സംവാദം:നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ഇത് 1980ലാണോ പ്രകാശനം ചെയ്തത്?--Kiran Gopi (സംവാദം) 14:02, 12 ഏപ്രിൽ 2012 (UTC)
- നമ്മളുടെ കൈയിൽ ഉള്ള പ്രതിയിൽ ഒരു പതിപ്പ് 1978-ഇൽ ഒരു പതിപ്പിറങ്ങിയതായി പരാമർശിച്ചു കാണുന്നു. ഒരു ഓൺലൈൻ ജേർണലിൽ ഈ പുസ്തകം 1980 ഇൽ ആദ്യം പ്രസിദ്ധീകരിച്ചതായി പറയുന്നു. ഞാൻ വേണ്ടവിധം പരിശോധിക്കാതെയാനെന്നു തോന്നുന്നു 1980 എന്ന് അടയാളപ്പെടുത്തിയത്. ഇതിൽ ഏതാണ് സത്യമെന്ന് ഒരു പിടിയും കിട്ടുന്നില്ല. - S.മനു 14:12, 16 ഏപ്രിൽ 2012 (UTC)
സ്വാമി എഴുതിയ ഭാഗങ്ങൾ ഒഴികെയുള്ളതെല്ലാം നീക്കം ചെയ്താൽ മതിയെന്നാണ് എൻറെ അഭിപ്രായം, ഇതിൽ പെട്ടെന്നൊരു തീരുമാനം കാര്യനിർവ്വാഹകർ എടുത്താൽ(ബുക്ക് നീക്കം ചെയ്യുന്നില്ലെങ്കിൽ) ബാക്കിയുള്ള ഭാഗങ്ങൾ ഉടൻ തീർക്കാമായിരുന്നു..--:- എന്ന് സ്വന്തം - സജേഷ് സംവാദം 21:21, 27 ജൂലൈ 2012 (UTC)
- സ്വാമിയുടെ കൃതികളുടെ ഒരു കുഴപ്പം, ഇതിൽ പലകൃതികളും സ്വാമിയുടെ ജീവിതകാലത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല, സ്വാമി ജീവിച്ചിരുന്ന ഇടങ്ങളിൽ നിന്നും പിന്നീടു കൈയെഴുത്തു പ്രതി കണ്ടെടുത്തു പിൻ തലമുറ പ്രസിദ്ധീകരിക്കുകയാണുണ്ടായത്, അതിനാൽ ഇതിന്റെ പ്രസിദ്ധീകരണ വർഷം കിട്ടിയാൽ വളരെ നല്ലതാണ്. :- എന്ന് - എസ്.മനു✆ 04:37, 28 ജൂലൈ 2012 (UTC)
- 1980-ൽ വർക്കല നാരായണ ഗുരുകുലത്തിൽ നിന്നാണ് ഈ കൃതി ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.(എന്നാണ് "ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ" എന്ന ബുക്കിൽ "ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം തിരുവനന്ദപുരം(പ്രസാധകർ)" (പേജ് 90ൽ)പറഞ്ഞിരിക്കുന്നത്. എൻറെ അന്വേഷണത്തിൽ മറ്റ് പല പ്രസാദകരും പുനപ്രസിദ്ധീകരിക്കയും(പല മാധ്യമത്തിൽക്കൂടിയും) ആർക്കും പ്രത്യേകം അവകാശം പറയാൻ സാധിക്കുകയില്ല എന്നുമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ബുക്കിൽ സ്വാമികൾ എഴുതിയ ഭാഗം നിർത്തി മറ്റുള്ളവ മാറ്റിയാൽ മതിയാകും എന്നാണ്. എന്തെങ്കിലും സാങ്കേതിക കാരണം കൊണ്ട് ഇതും സാധിക്കുയില്ലെങ്കിൽ "വർക്കല നാരായണ ഗുരുകുലത്തിൽ" നിന്ന് പ്രസ്താവ്യ ബുക്കിന് അവകാശം വാങ്ങിയാൽ മതിയാകും എന്നാണ് ഈയുള്ളവൻറെ അഭിപ്രായം. - :- എന്ന് സ്വന്തം - സജേഷ് സംവാദം 06:33, 30 ജൂലൈ 2012 (UTC)
പ്രാചീന ദ്രാവിഡ സന്യാസിയായിരുന്ന ശ്രീ ജ്ഞാനസംബന്ധ സ്വാമികളുടെ ശിഷ്യപ്രധാനി കോടകനല്ലൂർ സുന്ദരസ്വാമികൾ രചിച്ചതാണ് നിജാനന്ദവിലാസം എന്നാണ് അനുമാനിക്കപ്പെടുന്നത്. അതാണ് തമിഴ്ഭാഷയിലുള്ള പ്രഥമ വേദാന്ത കൃതിയെന്ന് സംസ്കൃതപണ്ഡിതരും തമിഴ് ഭാഷാ പണ്ഡിതരും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവസ്ഥാത്രയശോധനാ സമ്പ്രദായപ്രകരണത്തിൽ തുടങ്ങി ആവരണവിക്ഷേപ നിവൃത്തിപ്രകരണത്തിൽ അവസാനിക്കുന്ന 9 അദ്ധ്യായങ്ങളിലൂടെ ഒരു സാധാരണ മനസ്സിന്റെ ജ്ഞാനമണ്ഡലത്തെ ജ്വലിപ്പിച്ച് ആത്മാവിന്റെ വിസ്തൃതമായ അഹംഭാവത്തെ ശമിപ്പിച്ച് നിജാനന്ദത്തിലെത്തിക്കുന്നു.
വാഴൂർ തീർത്ഥപാദാശ്രമം പ്രസിദ്ധീകരണം. ജീവചരിത്രവും പ്രധാന കൃതികളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിജാനന്ദവിലാസത്തിൽ 7 അദ്ധ്യായങ്ങളും, തിരുവനന്തപുരം ഡൂമ പബ്ലിക്കേഷൻ, കെ. മഹേശ്വരൻ നായരുടെ പുസ്തകത്തിലും നിജാനന്ദവിലാസം ആദ്യമായി പ്രസിദ്ധീകരിച്ച വർക്കല നടരാജഗുരുവിന്റെ ഗുരുകുലം പതിപ്പിലും 9 അദ്ധ്യായങ്ങൾ വീതമുണ്ട്. ഇതിന് ലളിതവിസ്താരം ചെയ്ത നിത്യചൈതന്യയതിയും 9 അദ്ധ്യായങ്ങളും വ്യാഖ്യാനിച്ചിട്ടുമുണ്ട്.
പക്ഷേ, എങ്ങും പ്രസിദ്ധീകരിച്ച വർഷം ഇല്ല....
- ലോകമലയാളം മാസിക. 2012 സെപ്റ്റംബർ. തെക്കുംഭാഗം മോഹനന്റെ ലേഖനം. പുറം 11,12--സുഗീഷ് |sugeesh (സംവാദം) 18:34, 18 ഒക്ടോബർ 2012 (UTC)