ഗുണ്ടർട്ട് നിഘണ്ടു

തിരുത്തുക

ഗുണ്ടർട്ട് നിഘണ്ടുവിന്റെ സ്കാൻ ഇവിടെയും കണ്ടന്റ് ഈ താളുകളിലായിട്ടും ഉണ്ട്. പക്ഷേ അത് ചുമ്മാ അങ്ങ് കോപ്പി പേസ്റ്റ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല. ഒരു നിഘണ്ടു എന്ന നിലയിൽ അതിന് വലിയ പ്രസക്തി ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ഭാഷാപരമായ റിസർച്ചുകൾക്ക് ഒക്കെയായിരിക്കും ഉപയോഗിക്കുന്നത്. അതിന് സഹായകമാവണമെങ്കിൽ ഇത് ഒരു നല്ല ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് കേറ്റണം. മലയാളം വാക്ക് ഒരു ഫീൽഡ്, അതിന്റെ ലാറ്റിൻ വാക്ക് മറ്റൊരു ഫീൽഡ്, ഇംഗ്ലീഷ് വാക്ക് അടുത്ത ഫീൽഡ്, ആ വാക്കിന്റെ വിവിധ ഉപയോഗങ്ങൾ വേറൊരു ഫീൽഡ് എന്നിങ്ങനെ. എന്നാലേ sorting, easy content extraction എന്നിവ സാധ്യമാകൂ. തൽകാലത്തേക്ക് ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടാൽ "ഗ്രന്ഥശാലയിൽ നിഘണ്ടു ഉണ്ട്" എന്ന് മേനി പറയാം എന്നല്ലാതെ നമുക്കാർക്കും ഒരു ഗുണവുമില്ല. മാത്രവുമല്ല അങ്ങനെ ചെയ്തിട്ട് പിന്നീട് ശരിയാക്കാം എന്ന് വച്ചാൽ ഇരട്ടിപ്പണിയാകും. എങ്ങനെ ഇത് constructive reuse സാധ്യമാകുന്ന തരത്തിൽ ഒരു ഫോർമാറ്റഡ് രീതിയിൽ ആക്കാൻ എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--ബാലു (സംവാദം) 11:57, 31 മേയ് 2013 (UTC)[മറുപടി]

ഇതേക്കുറിച്ച് മുമ്പ് ഗൂഗിൾ ഗ്രൂപ്പിൽ നടന്ന ഒരു ഡിസ്കഷൻ. കൂടാതെ ജെറാഡിന്റെ ഒരു ബ്ലോഗ് പോസ്റ്റ് ഇതേ പ്രശ്നത്തിന് വേണ്ടി തോട്ടിങ്ങൽ അന്നുണ്ടാക്കിയ ഒരു സെമാറ്റിക്ക് വിക്കി ഫോം ആണ്. പരീക്ഷിച്ച് നോക്കിയതിൽ നിന്നും നിലവിലെ വിക്കിഗ്രന്ഥശാലാ ആവാസവ്യവസ്ഥയിൽ സൂചികാ തെറ്റുതിരുത്തൽ വായനയുടെ കൂടെ ഇത് ഇന്റഗ്രേറ്റ് ചെയ്യാനാവില്ല. അതിനാൽ ഫോർമാറ്റിങ്ങ് ഒരു പരിധിവരെ മാന്വൽ ആയി ചെയ്യേണ്ടിവരും. എങ്ങനെ ചെയ്യണമെന്നതിന് ഒരു മാർഗ്ഗരേഖയുണ്ടാക്കേണ്ടത് ആവശ്യം തന്നെയാണ്. അനുയോജ്യമായ ഫലകങ്ങളുണ്ടാക്കി ചെയ്താൽ ശരിയാകുമെന്നാണ് പ്രതീക്ഷ. പരീക്ഷിച്ച് നോക്കണം :-| --മനോജ്‌ .കെ (സംവാദം) 12:47, 31 മേയ് 2013 (UTC)[മറുപടി]


ഇത് ഞാനും കുറേ ആലോചിച്ചിതാണ്. അതിനാലാണ് സംഗതി കിട്ടിയിട്ടും കോപ്പി പേസ്റ്റിനു ശ്രമിക്കാതിരുന്നതും. സെമാന്റിക്ക് വിക്കിയെ കുറിച്ച് കേൾക്കാൻ തുടങ്ങിട്ട് കാലം കുറേ ആയെങ്കിലും ഒന്നും കാണുന്നില്ല.
ഞാൻ ഈ വിഷയം സംസാരിച്ചവർ ഒക്കെയും പറയുന്നത് ഗ്രന്ഥശാല ഉള്ളടക്കം മൂലഗ്രന്ഥത്തിൽ ഉള്ളത് അതേ പോലെ പ്രദർശിപ്പിക്കാൻ ഉള്ള ഇടമാണ്. ബാക്കി നമ്മൾ വിചാരിക്കുന്ന തരത്തിൽ അത് ശാസ്ത്രീയമായി സെമാന്റികായി ചെയ്യാൻ ഉള്ള ഇടം വിക്കിനിഘണ്ടു ആണ് എന്നാണ്. എങ്കിൽ പോലും ഓരോ വാക്കിനും ഒപ്പം ഉള്ളടക്കം ഏതെങ്കിലും വിധത്തിൽ ശാസ്ത്രീയമായി സ്റ്റ്രച്ചർ ചെയ്ത് കൊടുക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം. ഒരു ഉദാഹരണം ചൂണ്ടിക്കാൻ ഉള്ളത് സത്യവേദപുസ്തകത്തിന്റെ കാര്യത്തിൽ ആണ്. വിക്കിഗ്രന്ഥശാലയിലും ഈ കണ്ണിയിലും http://malayalambible.in ഉള്ള ഉള്ളടക്കം ഒന്നാണ്. പക്ഷെ കൈപ്പള്ളിയുടെ സൈറ്റിൽ ഉള്ള ഉള്ളടക്കം എത്ര ഡൈനാമിക്ക് ആണെന്ന് നോക്കൂ. ഗ്രന്ഥശാലയ്ക്ക് നല്ല ഒരു ഫ്രന്റ്എൻഡ് വേണമെന്നാണ് തോന്നുന്നത്.
പക്ഷെ ഇതിനൊന്നും നമുക്ക് മാതൃകകൾ ഇല്ല. അതിനാൽ തന്നെ ഉള്ളടക്കം ഒന്നും ചെയ്യാതെ അനന്തമായി വെച്ച് കൊണ്ടിരിക്കുന്നതും ശരിയല്ല. ഗ്രന്ഥശാല ഉള്ളടക്കം മൂലഗ്രന്ഥത്തിൽ ഉള്ളത് അതേ പോലെ പ്രദർശിപ്പിക്കാൻ ഉള്ള ഇടമാണ് എന്ന വാദം പരിഗണിച്ചാൽ സംഗതി കോപ്പി പേസ്റ്റ് ചെയ്യാം. പക്ഷെ എന്ത് ചെയ്യും ഒരു ഊഹവും ഇല്ലാതെ വെറുതെ ഇരിക്കുന്നതും ശരിയല്ല. ഓരോ വാക്കിന്റെയും ഉള്ളടക്കം വിവിധ ടാഗുകൾ ഉപയോഗിച്ച് ചേർക്കുന്നതായിരിക്കും ഒരു വഴി എന്ന് തോന്നുന്നു. പക്ഷെ ഇതൊനൊന്നും മാതൃക ഇല്ലാത്തത് ഒരു പ്രശ്നം തന്നെയാണ് --Shijualex (സംവാദം) 13:04, 31 മേയ് 2013 (UTC)[മറുപടി]
ഒറ്റ ഫലകത്തിൽ തന്നെ ഗ്രന്ഥത്തിന്റെ ദൃശ്യരൂപത്തിനെയും മെറ്റാഡാറ്റായെയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന ഒരു ഫലകം ഉണ്ടാക്കാൻ പറ്റുമോ?
{{വാക്ക്|ml=അകലം|en=Distance|en=Breadth|en=Width|usage=കുടി തമ്മിൽ ഒരു വിളിപ്പാടു അകലമേ ഉള്ളൂ}}.
എന്നപോലെ. ഇതു കാണിക്കുമ്പോൾ നിഘണ്ടുവിലെപ്പോലെയും അതേസമയം ഒരു പ്രൊഗ്രാമിന് ഇൻപുട്ടായും ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ.സു.മനു 13:08, 31 മേയ് 2013 (UTC)[മറുപടി]

ഓരോ വാക്കിന്റേയും ഒപ്പം വരുന്ന പരാമീരറുകൾ ഒരു വാക്കിനുള്ള വിവിധ ഇൻപുട്ട് ബോക്സായി കൊടുക്കാമെന്ന് തോന്നുന്നു. ഉദാ: മൂല വാക്ക്, നാമമാണോ, ക്രിയയാണോ, അർത്ഥം, മറ്റ് ഭാഷയിലുള്ള അർത്ഥം. --Shijualex (സംവാദം) 13:14, 31 മേയ് 2013 (UTC)[മറുപടി]

സ്പ്രെഡ്ഷീറ്റ് രൂപത്തിൽ പുറത്തെവിടെയെങ്കിലും (ഉദാഹരണം:ഗൂഗിൾ ഡോക്സ്) ഡിജിറ്റൈസ് ചെയ്യുകയാണെങ്കിൽ ഇവിടേക്കെടുക്കാൻ എളുപ്പമാണ്. പക്ഷേ തെറ്റുതിരുത്തൽ പ്രശ്നമാകും. ഫലകരൂപത്തിൽ ചെയ്യുന്നതായിരിക്കും നല്ലതെന്ന് വിചാരിക്കുന്നു.--Vssun (സംവാദം) 15:00, 31 മേയ് 2013 (UTC)[മറുപടി]
മനു പറഞ്ഞ പോലത്തെ സംഗതിയാണ് നമുക്ക് വേണ്ടതെന്ന് വിശ്വസിക്കുന്നു. പ്രോഗ്രാമിന് ഇൻപുട്ടുമാവണം, ഗ്രന്ഥശാലക്ക് പ്ലെയിൻ ടെക്സ്റ്റും. --ബാലു (സംവാദം) 15:03, 31 മേയ് 2013 (UTC)[മറുപടി]

വിക്കിഗ്രന്ഥശാലയെ സംബന്ധിച്ചിടത്തോളം, അതിന്റെ ഏറ്റവും ആത്യന്തികമായ ലക്ഷ്യം, എങ്ങനെയായിരുന്നോ ഒരു പുസ്തകം അതിന്റെ n-th പതിപ്പിൽ പ്രസാധനം ചെയ്തിരുന്നതു് അതേപോലെത്തന്നെ (അതിലെ എല്ലാ തെറ്റുകുറ്റങ്ങളും അക്ഷരരൂപങ്ങളും അടക്കം) ഡിജിറ്റൽ ആയും സ്വതന്ത്രമായും ലഭ്യമാക്കുക എന്നതാണു്. ഇതിൽ പിക്സൽ ഇമേജു് രൂപവും ടെക്സ്റ്റ് രൂപവും ഉൾപ്പെടും. ടെക്സ്റ്റ് രൂപം തന്നെ ഏറ്റവും ഒടുവിലെ ഘട്ടം ഇമേജിന്റെ അതേ ദൃശ്യരൂപത്തിൽ എന്നാൽ (ഓപ്പൺ ഓഫീസ്/വേർഡ്/PDF) ഘടനയോടെ ഉപയോക്താവിനു് പേജ് ആയോ അദ്ധ്യായമായോ മുഴുവൻ പുസ്തകമായോ ലഭ്യമാവണം.

ഈ അടിസ്ഥാനലക്ഷ്യം എപ്പോഴും മുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഗ്രന്ഥശാലയ്ക്കു് ആവശ്യമായ മാതൃകകൾ സൃഷ്ടിച്ചെടുക്കാൻ വിഷമമില്ല.

ഇതിനുപരി കൂടുതൽ ഫീച്ചറുകൾ എന്ന നിലയിൽ ഡാറ്റാ വെക്ടറുകൾ ചേർക്കാമോ എന്നു നോക്കാം.

  • വാക്കുകൾ -> വിക്ഷണറിയിലേക്കു്
  • ശൈലികളും പ്രയോഗങ്ങളും പ്രസിദ്ധ ഉദ്ധരണികളും -> വിക്കി ക്വോട്ടിലേക്കു്
  • പ്രത്യേക ആശയങ്ങൾ ->വിക്കിപീഡിയയിലേക്കു്
  • ടൈപ്പോഗ്രഫി/ബിബ്ലിയോഗ്രഫി സംബന്ധമായ വിവരങ്ങൾ -> (തൽക്കാലം വിക്കിഡാറ്റയിലേക്കു്)
  • എന്നീ തരത്തിലുള്ള വെക്ടറുകൾ അകത്തോട്ടും പുറത്തുനിന്നും വിക്കിഗ്രന്ഥശാലയിൽ embed ചെയ്യാൻ സ്കോപ്പുണ്ടു്. പക്ഷേ, ഇതിനൊക്കെ ഇപ്പോഴുള്ളതിനേക്കാൾ നല്ല സൗകര്യങ്ങൾ വിക്കിഡാറ്റ പുരോഗമിക്കുന്നതോടുകൂടി ഉണ്ടാവും.

നാം ഇപ്പോൾ ചെയ്യുന്നതു ശരിയാണോ?

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിൽ പുനരുപയോഗിക്കാവുന്നതും ആവർത്തിക്കേണ്ടി വരാത്തതും എല്ലാം ശരിയാണു്. ഉദാഹരണം: ടൈപ്പിങ്ങ് / ടെക്സ്റ്റ് കൺവേർഷൻ. അതേ സമയം പല പുസ്തകങ്ങളുടെയും PDF/DjView ഇമേജുകൾ അപ്‌ലോഡ് ചെയ്യുന്നതു് പലപ്പോഴും തൽക്കാലത്തെ ടെക്സ്റ്റ് ടൈപ്പിങ്ങിനെ സഹായിക്കാൻ മാത്രമേ ഉതകൂ. ഇന്നല്ലെങ്കിൽ നാളെ, മൂലപ്രസാധനത്തിന്റെ പതിപ്പു് കൂടുതൽ വ്യക്തതയോടെ സ്കാൻ ചെയ്തു് സൈറ്റിൽ നിക്ഷേപിക്കേണ്ടി വരും. (അല്ലെങ്കിൽ അതേപോലെയിരിക്കുന്ന ഒരു പകർപ്പ് odt/doc/pdf/epub/djview/zim തുടങ്ങിയ ഏതാനും ഫോർമാറ്റുകളിൽ റെൻഡർ ചെയ്യത്തക്ക സൗകര്യം ഉണ്ടാവേണ്ടി വരും). ഇപ്പോൾ നാം സ്കാൻ ചെയ്തു കയറ്റുന്ന ഇമേജ് ഫയലുകളുടെ പ്രശ്നങ്ങൾ (1. ഭാഗികമായ പകർപ്പവകാശം 2. അക്ഷരരൂപങ്ങളുടെ വ്യത്യാസവും പിൽക്കാലത്തു നടന്ന അക്ഷരസംശോധനവും. 3. ടൈപ്പ് സെറ്റിങ്ങ് ഫോർമാറ്റിലുള്ള വ്യത്യാസങ്ങൾ) ആ ഘട്ടത്തിലാണു് പ്രകടമായി വരിക.
ഇത്ര സുന്ദരമായ രൂപമൊക്കെ എന്നേക്കു ശരിയാവും?
കുറേ കാലമെടുത്തു എന്നുവരാം. പ്രൊജക്റ്റ് ഗുട്ടൻബർഗ്ഗ് ആണു് നമുക്കു മുമ്പിലുള്ള ഏറ്റവും വിശാലമായ മാതൃക. ആദ്യം പ്ലേയിൻ ടെക്സ്റ്റ് ലഭ്യമാക്കുക, പിന്നീട് ഫോർമാറ്റെഡ് ടെക്സ്റ്റും റെൻഡേർഡ് ടെക്സ്റ്റും റെൻഡേർഡ് ശബ്ദവും മറ്റും ലഭ്യമാക്കുക എന്നതാണു് ഗുട്ടൻബർഗ്ഗിലെ മുൻഗണനാക്രമം. കൂടുതൽ ആളുകളും കമ്പ്യൂട്ടിങ്ങ് സങ്കേതങ്ങളും വിക്കിഡാറ്റ പോലുള്ള പദ്ധതികലും വരുന്നതോടെ അഞ്ചുപത്തുകൊല്ലത്തിനുള്ളിൽ എന്നാണു് എനിക്കു തോന്നുന്നതു്.

അതുവരേയ്ക്കും വേറെ ഒന്നും ചെയ്യാനില്ലേ?

ഉവ്വുവ്വ്. ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നതു് തുടരാം. പ്രൂഫ് റീഡിങ്ങ് പല ഘട്ടങ്ങളായും നിർവചിച്ച് അവയിലെ പ്രാഥമികഘട്ടങ്ങൾ തുടങ്ങിവെക്കാം. ഓപ്പൺ ഡോക്യുമെന്റ് പോലുള്ള സ്റ്റാൻഡാർഡ് ഫോർമാറ്റുകളിലും CSSലും സ്റ്റൈൽ ഷീറ്റുകളുടെ ഒരു ലൈബ്രറിയുണ്ടാക്കിവെക്കാം. Math, SVG ഘടനകളിൽ ജോലി തുടങ്ങാം. പർവ്വങ്ങളുടേയും അദ്ധ്യായങ്ങളുടേയും (ലഭ്യമായാൽ പേജുകളുടെ അടക്കം) മറ്റും ഘടനകൾ ശരിയാക്കിവെക്കാം. പകർപ്പവകാശം കഴിഞ്ഞ ടൈപ്പുകൾ പുതിയ ഫോണ്ടുകളാക്കി (പുറത്തു്) സംഭരിച്ചുവെക്കാം. ഇതുപോലുള്ള ഒരു പാടുജോലികൾ ഇപ്പോഴേ തുടങ്ങാവുന്നവയാണു്.
ആശ്വാസകരമായ ഒരു കാര്യം സ്റ്റൈൽ ഷീറ്റുകളാണു്. പഴയ പുസ്തകങ്ങളിൽ മൊത്തമായി ഉപയോഗിച്ചിട്ടുള്ള സ്റ്റൈലുകളും ടൈപ്പ് ഫേസുകളും ഏതാനും നൂറുകണക്കിനേ വരൂ. ഇവയെല്ലാം ഒരിക്കൽ സജ്ജമാക്കിവെച്ചാൽ ഏതു പുസ്തകത്തിന്റെ ഏതു മൂലരൂപം വേണമെങ്കിലും നമുക്കു് പുനർനിർമ്മിക്കാവുന്നതേയുള്ളൂ.

അപ്പോൾ നിഘണ്ടുവിന്റെ കാര്യം?

നിഘണ്ടു ആയാലും വിക്കി ഗ്രന്ഥശാലയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനാശയങ്ങളിൽ വ്യത്യാസമൊന്നുമില്ല. അതിൽനിന്നും ടെക്സ്റ്റിന്റെ പുനരുപയോഗം വിക്കിനിഘണ്ടുവിലേക്കു വേണ്ടി നടത്താമെന്ന വ്യത്യസ്ഥതയേ ഉള്ളൂ. ഒരു ഉദാഹരണത്തിനു് ഒരു നിഘണ്ടുവിന്റെ മൂലഗ്രന്ഥത്തിൽ ഒരക്ഷരത്തെറ്റ് (വ്യക്തമായും അച്ചടിപ്പിശാച്) ഉണ്ടായിരുന്നു എന്നിരിക്കട്ടെ. വിക്കിഗ്രന്ഥശാലയിൽ ആ അച്ചടിപ്പിശാച് അതേ പോലെത്തന്നെ ഉണ്ടായിരിക്കണം. എന്നാൽ വിക്കിനിഘണ്ടുവിൽ അതു തിരുത്തിയ രൂപമായിരിക്കണം കാണേണ്ടതു്.

അതിനാൽ പൊതുവായ മാനദണ്ഡങ്ങൾ എന്താണോഅതുതന്നെയാണു് നിഘണ്ടുവിനും ബാധകമാവുക.

ചർച്ച തുടരട്ടെ. വിശ്വപ്രഭViswaPrabhaസംവാദം 15:17, 31 മേയ് 2013 (UTC)[മറുപടി]
ഗ്രന്ഥശാലയിൽ കഴിവതും മൂലഗ്രന്ഥം എപ്രകാരമാണോ കാണുന്നതു് അപ്രകാരം തന്നെയാവണം എന്നാണെന്റെ അഭിപ്രായം. (മുകളിലൊരു ചർച്ചയിൽ ഷിജു അലക്സ് പറഞ്ഞപോലെ ഓരോ പുസ്തകത്തിന്റെയും പ്രത്യേകം പ്രത്യേകം ഫോണ്ടിറങ്ങുന്ന സമത്വസുന്ദരമായ നാളെ സ്വപ്നം കാണുന്നു.) വിക്കിഗ്രന്ഥശാലയിൽ ടെക്സ് അപ്രകാരം തന്നെ ചേർത്തു് (വേണമെങ്കിൽ ഫലകമുപയോഗിച്ച് സി.എസ്.വിയായോ മറ്റോ ഇറക്കുമതി ചെയ്യാവുന്ന രീതിയിൽ) ഒപ്പം പദങ്ങൾ വിക്കിനിഘണ്ടുവിൽ കൂടി ചേർക്കുന്നതല്ലേ നല്ലതു്. ഗ്രന്ഥശാല ഒരു നിഘണ്ടുവായി പ്രവർത്തിക്കണം എന്നൊരു ആശയം എനിക്കില്ല. --അഖിലൻ 15:56, 31 മേയ് 2013 (UTC)[മറുപടി]
ഒരു കാര്യം കൂടി. ഇവിടെ പറഞ്ഞ പല അഭിപ്രായങ്ങളും വായിക്കുമ്പോൾ തോന്നുന്നത്, ഈ ചർച്ച ഗ്രന്ഥശാലയെ നിഘണ്ടു ആക്കുന്നതിനെപ്പറ്റിയാണെന്നാണ്. ഇത് അതല്ല. നമ്മൾ ഗ്രന്ഥശാലക്കുവേണ്ടി എന്തായാലും കഷ്ടപ്പെട്ട് ഈ നിഘണ്ടു ഇവിടെ കയറ്റുന്നുണ്ട്. പിന്നെ എപ്പോഴെങ്കിലും ഈ വാക്കുകളെ വിക്കി നിഘണ്ടുവിലേക്കു കയറ്റുമതി ചെയ്യണമെങ്കിൽ, വീണ്ടും നമ്മൾ നമ്മുടെ ബുദ്ധിഉപയോഗിച്ചു കോപ്പി പേസ്റ്റ് ചെയ്യാതെ ഒരു മാക്രോയോ ഒരു പ്രോഗ്രാമോ ഉപയോഗിച്ചു വാക്കുകളെയും അർത്ഥങ്ങളെയും ഉപയോഗങ്ങളെയും ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്കു മാറ്റാനും കൂടിയുള്ള ഒരു എളുപ്പത്തിനാണ് ഈ വായിട്ടലക്കുന്നത്. അല്ലെങ്കിൽ "re-inventing the wheel" എന്നതുപോലെ ആകത്തേയുള്ളൂ. പിനൊരിക്കൽ, നമ്മളോ, മറ്റൊരാവശ്യക്കാരനോ ഇതിന്റെ ഒരു പകർപ്പു വേണമെങ്കിൽ, പുള്ളി മൊത്തം ഇരുന്നു സെർച് ചെയ്യാതെ തന്നെ വളരെപ്പെട്ടന്ന് ഇതിനെ ആവശ്യമുള്ള രീതിയിൽ പുനരുപയോഗം നടത്താം. ഗ്രന്ഥശാലയിൽ അച്ചടിച്ച അതേപോലത്തെ രൂപത്തിൽ തന്നെ നിലനിർത്തുകയും ചെയ്യണം. അതു തന്നെയായിരിക്കണം നമ്മുടെ ആദ്യലക്ഷ്യം. പക്ഷേ ഒന്നു ബുദ്ധിയുപയോഗിച്ചാൽ ഈ പുസ്തകം കൊണ്ടു മാലോകർക്കു കടുകുമണിയോളമെങ്കിലും ഉപകാരമുണ്ടാകും.
ഇത്രേ ഓപ്പക്കു പറയാനുള്ളൂ. ബാക്കി നിങ്ങളായി നിങ്ങടെ പാടായി... പിന്നെ ഓപ്പ പറഞ്ഞില്ലാ എന്നു പറയരുത്    --:- എന്ന് - അരയശ്ശേരിൽ.സു.മനു 05:53, 1 ജൂൺ 2013 (UTC)[മറുപടി]
ഓപ്പയ്ക്ക്    --മനോജ്‌ .കെ (സംവാദം) 06:09, 1 ജൂൺ 2013 (UTC)[മറുപടി]
ഓപ്പ കലക്കി...  --ബാലു (സംവാദം) 10:57, 1 ജൂൺ 2013 (UTC)[മറുപടി]
ഓപ്പയുടെ ഐഡിയ കൊള്ളാം.   പക്ഷേ, അതുതന്നെയല്ലേ മുകളിൽ പറഞ്ഞിരിക്കുന്നതു്? ഡിക്ഷണറി എന്നല്ല, ഏതു പുസ്തകമാണെങ്കിലും ഗ്രന്ഥശാലയിൽ ശരിയായ രീതിയിൽ ചേർത്താൽ പിന്നെ എവിടേക്കു് ഏതു രൂപത്തിലേക്കു വേണമെങ്കിലും മാറ്റാവുന്നതേയുള്ളൂ. എല്ലാ പുസ്തകങ്ങൾക്കും അതൊരു സ്റ്റാൻഡേർഡ് വർക്ക് ഫ്ലോ ആണു്. അതിന്റെ ഗുട്ടൻസ് മനസ്സിലായാൽ ഈ ചർച്ച തന്നെ ഉണ്ടാവില്ല. വിശ്വപ്രഭViswaPrabhaസംവാദം 11:36, 1 ജൂൺ 2013 (UTC)[മറുപടി]
വിശ്വേട്ടൻ, പ്രൊജക്റ്റ് ഗുട്ടൻബർഗ്ഗ് മാതൃകയിൽ പറഞ്ഞതനുസരിച്ച് പ്ലെയിൻ ടെക്സ്റ്റിന്റെ ലെവൽ കഴിഞ്ഞ് അത് ഫോർമാറ്റഡ് ടെക്സ്റ്റും റെന്റേഡ് ടെക്സ്റ്റും ആക്കുന്ന ഘട്ടത്തെപ്പറ്റിയാണ് ചർച്ചചെയ്യുന്നത്. ഇത് പരിഗണിക്കുമ്പോൾ ടെക്ക് പോലുള്ള പ്രോഗ്രാമുകളോട് അടുത്ത നിൽക്കുന്ന രീതിയിൽ ഫോർമാറ്റ് ചെയ്യാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. എളുപ്പത്തിൽ ചെയ്യാവുന്ന രീതികളൊന്നും കത്തുന്നില്ല. എന്തങ്കിലുമായാൽ ഞാനുദ്ദ്യേശിക്കുന്ന മാതൃക അവതരിപ്പിക്കാം. :)--മനോജ്‌ .കെ (സംവാദം) 12:04, 1 ജൂൺ 2013 (UTC)[മറുപടി]


വേണമെങ്കിൽ, നമുക്കഞ്ചാറുപേർക്കു് തൃശ്ശൂരു വെച്ചൊരു ചെറിയ ടെക്കത്തോൺ ആവാം ഇതിന്റെ പേരിൽ. XML, CSS, SIM, ODF, regex, imagemagick, Inkscape, Font issues ഇവയെല്ലാം ഉൾപ്പെടുത്തി ഒരു പരസ്പരാവബോധനം. വിശ്വപ്രഭViswaPrabhaസംവാദം 14:09, 1 ജൂൺ 2013 (UTC)[മറുപടി]

 ആലോചിക്കാവുന്നതാണ്  --മനോജ്‌ .കെ (സംവാദം) 14:44, 1 ജൂൺ 2013 (UTC)[മറുപടി]
മുമ്പേ മനോജ് പറഞ്ഞതിൽ ഒന്നു കൂടി. പ്ലെയിൻ റ്റെക്സ്റ്റും രെണ്ഡേർഡ് റ്റെക്സ്റ്റും മാത്രമല്ല, അതിനിടയിൽ സ്ട്രക്ചേർഡ് റ്റെക്സ്റ്റ് എന്നും കൂടി ഒരു രൂപവും അതിലേക്കും കൂടി നമ്മൾ കണ്ണുവെക്കണം, ഇത് അതിനുള്ള പണിയാണ്. --:- എന്ന് - അരയശ്ശേരിൽ.സു.മനു 10:06, 3 ജൂൺ 2013 (UTC)[മറുപടി]

IMPORTANT: Admin activity review

തിരുത്തുക

Hello. A new policy regarding the removal of "advanced rights" (administrator, bureaucrat, etc) was recently adopted by global community consensus (your community received a notice about the discussion). According to this policy, the stewards are reviewing administrators' activity on smaller wikis. To the best of our knowledge, your wiki does not have a formal process for removing "advanced rights" from inactive accounts. This means that the stewards will take care of this according to the new admin activity review here.

We have determined that the following users meet the inactivity criteria (no edits and no log actions for more than 2 years):

  1. Peringz (bureaucrat)

These users will receive a notification soon, asking them to start a community discussion if they want to retain some or all of their rights. If the users do not respond, then their advanced rights will be removed by the stewards.

However, if you as a community would like to create your own activity review process superseding the global one, want to make another decision about these inactive rights holders, or already have a policy that we missed, then please notify the stewards on Meta-Wiki so that we know not to proceed with the rights review on your wiki. Thanks, Rschen7754 19:04, 16 ഓഗസ്റ്റ് 2014 (UTC)[മറുപടി]


IMPORTANT: Admin activity review

തിരുത്തുക

Hello. A new policy regarding the removal of "advanced rights" (administrator, bureaucrat, etc) was adopted by global community consensus in 2013. According to this policy, the stewards are reviewing administrators' activity on smaller wikis. To the best of our knowledge, your wiki does not have a formal process for removing "advanced rights" from inactive accounts. This means that the stewards will take care of this according to the admin activity review.

We have determined that the following users meet the inactivity criteria (no edits and no log actions for more than 2 years):

  1. Sadik Khalid (administrator)

These users will receive a notification soon, asking them to start a community discussion if they want to retain some or all of their rights. If the users do not respond, then their advanced rights will be removed by the stewards.

However, if you as a community would like to create your own activity review process superseding the global one, want to make another decision about these inactive rights holders, or already have a policy that we missed, then please notify the stewards on Meta-Wiki so that we know not to proceed with the rights review on your wiki. Thanks, Rschen7754 06:14, 15 ജനുവരി 2015 (UTC)[മറുപടി]

പുതിയ നാമമേഖല

തിരുത്തുക

ആംഗലേയത്തിലെ Translation: എന്നതു പോലെ ഒരു നാമമേഖല മലയാളത്തിലും വേണമെന്ന് നിർദ്ദേശിക്കുന്നു. ഇതിന്റെ മലയാളത്തിലെ പേരായി "പരിഭാഷ" എന്നും നിർദ്ദേശിക്കുന്നു. ആംഗലേയ നാമം Translation അതിന്റെ ഏലിയാസായും Tr എന്നത് ഷോർട്ട് ആലിയാസ്സായും എന്നത് മലയാളം കുറുക്കുവഴിയായും നിർദ്ദേശിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:31, 15 ഡിസംബർ 2016 (UTC)[മറുപടി]

@ഉ:Praveenp, ഉ:Manojk --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:31, 15 ഡിസംബർ 2016 (UTC)[മറുപടി]

നമുക്ക് വേണ്ടത് ഇങ്ങനാണെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഇത് തന്നെ തിരുത്തുക :--പ്രവീൺ:സം‌വാദം 09:12, 15 ഡിസംബർ 2016 (UTC)[മറുപടി]

Required namespace: പരിഭാഷ
Required Namespace Talk: പരിഭാഷയുടെ_സംവാദം

English Alias: Translation
English Alias for talk : Translation_talk

Short Alias: പ
Short Alias for talk: പസം


Create a namespace for Translation on Malayalam Wikisource കാണുക. +ഉപയോക്താവ്:Manuspanicker--പ്രവീൺ:സം‌വാദം 17:02, 24 ഡിസംബർ 2016 (UTC)[മറുപടി]
ജനുവരി ആദ്യവാരമേ ബഗ് പ്രോസസ് ചെയ്യൂ എന്നറിയിച്ചിട്ടുണ്ട്. കൂടെ Translation extension ആവശ്യമുണ്ടോ എന്നും ചോദിച്ചിട്ടുണ്ട്. എനിക്ക് ഈ എക്സ്റ്റെൻഷനെക്കുറിച്ച് അറിയില്ല. സ്വതേ ഡിപ്ലോയ് ചെയ്യപ്പെടാത്തതിനാൽ അത്ര അത്യന്താപേക്ഷമല്ല എന്നൂഹിക്കാം. യൂസറിന് പൂർണ്ണമായും ഡിസേബിൾ ചെയ്യാൻ പറ്റാത്തവിധത്തിൽ ഓരോന്ന് ലോഡ് ചെയ്ത് വെക്കുന്ന തരം ചടാക്ക് സാധനമാണെങ്കിൽ എടുത്ത് തലയിൽ വെക്കാതിരിക്കുന്നതാവും ഭേദം. ആരെങ്കിലും വിശദമായി നോക്കിയിട്ട് ഈ ആഴ്ച തന്നെ ഒരു മറുപടി ഇടാം.--പ്രവീൺ:സം‌വാദം 17:17, 24 ഡിസംബർ 2016 (UTC)[മറുപടി]
ഈ എക്സ്റ്റൻഷൻ എന്താണെന്നും എന്തിനാണെന്നും അറിഞ്ഞുകൂടാ, വിശദമായി നോക്കാനും തോന്നത്തക്കവണ്ണം ഉള്ളൊരു സാധനമാണെന്നും ഒറ്റനോട്ടത്തിൽ തോന്നിയില്ല. വേണ്ടതാണെങ്കിൽ പിന്നീട് ചേർക്കാവുന്നതാണോ? ആണെങ്കിൽ ഇതിന്റെ കൂടെ വേണ്ടാന്ന് ഞാൻ വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 10 ജനുവരി 2017 (UTC)[മറുപടി]
ഈ എക്സൻഷനെക്കുറിച്ച് വലിയ ധാരണയില്ല. ഉപകരിക്കുമെങ്കിൽ ചേർത്തോളൂ.   സമയം കണ്ടെത്താനാകാത്തതുകൊണ്ട് ഇവിടെ എത്തിനോക്കാനെ സാധിക്കുന്നുള്ളൂ. --മനോജ്‌ .കെ (സംവാദം) 04:23, 13 ജനുവരി 2017 (UTC)[മറുപടി]

ഫലകം:പഴയ-ഈ

തിരുത്തുക

ൟ എന്ന പഴയ ഈ എന്ന അക്ഷരത്തിന് 0D5F കോഡ് വാല്യു യൂണിക്കോഡിൽ കിട്ടിയിട്ടുള്ളതായി കാണുന്നു. വിക്കിഗ്രന്ഥശാലയിൽ ഒരു സമയത്ത്, ഇപ്പോഴും ഇത് നമ്മൾ ഫലകമായിട്ടാണ് ഉപയോഗിച്ച് വരുന്നത്. രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. 1)പുസ്തകങ്ങളിലെ പേജിലുള്ള ഫലകങ്ങളെ ബോട്ടോടിച്ച് റീപ്ലേസ് ചെയ്യണം. 2)വിക്കിയിലേയും മറ്റ് പ്രധാനപ്പെട്ട ടൈപ്പിങ്ങ് ടൂളിലും ഇത് ടൈപ്പ് ചെയ്യാനുള്ള സൗകര്യം ചെയ്യണം.--മനോജ്‌ .കെ (സംവാദം) 03:53, 11 ഫെബ്രുവരി 2017 (UTC)[മറുപടി]

21:54, 4 ജൂൺ 2018 (UTC)

21:55, 11 ജൂൺ 2018 (UTC)

21:47, 18 ജൂൺ 2018 (UTC)

00:46, 3 ജൂലൈ 2018 (UTC)

23:09, 9 ജൂലൈ 2018 (UTC)

16:00, 16 ജൂലൈ 2018 (UTC)

09:44, 24 ജൂലൈ 2018 (UTC)

14:05, 30 ജൂലൈ 2018 (UTC)

19:39, 6 ഓഗസ്റ്റ് 2018 (UTC)

IMPORTANT: Admin activity review

തിരുത്തുക

Hello. A new policy regarding the removal of "advanced rights" (administrator, bureaucrat, etc) was adopted by global community consensus in 2013. According to this policy, the stewards are reviewing administrators' activity on smaller wikis. To the best of our knowledge, your wiki does not have a formal process for removing "advanced rights" from inactive accounts. This means that the stewards will take care of this according to the admin activity review.

We have determined that the following users meet the inactivity criteria (no edits and no log actions for more than 2 years):

  1. Thachan.makan (administrator)

These users will receive a notification soon, asking them to start a community discussion if they want to retain some or all of their rights. If the users do not respond, then their advanced rights will be removed by the stewards.

However, if you as a community would like to create your own activity review process superseding the global one, want to make another decision about these inactive rights holders, or already have a policy that we missed, then please notify the stewards on Meta-Wiki so that we know not to proceed with the rights review on your wiki. Thanks, Rschen7754 05:15, 10 ഓഗസ്റ്റ് 2018 (UTC)[മറുപടി]

17:52, 13 ഓഗസ്റ്റ് 2018 (UTC)

16:46, 20 ഓഗസ്റ്റ് 2018 (UTC)

16:15, 27 ഓഗസ്റ്റ് 2018 (UTC)

16:47, 3 സെപ്റ്റംബർ 2018 (UTC)

22:35, 10 സെപ്റ്റംബർ 2018 (UTC)

21:58, 17 സെപ്റ്റംബർ 2018 (UTC)

15:23, 24 സെപ്റ്റംബർ 2018 (UTC)

17:34, 1 ഒക്ടോബർ 2018 (UTC)

23:38, 8 ഒക്ടോബർ 2018 (UTC)

22:40, 15 ഒക്ടോബർ 2018 (UTC)

23:11, 22 ഒക്ടോബർ 2018 (UTC)

20:08, 29 ഒക്ടോബർ 2018 (UTC)

17:29, 5 നവംബർ 2018 (UTC)

19:21, 12 നവംബർ 2018 (UTC)

23:28, 19 നവംബർ 2018 (UTC)

22:21, 26 നവംബർ 2018 (UTC)

16:12, 3 ഡിസംബർ 2018 (UTC)

17:33, 10 ഡിസംബർ 2018 (UTC)

20:34, 17 ഡിസംബർ 2018 (UTC)

18:29, 7 ജനുവരി 2019 (UTC)