വിക്കിഗ്രന്ഥശാല:പുസ്തകങ്ങൾക്കുള്ള അപേക്ഷ

(വിക്കിഗ്രന്ഥശാല:RT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുസ്തകങ്ങൾക്കുള്ള അപേക്ഷ
വിക്കിഗ്രന്ഥശാലയിൽ ആവശ്യമെന്ന് തോന്നുന്ന കൃതികൾക്ക് വേണ്ടി താങ്കൾക്ക് ഇവിടെ ആവശ്യപ്പെടാവുന്നതാണ്.

ശബ്ദതാരാവലി

തിരുത്തുക

ശബ്ദതാരാവലി - ശ്രീകണ്ഠേശ്വരം --106.67.132.106 07:21, 15 ജനുവരി 2012 (UTC)Reply

  •   അനുകൂലിക്കുന്നു   അടിയന്തിരമായി ചേർക്കേണ്ട കൃതി. --മനോജ്‌ .കെ (സംവാദം) 06:16, 15 ഏപ്രിൽ 2013 (UTC)Reply
  •   അനുകൂലിക്കുന്നു --Syam Kumar (സംവാദം) 06:42, 15 ഏപ്രിൽ 2013 (UTC)Reply
  •   അനുകൂലിക്കുന്നു   അരുൺ. ബി (സംവാദം) 06:57, 15 ഏപ്രിൽ 2013 (UTC)Reply
  •   അനുകൂലിക്കുന്നു പക്ഷേ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ ഇതിന്റെ സ്കാൻ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:18, 15 ഏപ്രിൽ 2013 (UTC)Reply
  •   അനുകൂലിക്കുന്നു - പുസ്തകം ഉണ്ട്... സ്കാൻ ചെയ്തെടുക്കൽ ശ്രമകരമാണ്..കുറച്ച് സമയം കിട്ടിയാൽ നോക്കാമായിരുന്നു.--ബാലു (സംവാദം) 11:51, 15 ഏപ്രിൽ 2013 (UTC)Reply
  •   അനുകൂലിക്കുന്നു എന്റെ കയ്യിലും പുസ്തകമുണ്ട്. പക്ഷേ ഇത് ഡി.സി. ബുക്ക്സ് വിപുലപ്പെടുത്തിയ എഡിഷനാണ്. --Drajay1976 (സംവാദം) 11:55, 15 ഏപ്രിൽ 2013 (UTC)Reply
  •  സ്കാൻ ചെയ്യുമ്പോൾ പകർപ്പാവകാശം കഴിഞ്ഞ പഴയ പതിപ്പ് ചെയ്യാൻ ശ്രദ്ധിയ്ക്കണം. ശബ്ദതാരാവലി എന്ന പേര് ഉപയോഗിച്ച് പുസ്തകം പുറത്തിറക്കിയതിനു രണ്ട് പ്രമുഖ പബ്ലിക്കേഷനുകൾക്കിടയിൽ കേസു നിലനിൽക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. കൂടാതെ ഇത് ചെയ്യുമ്പോൾ സാങ്കേതികമായ മുൻകരുതലും എടുക്കേണ്ടതുണ്ട്. വിക്കിഗ്രന്ഥശാലയിലാണ് ഡിജിറ്റൈസ് ചെയ്യുന്നതെങ്കിലും ഇതിന്റെ ഉപയോഗം വിക്ഷ്ണറിയിലേക്കാണ്. എന്തായാലും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പഴയ പ്രതി കേരള സാഹിത്യ അക്കാദമിയിലുണ്ടെന്ന് അവിടത്തെ ലൈബ്രേറിയൻ അറിയിച്ചിരുന്നു. വേറെ സൗകര്യമുള്ള ആരുടേയെങ്കിലും കയ്യിലുണ്ടെങ്കിൽ അങ്ങനെയും മുന്നോട്ട് പോകാം. ചെയ്ത് തീർത്താൽ വിക്കിയുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരിക്കും.--മനോജ്‌ .കെ (സംവാദം) 16:03, 15 ഏപ്രിൽ 2013 (UTC)Reply


  •  ഇനി മുൻപോട്ട് സ്കാൻ ചെയ്യുമ്പോൾ പ്രസിദ്ധപ്പെടുത്തിയ വർഷവും മാനദണ്ഡമാക്കുക. കാരണം പബ്ലിക്ക് ഡൊമൈനിലുള്ള ഒരു കൃതിയുടെ ആകെയുള്ള കോപ്പിറൈറ്റ് അതിന്റെ ലേഔട്ടും പിന്നെ പ്രസാധകർ ചേർത്ത കുറിപ്പുകളും മറ്റുമാണ്. ഇതിന്റെ പകർപ്പവകാശം ആണ് ആണ് അത്തരം സ്കാനുകൾ അപ്‌ലോഡുകൾ ചെയ്യുന്നതോടെ നമ്മൾ ലംഘീക്കുന്നത്. അതിനാൽ ഡിസിയുടെ എഡീഷൻ ഒരു കാരണവശാലും അപ്‌ലൊഡ് ചെയ്യരുത്. ഇപ്പോൾ തന്നെ ഡിസിക്ക് വിക്കിഗ്രന്ഥശാലയ്ക്ക് എതിരെ കേസിനു പോകാനുള്ള വകുപ്പിനുള്ള സ്കാനുകൾ ഗ്രന്ഥശാലയിൽ അത്യാവശ്യം ഉണ്ട്.

\\ശബ്ദതാരാവലി എന്ന പേര് ഉപയോഗിച്ച് പുസ്തകം പുറത്തിറക്കിയതിനു രണ്ട് പ്രമുഖ പബ്ലിക്കേഷനുകൾക്കിടയിൽ കേസു നിലനിൽക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. \\

ഇതേ പോലുള്ള കാര്യങ്ങളിൽ നമ്മൾ ഇനി ഇടപെട്ട് തുടങ്ങണം. വക്കീലന്മാരായ വിക്കിമീഡുയരുടെ സേവനം ഇത്തരം കോപ്പിഫ്രാഡുകൾക്ക് എതിരെ ഉപയൊഗപ്പെടുത്തണം.

\\പഴയ പ്രതി കേരള സാഹിത്യ അക്കാദമിയിലുണ്ടെന്ന് അവിടത്തെ ലൈബ്രേറിയൻ അറിയിച്ചിരുന്നു.\\

ഇതിന്റേയും പ്രസിദ്ധീകരണവർഷം പരിശോധിക്കുക. --Shijualex (സംവാദം) 16:24, 15 ഏപ്രിൽ 2013 (UTC)Reply

ഇപ്പോൾ തന്നെ ഡിസിക്ക് വിക്കിഗ്രന്ഥശാലയ്ക്ക് എതിരെ കേസിനു പോകാനുള്ള വകുപ്പിനുള്ള സ്കാനുകൾ ഗ്രന്ഥശാലയിൽ അത്യാവശ്യം ഉണ്ട്. ഏതൊക്കെയാണെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കാമോ? നമുക്ക് ഒഴിവാക്കാം. നിയമവിരുദ്ധം ഒന്നും നമ്മൾ ചെയ്തു എന്ന് വേണ്ട. --ബാലു (സംവാദം) 17:09, 15 ഏപ്രിൽ 2013 (UTC)Reply

സത്യത്തിൽ പുതിയ ലിപിയിൽ ഉള്ള എല്ലാ സ്കാനുകൾക്കും മുകളീൽ സൂചിപ്പിച്ച പ്രശ്നം ഉണ്ട്. പുതിയ ലിപി 1960കളിൽ മാത്രം വന്നതാണ്. പ്രിന്റിൽ വ്യാപകമാകുന്നത് 80കൾ തൊട്ടാണ്. അതിനാൽ ചില പഴയ ലിപി സ്കാനുകളും പ്രശ്നമാണ്. ലിസ്റ്റ് ഉണ്ടാക്കുകയേ വഴിയുള്ളൂ. --Shijualex (സംവാദം) 18:01, 15 ഏപ്രിൽ 2013 (UTC)Reply

ലിപിക്ക് എന്ത് പകർപ്പവകാശം?--ബാലു (സംവാദം) 18:05, 15 ഏപ്രിൽ 2013 (UTC)Reply
ലിപിക്കല്ല, ഷിജു പറഞ്ഞപോലെ പുതിയ ലിപിയിൽ നമ്മൾ ഗ്രന്ഥശാലയിൽ കയറ്റിയിട്ടുള്ള എല്ലാ പുസ്തക പ്രതികളുടെയും ലേയൗട്ടിനും കുറിപ്പുകൾക്കും പകർപ്പവകാശം ബാധകമായിരിക്കണം(പ്രധാന കൃതിയുടെ ഉള്ളടക്കം ഒഴിച്ച്).--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:55, 15 ഏപ്രിൽ 2013 (UTC)Reply
കുറിപ്പുകൾ നമ്മൾ ഒഴിവാക്കാറില്ലേ? ലേയൗട്ട് എനിക്ക് മനസ്സിലായില്ല.--ബാലു (സംവാദം) 19:56, 15 ഏപ്രിൽ 2013 (UTC)Reply
ലേയൗട്ട് എന്നതുകൊണ്ട് അവരു ഒരു പഴയ കൃതിയുടെ പുതിയ പതിപ്പിറക്കുമ്പോൾ, പുതിയതായി ക്രമീകരിക്കുന്ന അക്ഷരങ്ങളും, ഫോണ്ടുകൾ, നിരയുടെയും വരിയുടെയും അലൈന്മെന്റ്, അങ്ങനെ മൊത്തം വിഷ്വൽസും അവരു പുതിയതായി ഉണ്ടാക്കുന്നതാണ്, അതൊന്നും പഴയകൃതിയുടെ പകർപ്പവകാശ വിമുക്തിയിൽ ഉൾപ്പെടില്ല. ചുരുക്കിപ്പറഞ്ഞാൽ പുതിയതായി പുനഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകം എടുത്തിട്ട് അതിന്റെ കൃതി മാത്രം ഗ്രന്ഥശാലയിൽ ചേർക്കാനേ പറ്റൂ, താളുകളുടെ പടം ഉപയോഗിച്ചാൽ അവർക്കു നമ്മളോടു തട്ടിക്കയറാം. (ഈ നിയമ-നൂലാമാലകളിൽ എന്റെ അറിവ് പരിമിതമാണ്, ഇങ്ങനെയല്ലെങ്കിൽ കൂടുതൽ അറിയാവുന്ന ആരെങ്കിലും നമ്മെ തിരുത്തും ) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:07, 15 ഏപ്രിൽ 2013 (UTC)Reply

\\പുതിയതായി പുനഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകം എടുത്തിട്ട് അതിന്റെ കൃതി മാത്രം ഗ്രന്ഥശാലയിൽ ചേർക്കാനേ പറ്റൂ, താളുകളുടെ പടം ഉപയോഗിച്ചാൽ അവർക്കു നമ്മളോടു തട്ടിക്കയറാം. \\

തട്ടിക്കയറാനോ കേസ് കൊടുക്കാനോ സാദ്ധ്യത ഉണ്ട് എന്നാണ് "ശബ്ദതാരാവലി എന്ന പേര് ഉപയോഗിച്ച് പുസ്തകം പുറത്തിറക്കിയതിനു രണ്ട് പ്രമുഖ പബ്ലിക്കേഷനുകൾക്കിടയിൽ കേസു നിലനിൽക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്" എന്ന പരാമർശം സൂചിപ്പിക്കുന്നത്. കാരണം വിക്കിഗ്രന്ഥശാല മലയാളത്തിലെ പൊതുസഞ്ചയ കൃതികളുടെ ഏറ്റവും വലിയ റെപ്പോസറ്ററി ആയി വളർന്നു കൊണ്ടിരിക്കുക ആണ്. ആളുകൾ വിക്കിയിലെ ഉള്ളടക്കം പുനഃരുപയോഗിച്ച് പുസ്തകങ്ങളും മറ്റും പ്രിന്റ് ചെയ്ത് തുടന്നത് (ഇപ്പോൾ സായാഹ്ന ചെയ്തത് പോലെ) വ്യാപകമാകുന്ന ഘട്ടം കഴിയുമ്പോൾ ഡിസിയും മറ്റും ഇത് ശ്രദ്ധിക്കാൻ തുടങ്ങും. സത്യത്തിൽ മനോജ് സൂചിപ്പിച്ച ആ സംഗതി കോപ്പിഫ്രോഡാണ്. പക്ഷെ ലേഔട്ടിന്റെയും കുറിപ്പുകളുടേയും മറ്റും കാര്യത്തിൽ നിയമത്തിന്റെ നൂലമാല കീറിയാൽ പകർപ്പവകാശലംഘനത്തിലേക്ക് വരാം. ഇതിന്റെ ഏറ്റവും നല്ല പ്രതിവിധി ഏറ്റവും പഴയ കൃതി തന്നെ എപ്പൊഴും സ്കാൻ ചെയ്യുക എന്നതാണ്. സത്യത്തിൽ പ്ബ്ലിക്ക് ഡൊമൈനിൽ ഉള്ള സ്കാൻ വേണം എന്നുള്ളത് ഗ്രന്ഥശാലയിലെ ഒരു റിക്ക്വയർമെന്റ് കൂടിയാണ്. --Shijualex (സംവാദം) 01:31, 16 ഏപ്രിൽ 2013 (UTC)Reply

\\സത്യത്തിൽ പ്ബ്ലിക്ക് ഡൊമൈനിൽ ഉള്ള സ്കാൻ വേണം എന്നുള്ളത് ഗ്രന്ഥശാലയിലെ ഒരു റിക്ക്വയർമെന്റ് കൂടിയാണ്\\ ഇതാരു ചെയ്യും എന്നതു് ഒരു ചോദ്യമാണ്. പഴയ പുസ്തകങ്ങൾ കൈമുതലാക്കി വച്ചിരിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് അടുത്തകാലത്തൊന്നും ഇത് ചെയ്യുമന്ന പ്രതീക്ഷ എനിക്കില്ല. ഗ്രന്ഥശാലയിൽ ഇന്റക്സിങ് രീതിയിലുള്ള ഡിജിറ്റൈസേഷൻ ആരംഭിച്ചപ്പോൾ അനുഭവിച്ച പ്രധാനപ്രശ്നം സ്കാനുകൾക്കായുള്ള ക്ഷാമമാണ്.സന്നദ്ധപ്രവർത്തനമെന്ന രീതിയിൽ പുസ്തകം സ്കാൻ ചെയ്യുമ്പോൾ പുസ്തകം ടൈപ്പ് ചെയ്യുന്നതിനേക്കാൽ സമയം ആണ് ഇതിനുവേണ്ടി ചിലവാകുന്നത്. നിലവിൽ ഉള്ള അയ്യായിരത്തിലധികം സ്കാൻ ചെയ്ത പേജുകളിൽ 80%വും കോപ്പിറൈറ്റ് കഴിഞ്ഞ പുതിയ അച്ചടിയിലുള്ള പുസ്തകങ്ങളാണെന്നതും വാസ്തവമാണ്. ഇനി എന്റെ ഭാഗത്തുനിന്ന് പുതിയ അച്ചടിയിലുള്ള പുസ്തകങ്ങളുടെ അപ്ലോഡിങ് ഉണ്ടാവില്ല. എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനേക്കാൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. :) നന്ദി--മനോജ്‌ .കെ (സംവാദം) 03:19, 16 ഏപ്രിൽ 2013 (UTC)Reply
മനോജ് ജീ, മനസ്സു മടുക്കാതെ. എന്തെങ്കിലും എന്തായാലും നമുക്ക് ചെയ്തുകൊണ്ടിരിക്കാമെന്നേ. --Drajay1976 (സംവാദം) 07:39, 16 ഏപ്രിൽ 2013 (UTC)Reply
Update: ശബ്ദതാരാവലിയുടെ പഴയ എഡിഷൻ ലൊക്കേറ്റ് ചെയ്തു. 1600ഓളം പേജിലെ 300 പേജുള്ള ഒന്നാം ഭാഗമാണ് ലഭിച്ചത്. പകർപ്പാവകാശം കഴിഞ്ഞ 1919<!> പതിപ്പ്. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ മാത്രമേ കിട്ടൂ.ക്യാമറ ഫോട്ടോ എടുക്കാൻ മനസ്സ് അനുവധിയ്ക്കുന്നില്ല.സ്കാൻ ചെയ്യാനുള്ള സാമ്പത്തികമാകുന്നതുവരെ കാത്തിരിക്കുന്നു. 600dpi യിൽ സ്കാൻ ചെയ്യണമെന്നാണ് ആഗ്രഹം. അടുത്തമാസം ആദ്യ ആഴ്ചയോടെ പൂർത്തിയാക്കാനാകുമെന്ന് കരുതുന്നു.നല്ല പോർട്ടബിൽ സ്കാനർ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാമോ ? --മനോജ്‌ .കെ (സംവാദം) 15:54, 16 ഏപ്രിൽ 2013 (UTC)Reply
പോർട്ടബിൾ ഒന്നും ഇല്ല.. സാദാ സ്കാനർ മതിയോ? ഒരു കോമ്പാക് S200 ഫ്ലാറ്റ്ബെഡ് സ്കാനർ ഉണ്ട് (ലിനക്സിൽ വർക്ക് ചെയ്യണമെന്ന് പറയരുത്... നടക്കൂല്ല.. ഡ്രൈവർ ഇല്ല ).--ബാലു (സംവാദം) 17:25, 16 ഏപ്രിൽ 2013 (UTC)Reply

സ്കാൻ ചെയ്യാൻ എത്ര ചെലവ് വരും എന്ന് കണക്കാക്കി പറയാമോ? നമുക്കത് ഫണ്ട് ചെയ്യാനുള്ള വകുപ്പ് ശരിയാക്കാം.--Shijualex (സംവാദം) 15:56, 16 ഏപ്രിൽ 2013 (UTC)Reply

കേരളസാഹിത്യചരിത്രം

തിരുത്തുക

കേരളസാഹിത്യചരിത്രം - ഉള്ളൂർ Umesh.p.nair (സംവാദം) 14:42, 16 ഏപ്രിൽ 2013 (UTC)Reply

ഉള്ളൂർ സമാഹരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ചേർക്കാവുന്നതേയുള്ളൂ.--ബാലു (സംവാദം) 14:43, 16 ഏപ്രിൽ 2013 (UTC)Reply
ഇത് കുറച്ചധികമുണ്ട് @ബാലു. സ്കാൻ ചെയ്യൽ നല്ല ബാധ്യതയാവും.--മനോജ്‌ .കെ (സംവാദം) 15:46, 16 ഏപ്രിൽ 2013 (UTC)Reply
അറിയാം.. 12 വാള്യമോ എന്തോ അല്ലേ?--ബാലു (സംവാദം) 17:26, 16 ഏപ്രിൽ 2013 (UTC)Reply

യുക്തിഭാഷ

തിരുത്തുക

യുക്തിഭാഷ - ജ്യേഷ്ഠദേവൻ (മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്രഗ്രന്ഥം) Umesh.p.nair (സംവാദം) 14:47, 16 ഏപ്രിൽ 2013 (UTC)Reply

 സ്കാൻ എന്റെ കൈയ്യിൽ ഉണ്ട്. സമീപദിവസങ്ങളിലായി അപ്ലോഡ് ചെയ്യാം--മനോജ്‌ .കെ (സംവാദം) 15:26, 16 ഏപ്രിൽ 2013 (UTC)Reply
  പൂർത്തിയായി Book Uploaded File:Yukthibhasa.djvu--മനോജ്‌ .കെ (സംവാദം) 07:13, 28 ഏപ്രിൽ 2013 (UTC)Reply

ഭഗവദ്ദൂതു്-നടുവത്തു് അച്ഛൻ നമ്പൂതിരി

തിരുത്തുക

ഈ പുസ്തകം ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ ദയവായി അറിയിക്കുക—ഈ തിരുത്തൽ നടത്തിയത് Sobha (സം‌വാദംസംഭാവനകൾ)