വിക്കിഗ്രന്ഥശാല:സ്വതേ റോന്തുചുറ്റുന്നവർ

(വിക്കിഗ്രന്ഥശാല:AUTOPAT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നയം കുറുക്കുവഴികൾ:
WS:AUTPAT
WS:AUTOPAT
ഈ താളിന്റെ രത്നച്ചുരുക്കം: സ്വതേ റോന്തുചുറ്റാനുള്ള അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിക്കുന്ന പുതിയ താളുകൾ സ്വയം റോന്തു ചുറ്റപ്പെട്ടതായി അടയാളപ്പെടുത്തും. ഇതുവഴി പുതിയ താളുകൾ, തിരുത്തലുകൾ മുതലായവ റോന്തുചുറ്റുന്നവരുടെ സമയം ലാഭിക്കാൻ സാധിക്കുന്നു. സ്വതേ റോന്തുചുറ്റുവാനുള്ള അവകാശം, വിക്കി നയങ്ങളെപ്പറ്റി അറിവും ഗ്രന്ഥശാലയിൽ കുറഞ്ഞത് ഇരുപത് താളുകളെങ്കിലും ചേർത്തിട്ടുള്ള ഉപയോക്താക്കൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിശ്വസ്തരായ ഉപയോക്താക്കൾക്കാണ് സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകുന്നത്. ഈ അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിച്ചതും, തിരുത്തിയതുമായ ലേഖനങ്ങൾ പുതിയ താളുകളിൽ/സമീപകാല മാറ്റങ്ങളിൽ, റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും. ഇതുവഴി മറ്റുപയോക്താക്കൾ ആ ലേഖനം/തിരുത്ത് പരിശോധിച്ച് നശീകരണപ്രവർത്തനമാണോ എന്ന് വിലയിരുത്താറില്ല. അതായത്, സ്വതേ റോന്തുചുറ്റുന്ന ഉപയോക്താവിന്റെ തിരുത്തുകൾ, മറ്റുള്ളവർ കൂടുതലായി വിശകലനം ചെയ്യുന്നില്ല.

ശ്രദ്ധേയത, പകർപ്പവകാശം തുടങ്ങിയ വിക്കി നയങ്ങളെപ്പറ്റി അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കാം.

താങ്കൾക്കൊ അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിനോ ഈ അവകാശങ്ങൾ ലഭിക്കണമെന്നുണ്ടെങ്കിൽ, ws:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ എന്ന താളിൽ അനുമതിക്കായി ചോദിക്കുക. കാര്യനിർവാഹകർ ഈ അനുമതിയ്ക്കായി അപേക്ഷിക്കുകയോ, ഈ ഉപയോക്തൃവിഭാഗത്തിലേക്ക് ചേർക്കപ്പെടുകയോ ചെയ്യേണ്ടതില്ല; കാരണം, കാര്യനിർവാഹകർക്ക് അഡ്മിനുപകരണങ്ങളുടെ കൂട്ടത്തിൽ സ്വതേ റോന്തു ചുറ്റുവാനുള്ള ഉപകരണവും ലഭ്യമാണ് (സ്വന്തം തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തുക). ഉപയോക്താവിന് താല്പര്യമില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന് സ്വതേ റോന്തുചുറ്റുവാനുള്ള യോഗ്യതയുണ്ടെന്ന് കാര്യനിർവാഹകർക്ക് ബോധ്യം വന്നാൽ ഈ അവകാശം നൽകാവുന്നതാണ്. ഇത് അദ്ദേഹത്തിന്റെ തിരുത്തലുകൾ റോന്ത് ചുറ്റാതെയിരിക്കാൻ സഹായിക്കുന്നു.

മലയാളം വിക്കിഗ്രന്ഥശാലയിൽ കാര്യനിർവാഹകരെക്കൂടാതെ 77 പേർ സ്വതേ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം 80 ആണ്.

വിക്കി സമൂഹത്തിന് സ്വതേ റോന്തുചുറ്റുന്ന വ്യക്തിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ഈ അവകാശങ്ങൾ കാര്യനിർവാഹകർ നീക്കം ചെയ്യുന്നതായിരിക്കും.

സ്വതേ റോന്തുചുറ്റുന്നവർ എന്താണ്?

തിരുത്തുക
 
സ്വതേ റോന്തുചുറ്റിയ താളും റോന്തു ചുറ്റിയ താളും പുതിയ ലേഖനങ്ങളിൽ ദൃശ്യമാകുന്നത് കാണിച്ചിരിക്കുന്നു.
സാധാരണ രീതി
സ്വതേ റോന്തുചുറ്റൽ അവകാശമില്ലാത്ത ഉപയോക്താവ് ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ പുതിയ താളുകളുടെ പട്ടികയിൽ കാണിക്കുമ്പോൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്യും. റോന്തു ചുറ്റാൻ അവകാശമുള്ള മറ്റൊരു ഉപയോക്താവ് ഈ താൾ പരിശോധിച്ചതിനു ശേഷം റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.
സ്വതേ റോന്തുചുറ്റുൽ രീതി
സ്വതേ റോന്തുചുറ്റുൽ അവകാശമുള്ള ഉപയോക്താക്കൾ ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ പുതിയ താളുകളുടെ പട്ടികയിൽ കാണിക്കുമ്പോൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തു കാണിക്കില്ല. ഇത്തരം താളുകൾ മീഡിയ വിക്കി സോഫ്റ്റ്‌വെയർ സ്വതേ റോന്തുചുറ്റിയതായി കണക്കാക്കും.

ശ്രദ്ധിക്കേണ്ടവ

തിരുത്തുക
  • പുതിയ താളുകളിൽ റോന്തുചുറ്റൽ: സ്വതേ റോന്തുചുറ്റുന്നവരുടെ തിരുത്തലുകൾ റോന്തു ചുറ്റപ്പെട്ടതായി കാണിക്കും, എന്നാൽ ഈ അവകാശമുള്ളവർക്ക് മറ്റുള്ള റോന്ത്ചുറ്റാത്ത തിരുത്തലുകളിൽ റോന്ത്ചുറ്റാൻ കഴിയില്ല ഈ അവകാശം റോന്തുചുറ്റുന്നവർക്കേയുള്ളു.
  • ലേഖന വിപുലീകരണം: സ്വതേ റോന്തുചുറ്റുന്ന വ്യക്തി നിലവിലുള്ള റോന്തുചുറ്റാത്ത ഒരു ലേഖനം വിപുലീകരിച്ചാലും പുതിയ താളുകളിൽ ആ ലേഖനം മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്യും, പക്ഷേ സമീപകാലമാറ്റങ്ങളിൽ ആ തിരുത്ത് റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.

ഇതും കാണുക

തിരുത്തുക