കേരളോല്‌പത്തിയും മറ്റും/ആയിരത്തിരുന്നൂറ് പഴഞ്ചൊൽ
←കേരളോല്പത്തി | കേരളോല്‌പത്തിയും മറ്റും രചന: ആയിരത്തിരുന്നൂറ് പഴഞ്ചൊൽ |
പാഠമാല→ |
[ 285 ] Twelve Hundred
Malayalam Proverbs
ആയിരത്തിരുനൂറ്
പഴഞ്ചൊൽ
1904
(1850-ൽ തലശ്ശേരിയിൽ അച്ചടിച്ച ഒര ആയിരം പഴഞ്ചൊൽ എന്ന
സമാഹാരവും പിന്നീടു കൂട്ടിച്ചേൎത്ത പഴഞ്ചൊല്ലുകളും അടങ്ങിയതു്) [ 286 ] ജ്ഞാനസൂചകം
ജ്ഞാനമായവൾ വിളിക്കുന്നില്ലയോ, ബുദ്ധി ശബ്ദിക്കു
ന്നുവല്ലൊ! അവൾ നിരത്തുകളിലും തെരുവീഥികളിലും നി
ന്നു പടിവാതിലുകളിലും പട്ടണ പ്രവേശത്തും ഗോപുരദ്വാ
രത്തും വെച്ച് ആ ചൊല്ലുന്നിത്: മനുഷ്യരെ! നിങ്ങ
ളോടു ഞാൻ മൊഴിയുന്നു, നരപുത്രരിലേക്ക് എന്റെ ശ
ബ്ദം ആകുന്നു. മൂഢന്മാരെ വിവേകത്തെ തിരഞ്ഞു കൊൾ
വിൻ! പൊട്ടരെ, ബോധഹൃദയമുള്ളവരാകുവിൻ! കേൾ
പ്പിൻ ഞാൻ ശുഭമുള്ളവ ഭാഷിക്കും നേരുള്ളവറ്റിനായി
എന്റെ അധരങ്ങളെ തുറക്കും എന്റെ വായി സത്യം ഉരെ
ക്കും ദോഷമോ എൻ അധരങ്ങൾക്ക് വെറുപ്പു തന്നെ. [ 287 ] ആയിരത്തിരുനൂറ് പഴഞ്ചൊൽ
1 അകത്തിട്ടാൽ പുറത്തറിയാം.
2 അകത്തു കത്തിയും പുറത്തു പത്തിയും.
3 അകലേ പോന്നവനെ അരികെ വിളിച്ചാൽ അരക്കാത്തുട്ടു
ചേതം.
4 അകൌശലലക്ഷണം സാധനദൂഷ്യം.
5 അക്കരെ നിന്നോൻ തോണി ഉരുട്ടി.
(അക്കരെ നില്ക്കുന്ന പട്ടർ തോണി മുക്കി. )
6 അക്കരമാവിലോൻ കെണി വെച്ചിട്ടു എന്നോടൊ കൂരാ കണ്ണുമി
ഴിക്കുന്നു.
7 അങ്ങാടിത്തോലിയം അമ്മയോടൊ?
(അങ്ങാടീൽ തൊറ്റാൽ അമ്മയുടെ നേരെ.)
8 അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളെക്കാമൊ.
9 അങ്ങന്നെങ്ങാൻ വെള്ളം ഒഴുകുന്നതിന്ന് ഇങ്ങുന്നു ചെരിപ്പഴി
ക്കാമൊ.
10 അച്ഛൻ ആനപ്പാവാൻ എന്നുവെച്ചു മകൻ ചന്തിക്കും തഴമ്പു
ണ്ടാമൊ?
11 അഞ്ച് എരുമ കറക്കുന്നത് അയൽ അറിയും;
കഞ്ഞി വാൎത്തുണ്ണുന്നത് നെഞ്ഞറിയും.
12 അടക്കയാകുമ്പോൾ മടിയിൽ വെക്കാം, കഴുങ്ങായാൽ വെച്ചു
കൂടാ.
13 അടികൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാൻ.
14 അടിയോളം നന്നല്ല അണ്ണന്തമ്പി.
15 അടിവഴുതിയാൽ ആനയും വീഴും.
16 അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലൊ?
17 അട്ടെക്ക് പൊട്ടക്കുളം.
18 അട്ടക്ക് കണ്ണകൊടുത്താൽ ഉറിയിൽ കലം വെച്ചു കൂടാ.
19 അട്ടം പൊളിഞ്ഞാൽ അകത്തു; പാലം മുറിഞ്ഞാൽ ഒഴിവിലെ.
20 അണിയലം കാട്ടിയേ തേവരാവു.
21 അണ്ണാക്കിലെ തോൽ അശേഷം പോയാലും അംശത്തിൽ ഒട്ടും
കുറകയില്ല.
22 അണ്ണാക്കൊട്ടൻ തന്നാൽ ആംവണ്ണം.
23 അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട.
24 അതിബുദ്ധിക്ക് അൽപായുസ്സ്.
25 അതി മോഹം ചക്രം ചുമക്കും (ചവിട്ടും).
26 അത്തഞ്ഞാറ്റു തലയും അരചർ കോപവും പിത്തവ്യാധിയും
പിതൃശാപവും ഒക്കുവോളം തീരാ. [ 288 ] 27 അത്യാശെക്കനൎത്ഥം.
28 അന്നത്തിൻറ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ
മന്നത്താലിങ്കൽ കാണാം.
29 അന്നന്നു വെട്ടുന്ന വാളിന്നു നെയ്യിടുക.
30 അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്.
31 അൻപറ്റാൽ തുമ്പറ്റു.
32 അൻപോടു കൊടുത്താൽ അമൃത്.
33 അപ്പം തിന്നാൽ പോരെ കുഴി എണ്ണുന്നെന്തിന്നു.
(അപ്പം തിന്നാൽ മതി കത്തെണ്ണെണ്ടാ.)
34 അഭ്യസിച്ചാൽ ആനയെ എടുക്കാം.
35 അമ്പലം വിഴുങ്ങിക്ക് വാതിൽപലക പപ്പടം.
36 അമ്പു കളഞ്ഞൊൻ വില്ലൻ; ഓല കളഞ്ഞൊൻ എഴുത്തൻ.
37 അമ്പു കുമ്പളത്തും വില്ലു ശേക്കളത്തും എയ്യുന്ന നായർ പനങ്ങാട്ടു
പടിക്കൽ എത്തി.
38 അമ്മ പുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി.
39 അമ്മ ഉറിമേലും പെങ്ങൾ കീഴിലും ഓൾ ഉരലിലും.
40 അമ്മയെ തച്ചാൽ അച്ഛൻ ചോദിക്കേണം; പെങ്ങളെ തച്ചാൽ
അളിയൻ ചോദിക്കേണം.
41 അമ്മാച്ചന്നിൽക്കുന്നെടം അമ്മോച്ചനും പശു നില്ക്കുന്നെടം പശു
വും നില്ക്കട്ടെ.
42 അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ
വീഴും.
43 അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്കു അരചനും
ഇല്ല, പുരുഷനുമില്ല.
44 അരചൻ വീണാൽ പട ഉണ്ടൊ?
45 അരണ കടിച്ചാൽ ഉടനെ മരണം.
46 അരണെക്കു മറതി.
(അരണയുടെ ബുദ്ധിപോലെ. )
47 അരപ്പലം നൂലിന്റെ കുഴക്ക്.
48 അരികെ പോകുമ്പോൾ അരപ്പലം തേഞ്ഞു പോകും.
49 അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും നാ
യിന്റെ പല്ലിന്നു മൊറു മൊറുപ്പു.
50 അരിയെറിഞ്ഞാൽ ആയിരം കാക്ക.
51 അരിശം വിഴുങ്ങിയാൽ അമൃത്; ആയുധം വിഴുങ്ങിയാൽ
ആണല്ല.
52 അരുതാഞ്ഞാൽ ആചാരം ഇല്ല; ഇല്ലാഞ്ഞാൻ ഓശാരവും ഇല്ല.
53 അരെച്ചതു കൊണ്ടു പോയിടിക്കരുതു.
54 അരെച്ചുതരുവാൻ പലരും ഉണ്ടു: കുടിപ്പാൻ താനെയുള്ളു.
55 അൎത്ഥം അനൎത്ഥം. [ 289 ] 56 അൎത്ഥമില്ലാത്തവന്നു, (അൽപന്ന്) അൎത്ഥം കിട്ടിയാൽ അൎദ്ധ
രാത്രിക്കു കുട പിടിപ്പിക്കും.
57 അൎദ്ധം താൻ അൎദ്ധം ദൈവം.
58 അറിയാത്തവന്നു ആന പടൽ.
59 അറിയുന്നോരോടു പറയേണ്ട; അറിയാത്തൊരോടു പറയരുത്.
60 അറുക്കാൻ 1000 കൊടുക്കൂലും പോറ്റാൻ ഒന്നിനെ കൊടുക്കരുതോ
61 അറുത്തിട്ട കോഴി പിടെക്കുമ്പോലെ.
62 അലക്കുന്നോന്റെ കഴുത പോലെ.
63 അലന്നാൽ അമ്മെക്കപരാധിക്കാമോ?
64 അല്ലലുള്ള പുലയിക്കു നുള്ളിയുള്ള കാടു പറയേണ്ടാ.
65 അവൻ പത്താൾക്ക് ഒരു മെത്ത.
66 അശ്വിനിദേവന്മാർ വന്നാൽ സാധിക്കും.
67 അഷ്ടാംഗഹൃദയഹീനന്മാർ ചികിത്സിക്കും ചികിത്സയിൽ മ
ഞ്ഞൾ എല്ലാം വയമ്പായി കർപ്പൂരം കൊടുവേരിയായി.
68 അള (ഏറ) കുത്തിയാൽ ചേരയും കടിക്കും. (അളമുട്ടിയാൽ ചേ
രയും തിരിഞ്ഞു. )
69 അഴകുള്ള ചക്കയിൽ ചുളയില്ല.
70 ആ കുണ്ടയിൽ വാഴ കുലെക്കയില്ല.
71 ആച്ച് നോക്കിയെ കൂച്ചു കെട്ടാവു.
72 ആടറിയുമോ അങ്ങാടി വാണിഭം?
73 ആടാചാക്യാൎക്ക് അണിയൽ പ്രധാനം.
74 ആടു മേഞ്ഞ കാടു പോലെ.
75 ആടൂടാടും കാടാകാ ; അരചൻ ഊടാടും നാടാകാ.
76 ആട്ടം മുട്ടിയാൽ (നിന്നാൽ ) കൊട്ടത്തടത്തിൽ.
77 ആട്ടുന്നവനെ നെയ്യാൻ ആക്കിയാൽ കാര്യമോ?
78 ആന കൊടുക്കൂലം ആശ കൊടുക്കരുത്.
79 ആനക്കൊമ്പും വാഴക്കാമ്പും രണ്ടും ശരിയോ.
80 ആനനടത്തവും കുതിരപ്പാച്ചലും ശരി.
81 ആനയില്ലാതെ ആറാട്ടോ.
82 ആനയുടെ പുറത്ത് ആനക്കാരൻ ഇരിക്കുമ്പോൾ നായി കുരെ
ച്ചാൽ അവൻ എത്ര പേടിക്കും?
83 ആനയുടെ യുദ്ധം ഇറുമ്പിന്നു മരണം.
84 ആനെക്ക് കുതിര തെരിക.
85 ആനെക്ക് ചക്കര പന.
86 ആനെക്ക് മണികെട്ടേണ്ട.
87 ആമാടെക്ക് പുഴുത്തുള നോക്കുന്നവൻ.
88 ആയിരം ഉപദേശം കാതിലെ ചെന്നാലും അപ ശബ്ദം അല്ലാ
തെ പുറപ്പെടുകയില്ല.
89 ആയിരം കണ്ടികരപ്പാട്ടമുണ്ടു; അന്തിക്കരെപ്പാൻ തേങ്ങാപ്പി
ണ്ണാക്കു. [ 290 ] 90 ആയിരം കണ്ണു പൊട്ടിച്ചേ അരവൈദ്യനാകും.
91 ആയിരം കാക്കെക്ക് പാഷാണം ഒന്നേ വേണ്ടു.
92 ആയിരം കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല.
93 ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെ
കാണുന്നതു നല്ലു.
94 ആയിരം പഴഞ്ചൊൽ ആയുസ്സിന്നു കേടല്ല; ആയിരം പ്രാക്കൽ
ആയുസ്സിന്നു കേടു.
95 ആയിരംപുത്തിക്കു നെഞ്ചിന്നു പാറ, നൂറുപുത്തിക്ക് ഈൎക്കി
ലും കൊക്കിലി, ഏക ബുദ്ധിക്ക് തിത്തികമമ്മാ.
96 ആയിരം വാക്ക് അരപ്പലം തൂങ്ങാ.
97 ആയെങ്കിൽ ആയിരം തേങ്ങ; പോയെങ്കിൽ ആയിരം
തൊണ്ടു.
98 ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ.
99 ആരാൻറ അപരാധം വാരിയന്റെ ഊരമേൽ.
100 ആരാന്റെ കുട്ടിയെ ആയിരംമുത്തിയാലും ഒന്നു പൊത്തിക്കൂടാ.
101 ആരാന്റെ പല്ലിനേക്കാൾ തന്റെ നൊണ്ണുനല്ലു.
102 ആരും ഇല്ലാഞ്ഞാൽപട്ടർ; ഏതും ഇല്ലാഞ്ഞാൽ താൾ.
103 ആറു നാട്ടിൽ നൂറു ഭാഷ.
104 ആറ്റിൽ തൂകുവിലും അളന്നു തൂകേണം.
105 ആലി നാഗപ്പുരത്തു പോയ പോലെ.
(ആലിപ്പഴത്തിന്നു അരണകൾപോലവെ, 46.)
106 ആലക്കൽനിന്നു പാൽ കുടിച്ചാൽ വീട്ടിൽ മോർ ഉണ്ടാകയില്ല.
107 ആലെക്ക് വരുന്നേരത്തു മോന്തെക്കടിക്കരുതു.
108 ആവല്ക്ക് ആവൽ വിരുന്നു വന്നാൽ അങ്ങെക്കൊമ്പിലും ഇങ്ങെ
ക്കൊമ്പിലും (തൂങ്ങിക്കൊള്ളും).
109 ആവുംകാലം ചെയ്തതു ചാവുംകാലം കാണും.
110 ആശ വലിയോൻ അതാവു പെട്ടു പോം.
111 ആശാരിയുടെ ചേൽ ആദിയും ഒടുവും കഷ്ടം.
112 ആസനം മുട്ടിയാൽ അമ്പലം വെൺപറമ്പു.
113 ആസനത്തിൽ പുൺ അങ്ങാടിയിൽ കാട്ടരുതു.
114 ആളുവില കല്ലുവില.
115 ആൾ ഏറ ചെല്ലൂൽ താൻ ഏറ ചെല്ലുക.
116 ആൾക്കു സഹായം മരത്തിന്നു വേർ.
117 ആഴമുള്ള കുഴിക്ക് നീളമുള്ള വടി.
118 ആഴം (ആക) മുങ്ങിയാൽ കുളിരില്ല.
119 ഇക്കരെ നിന്നു നോക്കുമ്പോൾ അക്കര പച്ച.
120 ഇടല ചുടലെക്കാകാ; ശൂദ്രന് ഒട്ടും ആകാ.
121 ഇടി കേട്ട പാമ്പു പോലെ.
122 ഇടി വെട്ടിയ മരം പോലെ. [ 291 ] 123 ഇണയില്ലാത്തവന്റെ തുണ കെട്ടൊല്ല.
124 ഇണയില്ലാത്തവനോടു ഇണ കൂടിയാൽ ഇണ ഒമ്പതും പോകും
പത്താമതു താനും പോകും.
125 ഇരന്നു മക്കളെ പോറ്റിയാൽ ഇരപ്പത്തരം പോകയില്ല.
126 ഇര വിഴുങ്ങിയ പാമ്പു പോലെ.
127 ഇരിക്കുന്ന അമ്മമാരുടെ വാതിൽ പോലെ.
128 ഇരിക്കുമ്മുമ്പെ കാൽ നീട്ടൊല്ല.
129 ഇരിങ്ങപ്പാറ പൊന്നായാൽ പാതി ദേവൎക്കു.
130 ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവു.
131 ഇരിമ്പു കുടിച്ച വെള്ളം തേക്കുമൊ?
132 ഇരിമ്പുപാര വിഴുങ്ങി, ചുക്കുവെള്ളം കുടിച്ചാൽ ദഹനം
വരുമൊ?
133 ഇരിമ്പുരസം കുതിര അറിയും; ചങ്ങല രുചി ആന അറിയും.
134 ഇരിമ്പും തൊഴിലും ഇരിക്കെ കെടും.
135 ഇരുതോണിയിൽ കാൽ വെച്ചാൽ നടുവിൽ കാണാം.
136 ഇരുത്തിയെ വെച്ചതു പോലെ.
137 ഇരുന്ന മരം മുറിച്ചാൽ താൻ അടിയിലും മരം മേലും.
138 ഇരുന്നുണ്ടവൻ രുചി അറിയാ, കിളെച്ചുണ്ടവൻ രുചി അറിയും.
139 ഇരുന്നെടത്തുനിന്നു എഴുനീറ്റില്ല എങ്കിൽ രണ്ടും അറികയില്ല.
140 ഇറച്ചി ഇരിക്കേ തൂവൽ പിടെക്കരുത്.
141 ഇറച്ചിക്ക് പോയോൻ വിറച്ചിട്ടും ചത്തു; കാത്തിട്ടിരുന്നോൻ
നുണച്ചിട്ടു ചത്തു.
142 ഇറച്ചിതിന്മാറുണ്ടു എല്ലു കോത്തു കഴുത്തിൽ കെട്ടാറില്ല.
143 ഇല്ലത്തില്ലെങ്കിൽ കോലോത്തും ഇല്ല.
144 ഇല്ലത്തു നല്ലതിരിക്കുവാൻ പോകയില്ല.
145 ഇല്ലത്തു പഴയരി എങ്കിൽ, ചെന്നേടത്തും പഴയരി.
146 ഇല്ലത്തു പെൺ പെറ്റപോലെ ഇരിക്കുന്നത് എന്തു?
147 ഇല്ലത്തേക്ക് എഴുപത്തഞ്ചും കെട്ടും.
148 ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം.
149 ഇല്ലത്തെ പൂച്ച പോലെ.
150 ഇല്ലാത്തവൎക്ക് ആമാടയും പൊന്നു.
151 ഇഷ്ടമല്ലാപ്പെണ്ണു തൊട്ടതെല്ലാം കുററം.
152 ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു.
153 ഇളന്തല കുഴിയാട്ടയാക്കരുത്.
154 ഇളമാൻ കടവറിയാ; മുതുമാൻ ഓട്ടം വല്ലാ.
155 ഇളമ്പക്കത്തോട്ടിൽ നായി കയറിയതു പോലെ.
156 ഇളിച്ചവായന് അപ്പം കിട്ടിയപോലെ.
157 ഈച്ചെക്ക് പുണ്ണു കാട്ടല്ല; പിള്ളെക്ക് നൊണ്ണു കാട്ടല്ല.
158 ഈത്തപ്പഴം പഴുക്കുമ്പോൾ, കാക്കെക്ക് വായ് പുണ്ണു.
159 ഈർ എടുത്തെങ്കിൽ, പേൻ കൂലിയോ? [ 292 ] 160 ഈറ്റ മായൻ നേടിയതു ചക്കരമായൻതിന്നു.
161 ഈറ്റെടുപ്പാൻ പോയ ആൾ ഇരട്ട പെറ്റു.
162 ഈഴത്തെ കണ്ടവർ ഇല്ലം കാണുകയില്ല.
163 ഉക്കണ്ടം എനിക്കും തേങ്ങ മുല്ലപ്പള്ളിക്കും.
164 ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമോ?
165 ഉടുപ്പാൻ ഇല്ലാത്തോൻ എങ്ങിനെ അയലിന്മേലിടും.
166 ഉണ്ട ഉണ്ണി ഓടിക്കളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും.
167 ഉണ്ട ചോറ്റിൽ കല്ലിടരുത്.
168 ഉണ്ടവൻ അറികയില്ല; ഉണ്ണാത്തവന്റെ വിശപ്പു.
169 ഉണ്ടവന്നു പായികിട്ടാഞ്ഞിട്ട്; ഉണ്ണാത്തവന്നു ഇല കിട്ടാ
ഞ്ഞിട്ടു.
170 ഉണ്ട വീട്ടിൽ കണ്ടു കെട്ടരുത്.
171 ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ചം അറിയാം.
172 ഉണ്ണുമ്പൊൾ ഓശാരവും ഉറക്കത്തിൽ ആചാരവും ഇല്ല.
173 ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തു കുത്തി ഉണ്ണാം; ഉടുപ്പാൻ ഇല്ലാ
ഞ്ഞാൽ പട്ടുടുക്ക.
174 ഉണ്മോരെ ഭാഗ്യം ഉഴുതേടം കാണാം.
175 ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം,
176 ഉന്തിക്കയറ്റിയാൽ ഊരിപ്പോരും.
177 ഉപകാരം ഇല്ലാത്ത ഉലക്കെക്ക് രണ്ടു തലക്കും ചുറ്റു കെട്ടുന്ന
തിനേക്കാൾ തന്റെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ ചാടി
ചാകുന്നത് ഏറ നല്ലു.
178 ഉപ്പിൽ ഇട്ടത് ഉപ്പിനേക്കാൾ പുളിക്കയില്ല.
179 ഉപ്പു തിന്നാൽ തണ്ണീർ കുടിക്കും.
180 ഉപ്പു പുളിക്കൂലും മൊട്ട ചതിക്കും.
181 ഉമി കുത്തി പുക കൊണ്ടു.
182 ഉരലിന്നു മുറിച്ചാലേ തുടിക്ക് കണക്കാവു.
183 ഉരല്ക്കീഴിൽ ഇരുന്നാൽ കുത്തുകൊള്ളും.
184 ഉരൽ ചെന്നു മദ്ദളത്തോടു അന്യായം.
185 ഉലക്കെക്ക് മുറിച്ചു കുറുവടിയായി.
186 ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.
187 ഉള്ളവൻറ പൊൻ കപ്പാൻ ഇല്ലാത്തവൻ പാര വേണ്ടു.
188 ഉള്ളിൽ വജ്രം, പുറമെ പത്തി, (2)
189 ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടു മുറി.
190 ഊട്ടു കേട്ട പട്ടർ, ആട്ടു കേട്ട പന്നി.
191 ഊണിന്നും കുളിക്കും (ഉഗ്രാണത്തിന്നും) മുമ്പു; പടെക്കും കുടെ
ക്കും ചളിക്കും നടു നല്ലു.
192 ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം.
193 ഊന്നു കുലെക്കയില്ല.
194 ഊമരിൽ കൊഞ്ഞൻ സൎവ്വജ്ഞൻ. [ 293 ] 195 ഊർ അറിഞ്ഞവനെ ഓല വായിക്കാവു.
196 ഊരാൾ ഇല്ലാത്ത മുക്കാൽവട്ടത്തു താറും വിട്ടു നിരങ്ങാം.
197 ഊരാളിക്ക് വഴിതിരിച്ചതു പോലെ.
198 ഊർ വിട്ട നായിനെ പോലെ.
199 എടുത്ത പേറ്റിയെ മറക്കൊല്ലാ.
200 എടുത്തു ചാടിയ പൂച്ച എലിയെ പിടിക്കയില്ല.
201 എണ്ണി എണ്ണി കുറുകുന്നിതായുസ്സം; മണ്ടി മണ്ടി കരേറുന്നു മോ
ഹവും.
202 എണ്ണിയ പയറ് അളക്കേണ്ടാ.
203 എണ്പത്തിരിക്കൊൽ പുരയുടെ കല്ലും മണ്ണും എല്ലാം തിന്നിട്ടു
എനിക്ക് പിത്തം പിടിച്ചില്ല; ഇനി ഈ കൊട്ടടക്കയുടെ നുറു
ക്കു തിന്നാൽ പിടിക്കുമോ?
204 എമ്പ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം പോലെ.
205 എരിച്ചൊരു കോഴ പറിച്ചെന്നാക്കരുത്.
206 എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ.
207 എറുമ്പിന്നു ഇറവെള്ളം സമുദ്രം.
208 എലി നിരങ്ങിയാൽ പിട്ടം തഴകയില്ല.
209 എലി, പന്നി, പെരിച്ചാഴി, പട്ടരും വാനരൻ തഥാ ഇവർ
ഐവരും ഇല്ലെങ്കിൽ മലയാളം മഹോത്സവം.
210 എലിപ്പുലയാട്ടിന്നു മലപ്പുലയാട്ടു.
211 എലി പിടിക്കും പൂച്ച കലം ഉടെക്കും.
212 എലിയെ ചിറ്റിച്ചു ഇല്ലം ചുട്ടാൽ എലി ചാടിയും പോം,
ഇല്ലം വെന്തും പോം.
213 എല്ലാ ഗർഭവും പെറ്റു ഇനി കഴിഞ്ഞ ഗർഭമേ പെറേണ്ടു.
214 എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടു മുപ്പിരിച്ചിപ്പൊതിയെ ഉള്ളു
വെളിച്ചപ്പെടാൻ.
215 (എല്ലാമാരയാനും തണ്ടിന്മേൽ ചങ്കരമാരയാൻ തൊണ്ടിന്മേൽ.)
എല്ലാമാരയാന്നും പീശ്ശാങ്കത്തി, ചങ്കരമാരയാനു പൂച്ചക്കുട്ടി.
216 എല്ലാരും തേങ്ങ ഉടക്കുമ്പോൾ, ഞാൻ ഒരു തൊണ്ട് എങ്കി
ലും ഉടെക്കേണം.
217 എല്ലാ മുറിയ പണിതാൽ പല്ലു മുറിയ തിന്നാം.
218 എളിയോരെ കണ്ടാൽ എള്ളും തുള്ളും.
219 എള്ളു ചോരുന്നതു കാണും തേങ്ങാ തല്ലുന്നതറിയുന്നില്ല.
220 എള്ളോളം തിന്നാൽ എള്ളോളം നിറയും.
221 എഴുന്ന ഊക്കിന്നു തുള്ളിയാൽ ഊര രണ്ടു മുറി, (189.)
222 ഏകൽ ഇല്ലായ്കയാൽ ഏശിയില്ല.
223 ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക.
224 ഏക്കറ്റത്തിന്നു നാക്കണ്ടതു.
225 ഏങ്ങുന്ന അമ്മെക്ക് കുരെക്കുന്ന അച്ഛൻ.
226 ഏടെക്കും മോഴെക്കും ചുങ്കം ഇല്ല. [ 294 ] 227 എട്ടിൽ കണ്ടാൽ പോരാ; കാട്ടിക്കാണണം.
228 ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു.
229 ഏറ കിഴക്കോട്ട് പോയാൽ പനി പിടിക്കും.
230 ഏറ ചിത്രം ഓട്ടപ്പെടും.
231 ഏറ പറയുന്നവന്റെ വായിൽ രണ്ടു പണം.
232 ഏറ വലിച്ചാൽ കോടിയും കീറും.
233 ഏറ വെളത്താൽ പാണ്ടു.
234 ഏറി പോയാൽ കോരിക്കൂടാ.
235 ഏറിയതും കുറഞ്ഞതും ആകാ.
236 ഏറും മുഖവും ഒന്നൊത്തു വന്നു.
237 ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്ക് ഒരു കണ്ടം കൊണ്ടാലും പോരെ.
238 ഒത്തതു പറഞ്ഞാൽ ഉറിയും ചിരിക്കും, (186.)
239 ഒന്നുകിൽ കളരിക്ക് പുറത്തു; അല്ലെങ്കിൽ കുരിക്കളെ നെ
ഞ്ഞത്തു.
240 ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം.
241 ഒരു കൊമ്പു പിടിക്കൂലും പുളിങ്കൊമ്പു പിടിക്കേണം.
242 ഒരു തൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും വടിക്കുന്നതും
അയൽ അറിയാ.
243 ഒരുത്തനായാൽ ഒരുത്തി വേണം.
244 ഒരുത്തനും കരുത്താനും വണ്ണത്താനും വളിഞ്ചിയനും കൃഷിയ
രുത്.
245 ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം.
246 ഒരു ദിവസം തിന്ന ചോറും കുളിച്ച കുളവും മറക്കരുത്.
247 ഒരുമ ഉണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം.
248 ഒരു ഓല എടുത്താൽ അകവും പുറവും വായിക്കേണം.
249 ഒരു വേനല്ക്ക് ഒരു മഴ.
250 ഒറ്റ മരത്തിൽ കുരങ്ങു പോലെ.
251 ഒറ്റെക്ക് ഉലക്ക കാക്കാൻ പോയോൻ കൂക്കട്ടെ.
252 ഒലിപ്പിൽ കുഴിച്ചിട്ട തറി പോലെ.
253 ഒഴുകുന്ന തോണിക്ക് ഒർ ഉന്തു.
254 ഓടം മാടായ്ക്കു പോകുമ്പോൾ, ഓലക്കെട്ടു വേറെ പോകേണമൊ.
255 ഓടം വണ്ടിയിലും, വണ്ടി ഓടത്തിലും.
256 ഓടുന്നതിന്റെ കുട്ടി പറക്കും.
257 ഓട്ടക്കാരന്നു പാട്ടം ചേരുകയില്ല.
258 ഓണം അടുത്ത ചാലിയന്റെ ഓട്ടം. (കൂട്ടു)
259ഓണം വന്നാലും ഉണ്ണി പിറന്നാലും കോരൻ കുമ്പിളിൽ
കഞ്ഞി.
260 ഓമനപ്പെണ്ണു പണിക്കാക.
261 ഓലക്കണ്ണിപ്പാമ്പു കൊണ്ടു പേടിപ്പിക്കേണ്ടാ.
262 ഓല കളയാത്തോൻ നാടു കളയും, (36.) [ 295 ] 263 ഓലപ്പുരെക്കും ഓട്ടു പുരെക്കും സ്ഥാനം ഒന്നു.
264 ഓൎത്തവൻ ഒരാണ്ടു; പാൎത്തവൻ 12 ആണ്ടു, (227.)
265 കക്കുവാൻ പഠിച്ചാൽ ഞേലുവാൻ പഠിക്കേണം.
(കക്കുവാൻതുടങ്ങിയാൽ നില്ക്കാൻപഠിക്കേണം.)
266 കക്കാൻ പോകുമ്പോൾ ചിരിക്കല്ല.
267 കച്ചിട്ടിറക്കിയും കൂട, മധുരിച്ചിട്ടു തുപ്പിയും കൂട.
268 കടച്ചിച്ചാണകം വളത്തിനാക.
269 കടച്ചിയെ കെട്ടിയേടം പശു ചെല്ലും.
270 കടന്നക്കൂടിന്നു കല്ലെടുത്തു എറിയുമ്പോലെ.
271 കടപ്പുറം കിടക്കുമ്പോൾ കാല്ക്കൂത്തൽ കിടക്കേണമോ.
272 കടം വാങ്ങി ഇടം ചെയ്യല്ല.
273 കടം വീടിയാൽ ധനം.
274 കടലിൽ കായം കലക്കിയതു പോലെ.
275 കടിക്കുന്നതു കരിമ്പു, പിടിക്കുന്നത് ഇരിമ്പു.
276 കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും.
277 കടു കീറി കാര്യം; ആന കൊണ്ടു ഓശാരം.
(കടു കീറി കണക്ക് ആന കെട്ടി ഓശാരം.)
278 കടു ചോരുന്നതു കാണും ആന ചോരുന്നതു കാണാ, (210.)
279 കടുമ്പിരി കയർ അറുക്കും.
280 കട്ടതു ചുട്ടുപോകും.
281 കട്ടവനോടു കട്ടാൽ മൂന്നു മൂളൽ.
282 കട്ടി കൂട്ടിയാൽ കമ്പയും ചെല്ലും.
283 കട്ടിൽ ചെറുതെങ്കിലും കാൽ നാലു വേണം.
284 കട്ടുറുമ്പുപിടിച്ച് ആസനത്തിൻ കീഴിൽ വെക്കുന്നതു
പോലെ.
285 കട്ടോനെ കാണാഞ്ഞാൽ കണ്ടവനെ പിടിച്ചു കഴുവേററും.
(കട്ട പട്ടരെ കാണാഞ്ഞാൽ കണ്ട പട്ടരെ വിടാ.)
286 കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം.
287 കണ്ടം കൊണ്ടവനെ പിണ്ടം വെക്കും.
288 കണ്ട മീൻ എല്ലാം കറിക്കാകാ.
289 കണ്ടറിയാഞ്ഞാൽ കൊണ്ടറിയും.
290 കണ്ടാൽ അറിയാം കൊണ്ടാൽ കൊടുക്കുന്നതു.
291 കണ്ടിമുഖത്തു മീൻ അടുത്ത പോലെ.
292 കണ്ടിയിരിക്കെ മതിൽ തുള്ളരുത്.
293 കണ്ണു ചിമ്മി ഇരുട്ടാക്കി.
294 കണ്ണു പോയാൽ അറിയാം കണ്ണിന്റെ കാഴ്ച.
295 കണ്ണത്താക്കുളം, ചെന്നെത്താ വയൽ, നഞ്ഞും നായാട്ടും
മറു മരുന്നില്ലാത്ത ആന്തയും.
296 കണ്ണോടു കൊള്ളേണ്ടതു പുരിയത്തോടായ്പോയി.
297 കത്തിവാളോടു ചോദിച്ചിട്ടോ കാടു വയക്കുക. [ 296 ] 298 കത്തുന്ന തീയിൽ നെയ്യി പകരുമ്പോലെ.
299 കമ്പത്തിൽ കമ്പനി ആയിരം വിദ്യ കാട്ടിയാലും സമ്മാനം
വാങ്ങുവാൻ താഴിൽ വരേണം.
300 കമ്പിളിക്കുണ്ടോ കറ?
301 കയ്യിലിന്നു തക്കം കണ.
302 കയ്യന്റെ കയ്യിൽ കത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കു നാശം.
303 കയ്യാടി എങ്കിലേ വായാടും.
304 കയ്യിൽ കൊടുത്താൽ കള്ളനും കക്കാ.
305 കയ്യൂക്കുള്ളവൻ കാര്യക്കാരൻ.
306 കരണത്തിന്നു ചേൎന്നതു കൈമുറി.
307 കരയടുക്കുമ്പോൾ തുഴയിട്ടുകളയല്ലെ!
308 കരയുന്ന കുട്ടിക്കെ പാൽ ഉള്ളു.
309 കരിക്കട്ട കഴുകുന്തോറും കറുക്കും.
310 കരിമ്പിൻ തോട്ടത്തിൽ ആന കടന്ന പോലെ.
311 കരിമ്പിന്നു കമ്പു ദോഷം.
312 കരിമ്പെന്നും ചൊല്ലി വേരോളം ചവെക്കല്ല.
313 കരുത്തിന്ന് ഊകാരം ഗുരുത്വം.
314 കൎക്കടഞ്ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരികഴിച്ചാൽ മറ
ക്കരുത്.
315 കറിക്ക് പോരാത്തതു കണ്ടം നുറുക്കല്ല.
316 കററയും തലയിൽ വെച്ച് കളം ചെത്തരുതു.
317 കറ്റെക്ക് താൾപിടി പണയമോ?
318 കലത്തിൽ നിന്നു പോയാൽ കഞ്ഞിക്കലത്തിൽ.
319 കല്പന തന്നെ പോരാ കലിവിൽ നിനവും വേണം.
320 കളിയും ചിരിയും ഒപ്പരം കഞ്ഞിക്ക് പോകുമ്പോൾ, വെ
വ്വേറെ.
321 കള്ളത്തി പശുവിന്നു ഒരു തട്ട (മുട്ടി) തുള്ളിച്ചി പെണ്ണിന്നു
ഒരു കുട്ടി.
322 കള്ളിയിൽ കുത്തി കൈ എടുത്ത പോലെ.
323 കള്ളു കണ്ട ഈച്ച പോലെ.
324 കഴുത അറിയുമോ കുങ്കുമം.
325 കഴുതയെ തേച്ചാൽ കുതിരയാകുമോ?
325 കാകന്റെ കഴുത്തിൽ മണി കെട്ടിയ പോലെ.
327 കാക്കത്തൂവൽകൊണ്ടു അമ്പു കെട്ടിയാൽ കാഷ്ഠത്തിലെ കുത്തും.
328 കാക്ക നോക്കറിയും; കാട്ടി ആളറിയും.
329 കാക്കയും കുയിലും ഭേദമില്ലയോ?
330 കാക്കയുടെ ഒച്ചെക്ക് പേടിക്കുന്നവൾ അൎദ്ധരാത്രിയിൽ ത
ന്നെ ആറു നീന്തും.
331 കാക്ക വായിലെ അട്ട ചാകും.
332 കാക്കെക്കു ചേക്കിടം കൊടുത്താൽ കാലത്താലെ നാശം. [ 297 ] 333 കാക്കെക്കു തമ്പിള്ള പൊമ്പിള്ള.
334 കാച്ച വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേ
ടിക്കും.
335 കാഞ്ഞ ഓട്ടിൽ വെള്ളം പകൎന്ന പോലെ.
336 കാടിക്കഞ്ഞിയും മൂടി കുടിക്കേണം.
337 കാടു കളഞ്ഞവന്റെ കൈ കൊത്തുമാറുണ്ടോ?
338 കാട്ടിലെ മരം തേവരുടെ ആന എത്തിയവിടത്തറ്റം വലിക്ക
ട്ടെ, വലിക്കട്ടെ.
339 കാട്ടിലെ മുത്തച്ചിയുടെ പശുവിനെ പുലി പിടിച്ചാൽ പുലി
ക്കു നാട്ടിലും കാട്ടിലും ഇരുന്നൂടാ.
340 കാട്ടു കോഴിക്കുണ്ടാ സങ്ക്രാന്തി?
341 കാട്ടുകോഴി വീട്ടകോഴിയാമോ?
342 കാണം വിറ്റും ഓണം ഉണ്ണെണം.
343 കാണാതെ കണ്ട കുശത്തി താൾ എല്ലാം വാരി തുറുത്തി.
344 കാണാൻ വന്നവൻ കഴുവേറി, (285.)
345 കാതറ്റ പന്നിക്ക് കാടൂടെയും പായാം; കാതറ്റ പെണ്ടിക്കു
കാട്ടിലും നീളാം.
346 കാതറ്റ സൂചിയും കൂടി വരാതു.
347 കാമം കാലൻ.
348 കാരണവൻ കാലം ഒരു കണ്ടി, ഞാങ്കാലം നാലു കണ്ടി.
349 കാര മുരട്ടു ചീര മുളെക്കയില്ല; ചീര മുരട്ടുകാര മുളെക്കയില്ല.
350 കാരാടൻ ചാത്തൻ നടു പറഞ്ഞപോലെ.
351 കാൎത്തിക കഴിഞ്ഞാൽ മഴയില്ല; കൎണ്ണൻ പെട്ടാൽ പടയില്ല.
352 കാര്യത്തിന്നു കഴുതക്കാലും പിടിക്കേണം.
353 കാര്യം പറയുമ്പോൾ കാലുഷ്യം പറയല്ലേ.
354 കാര്യം വിട്ടു കളിക്കല്ല.
355 കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും.
356 കാറ്റു നന്നെങ്കിൽ കല്ലം പറക്കും.
357 കാറ്റു ശമിച്ചാൽ പറക്കുമോ പഞ്ഞികൾ?
358 കാലം നീളെ ചെന്നാൽ നേർ താനേ അറിയാം.
359 കാലത്തു തോണി കടവത്ത് എത്തും. (കാലേ തുഴഞ്ഞാൽ
കരെക്കണയും.)
360 കാലാലേ വന്നവൻ കാരണവൻ; വീട്ടിൽ പിറന്നവൻ പൂലു
വൻ.
361 കാൽ മേൽ ചവിട്ടല്ല കോമച്ച! കളി കാണേണ്ട എങ്കിൽ കാ
ണേണ്ടാ.
362 കാശില്ലാത്തവൻ കാശിക്ക് പോയാലും ഫലമില്ല.
363 കിടക്കുന്നതു കാവല് ചാള, സ്വപ്നം കാണുന്നതു മച്ചുംമാളികയും.
364 കിണറിൽ വീണ പന്നിക്ക് കല്ലും പാറയും തുണ.
365 കിണ്ണം വീണു ഓശയും കേട്ടു. [ 298 ] 366 കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പോലേ.
367 കീരിയും മൂർഖനും പോലെ സ്നേഹം.
368 കീരിയെ കണ്ട പാമ്പുപോലെ.
369 കുഞ്ഞന്റെ കണ്ണങ്ങമ്മിയുടെ ഉള്ളിലും.
370 കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല.
371 കുടകുമലയിന്നു പേറു കിഴിഞ്ഞ് കാണിയാക്കെണ്ടി എര
യിന്റെ തലയിലോ?
372 കുടത്തിൽ വെച്ച വിളക്കു പോല.
373 കുടം കമിഴ്ത്തി വെള്ളം പകർന്നതു പോലെ.
374 കുടൽ വലിയോന്നു ചക്ക.
375 കുടുമെക്ക് മീതേ മർമ്മം ഇല്ല; ആക മുങ്ങിയാൽ ശീതം ഒന്നു,
(118.)
376 കുടക്കടങ്ങിയ വടിയായിരിക്കേണം.
377 കുട്ടിക്കരി കൂട്ടിവെക്കേണ്ട.
378 കുണ്ഡലം ഇല്ലാത്തവർ കാണാത നാടു.
379 കുതിരെക്ക് കൊമ്പു കൊടുത്താൽ മലനാട്ട് ഒരുത്തരും വെക്കു
കയില്ല.
380 കുത്തു കൊണ്ട പന്നി നെരങ്ങുംപോലെ.
381 കുത്തു കൊള്ളുമ്പുറം കുത്തു കൊള്ളാഞ്ഞാൽ പിത്തം കരേറി
ചത്തു പോം.
(കുത്തും തല്ലും ചെണ്ടക്ക് അപ്പവും ചോറും മാരയാനു, 13.)
382 കുത്തുവാൻ വരുന്ന പോത്തോടു വേദം ഓതിയാൽ കാര്യമോ?
383 കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ.
384 കുന്തം കൊടുത്തു കുത്തിക്കൊല്ലാ.
385 കുന്തം പോയാൽ കുടത്തിലും തപ്പേണം.
386 കുന്തം മുറിച്ച് ഇട്ടിആക്കരുത്.
387 കുന്നല കോനാതിരിയുടെ പദവിയും ഉള്ളാടൻ ചേനന്റെ
അവസ്ഥയും.
388 കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും.
389 കുന്നോളം പൊന്നു കൊടുത്താലും കുന്നിയോളം സ്ഥാനം
കിട്ടാ.
390 കുപ്പയില്കിടന്നു മാളിക കിനാ കാണും, (363.)
391 കുപ്പയിൽ ഇരുന്നോൻ മാടം കിനാ കാണും.
392 കുപ്പ ചിനക്കിയാൽ ഓട്ടക്കലം.
393 കുരങ്ങൻ ചത്ത കുറവനെ പോലെ.
394 കുരങ്ങിന്ന് ഏണി ചാരൊല്ല.
395 കുരങ്ങിന്റെ കൈയിൽ മാല കിട്ടിയതുപോലെ.
396 കുരൾ എത്തും മുമ്പേ തളപ്പ് അറ്റു.
397 കുരു ഇരന്ന മലയന്നു ചക്ക കൊടുത്താൽ ഏറ്റമായി.
398 കുരുടന്മാർ ആനയെ കണ്ട പോലെ. [ 299 ] 399 കുരു വറുത്ത ഓടല്ല; ചക്ക പുഴുങ്ങിയ കലമാകുന്നു.
400 കുരെക്കുന്ന നായി കടിക്കയില്ല.
401 കുരെക്കുന്ന നായിക്ക് ഒരു പൂള് തേങ്ങാ.
402 കുറിക്കു വെച്ചാൽ മതില്ക്കെങ്കിലും കൊള്ളണം.
403 കുറിച്ചി വളൎന്നാൽ ആവോലിയോളം.
404 കുറുക്കന്നു ആമയെ കിട്ടിയതു പോലെ.
405 കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല.
406 കുറുപ്പ് കണ്ടോത്ത കുറുപ്പ് ഉടുപ്പിന്റെ വിവരം ഞാൻ അറി
യൂല്ല.
407 കുറെച്ച് ഉള്ളതും കഞ്ഞിയോടു പോയി.
408 കുലം എളിയവന്നു മനം എളുതു.
409 കുലം കെട്ടോനെ ചങ്ങാതിയാക്കല്ല.
410 കുലമല്ലാത്താന്റെ ചങ്ങായ്ത്തംകെട്ടി, ഊരും ഇല്ല, ഉടലും
ഇല്ല.
411 കുലയാന തലവൻ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ.
412 കുലയാന മുമ്പിൽ കുഴിയാനയെ പോലെ.
413 കുളത്തിൽനിന്നു പോയാൽ വലയിൽ; വലയിൽനിന്നു പോ
യാൽ കുളത്തിൽ.
414 കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊർ നാറുകെ
ഉള്ളു.
415 കുളംകുഴിക്കുമ്പോൾ കുറ്റിവേറെ പൊരിക്കേണ്ടാ.
416 കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നില്ക്കും.
417 കുഴിയാന മദിച്ചാൽ തലയാന ആകുമോ?
418 കുഴിയാനയുടെ ചേൽ പറയുന്തോറും വഴിയോട്ടു.
419 കൂഞ്ഞോളം ചെത്തിയാലും ചുള ഒന്നും ഇല്ല.
420 കൂട കിടന്നവനേ രാപ്പനി അറിഞ്ഞു കൂടൂ.
421 കൂടം കൊണ്ട് ഒന്നെങ്കിൽ കോട്ടി കൊണ്ടു രണ്ടു.
422 കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ.
423 കൂട്ടിൽ ഇട്ട മെരുവിനെ പോലെ.
424 കൂറ കപ്പലിൽ (മണപ്പാട്ടു) പോയ പോലെ.
425 കെട്ടിയ മരത്തിന്നു കുത്തരുത്.
426 കെട്ടിയിട്ട പട്ടിക്ക് കുപ്പയെല്ലാം ചോറു.
427 കെട്ടു പാടിന്നു കൊടുത്താൽ മുട്ടിന്നു കിട്ടും.
428 കേമത്തിന്നു കേടില്ല.
429 കേരളം ബ്രാഹ്മണൎക്ക് സ്വൎഗ്ഗം, ശേഷം ജാതികൾക്ക് നരകം.
430 കൈ നനയാതെ മീൻ പിടിക്കാമോ?
431 കൈപ്പത്തടത്തിൽ തവള നില്ക്കേണം.
432 കൈപ്പുണ്ണിന്നു കണ്ണാടി (കണ്ണട) വേണ്ടാ.
433 കൈയിൽനിന്നു വീണാൽ എടുക്കാം വായിൽനിന്നു വീണാൽ
എടുത്തൂടാ. [ 300 ] 434 കൊങ്ങണം വളഞ്ഞത് എന്തു പറ.
435 കൊഞ്ചൻ കോത്തു കുളവൻ വറ്റു.
436 കൊഞ്ചൻ തുള്ളിയാൽ മുട്ടോളം ഏറ തുള്ളിയാൽ ചട്ടിയിൽ.
437 കൊടാത്തവനോടു വിടാതിരിക്ക.
438 കൊടിലിന്നു കൊട്ട.
439 കൊടുത്ത കൈക്കാശയും കൊണ്ട കൈക്ക് ഭീതിയും.
(കൊടുക്കുന്നെടത്താശ; കൊല്ലുന്നെടത്തുപേടി).
440 കൊടുത്തു കൊള്ളണം വിദ്യ; കോൎത്തു കെട്ടേണം കച്ച.
441 കൊണ്ടൊൻ തിന്നൊൻ വീട്ടട്ടെ.
442 കൊണ്ടവൻ കൊടുക്കും; കൊണ്ടവൻ അഞ്ചും.
443 കൊണ്ടാടിയാൽ കരണ്ടിയും ദൈവം.
444 കൊണ്ടാൽ കൊണ്ട പരിച്.
445 കൊണ്ടടത്തു കൊടുക്കാഞ്ഞാൽ രണ്ടെടത്തു കൊടുക്കേണം.
446 കൊതിച്ചതു വരാ; വിധിച്ചതേ വരൂ.
447 കൊതു പോകുന്നത് അറിയും ആന പോകുന്നത് അറിയു
ന്നില്ല, (278).
448 കൊത്തിക്കൊണ്ടുപറക്കാനും വെച്ചോണ്ടുതിന്മാനും പാടില്ല.
449 കൊത്തുന്ന കത്തി പണയത്തിലാക്കൊല്ല.
450 കൊന്നാൽ പാപം തിന്നാൽ തീരും.
451 കൊമ്പൻ എന്നും ചൊല്ലി, പിടിക്കുമ്പോഴെക്ക് ചെവിയൻ.
452 കൊമ്പൻ പോയതു മോഴെക്കും വഴി.
453 കൊമ്പൻ മുമ്പാകേ; വമ്പൻ പിമ്പാകേ.
454 കൊമ്പുതോറും നനെക്കേണ്ടാ, മുരട്ടു നനെച്ചാൽ മതി.
455 കൊല്ലപ്പെരുവഴി തള്ളെക്ക് സ്ത്രീധനമോ?
456 കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി.
457 കോടി ഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതി
വില.
458 കോടി, കോടി, കോടി കൊടുത്താൽ കാണി കൊടുത്ത ഫ
ലം, കോടാതെ ഒരു കാണി കൊടുത്താൽ കോടി കൊടുത്തെ
ഫലം.
459 കോട്ടം പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു.
460 കോട്ടയിൽ ഉപദേശം അങ്ങാടിയിൽ പാട്ടു.
(കോട്ടയിൽ അകത്തു മന്ത്രണം. അ. പ.)
461 കോണം കൊടുത്തു പുതുപ്പു വാങ്ങി.
462 കോന്തല ഇല്ലെങ്കിൽ നാന്തല വേണം.
463 കോപത്തിന്നു കണ്ണില്ല.
464 കോപിക്കു കുരണ.
465 കോരിക്കണ്ട വാഴ യാകാ; ദൂരക്കണ്ട നാരിയാകാ.
466 കോൽ ഇവിടെ ഉറെച്ചു; ആലയും ചക്കും ഇനി ഒക്കാനുള്ളു.
467 കോളാമ്പിക്ക് തൂക്കിയ ഓടു പോലെ. [ 301 ] 468 കോഴിക്ക് നെല്ലും വിത്തും ഒക്കും.
469 കോഴിയിറച്ചി തിന്നുമാറുണ്ടു; കോഴിപ്പൂ ചൂടുമാറുണ്ടോ?
470 കോഴിമുട്ട ഉടെക്കാൻ കുറു വടി വേണ്ട.
471 ക്ഷേത്രപാലന്നു പാത്രത്തോടെ.
472 ക്ഷൌരത്തിന്നു തേങ്ങാ കൊടുത്തയക്കേണം.
473 ഗതി കെട്ടാൽ പുലി പുല്ലും തിന്നും.
474 ഗതി കെട്ടാൽ എന്തു ചെയ്യാം? ചാമ എങ്കിലും ചെമ്മൂര്യ.
475 ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങേണം.
476 ഗുരുക്കൾക്ക് കൊടുക്കുന്നത് അപ്പം തിന്നാൽ, പലിശെക്ക്
കൊള്ളുന്നതു പുറത്തു.
(ഗുരുക്കൾക്ക് വെച്ചതു ചക്ക കൊണ്ടാൽ പലിശക്കുള്ളതു പു
റത്തു.)
477 ഗുരുവില്ലാത്ത വിദ്യയാകാ.
(ഘട ദീപം പോലെ, 372.)
478 ചക്കയാകുന്നു ചൂന്നു നോക്കുവാൻ.
479 ചക്കയോളം കൊത്തിയാലെ ഉലക്കയോളം കാതൽ കിട്ടും.
480 ചക്കര കൂട്ടിയാൽ കമ്പിളിയും തിന്നാം. (282.)
481 ചക്കര തിന്നുമ്പോൾ നക്കി, നക്കി; താരം കൊടുക്കുമ്പോൾ
മിക്കി, മിക്കി.
482 ചക്കര തൊട്ട കൈ നക്കും.
(ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുകയോ ഇല്ലയോ?)
483 ചക്കരെക്ക് അകറും പുറവും ഒക്കും, (ഇല്ല.)
484 ചക്കിക്ക് ചങ്കരൻ; അട്ടെക്ക് പൊട്ടക്കുളം.
485 ചക്കിന്റെ മുരട്ടെ കുട്ടന്റെ ചേൽ.
486 ചക്കെക്ക് തേങ്ങാ കൊണ്ടിട്ടും കൂട്ടേണം.
487 ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
488 ചട്ടിയിലെ പന്നിക്ക് നായാടേണ്ടാ.
489 ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ.
490 ചത്താൽ തല തെക്കു പോലും വടക്കു പോലും.
491 ചത്തു കിടക്കിലും ഒത്തു കിടക്കേണം.
492 ചത്തു പോയ ചിറ്റപ്പനു കാണിക്കാമോ?
493 ചത്തോന്റെ വീട്ടിൽ കൊന്നോൻ പാടു.
494 ചന്തിയില്ലാത്തവൻ ഉന്തിനടക്കും, ചരതമില്ലാത്തവൻ പരതി
നടക്കും.
495 ചന്ദനം ചാരിയാൽ മീന്നാറി മണക്കൂല്ല.
496 ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.
497 ചാകാത്തത് എല്ലാം തിന്നാം.
498 ചാക്യാരുടെ ആസനം പോലെ.
499 ചാക്യാരെ ചന്തി; വണ്ണത്താൻറ മാറ്റു.
500 ചാക്കില്ലാത്തനാൾ ആർ പിറന്നു? [ 302 ] 501 ചാട്ടത്തിൽ പിഴെച്ച കുരങ്ങു പോലെ.
502 ചാൺ വെട്ടിയാൽ മുളം നീളം.
503 ചാന്തും ചന്ദനവും ഒരുപോലെ.
504 ചാരിയാൽ ചാരിയതു മണക്കും.
505 ചാലിയന്റെ ഓടം പോലെ.
506 ചാലിയർ തിരുമുല്ക്കാഴ്ച വെച്ച പോലെ.
507 ചിന്തയില്ലാത്തവന് ശീതമില്ല.
508 ചിരിച്ചോളം ദുഃഖം.
509 ചീങ്കണ്ണന്നു കോങ്കണ്ണി.
510 ചീഞ്ഞ ചോറ്റിന്നു ഒടിഞ്ഞ ചട്ടുകം. (ചീരമുരട്ടു കാര പൊടി
ക്കയില്ല, 349.)
511 ചുട്ടുതല്ലുമ്പോൾ കൊല്ലാനും കൊല്ലത്തിയും ഒന്നു.
512 ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല.
513 ചുമടൊഴിച്ചാൽ ചുങ്കം വീട്ടേണ്ടാ.
514 ചുമലിൽ ഇരുന്ന് ചെവി തിന്നരുത്.
515 ചുവർ ഉണ്ടെങ്കിലെ ചിത്രം എഴുതിക്കൂടു.
516 ചുളയില്ലാത്ത ചക്കയും കട്ടു; ചമ്പാടൻ വഴക്കുണ്ടായി.
517 ചൂട്ട കണ്ട മുയലിനെ പോലെ.
518 ചെക്കിപ്പൂവോടു ശൈത്താൻ ചുറഞ്ഞപോലെ.
519 ചെട്ടിക്ക് കള്ളപ്പണം വന്നാൽ കുഴിച്ചു മൂടുകയുള്ളൂ.
520 ചെട്ടിയാന്റെ കപ്പലിന്നു ദൈവം തുണ.
521 ചെപ്പിടിക്കാരൻ അമ്പലം വിഴുങ്ങുമ്പോലെ.
522 ചെമ്പിൽ അമ്പാഴങ്ങ പുഴുങ്ങി തിന്നിട്ടും ജീവിക്കേണം.
523 ചെമ്പെന്നും ചൊല്ലി ഇരുമ്പിന്നു ചോരകളഞ്ഞു (ഇരുമ്പിന്നു മൂഴ
ക്ക് ചോര പോയി.)
524 ചെറിയോൻ പറഞ്ഞാൽ ചെവിട്ടിൽ പോകാ.
525 ചെറുതു കുറുതു പണിക്ക് നല്ല വിരുതൻ.
526 ചെറുവിരൽ വീങ്ങിയാൽ പെരുവിരലോളം.
527 ചെല്ലാത്ത പൊന്നിന്നു വട്ടം ഇല്ല.
528 ചേട്ടെക്ക് പിണക്കവും അട്ടെക്ക് കലക്കവും നല്ലിഷ്ടം.
529 ചേമ്പെന്നും ചൊല്ലി വെളിക്കൊ മണ്ണ കയറ്റിയത്.
530 ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നോളു.
531 ചേറു കണ്ടെടം ചവിട്ടിയാൽ വെള്ളം കണ്ടടത്തുനിന്നു കഴു
കേണം.
532 ചേറ്റിൽ അടിച്ചാൽ നീളെ തെറിക്കും.
533 ചൊട്ടു കൊണ്ടാലും മോതിരക്കൈകൊണ്ടു കൊള്ളണം.
534 ചൊറിക്കറിവില്ല.
535 ചോറങ്ങും കൂറിങ്ങും.
536 ചോറും കൊണ്ടതാ! കറി പോകുന്നു.
537 ചോറും വെച്ചു കെ മുട്ടുമ്പോൾ കാക്കച്ചി വറോൻ (വരും.) [ 303 ] 538 ചോറുണ്ടാകുമ്പോൾ ചാറില്ല, ചാറുണ്ടാകുമ്പോൾ ചോറില്ല;
രണ്ടും ഉണ്ടാകുമ്പോൾ ഞാനില്ല.
539 ഛേദം വന്നാലും ചിതം വേണം.
540 ജലരേഖ പോലെ.
541 ഞെക്കി പഴുപ്പിച്ച പഴം പോലെ.
542 ഡില്ലിയിൽ മീതേ ജഗഡില്ലി.
543 തകൃതിപ്പലിശ തടവിന്നാകാ.
544 തക്കം എങ്കിൽ തക്കം; അല്ലെങ്കിൽ വെക്കം.
545 തക്കവൎക്ക് തക്കവണ്ണം പറകൊല്ല.
546 തഞ്ചത്തിന്നു വളം വേണ്ട.
547 തട്ടാൻ തൊട്ടാൽ പത്തിന്നു എട്ടു (എട്ടാൽ ഒന്നു).
548 തല്ക്കാലവും സദൃശവും ഉപ്പു പോലെ.
549 തങ്കുലം വറട്ടി ധൎമ്മം ചെയ്യരുത്.
550 തനിക്കല്ലാത്തതു തുടങ്ങരുത്.
551 തനിക്കിറങ്ങിയാൽ തനിക്കറിയാം.
552 തനിക്ക് ചുടുമ്പോൾ കുട്ടി അടിയിൽ.
553 തനിക്ക് താനും പുരെക്ക് തൂണും.
554 തനിക്ക് വിധിച്ചതെ പുരെക്ക് മീതെ.
555 തനിക്കു വേണ്ടുകിൽ എളിയതും ചെയ്യാം.
556 തനിക്കൊരു മുറം ഉണ്ടെങ്കിലേ തവിടിന്റെ ഗുണം അറിയും.
557 തൻ കാണം തൻ കയ്യിൽ അല്ലാത്തോന്നു ചൊട്ട് ഒന്നു.
558 തന്നിൽ എളിയതു തനിക്കിര.
559 തന്നില്ലം പൊരിച്ച ധനം ഉണ്ടോ?
560 തന്നിഷ്ടത്തിന്നു മരുന്നില്ല.
561 തന്നെ കൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല.
562 തന്നെത്താൻ അറിയാഞ്ഞാൽ പിന്നെ താൻ അറിയും.
563 തന്മേൽ കാച്ചതു മുരട്ടിൽ വീഴും.
564 തന്റെ ഒരു മുറം വെച്ചിട്ട് ആരാന്റെ അര മുറം പറയരുത്.
565 തൻ കണ്ണിൽ ഒരു കോലിരിക്കെ അന്യന്റെ കണ്ണിലെ കരടു
നോക്കരുത്.
566 തന്റെ കയ്യേ തലെക്ക് വെച്ചൂടൂ.
567 തന്റെ മീടാകാഞ്ഞിട്ടു ആരാന്റെ കണ്ണാടിപൊളിക്കൊല്ലാ.
568 തല മറന്നു എണ്ണ തേക്കരുത്.
569 തലമുടിയുള്ളവൎക്ക് രണ്ടു പുറവും തിരിച്ചുകെട്ടാം.
570 തലയുള്ളന്നും മൂക്കിലേ വെള്ളം വറ്റുകയില്ല.
571 തല വലിയവന്നു പൊത്തിൽ പോയിക്കൂടാ.
572 തല്ലു കൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാൻ. (381.)
573 തവള പിടിച്ചു ഗണപതിക്ക് വെച്ചതുപോലെ.
574 തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്.
575 തവിടു തിന്നൂലും തകൃതി കളയരുത്. [ 304 ] 576 തളികയിൽ ഉണ്ടാലും തേക്കും.
577 തള്ളക്ക് ചുടുമ്പോൾ കുട്ടിയെ ഇട്ടു ചവിട്ടും. (അച്ചിക്ക്
പൊള്ളുന്നേരം കുട്ടിയെ പിടിച്ചു ചന്തിക്ക് വെക്കും.)
578 താങ്ങോർ ഉണ്ടെങ്കിൽ തളർച്ച ഉണ്ടു.
579 താണ കണ്ടത്തിൽ എഴുന്ന വിള.
580 താണ നിലത്തെ നീർ ഒഴുകും, അതിനെ ദൈവം തുണ ചെയ്യും.
താണ പുറത്തെ വെള്ളം നിൽക്കും.
581 താൻ ആകാഞ്ഞാൽ കോണത്തിരിക്ക; പല്ലാകാഞ്ഞാൽ മെ
ല്ലെ ചിരിക്ക.
582 താൻ ഇരിക്കുന്നേടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ
നായിരിക്ക.
583 താൻ ഉണ്ണാത്തേവർ വരം കൊടുക്കുമോ? (താൻ ഒട്ടെളുതായാൽ
കോണത്തിരിക്കേണം, പല്ലൊട്ടുള്ളതായാൽ മെല്ലെ ചവക്ക
ണം. 581.)
584 താൻ ചത്തു മീൻ പിടിച്ചാൽ ആൎക്കു കൂട്ടാൻ ആകുന്നു.
585 താൻ ചെന്നാൽ മോർ കിട്ടാത്തെടത്തു നിന്നോ ആളെ അയ
ച്ചാൽ പാൽകിട്ടുന്നു.
586 താന്താൻ കുഴിച്ചതിൽ താന്താൻ.
587 താന്തോന്നിക്കും മേത്തോന്നിക്കും പ്രതിയില്ല.
588 താന്നെടാപൊന്നിന്റെ മാറ്ററിയാ.
589 താൻ പാതി, ദൈവം പാതി, (57.)
590 താരം അഴിയാതെ പൂരം കൊള്ളാമോ?
591 താരം കൊണ്ടുരുട്ടിയാൽ ഓടം കൊണ്ടുരുട്ടും.
592 താററ്റ മണി പോലേ.
593 താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും.
594 താഴിരിക്കേ പടിയോടു മുട്ടല്ല.
595 താഴത്തേ വീട്ടിൽ വന്ന വെള്ളിയാഴ്ച മേലേവീട്ടിലും.
596 താഴെ കൊയ്തവൻ ഏറ ചുമക്കേണം.
597 തിണ്ടിന്മേൽ നിന്നു തെറി പറയരുതു.
598 തിന്ന വായും കൊന്ന കൈയും അടങ്ങുകയില്ല.
599 തിര നീക്കി കടലാടാൻ കഴിയുമോ?
(തിര അടങ്ങി കുളിക്കാമോ?)
600 തിരുവായ്ക്കെതിർ വായില്ല.
601 തീക്കട്ട കഴുകിയാൽ കരിക്കട്ട, (309.)
602 തീക്കനൽ അരിക്കുന്ന എറുമ്പു കരിക്കട്ട വെച്ചേക്കുമോ?
603 തീക്കൊള്ളിമേലെ മീറു കളിക്കുമ്പോലെ.
604 തീയിൽ മുളെച്ചത് വെയിലത്തു ചാകാ.
605 തുടങ്ങല്ല മുമ്പെ അതാവതോളം; തുടങ്ങിയാൽ പിമ്പതു കൈ
വിടല്ല.
(അല്ലാത്തേടത്തിൽ ചെല്ലല്ല: ചെന്നാൽ പിന്നെ പോരല്ല.) [ 305 ] 606 തുണയില്ലാത്തവക്ക് ദൈവം തുണ.
607 തൂകുമ്പോൾ (ഉഴിഞ്ഞു ചാടുമ്പോൾ) പെറുക്കേണ്ടാ.
608 തെക്കോട്ടു പോയ കാറുപോലെ; വടക്കോട്ടു പോയ ആളെ
പ്പോലെ.
609 തെങ്ങുള്ള വളപ്പിലെ തേങ്ങാ കൊണ്ടുപോയിക്കൂടേ?
610 തെളിച്ചതിലേ നടക്കാഞ്ഞാൽ നടന്നതിലേ തെളിക്ക.
611 തേങ്ങാ പത്തരച്ചാലും താളല്ലേ കറി?
612 തേങ്ങാപ്പിണ്ണാക്കിന്നു പ്രിയം വലിപ്പിക്കേണ്ടാ.
613 തേവർ ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ടാ.
614 തേവിയാൻ കടിച്ചാലും അന്തിക്കേത്തെ ചോറുമുട്ടം.
615 തേറിയോനെ മാറല്ല; മാറിയോനെ തേറല്ല.
616 തോട്ടം തോറും വാഴ, നാടുതോറും ഭാഷ.
617 തോണി മറിഞ്ഞാൽ പുറം നല്ലു.
618 തോണിയിൽ കടന്നു പാഞ്ഞാൽ കരെക്കണകയില്ല.
619 തോറ്റ പുറത്തു പടയില്ല.
620 ദാനംചെയ്ത പശുവിനു പല്ലു നോക്കരുത്.
621 ദുഗ്ദ്ധം ആകിലും കൈക്കും; ദുഷ്ടർ നല്ക്കിയാൽ.
622 ദുൎജ്ജനസമ്പൎക്കത്താൽ സജ്ജനം കെടും.
623 ദുർബ്ബലനു രാജാ ബലം; ബാലൎക്കു കരച്ചൽബലം.
624 ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രുനല്ലു.
625 ദൈവം ഉള്ളനാൾ മറക്കുമോ?
626 ധർമ്മടം പിടിച്ചതു കോയ അറിഞ്ഞില്ല.
627 ധർമ്മദൈവവും തലമുടിയും തനിക്ക് നാശം.
628 ധൂപം കാട്ടിയാലും പാപം പോകാ.
629 ധ്യാനമില്ലാഞ്ഞാലും മൌനം വേണം.
630 നക്കുന്ന നായിക്ക് സ്വയംഭൂവും പ്രതിഷ്ഠയും ഭേദം ഉണ്ടോ?
631 നഗരത്തിൽ ഇരുന്നാലും നരകഭയം വിടാ.
632 നഞ്ഞേറ്റ മീൻ പോലെ.
633 നടന്ന കാൽ ഇടരും (ഇരുന്ന കാൽ ഇടരുന്നില്ല).
634 നടന്നു കെട്ട വൈദ്യനും; ഇരുന്നു കെട്ട വേശ്യയും ഇല്ല.
635 നനെച്ചിറങ്ങിയാൽ കുളിച്ചു കയറും.
636 നനെഞ്ഞ കിഴവി വന്നാൽ ഇരുന്ന വിറകിന്നു ചേതം.
637 നനെഞ്ഞവനു ഈറൻ ഇല്ല; തുനിഞ്ഞവനു ദുഃഖം ഇല്ല.
638 നമ്പി, തുമ്പി, പെരിച്ചാഴി, പട്ടരും, പൊതുവാൾ തഥാ!
ഇവർ ഐവരും ഉള്ളേടം ദൈവമില്ലെന്നു നിൎണ്ണയം, (209).
639 നമ്പൂതിരിക്കെന്തിന്നുണ്ടവല?
640 നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ; (വെളുത്തേ
ടനെ മുതല പിടിച്ചതു പോലെ.)
641 നയശാലിയായാൽ ജയശാലിയാകാം.
642 നരകത്തിൽ കരുണയില്ല, സ്വൎഗ്ഗത്തിൽ മരണം ഇല്ല. [ 306 ] 643 നരിക്കുണ്ടോ പശുക്കുല?
644 നരി നരെച്ചാലും കടിക്കും.
645 നരി പെറ്റ മടയിൽ കുറുക്കൻ പെറുകയില്ല.
646 നരിയിൻ കയ്യിൽ കടച്ചിയെ പോറ്റുവാൻ കൊടുത്തതു
പോലെ.
647 നാടുവിട്ട രാജാവും ഊൎവിട്ട പട്ടിയും ഒരുപോലെ.
648 നാടെനിക്ക് നഗരം എനിക്ക് പകൽ എനിക്ക് വെളിവില്ല.
649 നാട് ഓടുമ്പോൾ നടുവെ.
650 നാട്ടിലെ വലിയോർ പിടിച്ചാൽ അരുത് എന്ന് പാടുണ്ടോ?
651 നാണം കെട്ടവനെ കോലം കെട്ടും (ഭൂതം കെട്ടിക്കൂടും).
652 നാഥനില്ലാത്ത നിലത്തു പട ആകാ.
653 നായകം പറിച്ച പതക്കം പോലെ.
654 നായാട്ടു നായ്ക്കൾ തമ്മിൽ കടിച്ചാൽ പന്നി കുന്നു കയറും.
655 നായായി പിറക്കിലും തറവാട്ടില്പിറക്കേണം.
656 നായി നടുക്കടലിൽ ചെന്നാലും നക്കീട്ടെ കുടിക്കും.
657 നായിനെ കാണുമ്പോൾ കല്ലു കാണുന്നില്ല.
658 നായിന്റെ വാൽ ഓടക്കുഴലിലിട്ടു വലിച്ചാലു
നേരെയാകയില്ല.
659 നായി പത്തു പെറ്റിട്ടും ഫലമില്ല; പശു ഒന്നു
പെറ്റിലും മതി.
660 നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല.
661 നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെങ്കിൽ നായ്ക്ക
ഷ്ഠവും വില പോകും.
662 നാറ്റാൻ കൊടുത്താൽ നക്കരുത്.
663 നാലാം കരുന്തല നഷ്ടം.
664 നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം.
665 നിടിയോന്റെ തലയിൽ വടി.
666 നിടുവാൾ പോയാൽ കോടുവാൾ നിടുവാൾ.
667 നിടുമ്പന പോയാൽ കുറുമ്പന നിടുമ്പന.
668 നിത്യാഭ്യാസി ആനയെ എടുക്കും, (34.)
669 നിന്ന കുന്ന് കുഴിക്കല്ല.
670 നിന്റെ കെട്ടും എന്റെ കൊത്തും സൂക്ഷിച്ചൊ.
671 നിന്റെ വായി കണ്ടാൽ വെളുത്തേടന്റെ അറ
തുറന്നതു പോലെ.
672 നിറക്കുടം തുളുമ്പുകയില്ല, അരക്കുടം തുളുമ്പും.
673 നിലത്തു വെച്ചേ മുഖത്തു നോക്കും.
674 നിലാവു കണ്ട നായി വെള്ളം കുടിക്കുമ്പോലെ.
675 നിലെക്കു നിന്നാൽ മലെക്കു സമം.
676 നിലെക്കു നിന്നാൽ വിലെക്ക് പോകും. [ 307 ] 677 നിഴലിനെ കണ്ടിട്ടു മണ്ണിന്നടിച്ചാൽ കൈ വേദനപ്പെടുക
അല്ലാതെ ഫലം ഉണ്ടോ?
678 നീചരിൽ ചെയ്യുന്ന ഉപകാരം നീറ്റിലെ വരപോലെ, (540)
തോണിയുടെ നടുവിൽനിന്നു തുഴയുന്നതു പോലെ.
679 നീരൊലി കേട്ടു ചെരിപ്പഴിക്കേണമോ? (9.)
680 നീൎക്കോലിയും മതി അത്താഴം മുടക്കാൻ (614.)
681 നീർ നിന്നേടത്തോളം ചളി (ചേറു കെട്ടും).
682 നീറാലിയിൽ ആറു കാൽ ആകാ.
683 നീറ്റിൽ അടിച്ചാൽ കോലെ മുറിയും നീർ എല്ലാം ഒന്നു
തന്നെ.
684 നുണക്കാതെ ഇറക്കിക്കൂടാ; ഇണങ്ങാതെ പിണങ്ങിക്കൂടാ.
685 നുള്ളിക്കൊടു, ചൊല്ലിക്കൊടു, തല്ലിക്കൊടു, തള്ളിക്കള.
686 നെയികൂട്ടിയാൽ നെഞ്ഞറിയും, അകത്തിട്ടാൽ പുറത്തറിയാം.
687 നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം; മീടും മിനുക്കാം വയറും
നിറയും.
688 നെല്ക്കൊറിയന്നു മക്കൾ പിറന്നാൽ മക്കടെ മക്കളും നല്ക്കൊറി
യർ.
689 നെൽപൊതിയിൽ പുക്ക മൂഷികൻ പോലെ.
690 നെല്ലിൽ തുരുമ്പില്ലെന്നും, പണത്തിൽ കള്ളൻ ഇല്ലെന്നും
വരുമോ?
691 നെല്ലു പൊലുവിന്നു കൊടുത്തേടത്തുനിന്നു അരിവായ്പ വാ
ങ്ങല്ല.
692 നെല്ലു മോരും കൂട്ടിയതു പോലെ.
693 നേടി ഉണ്മാൻ പോയ കൂത്തിച്ചി കണ്ണാടി വിറ്റു.
694 നേരെ വന്നാൽ ചുരിക; വളഞ്ഞു വന്നാൽ കടുത്തില.
695 നേർ പറഞ്ഞാൽ നേരത്തെ പോകാം.
696 നൊന്തവൻ അന്തം പറയും.
697 നോക്കി നടക്കുന്ന വള്ളി കാല്ക്ക് തടഞ്ഞു.
698 പകരാതെ നിറെഞ്ഞാൽ കോരാതെ ഒഴിയും.
699 പകൽ എല്ലാം തപസ്സു ചെയ്തു, രാത്രിയിൽ പശുവിൻ കണ്ണു
തിന്നും.
700 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴേണം.
701 പകൽ കണ്ണുകാണാത്ത നത്തു പോലെ.
702 പകൽ വിളക്ക് എന്ന പോലെ.
703 പക്ഷിക്കാകാശം ബലം, മത്സ്യത്തിന്നു വെള്ളം ബലം.
704 പക്ഷിക്ക് കൂടു; മക്കൾക്ക് അമ്മ.
705 പട കണ്ട കുതിര പന്തിയിൽ അടങ്ങാതു.
706 പടയിൽ ഉണ്ടോ കുടയും വടിയും?
707 പടിക്കൽ കുടം ഇട്ടുടെക്കല്ലേ!
708 പടെക്കും അടെക്കും കുടെക്കും ചളിക്കും നട നല്ലു. (191.) [ 308 ] 709 പട്ടൎക്കുണ്ടോ പടയും വിനയും; പൊട്ടൎക്കുണ്ടോ വാക്കും പോക്കും?
710 പട്ടർ പാടു വന്ന പോലെ.
711 പട്ടാണി തൊട്ട ആന പോലെ.
712 പട്ടുനൂലും വാഴനാരും പോലെ.
713 പട്ടം വളയും പണിക്കൎക്ക് വെട്ടും കുത്തും പലിശെക്ക് (381.)
714 പണക്കാരൻ ഈറ്റയൻ എന്നും; അഭ്യാസി കുടിലൻ എന്നും
കരുതരുതു.
715 പണത്തിന്നു മീതെ പരന്തും പറക്കയില്ല.
71 6 പണമരികേ ഞായം മലയരികേ ഉറവു.
717 പണമുള്ളവന്നെ മണം ഉള്ളു; (പണമില്ലാത്തവൻ പുല്ലുപോലെ.)
718 പണമേ ഗുണം.
719 പണം കട്ടിലിന്മേൽ കുലം കുപ്പയിൽ.
720 പണം നോക്കിന്ന് മുഖം നോക്കില്ല.
721 പണം, പണം എന്നു പറയുമ്പോൾ പിണവും വായി പിളക്കും.
722 പണിക്കർ വീണാലും അഭ്യാസം.
723 പണിക്കർ വീണാലും രണ്ടുരുളം.
724 പണ്ടു കഴിഞ്ഞതും പടയിൽ ചത്തതും പറയേണ്ടാ.
725 പണ്ടൊരാൾ പറഞ്ഞ പോലെ.
726 പന്നി മുറിച്ചാൽ പന്നിക്കുറകു; വാതുണ്ണി മുറിച്ചാൽ ഉണ്ണി
ക്കുറകു.
727 പന്നി മൂത്താൽ കുന്നണയും; ആളമൂത്താൽ കുലം അണയും.
728 പന്നിയെ പായും; കടവു ശേഷിക്കും.
729 പതം ഉള്ളേടം പാതാളം.
730 പരപക്ഷം ചെയ്വോന്നു പരലോകം ഇല്ല.
731 പരുത്തിയോളമേ നൂൽ വെളുക്കും.
732 പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദം ഇല്ല.
733 പല തുള്ളി പെരു വെള്ളം.
734 പലർ ഈമ്പും അണ്ടി തനിക്കെങ്കിൽ തന്റെ പെട്ടകത്താ
ക്കേണം.
735 പലരും കൂടിയാൽ പാമ്പും ചാകാ.
736 പല്ലിടുക്കിൽ കുത്തി മണപ്പാൻ കൊടുക്കരുതു.
737 പശു കുത്തുമ്പോൾ പഞ്ചാക്ഷരം ഓതിയാൽ പോരാ, (382).
738 പശു കുത്തുമ്പോൾ മർമ്മം നോക്കരുത്.
739 പശു ചത്തിട്ടും മോരിലെ പുളി പോയില്ല.
740 പശു ചത്തേടത്തു കഴു എത്തുമ്പോലെ.
741 പള്ളിച്ചാനെ കാണുമ്പോൾ കാൽ കടഞ്ഞു.
742 പഴഞ്ചൊല്ലിൽ പതിർ ഉണ്ടെങ്കിൽ പശുവിൻ പാലും കൈ
ക്കും [പഴഞ്ചാൽ ഒക്കാതിരുന്നാൽ, പശുവിൻ പാലും
കൈക്കും.] [ 309 ] 743 പഴമ്പിലാവില വീഴുമ്പോൾ പച്ചപ്പിലാവില ചിരിക്ക
വേണ്ടാ.
744 പഴുക്കാൻ മൂത്താൽ പറിക്കേണം.
745 പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി.
746 പാങ്ങർ ഒക്ക പടിക്കലോളം.
747 പാഞ്ഞവൻ തളരും.
748 പാണന്റെ നായി പോലെ.
749 പാപി ചെല്ലുന്നേടം പാതാളം.
750 പാമ്പിന്നു പാൽ വിഷം; പശുവിന്നു പുല്ലു പാൽ.
751 പാമ്പോടു വേറായ തോൽ പോലെ.
752 പാറ്റി തുപ്പിയാൽ പള്ളിയറയിലും തുപ്പാം.
753 പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പിന്നെ
കൂരായണ. (പാണ്ടി കടന്നാൽ...കൂലി.)
754 പാലിന്നു പഞ്ചാര.
755 പാലു വിളമ്പിയേടത്തു പഞ്ചതാര; മോർ വിതുമ്പിയേട
ത്തുപ്പു.
(പാവിൽ പിഴെച്ചാൽ മാവ് തുണ.)
756 പാളയം പോയ നിരത്തു പോലെ.
757 പിടിച്ചതിനെ വിട്ടു പറക്കുന്നതിൻ വഴിയെ പായരുതു.
758 പിടിച്ചതു മറന്നിട്ടു മറന്നതു പിടിക്കുമ്മുമ്പെ വശമാക്കേണ്ട
തെല്ലാം വശമാക്കണം.
759 പിടിച്ചപ്പോൾ ഞെക്കീടാഞ്ഞാൽ ഇളക്കുമ്പോൾ കടിക്കും.
760 പിടിച്ചു വലിച്ചു കുപ്പായം ഇട്ടാൽ പറിച്ചു കീറിപ്പോകും.
761 പിണം കണ്ട കഴു പോലെ.
762 പിണം ചുട്ടാലും ഋണം ചുടാ.
763 പിണ്ണാക്കും കൂത്തും ഒപ്പം.
764 പിലാവിന്റെ കാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്ത
ല പച്ച വിടും.
765 പിള്ളചിത്തം പീനാറും; നായിചിത്തം തുണി കീറും.
766 പിള്ളപ്പണി തീപ്പണി; തള്ളെക്കു രണ്ടാം പണി.
767 പിള്ളരെ കൂട കളിച്ചാൽ വീറു കെടും.
768 പിള്ളരെ മോഹം പറഞ്ഞാൽ തീരും; മൂരിമോഹം മൂളിയാൽ
തീരും.
769 പുത്തൻപെണ്ണു പുരപ്പുറം അടിക്കും; പിന്നെ പെണ്ണു വെയി
ച്ചേടം അടിക്കയില്ല.
770 പുഞ്ച പുറത്തിട്ട് വേലി കെട്ടുക.
771 പുരയില്ലാത്തവനുണ്ടോ തീപ്പേടി?
772 പുരവലിപ്പാൻ പറഞ്ഞാൽ ഇറയെ വലിക്കാവു.
773 പുരെക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി.
774 പുരെക്കൊരു മുത്തി (തിത്തി) അരെക്കൊരു കത്തി. [ 310 ] 775 പലൎന്ന കുറുക്കനെ പോലെ.
776 പുല്ലിട്ട തീയും; പുലയരെ ബാന്ധവവും.
777 പുല്ലിൽ തൂകിയ നെയി പോലെ.
778 പുല്ലു തച്ച നെല്ലിന്നു കീറിയ പായി.
779 പൂച്ച വീണാൽ തഞ്ചത്തിൽ.
780 പൂച്ചെക്കു വിളയാട്ടം; എലിക്കു പ്രാണവേദന.
(എലിക്കു മുറുക്കം, ചേരക്കു വിളയാട്ടം.)
781 പൂത്തതൊക്ക മാങ്ങയും അല്ല; പെറ്റത് ഒക്ക മക്കളും അല്ല:
നേടിയത് എല്ലാം പണവുമല്ല.
782 പൂവായത്തോട്ടത്തിൽ പേടില്ല.
783 പൂളംകൊണ്ടു പാലം ഇട്ടാൽ കാലംകൊണ്ടറിയും.
784 പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ.
785 പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തു കൂടാ.
786 പെൺപട, പടയല്ല; മൺചിറം ചിറയല്ല.
787 പെൺപിള്ള എല്ലാവൎക്കും ഒക്കേ.
788 പെരിയോരോടു എളിയോൻ നടു പറയരുതു.
789 പെരുവഴി തൂവെക്കരമില്ല.
790 പെറ്റമ്മെക്ക് ചോറു കൊടുത്തോ മുത്താച്ചിക്കരിയളപ്പാൻ?
791 പെറ്റവൾ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാൽ കാര്യമോ?
(കണ്ടു വറടി കതം പറഞ്ഞാൽ എന്തു ഫലം?)
792 പേടിക്ക് കാടു ദേശം പോരാ.
793 പേട്ടു മുട്ടെക്ക് പട്ടിണിയിടല്ല.
794 പൊട്ടൻ പറഞ്ഞതേ പട്ടേരിയും വിധിക്കും.
795 പൊൻ തൂക്കുന്നേടത്തു പൂച്ചക്കെന്തു? (പൊന്നുരുക്കുന്നേടത്തു.)
796 പൊന്നാരം കുത്തിയിൽ അരി ഉണ്ടാകയില്ല.
797 പൊന്നു കാക്കുന്ന ഭൂതം പോലെ.
798 പൊന്നു വെക്കേണ്ടയിടത്തിൽ പൂവെങ്കിലും വെക്കേണം.
799 പൊന്നു ഒന്നു പണി പലതു.
800 പൊൻ സൂചികൊണ്ടു കുത്തിയാലും കണ്ണുപോം.
801 പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി.
802 പോകേണ്ടതു പോയാൽ ബുദ്ധിവെക്കും; വേവേണ്ടതു
വെന്താൽ തീയും കത്തും.
803 പോക്കറ്റാൽ പുലി പുല്ലും തിന്നും, (473.)
804 പോത്തിന്റെ ചെവിട്ടിൽ കിന്നരം വായിക്കുന്നതുപോലെ.
805 പോത്തിന്റെ മേൽ ഉണ്ണി കടിച്ചതുപോലെ.
806 പോത്തു കൂട വെള്ളം കുടിക്കാത്ത കാലം.
807 പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും മതി.
808 പോരുന്നോരെ പോരുമ്മ; പോരാത്താളുടെ ചന്തിമേൽ. [ 311 ] 809 ബന്ധു ആറു കരയുന്നതിനെക്കാളും ഉടയവൻ ഒന്നു കരഞ്ഞാൽ
മതി.
(പാക്കയി വെളുത്താൽ പരുത്തിയോളം, 731.)
810 ബാലർ പടെക്കാകാ; ഇളന്തേങ്ങാ കറിക്കാകാ.
811 ബാലശാപവും നാരീശാപവും ഇറക്കിക്കൂടാ.
812 ഭക്തിയാലെ മുക്തി; യുക്തിയാലെ ഉക്തി.
(ഭയത്താലെ ഭക്തി; നയത്താലെ യുക്തി.)
813 ഭണ്ഡാരത്തിൽ പണം ഇട്ടപോലെ.
(ഭിക്ഷെക്ക് വന്നവൻ പെണ്ടിക്കുമാപ്പിള്ള.)
814 ഭോജനം ഇല്ലാഞ്ഞാൽ ഭാജനം വേണം.
815 മകം പിറന്ന മങ്ക; പൂരാടം പിറന്ന പുരുഷൻ.
816 മകരം (മേടം) വന്നാൽ മറിച്ചെണ്ണേണ്ട.
817 മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം.
818 മക്കൾക്ക് മടിയിലും മരുമക്കൾക്ക് വളപ്പിലും ചവിട്ടരുത്.
819 മങ്ങലിക്കു പൂളുക്കുന്നതു പോലെ.
820 മച്ചിയറിയുമോ ഈറ്റുനോവു; പെറ്റവൾക്കറിയാം പിള്ളവ
രുത്തം.
821 മഞ്ഞച്ചേര മലൎന്നു കടിച്ചാൽ മലനാട്ടിൽ എങ്ങും മരുന്നില്ല.
822 മടിയിൽ അരി ഉണ്ടെങ്കിൽ പെങ്ങളെ വീടു ചോദിക്കേണ
മോ?
823 മണ്ണു തിന്നുന്ന മണ്ഡലിയെ പോലെ.
824 മതൃത്ത പാലിന്നില്ലാത്തതോ പുളിച്ച മോറ്റിന്നു.
825 മധുരത്തിൽ ഉത്തമം വായ്മധുരം.
826 മനകെട്ടി മലയാളൻ കെട്ടു.
827 മനസ്സിൽ ചക്കര മതൃക്കയില്ല.
828 മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം (247.)
829 മനോരഞ്ജനരഞ്ജന എങ്കിൽ ചാണകക്കുന്തിയും സമ്മന്തി.
830 മരത്തിന്നു വേർ ബലം; മനുഷ്യന്നു ബന്ധു ബലം, (116.)
831 മരത്തിന്നു കായി ഘനമോ?
832 മരത്തോക്കിന്നു മണ്ണുണ്ടു.
833 മരന്നോക്കി കൊടിയിടേണം.
(ആളെ നോക്കി പെണ്ണം മരന്നോക്കി കൊടിയും.)
834 മരുന്നും വിരുന്നും മൂന്നു നാൾ.
835 മറക്കലം, തുറക്കലം, പിന്നെ പനക്കലം, പിന്നെയതു പാ
ല്ക്കലം.
836 മലയരികെ ഉറവു; പണമരികെ ഞായം, (716.)
837 മലയോടു കൊണ്ടക്കലം എറിയല്ല.
838 മലൎന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും.
839 മല്ലൻ പിടിച്ചേടം മൎമ്മം.
840 മഴയത്തുള്ള എരുമ പോലെ. [ 312 ] 841 മാങ്ങ വീണാൽ മാക്കീഴ് പാടൊ?
842 മാടോടിയ തൊടിക; നാടോടിയ പെൺ.
843 മാണിക്കക്കല്ലു കൊണ്ടു, മാങ്ങ എറിയുന്നുവോ?
844 മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പയിൽ കിടന്നാലും മാണിക്ക
ക്കല്ലു തന്നെ.
845 മാറാത്ത വ്യാധിക്ക് എത്താത്ത മരുന്നു.
(മീത്തലെ കണ്ടത്തിൽ ഉറവുണ്ടായാൽ താഴെക്കണ്ടത്തിലും വ
രും, (595.)
846 മീൻ കണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ?
847 മുകന്തായം വളഞ്ഞാൽ (തേറ്റിയാൽ) 64 വളയും. (തെററും.)
848 മുച്ചെവിടു കേട്ടാൽ മൂലനാശം.
849 മുട്ടുണ്ടെങ്കിൽ ഇഷ്ടം പോകും.
850 മുട്ടുശാന്തിക്ക് ഏല്പിച്ചാൽ കാശിക്കു പോകാം.
851 മുത്തിന്നു കൊണ്ടു ഉപ്പിന്നു വില്ക്കാമോ?
852 മുത്തിന്നു മുങ്ങുന്നേരം അളിയൻ പിടിക്കേണം കയർ.
858 മുൻപിൻ പോയിട്ടേല്ക്കല്ല; പിന്നെപ്പാഴിൽ തോല്ക്കല്ല.
854 മുമ്പെ വന്നതൊ കൊമ്പോ ചെവിയോ?
855 മുൻവില, പൊൻവില.
856 മുയൽ ഇളകുമ്പോൾ നായ്ക്കു കാഷ്ഠിപ്പാൻ മുട്ടും.
857 മുറിപ്പാട്ടു കൊണ്ടങ്ങു ചെന്നാൽ മുഴുവൻ പാട്ടു കേൾക്കാം, രണ്ടാ
ട്ടും കേൾക്കാം.
858 മുറിവൈദ്യൻ ആളെ കൊല്ലം; മുറി ഹാജിദീൻകൊല്ലും.
859 മുറ്റത്തു മുല്ലെക്ക് മണം ഇല്ല.
860 മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കു മിടിക്കേണം.
861 മുല വിട്ടു മുല പിടിക്കുന്നതിന്നു മുൻപിൽ, (758.)
862 മുള നാഴിക്ക് മുറിച്ച പന്തിയിൽ.
863 മുളയാകുമ്പോൾ നഖം കൊണ്ടു നുള്ളാം പിന്നെ മഴുവിട്ട മുറി
ച്ചാലും നീങ്ങാ.
864 മുളയിൽ അറിയാം വിള.
865 മുള്ളിന്മേൽ ഇല വീണാലും ഇലന്മേൽ മുള്ളു വീണാലും നാശം
ഇലെക്ക്.
866 മുള്ളു പിടിക്കലും മുറുക്കനെ പിടിക്കണം.
867 മുഴങ്ങാൻ നില്ക്കുന്ന നായിൻറ തലയിൽ തേങ്ങാ പറിച്ചിട്ടാ
ലൊ?
868 മൂക്കിന്മേൽ ഇരുന്നു, വായിൽ കാഷ്ഠിക്കരുത്.
869 മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്കൻ മൂപ്പൻ (വമ്പൻ).
870 മൂക്കു തോടുവാൻ നാവു നീളം പോരാ.
871 മൂക്കു മുങ്ങിയാൽ മൂവാൾക്കോ, മുപ്പതിറ്റാൾക്കൊ? (മുക്കു നനെ
ഞ്ഞാൽ മൂവാൾക്ക് പോലും മുപ്പതിറ്റാൾക്ക് പോലും.)
872 മൂഢൻ 2 കെയിലും 4 ചിരട്ട പിടിച്ചു പോം. [ 313 ] 873 മൂത്തേടത്തോളമേ കാതൽ ഉണ്ടാകും.
874 മൂത്തോർ വാക്കും മുതുനെല്ലിക്കയും മുമ്പിൽ കൈക്കും പിന്നെ
മതൃക്കും.
875 മൂന്നൊന്നായാൽ മുക്കോല പെരുവഴി തുണ.
876 മൂരിയോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാൻ? (മൂർഖനെ
തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെ തിന്നണം, (530.)
877 മൂലം മറന്നാൽ വിസ്മൃതി!
878 മൂവർ കൂടിയാൽ മുററം അടിക്കാ.
879 മൂളിയ വീട്ടിൽ തീക്കു പോകരുത്.
880 മെല്ലെ തിന്നാൽ മുള്ളും തിന്നാം.
881 മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കുഴിയ ചെല്ലും.
882 മേടി നോക്കിയാൽ അറിയാം.
883 മേല്പട്ടു മിന്നൽ പോലെ പൊങ്ങി ദേഹിയും കീഴ്പെട്ടു ദാരു
പോലെ വീണു ദേഹവും.
884 മോർ വില്ക്കുന്ന തായേ ഊരിലെ പ്രാവർത്യം (പാരപത്യം)
എന്തിന്നു?
885 മോറ്റിന്നു വന്നോർ പശുവില ചോദിക്കരുത്.
886 യഥാശക്തി മഹാഫലം.
887 യഥാ രാജാ തഥാ പ്രജാ.
888 രണ്ടു തലയും കത്തിച്ചു നടു പിടിക്കല്ല.
889 രാജാവായ്ക്ക് പ്രത്യുത്തരമില്ല.
890 രാജാവിനോടും വെള്ളത്തോടും തീയോടും ആനയോടും
കളിക്കരുതു.
891 രാജാവിന്റെ നായായിട്ടല്ലേ എറിഞ്ഞൂടാത്തതു.
892 രാജാവില്ലാത്ത നാട്ടിൽ കുടിയിരിപ്പാൻ ആകാ.
893 രാമായണം മുഴുവൻ വായിച്ചിട്ടും രാമൻ സീത ആർ എന്നു
ചോദിക്കും.
894 രാവു വീടാകാ; പകൽ കാടാകാ.
895 രാവു വീണ കുഴിയിൽ പകലും വീഴുമോ?
896 ലോകപ്പശുക്കളുടെ കുത്തു സഹിച്ച കൂടുമോ?
897 ലോകം പാഴായാൽ നാകം പാഴാമോ?
(ലോകർ എല്ലാം ചത്താൽ ശോകം ചെയ്വാൻ ആർ?)
898 വക്കടൎന്ന കലത്തിന്നു കണ മുറിഞ്ഞ കയ്യിൽ.
899 വടി കുത്തിയും പട കാണേണം.
900 വണ്ണത്താൻ വീടും കളത്ര വീടും തനിക്കൊത്തതു.
901 വണ്ണത്താൻ വീട്ടിൽ ഇല്ലെങ്കിൽ തുണിയുറുപ്പയിൽ വേണം.
902 വന്നറിയാഞ്ഞാൽ ചെന്നറിയേണം.
903 വന്നാൽ എന്തു വരാഞ്ഞാൽ; വരാഞ്ഞാൽ എന്തു വന്നാൽ?
904 വമ്പനോടു വഴുതു നല്ലു.
905 വരെക്കാൻ വരെച്ചു, കരിച്ചതോ എങ്ങിനെ? [ 314 ] 906 വറുത്താൽ കൊറിച്ചു പോകും; കണ്ടാൽ പറഞ്ഞുപോകും.
907 വറ്റോനും, വല വീതോനും, കട്ടോനും, കടം കൊണ്ടോനും,
ആശവിടാ.
908 വലിയ ആനെക്ക് മണി കെട്ടേണമോ? (86.)
909 വലിയോന്റെ പൊൻ എടുക്കേണം എങ്കിൽ എളിയവന്റെ
പാര വേണം.
910 വലിയവന്റെ വല്ലം തുറക്കുമ്പോഴെക്ക് എളിയവന്റെ വണ്ണ
വലിക്കും.
911 വല്ലഭമുള്ളവന്നു പുല്ലും ആയുധം.
(വസ്തു പോയാലെ ബുദ്ധി തോന്നു. 802.)
912 വളഞ്ഞ കത്തിക്ക് തിരിഞ്ഞ ഉറ.
913 വളെച്ചു കെട്ടിയാൽ എത്തി നോക്കും.
914 വളപ്പിൽ കൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപോ
ലയോ?
915 വഴിമൊഴിയെങ്കിൽ മുരിക്കു ഉരുക്ക് ആം.
916 വാക്കിൽ തോററാൽ മൂപ്പിൽ താഴെണം.
917 വാക്കു കൊണ്ടു കോട്ട കെട്ടുക.
918 വാക്കു പോക്കൎക്കും, നെല്ല് കൊയിലകത്തും.
(വാക്കു ചേക്കിന്റെ ചേൽ; ചേൽ ശൈത്താന്റെ ചേൽ.)
919 വാനം വീണാൽ മുട്ടിടാമോ?
920 വായറിയാതെ പറഞ്ഞാൽ ചെവിയറിയാതെ കൊള്ളും.
(കാറ്ററിയാതെ തുപ്പിയാൽ ചെള്ള അറിയാതെ കൊള്ളും. 355)
921 വായി ചക്കര കൈ കൊക്കര.
922 വായി പോയ കത്തികൊണ്ടു ഏതിലെയും വെച്ചു കൊത്താം.
923 വായിലെ നാവിന്നു നാണം ഇല്ലെങ്കിൽ തൊണ്ടക്ക് ശ്രീ
ഉണ്ടു. (വയറും നിറയും.)
924 വാൾ എടുക്കാത്തവൻ വാൾ എടുത്താൽ വാൾ എല്ലാം ചില
മീൻ നാറും.
925 വിനാശ കാലേ വിപരീത ബുദ്ധി ആരാന്റെ കത്തി എന്നെ
ഒന്നു കൊത്തി.
926 വിരൽ ചുട്ടു കവിൾ തുളെക്കരുത്.
927 വിശക്കാന്തക്കതുണ്ണേണം മറക്കാന്തക്കതു പറയേണം.
928 വിശപ്പിന്നു കറി വേണ്ടാ; ഉറക്കിന്നു പായി വേണ്ടാ.
929 വിശ്വസിച്ചോനെ ചതിക്കല്ല: ചതിച്ചോനെ വിശ്വസിക്കല്ല!
930 വിശ്വാസമില്ലാതവൎക്കു കഴത്തറുത്തു കാണിച്ചാലും കൺകെട്ടെ
ന്നേ വരും.
931 വിഷഹാരിയെ കണ്ട പാമ്പു പോലെ.
932 വിളക്കോടു പാറിയാൽ ചിറകു കരിയും.
933 വിളമ്പുന്നോൻ അറിയാഞ്ഞാൽ വെയിക്കുന്നോൻ
അറിയേണം! [ 315 ] 934 വിളയും വിത്തു, മുളയിൽ അറിയാം, (864.)
935 വീട്ടിൽ ചെന്നാൽ മോർ തരാത്തെ ആൾ ആലെക്കൽ നിന്നു
പാൽ തരുമോ?
936 വീട്ടിൽ ചോറുണ്ടെങ്കിൽ വിരുന്നു ചോറുമുണ്ടു; (145.)
937 വീണ മരത്തിൽ ഓടിക്കയറും.
938 വീണാൽ ചിരിക്കാത ചങ്ങാതിയില്ല.
(വീണാൽ ചിരിക്കാത്തതു ബന്ധുവല്ല.)
939 വീശിയ വലെക്ക് അറു കണ്ണ് ഉണ്ടാം.
940 വീഴുന്ന മൂരിക്ക് ഒരു മുണ്ടു കരി.
941 വീഴും മുമ്പെ നിലം നോക്കേണം.
942 വെച്ചാൽ കുടുമ, ചിരിച്ചാൽ മൊട്ട.
943 വെടികൊണ്ട പന്നി പായും പോലെ.
944 വെട്ടാത നായൎക്ക് പൊരിയാത കുററി.
945 വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു.
946 വെണ്ണീറ്റിൽ കിടന്ന പട്ടി പോലെ.
947വെറ്റിലെക്കടങ്ങാത അടക്കയില്ല; ആണിന്നടങ്ങാത
പെണ്ണില്ല.
948 വെളുത്ത മാരയാൻ ഇഞ്ചി പൊരിച്ചതു മൂലം ഭാവന പുക്കു.
949 വെളുത്തേടൻ അലക്കു മാറ്റി, കാശിക്കു പോവാൻ
കഴികയില്ല.
950 വെള്ളം ആകാഞ്ഞാൽ തോണ്ടിക്കുടിക്കേണം; നിലം ആകാ
ഞ്ഞാൽ നീങ്ങി ഇരിക്കേണം.
951 വെള്ളം കണ്ട പോത്തു പോലെ.
952 വെള്ളം വറ്റും പോഴെക്ക് പച്ചോലയിൽ കെട്ടിയകാക്കയും
എത്തി.
953 വെള്ളേരിയിൽ കുറുക്കൻ കയറിയതു പോലെ.
954 വെളീലപ്പുറത്തു വീണ വെള്ളം പോലെ.
955 വേട്ടാളൻ പോറ്റിയ പുഴുവേ പോലെ.
956 വേട്ടുവർ പോറ്റിയ നായിനെ പോലെ.
957 വേണ്ടിക്കിൽ ചക്ക വേരിന്മേലും കായ്ക്കും; വേണ്ട എങ്കിൽ
കൊമ്പത്തും ഇല്ല.
958 വേദം അറിഞ്ഞാലും വേദന വിടാ.
959 വേദനെക്കു വിനോദം (വെ. മൊനോതം ചേരാ.)
960 വേർ കിഴിഞ്ഞു തിരുൾ ഇളക്കി.
961 വേറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി.
962 വേല ഒപ്പമല്ലെങ്കിലും വേയിൽ ഒപ്പം കൊണ്ടാൽ മതി.
963 വേലിക്കു പുറത്തേ പശുക്കളെ പോലെ.
964 വേലി പഞ്ച തിന്നു തുടങ്ങി.
(വേലി വിള തിന്നുമ്പോലെ.)
965 വേവുന്ന പുരെക്ക് ഊരുന്ന കഴുക്കോൽ ആദായം. [ 316 ] 966 വേശി മൂത്താൽ കുരങ്ങു.
967 വൈദ്യൻ കാട്ടിൽ കയറിയ പോലെ.
968 വൈരമുള്ളവനെ കൊണ്ടു ക്ഷൌരം ചെയ്യിക്കുമ്പോലെ.
969 വൈശ്രവണൻറ ദ്രവ്യം പോലെ.
970 ശകുനം നന്നായാലും പുലരുവോളം കക്കരുതു.
(കക്കാൻ തരം എന്നു വെച്ചു പു. ക. )
971 ശവം ചുട്ടവൻ ചാവു കഴിക്കയില്ല.
972 ശിക്ഷയെ ചൊല്കീലേ ശീലം നല്ലു.
973 ശീതം നീങ്ങിയവന്നു വാതംകൊണ്ടു ഭയം എന്തു?
974 ശൂരിമേൽ വാഴ വീണാലും വാഴമേൽ ശുരി വീണാലും വാഴെ
ക്ക് കേടു, (865.)
975 ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ.
(ശ്വാവിൻറ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും എടുക്കു
മ്പോൾ വളഞ്ഞിരിക്കും, (658.)
976 സങ്കടകോഴിക്ക് പണം ഒന്നു!
971 സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതേ വരും.
978 സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു
കായ്പത്തു തിന്നാം.
979 സാരം അരിയുന്നവൻ സൎവ്വജ്ഞൻ.
980 സാള വരുമ്പോൾ സ്വരം വരാ; സ്വരം വരുമ്പോൾ സാള
വരാ; രണ്ടും കൂടിവരുമ്പോൾ അവസരവരാ.
981 സുഖദുഃഖാദികൾ വെള്ളത്തിൽ ഇട്ട ഉതളങ്ങ പോലെ.
(സുഖത്തിൽ പിന്നെ ദുഃഖം; ദുഖത്തിൽ പിന്നെ സുഖം.)
982 സുല്താൻ പക്കീറായാലും പക്കീർ സുല്താനായാലും തരം
അറിയിക്കും.
983 സൂക്ഷിച്ചു നോക്കിയാൽ കാണാത്തതും കാണാം.
(കാണാത്തവനും കാണും.)
984 സൂചി പോയ വഴിക്കേ നൂലും പോകും.
985 സേതുവിങ്കൽ പോയാലും ശനിപ്പിഴ വിടാതു.
986 സേവ മുഴുത്തിട്ട് കണ്ടി ഇറങ്ങിക്കൂടാ.
(സ്ഥാനത്തെളിയോൻ കോണത്തിരിക്കേണം. 581)
987 സ്നേഹം ഒരു തോണിവണ്ടിപോലെ ആകേണം.
988 സ്വകാരം തിന്നാൽ സൂകരം.
989 സ്വമിദ്രോഹി വീട്ടിന്നു പഞ്ച മഹാ പാതകങ്ങൾ വാതിൽ.
990 ഹിരണ്യ നാട്ടിൽ ചെന്നാൽ ഹിരണ്യമായ നമഃ [ 317 ] “യഹോവയെക്കുറിച്ചുള്ള ഭയം ജ്ഞാനത്തിന്റെ ആരംഭം ആകുന്നു”
പുതിയ പഴഞ്ചൊല്ലുകൾ
991 അച്ഛൻ ഇച്ഛിച്ചതും പാൽ; വൈദ്യർ ചൊന്നതും പാൽ.
992 അച്ഛൻ ചത്തു കട്ടിൽ ഏറാൻ കൊതിക്കല്ല.
993 അടികൊണ്ടുവളൎന്ന കുട്ടിയും അടെച്ചുവേവിച്ച കഷണവും
ഒരുപോലെ.
994 അടികൊള്ളാ പുള്ള പഠിയാ.
(അടിയാക്കുട്ടി പഠിയാ.)
995 അതിധൃതി ബഹു താമസം.
996 അത്താഴം ഉണ്ടാൽ അരക്കാതം നടക്കേണം മുത്താഴമെങ്കിൽ
മുള്ളിലും ശയിക്കണം.
997 അന്നവിചാരം മുന്നവിചാരം പിന്നെവിചാരം
കാര്യവിചാരം.
998 അന്നു വാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലതു
കലിയുഗം.
999 അമ്മയുടെ ഒന്നിച്ചു ഇരിക്കയും വേണം അച്ഛന്റെ കൂട
പോകയും വേണം.
1000 അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോഴിയും.
1001 അമ്മായി ഉടെച്ചതു മൺചട്ടി മരുമകൾ ഉടെച്ചതു പൊൻചട്ടി.
1002 അയക്ലേശത്തിന്നു മരുന്നില്ല.
1003 അരി എത്ര? പയർ അഞ്ഞാഴി.
1004 അരിക്കു നായർ മുമ്പെ; പടക്കു നായർ പിമ്പു.
1005 അരി നീളുംമുമ്പെ ചിറിനീളൊല്ല.
1006 അരിമണി ഒന്നു കൊറിപ്പാനില്ല, തരിവളയിട്ടു കിലുപ്പാൻ
മോഹം.
1007 അരിശമുള്ളവനേ പിരിശമുള്ളു.
1008 അവന്റെ വാക്കും പഴയ ചാക്കും.
1009 അളവു കടന്നാൽ അമൃതും നഞ്ച്.
1010 അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും.
1011 അഴകും ആയുസ്സും ഒത്തുവരുമോ?
1012 അങ്കവും കാണാം താളിയും ഒടിക്കാം.
1013 അണ്ടിയോടു അടുത്തെങ്കിലെ മാങ്ങയുടെ പുളി അറിയും.
1014 അന്തിവിരുന്നു കുരുന്നിനു കേടു.
1015 ആകാശം വീഴുമ്പോൾ മുട്ടു കൊടുക്കാറുണ്ടോ?
1016 ആടു കിടന്നിടത്തു പൂട കാണാതിരിക്കുമോ?
1017 ആട്ടിക്കൊണ്ടു പോകുമ്പോൾ പിണ്ണാക്കു കൊടുക്കാത്തവൻ
വീട്ടിൽ ചെന്നാൽ എണ്ണ കൊടുക്കുമോ?
1018 ആണായാൽ ഒരു പെണ്ണു വേണ്ടേ? [ 318 ] 1019 ആദ്യം നല്ല കാലും പിന്നെ പെരിക്കാലും.
1020 ആന ഒഴിക്കാം പിന്നെ തോട്ടി ഒഴിച്ചുകൂടേ?
1021 ആനയുടെ കയ്യിൽ വടി കൊടുക്കരുതു.
1022 ആയിരം ആൎത്തി ഒരു മൂൎത്തി.
1023 ആയിരം കുടത്തിന്റെ വായി കെട്ടാം ഒരാളിന്റെ വായി
കെട്ടാൻ വഹിയാ.
1024 ആയിരം തെങ്ങുള്ള നായൎക്കു പല്ലുകുത്താൻ ഈൎക്കിലിയില്ല.
1025 ആയിരം മാഹാണി അറുപത്തുരണ്ടര.
1026 ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിനെക്കാൾ തന്റെ പി
രടികൊണ്ടു നോക്കുന്നതു നല്ലൂ.
1027 ആറു മുളത്തിൽ പാതിയല്ലേ മൂന്നു മുളം.
1028 ആൎക്കാനും കൊടുക്കുമ്പോൾ അരുതെന്നു വിലെക്കരുതു.
1029 ആശാൻ അക്ഷരം ഒന്നു പിഴെച്ചാൽ ശിഷ്യന്നക്ഷരം അമ്പ
ത്തൊന്നും.
1030 ആറു കർണ്ണുങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും.
1031 ഇന്നു ചിരിക്കുന്നവൻ നാളെ കരയും.
1032 ഇണങ്ങിയാൽ തുലുക്കൻ നക്കിക്കൊല്ലം; പിണങ്ങിയാൽ കു
ത്തിക്കൊല്ലും.
1033 ഇരപ്പാളിക്കിടം കൊടുത്താൽ ചിരകാലത്തിന്നകത്തു ശിരഃ
കമലത്തിൽ കയറി ഇരിപ്പാകും.
1034 ഇരിമ്പൂര കല്ലും തേയും.
1035 ഇരുട്ടുകൊണ്ടു ഓട്ട അടെച്ചാൽ വെട്ടം വീഴുമ്പോൾ തഥൈവാ.
1036 ഇരുന്നുണ്ണുന്നവന്നു വിശപ്പില്ല; ഈൎന്നുണ്ണന്നവന്നു വിശപ്പുണ്ടു.
1037 ഇലത്തുണ്ടോ മത്തിത്തല.
1038 ഉത്സാഹം പുരുഷലക്ഷണം.
1039 ഉറങ്ങുന്ന സിംഹവക്ത്രത്തിൽ ഇറങ്ങുമോ വാരണം?
1040 ഉരത്ത പാമ്പിന്നു പരുത്ത വടി.
1041 ഉരുട്ടു പിരട്ടു ചിരട്ട.
1042 ഉള്ളതുകൊണ്ടു ഓണം പോലെ.
1043 ഉള്ള കഞ്ഞിയിലും കൂടെ പാറ്റ വീണു.
1044 ഉറക്കത്തിൽ പണിക്കത്വമില്ല.
1045 ഊട്ടിന്നു മുമ്പും ചൂട്ടിന്നു പുറകും.
1046 ഊരുണ്ടെങ്കിൽ ഉപ്പു വിറ്റും കഴിക്കാം.
1047 എനിക്കു ചാവും നിണക്കു മംഗലവും.
1048 എരുമക്കടുത്തതു അകത്തും പോത്തിന്നടുത്തതു പുറത്തും.
1049 എല്ലാവരും തണ്ടിൽ കയറിയാൽ എടുപ്പാൻ ആൾ വേണ്ടേ?
1050 എലിയുടെ കണ്ണു നിറെഞ്ഞാലും പൂച്ച കടി വിടുകയില്ല.
1051 എല്ലാം അറിഞ്ഞവനും ഇല്ല ഒന്നും അറിയാത്തവനുമില്ല.
1052 എള്ളിലെ വാരം മുതിരയിൽ തീരും.
1053 ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി. [ 319 ] 1054 ഏറെ പ്രിയം അപ്രിയം.
1055 ഏറ്റത്തിന്നു ഒരു ഇറക്കമുണ്ടു.
1056 ഒന്നു വരാത്തവനുമില്ല; ഒമ്പതു വന്നവനുമില്ല.
1057 ഒന്നു പാലെന്നും ഒന്നു മോരെന്നും വെക്കരുതു.
1058 ഒരു വെടിക്കു രണ്ടു പക്ഷി.
1059 ഒലിപ്പിലെ കല്ലിന്നു പൂപ്പു ഇല്ല.
1060 ഒഴുക്കു നീററിൽ അഴുക്കില്ല.
1061 ഓണം ഉണ്ട വയറേ ചൂള പാടത്തുള്ളു.
1062 ഓമ്പും പിള്ള തേമ്പി തേമ്പി.
1063 കടിച്ചതുമില്ല പിടിച്ചതുമില്ലെന്നായി.
1064 കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല.
1065 കണ്ടാൽ നല്ലതു, കാര്യത്തിന്നാകാ.
1066 കടം കാലൻ.
1067 കടിക്കുന്ന നായിനെ മുറുക്കി കേട്ടേണം.
1068 കണ്ടവൻ മീണ്ടുകയില്ല.
1069 കണ്ണു കാണാത്തവന്നു കണ്ണാടി കാട്ടുമ്പോലെ.
1070 കനകമൂലം കാമിനിമൂലം കലഹം.
1071 കറുത്ത കോഴി വെളുത്ത മുട്ടയിട്ടു.
1072 കളവിന്നു കാലില്ല.
1073 കളിയിലും കള്ളം ആകാ.
1074 കളിയിൽ ബാപ്പ മകൻ.
1075 കള്ളൻ കട്ടു വെള്ളനെ കഴുവേറ്റി.
(കട്ടതിന്നു കോമട്ടിയെ കഴുവേറ്റി).
1076 കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിച്ചു കൂടാ.
1077 കസ്തൂരിയും കാമവും ഒളിച്ചു വെച്ചു കൂടാ.
1078 കണ്ടപ്പോൾ കരിമ്പു, പിടിച്ചപ്പോൾ ഇരിമ്പു.
1079 കല്യാണമാല കനകമാല; കാണുന്നവനിമ്പമാല; കഴിക്കുന്ന
വന്നു കണ്ഠമാല.
1080 കാക്കയിൽ പൂവനില്ല.
1081 കാക്കോലവും മുക്കാച്ചമയവും.
1082 കാല്പണത്തിൻറ പൂച്ച മുക്കാല്പണത്തിന്റെ നൈ കുടിച്ചതു
പോലെ.
1083 കാറ്റുള്ളപ്പോൾ തൂറേറണം.
1084 കാളപെറ്റെന്നു കേട്ടു കയറെടുത്തു.
1085 കാളക്കു കാമവേദന: പശുവിന്നു പ്രസവ വേദന.
1086 കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടോ?
1087 കിട്ടിയതു കാര്യം കിടെച്ചതു കല്യാണം.
1088 കിണററിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങും.
1089 കുട്ടിനര കുടി കെടുക്കും.
1090 കുതിരക്കു കൊമ്പില്ല. [ 320 ] 1091 കുംഭമാസത്തിൽ മഴപെയ്താൽ കുപ്പയെല്ലാം ചോറു.
1092 കുശവന്നു പലനാളത്തെ വേല; വടിക്കാരന്നു ഒരു നാഴിക
ത്തെ വേല.
1093 കുറിയവന്നു നെടിയ ബുദ്ധി.
1094 കൂനിന്റെ പുറത്തു കുരു.
1095 കെട്ടി ഞാന്നു ചത്തവന്റെ വാലിൽ കടിച്ചു
ഞാന്നു ചത്തവൻ.
1096 കൊച്ചികണ്ടവന്നു അച്ചിവേണ്ടാ; കൊല്ലം കണ്ടവന്നു ഇല്ലം
വേണ്ടാ; അമ്പലപ്പുഴവേല കണ്ടവന്നു അമ്മയും വേണ്ടാ.
1097 കൊലക്കുടിയിൽ സൂചിവില്പാൻ വരുന്നോ?
1098 ഗ്രന്ഥത്തിൽ കണ്ടപശു പുല്ലു തിന്നുകയില്ല.
1099 ചക്കെക്കു ചുക്കു തന്നെ പ്രതിവിധി.
1100 ചത്തപശുവിന്നു മുക്കുടം പാലു.
1101 ചാകയുമില്ല കട്ടിലൊഴികയുമില്ല.
1102 ചിരട്ടയിൽ വെള്ളം ഇറുമ്പിന്നു സമുദ്രം.
1103 ചിറിക്കു പുറത്തു പോയാൽ പടിക്കു പുറത്തു.
1104 ചുക്കു കൂടാതെ കഷായമില്ല.
1105 ചെത്തി ച്ചെത്തി ചെങ്ങലം കണ്ടു.
1106 ചേറ്റിക്കുത്തിയ കൈ ചോറ്റുക്കുത്താം.
1107 ജാത്യാലുള്ളതു തൂത്താൽ പോകുമോ?
1108 തന്നാലെ താൻ കെട്ടാൽ അണ്ണാവി എന്തു ചെയ്യും.
1109 തന്നിഷ്ടം പൊന്നിഷ്ടം ആരാന്റെ ഇഷ്ടം വിമ്മിഷ്ടം.
1110 തമ്മേലുണ്ടെങ്കിലെ തമ്മൂട്ടിൽ വീഴും.
1111 തരം എന്നു വെച്ച വെളുക്കുവോളം കക്കാറുണ്ടോ?
1112 തലയണ മന്ത്രം.
1113 തലയണമാറിയാൽ തലക്കേടു പൊറുക്കുമോ?
1114 തല്ലുന്ന കയ്യേ തഴകത്തുള്ളൂ.
1115 തള്ള ചവിട്ടിയാൽ പിള്ളക്കു കേടില്ല.
1116 തള്ളേ നോക്കി പിള്ളേവാങ്ങണം.
1117 തങ്കയ്യിൽ കാണം മറുകയ്യിൽ പോയാൽ അക്കാണം വക്കാണം
1118 താടികൊണ്ടു സ്ഥാനം കാണ്മാൻ എളുപ്പം.
1119 താന്നാഴി കറക്കയുമില്ല മോരിനു വരുന്നവരെ കുത്തുകയും
ചെയ്യും.
1120 തീയും നുണയും കുറച്ചു മതി.
1121 തീയുണ്ടാകാതെ പുകയുണ്ടാകില്ല.
1122 തീക്കൊള്ളികൊണ്ടു അടികൊണ്ട പൂച്ച മിന്നാമിന്നി കാണു
മ്പോൾ പേടിക്കും.
1123 തുലാവർഷം കണ്ടു ഓടിയവനുമില്ല കാലവർഷം കണ്ടു ഇരു
ന്നവനുമില്ല. [ 321 ] 1124 തെക്കോട്ടു പോയ മഴയും വടക്കോട്ടു പോയ ബ്രാഹ്മണനും
കിഴക്കോട്ടു പോയ പശുവും പടിഞ്ഞാറോട്ടു പോയ നായും
തിരികെ വരികയില്ല.
1125 തൊട്ടിലിലെ ശീലം ചുടലക്കാടോളം.
1126 തൊട്ടാവാടി നട്ടുവളൎത്തേണമോ?
11 27 ദശമാതാ ഹരീ തകീ.
1128 ദുഷ്ടരെ കണ്ടാൽ ദൂരേ ദൂരെ.
1129 ദൂരത്തെ വഴിക്കു നേരത്തെ പോകണം.
1130 ധനത്തിന്നു വേലി ധർമ്മം തന്നെ.
1131 നദി ഒഴികിയാൽ കടലിലോളവും.
1132 നനെച്ചിറങ്ങിയാൽ പിന്നെ തെരുത്തു കേറ്റാറുണ്ടോ?
1133 നഞ്ച് നാനാഴി വേണമോ?
1134 നാടു കേളിയും വീടു പട്ടിണിയും.
1 135 നായിക്കോലം കെട്ടിയാൽ പിന്നെ കുരക്കേല്ലുള്ളു.
1136 നാലു തല ചേരും നാലു മുല ചേരുകയില്ല.
1137 നാളെ നാളെ നീളെ നീളെ.
1138 നിലാവുദിക്കുവോളവും പന്നി നില്ക്കുമോ?
1139 നിഴൽ മറന്നു കളിക്കരുതു.
1140 നേരിന്നേ നേരം വെളുക്കയുള്ളു.
1141 നേരില്ലാത്തെടത്തു നിലയില്ല.
1142 നേരിൽ ചേൎന്ന കളവും മോരിൽ ചേൎന്ന വെള്ളവും.
1143 നോക്കാൻ കൊടുത്ത പണത്തിന്നു വെള്ളിയാഴ്ച കുററം.
1144 പകൽ കൈ കാണിച്ചാൽ വരാത്തതു രാത്രി കണ്ണു കാണി
ച്ചാൽ വരുമോ?
1145 പച്ച മാങ്ങ പാല്ക്കഞ്ഞിക്കാകാ.
1146 പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളത്തി പട.
1147 പടിക്കൽ പാറ പൊന്നു.
1148 പഠിക്കും മുമ്പെ പണിക്കരാകരുതു.
1149 പണം ഇല്ലാത്തവൻ പിണംപോലെ.
1150 പടുമുളെക്കു വളം വേണ്ടാ.
1151 പത്തമ്മ ചമെഞ്ഞാലും പെറ്റമ്മയാകുമോ?
1152 പല്ലം ചൊല്ലം മെല്ലെ മെല്ലെ.
1153 പഴയ മുറത്തിന്നു ചാണകവും വെള്ളവും പ്രധാനം.
1154 പണ്ടുണ്ടോ പാണൻ പോത്തു പൂട്ടീട്ടുള്ളു?
1155 പണ്ടേ മടിച്ചിക്കു ഒരു ഉണ്ണിയുമതുണ്ടായി.
1156 പാമ്പും ചേമ്പും ചെറുതു മതി.
1157 പാമ്പിൻ കൂട്ടത്തിൽ വാലും മനഞ്ഞിലിൻ കൂട്ടത്തിൽ
തലയും.
1158 പിള്ള മനസ്സിൽ കള്ളമില്ല.
1159 പിള്ള കരയാതെ തള്ള മുലകൊടുക്കുമോ? [ 322 ] 1160 പുത്തരിയിൽ കല്ലു കടിച്ചു.
11 61 പൂച്ചയില്ലാത്തിടത്തു എലി ഗന്ധൎവ്വൻ.
11 62 പൂച്ചെക്കു അരി വേറെ വെക്കേണമോ?
1163 പെൺചൊൽ കേൾക്കുന്നവൻ പെരുവഴി.
1164 പെണ്ണില്ലെന്നു വെച്ചു പെങ്ങളെ കെട്ടാറുണ്ടോ?
11 65 പെറ്റമ്മ ചത്താൽ പെറ്റപ്പൻ ചിറ്റപ്പൻ.
1166 പോയ മുയൽ പെരിയ മുയൽ.
1167 പോയ ബുദ്ധി ആന വലിച്ചാൽ വരുമോ?
1168 ബ്രാഹ്മണനിൽ കറുത്തവനെയും പറയനിൽ വെളുത്തവനെ
യും വിശ്വസിച്ചുകൂടാ.
1169 മകരമാസത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞുപോകും.
1170 മടി കുടി കെടുത്തും.
1171 മയിലാടുമ്പോലെ ചെമ്പോത്താടുമോ?
1172 മധുതിഷ്ഠതിജിഹ്വാഗ്രേ ഹൃദയേതു ഹലാഹലം.
1173 മലയാംഭാഷക്കുതുപ്പായി (ദ്വിഭാഷി) വേണമോ?
1174 മിന്നുന്നതെല്ലാം പൊന്നല്ല.
1175 മിണ്ടാ പൂച്ച കലം ഉടെക്കും.
1176 മുഖം ആകാത്തതിന്നു കണ്ണാടി ഉടച്ചാലോ?
1177 മുതിരക്കു മൂന്നു മഴ.
1178 മൂത്തതു നന്നെങ്കിൽ മൂന്നും നന്നു.
1179 മൂർച്ഛയുള്ള നാവു ചേൎച്ച അറിയാ.
1180 മൊട്ടത്തലയും കുടുമ്മയും കൂടെ കൂട്ടിക്കെട്ടുന്നവൻ.
1181 രണ്ടു പട്ടിക്കു ഒരു എല്ലു കിട്ടിയപോലെ.
1182 രണ്ടു കൈകൂട്ടി തല്ലിയെങ്കിലെ ഒച്ച കേൾക്കും.
1183 രാവിലെ കരഞ്ഞാൽ വയ്യിട്ട് ചിരിക്കും.
1184 ലക്ഷം ജനങ്ങൾ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ
രണ്ടോ.
1185 വരവിന്നടുത്ത ശിലവു.
1186 വമ്പന്റെ പുറകേയും കൊമ്പന്റെ മുമ്പെയും പാടില്ല.
1187 വായികീറിയവൻ ഇര കല്പിക്കാതിരിക്കയില്ല.
1188 വായിൽ വരുന്നതു കോതെക്കു പാട്ടു.
1189 വാശിപിടിച്ചാൽ നാശം ചെയ്യും.
1190 വാളെടുത്തവനൊക്കെ വെളിച്ചപ്പാടോ?
1191 വിരൽ വെപ്പാൻ കൊടുത്താൽ ഉരൽ വെക്കും.
1192 വിളിക്കാതെ വന്നാൽ ഉണ്ണാതെപോകും.
1193 വെടിമരുന്നും തീയും ഒന്നിച്ചു വെച്ചാലോ?
1194 വൈദ്യന്റെ അമ്മ പുഴത്തേചാകു.
1195 വൈദ്യന്നു വൈദ്യനെ കണ്ടു കൂടാ; മൊയിലിയാൎക്കു മൊയി
ലിയാരെ കണ്ടു കൂടാ; നായിക്കു നായിവഴി തെററുമോ?
1196 ശീലിച്ചതേ പാലിക്കും. [ 323 ] 1197 സത്യത്തിന്നു കാലു നാലുണ്ടു.
(സത്യത്തിന്നു എന്നും പതിനാറു).
1198 സംസൎഗ്ഗാഗുണം ഗുണം.
1199 സൂചികൊണ്ടു എടുപ്പാനുള്ളതു തൂമ്പാകൊണ്ടു എടുക്കരുതു.
1200 ക്ഷീരംകൊണ്ടു നനെച്ചാലും വേപ്പിന്റെ കൈപ്പ് വിടുമോ?
പഴഞ്ചൊൽ ഉപകരിക്കുന്നെങ്കിലും അതിന്റെ ഫലം തല്കാ
ലികം. നിത്യഫലം ജനിപ്പിക്കുന്നത് ദൈവത്തിന്റെ വചനം
തന്നെ. സല്ഗതി ആഗ്രഹിക്കുന്നവർ അതിനെ പാരായണം ചെ
യ്തുകൊൾവിൻ,
"ദൈവവചനം എൻ കാലിന്നു വിളക്കും, എൻ പാതയിൽ വെളിച്ച
വും തന്നെ; ദുഷ്ടന്മാർ എനിക്ക് കണി വെച്ചു എങ്കിലും നിന്റെ നിയോ
ഗങ്ങളെ ഞാൻ വിട്ടുഴന്നില്ല. നിന്റെ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്നു ആ
നന്ദം ആകയാൽ ഞാൻ അവറ്റെ എന്നേക്കും എൻ അവകാശമായി അടക്കു
ന്നു". സങ്കീൎത്തനം 119.