നമസ്കാരം Rojypala !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- റോജി പാലാ 15:00, 31 മേയ് 2011 (UTC)

ഐതിഹ്യമാലതിരുത്തുക

ഏതെങ്കിലും അദ്ധ്യായം പ്രൂഫ് ചെയ്യാനെടുക്കുകയാണെങ്കിൽ അത് ഐതിഹ്യമാലയുടെ സംവാദം താളിലെ പട്ടികയിൽ ചേർക്കാൻ മറക്കരുത്. ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ വേണ്ടിയാണ്. തോലകവി മറ്റാരോ ചെയ്യുന്ന് എന്ന് തോന്നുന്നു.--മനോജ്‌ .കെ 07:29, 3 ജൂൺ 2011 (UTC)

ധർമ്മരാജാതിരുത്തുക

മാഷെ, ധർമ്മരാജാ നോവലിന്റെ ആസ്കി രൂപത്തിന്റെ പ്രാധമിക കൺവേർഷൻ ഉപയോക്താവ്:Manojk/ധർമ്മരാജാ എന്ന താളിൽ ചേർത്തിട്ടുണ്ട്. ഇതിനെ ഒന്നുകൂടി പുതുക്കി 98% വരെ വായിക്കാൻ പരുവത്തിലാക്കിയെടുക്കാൻ സാധിക്കും. കിട്ടിയിട്ടുള്ള ഇ ബുക്ക് വിക്കിഗ്രന്ഥശാലയിൽ അപ്ലോഡ് ചെയ്യാൻ കഴിയാത്തതിനാൽ പ്രൂഫ് റീഡ് ചെയ്യുക എന്നത് ദുഷ്കരമാണ്. നിലവിൽ ഇതിന്റെ സ്കാൻ ചെയ്ത പതിപ്പ് കിട്ടാനിടയുണ്ടോ എന്ന് നോക്കികൊണ്ടിരിക്കുകയാണ്. ഈ ബുക്ക് ടൈപ്പ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നതെങ്കിൽ അതിനുള്ള ശ്രമം കുറച്ചു കഴിഞ്ഞ് മതി എന്നാണ് എന്റെ അഭിപ്രായം. സമയം കിട്ടുന്നതിനനുസ്സരിച്ച് യൂണീക്കോഡ് രൂപം പുതുക്കുന്നതാണ്.--മനോജ്‌ .കെ 15:31, 2 ഒക്ടോബർ 2011 (UTC)


പ്രിയ റോജിപാല, സ്കാനുകളൊന്നും ലഭിക്കാത്തതിനാൽ നിലവിൽ ഉള്ള ഇ ബുക്ക് ഉപയോഗിച്ച് തന്നെ ഡിജിറ്റൈസ് ചെയ്യാമെന്ന് വിചാരിക്കുന്നു. സൂചിക:Dharmaraja.djvu ദേജാവൂ ഫയൽ ചേർത്തിട്ടുണ്ട്. ഓരോ പേജുകളായി ചേർക്കാനുള്ള സൗകര്യം ഇതിനുണ്ട്. ഉപയോക്താവ്:Manojk/ധർമ്മരാജാ ഇവിടെനിന്നും സൂചികാതാളിലെ ഓരോ പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രൂഫ് വായിക്കാം എന്നാണ് കരുതുന്നത്. സഹായങ്ങൾ പ്രതീക്ഷിക്കുന്നു.--മനോജ്‌ .കെ 16:20, 24 ജനുവരി 2012 (UTC)

തെറ്റുതിരുത്തൽ വായനതിരുത്തുക

തെറ്റുതിരുത്തൽ വായന കഴിഞ്ഞാൽ താളിന്റെ തൽസ്ഥിതി മഞ്ഞ ബട്ടണിലേക്ക് മാറ്റാൻ ശ്രദ്ധിക്കുമല്ലോ.ചിത്രം ശ്രദ്ധിക്കുക.   പുസ്തകത്തിന്റെ പ്രവർത്തനങ്ങൾ പിന്തുടരുവാൻ ഇത് ഏറെ സഹായിക്കും.--മനോജ്‌ .കെ 06:57, 26 ജനുവരി 2012 (UTC)

സാധുകരിച്ചവ എന്ന (പച്ച റേഡിയോ ബട്ടൺ) എന്ന രണ്ടാമത്തെ തെറ്റുതിരുത്തൽ വായന കൂടിയുണ്ട്. മൂന്നാമൊതൊരാളാണ് അത് ചെയ്യേണ്ടത്.ഇംഗ്ലീഷ് വിക്കിസോഴ്സിലെ ഘടനയനുസരിച്ച് ടൈപ്പ് ചെയ്യാൻ ഒരാൾ, പ്രൂഫ് റീഡ് ചെയ്യാൻ രണ്ടാമതൊരാൾ, മൂന്നാമൊതൊരാൾ വന്ന് അത് സാധൂകരിച്ചാൽ ഒരു പേജിന്റെ പൂർണ്ണമായ ഡിജിറ്റൈസേഷൻ ചക്രം പൂർത്തിയാകന്നുള്ളൂ. ആവശ്യത്തിന് സന്നദ്ധപ്രവർത്തകരില്ലാത്തതിനാൽ നമുക്ക് ആദ്യത്തെ രണ്ട് സ്റ്റെപ്പ് മാത്രം ചെയ്താൽ മതിയാകും. --മനോജ്‌ .കെ 13:18, 26 ജനുവരി 2012 (UTC)

തെറ്റുതിരുത്തൽതിരുത്തുക

ഇനി ശ്രദ്ധിക്കാം. ഒരാൾ തിരുത്തിക്കൊണ്ടിരിക്കുന്ന താളാണെന്നറിയാൻ ഇപ്പോൾ മാർഗ്ഗമൊന്നുമില്ലല്ലോ. സമാധാനം 06:54, 1 ഫെബ്രുവരി 2012 (UTC)

പൂമുഖം രൂപകല്പനതിരുത്തുക

നമസ്കാരം, Rojypala. താങ്കൾക്ക് വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:29, 1 ഫെബ്രുവരി 2012 (UTC)

രാമരാജബഹദൂർതിരുത്തുക

അങ്ങനെ തന്നെയാണ് വേണ്ടത്. --മനോജ്‌ .കെ 18:43, 7 ഫെബ്രുവരി 2012 (UTC)

വായിക്കാനുള്ള ക്ലാരിറ്റി മതിയാകും. എന്റെ നെറ്റ് ഇത്തിരി സ്ലൊ ആണ്.റോജി അപ്ലോഡ് ചെയ്തോളൂ.--മനോജ്‌ .കെ 19:01, 7 ഫെബ്രുവരി 2012 (UTC)

താളിന്റെ സംവാദം:Dharmaraja.djvu/61തിരുത്തുക

കാണുക --Vssun 06:20, 12 ഫെബ്രുവരി 2012 (UTC)

സ്വതേ റോന്തുചുറ്റൽതിരുത്തുക

ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --‌മനോജ്‌ .കെ 09:04, 5 ഏപ്രിൽ 2012 (UTC)

സംസ്കൃതകൃതികൾ നീക്കം ചെയ്യുകതിരുത്തുക

ശ്രീമദ് ഭഗവദ് ഗീത, ഗീതഗോവിന്ദം മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി ഒരു വിക്കിഗ്രന്ഥശാല ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--101.221.53.120 08:54, 1 ജൂലൈ 2012 (UTC)

ആൾമാറാട്ടം (നാടകം)തിരുത്തുക

റോജി; മെയിൽ ചെക്ക് ചെയ്യാമോ ? വിക്കിയിൽ നിന്ന് ഒരു വ്യക്തിഗത സന്ദേശമയച്ചിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 07:50, 27 ഓഗസ്റ്റ് 2013 (UTC)


രേഫംതിരുത്തുക

അക്ഷരങ്ങളുടെ ഇടയ്ക്ക് ർ വരുമ്പോൾ പുസ്തകത്തിലെ പോലെ രേഫം തന്നെ ഉപയൊഗിക്കുക. r# എന്ന കീസ്റ്റ്രോക്കുപയോഗിച്ചാൽ രേഫം വരും. --Shijualex (സംവാദം) 11:23, 30 ഓഗസ്റ്റ് 2013 (UTC)

ശരി--റോജി പാലാ (സംവാദം) 11:26, 30 ഓഗസ്റ്റ് 2013 (UTC)

സംക്ഷെപവെദാൎത്ഥം‎തിരുത്തുക

പരീക്ഷണം കണ്ടു.

പക്ഷേ സാധാരണ നമ്മൾ പുസ്തകങ്ങൾ ചേർക്കുമ്പോൾ ഖണ്ഡികയിലെ വരികൾ മുറിക്കുന്നതു പോലെ തന്നെ ഇവിടെയും മുറിക്കാറില്ലല്ലോ! 9-ആം താളിലെ ആ വരികൾ നടുക്കാക്കി എഴുതിയിരിക്കുന്നു എന്നല്ലേയുള്ളൂ? അതേ രീതിയിൽ മുറിക്കണോ? ചോദ്യങ്ങൾ അനവധിയുണ്ടെങ്കിലും, എനിക്കും സംശയം തന്നെ ബാക്കി. അവസാനം ആ താൾ ഞാൻ ഒറ്റ വരിയായി ചേർക്കുകയായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:24, 15 നവംബർ 2013 (UTC)
അതേ താളിൽ താഴെ 'ഈരഹസ്യമെങ്ങനെവിളിക്കപ്പെടുന്നു' എന്നതിലെ പ്പെ യെ പിരിച്ചാണെഴുതിയിരിക്കുന്നത്. പ്പ താഴെയും പുള്ളി മേലിലും. അങ്ങനെ പ്രാന്തായി വിട്ടതാ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:26, 15 നവംബർ 2013 (UTC)
താങ്കളുടെ തിരുത്ത് കണ്ട് താങ്കൾ അപ്പോൾ തന്നെ കണ്ടോട്ടേ എന്നു വിചാരിച്ച് പരീക്ഷിച്ചതാ. എന്തായാലും കുറിക്ക് കൊണ്ടു.   തിരിച്ചിട്ടേക്കാമോ?--റോജി പാലാ (സംവാദം) 13:10, 15 നവംബർ 2013 (UTC)

ഗാഡ്ഗിൽ റിപ്പോർട്ട്തിരുത്തുക

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആസ്കി-യൂണിക്കോഡ് കൺ‌വേർഷൻ ചെയ്യാൻ സ്ക്രിപ്റ്റ് എഴുതുന്നുണ്ടു്. അതിനിടക്ക് ആരും എഡിറ്റ് ചെയ്തു് സമയം കളയാതിരിക്കാനാണു് സൂചിക താൾ മായ്ചത്. താമസിയാതെ തന്നെ സ്ക്രിപ്റ്റ് റെഡി ആകും. അതു് ഓടിച്ചു് കഴിഞ്ഞാൽ പിന്നെ പ്രൂഫ്‌റീഡിങ്ങ് മാത്രം നമ്മൾ ചെയ്താൽ മതി. സമയം പോലെ റോജിയും പ്രൂഫ്‌റീഡിങ്ങിനു് സഹായിക്കണം. --ബാലു (സംവാദം) 16:08, 17 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Rojypala

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:18, 17 നവംബർ 2013 (UTC)

ഘാതകവധംതിരുത്തുക

താളുകളിലെ അക്കങ്ങൾ അതാതു താളിലേക്ക് മാത്രം ചേർക്കുന്നതല്ലേ ഭംഗി? പുസ്തകത്തിന്റെ രൂപത്തിൽ വരുമ്പോൾ അവ വേണ്ടി വരില്ലല്ലോ? ഇതും കൂടി ഒന്നു നോക്കാമോ മാഷേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:06, 23 സെപ്റ്റംബർ 2016 (UTC)

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, എങ്ങനെയാന്നു വെച്ചാൽ അങ്ങനെ ചെയ്യാം. ആദ്യം ഞാൻ പേജ് നമ്പർ നീക്കം ചെയ്താണ് എഴുതിയിരുന്നത്. പിന്നെ മറ്റെ ഉപയോക്താവാണ് അതുൾപ്പെടുത്തിയത്. എന്നാൽ അങ്ങനെയിരിക്കട്ടെ എന്നു ഞാനും കരുതി. സാധാരണ ചെയ്യുന്നതുപോലെ ചെയ്യാം.--റോജി പാലാ (സംവാദം) 13:35, 25 സെപ്റ്റംബർ 2016 (UTC)


സഹായിക്കാമോ,,,, ഞാൻ 2013 മുതൽ വിക്കിപീഡിയ അംഗമാണ്. 1500 ൽ കൂടുതൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സജീവമായ കാലം കൊണ്ട് 150 ൽപരം ലേഖനങ്ങൾ സൃഷ്ടിച്ചു. സിസോപ്പ് പദവിക്കായി എന്താണ് ചെയ്യേണ്ടത്. (Vijith9946956701 (സംവാദം) 07:25, 3 ഓഗസ്റ്റ് 2019 (UTC) )

Indic Wikisource Proofreadthonതിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020തിരുത്തുക

Sorry for writing this message in English - feel free to help us translating it