വിക്കിഗ്രന്ഥശാല:പൂമുഖം രൂപകല്പന 2010
വിക്കിഗ്രന്ഥശാലയ്ക്ക് പുതിയ പൂമുഖം നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ താൾ. പുതിയ രൂപനിർദ്ദേശങ്ങൾ ഉപയോക്തൃതാളിന്റെ ഉപതാളായി നിർമ്മിച്ച ശേഷം ഈ താളിന്റെ ഉപതാളാക്കി മാറ്റേണ്ടതാണ്. നിർദ്ദേശത്താളിൽ പൂർണ്ണമായ രൂപകല്പന ഒറ്റത്താളായി ചേർക്കുകയോ ഉപയോക്തൃതാളിന്റെ ഉപതാളായി നിർമ്മിച്ച താളുകൾ ഫലകങ്ങളാക്കിച്ചേർക്കുകയോ ചെയ്യാവുന്നതാണ്. നിലവിലുള്ള വിക്കിഗ്രന്ഥശാലാഫലകങ്ങളിൽ ഈ ആവശ്യത്തിനായി യാതൊരുവിധ മാറ്റങ്ങളും വരുത്തരുത്.
രൂപകല്പനയ്ക്ക് വിവിധ വിക്കിസംരംഭങ്ങളെ ആശ്രയിക്കാവുന്നതാണ്. എങ്കിലും തനിമയും പുതുമയും മിഴിവുമുള്ള രൂപകല്പനകളാണ് ആവശ്യം. വിക്കിഗ്രന്ഥശാലയുടെ ഭാവിസാധ്യത ഉൾക്കൊള്ളുന്ന വിധമായിരിക്കണം ഇത്.
വിക്കിഗ്രന്ഥപാലകർ തയ്യാറാക്കിയ/ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന രൂപകല്പനകൾ താഴെ രൂപനിർദ്ദേശങ്ങൾ എന്ന ഭാഗത്ത് കണ്ണിചേർക്കേണ്ടതാണ്.
രൂപകല്പനയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചകളും സംവാദതാളിൽ നടത്തേണ്ടതാണ്.
സഹായം
തിരുത്തുകപ്രധാനതാളിന്റെ ഉള്ളടക്കം
തിരുത്തുകരൂപകല്പനയ്ക്ക് ഉപയോഗിക്കാവുന്ന ഉള്ളടക്കത്തിന്റെ മാതൃക ഇവിടെ.
രൂപനിർദ്ദേശങ്ങൾ
തിരുത്തുകUser:Manojk
തിരുത്തുകഒരു എല്ലാവരും ഒന്ന് നോക്കി അഭിപ്രായങ്ങൾ/വേണ്ട മാറ്റങ്ങൾ, സംവാദം താളിൽ പറയുക. സ്ക്രീൻഷോട്ട് വിക്കിസോഴ്സിൽ കാണാൻ (ചിലപ്പോൾ ഈ css stylesheet സ്വന്തം ഉപയോക്തതാളിൽ സ്ഥാപിക്കേണ്ടിക്കേണ്ടിവരും) ഉൾപ്പെടുത്തിയ പുതിയ ഭാഗങ്ങളിലടക്കം കുറച്ച് മാറ്റങ്ങൾക്കൂടി വരുത്താനുണ്ട്.--മനോജ് .കെ (സംവാദം) 14:35, 1 ജൂൺ 2013 (UTC)
തിരഞ്ഞെടുപ്പ്
തിരുത്തുക- ഇടതുവശത്തും വലതുവശത്തും ഉള്ള പെട്ടികൾ തുല്യവലിപ്പത്തിൽ ആക്കുക. ഗ്രന്ഥശാലയിൽ പുതിയത് എന്നതിന്റെ കണക്ക് 10 എന്ന് നിജപ്പെടുത്തുക. ഉദ്ധരണിയായി, അത്രയും സ്ഥലത്ത് നിലനിൽക്കുന്ന ഭാഗം മാത്രം എടുക്കുക.
- താഴെ വർഗ്ഗീകരണം നടപ്പാക്കിയ സ്ഥിതിക്ക് "രചനകൾ രചയിതാക്കൾ" എന്നത് വേണ്ട
- "വിക്കി പഞ്ചായത്ത് • ധനസമാഹരണം • സമൂഹ കവാടം • വാർത്തകൾ " ഇത് ഒഴിവാക്കുക. സൈഡ്ബാറിൽ സ്വതവേ തന്നെ ഉണ്ടല്ലോ
- സാഹിത്യലോകം എടുത്ത് കളഞ്ഞിട്ട് "വർഗ്ഗവൃക്ഷം • സഹായ താളുകൾ • ആസ്ഥാന സൂചിക • പൊതു ബാദ്ധ്യതാ നിരാകരണം" അവിടെ ചേർക്കുക. സാഹിത്യലോകത്തിന്റെ ഒരു ആവശ്യവും ആലോചിച്ചിട്ട് കിട്ടുന്നില്ല. ആവശ്യമുള്ളവ ഉപയോക്താക്കൾക്ക് തിരച്ചിലിലൂടെ എടുക്കാമല്ലോ.
- സമാഹരണപദ്ധതിയുടെ ഫലകം അടുക്കിപ്പെറുക്കുക
- "വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം", "ആർക്കും പുതുക്കാവുന്ന സ്വതന്ത്ര ഗ്രന്ഥശാല." എന്നിവ വരിയുടെ നടുക്കേക്ക് കൊണ്ടുവരിക
ഇത്രയുമൊക്കെയേ ഉള്ളൂ.. ആകെ മൊത്തത്തിൽ കാണാൻ നല്ല ചന്തമുണ്ട്. കണ്ട് മടുത്ത പൂമുഖത്തിൽ നിന്നും ഒരു മാറ്റവും.
--ബാലു (സംവാദം) 18:33, 3 ജൂൺ 2013 (UTC)
- അനുകൂലിക്കുന്നു ഇപ്പോഴും 2010-ലെ പൂമുഖ രൂപകല്പനയേ ആയുള്ളോ? ഇതു 13 അല്ലേ? ;) --:- എന്ന് - അരയശ്ശേരിൽ.സു.മനു✆ 06:12, 4 ജൂൺ 2013 (UTC)