അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/രാമായണമാഹാത്മ്യം
←ഇഷ്ടദേവതാവന്ദനം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
ഉമാമഹേശ്വരസംവാദം→ |
- ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
- നൂറുകോടിഗ്രന്ഥമു,ണ്ടില്ലതു ഭൂമിതന്നിൽ
- രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം
- മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
- ഭൂമിയിലുളള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
- ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുൾചെയ്തു. 80
- വീണാപാണിയുമുപദേശിച്ചു രാമായണം
- വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ.
- വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ
- നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ?
- വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
- ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ.
- അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
- തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
- അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
- മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ. 90
- ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിൻ ചൊല്ലീടുവ-
- നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം.
- ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
- ബദ്ധരാകിലുമുടൻ മുക്തരായ് വന്നുകൂടും.
- ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്‌മാദിദേവഗണം
- പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രംചെയ്തതുമൂലം
- ദുഗ്‌ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
- മെത്തമേൽ യോഗനിദ്രചെയ്തീടും നാരായണൻ
- ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിങ്കൽ
- ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ് 100
- രാത്രിചാരികളായ രാവണാദികൾതമ്മെ
- മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
- ആദ്യമാം ബ്രഹ്‌മത്വംപ്രാപിച്ച വേദാന്തവാക്യ-