും അനുഭവം കൊണ്ടും ഈ ബ്രാഹ്മണർ വിശ്വസിച്ചിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. ഈവിധ ഭ്രഷ്ടുരൂപപാപസഹിത ദാനസ്വീകാരമാകുന്നു ഇവിടെ ഉള്ള ജന്മിത്വത്തിനും പ്രഭുത്വത്തിനും കാരണമെന്നും കാണുന്നു. ആഢ്യന്മാർക്കുള്ള അവകാശം ഭാർഗ്ഗവദാന പ്രകാരം സിദ്ധിച്ചതാണെന്നു കാണുന്നതിനാൽ മേൽ പറഞ്ഞമുറയ്ക്ക് ഇവർക്കും പാപവും തന്നിമിത്തം ഭ്രഷ്ടും സംഭവിച്ചിരിക്കേണ്ടതായിരുന്നു. അപ്രകാരം കാണുന്നില്ല. ആഢ്യന്മാർ ഇന്നും ശ്രേഷ്ഠന്മാർ തന്നെയാണ്.
സമാധാനം: നേരിട്ടു കൈയിൽ വാങ്ങിച്ചെങ്കിലേ പാപമുള്ളൂ. ഈ ആഢ്യന്മാർ അങ്ങനെ വാങ്ങിച്ചിട്ടില്ല. അതുകൊണ്ട് അവർക്കു പാപവുമില്ല.
നിഷേധം: 'മഹാബ്രാഹ്മണർക്കു ഭ്രഷ്ടു വരുത്തേണ്ട. ദാനം മേൽപ്രകാരം മതി. അതുകൊണ്ട് ദാനം ഫലം സിദ്ധിച്ചുകൊള്ളും' എന്നിങ്ങനെ ഭാർഗ്ഗവനു ദയവുതോന്നി ദാനം സ്വീകരിക്കാനുള്ളവരെ മാറ്റി നിറുത്തിയുംവെച്ച് ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ ദാനവസ്തു വെച്ചുകൊടുക്കുകയും അപ്രകാരം ഇവർക്കു സിദ്ധിക്കയും ചെയ്തിരിക്കയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ആ സ്ഥിതിക്കു ഇത്ര ദയാലുവായ ഭാർഗ്ഗവന് മറ്റുള്ളവരെ[3] സംബന്ധിച്ചും ഇതുപോലെ ചെയ്ത് ദോഷം കൂടാതെ കാര്യം സാധിക്കാമായിരുന്നു. അങ്ങനെ നടത്തിയതായിക്കാണാത്തതിനാൽ ഭാർഗ്ഗവന് അതു സമ്മതമല്ലെന്നും അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെന്നും തെളിയുന്നു.
വിശേഷിച്ചും ദാനവിഷയമായ പാപം ഏതുവിധത്തിലെങ്കിലും ദാനം സ്വീകരിച്ചവനോടല്ലാതെ എവിടേയ്ക്കു പോകുമെന്ന് അറിയുന്നില്ല. അതു വീണ്ടും ദാതാവിൽതന്നെ ചേരുമെന്നോ അതല്ല തൽക്കാലം മാറിനിന്ന് കൈയിൽ വാങ്ങാതുള്ള സ്വീകാരക്രിയ കൊണ്ടു നശിച്ചുപോകുമെന്നോ പറയുന്നതായാൽ അതു യുക്തിക്കു ചേരുന്നതല്ല.ഒരുവൻ കൊടുക്കുകയും വേറൊരുവൻ അതിനനുകൂലമായി നിന്ന് ഏറ്റുവാങ്ങുകയും ചെയ്‌തെങ്കിലേ അതു ദാനമാകയും ഫലപ്പെടുകയും പ്രതിഗ്രഹീതാവിനു ദത്തവസ്തുവിൽ അവകാശം സിദ്ധിക്കയും ചെയ്കയുള്ളൂ. ആ സ്ഥിതിക്ക് നേരെ ഏറ്റുവാങ്ങീട്ടില്ലാത്ത ഇവർക്കു വസ്തു അവകാശമുണ്ടെന്നു പറയുന്നതുശരിയല്ല. അഥവൊ അവകാശമുണ്ടെന്നുവരികിൽ അതു വേറെ വല്ല
മാർഗ്ഗത്തിലും സിദ്ധിച്ചിട്ടുള്ളതായിരിക്കണം. എന്നാൽ, ഇവർ (ആഢ്യന്മാർ) വാങ്ങിയില്ലെങ്കിലും മറ്റുള്ളവർ വാങ്ങീട്ടുണ്ടല്ലോ. ആ വാങ്ങൽ ഇവരുടെ അവകാശത്തിനും കാരണമായി എന്നാണെങ്കിൽ, അവർക്കു ഭാർഗ്ഗവനോടു ദാനംവാങ്ങീട്ടുള്ളതായല്ലാതെ വേറെ വസ്തുക്കളില്ലാത്തതിനാലും
അവരുടെ വാങ്ങലിന്റെ ഫലസിദ്ധി ഇവർക്കാണെന്നു് ഇപ്പറഞ്ഞ ഭാഗംകൊണ്ടു വന്നുപോകുന്നതിനാലും അവരുടെ സകലവസ്തുക്കളുടെ അവകാശവും ഇവർക്കു സിദ്ധിച്ചിരിക്കേണ്ടതാകുന്നു.
സമാധാനം: മറ്റവർ (കയ്യിൽവാങ്ങിയവർ) അവർക്കു
വേണ്ടിയും ഇവർക്കുവേണ്ടിയും ഇങ്ങനെ രണ്ടുവിധം വാങ്ങീ
ട്ടുണ്ടു്; അതിനാൽ ഇവർക്കുവേണ്ടി വാങ്ങിയതുമാത്രമേ ഇവരു
ടേതായിരിക്കൂ.
നിഷേധം: അപ്രകാരം വാങ്ങിയതു് ദത്തവസ്തുസഹിതമോ
അതോ പാപത്തെമാത്രമോ? ദത്തവസ്തുസഹിതമാകുന്നു എങ്കിൽ
ആർക്കുവേണ്ടി ആയാലും ശരി ദേയവസ്തുസംബന്ധമായി
ദാതാവിന്നുണ്ടായിരുന്ന അവകാശം ആ ദാതാവിനോടു
വേർപെട്ടു പ്രതിഗ്രഹീതാവിന്റെ അധീനത്തിൽ ആകുമാറുള്ള
കൃത്യത്തിനെ ആകുന്നു സ്വീകാരം (വാങ്ങൽ) എന്നുപറയു
ന്നതു്. അതിനാലും,
“ | 'സർവ്വപാപവിമുക്തയേ' [4] | ” |
അർത്ഥം: 'എല്ലാ പാപത്തിന്റേയും വിമോചനത്തിനായിട്ടു്'
എന്നതിനാലും എല്ലാ പാപത്തിന്റേയും വിമോചനമാണു് ദാന
ത്തിന്റെ പ്രയോജനമെന്നു സിദ്ധിക്കുന്നു. പാപത്തെ ഏറ്റുവാങ്ങി
ക്കൊണ്ടതിനാൽ ഭാർഗ്ഗവനു ദാനത്തിന്റെ പ്രയോജനമായ പാപ
വിമോചനത്തിനു ഹേതു കൈയിൽ വാങ്ങൽ ആകുന്നു. ആക
യാൽ സ്വാർത്ഥമായും പരാർത്ഥമായും ഉള്ള രണ്ടു വാങ്ങലിൽ
ഉൾപ്പെട്ട വസ്തുക്കളുടെ അവകാശങ്ങളും തുല്യബലത്തോടുകുടി
ആ കൈയിൽ വാങ്ങിയവരിൽതന്നെ ഇരിക്കാനേ ന്യായമുള്ളു.
അതല്ലാ നല്ല മനസ്സോടുകുടി പരാർത്ഥം വാങ്ങിയ വസ്തുക്കളെ
വിട്ടുകൊടുക്കുന്നപക്ഷത്തിലും സ്വാർത്ഥംവാങ്ങിയ വസ്തുക്കളുടെ
അവകാശം എല്ലാ കാലത്തും അവരിൽതന്നെ ചേർന്നിരിക്കേണ്ട
താണു്. ഈ സ്ഥിതിക്കു് എല്ലാ വകക്കാരുടെയും വസ്തുക്കളുടെ
അവകാശം ആദ്യം ഭാർഗ്ഗവനും രണ്ടാമതു് അദ്ദേഹം കൊടു
ത്തിട്ടു് കൈയിൽ വാങ്ങിയവർക്കും അവർ കൊടുത്തിട്ടു് 3ാമതു
ഇവർക്കും (ആഢ്യന്മാർക്കും) സിദ്ധിച്ചിട്ടുള്ളതായിരിക്കണമെന്നു
സ്ഥിരപ്പെടുന്നു. ഭാർഗ്ഗവദാനപ്രകാരം സിദ്ധിച്ചതു മറ്റവർക്കും
അവരുടെ ദാനപ്രകാരം സിദ്ധിച്ചതു് ഇവർക്കും എന്നല്ലാതെ
ആഢ്യന്മാർക്കു ഭാർഗ്ഗവദാനപ്രകാരം സിദ്ധിച്ചു എന്നു പറയുന്ന
തിനെ ഇവരുടെ പ്രമാണംതന്നെ ഖണ്ഡിക്കുന്നു.
ഇനി കൈയിൽ വാങ്ങിയവർ അവകാശത്തെ വിട്ടു
പാപത്തെമാത്രമാണു് വാങ്ങിയതെങ്കിൽ ഭൂമി അതിൽ ഉൾപ്പെടാ
തിരുന്നതുകൊണ്ടു് അതു് ആഢ്യന്മാരുടെ ജന്മവകാശത്തിനു
കാരണമല്ലെന്നാവും. ഭാർഗ്ഗവനോടു വാങ്ങിട്ടില്ലെന്നു് ആദ്യമേ
തന്നെ പറഞ്ഞുപോയതിനാൽ ഭാർഗ്ഗവദാനമാണു് ജന്മാവകാശ
ത്തിനു കാരണമെന്നു പറയുവാനും പാടില്ല. അല്ലാതെയും
ആചന്ദ്രതാരം അനുഭവിപ്പാൻ വസ്തുവിനെ അല്ലാതെ വിഷുചിക
എന്നപോലെ ക്ഷയത്തിനു ഹേതുഭൂതമായ പാപത്തെ ആണോ
പൂവും നീരും സഹിതം കൊടുക്കുന്നതു്? ദാനത്തിന്റെ മുറ
അപ്രകാരം ആണോ? ഇതിനു വിപരീതമായി ഭാർഗ്ഗവൻതന്നെ
ചെയ്തിട്ടുള്ള ഭൂമിദാനമര്യാദയെ നോക്കാം:
“ | 'പുരോഹിതാൻ സമാഹൂയ വേദജ്ഞാൻ വേദപാരഗാൻ വസിഷ്ഠാദീൻ ദ്വിജാതീംശ്ച ഭൂമിദാനമകത്തയൽ; |
” |
ഇപ്രകാരം ദാനം ചെയ്തിട്ടുള്ള പ്രയോജനം ദാതാവിനു
പാപമോചനവും സ്വീകർത്താവിനു വസ്ത്വനുഭോഗവും ആകുന്നു.
ദാതാവു വസ്തുവിനേയും പാപത്തേയുംകൂടി കൊടുത്തു
എങ്കിലും വസ്തു അനുഭവിക്കപ്പെടണമെന്നും പാപം ക്ഷയിപ്പിക്ക
പ്പെടണമെന്നും ആകുന്നു ഉദ്ദേശ്യം. അതിനാൽ കുസുമോദക
സമേതം ദത്തമാകേണ്ടതും ആയിട്ടുള്ളതും 'ദേയവസ്തു'
ആകുന്നു. അല്ലാതെ ഒരിക്കലും 'പാപ'മല്ലാ എന്നുള്ളതു മുൻ
കാണിച്ച പ്രമാണം കൊണ്ടും സിദ്ധിക്കുന്നു. അതിനാൽ വസ്തു
വിനെ ഒഴിച്ചു ദാനം വാങ്ങി എന്നു പറഞ്ഞാൽ ആയതു
ചേരുകയില്ലാ.
ഇനി വാങ്ങിച്ചവർ വാങ്ങിക്കാത്തവരായ ഇവർക്കുവേണ്ടി
കുറതീർച്ച ചെയ്തപ്പോൾ കുറതീർന്നുപോയതായും പാപം
വസ്തുവിനേയും തദനുഭോക്താക്കളായ ഇവരേയും വിട്ടിട്ടു്
അവരുടെ അടുത്തു് ഉടൻ ചെന്നതായും ഒട്ടും ശരിയല്ലെന്നു
കാണിക്കാം.
ദാതൃപാപത്തെ ദേയവസ്തുവിൽ സങ്കത്തിച്ചാക്കിയും ദേയവസ്തു
കയ്യിൽ അടങ്ങാത്തതാണെങ്കിൽ ആയതിനെ ഉദകദാനത്തിൽ
സങ്കത്തിച്ചാക്കിയും ആകുന്നു ദാനംചെയ്യുന്നതു്. ദാതാവു് നീരും
പൂവും കയ്യിലെടുത്തു് 'എന്റെ പാപം എന്നെ വിട്ടു് ഈ
ദാനത്തോടുകൂടി പോയൊഴിയട്ടെ' എന്നിങ്ങനെ സങ്കത്തിച്ചു
കൊടുക്കുകയും സ്വീകർത്താവു് 'ഈ ദാതാവിന്റെ പാപത്തെ
ഈ ദേയവസ്തുവോടുകുടി ഞാൻ ഏറ്റിരിക്കുന്നു' എന്നു
സങ്കത്തിച്ചു വാങ്ങിക്കുകയും ചെയ്യുമ്പോൾ ആ സങ്കത്തപ്രകാരം
ആ പാപമാകട്ടെ ദത്തവസ്തുവിനെ തുടർന്നു സ്വീകൃത്തിനോടു
ചേരുന്നു. ഈ സ്ഥിതിക്കു് ദാതൃസങ്കത്തം അവന്റെ പാപത്തെ
അവന്റെ പക്കൽനിന്നും വേർപെടുത്തി സ്വീകൃത്തിനോടു
ചേരുമാറു് ദത്തവസ്തുമാർഗ്ഗമായി തള്ളിവിടുന്നതിനുള്ള ഒന്നാ
കുന്നു; ദത്തപദാർത്ഥം മേൽപ്രകാരം വിടപ്പെട്ട പാപത്തിനു
സ്വീകൃത്തിങ്കൽ പാഞ്ഞു ചെല്ലുന്നതിനുള്ള മാർഗ്ഗമാകുന്നു.
സ്വീകൃത്തിന്റെ സങ്കത്തം അപ്രകാരം വരുന്ന പാപത്തെ അതു്
ഇരുന്ന സ്ഥലത്തേയ്ക്കു (മറുപടിയും ദാതാവിങ്കൽ തന്നെ)
ചെല്ലാത്തവിധം ഏറ്റുകൊള്ളുന്നതിനുള്ള ഒന്നാകുന്നു.
ഇപ്രകാരം ദാനവും സ്വീകാരവും കഴിഞ്ഞിട്ടു് ദത്തവസ്തുവിൽ
ദാതാവിനാൽ സങ്കത്തം കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള പാപത്തെ
സ്വീകൃത്തായവൻ തന്റെ തപോബലംകൊണ്ടു നശിപ്പിച്ചു് ആ
വസ്തുവിനെ അന്യനെ പാപത്തിൽനിന്നും രക്ഷിച്ചതിന്റെ
പ്രതിഫലമായിട്ടു് അനുഭവിച്ചുകൊള്ളുന്നു.
അല്ലാതെ കയ്യിൽ നേരിട്ടുകൊടുക്കുന്നതും വാങ്ങുന്നതും
പാപത്തെ മാത്രമല്ല സങ്കത്തവിന്ന്യസ്തപാപമായിരിക്കുന്ന ദേയ
വസ്തുവിനേയും തദവകാശത്തേയുമാകുന്നു.ഈ അവസ്ഥയ്ക്കു് ഒരു
ദാനത്തിൽ വസ്തുവും പാപവും ഒന്നിച്ചിരിക്കവെ വസ്തു ഒരിടത്തും
പാപം മറ്റൊരിടത്തും ആകുമെന്നുളളതു് അസംഭാവ്യംതന്നെ.
സമാധാനം: കയ്യിൽ വാങ്ങിയവർക്കു് ഇവർക്കുളളതുപോലെ
തന്നെ ഭാർഗ്ഗവദത്തവസ്തുക്കൾ ഉളളതിനാൽ ഈ പാപവുംകുടി
സങ്കത്തപ്രകാരം അവയിൽ ചേർന്നിരുന്നുകൊളളും.
നിഷേധം; എങ്കിൽ, ആ ദത്തവസ്തുമാർഗ്ഗം സംക്രമിച്ച പാപം
എവിടെ പോകും? ഈ പാപത്തിനു് ഇരിപ്പാൻകൂടി ആ
വസ്തുക്കൾ മതിയാകുമെങ്കിൽ ഇവർക്കു വേറെ കൊടുത്തി
ട്ടാവശ്യമില്ലാ, കൊടുത്തിരിക്കുകയും ഇല്ല,
ഇനിയും കയ്യിൽ വാങ്ങിയവർ വാങ്ങാത്തവരായ മറ്റുള്ള
വരുടെ കുറതീർച്ചകുടി ചെയ്തുവാങ്ങിച്ചു എന്നു പറയുന്നു
വല്ലൊ. ആയതു സത്യമായിരുന്നുവെങ്കിൽ തങ്ങൾക്കു വേണ്ടി
യും, കൈയിൽ വാങ്ങലാകുന്ന അശുദ്ധിയെ തൊടാതെ വസ്തു
ക്കളെ മാത്രം മുറുകെപ്പിടിച്ചു് അനുഭവിച്ചുംകൊണ്ടു് പരിശുദ്ധമാ
യിരിക്കുന്ന മറ്റുള്ള ജന്മികൾക്കുവേണ്ടിയും ദാനത്തെ കയ്യിൽ
വാങ്ങിച്ചു് കുഴങ്ങിക്കിടക്കുന്ന രണ്ടുവക ഭ്രഷ്ടുകളേയും ഭ്രഷ്ടു
കൂടാതെ കാര്യം പറ്റിച്ചു സമർത്ഥന്മാരായിരിക്കുന്ന ജന്മികൾ,
ദാനദോഷപരിഹാരമാർഗ്ഗം സ്മൃതികളിൽ വിധിക്കപ്പെട്ടിരുന്നിട്ടും,
ആയതിനെ ചെയ്തു് ഉപകാരികളായ സ്വജനങ്ങളിൽനിന്നു
ദോഷം നീക്കി അവരെ തങ്ങളുടെ സമുഹത്തിൽ ചേർത്തു
കൊള്ളാതെ എന്നന്നേയ്ക്കും ഇങ്ങനെ പുറംതള്ളി വിട്ടുകളകയും
അവർ (കയ്യിൽവാങ്ങിയവർ) ആ ഉപകാരത്തെ ഓർമ്മപ്പെടുത്തി
മറ്റവരോടു് നിർബ്ബന്ധിച്ചു പ്രതിവിധി ചെയ്യിച്ചു തങ്ങളുടെ
സ്ഥിതി ശരിയാക്കിക്കൊള്ളാതെ ഉള്ള കാലമൊക്കെയും ഈ
കാര്യത്തിൽ മാത്രം ക്ഷമയോടുകൂടി ഇങ്ങനെ മൌനവ്രതം
അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്തുകളയുമായിരുന്നോ?
ഒരിക്കലുമില്ല. അതുകൊണ്ടു വാങ്ങിയവർ മറ്റുള്ളവരുടെ കുറ
തീർച്ചചെയ്തുവാങ്ങീട്ടില്ലെന്നുള്ളതു നിശ്ചയമാകുന്നു.
സമാധാനം: ഇതു് ഈ ഒരു ദാനത്തിനു മാത്രമായിട്ടുള്ള
പുതിയ സംഭവമാണു്. ആയതിനാൽ ഇതിന്റെ നിവൃത്തിക്കുളള
ഉപായം ഒരു സ്മൃതിയിലും പ്രമാണങ്ങളിലും വേദത്തിലും
കാണുകയില്ല. ആകാതെ അതുകൊണ്ടാണു് പരിഹൃതം
കിടക്കുന്നതു് . അല്ലാതെ അവർക്കു മനസ്സില്ലാഞ്ഞിട്ടല്ല.
നിഷേധം: ഒരു ദാനത്തിൽ വസ്തുവും പാപവും ഉൾപ്പെട്ടി
രിക്കവെ വസ്തുമാത്രം ദാനം വാങ്ങിയവനോടും പാപംമാത്രം
അതിൽ സംബന്ധിക്കാത്ത വേറൊരുവനോടും ചെന്നുചേരുമെ
ന്നുള്ള നിയമവും ഒന്നിലും ഒരിടത്തും ഇല്ല. അതിനാലായിരി
ക്കാം പരിഹാരവും കത്തിക്കപ്പടാത്തതു്.
സമാധാനം: ദാനം വാങ്ങാത്തവർ മറ്റുള്ളവരുടെ കുറതീർച്ച
ചെയ്തു വാങ്ങിയനിമിത്തമാണു് അവർക്കു് അവകാശം
സിദ്ധിച്ചതു്.
നിഷേധം: ആയതു് എല്ലാവർക്കും സിദ്ധിച്ചിരിക്കേണ്ടതാ
യിരുന്നു. ഇവിടെ വാങ്ങാത്തവരിൽ അനേകംപേർക്കു് ഇതു
ഫലിക്കാതെ അവർ കുടിയായിവന്മാരുടെ(കുടിയാന്മാരുടെ)
ശേഖരത്തിൽ വേറെ
വിധം സമ്പാദിച്ചു കാലക്ഷേപം ചെയ്യുന്നവരായി കാണുന്നു.
അതിനാൽ ഇതു ശരിയാകുന്നില്ല.
സമാധാനം: ചിലർക്കുവേണ്ടി മാത്രമേ വാങ്ങിയുളളു. അവർ
അങ്ങനെ തുനിഞ്ഞാലും.
“ | 'നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം' [6] ' | ” |
എല്ലാ ഗോത്രക്കാരായ ബ്രാഹ്മണർക്കും എന്നാൽ ഭൂമി ദാനം ചെയ്യപ്പെട്ടു.'
ഇങ്ങനെ എല്ലാപേർക്കും പക്ഷപാതം കൂടാതെ ദാനം
ചെയ്ത ഭാർഗ്ഗവൻ അതിലുൾപ്പെട്ട ഏതാനും പേർക്കായിട്ടു
മാത്രം കൊടുക്കയില്ല. കൊടുക്കാത്ത സ്ഥിതിക്കു അവർ
വാങ്ങിയും ഇരിക്കയില്ലല്ലോ.
സമാധാനം: ഈ മലയാളഭൂമിദാനത്തിനു മാത്രം ഭാർഗ്ഗവൻ
പക്ഷപാതമാർഗ്ഗത്തെ അനുഷ്ഠിച്ചു.
നിഷേധം: ഇതു് 64 ഗ്രാമക്കാരായ ബ്രാഹ്മണർക്കുമായിട്ടു
കേരളഭൂമി മുഴുവനും ഭാർഗ്ഗവൻ ദാനം ചെയ്തു എന്നുള്ള
പ്രമാണത്തിനു വിപരീതത്തിനു വിപരീതമായിട്ടിരി ക്കുന്നു.
ഇനിയും ഇവർക്കുള്ളതിനെ ഇവർതന്നെ വാങ്ങാതിരിപ്പാനും
ആ കുറവിനെ അന്യരുടെ വാങ്ങലിൽ സമർപ്പിച്ചുകളയാനും
കാരണമെന്ത്? ദോഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടോ, അതോ
ഭാർഗ്ഗവൻ കൊടുക്കാഞ്ഞിട്ടോ?
ദോഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടെങ്കിൽ ഇത്രദൂരം
വരികയും അനന്തരം അനന്യദേശശരണന്മാരായിട്ട് ഇവിടെ
ത്തന്നെ വാഴുകയും ചെയ്കയില്ലായിരുന്നു. അല്ലാതേയും
ദാനാർഹന്മാർക്ക് ഇതിൽ ദോഷശങ്കയ്ക്ക് വകയും ഇല്ല. ഉണ്ടായി
പ്പോയെങ്കിൽ അർഹരല്ലെന്നും ജന്മിത്വകാരണം ഭാർഗ്ഗവദാന
സ്വീകരണമല്ലെന്നും വന്നുകൂടും. ഭാർഗ്ഗവൻ കൊടുക്കാതിരി
ക്കാൻ ഇടയില്ലെന്നുള്ളതു താഴെപ്പറയുന്ന പ്രമാണഭാഗത്തിൽ
നിന്നും വെളിവാകുന്നു.
“ | 'തത്രാസ്‌തേ ബ്രാഹ്മണഃ കശ്ചിദ്വേദവിദ്ഭിരലംകൃതഃ ഷട്ക്കർമ്മനിരതോ[7]നിത്യമാചാര്യസ്തൽ പുരേ സുധീഃ |
” |
മേൽകാണിച്ച പ്രമാണത്തിൽനിന്നും അഷ്ടഗൃഹത്തിൽ
ആഢ്യന്മാർ ഒരച്ഛന്റെയും അമ്മയുടേയും പുത്രന്മാരെന്നു
കാണുന്നു. ഈ സ്ഥിതിക്ക് അവർ ഒരു ഗോത്രക്കാരായിരിപ്പാനേ
ഇടയുള്ളൂ. ഒരു ഗോത്രക്കാർക്ക് അന്യോന്യവിവാഹബന്ധം
പാടില്ല എന്ന നിയമം ഇന്നും ബ്രാഹ്മണരുടെ ഇടയിൽ നടപ്പാണ്.
ഇവർ അന്യോന്യം വിവാഹം ചെയ്തുവരുന്നതുകൊണ്ട്
മുൻപറഞ്ഞതു ശരിയല്ലെന്നും അവർ വെവ്വേറെ ഗോത്രം
ഉള്ളവരാണെന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു.
കയ്യിൽ വാങ്ങിയവർ എന്നു പറയപ്പെടുന്നവരായ ജന്മി കൾക്കും
ഭാർഗ്ഗവൻ കൊടുത്തിട്ടില്ല
ഭാർഗ്ഗവൻ വളരെ ക്ലേശപ്പെട്ട് സമുദ്രത്തിൽനിന്നും ഈ
ഭൂമിയെ സമ്പാദിച്ചത് എന്തിനായിട്ട്? അദ്ദേഹം ആദ്യംചെയ്ത
ഷോഡശമഹാദാനം (ദശ) സർവ്വഭൂമണ്ഡലദാനം ഇതുകൾ
നിമിത്തം മുമ്പിൽ കാണിച്ചപ്രകാരം വീരഹത്യാപാപത്തിന്റെ
എന്നല്ല തന്റെ സകലപാപങ്ങളുടെയും മോചനം സിദ്ധിച്ചു
പോയതിനാൽ ആയതിലേയ്ക്ക് അല്ലെന്നുള്ളത് തീർച്ചതന്നെ.
'പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ' പ്രയോജനത്തെ
ഇച്ഛിക്കാതെ മന്ദനായുള്ളവൻപോലും ഒന്നുംതന്നെ പ്രവർത്തിക്ക
യില്ലാ. ഭാർഗ്ഗവന് ഈ സന്ദർഭത്തിൽ അത്യാവശ്യമായ
പ്രയോജനമെന്തായിരുന്നിരിക്കാം എന്നു നോക്കിയാൽ ആയതു
മുമ്പുള്ള പ്രമാണങ്ങൾകൊണ്ട് ഇരിപ്പാൻ ഇടം ഉണ്ടാവുക
യാണെന്നു വെളിപ്പെടുന്നു.
അല്ലാതെ ദാനം ചെയ്യണമെന്നുള്ള ആവശ്യം അദ്ദേഹത്തിനു
സ്വത്തം പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹം ആവേഗത്തോടുകൂടിവന്ന് ഭൂമിയെ ഉണ്ടാക്കി
പുതുമോടിയിൽ അപ്രകാരം യൗേച്ഛെം ഇരുന്നുവെങ്കിലും കുറേ
ക്കാലം കഴിഞ്ഞശേഷം ബ്രാഹ്മണർക്കുകൊടുത്തു എന്നു
വിചാരിക്കുന്നപക്ഷം, ഭാർഗ്ഗവൻ അദ്ദേഹത്തിന്റെ പുതിയ
ഭൂമിയിൽ ബ്രാഹ്മണരെ ഇരുന്നുകൊള്ളുവാൻ അനുവദിച്ചുംവെച്ച്
പോകയും കുറഞ്ഞോരുകാലം ചെന്നശേഷം അവർ അദ്ദേഹ
ത്തെ പരീക്ഷിക്കയാൽ തൽക്ഷണം വന്നു കോപിച്ചു ശപിച്ചിട്ട്
ഭൂമി കൊടുക്കുകയില്ല, എന്നു പറകയും അവർ ഭയന്നു
സ്തുതിച്ചപ്പോൾ, ശാപമോക്ഷം കൊടുത്തുംവച്ചുപോവുകയും
ചെയ്തു. ഇപ്രകാരമല്ലാതെ സഹ്യാദ്രിഖണ്ഡത്തി!ൽ ഭാർഗ്ഗവദാന
ത്തിനെക്കുറിച്ച് ഒന്നുംതന്നെ കാണുന്നില്ല. അതുകൊണ്ട്
ഭാർഗ്ഗവൻ ദാനം ചെയ്തിട്ടില്ല. ഇനി ഉണ്ടെന്നു വയ്ക്കുന്നപക്ഷവും
അത് ഇപ്പറഞ്ഞതിനിടയ്ക്ക് ഏതെങ്കിലും ഒരു സന്ദർഭത്തിലായി
രിക്കാനേ പാടുള്ളൂ. അങ്ങനെയാണെങ്കിൽ അത് ബ്രാഹ്മണരെ
ഇരുത്തിയുംവെച്ച് സന്തോഷമായിട്ട് പോയപ്പോഴോ അതല്ല,
അനന്തരം ബ്രാഹ്മണർ പരീക്ഷിച്ചതിനാൽ രണ്ടാമതു വന്നു
ശപിച്ചപ്പോഴോ? ആദ്യമാണെങ്കിൽ.
“ | 'സർവ്വാൻ ഭൂമണ്ഡലാന്വാപി സർവ്വപാപവിമുക്തയേ വിപ്രേഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാഃ'[9] |
” |
'എല്ലാ ഭൂമിയും സകലപാപനിവൃത്തിക്കായിട്ട് ഞാൻ
ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നു' എന്നും മറ്റും കാണുന്നതു
പോലെ. ആ വിവരവും ഈ പ്രമാണത്തിൽ കാണിക്കാത്തതിനു
കാരണമെന്ത്? പിന്നെ ഭാർഗ്ഗവന് അപ്പോൾ ഭൂമിദാനം ചെയ്തിട്ട്
യാതൊരു കാര്യവും ഇല്ലായിരുന്നു താനും.
ഇനിയും, ആദ്യമേ കൊടുത്തിരുന്നുവെങ്കിൽ ഇനി തരിക
യില്ലെന്നു രണ്ടാമതു പറവാൻ ഇടയില്ല. അല്ലാതെയും
കൊടുത്തുംവെച്ച് അപ്രകാരം പറകയെന്നുവന്നാൽ ഭാർഗ്ഗവൻ
ഭോഷ്‌കു പറയുന്നവനായിപ്പോകയും അപ്പോൾ 'മദ്വാക്യം
സത്യമേവന്തു' (എന്റെ വാക്ക് സത്യമായിട്ടുതന്നെ ഭവിക്കും)
എന്ന് അദ്ദേഹം പലേടത്തും പറഞ്ഞിട്ടുള്ളതു വിശ്വാസയോഗ്യ
മല്ലെന്നും അദ്ദേഹത്തിനു ദത്താപഹാരദോഷം ഉണ്ടെന്നും
വരികയും ചെയ്യും. ഭൂമി മുഴുവൻ വാങ്ങിക്കൊണ്ട് 'ഇനി
ഇതിലിരിക്കാൻ പാടില്ല എവിടെ എങ്കിലും പൊയ്‌ക്കൊള്ളുകേ
വേണ്ടു' എന്നു മുമ്പ് മുനിമാരും മറ്റും പറഞ്ഞപ്പോൾ
ഇതിലധികം കോപം വരാനും 'എന്നെ വഞ്ചി വാങ്ങിയതാക
കൊണ്ട് ഇതു ശരിയായ ഒരു ദാനമേ അല്ല. ആയതിനാൽ ഞാൻ
തരുന്നതല്ല.' എന്നു പറയുവാനും തിരിയെ എടുത്തു
കൊള്ളുന്നതിനുതന്നെയും ന്യായമുണ്ടായിരുന്നു. എന്നിട്ടു
പോലും അപ്രകാരം ചെയ്യാതെ ക്ഷമിച്ചുപോന്ന മഹാനായ
ഭാർഗ്ഗവൻ മുമ്പെ കൊടുത്തിരുന്നു എങ്കിൽ പിന്നീട് ഇങ്ങനെ
പറയുകയില്ലെന്നു നിശ്ചയംതന്നെ.
രണ്ടാമതു വന്നിരുന്നപ്പോൾ ദാനം ചെയ്തുവെങ്കിൽ, അപ്പോഴുണ്ടായത് കോപിച്ചു ശപിക്കയും ഭൂമി തരികയില്ലെന്നു ശപൗംെ ചെയ്തതൊഴികയും ആയിരുന്നല്ലോ. അല്ലാതെയും, ബ്രാഹ്മണർ ഭൂമി മുഴുവനും കൈക്കലാക്കിക്കൊണ്ട് 'ഞങ്ങൾക്കു ദത്തമായിപ്പോയി, ഇനി ഇതിലിരിക്കേണ്ട, എവിടെ എങ്കിലും പൊയ്‌ക്കൊള്ളണം' എന്നു പറഞ്ഞുകേട്ടപ്പോൾ പൊടുന്നനവേ ഉണ്ടായ മനസ്താപത്താൽ 'ആകട്ടെ ഇപ്രകാരം ഒരു ഭൂമി ഉണ്ടാക്കി പരിപാലിക്കാമോ എന്നു നോക്കട്ടെ' എന്നു പ്രതിജ്ഞ ചെയ്തു പോയി ഭൂമി സമ്പാദിച്ച ഭാർഗ്ഗവൻ 'കൊള്ളി കൊണ്ടടി കൊണ്ട പൂച്ചയ്ക്കു മിന്നാമിനുങ്ങിനെ ഭയം' എന്നുള്ള പഴമൊഴി പോലെ തനിക്കു പറ്റിയ തകരാറിനെ ഓർത്ത് ഒരു കാലത്തും ഈ ഭൂമി അന്യാധീനത്തിൽ പോകാത്തവിധം ഏർപ്പാടു ചെയ്കയല്ലാതെ ദാനം ചെയ്‌വാൻ ഒരുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതുമില്ല. ഭാർഗ്ഗവൻ മലയാളഭൂമിയെ ആർക്കും ദാനം ചെയ്തില്ല
“ | 'അബ്രാഹ്മണ്യേ തദാ ദേശേ കൈവർത്താൻ പ്രേക്ഷ്യ ഭാർഗ്ഗവഃ ഛിത്വാ തൽബളിശം കണ്‌ഠേ യജ്ഞസൂത്രമകത്തയത് |
” |
ഭാർഗ്ഗവൻ ഇപ്രകാരമെല്ലാം ചെയ്തത് ആലോചിക്കുമ്പോൾ
'ഇനി യാതൊന്നിനും ബ്രാഹ്മണരുടെ സഹായവും ചാർച്ചയും
സഹവാസവും വേണ്ട' എന്നും നിത്യവും ജീവഹിംസചെയ്തു
കഴിക്ക്കുന്ന അതിനികൃഷ്ടജാതിക്കാരെന്നു വരികിലും 'ഇവർ
അവരെക്കാൾ ഭേദം. അവരുടെ പൂണുനൂലിനെക്കാളും ഇവരുടെ
ഇരകോർത്തിടുന്ന ചൂണ്ടൽക്കയറു ഭേദം' എന്നും അവരെ
(ബ്രാഹ്മണരെ)ക്കുറിച്ച് അദ്ദേഹത്തിന് ഒരു വെറുപ്പ് തോന്നിയ
തായി വെളിപ്പെടുന്നു. ഈ സ്ഥിതിക്ക് ഭൂമി തരികയില്ലെന്നു
പറഞ്ഞിട്ടുള്ളതിൽനിന്ന് മുമ്പിൽ കൊടുത്തിട്ടില്ലെന്നു വെളിവാകു
ന്നതുപോലെതന്നെ പിന്നെയും അതായത് ഇതുവരെയും
കൊടുത്തിട്ടില്ലെന്നു നിശ്ചയിക്കാവുന്നതാണ്.
അത്രയുമല്ല, ഭാർഗ്ഗവൻ അവരെ (ബ്രാഹ്മണരെ) 'നിങ്ങൾ
വളരെ പ്രകാരത്തിലുള്ള കഷ്ടാവസ്ഥകളെ പ്രാപിപ്പിൻ' എന്നു
ശപിച്ചിട്ടാണ് 'ഭൂമി തരികയില്ല' എന്നു പറഞ്ഞിട്ടുള്ളത്.
അനന്തരം ബ്രാഹ്മണൻ ഏറ്റവും വ്യസനത്തോടുകൂടി
ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ അദ്ദേഹം അവരോട്
കലിയുഗം വർദ്ധിച്ചുവരുന്ന കാലത്ത് എന്റെ വാക്ക് ശരിയായിട്ടു
വരും; എങ്കിലും നിങ്ങൾ 'അസിപ്രസ്ഥം' എന്ന ഭൂമിയിൽ
ശ്ലാഘനീയന്മാരായി ഭവിക്കും; എന്നിങ്ങനെ പറഞ്ഞ് അയച്ചതേ
യുള്ളൂ. ഭൂമി കൊടുത്തിരുന്നുവെങ്കിൽ ഇപ്രകാരം പറകയില്ലാ
യിരുന്നു. ഈ വാക്കുകൊണ്ട് അദ്ദേഹത്തിന്റെ ദേശത്ത്
ഇവരിരിക്കുന്നതുപോലും ഇഷ്ടമല്ലെന്നും ഇരുന്നാൽ ഇവർക്ക്
കഷ്ടത ഭവിക്കുമെന്നും എന്തെങ്കിലും നന്മവേണമെങ്കിൽ അവിടം
വിട്ട് അന്യദേശത്തു പൊയ്‌ക്കൊള്ളണമെന്നും ഉള്ള ഭാർഗ്ഗവന്റെ
ആശയം വെളിപ്പെടുന്നു.
സമാധാനം: ഭൂമി തരികയില്ലെന്നും മറ്റുമുള്ള വാക്യങ്ങൾ
സഹ്യാദ്രിഖണ്ഡം എന്ന ഗ്രന്ഥത്തിൽ ഉത്തരാർദ്ധത്തിൽ
ഉള്ളവയും വേറെ ദൂരസ്ഥലത്തുവച്ച് സംഭവിച്ചിട്ടുള്ള
സംഗതികളെ സംബന്ധിച്ചവയും ഈ മലയാളഭൂമിയെക്കുറിച്ചു
സ്വീകരിക്കത്തക്കതല്ലാത്തവയും ആകുന്നു. ഇവിടെ വേണ്ടത്
'കേരളമാഹാത്മ്യം', 'കേരളോൽപത്തി' മുതലായവയിലുള്ള
സാക്ഷ്യങ്ങളാണ്.
നിഷേധം: ഇപ്പറഞ്ഞ രണ്ടുവക പ്രമാണങ്ങളിൽ പറയുന്ന
ഭൂമികളുടെ ഉടമസ്ഥനും രണ്ടുസ്ഥലത്തെ സംഗതികളും
നടത്തിയ ആളും ഭാർഗ്ഗവൻ ഒരാൾതന്നെ ആകുന്നു.
സമാധാനം: അവിടെ ബ്രാഹ്മണർക്കു ഭൂമി കൊടുക്ക
യില്ലെന്നു പറഞ്ഞു നിഷേധിക്കയും ഇവിടെ സൽക്കാരപൂർവ്വം
കൊടുക്കയുമാണ് ചെയ്തിട്ടുള്ളത്.
നിഷേധം: സഹ്യാദ്രിഖണ്ഡത്തിൽ പറയുന്ന ഭൂമി, ആൾ, സംഗതികൾ, നടവടികൾ ഇവതന്നെയാണ് ഈ കേരള മാഹാത്മ്യം മുതലായവയിലും പ്രതിപാദിച്ചിരിക്കുന്നത്. അതിനാൽ ഇതുകളെ ഒന്നായിട്ടല്ലാതെ വെവ്വേറെ പറവാൻ പാടില്ല. പറയുന്നതായിരുന്നാൽ, ഈ രണ്ടിലേയ്ക്കും നാൗൻെ ഒരാളായിരിക്കകൊണ്ടു പ്രസ്തുത സംഗതികൾ ഒരു സന്ദർഭത്തിൽ നടത്തുന്നതിനു പാടില്ലെന്നും, രണ്ടു സന്ദർഭത്തിൽ മുന്നും പിന്നും ആയിരിക്കാനേ പാടുള്ളൂ എന്നും വരും. ആ സ്ഥിതിക്ക് ഇവിടെ കൊടുത്തത്, അവിടെ കൊടുക്കയില്ലെന്നു നിഷേധി ക്കയും ശപിക്കയും ചെയ്തതിൽ പിന്നീടോ അതിനു മുമ്പോ? എന്ന് ആലോചിക്കാം.
പിന്നീട് ആണെങ്കിൽ, അപ്രകാരം വിരോധിക്കപ്പെട്ടു
നിഷേധിക്കയും ശപിക്കയുംചെയ്ത സ്ഥിതിക്ക് അനന്തരം
ഇവിടെവന്നു കൊടുപ്പാൻ തുനിയുകയില്ല. അതിലേയ്ക്ക് ആവശ്യ
വും ഇല്ല. അത്രയുമല്ല അവിടെ ബ്രാഹ്മണരെ സക്രോധം ബഹു
പ്രകാരത്തിൽ ശപിച്ചുംവച്ചു ഭാർഗ്ഗവൻ തപസ്സിനായി
പൊയ്ക്കളഞ്ഞു എന്നും പിന്നെ തിരിഞ്ഞുനോക്കീട്ടെ ഇല്ലെന്നും
അതിന്റെശേഷം ആ ബ്രാഹ്മണർ ശാപഗ്രസ്തന്മാരും ദുഃഖാർത്ത
ന്മാരും, ശൂദ്രപ്രായന്മാരും ആയിക്കിടന്നിരുന്നുവെന്നും അനന്തരം
മയൂരവർമ്മൻ എന്ന സൂര്യകുലരാജാവും പിൽക്കാലം അദ്ദേഹ
ത്തിന്റെ പുത്രനായ ചന്ദ്രാംഗദനും ആ ദിക്കിനെ പരിഷ്‌കരിച്ചു
എന്നും മുൻപറഞ്ഞ ബ്രാഹ്മണരുടെ അനന്തരാനുഭവങ്ങൾ
ഭാർഗ്ഗവൻ കൊടുത്ത ശാപമോക്ഷപ്രകാരം തന്നെ ആയിരുന്നു
എന്നും കാണുന്നതല്ലാതെ ഭാർഗ്ഗവൻ പിന്നെ മറ്റൊരു സ്ഥലത്തു
ചെന്നു മുമ്പിൽ പറഞ്ഞിട്ടുള്ളപ്രകാരം ഒന്നും തന്നെ നടത്തി
യതായി കാണുന്നില്ല.
സമാധാനം: അവിടെ നിഷേധിക്കപ്പെട്ട ബ്രാഹ്മണർക്കല്ല,
ഇതിലേയ്ക്കായിട്ടു വേറെ കൊണ്ടുവരപ്പെട്ട ബ്രാഹ്മണർക്കാണ്,
ഇവിടെ ഭൂമി കൊടുത്തത്.
നിഷേധം: അപ്പോൾ, സമുദ്രത്തെ നീക്കൽ, ഭൂമിനിർമ്മാണം,
ദാനം മുതലായവ ഭാർഗ്ഗവൻ പലപ്പോഴും ചെയ്തിട്ടുണ്ടെന്നു
വന്നുപോകും. അങ്ങനെ ആകുമ്പോൾ, വീരഹത്യാപാപ
മോചനാർത്ഥം ദാനം ചെയ്‌വാനെന്നും ഭൂമി മുഴുവനും
ബ്രാഹ്മണർക്കു കൊടുത്തുപോയതിനാൽ തനിക്കിരിപ്പാൻ
സ്ഥലമില്ലാഞ്ഞിട്ട് അതിലേയ്ക്കു വേണ്ടി ആണെന്നും ഉള്ള
സമാധാനങ്ങളും തത്സംബന്ധമായ കൃത്യങ്ങളും ഒന്നിലധികം
തവണ വേണ്ടിവരും. അപ്പോൾ ഇരൂപത്തൊന്നുവട്ടം ക്ഷത്രിയരെ
നിഗ്രഹിച്ചു ഭൂമിയെ നിക്ഷത്രിയയാക്കുക, വീണ്ടും ഭൂമിയെ
നിർമ്മിക്കുക, അതിനെ ദാനം ചെയ്യുക, അതായത് ആദ്യം
കൊന്ന ക്ഷത്രിയരെ പിന്നെയും കൊല്ലുക, ആദ്യം ദാനം
ചെയ്ത ഭൂമിയെ പിന്നെയും ദാനം ചെയ്ക, ആദ്യം നിർമ്മിച്ച
ഭൂമിയെ പിന്നെയും നിർമ്മിക്ക, ആദ്യം വരുത്തിയതുപോലെ
പിന്നെയും ബ്രാഹ്മണരെ വരുത്തുക, മുമ്പിലെത്തെപ്പോലെ
ബ്രാഹ്മണരെ ഇരുത്തിയുംവച്ചു വിചാരിക്കുമ്പോൾ വരാമെന്നും
പറഞ്ഞു പിന്നെയും പോക, ആദ്യം പരീക്ഷിച്ചതുപോലെ
പിന്നെയും ബ്രാഹ്മണർ പരീക്ഷിക്ക, ആദ്യം വന്നപ്രകാരം
പിന്നെയും വരിക, ആദ്യം കോപിച്ചപ്രകാരം പിന്നെയും
കോപിക്ക, ആദ്യം ശപിച്ചപ്രകാരം പിന്നെയും ശപിക്ക എന്നി
ങ്ങനെ ഇതുസംബന്ധമയി പറയപ്പെടുന്ന സകല സംഗതിക
ളേയും ഭാർഗ്ഗവൻ വീണ്ടും പ്രവർത്തിച്ചിട്ടുണ്ടെന്നു വരികയും
ആയതു പരിഹാസജനകമായി തീരുകയും ചെയ്യും.
സമാധാനം: ഭാർഗ്ഗവൻ ഇരുന്നു വാഴുന്നതിനും ദാനം
ചെയ്യുന്നതിനും ഭൂമികൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ
വടക്കെ ഭാഗമായ സുബ്രഹ്മണ്യം മുതൽ വൈതരണിവരെ
തനിക്കിരിക്കുന്നതിലേയ്ക്കും കന്യാകുമാരി മുതൽ ഗോകർണ്ണം
വരെ ദാനം ചെയ്യുന്നതിലേയ്ക്കും ഭൂമി ഉണ്ടാക്കി വേണ്ടുന്ന
ഏർപ്പാടുകൾ ചെയ്തിട്ടുള്ളതാണ്. ഈ സ്ഥിതിക്ക് അവ
പ്രത്യേകം ആയിട്ടല്ലാതെ ഒന്നായിട്ടിരിക്കാൻ പാടുള്ളതല്ല.
നിഷേധം: മുമ്പു ഭാർഗ്ഗവന്റെ അധീനത്തിൽ ഇരുന്ന ഭൂമി
മുഴുവനും ദാനംനിമിത്തം കൈവിട്ടുപോയതിനാൽ തനിക്കി
രുന്നു വാഴുവാനായിട്ടുമാത്രമാണ് തെക്കേ ഭാഗമായ കന്യാ
കുമാരി മുതൽ ഗോകർണ്ണം വരെ ഉള്ള ഭൂമി ഉണ്ടാക്കിയതെന്ന്
ഇവിടത്തേയ്ക്കുള്ള പ്രമാണങ്ങളിൽ മുഖ്യമായി കേരളമാഹാത്മ്യ
ത്തിൽ പറഞ്ഞിരിക്കകൊണ്ടും കേരളോൽപത്തികളിൽ കാണുന്ന
പ്രകാരം ഈ ഭൂമി പാപവിമോചനാർത്ഥം ദാനം ചെയ്‌വാനായിട്ട്
ഉണ്ടാക്കിയതാണെന്നുള്ള ഭാഗം ഇതിനുമുമ്പുതന്നെ ഖണ്ഡിക്ക
പ്പെട്ടുപോയിരിക്കകൊണ്ടും (ഉണ്ടാക്കിയില്ലെങ്കിൽ) ദാനത്തിനാ
യിട്ട് അല്ലെന്നും സ്പഷ്ടമാകുന്നു.
പിന്നെയും സുബ്രഹ്മണ്യം മുതൽ ഗോകർണ്ണംവരെയുള്ള
സ്ഥലം സഹ്യാദ്രിഖണ്ഡപ്രകാരം ആദ്യം ഭാർഗ്ഗവൻ നിർമ്മിച്ച
തിൽ ഉൾപ്പെട്ടുപോയി. അതുപോലെ ആ സ്ഥലം കേരള
മാഹാത്മ്യാദി പ്രകാരം രണ്ടാമത്തെ നിർമ്മാണത്തിലും ഉൾപ്പെട്ടി
രിക്കുന്നതായി കാണുന്നു. ഇതു തീരെ യോജിക്കുന്നില്ല.
എല്ലാ കാരണങ്ങളാലും ഇതുകൾ രണ്ടല്ല എന്നും ഒന്നു
തന്നെയാണെന്നും രണ്ടെന്നമട്ടിൽ പറയുന്നതു ശരിയല്ലെന്നും
ദൃഷ്ടാന്തപ്പെടുന്നു.
എന്നാൽ വാസ്തവം ഇപ്രകാരമാണെങ്കി!ൽ പ്രമാണങ്ങൾ
രണ്ടുപ്രകാരം എഴുതിവെയ്പാൻ കാരണമെന്തെന്ന് ഒരു
വലുതായ ജിജ്ഞാസയും ശങ്കയും ഇവിടെ സംഭവിക്കാൻ
ഇടയുണ്ട്. ഇതിൽത്തന്നെ ഇനിയൊരു സ്ഥലത്ത് ഓരോന്നായി
ചൂണ്ടിക്കാണിച്ചു പറയേണ്ടതായിരിക്കുന്നതിനാലും ഇതുവരെ
പറഞ്ഞുവന്ന സംഗതികൾ മേൽക്കാണിച്ച ന്യായങ്ങൾകൊണ്ട്
ഏറ്റവും സ്പഷ്ടീഭവിച്ചിരിക്കുന്നതിനാലും അവയെ ഇവിടെ
വിവരിക്കുന്നില്ല.
നിഷേധിക്കയും ശപിക്കയും ചെയ്തിട്ടുള്ളതിനു മുമ്പായി
രുന്നുവെങ്കിൽ, 'സഹ്യാൽ സാഗരപര്യന്തം' കിടക്കുന്ന ഭാർഗ്ഗവ
ക്ഷേത്രത്തിന്റെ തെക്കേഭാഗമായ ഈ മലയാളഭൂമിയിൽ മഹാ
യോഗ്യന്മാരായ ബ്രാഹ്മണർ ഭാർഗ്ഗന്റെ സ്വാധീനത്തിൽ ഉണ്ടായി
രിക്കുമെന്നുള്ളത് നിശ്ചയമാകുന്നു. ആ സ്ഥിതിക്ക് അദ്ദേഹ
ത്തിന്റെ സ്വന്തകാര്യങ്ങൾക്കായിട്ട് അസ്വാധീനത്തിൽ ഇരിക്കുന്ന
വരായ വേറെ ബ്രാഹ്മണരെപ്പോയി ക്ഷണിക്കുന്നതിന് ആവശ്യ
മില്ലായിരുന്നു.
സമാധാനം: അന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണർ ദാനം വാങ്ങുക മുതലായ കൃത്യങ്ങളിൽ ഉൾപ്പെട്ടതിനാൽ പലപ്രകാരം ഭ്രഷ്ടുഭവിച്ചവരായിരുന്നതുകൊണ്ട് ഉത്തമകാര്യങ്ങൾക്ക് ഇനി അവരെ ക്ഷണിക്കേണ്ടെന്നു വിചാരിച്ചായിരുന്നു. നിഷേധം: ഭ്രഷ്ടന്മാരല്ലാത്തവരായ വിശിഷ്ടർ മുതലായ ബ്രാഹ്മണർ എത്രയോപേർ ഉണ്ടായിരുന്നല്ലോ. ആയവരെ ക്ഷണിക്കരുതായിരുന്നോ?
സമാധാനം: മറ്റുള്ള ബ്രാഹ്മണർ വരുമെന്നു വിചാരിച്ചിരുന്ന
തിനാൽ ആണ്.
നിഷേധം: ആയവർ വരികയില്ലെന്നു തീർച്ച ആയതിനാൽ
പിന്നെയും ക്ഷണിക്കാമായിരുന്നല്ലോ. ഇവർക്കു വരാതിരിപ്പാൻ
പാടില്ലെന്നുള്ളതിലേയ്ക്കു സംശയവുമില്ലല്ലോ. എന്നിട്ട് അപ്രകാരം
ചെയ്യാതെ,
“ | 'ശ്രാദ്ധാർത്ഥഞ്ചൈവ യജ്ഞാർത്ഥം മന്ത്രിതാസ്സർവബ്രാഹ്മണാഃ നാഗതാ ഋഷയസ്സർവ്വേ ക്രുദ്ധോഭൂൽ ഭാർഗ്ഗവോ മുനിഃ |
” |
അർത്ഥം: 'ശ്രാദ്ധം യാഗം ഇതുകൾക്കായി ബ്രാഹ്മണരെ
ക്ഷണിച്ചിട്ട് ആരുംതന്നെ ചെന്നില്ല. ഭാർഗ്ഗവൻ കോപിച്ച് 'ഞാൻ
നൂതനമായി ഭൂമിയുണ്ടാക്കി; ബ്രാഹ്മണരാരും ക്ഷണിച്ചിട്ടുവന്നില്ല.
ഇതിലേയ്ക്കു കാരണമെന്ത്? ഇനി ബ്രാഹ്മണരേയും നൂതനമായി
ഉണ്ടാക്കുന്നുണ്ട്.'
എന്നിപ്രകാരം ചിന്തിച്ച് മറ്റാരും ലഭിക്കാത്തതുപോലെ
'പോക്കറ്റാൽ പുലി പുല്ലും തിന്നും' എന്ന മട്ടിൽ നികൃഷ്ട
ജാതിക്കാരെ, അതും നിത്യവും ജീവിഹംസചെയ്തു കഴിച്ചു
കൂട്ടുന്ന മുക്കുവന്മാരെ പിടിച്ചു തന്റെ കാര്യങ്ങൾക്ക് ഉപയോഗപ്പെടുന്നവിധം ബ്രാഹ്മണരാക്കിത്തീർക്കുമായിരുന്നോ? ഒരിക്കലു
മില്ലാ. അതിനാൽ സഹ്യാദ്രിഖണ്ഡപ്രകാരം വടക്കുഭാഗത്തെ
ഏർപ്പാടിനുമുമ്പിലായിരുന്നു ഇവിടത്തേത് എന്നു പറവാൻ
അത്തം പോലും കാരണമില്ല.
ഇക്കാണിച്ച ന്യായങ്ങൾകൊണ്ട് സഹ്യാദ്രിഖണ്ഡം കേരള
മാഹാത്മ്യം മുതലായവയിലെ പ്രമാണങ്ങൾ വേറെ ഭൂമികൾ,
സംഗതികൽ ഇവയെക്കുറിച്ചുള്ളവയല്ലെന്നു സ്ഥിരപ്പെടുന്നു.
സമാധാനം: സഹ്യാദ്രിഖണ്ഡപ്രമാണത്തെ വിശ്വസിപ്പാൻ
പാടില്ല.
നിഷേധം: അപ്രകാരം വിശ്വസിക്കാതിരിക്കുന്നത് കാരണ
ത്തോടു കൂടാതെയോ കൂടിയോ?
കൂടാതെ എങ്കിൽ, ഇതുപോലെത്തന്നെ ഏതു പ്രമാണ
ത്തെയും ആർക്കും വിശ്വസിക്കാതെ തള്ളിക്കളയാമെന്നുവരും.
ആ സ്ഥിതിക്കു കേരളമാഹാത്മ്യം, കേരളോൽപത്തികൾ
മുതലായ പ്രമാണങ്ങളും തള്ളപ്പെടും. അപ്പോൾ ഈ ഭാർഗ്ഗവ
ബ്രാഹ്മണകീർത്തനാദികളെല്ലാം ദൂരെ തെറിച്ചുപോകയും
സത്യം നിലനില്ക്കുകയും ചെയ്യും.
കാരണത്തോടുകൂടിയാണെങ്കിൽ, അതിനെ പ്രത്യേകം
ചൂണ്ടിക്കാണിക്കേണ്ടതായിവരും.
സമാധാനം: സഹ്യാദ്രിഖണ്ഡം ബ്രാഹ്മണരെ ദുഷിക്കാൻ
വേണ്ടി ആരെല്ലാമോ കൂടി എഴുതിവച്ചതാണ്; ഇതുതന്നെ
കാരണം.
നിഷേധം: കേരളമാഹാത്മ്യം, കേരളോൽപത്തി മുതലായ
ബ്രാഹ്മണരെ വർണ്ണിക്കാനും മറ്റുള്ളവരെ ദുഷിക്കാനുമായിട്ട്
ആരെല്ലാമോ കൂടിച്ചേർന്ന് എഴുതിവയ്ക്കപ്പെട്ടവയാണ്.
സമാധാനം: ഈ മലയാളത്തിൽ ബ്രാഹ്മണരും, വിശേഷിച്ച്
നമ്പൂരിമാരും, ശൂദ്ര(നായന്മാ)രും തമ്മിലുള്ള സേവ്യസേവക
ഭാവം തെക്കെ മലയാളത്തിലേയ്ക്കുള്ള പ്രമാണങ്ങളായ കേരള
മാഹാത്മ്യം മുതലായവയിൽ പറഞ്ഞിരിക്കുന്നപ്രകാരം ഇന്നു
വരെയും പ്രത്യക്ഷമായി കണ്ടുവരികയാൽ ആ വക
പ്രമാണങ്ങളെ വിശ്വസിക്ക തന്നെ വേണം.
നിഷേധം: പ്രമാണത്തിൽ പറയുന്ന സംഗതിയിലും
കാരണവും നടപടിയും അതിൽ പറയുംപ്രകാരംതന്നെ ശരി
യായിട്ടും യുക്ത്യനുഭവങ്ങൾക്കൊത്തും ഇരിക്കുന്നുവെങ്കിൽ
വിശ്വസിക്കണം. പ്രത്യക്ഷത്തിൽ കണ്ടറിയത്തക്കവണ്ണം നടപ്പിൽ
ഇരിക്കുന്നതും ആയ സംഗതികളെക്കുറിച്ചുള്ള ഒരു പ്രമാണം ആ
സംഗതിക്ക് അല്ലെങ്കിൽ അതിൽ അധികം ഭാഗത്തിനുതക്കതായ
അടിസ്ഥാനമായിരിക്കണം.
കേരളോൽപത്തി, കേരളമാഹാത്മ്യം മുതലായവയിൽ,
കന്യാകുമാരി മുതൽ വടക്ക് കാഞ്ഞരോട്ടുപുഴ വരെ 32
മലയാളഗ്രാമമടങ്ങിയ തെക്കെ മലയാളദേശത്തെക്കുറിച്ചുള്ള
സകലസംഗതികളേയും ടി കാഞ്ഞരോട്ടുപുഴമുതൽ വടക്കു
ഗോകർണ്ണംവരെയുള്ള തുളുദേശത്തെക്കുറിച്ച് 32 ഗ്രാമങ്ങളുടെ
നാമങ്ങളെ മാത്രവും പറയുന്നു.'
സഹ്യാദ്രിഖണ്ഡത്തിൽ സുബ്രഹ്മണ്യം മുതൽ ഗോകർണ്ണം
വരെ എന്നും സുബ്രഹ്മണ്യത്തിനു സമീപമുള്ളതായ ഉത്തര
കന്യാകുമാരി മുതൽ നാസികാത്ര്യംബകംവരെയെന്നും
അതിർത്തിനിർണ്ണയം കാണുന്നു.
അതിൽ ഗോകർണ്ണത്തേക്കപ്പുറമുള്ള 32 ഗ്രാമങ്ങളേയും തൽ
സംബന്ധമായ സംഗതികളേയുംകൂടി വിവരിച്ചിരിക്കുന്നു.
ഗോകർണ്ണംവരെയുള്ള തുളുദേശം മേൽപറഞ്ഞ രണ്ടുവക
പ്രമാണങ്ങളിലും ഉൾപ്പെട്ടുകാണുന്നു. ഇതുകളിൽ ശരി
വെക്കേണ്ടതു കേരളമാഹാത്മ്യം മുതലായതുകളെയോ
സഹ്യാദ്രിഖണ്ഡത്തേയോ? ആദ്യം പറയപ്പെട്ടവയെ ആണെങ്കിൽ
(1) ആ വക പ്രമാണങ്ങൾ പ്രധാനസംഗതികളെപ്പോലും
അന്യോന്യം വിരുദ്ധമായും വ്യത്യാസമായും പറഞ്ഞിരിക്കുന്നു.
(2) അവയിലെ പ്രധാന വിഷയങ്ങളായ ഭൂദാനം മുതലായ
വയുടെ സകല കാരണങ്ങളും യുക്തിന്യായങ്ങളാൽ ആദ്യമേ
തന്നെ ഖണ്ഡിക്കപ്പെട്ടുപോയിരിക്കുന്നു.
(3) വടക്കേ 32 തുളു ഗ്രാമങ്ങളുടെ നാമങ്ങളെ മാത്രമല്ലാതെ ആ ഗ്രാമങ്ങൾ
ഇരിക്കുന്ന സ്ഥലം, അതിർത്തി, ലക്ഷ്യം, സംഖ്യ, അവിടെയുള്ള
നദികൾ, ഗ്രാമങ്ങളുടെ പിരിവുകൾ, ആ പിരിവുകളുടെ കാരണം,
ഗ്രാമക്കാരുടെ ആഗമം, അവസ്ഥാതാരതമ്യം, ആചാരം
ഇതുകളെ ഒന്നിനെയും അവ വിവരിക്കുന്നില്ല.
ബ്രാഹ്മണരും ശൂദ്രരും തമ്മിലുള്ള സേവ്യസേവകഭാവം
ബ്രാഹ്മണർ എഴുതിവച്ചിട്ടുള്ള പ്രമാണങ്ങളിൽ കാണുന്നുണ്ടെ
ന്നല്ലാതെ പരമ്പരയായി നടന്നുവരുന്ന നടപടികളെ
നോക്കുമ്പോൾ അതു കാണുന്നില്ല. എന്നുതന്നെയുമല്ലാ
പ്രമാണങ്ങളിൽ കാണുന്ന സംഗതികളാകട്ടെ അതുകൾക്കു
പറയുന്ന കാരണങ്ങളാകട്ടെ ഒട്ടും തന്നെ പരമാർത്ഥമായിരി
ക്കുന്നില്ല. ഇക്കാണിച്ച ന്യായങ്ങളാൽ വിശ്വസിക്കാതെ
തള്ളുന്നതിലേയ്ക്കു തക്കതായ കാരണങ്ങളോടുകൂടിയിരിക്കുന്നത്
കേരളമാഹാത്മ്യം മുതലായവതന്നെയാണ്. കാസരോട്ടു പുഴ
(കാഞ്ഞരോട്ടു പുഴ)യ്ക്കു വടക്ക് ഗോകർണ്ണംവരെയുള്ള ദേശങ്ങൾ,
നദികൾ, ദ്വാത്രിംശൽ (32) തുളുഗ്രാമങ്ങൾ, അതുകൾ
ഇരിക്കുന്ന സ്ഥലങ്ങൾ, അതുകളുടെ നാമങ്ങൾ, പിരിവുകൾ, ആ
പിരിവുകളുടെ സംഖ്യകൾ, അപ്രകാരം പിരിവുകൾ ഉണ്ടാകാ
നുള്ള കാരണം, ഗ്രാമക്കാരുടെ ആഗമം, ഉൽകൃഷ്ടനികൃഷ്ടതകൾ,
ആചാരങ്ങൾ, ചിഹ്നങ്ങൾ മുതലായവയും ഗോകർണ്ണത്തേക്ക
പ്പുറമുള്ള സംഗതികളും സഹ്യാദ്രിഖണ്ഡത്തിൽ വിവരിച്ചിരി
ക്കുന്നവിധം അദ്യാപി മിക്കവാറും ശരിയായിട്ടും പരമാർത്ഥമാ
യിട്ടും ഇരിക്കുന്നു എന്നുള്ളത് ദേശചരിത്രം, ഭൂമിശാസ്ര്തം
ഇതുകൾ വായിക്കുന്നവർക്കും അന്വേഷിക്കുന്നവർക്കും ദൃഷ്ടാന്ത
പ്പെടുന്നതാണ്. ഇപ്രകാരമാകയാൽ ഈ രണ്ടിൽ നിഷേധനീയ
മല്ലാതെയും സകാരണം വിശ്വസനീയമായും ഇരിക്കുന്നത്
സഹ്യാദ്രിഖണ്ഡം തന്നെയാകുന്നു.
ഇനി ഈ സഹ്യാദ്രിഖണ്ഡത്തേയും കൂടി വിശ്വസിക്കാതെ
ഉപേക്ഷിച്ചു കളയേണ്ടതായിവന്നു എന്നിരിക്കട്ടെ. അപ്പോൾ ഈ
വിഷയത്തിലേയ്ക്ക് പുരാണപ്രമാണങ്ങൾ ഒന്നും ഇല്ലെന്നായി.
പിന്നെ യുക്തിയും ഇതുവരെ നടന്നുവന്നവയും പ്രത്യക്ഷാനുഭവ
യോഗ്യങ്ങളും ആയ നടപടികളും വസ്തുക്കളെ സംബന്ധിച്ചുള്ള
ആധാരപ്രമാണങ്ങളും മാത്രമവശേഷിക്കും. ഇങ്ങനെ നോക്കുന്ന
തായിരുന്നാലും ബ്രഹ്മസ്വംവക, ദേവസ്വം വക, ഗവണ്മെന്റു വക
മുതലായ സകലവസ്തുക്കളുടേയും ആദ്യജന്മിമാർ നായർപ്രഭു
(നാകപ്രഭു)ക്കന്മാർതന്നെയെന്നു തെളിവാകും. അതിനെപ്പറ്റി
അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്.
എന്നാൽ മേൽപറഞ്ഞ യുക്ത്യനുഭവങ്ങൾ, ആധാരപ്രമാണ
ങ്ങൾ ഇതുകളേയും വിശ്വസിക്കാതെ തള്ളാമോ എന്നു
നോക്കിയാൽ പിന്നെ യാതൊരവകാശവും ശേഷിക്കയില്ല. ജന്മി
കൾക്കും രാജാക്കന്മാർക്കും പ്രഭുക്കൾക്കും ആർക്കുംതന്നെ
ഒന്നിനും അവകാശം സിദ്ധിക്കാതെ സകലതും അരാജകത്വമായി
കലാശിക്കും.
കേരളമാഹാത്മ്യാദി മേൽപറയപ്പെട്ട പുരാണപ്രമാണങ്ങളുടെ
സ്വീകരണം അന്യോന്യസ്പർദ്ധയ്ക്കും ഐക്യമത്യനാശങ്ങൾക്കും
മറ്റും കാരണമായിരിക്കുന്നു. അതുകളെ ഉപേക്ഷിക്കുന്നതു
കൊണ്ട് യാതൊരു തരക്കേടും വരുവാനില്ല. മനുഷ്യർക്ക്
സാധാരണമായി ഉണ്ടായിരിക്കേണ്ടതും പ്രകൃതത്തിൽ
നായന്മാർക്ക് പ്രത്യേകമായി ഉണ്ടായിരിക്കേണ്ടതും ആയ
ആത്മാഭിമാനം ആർക്കും ദോഷത്തെ ചെയ്യുന്നതായി
വരികയില്ല.
കുറിപ്പുകൾ
തിരുത്തുക- ↑ (കേ. മാ.)
- ↑ (ഈ അറുപത്തിനാലിൽ ഉൾപ്പെടാതെ ഇവിടെയില്ല)
- ↑ (കൈയിൽ വാങ്ങിയവരെ)
- ↑ (കേ. മാ. അ. 5)
- ↑ (കേ. മാ. അ. 5)
- ↑ (കേ.മാ.അ.5)
- ↑ (7 വേദാധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നിവയാണ് ബ്രാഹ്മണനു വിധിച്ചിട്ടുള്ള ഷട്കർമ്മങ്ങൾ (ആറു ധർമ്മങ്ങൾ).)
- ↑ (കേ. മാ. അ. 11) (8 അവിടെ ആ പട്ടണത്തിൽ വേദജ്ഞന്മാരാൽ അലങ്കരിക്കപ്പെട്ടവനും, ഷട്ക്കർമ്മനിരതനും, എപ്പോഴും ആചാര്യനും, സുബുദ്ധിയുമായ ഒരു ബ്രാഹ്മണൻ ഉണ്ട്. അയാളുടെ ഭാര്യ പതിവ്രതയും ഭർത്താവിനെ ശുശ്രൂഷിക്കുന്നതിൽ തത്പരയുമാണ്. അവർക്ക് എട്ടു പുത്രന്മാരുണ്ട്. ബ്രാഹ്മണരുടെ ഗുരുവായ അയാൾ പരശുരാമൻ പറഞ്ഞതനുസരിച്ച് ആ പ്രദേശം വിട്ട് കേരളത്തിലെ വൃഷാദ്രീപുരം(തൃശ്ശിവപേരൂർ) എന്ന സ്ഥലത്തെത്തി.)
- ↑ (കേരളമാഹാത്മ്യം)
- ↑ (സഹ്യാദ്രിഖണ്ഡം)