വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ
പത്തായം 1 |
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
തിരുത്തുക1980-ൽ പ്രസിദ്ധീകരിച്ചു എന്നാണ് കാണുന്നത്. 2040-ൽ മാത്രമേ പൊതു സഞ്ചയത്തിൽ ആകൂ.--Kiran Gopi (സംവാദം) 09:51, 13 ഏപ്രിൽ 2012 (UTC)
- നമ്മളുടെ കൈയിൽ ഉള്ള പ്രതിയിൽ ഒരു പതിപ്പ് 1978-ഇൽ ഒരു പതിപ്പിറങ്ങിയതായി പരാമർശിച്ചു കാണുന്നു. ഒരു ഓൺലൈൻ ജേർണലിൽ ഈ പുസ്തകം 1980 ഇൽ ആദ്യം പ്രസിദ്ധീകരിച്ചതായി പറയുന്നു. ഞാൻ വേണ്ടവിധം പരിശോധിക്കാതെയാനെന്നു തോന്നുന്നു 1980 എന്ന് അടയാളപ്പെടുത്തിയത്. ഇതിൽ ഏതാണ് സത്യമെന്ന് ഒരു പിടിയും കിട്ടുന്നില്ല. - S.മനു 14:13, 16 ഏപ്രിൽ 2012 (UTC)
- ഗ്രന്ഥകർത്താവിന്റെ ജീവിതകാലത്ത് ഇത് ഏതെങ്കിലും തരത്തിൽ വെളിച്ചത്തുവന്നിട്ടുണ്ടോ? --Vssun (സംവാദം) 16:34, 16 ഏപ്രിൽ 2012 (UTC)
ചട്ടമ്പി സ്വാമികളുടെ എല്ലാ കൃതികളും പൊതു സഞ്ചയത്തിൽപ്പെടുത്താവുന്നതാണ് 1978 പ്രസിദ്ധീകരിച്ചു എന്നു പറയുന്നത് ശ്രീ നിത്യചൈതന്യയതിയുടെ ആമുഖത്തോടുകൂടിയുള്ളതാണ് എന്നാൽ അവർക്കും പൂർണ്ണമായി കൃതിയുടെ അവകാശം സ്ഥാപിക്കാനാവില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
--Sajesh (സംവാദം)
- 1980-ൽ വർക്കല നാരായണ ഗുരുകുലത്തിൽ നിന്നാണ് ഈ കൃതി ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.(എന്നാണ് "ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ" എന്ന ബുക്കിൽ "ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം തിരുവനന്ദപുരം(പ്രസാധകർ)" (പേജ് 90ൽ)പറഞ്ഞിരിക്കുന്നത്. എൻറെ അന്വേഷണത്തിൽ മറ്റ് പല പ്രസാദകരും പുനപ്രസിദ്ധീകരിക്കയും(പല മാധ്യമത്തിൽക്കൂടിയും) ആർക്കും പ്രത്യേകം അവകാശം പറയാൻ സാധിക്കുകയില്ല എന്നുമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ബുക്കിൽ സ്വാമികൾ എഴുതിയ ഭാഗം നിർത്തി മറ്റുള്ളവ മാറ്റിയാൽ മതിയാകും എന്നാണ്. എന്തെങ്കിലും സാങ്കേതിക കാരണം കൊണ്ട് ഇതും സാധിക്കുയില്ലെങ്കിൽ "വർക്കല നാരായണ ഗുരുകുലത്തിൽ" നിന്ന് പ്രസ്താവ്യ ബുക്കിന് അവകാശം വാങ്ങിയാൽ മതിയാകും എന്നാണ് ഈയുള്ളവൻറെ അഭിപ്രായം. സ്വാമിയുടെ ബുക്കുകൾ എല്ലാം സംരക്ഷണ പരിധിയിൽ വരികയും. അദ്ദേഹത്തിൻറെ ദേഹവിയോഗം നടന്നിട്ട് ഏതാണ്ട് ഒരാണ്ടായി അതുകൊണ്ട് തന്നെ ഈ സത്കൃതി പൊതുസഞ്ചയത്തിൽപ്പെടുത്തി സംരക്ഷിക്കണമെന്നുമാണ് വിനീതമായ് ഇതിനായ് ഞാൻ ഉന്നയിക്കുന്ന വാദം --:- എന്ന് സ്വന്തം - സജേഷ് സംവാദം 08:37, 30 ജൂലൈ 2012 (UTC)
//1980-ൽ പ്രസിദ്ധീകരിച്ചു എന്നാണ് കാണുന്നത്. 2040-ൽ മാത്രമേ പൊതു സഞ്ചയത്തിൽ ആകൂ.//
അത് തെറ്റാണ്. രചയിതാവ് മരിച്ച് കഴിഞ്ഞ് 60 വർഷം എന്നാണ് ഇന്ത്യൻ പകർപ്പവകാശനിയമം.അതിനാൽ കൃതികൾ ഗ്രന്ഥശാലയിൽ ചെർക്കാം. --Shijualex (സംവാദം) 15:35, 2 ജനുവരി 2013 (UTC)
- രചയിതാവ് മരിച്ച് കഴിഞ്ഞ് പ്രസിദ്ധീകരിച്ചതാണെങ്കിലും ഈ നിയമം തന്നെയാണോ?--ബാലു (സംവാദം) 13:42, 23 ജനുവരി 2013 (UTC)
രചയിതാവ് മരിച്ചുകഴിഞ്ഞുള്ള പ്രസിദ്ധീകരണങ്ങൾക്ക് പ്രസിദ്ധീകരണശേഷം 60 വർഷം വരെ പകർപ്പവകാശമുണ്ടാകും. പക്ഷേ ഇത്തരം പ്രസിദ്ധീകരണങ്ങൾ രചയിതാവിന്റെ കാലഘട്ടത്തിൽ ഏതെങ്കിലും രീതിയിൽ പുറത്തുവന്നിരുന്നോ, പ്രചരിച്ചിരുന്നോ എന്ന കാര്യം കൂടി പരിശോധിക്കേണ്ടതാണ്. അങ്ങനെയാണെങ്കിൽ രചയിതാവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലുള്ള കാലാവധിക്കനുസരിച്ച് തീരുമാനമെടുക്കാം. --Vssun (സംവാദം) 03:30, 24 ജനുവരി 2013 (UTC)
- സ്വാമിയുടെ കൃതികളുടെ പ്രത്യേകത എന്താണെന്നുവെച്ചാൽ, സ്വാമി ജീവിച്ചിരുന്നപ്പോൾ പുള്ളി ഇതെല്ലാമൊന്നും പ്രസിദ്ധീകരിക്കാനും -കരിപ്പിക്കാനും ഒന്നും നടന്നിട്ടില്ല. പുള്ളി എഴുതിയതൊക്കെ താമസിച്ചിരുന്ന വീടുകളിൽ നിന്നും കണ്ടെടുത്തു ശിഷ്യന്മാരും മറ്റും പ്രസിദ്ധീകരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ ആശയക്കുഴപ്പം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:15, 24 ജനുവരി 2013 (UTC)
അങ്ങനെയാണെങ്കിൽ ഇത് പകർപ്പവകാശലംഘനം തന്നെയാണ്. --Vssun (സംവാദം) 17:45, 24 ജനുവരി 2013 (UTC)
- എല്ലാ കൃതികളും അങ്ങനെയല്ല... ഉദാഹരണത്തിന് ക്രിസ്തുമതനിരൂപണം ഇതു സ്വാമി എഴുതി അപ്പോൾ തന്നെ പ്രസിദ്ധീകരിച്ചതാണ്. ഈ കൃതിയുടെ കാര്യം എന്താണെന്നു നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:33, 25 ജനുവരി 2013 (UTC)
ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ
തിരുത്തുകപകർപ്പവകാശമുള്ള രചന. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:49, 27 ഫെബ്രുവരി 2013 (UTC)
- ഇത് ഒരു അനുബന്ധം മാത്രമാണ്. വിക്കിയിലെ പല ഗ്രന്ഥങ്ങളിലേയും ആമുഖവും മറ്റും എഴുത്തിയത് ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തികളിൽ പലരുമാണ്. അവയെല്ലാം ഇതേപോലെ നിക്കം ചെയ്യേണ്ടിവരുമോ? - എന്ന് Sandeepndas (സംവാദം) 01:42, 1 മാർച്ച് 2013 (UTC)
- ഇവിടെ പകർപ്പവകാശമുള്ള ഒരു രചനയും പ്രസിദ്ധീകരിക്കാൻ കഴിയില്ല. ഏതെങ്കിലും ഭാഗം പകർപ്പവകാശമുള്ളതായി കണ്ടാൽ, നമ്മൾ അവ നീക്കം ചെയ്യേണ്ടി വരും. ഈയിടെ നടന്ന ഒരു സംവാദം ചങ്ങമ്പുഴയുടെ തന്നെ കൃതികൾ മായിക്കേണ്ടി വരുമോ എന്നായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:29, 1 മാർച്ച് 2013 (UTC)
- സംവാദം താളിൽ കണ്ടതനുസരിച്ച് പകർപ്പാവകാശത്തെക്കുറിച്ച് ഇതുവരെ തിരുമാനമായില്ലെങ്കിൽ മായ്ക്കാവുന്നതാണ്. സംവാദം താൾ സൂക്ഷിക്കാൻ മറക്കരുത്. :)--മനോജ് .കെ (സംവാദം) 02:55, 4 ജൂൺ 2013 (UTC)
ഡോ. ടി. ഭാസ്കര൯ മെമ്മോറിയൽ ട്രസ്ററ്, പ്രസ്തുത രചന പ്രസിദ്ധീകരിക്കാനുളള അവകാശം തന്നു: I hereby affirm that: M/s.Dr.T.Bhaskaran Memoril Trust, represented by T B Niranj, S/o, Dr.T.Bhaskaran and Managing Trustee of Dr.T.Bhaskaran Memorial Trust, is the sole owner of the exclusive copyright of Anubandham: 1090 to Great Samadhi by Dr. T Bhaskaran. I agree to publish that work under the free license "Creative Commons Attribution-ShareAlike 3.0 Unported" I acknowledge that by doing so I grant anyone the right to use the work in a commercial product or otherwise, and to modify it according to their needs, provided that they abide by the terms of the license and any other applicable laws. I am aware that this agreement is not limited to Wikipedia or related sites. I am aware that I always retain copyright of my work, and retain the right to be attributed in accordance with the license chosen. Modifications others make to the work will not be claimed to have been made by me. I acknowledge that I cannot withdraw this agreement and that the content may or may not be kept permanently on a Wikimedia project.
മെയിൽ permissions-commons@wikimedia.org ലേക്ക് അയച്ചിട്ടുണ്ട്. Sandeepndas (സംവാദം) 17:36, 6 നവംബർ 2013 (UTC)
ശിവകൈലാസം
തിരുത്തുക- ശിവകൈലാസം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പകർപ്പവകാശമുള്ള രചനയായി കാണുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:18, 5 മാർച്ച് 2013 (UTC)
- സംവാദം താളിൽ കണ്ടതനുസരിച്ച് ഇതിന്റെ ശ്രദ്ധേയത തെളിക്കുകയോ പ്രസിദ്ധീകരിച്ച പുസ്തകം സ്വതന്ത്രലൈസൻസിലേക്ക് മാറ്റുകയോ ചെയ്തിട്ടില്ല. ഇനി അധികം കാത്തുനിൽക്കേണ്ടെന്നാണ് അഭിപ്രായം.--മനോജ് .കെ (സംവാദം) 02:51, 4 ജൂൺ 2013 (UTC)
തീരുമാനം: പകർപ്പവകാശപ്രശ്നം നിലനിൽക്കുന്ന കൃതിയാകയാൽ മായ്ചിട്ടുണ്ട്. 3 മാസമായിട്ട് ഒരു അനക്കവും ഉണ്ടായിരുന്നില്ല. -- ബാലു (സംവാദം) 06:21, 4 ജൂൺ 2013 (UTC) |
വിശ്വാസ നാടെ നോക്കി വേഗമോടുക
തിരുത്തുകഈ കൃതി പ്രസിദ്ധീകൃതമല്ലെന്ന് കരുതുന്നു. കൂടാതെ പകർപ്പവകാശമുക്തവും അല്ല. അതിനാൽ മായ്ക്കാൻ നിർദ്ദേശിക്കുന്നു.--ബാലു (സംവാദം) 09:16, 9 ജൂൺ 2013 (UTC)
This is written by my father..—ഈ തിരുത്തൽ നടത്തിയത് Justinopenmedia (സംവാദം • സംഭാവനകൾ)
- Was it published?--ബാലു (സംവാദം) 09:23, 9 ജൂൺ 2013 (UTC)
- എന്താണ് ശ്രദ്ധേയത? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:23, 9 ജൂൺ 2013 (UTC)
തീരുമാനം: ഒരാഴ്ചയ്ക്കുള്ളിലും ഇതിന്റെ ശ്രദ്ധേയതയെ സംബന്ധിക്കുന്ന തെളിവുകൾ ചേർക്കാത്തതിനാൽ നീക്കം ചെയ്യുന്നു. സംവാദം സംരക്ഷിച്ചു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:12, 19 ജൂൺ 2013 (UTC) |
ഇസ്ലാം
തിരുത്തുക- ഇസ്ലാം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുള്ള ലേഖനം. വിവത്തകൻ w:വി.പി. മുഹമ്മദലി മരിച്ചത് 1959 ലാണെന്നു കാണുന്നു. അങ്ങനെയാണെങ്കിൽ 2019-ലേ ഇതിവിടെ ചേർക്കാൻ കഴിയൂ. ഇനി ഇസ്ലാമിക് പബ്ലീഷിംഗ് ഹൗസിന് ഇത് സ്വതന്ത്രമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ ഇവിടെ സമർപ്പിക്കണം. പിന്നെ ഇതിന്റെ ശ്രദ്ധേയതയും ദയവായി സമർദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:27, 14 ഒക്ടോബർ 2013 (UTC)
- ഒ.റ്റി.ആർ.എസ് സമർപ്പിക്കാൻ ഇസ്ലാമിക് പബ്ലീഷിംഗ് ഹൗസിനെ ബന്ധപ്പെടുകയും അവരെ അതിനു സഹായിക്കുകയുമാണ് ഇതിനെ ഇവിടെ നിലനിർത്താൻ ഏറ്റവും പറ്റിയ മാർഗ്ഗം. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:33, 15 ഒക്ടോബർ 2013 (UTC)
- ബന്ധപ്പെട്ടവർ ഇതിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയെന്ന് കാണിച്ച് ഇമെയിൽ അയക്കാൻ സാധിയ്ക്കുമെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. കോമൺസിൽ ഫയൽ അപ്ലോഡ് ചെയ്ത് permissions-ml@wikimedia.org ഇതിലേക്ക് ഇമെയിൽ അയച്ചാൽ മതി. ആവശ്യമെങ്കിൽ എനിക്ക് സഹായിക്കാനാകും.വഴിയേ ഫോളോപ്പ് ചെയ്യാം.ഇത് ഗണത്തിലെ പെന്റിങ്ങ് ജോലികൾ കുറച്ചധികമുണ്ട് --മനോജ് .കെ (സംവാദം) 03:19, 23 ഒക്ടോബർ 2013 (UTC)
തീരുമാനം: പകർപ്പവകാശമുള്ള രചന. ഒക്ടോബർ 14-നു ശേഷം ഇതുവരെയും ഒറ്റിആർഎസ് സമർപ്പിക്കാത്തതിനാൽ, നീക്കം ചെയ്തു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 20:33, 5 നവംബർ 2013 (UTC) |