രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിനെട്ടാം സർഗം

ഇന്ദിരാരമണൻ രാമൻ മൂന്നു നാൾ വാരിരാശിയെ

വന്ദിച്ചുപവസിച്ചട്ടും നന്ദിച്ചില്ല നദീശ്വരൻ. 1


അപ്പോൾ തിരുവളക്കേടാ യപ്പതിക്കുളള ഹമ്മത്തി

എപ്പേരുമെതിരേ നീക്കാനുൽപ്രേക്ഷിച്ചുജ്ജിതാശയൻ. 2


അമാന്തക്കാറരോടുണ്ടോ സമാധാനം ഫലപ്പെടു

പ്രമാദശീലമംഭോധിക്കമാന്തത്തിൽ പ്രസിദ്ധമാം. 3


ഇപ്രകാരം നീരൂപിച്ചട്ടപ്രമേയപ്രതാപവാൻ

ദുഷപ്രധർഷണമാമസ്തം ക്ഷിപ്രമേന്തീരഘൂത്തമൻ. 4


ഭ്രാതാവിനോടു കോദണ്ഡം /ജാതാമർഷംഗ്രഹിക്കവേ

ധാതാവിന്നാദിമദ്രവ്യ മേതാണ്ടുൾപ്പെടിയാർന്നു പോൽ. 5


വില്ലാളിവീരനാം രാമൻ നല്ലാഗ്നേയശരത്തിനേ

വില്ലോടു ചേർത്ത നേരത്ത് വല്ലാതായി മൂന്നു ലോകവും. 6


ചക്രവാതങ്ങളുണ്ടായ് ഭൂചക്രവാളം കുലുങ്ങിപോൽ

ശക്രാദിലോകപാലകന്മാരൊക്കെപ്പാടെ വിഷണ്ണരായ്. 7


കലങ്ങീ കടലൊട്ടുക്ക് കുലുങ്ങീ കുലപർവതം

ജലം കാ‍ഞ്ഞു വലഞ്ഞേറ്റം ജലജന്തുക്കളൊക്കെയും. 8


ജലപാത്രത്തിലെതീർഥജലം വറ്റിത്തുടങ്ങവേ

ജലംജാസനും പേടിച്ചുലഞ്ഞു പരതന്ത്രനായ്. 9


ഗരാഗ്നിജ്വാലയാൽ തന്റെ ശരീരം കഴലന്നപോൽ

എരിഞ്ഞുവാടി വരുണന്നിരിപ്പാൻ വഹിയാതെയായ് 10


ആശ്രിയിക്കപ്പെടേണ്ടുന്നോനാശ്രയിക്കും കടൽക്കരെ

വിനീതവേഷനായ് വന്നാൻ വിനാശത്തെബ്ഭയന്നവൻ. 11


ആയത്തമായ കുറ്റത്തിൽ പ്രായശ്ചിത്തം കഴിച്ചപോൽ

കാണിക്ക വച്ചു രാമന്നായ് മാണിക്യമണിമാലയേ. 12


കുറ്റത്തിൽ നിന്നൊഴിയുവാനേറ്റമുൽക്കണ്ഠയോടവൻ

പോറ്റിതൻ ചരണംകൂപ്പിപ്പറ്റെത്താണേവമോതിനാൽ. 13


അറിവില്ലാത്ത ഞാനിപ്പോളറുംപിഴകൾ ചെയ്തതിൽ

വെറുത്തീടരുതേ കുറ്റം പൊറുക്കണം ദയാനിധേ! 14


ജലസമ്പർക്കമേറുമ്പോൾ‌ വലിയോരും വലിഞ്ഞുപോം

ബലമായ് ചൂടു തട്ടുമ്പോൾ തലച്ചോറൊന്നുണർന്നീടും. 15


ലങ്കയക്കു പോകുവാൻ മാർഗം നിങ്കലുണ്ടു കൃപാനിധേ!

ശങ്കതീർന്നണ കേട്ടട്ടേ കിങ്കരൻ നളനിപ്പോഴേ. 16


വിശ്വകർമാത്മജനവന്നച്ഛന്റെ വരമുണ്ടു പോൽ

വെളളത്തിലിട്ട വസ്തുക്കൾ താണുപോകാതിരിക്കുവാൻ! 17


തിര തല്ലിത്തകർക്കാ തെല്ലൊരുപ്പടികളൊന്നുമേ

മരവും മലയും മറ്റും കുരങ്ങന്മ കുമിച്ചീടും. 18


അപ്പോളംഗീകരിച്ചേവ മപ്പതിക്കുള്ളപേക്ഷയേ

പിൽപ്പാടുരാമചന്ദ്രൻപാർത്തു പറഞ്ഞീടൊരു ലാക്കിനേ 19


വെറുതേ പോകയില്ലെന്റെ തിറമേറുന്നൊരമ്പിത്

ചുറുക്കേ നല്ലപോലോർത്തു പറഞ്ഞീടൊരു ലാക്കിനേ. 20


വരുണൻ ഭഗവാനോട് നിരൂപിച്ചുടനോതീനാൻ

ദുരിതം തീങ്ങുമാഭീരപുരമെല്ലാമെരിക്കുവാൻ. 21


രാമനദ്രുമകുല്യത്തേക്കാ മഹാസ്ത്രമയയ്ക്കയാൽ

ദുരിതം തിങ്ങുമാഭീരപുരമെല്ലാമെരിക്കുവാൻ. 22


മന്ദനായ് ധനുവിൻ മുൻപേ നിന്നിരുന്ന ജലാധിപൻ

പിന്നെയും ധനുവിൻ മുൻപേ ചെന്നിരിപ്പാൻ തുടങ്ങിനാൻ. 23


അതിലേക്കസുരാരാതിയനുവാദം കോടുക്കയാൽ

മതിമാൻവരുണൻ പോയാനനുമോദപുരസ്സരം. 24


രാക്ഷസപ്പെരുമാൾതന്റെ വാക്കിനാൽ ശുകനെന്നവൻ

വിശേഷമെല്ലാമറിവാൻ വന്നിരിക്കുന്നവാസ്തവം. 25


വിഭീഷണന്റെ ഭാവംകൊണ്ടറിഞ്ഞു കപിസഞ്ചയം

പിടിച്ചുമർദ്ദനം ചെയ്താർ തിടുക്കെന്നു വധിക്കുവാൻ. [യുഗ്മകം] 26


മർക്കടന്മാർ പ്രവർത്തിപ്പോരക്രമം സഹിയാഞ്ഞവൻ

ഭക്തനായ് രാമനെച്ചൊല്ലി വിക്കിവിക്കിക്കരഞ്ഞുപോൽ. 27


അവന്നു രാൻ കനിവാർന്നഭയത്തെക്കൊടുത്തുടൻ

ബന്ധനത്തിക്കൽ വച്ചീടാൻ കപികൾക്കാജ്ഞ നൾകിനാൽ. 28


അതുപോൽ കപിവീരന്മാർ ബന്ധനം ചെയ്തരക്കനേ;

ഭഗവാൻ നളനോടപ്പോരുളീ ചിറ കെട്ടുവാൻ. 29


മനുഗജേശ്വരനെക്കുപ്പി മനതാരു തെളിഞ്ഞുടൻ

തനിയേ നളനും സേതു മനയാൻ കോപ്പു കൂട്ടിനാൽ. 30


വരമ്പു കുത്തുവാനന്നു തരം പോലുള്ള കോപ്പുകൾ

പെരുമ്പടകൾ കൊണ്ടെന്നു തരിമ്പും മടിയെന്നിയേ . 31


ചിറയ്ക്കു വാനരത്താന്മാർ സാമാനം ശേഖരിക്കവേ

മുറയ്ക്കു നളനും മേടിച്ചടുക്കീ ലവണാബ്ദിയിൽ. 32


ഈരഞ്ചു യോജനപ്പാടു വീതിൽ തോതെടുത്ത പോൽ


ഏതാനും ദിവസം കൊണ്ടു സേതുവിൻ പണി തീർത്തുതേ . 33


അയ്യയ്യാ! വിസ്മയം വിഷ്ണുശയ്യയോ കപിസേനയേ

ചുമപ്പാൻ വന്ന കടലിൻ നട്ടെല്ലോ? സേതുവായതും . 34

ശ്രീരാമൻ തന്റെ ഭക്തർക്കു ഘോരസംസാരസാഗരം

കടപ്പാൻ പണിചെയ്യിച്ചു വെടിപ്പാക്കിയ പാലമോ . 35


ആർക്കും സംശയമീവണ്ണം ചേർക്കും ചിറയിലൂടെ താൻ

ചുഴലും പടയോടും ചേർന്നെഴുന്നള്ളി രഘൂത്തമൻ 36


മറുതീരത്തരക്കന്മാർക്കറുതിക്കു വിളങ്ങിടും.

സുബേലപർവതാഗ്രത്തിൽ പ്രവേശിച്ചാൽ പ്രസന്നനായ്. (യുഗ്മകം) 37


രാഘവൻ ശുകനെപ്പിന്നെ വിട്ടയച്ചു യഥേഷ്ടമായ

അവൻ ദശാസൃനെക്കണ്ടു നല്ലഭിപ്രായമോതിനാൻ 38


അവൻ ശുകോപദേശത്താൽ സമാധിയിൽ നിമഗ്നനായ്

പരമജ്ഞാനിയായ്ത്തീർന്നു പരീക്ഷിത്തിനു തുല്ലനായ് 39


സംഹാരരുദ്രസാരൂപൃം പ്രാപിച്ച ദശകന്ധരൻ

ശുകനെത്തൽകിഷണം തന്നെ വെളിക്കാക്കി മഹാശഠൻ. 40


ഏഴാം മാളികമേലേറിപ്പാഴകിയ രാവണൻ

കപിസൈനൃത്തിനെപ്പാർത്തു കവലിച്ചേറെ മാനസം.41


ആളയച്ചു വരുത്തീട്ടു വിദ്യുജ്ജിഹ്വനെയന്തികേ

കാരൃമച്ചതിയൻ തന്നെ കേൾപ്പിച്ചാൻ കൈകസീസുതൻ.42


വിചാരിച്ചിട്ടളിയനാം നിശാചരനവൻ ജവാൽ

ശ്രീരാഘവന്റെ തലയും വില്ലും നിർമിച്ചു മായയാൽ .43


പോരിൽ കരസ്തമായ് വന്ന ശിരസ്സും വില്ലുമെന്നവൻ

ഉരച്ചുംകൊണ്ടു വൈദേഹിക്കരികേ വച്ചു കാഴ്ചയായ്. 44


ക്രൂരപ്രവർത്തി കണ്ടപ്പോൾ നേരാണെന്നു ധരിക്കാൻ

ഹാ! രാമേതി വിലാപിച്ചു പാരം മോഹിച്ചു ജാനകീ 45


രമാംശജാതയ്ക്കരമസ്സരമാവാക്യമേറ്റവും

തോഷമേകിയ, തോഷത്തിൽ വല്ലിക്കു മഴപോലെയായ് 46


ദശാനനന്റെ മുത്തച്ഛൻ മാല്യവാൻ വന്നു ചേർന്നുടൻ

നിശാചരപതിക്കപ്പോൾ ഗുണദോഷങ്ങളോതിനാൻ 47


ഒഴിഞ്ഞീടുകനാവശ്യത്തൊഴിലീന്നെന്റെ പൈതലേ!

കുളമ്പു കെട്ടാൽ കുലവും മുടിഞ്ഞീടുകയില്ലയോ? 48


ശിവഭക്തി നിമിത്തം നീ ശവക്കല്ലറ പൂകിലും

വംശനാശം വരുത്തുന്ന വഴി വേഗമടയ്ക്കണം 49


അകത്തുറച്ച രാഗം നീ യകലെക്കളയായ്കിലോ

മികച്ച ബാണമതിനെത്തകർക്കുമ്പോൾ വ്രണപ്പെടും.50


മാനപൂർവം രണത്തിനു നീ നിനച്ചു തുടങ്ങിയാൽ

മാനപൂർവം രണം തന്നെ നിനക്കു ഫലമായ് വരും. 51


ജനകാത്മജയേ രാമദേവനായ് കാഴ്ചവച്ചു നീ

പ്രസാദപൂർവമിങ്ങോട്ട് വാങ്ങണം വംശലക്ഷ്മിയേ. 52


എന്നീവിധമവൻ ചൊന്ന നന്നീതികളെ നിർഭയം

നിന്ദിച്ചു നിർജ്ജരാരാതി സന്നാഹം ചെയ്തു പോരിനായ്. 53


മുട്ടളനാമവൻ പോർക്കു വട്ടംകൂട്ടിയ വാർത്തകൾ

ചട്ടെന്നു ചാരമൊഴിയാൽ കേട്ടറിഞ്ഞു രഘൂത്തമൻ. 54


പടയ്ക്കരക്കരോടൊട്ടും മടങ്ങാത്ത കപീന്ദ്രരേ

അടുത്തു നഗരം ചുറ്റിക്കിടപ്പാനാജ്ഞ നൾകിനാൻ. 55


ഘനവീര്യങ്ങൾ കാട്ടുന്ന വനൗകസ്സുകളൊക്കെയും

തുനിഞ്ഞു പുരിയേച്ചൂഴ്ന്നാർ കനകക്കോട്ട തീർത്തപോൽ. 56


കിഴക്കേ കോട്ടയിൽ കണ്ണും മുഴപ്പിച്ചു വസിച്ചിടും

പ്രഹസ്തനോടു ശണ്ഠയ്ക്കു നീലനാളായി നിൽക്കണം . 57


മഹോദരമഹാപാർശ്വന്മാരെ പ്പോരിൽപ്പിളർക്കുവാൻ

തെക്കേഗ്ഗോപുരവാതിൽക്കൽ നിൽക്കണം ബാലിനന്ദനൻ.58


പശ്ചമദ്വാരദേശത്തങ്ങിന്ദ്രിജത്തോടെതിർക്കുവാൻ

നിശ്ചയിച്ചങ്ങു നിൽക്കേണംതജ്ജഘന്ന്യനെ വെന്നവൻ.59


സേനാനായകനായുള്ള വിരുപാക്ഷനൊടേൽക്കുവാൻ

സുഗ്രീവജാംബവാന്മാരും വിഭീഷണനുമെത്തണം. 60


എന്നു കൽച്ചു രാമൻ താൻ തന്നെ ലക്ഷമണയുക്തനായ്

വടക്കേ കോട്ടവാതിൽക്കൽ ഖലനായ ദശാസ്യനേ. 61


വെല്ലുവാൻ പഴുതും പാർത്തു വില്ലുമമ്പുമെടുത്തുടൻ

സന്നദ്ധനായ് മരുവിനാൻ സൈന്ന്യാധിപസമേതനായ്. [യുഗ്മകം]. 62



ലങ്കാരാജ്യം കുരങ്ങന്മാർ ശങ്കാഹീനം വളഞ്ഞതും

കോട്ടവാതിലടച്ചിട്ട് ദുഷ്ടരാക്ഷസർ നിൽപ്പതും. 63


നിരീക്ഷിച്ചുടനേ തന്റെ പുദ്വാരങ്ങളൊക്കെയും

തിരക്കില്ലാതിരിപ്പാനായ് തുറപ്പിച്ചു കൃതാന്തനും [യുഗ്മകം].64


സുബേലപർവതത്തിന്റെ മുകളിൽ കേറി നല്ലപോൽ

കപിരാജാവിനോടും ചേർന്നവലോകിച്ചു രാഘവൻ. 65


ലങ്കാപുരത്തെയും പിന്നെ ലങ്കാനാഥന്റെ മേടയും

ശങ്കയെന്ന്യേ വിലോകിച്ചാൻ പങ് ക്തികണ്ഠന്റെ വേഷവും.66


അപ്പോൾ കോപം പൊറുക്കാഞ്ഞെ ന്നുൽപ്പതിച്ചക്കപീശ്വരൻ

അപ്പൗലസ്ത്യനിരിക്കുന്ന ശിൽപ്പമാളിക പുക്കുതേ. 67


കിരീടങ്ങൾ പൊടിച്ചിട്ടു പരിഹാസം നടിച്ചുതാൻ

വിരോധിയോചു പോരാടിപ്പരീക്ഷിച്ചു പരാക്രമം. 68

തിരിച്ചു വീണ്ടും രാമന്റെ ചരണം വന്നു കൂപ്പിനാൻ;

ധരിച്ചിതെല്ലാം ശ്രീരാമനുര,ച്ചാനവനോടിദം. 69


തന്നെത്താനേ നിനച്ചൊന്നും തന്നെ ചെയ്യരുതെൻ സഖേ!

അന്ന്യാശയമറിഞ്ഞിട്ടു പിന്നെ വേണം തുടങ്ങുവാൻ. 70


വിവേകമെന്ന്യേ പെട്ടെന്ന് പ്രവേശിക്കരുതൊന്നിലും

അപായമതിനാലുണ്ടാ,മുപായം പിന്നെയൊക്കുമോ? 71


ആഹവത്തിന്നു പോകുമ്പോൾ സാഹസങ്ങൾ തുടങ്ങിയാൽ


സ്നേഹമില്ലാതെ വല്ലോരും ദ്രോഹിപ്പാനിടയായ് വരും 72


എന്നോടെന്തുപറഞ്ഞീല? മുന്ന,മിച്ചെയ്ത ചേഷ്ടിതം

നന്നായി ദൈവയോഗത്താലൊന്നും പറ്റാതെ പോന്നത്. 73


ശാസിച്ചവനെയീവണ്ണം ചാപപാണി രഘൂത്തമൻ!

ഗണദോഷങ്ങൾ ചിന്തിച്ചു മന്ത്രിമാരോടു വേണ്ടപോൽ. 74


സാദരം ബാലിസുതനെ ദൂതിനായിട്ടയയ്ക്കവേ

ഒതി രാവണനോടേതും ഭതികൂടാതെ ചെന്നവൻ. 75

ദീർഘകാലം ഭവാനുള്ള ദീർഘശ്വാസങ്ങളേൽക്കയാൽ

വാലടിക്കു തഴമ്പിച്ച ബാലിക്കു മകനേഷ ഞാൻ. 76


മര്യാദയുള്ള രാന്റെ കാര്യസ്ഥ ഞാൻ ധരിക്കടോ!

ധരനങ്ഗദനെന്നെന്റെ പേര് ദൗത്യത്തിനെത്തീ ഞാൻ. 77


നല്ലവാക്കുകൾ നിന്നോടു ചൊല്ലുവാൻതന്നെ വന്നതും

അല്ലെങ്കിലപവാദങ്ങൾ വല്ലോരുമുരചെയ്കിലാം. 78


പരമേശന്റെ തീക്കണ്ണ് പത്മമെന്നു നിനയ്ക്കിലും

വാനോരാറ്റിലെ വണ്ടത്താൻ മത്തനായ് ചെന്നടുക്കുമോ? 79


രാമദേവന്റെ കണ്ണായ കോമളാംഗിയെയീവിധം

ബലാലനുഭവിക്കാമെന്നുറയ്ക്കുന്നന്ധനായ നീ. 80


കാർത്തവീര്യന്റെ തടവിൽപ്പാർത്ത കാലത്തു മെൻപിതാ

വാലുകൊണ്ടു കുരുക്കിട്ട കാലത്തും, ജളനായനീ. 81


ദുഷ് പ്രവൃത്തികളോരോന്നു ചെയ്തന്നും വിധി തൻ

മൂന്നെണ്ണം വാടിയിനിയൊന്നുള്ളതിന്നു കരിക്കൊലാ. (യുഗ്മകം) 82


പുഷ്പകത്തെ ഹരിച്ചിട്ടും കൈലാസത്തെയിളക്കിയും

സമ്പാദിച്ചൊരുസാമർഥ്യം മോഷണത്താൽ മുഷിഞ്ഞെടോ!83


ശങ്കരാർച്ചന ചെയ്തന്നു ശേഷിച്ചുള്ളൊരു നിൻതല

യുദ്ധഭൂദേവതയ്കിന്നു ബലിയാക്കും രഘൂത്തമൻ 84


അംഗദോക്തികൾ കേട്ടപ്പോളംഗമേറ്റം വിറച്ചുടൻ

വിരോധഭാവമാർന്നേവ മുരചെയ്തു ദശാനൻ 85


പോടാ നീ രാമനെപ്പേടിച്ചീടാ രാവണനൊട്ടുമേ

കൊടാ മനോരഥം സാധിച്ചിടാതീ രാമപത്നിയേ. 86


ശൗര്യമേറുന്നൊരെൻ മുൻപിൽ കാര്യഗൗരവമെന്നിയെ

ഓതും നീ വധ്യനെന്നാലും ദൂതനെന്നോർത്തടങ്ങുവൻ. 87


ഇത്രയും രാവണൻ ചൊന്ന മാത്രയിൽ കപിസത്തമൻ

പൊട്ടിച്ചിരിച്ചു കൈ കൊട്ടിപ്പെട്ടെന്നുത്തരമോതിനാൽ. 88


പരദാരങളെക്കട്ട നേരം തോന്നാത്ത നീതികൾ

ദൂതരക്ഷയിലിക്കാലമെങ്ങുനിന്നു പഠിച്ചെടോ.! 89


അയ്യയ്യാ വങ്കനായുള്ള നീയെന്നോടെന്തു ചെയ്തിടും

അനേകരാവണന്മാരേയറിയും മുൻപിനാലെ ഞാൻ. 90


ഒരുത്തൻ കാർത്തവീര്യന്റെ തടവിൽ പണ്ടിരുന്നുപോൽ

ഒരുത്തൻ ദാനവേന്ദ്രന്റെ മന്ദിരത്തിൽ കുടുങ്ങി പോൽ. 91


പിന്നെയുണ്ടൊരു വിഖ്യാതനെന്നാൽ വക്തവ്യനല്ലവനൻ

ഇന്നു ലജ്ജിച്ചിടുന്നീ ഞാൻ നിന്നോടതു കഥിക്കുവാൻ. 92


ഒന്നുകിൽദ്ദേവിയെക്കൊണ്ടു നൾകി വന്ദിക്ക രാമനേ

അല്ലെങ്കിൽ നിൻ തലച്ചോറു രാമബാണത്തിനേകണം. 93


പിണങ്ങീട്ടുമിണങ്ങീട്ടും മരിച്ചോ മരിയാതെയോ

ഭൂമിയിൽ ക്ഷയമീ നിന്റെ ദേഹത്തിനു വരും ദൃഢം. 94


സുതവംശങ്ങളൊട്ടുക്ക് മുടിച്ച രാമനെന്നപോൽ

ചോരപ്പുഴയിലാറാടിയാലും നീ ഗതികെട്ടവൻ. 95


ഉഴക്കാഴക്ക് വെള്ളത്താൽ കൊഴുക്കത്തക്ക വാർധിയിൽ

പടക്കളപ്പൊടികളായ് കുഴയും നിന്റെ പത്തനം. 96

കരളിലൊരണുവോളം പേടികൂടാതിവണ്ണം

പരിഭവമൊഴി നേരിട്ടംഗദൻ ചൊന്ന നേരം

"പിടി പിടി ദുരഹങ്കാരങ്ങളേറുന്ന കള്ള-

ക്കപിയെ വിടരുതെ"ന്നാ രാവണൻചീർത്തുരച്ചാൻ .97


മർമ്മം തുളയ്ക്കുമൊരു വാക്കു സഹിക്കവയ്യാ-

ഞ്ഞിമ്മട്ടു പംക്തിമുഖനാജ്ഞ കൊടുത്തനേരം

അമ്മർക്കടേന്ദ്രനുടെ കൈക്കു കടന്നു ചാവാൻ

വർമം ധരിച്ച നി‍ശിചാരികൾ പോയ് പിടിച്ചാർ .98


അരക്കന്മാർക്കെല്ലാമധിപതിയുരച്ചൊരു വചനം

തിരിച്ചൊപ്പിപ്പാനപ്ലവഗതിലകൻ രാത്രിചരരേ

വലിച്ചീഴ്ത്തും കൊണ്ടഗ്ഗഗനപഥമാപിച്ചു,ധരണീ-

തലത്തിൽ തല്ലിക്കൊന്നുഴറി രഘുവീരന്റെ നികടേ. 99


പതിനെട്ടാം സർഗം സമാപ്തം.