ക്രിസ്തീയഗീതങ്ങൾ (1860)
ക്രിസ്തീയഗീതങ്ങൾ (1860) |
[ 5 ] ക്രിസ്തീയഗീതങ്ങൾ
ഞാൻ ഉള്ളനാൾ ഒക്കയും യഹൊവെക്ക്
സ്തുതി പാടും. സങ്കീ. ൧൦൪, ൩൩
തലശ്ശെരിയിലെ ഛാപിതം
൧൮൬൧
(വില ൮ അണ) [ 7 ] അടക്കം
1 | ഞായറാഴ്ചപാട്ടുകൾ | ൧ – ൧൩ |
2 | മശീഹാഗമനം | ൧൪ – ൧൮ |
3 | യെശുജനനാദി | ൧൯ – ൩൩ |
4 | യെശു കഷ്ട മരണങ്ങൾ | ൩൪ – ൪൯ |
5 | യെശു പുനരുത്ഥാനം | ൫൦ – ൫൫ |
6 | യെശുസ്വൎഗ്ഗാരൊഹണം | ൫൬ – ൫൮ |
7 | പെന്തകൊസ്ത് | ൫൯ – ൬൧ |
8 | സഭാ ഗീതങ്ങൾ | ൬൨ – ൬൭ |
9 | തിരുസ്നാനം | ൬൮ – ൭0 |
10 | തിരുവത്താഴം | ൭൧ – ൭൪ |
11 | മാനസാന്തരം | ൭൫ – ൭൯ |
12 | രക്ഷാഗീതങ്ങൾ | ൭൦ – ൯൭ |
13 | സ്തുതികൾ | ൯൮ – ൧൧൦ |
14 | പ്രതിജ്ഞകൾ | ൧൧൧ – ൧൧൯ |
15 | പ്രാൎത്ഥനകൾ | ൧൨൦ – ൧൩൦ |
16 | യെശുവൊടെ യൊഗം | ൧൩൧ – ൧൪൦ |
17 | ദിവ്യ സമാധാനം | ൧൪൧ – ൧൪൬ |
18 | ആശ്വാസഗീതങ്ങൾ | ൧൪൭ – ൧൫൫ |
19 | യാത്രാ പ്രബൊധനങ്ങൾ | ൧൫൬ – ൧൬൯ |
20 | കാലഗീതങ്ങൾ | ൧൭൦ – ൧൮൬ |
21 | മരണശ്മശാനാദി | ൧൮൭ – ൧൯൪ |
22 | നിത്യജീവൻ | ൧൯൫ – ൨൦൭ |
23 | വെദാമ്പയങ്ങൾ | ൨൦൮ – ൨൨൭ |
24 | ബാലഗീതങ്ങൾ | ൨൨൮ – ൨൪൫ |
൧
രാഗം ൭൦
൧. അത്യുന്നതന്നത്രെ സ്തുതി
അവൻ കൃപെക്ക സ്തൊത്രം
നാമല്ലൊ ഇഷ്ടസന്തതി
പ്രസാദം വന്ന ഗൊത്രം
കഴിഞ്ഞുതെ പഴയപൊർ
നാം ആപത്തിന്നു തെന്നിയൊർ
നിറഞ്ഞു സമാധാനം
൨. പിതാവെ നിന്റെ ശക്തിയും
തെജസ്സും ഞങ്ങൾ ഇന്നു
പുകണ്ണു വാഴ്ത്തി കുമ്പിടും
നിന്തിരു മുമ്പിൽ നിന്നു
മാറാതു നിന്റെ രാജത്വം
നടക്കുന്നുണ്ടു നിൻ ഹിതം
മതി ഈ നല്ല നാഥൻ
൩. ഹാ യെശുക്രിസ്ത വാഴുക
സ്വൎഗ്ഗസ്ഥന്നെക ജാതൻ
നശിച്ചവൎക്ക നീ തുണ
നിന്നാലിണങ്ങി താതൻ
ദരിദ്രക്കൂട്ടം കെൾ്ക്കുകെ
കനിഞ്ഞു കൊൾ്ക ഞങ്ങളെ
വിശുദ്ധമാം കുഞ്ഞാടെ
൪. സഭെക്കു വെണ്ടും കാൎയ്യസ്ഥൻ [ 10 ] സദാത്മാ നീയെ മാത്രം
അതിനി മെലിൽ മുഴുവൻ
ആയ്തീരുക നിൻ പാത്രം
നീ യെശുവെ വിളങ്ങിച്ചും
പിശാചിനൊട് പൊരുതും
ഈ തെറ്റിയൊരെ വാഴ്ക
൨
രാ. ൧൦
൧. ഈ അന്ധകാരകാലത്തിൽ
നടുവിൽ പാൎക്ക യെശുവെ
വെളിച്ച വാക്കുസഭയിൽ
ദിനമ്പ്രതി ഉദിക്കുകെ
൨. നീ എന്നിയെ ഈ ലോകത്തുൾ
നിൻ കൂട്ടം വെയ്പാൻ ആരുണ്ടാം
വിശുദ്ധ വചനപ്പൊരുൾ
നല്കെണമെ അവൎക്കെല്ലാം
൩. പിശാചിൻ ശാഠ്യം കൈകളിൽ
ഉൾ്പെട്ടതെ വീടീക്കുകെ
അവന്നു ക്രിസ്തഭക്തനിൽ
ഒരവകാശം ഇല്ലല്ലെ
൪. ആ കെട്ടു നിന്റെ ചൊരയാൽ
അഴിഞ്ഞും അറ്റും പൊയല്ലൊ
നിൻ കഷ്ടതാ സാദൃശ്യത്താൽ
ഞങ്ങൾക്കും താ ജയം പ്രഭൊ
൩
രാ. ൭൮
൧. എല്ലാ വിടത്തിലും [ 11 ] അനുഗ്രഹങ്ങൾ പെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മം ചെയ്തും
വരുന്ന ദൈവത്തിൻ
ദയാം കൃതജ്ഞരായി
ഇപ്പൊഴും വാഴ്ത്തുവിൻ
മനസ്സ് കൈകൾ വായി
൨. ഈ ജീവകാലം നാം
അസൂയ പൊർ വിഷാദം
വെടിഞ്ഞു നാൾ എല്ലാം
യഹൊവ തൻ പ്രസാദം
എത്തിച്ച വിണ്ടുതൽ
അറിഞ്ഞു വാഴുവാൻ
നീ ദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ
൩. പിതാ കുമാരനും
ആത്മാവുമായവന്നു
ഈ സഭയിങ്കലും
സ്തുതി വളൎന്നു വന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കെ വാഴ്ത്തുകാ
൪
രാ. ൧൪
൧. എഴുന്നുണൎന്നു കെൾ എൻ ഹൃദയം
കഴുത്തിൽ നിന്നെറിക നിൻ നുകം [ 12 ] അഹൊ പ്രപഞ്ചഭാരം ഇന്ന് അയൊഗ്യം
യഹൊവ സ്വാസ്ഥ്യം നിന്നാലനുഭൊഗ്യം
൨. വിളിച്ചു സൃഷ്ടിക്കു നീ ലൊകത്തിൽ
വെളിച്ചം മുന്നുദിച്ചീയാഴ്ചയിൽ
ഇന്നത്രെ യെശു ചാവിനെ അടക്കി
തന്നാത്മാവെ ഇന്നാൾ സഭെക്കിറക്കി
൩. ഇരുളെ വീട്ടീന്നൊളി തെടിയാൽ
ഉരുൾ്ച എന്നിചെല്ലും നിന്റെ കാൽ
ഒരാഴ്ച താപുരാന്നും ഉൾ്പണിക്കും
പുറമെ വെല താനനുഗ്രഹിക്കും
൪. കൎത്താവെ ഇന്നു കരുതാതവർ
വൃഥാ വിയൎത്തു പൊം അഹരഹർ
തികഞ്ഞ രക്ഷിതാവിൽ ആനന്ദിക്ക
അകം വളൎവ്വാൻ ദിവ്യ ചൊൽ കുടിക്ക
൫. കാൎയ്യാദികൾ അവങ്കൽ ഏല്പിക്കാം
പാരാതെ താൻ നിവൃത്തിക്കുന്നെല്ലാം
ദൈവത്തെ മാനിച്ചാൽ ഉണ്ടാകും മാനം
അവനെ നിന്ദിപ്പൊൎക്കും അപമാനം
൫
രാ. ൫
൧. നമ്മൊടു നിന്റെ കൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ
൨. നമ്മൊടു നിന്റെ വാക്യം
പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം [ 13 ] പിൻ തുടരും സദാ
൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ
൪. നമ്മെലെ നിൻ ശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്ക സൎവ്വവാഴി
നമ്മിൽ നിൻ വൻപൊരുൾ
൫. നമ്മിൽ നിൻ ഇളകാഞ്ഞ
ധ്രുവത്തെ നട്ടിരി
ചാവിൽ നമ്മെ മാറാത്ത
നാട്ടാക്കിയാൽ മതി
൬
രാ ൧൧
൧. നമ്മെ ഒൎമ്മയായുണൎന്നു
ബൊധം കൊള്ളു മനസ്സെ
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കെയും മറന്നാൽ
എന്തുനഷ്ടം നെരിടും
നീ ഇതിന്നു ചെവി തന്നാൽ
നിത്യ ലാഭം പ്രാപിക്കും
൨. ആ ജ്ഞയല്ല ന്യായം അല്ല
യെശു ചൊന്ന വചനം
ആശ്വസിപ്പിക്കുന്ന നല്ല [ 14 ] വൎത്തമാന വിവരം
ഭാരം പെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി
൩. നല്ല വെള്ളമൊ സമുദ്രം
കായെ മുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊ കയറ്റും ക്ഷുദ്രം
സാത്താൻ ആശ തീൎക്കുമൊ
തീ നല്ലാത്തതിന്നു വല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വം അല്ലി
ക്രിസ്തെ വാങ്ങും അറിവൊൻ
൭
രാ. ൫൪.
൧. പ്രിയമുള്ള പുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്നാ നിന്നെ തിന്നണം
നിന്നെ പാലുപൊൽ കുടിക്കാം
പാപവ്യാധിമരണം
നീക്കാനാകും ഔഷധം
൨. നീ കൊടുക്കും പലിശ
സാത്തമ്പുകൾ വിലക്കും
നിത്യപട കൂടുന്ന
ശത്രുസെന നീ അടക്കും
സൎവ്വലൊഹങ്ങളെക്കാൾ [ 15 ] മൂൎച്ചയുള്ള ദെവവാൾ
൩. ഹാ കടൽ നിൻ ആഴത്തിൽ
വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നൂണു തെടുകിൽ
മല എത്ര പൊൻ കൊടുത്തു
വയൽ നിന്റെ നൽ കതിർ
കൊയ്താൽ ഇല്ലതിൽ പതിർ
൪. ദെവ കാറ്റിൽ ആടുന്നു
ദാരുക്കൾ നിറഞ്ഞ കാടു
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ള പുഷ്പനാട്
ഇങ്ങുപണ്ടെ ഭാരത്തെ
നാം ഇറക്കി പാൎക്കുകെ
൫. നീ നക്ഷത്ര വാനവും
എത്ര മീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നു കപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ
മതി നീ ഉദിച്ചതാൽ
൬. ശ്രീ കുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊ കൊടി നാവുകൾ
ഇല്ല താനും വിപരീതം
ഞാനുറങ്ങിപ്പൊം വരെ
പാടുകെന്നിടയനെ
൮ [ 16 ] രാ ൧൧൨
യഹൊവെ, യഹൊവെ
യഹൊവെ, നിന്റെ നാമം
സ്തുതിക്ക് യൊഗ്യമാം, ആമെൻ, ആമെൻ
നിൻ വാക്കിനാൽ ഈ ഭൂമിയും
വിണ്ണും ചുടുവൊളവും
ഞങ്ങൾ നിന്നെ പാൎത്തു
ഹാ ശുദ്ധ ശുദ്ധ ശുദ്ധ എന്നാൎത്തു
ആരാധിക്കാം, ഹല്ലെലൂയാ
യഹൊവെ യഹൊവെ
യഹൊവെ, നീയെ ജീവൻ
വിശ്വാസം നല്കണം, ആമെൻ, ആമെൻ
ഹാ സൎവ്വശക്തനാം പിതാ
യേശു പ്രിയ രക്ഷിതാ
സത്യത്തിൻ ആത്മാവും
ആയൊനെ വാഴ്ക ഈ മനസ്സും നാവും
ഹല്ലെലൂയാ, ഹല്ലെലൂയാ
വിശുദ്ധൻ, വിശുദ്ധൻ
വിശുദ്ധൻ, സൈന്യനാഥൻ
ആകും യഹൊവ താൻ, ആമെൻ, ആമെൻ
ഉലകു നിൻ തെജസ്സിനാൽ
പരിപൂൎണ്ണമാകയാൽ
ഈ സഭയിൽ നിന്നും
നിണക്കു സ്തൊത്രം വളരുകിന്നും
ഹല്ലെലൂയാ, ഹല്ലെലൂയാ
൯ [ 17 ] രാ. ൪൭
൧. യെശു നിന്നെ താ
എന്നെ വാങ്ങി വാ
പാപസൂക്ഷ്മം, പാപസ്ഥൂലം
എങ്കലുള്ള ദൊഷം മൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ
൨. ശുദ്ധവെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതു ശക്തം
മനൊബൊധത്തുൾ
സാമം ചൊന്നരുൾ
൩. നീ സമീപത്തിൽ
നില നില്ക്കയിൽ
നിന്റെ കൺ രാഗാദിനാശം
മന്നിൽ നിന്നിഴെക്കും പാശം
ഇന്നതെങ്ങളെ
ഉയൎത്തെണമെ
൧൦
൧. യെശുവിന്റെ വാക്യത്തെ
ആശു കെൾ്പാൻ ഞങ്ങൾ വന്നു
ശുദ്ധസ്വൎഗ്ഗ ജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങ നെരകത്തു [ 18 ] ഉള്ളങ്ങൾ വഴിനടത്തു
൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടു ചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നിതിന്നു
തിന്മനീക്കി നന്മനട്ടു
വൻപരെ ചൊല്ലെയ്തുതട്ടു
൩. രാജാചാൎയ്യ നിൻ കറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞു വായ്ചെവി തുറക്കു
വാക്യ പ്രാൎത്ഥനാസംഗീതം
ഒക്കയാകനുഗ്രഹീതം
൧൧
൧. രാജസന്നിധാനെ, നിന്നു നാം തൊഴാവു
പൂജാ യൊഗ്യനെ സ്രഷ്ടാവ്
ദൈവം മദ്ധ്യെ ഉണ്ടു, ഉള്ളെല്ലാം മിണ്ടാതെ
സെവെക്കൊത്തു ചായ്ക്കകാതെ
തൻ ഹിതം, ആകെണം
എന്തെതിർ നിന്നാലും
എന്നു യാചിച്ചാലും
൨. ഇങ്ങു ദൈവം ഉണ്ടു,നാമൊ പൂഴിചാരം
എങ്ങനെ ചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ, എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെ താഴ്ത്തി [ 19 ] കെറുമ്പീം, സെറഫീം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം
൩. നിന്നെ മാത്രം ഒൎത്തു, സെവിക്കുന്നു ദൂതർ
ഒന്നെ നൊക്കും സിദ്ധഭൂതർ
വെല്ക കള്ളജ്ഞാനം, മാറ്റുകൎദ്ധധ്യാനം
നല്ക നിന്നിൽ സാവധാനം
മനസാ, കൎമ്മണാ
വാക്കിനാലും പിന്നെ
വന്ദിക്കാവു നിന്നെ
൪. വാനുന്നെന്നെ നൊക്കി, പാൎക്ക നിന്റെ നെത്രം
ഞാനും ആക നിന്റെ ക്ഷെത്രം
മായ എന്നി എങ്ങും, വാഴും സൎവ്വവ്യാപി
ആയ നിന്നെ കൊൾ്കി പാപി
നില്ക്കിലും, പൊകിലും
നിന്റെ മുമ്പിൽ താഴ്ക
നീയും എന്നിൽ വാഴ്ക
൧൨
രാ. ൧൦.
൧. ഹാ യെശു ആത്മ വൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻ ചൊൽ ഗുരൊ
൨. ഞാൻ കുഷ്ഠരൊഗി എൻ വിളി
തൊടാ തിരു തീണ്ടാതിരി
എന്നാലും കണ്ടവൎക്കെല്ലാം [ 20 ] തൊടെണം എന്നു പ്രാൎത്ഥിക്കാം
൩. മുടന്തനായി കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കുരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ
൪. ഞാൻ ചെവിടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്ന പൊൽ
എൻ ചെവി നല്ല വിത്തിനു
തുറന്നാൽ എത്ര നല്ലത്
൫. ഞാൻ ഊമനും നീ വാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ
൧൩
രാ. ൧൫.
൧. ഹെ നിത്യജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾ വന്നു കൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ചപാത്രം പൂൎണ്ണമാക്കുവാൻ
൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്കെല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെ ചെല്ലാം
നിൻ അത്ഭുതങ്ങൾ കാണിക്കാമല്ലൊ
൩. നീ കൺ തുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചു കെൾ്പിക്കുന്ന വൈദ്യനാം
നീകല്മനസ്സ മാറ്റി നല്ലവണ്ണം [ 21 ] നിന്നെ താൻ സ്നെഹിപ്പാൻ ശക്തനാം
൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമി തൂണും ലൊകെ ഉപ്പും
അതിൻ വിളക്കുമാക്കി സൃഷ്ടിക്കെ
2. മശീഹാഗമനം
൧൪
രാ. ൭൨
൧. ചീയൊൻ പുത്രീ നിൻ രാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം, എന്ന ദാനം
എത്തിപ്പാൻ അണഞ്ഞുതെ
൨. ഞാൻ ശാലെമിൽ അശ്വത്തെയും
എഫ്രെയീമിൽ രഥവും
സൎവ്വജാതി ഛിദ്രത്തെയും
അമ്പും വില്ലും ഛെദിക്കും
നീരില്ലാത്ത, കുഴിക്കാത്ത
ബദ്ധരെ അയച്ചീടും
൩. എൻ കറാരിലുള്ള ചൊര
അടിമയെ മൊചിപ്പിക്കും
ദാഹമുള്ളൊൻ അതിൽ കൊര
ശുദ്ധി തൃപ്തിയും വരും
അവൻ മാത്രം, ബലി പാത്രം [ 22 ] എന്ന പൊലെ നിറയും
൪. ശെഷിക്കുന്ന യുദ്ധ വൎഷം
മിന്നിക്കും നിൻ അമ്പുവിൽ
അന്നുതാ ജയ പ്രഹൎഷം
സെവകൎക്കു പടയിൽ
നിൻ വിനീതി, നിത്യപ്രീതി
ശാന്തരാജൻ എൻ മതിൽ
൫. വാതിൽ ദ്വാരങ്ങൾ മഹത്വം
ഉള്ള രാജാ പൂകുവാൻ
ആൎന്നുയൎവ്വിൻ അവൻ തത്വം
നീതി യുദ്ധ ബലവാൻ
മൺ പിറപ്പും, വിൺ കടപ്പും
കൊണ്ടെല്ലാവൎക്കും പുരാൻ
൧൫
രാ. ൧൮
൧. ഞാൻ അയക്കാം എന്നു പ്രാൿ
വാനവൻ പറഞ്ഞവാൿ
വന്നു മാംസം ആകയാൽ
വന്ദ്യൻ സൎവ്വ ലൊകത്താൽ
൨. അബ്രഹാം പിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ച പിൻ
കായമായതറിവിൻ
൨. മല്ലുകെട്ടും ഇസ്രയെൽ
നല്ല സ്വൎഗ്ഗകൊണിമെൽ
ദൂതരൊടു കണ്ട ആൾ
[ 23 ] യൂദാ കൊൽ ഗിദ്യൊനവാൾ
൪. മൊശത്തൂണും പാറയും
യൊശു കണ്ട വീരനും
ദാവീദിൻ മഹാസുതൻ
ചാവിലായ സെവകൻ
൫. വാ ചീയൊന്നു രക്ഷതാ
ഹൊശിയന്ന വാഴുകാ
ആസ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ല കൊൾ
൬. ഇക്കാടൊക്ക വാഴുവാൻ
നീ കയ്യെറ്റ നൽ പുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും
൭. അല്പം ഇന്നു നിൻ ശ്രുതി
കല്പനെക്ക് മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം
൮. കെഞ്ചി കെണു കൂപ്പിടും
നെഞ്ചു കൊയിലാക്കിയും
ഒരൊ ഗൂഢ ശത്രുവെ
പൊരിൽ ഏറ്റു വാഴുകെ
൯. അന്തം തെജസ്സൊടു താൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും ഏല്ക്ക ഘൊഷത്തിൽ
൧൬ (യശ. ൧൧.) [ 24 ] രാ. ൬൮.
൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരു ചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെ പെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ
൨. മരങ്ങൾ തീരെ താഴും
വങ്കാടെ നീയും വീൖ
ജീവങ്ങൾ ഒക്കെ വാഴും
ഈ പുത്തൻ ചുള്ളിക്കീൖ
ഇളക്കുന്നു തിരുൾ
കിഴിഞ്ഞു വെരും ആഴും
സദാ വളൎന്നരുൾ
൩. നിന്നെ ഹെരൊദാ നുള്ളി
തുടങ്ങി വെറുതെ
കൈസർ മഴുവും ചുള്ളി
അറുപ്പതില്ലയെ
മുറിച്ചാൽ വിത്തുപൊൽ
വിതറുന്നൊരൊ തുള്ളി
വാടാതെ വീളും കൊൽ
൪. ഫലങ്ങൾ നല്ലൊരന്നം
ഇലകൾ ഔഷധം
നിഴലിങ്കീഴാഛ്ശന്നം
ആയ്നീല്പു പാരിടം [ 25 ] നമുക്കും വെണ്ടുകിൽ
എല്ലാപ്പൊരുൾ സമ്പന്നം
ഈ ജീവ വൃക്ഷത്തിൽ
൧൭
രാ. ൮൧
നിന്നെ ഞാൻ എതിരെറ്റു
കൈക്കൊൾ‌്വതെങ്ങനെ
മനുഷ്യരുള്ള ചെറ്റു
പുരയ്ക്കു വന്നൊനെ
നിണക്കു കുരുത്തൊലെ
പുഷ്പങ്ങൾ വസ്ത്രവും
ചിയൊൻ വിതറും പൊലെ
ഞാൻ ചെയ്വാൻ തുനിയും
൨. എൻ ഉള്ളിൻ അലങ്കാരം
ലൊകത്തിൻ ആഗ്രഹം
ആരൊന്നെ നിൻ സല്ക്കാരം
താൻ പഠിപ്പിക്കെണം
നിണക്കെന്നിൽ തഴെക്ക
സുഗന്ധമാം സ്തുതി
നിൻ സെവെക്കായ്തുളെക്ക
അടിയന്റെ ചെവവി
൩. എനിക്കു നീ ആശ്വാസം
വളൎത്തതെന്തെല്ലാം
എന്നിൽ മറഞ്ഞുല്ലാസം
ശത്രുക്കളായി നാം
കാണാഞ്ഞു സമാധാനം [ 26 ] നശിച്ചിതാശയും
നീയൊ തികഞ്ഞ ദാനം
ആയ്വന്നീ പാപിക്കും
൪. ഞാൻ ചാവിലകപ്പെട്ടു
നിൻ ജീവൻ തന്നു നീ
പിശാചിൻ ഘൊര കെട്ടു
കിഴിഞ്ഞഴിച്ചു നീ
നിന്നാലെ തീൎന്നു ദാസ്യം
ഉദിച്ചു സ്വാതന്ത്ര്യം
കഴിഞ്ഞിതെന്റെ ഹാസ്യം
ആയുള്ള ദാരിദ്ര്യം
൫. എന്നൊളം സൎവ്വനാഥ
എന്തൊ ഇറങ്ങുവാൻ
എന്റെ എണ്ണരുതാത
അരിഷ്ടം മൂലം താൻ
നിൻ ചൊല്ലി മുടിയാത
കൃപയും കാരണം
മെലിൽ വെർ പിരിയാത
ഇണങ്ങി തിൻ ഫലം
൬. ഞരങ്ങുന്നു നിൻ കാന്താ
നീ വെഗം വരുമൊ
ശത്രുക്കളുടെ ഭ്രാന്ത
വിരൊധം തീൎക്കുമൊ
ഹാ വരികെൻ ആദിത്യ
സഭെക്കുണ്ടാം അഴൽ
ഒഴിച്ചയക്ക നിത്യ [ 27 ] സന്തൊഷത്തിൻ പകൽ
൧൮
രാ. ൧൦
൧. വാസ സൎവ്വലൊക രക്ഷിതാ
കന്യാ സുതനായൊനെ വാ
തികെക്ക സൎപ്പത്തൊടെ പൊർ
എല്ലാരും നിന്നെ വാഴ്ത്തുവൊർ
൨. ജഡത്താൽ പുരുഷെച്ശയാൽ
അല്ല വിശുദ്ധാത്മാവിനാൽ
പിതാവിൻ വചനം ജഡം
ആയുത്ഭവിച്ചത്യത്ഭുതം
൩. പിതാവിൽ നിന്ന് അവൻ വഴി
പിതാവിലെക്കിനി ഗതി
പാതാളത്തൊളം താണവൻ
സൎവ്വത്തിന്മീതെ ഉന്നതൻ
൪. യുഗാഴികൾ്ക്ക വിപതെ
നികൃഷ്ട ജാതിക്കതിഥെ
ഈ ബന്ധുക്കൂട്ടം മെല്ക്കുമെൽ
തുണെക്കുന ഇമ്മാനുവെൽ
൫. നിൻ തൊട്ടിയിൽ പുതുപകൽ
ഉദിച്ചു വ്യാപിച്ചീ ജഗൽ
ആ പ്രഭയിൽ നടക്കൊൾ്വാൻ
വിശ്വാസത്താൽ ഉടക്കും ഞാൻ
൬. നിണക്ക് പ്രീയ രക്ഷക
നിണക്കം നിത്യ ജനക
വിശുദ്ധാത്മാവിന്നു സദാ [ 28 ] പുകൾ വരൂ ഹല്ലെലൂയാ
3. യെശുജനനാദി
൧൯
൧ അഹൊ എല്ലാ ജനങ്ങൾ്ക്കും
ഉണ്ടാക്കും സുഖ ഭാഗ്യവും
ഉണൎത്തീച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയ സുവിശെഷകൻ
൨. മശീഹാ ദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂ ചക്രത്തെല്ലാ ജാതിക്കാർ
ഈ ശിശുവിനെ നൊക്കുവാർ
൩. ക്ഷണത്തിൽ തെടി നൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആ ദെവലൊകത്തുത്ഭുവൻ
ദുൎവ്വസ്ത്രത്തെ ഉടുത്തവൻ
൪. അയ്യൊ നൽ വസ്ത്ര രാജസം
ലൌകിക കണ്ണിന്നാവശ്യം
അതു കൂടാതെ മന്നിൽ ആർ
ഈ രക്ഷിതാവെ കൈക്കൊൾ്വാർ
൨൦
രാ. ൪
൧ ഈ നാളിൽ വാൎത്തയെ
ഗ്രഹിച്ചു വാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ [ 29 ] പിരിച്ചു പാടുവിൻ
൨. അപൂൎവ്വ ജന്മത്താൽ
ആകാശഭൂമികൾ
സന്തൊഷിക്കെ വിശെഷത്താൽ
സ്തുതിക്ക എൻ കരൾ
൩. പിതാവിൻ ക്രൊധത്തിൽ
ഉൾ്പെട്ട വങ്കുലം
ഈ ചെൎന്നു വന്ന കുട്ടിയിൽ
സമസ്തം രക്ഷിതം
൪. ചാകാത്തൊരു ജനി
നമുക്കു കിട്ടുവാൻ
അത്യന്തം നൊന്തുടൽ മൃതി
പ്പെട്ടാൻ ജയിച്ചു താൻ
൫. വന്നീ സഭയിലും
ജനിച്ചു പാൎക്ക നീ
പുട മിടുകെല്ലാരെയും
സത്യാത്മൻ നിന്റെ തീ
൨൧
രാ. ൪൦
൧. എനിക്കീ രാത്രിയിൽ മാദെവ
വാത്സല്യം വന്നുദിച്ചു തെ
ഈ കാറിൽ സൎവ്വ ദൂതസെവ
അനുഭവിച്ചൊൻ പുക്കുതെ
ഒർ ലക്ഷം സൂൎയ്യന്മാരെക്കാൾ
വിളങ്ങി മിന്നുന്നുണ്ടീ നാൾ
൨. എൻ ഉള്ളത്തിന്നും ഒരു പാശം [ 30 ] ഈ നൽവെളിച്ചം ആകണം
ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യാപിതം
പാതാളശക്തി പാപരാ
ഇനി നിലെപ്പാൻ വഹിയാ
൩. തികഞ്ഞ മൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈ വെളിച്ചത്തിൽ
ചന്ദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കും വെഗത്തിൽ
അന്നെരം തൊട്ട ഹരഹർ
വിളങ്ങി നില്ക്കും ഈ ചുടർ
൪. അതിന്നിടെക്ക് വെണ്ടും ദീപം
ആയ്സ വിശ്വാസത്തെ അരുൾ
തീ മൂട്ടി നില്ക്കുകെ സമീപം
അകറ്റു കുള്ളത്തിന്നിരുൾ
നിൻ തെജസ്സന്നു പറ്റുവാൻ
പ്രകാശമാകുകിന്നു ഞാൻ
൨൨
രാ. ൧൦
കെട്ടാലും ഇടി ശബ്ദം പൊൽ
ഇരിട്ടിൽ കൂടി ദൈവച്ചൊൽ
മനുഷ്യ വംശമെ ഇതാ
വന്നെത്തി ലൊക രക്ഷിതം
൨. പ്രപഞ്ച ചിന്ത ദൂരവെ
അകറ്റി കൺ തുറക്കുകെ
ഉദിച്ചു പുതു വാനമീൻ [ 31 ] എല്ലാരും നൊക്കുവാൻ വരീൻ
൩. ഇതാലെ പാപനാശവും
പിതാവിൻ കൃപയും വരും
എടൊ മനുഷ്യ രക്ഷയിൻ
സമ്പൂൎത്തീ താണു വന്ദിപ്പിൻ
൪. പിന്നെ വിധി നടത്തുവാൻ
മിന്നി വരും ആ നീതിമാൻ
ആ നാൾ ഉടപ്പിറന്നവർ
ജീവന്നകം കടപ്പവർ
൨൩
രാ. ൭൭
൧. ക്രീസ്തന്റെ തൊഴരെ
സ്തുതിപ്പിൻ ഒക്കവെ
വെണ്ടതിന്നു ഗാനം
സന്തുഷ്ട കൂട്ടരായി
കൊടുപ്പിൻ ബഹുമാനം
മനസ്സ് കൈകൾ വായി
യെശു വന്നിതാ
ചൊൽ ഹല്ലെലുയാ
൨. എല്ലാവൎക്കും ത്രാണനം
തികെച്ചീ ജനനം
അരചൻ കിഴിഞ്ഞു
അനുഗ്രഹപിതാ
അരിഷ്ടരിൽ കനിഞ്ഞു
മകനെ തന്നിതാ
വന്നു നീതിമാൻ [ 32 ] ആയ ദൈവം താൻ
൩. എൻ ഹൃദയത്തിലും
ഇവൻ പ്രവെശിക്കും
തൻ കൃപാ പ്രവൃത്തി
നടത്തും മെല്ലവെ
എല്ലാറ്റിന്നും നിവൃത്തി
വരുത്തും എന്നുമെ
വാ ഇമ്മാനുവെൽ
വാഴുകെന്റെ മെൽ
൪. വെളിച്ചമാം സഖെ
നീ എന്നെ വിടല്ലെ
താ നിൻ ആശീൎവ്വാദം
കനിവും സത്യവും
പിൻ അകലും വിഷാദം
സന്തോഷം അണയും
എൻ ഇമ്മാനുവെൽ
നല്ക നിന്റെ ചെൽ
൫. ഹെ ഭൂമി കടലും
നക്ഷത്ര സൈന്യവും
കെൾ്പീൻ എന്റെ നെൎച്ച
എന്തൊന്നു നെരിട്ടാൽ
എൻ യെശുവൊടെ ചെൎച്ച
ക്ഷയിക്കയില്ലെന്നാൽ
ശക്തനത്രെ ഞാൻ
എൻ സഹായി താൻ
൨൪ [ 33 ] രാ. ൫൪.
൧. ബെത്ലഹെമിൽ തൊന്നിയ
യെശു ശിശു എന്നെ കെൾ്ക്ക
പരിശുദ്ധ പുരുഷ
ഈ അശുദ്ധനെ നീ വെൾ്ക്ക
രക്തം തന്നുകെട്ടുവാൻ
നീ പിന്നെ തെൻപുരാൻ
൨. ബാലന്മാൎക്കും അബ്ബാ നീ
പെണ്ണുങ്ങൾ്ക്കും നീ ചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവ ജ്യൊതി പൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ
൩. എന്റെ ഹൃദയത്തിലും
ഇപ്പോൾ നീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
മുറ്റും എൻ അകത്തുവാൎക്ക
നിന്റെ മുഖ സാദൃശ്യം
കൂടെ എങ്കൽ കാണെണം
൨൫
രാ. ൩൦
൧. യെശു ജനിച്ചതു കാരണം അഛ്ശനു സ്തൊത്രം
അവനു പാടുവിലെക്കു സമ്പാദിത ഗൊത്രം
ഇന്നുതന്നെ, നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു
൨. മൃത്യു നിഴൽ ഭൂവി എങ്ങും അമൎന്നു ഭരിച്ചു
[ 34 ] ആടുകണക്കെ മനുഷ്യരും തെന്നി തിരിച്ചു
വന്നിതതാ, യെശു ഭയങ്കരരാ
നീങ്ങി വെളിച്ച മുദിച്ചു
൩. കീഴിലും മെലിലും പാടുവിൻ നമ്മുടെ ദൈവം
യെശുവിലുള്ള മഹത്വവും ജീവനും ഏവം
ക്രൂശുവരെ, താണുടൻ പാപികളെ
സ്വൎഗ്ഗത്തിൽ ഏറ്റി തുടങ്ങി
൪. സിദ്ധരൊടവിടെ കൂടി ഉയൎന്നുടൻ വാണും
വാഴ്ത്തിയും നിത്യം ആ മാനുഷപുത്രനെ കാണും
അവനുടൽ, ആയവർ ഇന്നു മുതൽ
പാടുക ദൈവ മഹത്വം
൨൬
രാ. ൮൦
൧. വന്നൊ സൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചു ദെവ ക്രുദ്ധം
തീൎത്താലും പാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ
൨. വെളിച്ച മിന്നുദിച്ചു
കഴിഞ്ഞു നീണ്ടരാ
സ്വജാതിയെ ദൎശിച്ചു
വാഗ്ദത്ത രക്ഷിതാ
വൻപെടി നീങ്ങലായി [ 35 ] വിശ്വാസം മണ്ണിൽ നിന്നു
പിതാവിൻ സ്വൎഗ്ഗത്തിന്നു
കടപ്പാൻ വഴിയായി
൩. ഞാൻ പാഞ്ഞിടയരൊടും
ആ തൊട്ടി നൊക്കുന്നെൻ
സൽ കന്യകാതലൊടും
ഉടൽ തടവുന്നെൻ
എൻ മാംസം എല്ലും നീ
നിൻ രാജ്യ നാൾ വരട്ടെ
നിൻ ഇഷ്ടം നടക്കട്ടെ
ജ്വലിക്ക നിന്റെ തീ
൧൭
രാ. ൭൭
൧. സന്തൊഷിപ്പിൻ എല്ലാ
മനുഷ്യരും പിതാ
നിങ്ങൾ ബുദ്ധിമുട്ടി
വലഞ്ഞ കാലത്തിൽ
സമ്മാനിച്ചൊരു കുട്ടി
വിനീത കന്യയിൽ
അല്ഫയൊമഗാ
മാംസമായിതാ
൨. വിശുദ്ധ നിൻ ഗൃഹം
പശുക്കൾ ആലയം
നീ കതിൎത്ത ഞായർ
കളങ്കമില്ലാഹൊ
ഈ ഞങ്ങൾ മൃഗപ്രായർ [ 36 ] എന്നിട്ടു നിൽ പ്രഭൊ
നിന്നെപാൎത്തല്ലാം
ദെവഭാവമാം
൩. ഇക്കൂട്ടർ പൊറ്റി ആർ
വിടാതെ നീയെവാർ
ഇത്ര നല്ല മിത്രം
മറ്റെങ്ങു പ്രാപിക്കും
നീ ദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാക താൻ
൨൮
രാ. ൧൨൦.
൧. ഹല്ലെലുയാ ഈ ദിവസം
നമുക്കു രക്ഷ വന്നു
സല‌്കന്യയിൽ മഹാത്ഭുതം
സൎവ്വാധിവൻ പിറന്നു
ഒർഗുണവാൻ കാണായ്കയാൽ
ഈ പുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാ പ്രിയമുള്ള യെശുവെ
ഉടപ്പിറന്ന ജ്യെഷ്ഠനെ
സൎവ്വ സ്തുതി നിൻ അംശം
൨൯
രാ. ൨൬.
൧. ഹാ യെശു ക്രിസ്ത കന്യയാൽ [ 37 ] മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊ സുരഗണം
ഈ ഞങ്ങളും സ്തുതിക്കെണം, ഹല്ലെലുയാ
൨. അനാദി താതന്റെ ശിശു
തൊട്ടിയിൽ കാണായിതു
ഈ ഹീന മാംസരക്തത്തുൾ
പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ, ഹല്ലെലുയാ
൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
കന്നിമാൎവ്വിൽ പാൎത്തവൻ
തനിച്ചു വിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ, ഹല്ലെലുയാ
൪. സദാപ്രകാശം ഈ വഴി
നൂണുദിച്ചിതെഭൂവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെപെറും, ഹല്ലെലുയാ
൫. അതിഥിയായീ ലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നു നാം
വിരുന്നു കൂടി ചെല്കയാം, ഹല്ലെലുയാ
൬. നമുക്കുദൂത സാദൃശ്യം
സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങി താൻ, ഹല്ലെലുയാ.
൭. ഈ വാത്സല്യാത്ഭുതം എല്ലാം
ഈ നമുക്കു വെണ്ടീതാം
അതാൽ അവന്റെ ഭക്തന്മാർ
[ 38 ] മിനക്കെടാതെ വന്ദിപ്പാർ, ഹല്ലെലുയാ
൩൦
രാ. ൮൧.
൧. രാജാധിരാജാവിന്നു
തിരുമുൾകാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ഠരായി
യഹൂദ ദെശെവന്നു
ത്രീ ശാസ്ത്രി വരന്മാർ
പൊന്മീർ സമ്പ്രാണി തന്നു
ശിശുവെ വന്ദിച്ചാർ
൨. തൃ മുമ്പിലിഷ്ടത്രയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനും നീയും
പ്രസാദം വരുത്താം
ബെത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചു സന്നക്ഷത്രം
കണ്ടൊളാം ആൎക്കുവാൻ
൩. ആ മീരിൽ കൈപ്പാൽ ഏതു
വെക്കട്ടെ സ്വാദുതെൻ
വെണ്ടാ സമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്ന പാപം
നീ ഒൎത്താൽ കണ്ണുനീർ
കയ്പാകും അനുതാപം
[ 39 ] തന്നെക്കും അതു മീർ
൪. പൊന്നെന്ന വഴി വാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
പാഴായനെഞ്ഞു കാട്ടിൽ
അകപ്പെടാത്തതാൽ
നീ ശുദ്ധമുള്ള സ്വൎണ്ണം
മെലെറി വാങ്ങിവാ
നവാത്മാവശ്യ കൎണ്ണം
സ്വൎഗ്ഗീയ ഭാവംതാ
൫. ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലും സൎവ്വപ്രാണി
സ്രഷ്ടാവിൻ സ്തുതിക്കാം
നിത്യം വാനൊർ സ്വരൂപം
ചെയ്യും പ്രകാരത്തിൽ
അപെക്ഷ സ്തുതി ധൂപം
കത്തിക്ക നിൻ തൊഴിൽ
൩൧
രാ. ൨൦{൧൦൧}
൧. പിള്ളകൾ്ക്ക നല്ല സ്നെഹി
ആയുദിച്ച യെശുവെ
നീ പടച്ച എന്റെ ദെഹി
കൂട നിന്നെ വന്ദിക്കെ
൨. കവി തീർത്ത സാമവാക്കു
ഇല്ലാഞ്ഞാലും കൎയ്യമൊ
ഉള്ളം അത്രെ ശുദ്ധമാക്കു [ 40 ] വാക്കും നല്ലതാം ഗുരൊ
൩. നിന്നെപൊലും ഞാനും കെറ
എൻ പിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ
൪. കെട്ടു ചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്ക നിന്റെ പ്രമാണം
മുഖ്യമാക എൻ തൊഴിൽ
൫. താനും അമ്മയഛ്ശ സ്ഥാനം
കല്പിച്ചാചരിച്ച പൊൽ
ഞാൻ അവൎക്കും ആകമാനം
വാൎദ്ധക്യത്തിൽ ഊന്നും കൊൽ
൬. മുപ്പത്താണ്ടു തക്ഷ കൎമ്മം
ചെയ്തു വന്നതൊൎക്കുമ്പൊൾ −
ഇങ്ങും വെണ്ടാ രാജധൎമ്മം
മതി ജീവനത്തിൻ കൊൾ
൭. നാളെക്കരുതെ വിചാരം
എന്നതും നിൻ കല്പിതം
ഇന്നുതന്ന ഗുണഭാരം
ഒൎത്തു നിത്യം വാഴ്ത്തണം
൮. പാത്രം അലി ദുഷ്ടബുദ്ധി
ഇത്ര നന്മെക്കും പ്രഭൊ
ഈ വല്ലാത്തനെഞ്ഞിൻ ശുദ്ധി
ഒരുനാളും എത്തുമൊ
൯. എപ്പെൎപ്പെട്ട ദൊഷമുക്തി [ 41 ] അടിയന്നു കിട്ടുവാൻ
നല്ലതക്കം ശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ
൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെ നിൻ ആശീൎവാദം
നീ എല്ലാം അറിഞ്ഞവൻ
൧൧. ബാലൎക്കെകും അഭിഷെകം
എന്റെ മെൽ പകൎന്നരുൾ
കള്ളം ഏറും സത്യം ഏകം
നില‌്ക്ക ഞാൻ പ്രകാശത്തുൾ
൧൨. ഞാൻ പിഴച്ചാൽ നിന്റെ രക്തം
എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടുശക്തം
ആയകൈ എൻ ആശ്രയം
൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെ ദ്വെഷിച്ചു തൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറെക്കമൺ
൧൪. എപ്രകാരത്തിൽ ആയാലും
ഞാൻ നിന്നൊടിരിക്കെണം
യെശു എന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻ വൈഭവം
൩൨
രാ. ൨൦.
൧. അവനുള്ളതെത്ര പ്രെമം [ 42 ] ഒട്ടുമില്ല പ്രഭാവം
എന്നുവായിച്ചാലെ ക്ഷെമം
എന്റെ ഉള്ളിൽ പൂരിതം
൨. ശിശുക്കൂട്ടം താൻ വിളിച്ചു
കൈയിൽ ചെൎത്തു തഴുകി
ചൊല്ലു കൊണ്ടനുഗ്രഹിച്ചു
ലാളിച്ചെന്നും കരുതി
൩. ദീനക്കാൎക്കു താൻ സഹായി
നൊവു കണ്ടാലലിയും
ഭിക്ഷക്കാരിൽ എത്ര സ്ഥായി
ഭീരുവെ കടാക്ഷിക്കും
൪. ആൎക്കു തൊന്നീത് അനുതാപം
അവനൊടിണങ്ങുമെ
താൻ വെറുത്തതെല്ലാ പാപം
വെറുക്കാതു പാപിയെ
൫. കാക്കൽ വീണു കണ്ണീർ വാൎത്തു
സ്വസ്ഥയായതൊരൊ സ്ത്രീ
താഴ്മയുള്ളൊരെടെ പാൎത്തു
ഗൎവ്വിയൊടകന്നു നീ
൬. ഇപ്രകാരം ഒതുന്തൊറും
തൃപ്തി കാണാതൊതുന്നെൻ
നിൻ കഥകൾ പാലും ചൊറും
ഏതുചൊല്ലും ഒലും തെൻ
൭. നീ എനിക്കും ആ വിശ്വസ്തൻ
ആയുള്ളാട്ടിൻ ഇടയൻ
നിന്നെ ആശ്രയിച്ചു സ്വസ്ഥൻ [ 43 ] ആയ്ചമഞ്ഞത് ഈശഠൻ
൮. നിന്റെ മുമ്പിൽ മുട്ടുകുത്തി
കണ്ണീരൊടിരക്കയിൽ
നീ സിംഹാസനത്തിരുത്തി
വാഴിച്ചു നിൻ പുത്രരിൽ
൯. എന്നും നിന്നെ മറക്കാത
സ്നെഹശക്തി നല്കുകെ
നിന്റെ ചാവിൽ പ്രിയനാഥ
ഞാൻ മരിക്കാകെണമെ
൩൩.
രാ. ൧൩൦.
൧. നീ അത്ഭുതങ്ങൾ പലതും
തൊന്നിച്ചു പലദുഃഖവും
അകറ്റികനിവാലെ
അസംഖ്യ ദീനരിൽ തൃക്കൈ
നീ നീട്ടി സ്വസ്ഥമായമൈ
കൊടുത്തൊരാജ്ഞയാലെ
നീ ഭൂതഗ്രസ്തനുക്ഷണാൽ
സ്വൈരം വരുത്തും, നിന്റെ കാൽ
വെള്ളത്തിന്മെൽ നടന്നുടൻ
തിര അടങ്ങും മുഴുവൻ
കാറ്റൊളവും
മീൻ കൂട്ടവും വശംവരും
നീ ചൊല്കിൽ ഏതും അമരും
൨. നീ കാഴ്ച തന്ന അന്ധരും
കെൾ‌്പീച്ചൊരൊ ചെവിടരും [ 44 ] പാടുന്നു സ്തൊത്രഗാനം
ശവങ്ങൾ കെൾ്ക്കും നിന്മൊഴി
ചാവിന്റെ വാഴ്ച ഇല്ലിനി
ഉയിൎപ്പു നിന്റെ ദാനം
പൈദാഹം വൎദ്ധിച്ചളവിൽ
സഹസ്രങ്ങൾ്ക്കു മരുവിൽ
നീ അല്പം നല്കി ദയയാ
അന്നാൎക്കും തൃപ്തി കുറയാ
ദരിദ്രരും
അനാഥരും നികൃഷ്ടരും
നിൻ സൎവ്വപ്രീതി അറിയും
൩. ഈ ഭൂമിയിൽ അതിഥിയായി
വന്നാറെ നീ വിനീതനായി
നിൻ മഹിമയെ താഴ്ത്തി
യൎദ്ദങ്കരെ ഇറങ്ങുന്നാൾ
നിന്നെ പിതാ മറ്റാരെക്കാൾ
സ്വപുത്രൻ എന്നു വാഴ്ത്തി
ആ സ്നാനത്തൊടെ നിന്റെമെൽ
ആത്മാ കിഴിഞ്ഞിമ്മാനുവെൽ
നീ ദൈവത്തിൻ മശീഹതാൻ
എന്നുള്ള സാക്ഷ്യം ഒപ്പിച്ചാൽ
സൎവ്വജ്ഞനെ
വിശുദ്ധനെ ദയാലുവെ
ജഡത്തിൽ വന്ന ദൈവമെ
൪. സ്വൎഗ്ഗത്തുനിന്നു നീ പുനർ
വരുന്നതെ നിൻപകയർ [ 45 ] ദൎശിക്കും പെടിയൊടെ
പ്രപഞ്ചം അന്നഴിഞ്ഞുപൊം
നിൻ സമ്മുഖത്തു ഞാൻ തുലൊം
സന്തൊഷിക്കും അമ്പൊടെ
വിളങ്ങും നിന്റെ ശക്തികൾ
സഭെക്കുതൊരു അശ്രുക്കൾ
കൃപാസനം ഇവൎക്കു നീ
മറ്റെവൎക്കൊ ജ്വലിക്കും തീ
എൻ രാജാവെ
കൃപാനിധെ, വിശ്വസ്തരെ
എന്നും കടാക്ഷിക്കെണമെ
4. യെശുകഷ്ടമരണങ്ങൾ
൩൪ {യശ. ൫൩}
രാ. ൫ {൮൧}
൧. പണ്ടുല കത്തിറങ്ങി
അതാ യഹൊവ വായി
ദൈവീക രൂപ ഭംഗി
ഇട്ടെച്ചു മാംസമായി
൨. അനിഷ്ടം തൻ ആകാരം
തൻ വാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻ ഫലം
൩. അവൻ വഹിച്ച ഖെദം
സ്വരൂപിച്ചതു നാം
അവന്റെ പ്രാണഛ്ശെദം
[ 46 ] നമുക്കു സൌഖ്യമാം
൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ള സ്വെഛ്ശക്കാർ
മിണ്ടാത്ത ബലിയാടു
ഇവനല്ലാതെ ആർ
൫. തൻ ആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവ രാജ്യ വാഴ്ച
ഈ കൈയിൽ സാധിക്കും
൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാ നിമിത്തവും
യഥെഷ്ടം തൻ കവൎച്ച
സമസ്തമായ്വരും
൩൫
രാ. ൧൧൪.
൧. ലൊകത്തിൻ പാപങ്ങൾ എല്ലാം
വഹിച്ചൊരു കുഞ്ഞാടു
നടക്കുന്നുണ്ട് അവന്നു നാം
വരുത്തി എത്ര പാടു
ചുമന്നു ദുഃഖിച്ചുഴറി
നടന്നു തന്നെത്താൻ ബലി
കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദ സാഹസം
വെറുപ്പു തുപ്പു താഡനം
സഹിച്ചടങ്ങി ചാകും
൨. ഇതാർ എന്നാൽ യഹൊവ താൻ [ 47 ] ഈ സൎവ്വ ഭ്രഷ്ടജാതി
തൻ പാപം തീൎത്തരുളുവാൻ
വരിച്ച നൽ ചങ്ങാതി
എന്നിഷ്ടപുത്ര കെട്ടുവൊ
നീ ഭൂമിയിൽ ഇറങ്ങിവൊ
മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻ കൊപശിക്ഷ കഠിനം
നീ സെവിച്ചുദ്ധരിക്ക
൩. അതെ എനിക്കല്ലൊപിതാ
കല്പിച്ചതത്രെ സാരം
ക്ഷണത്തിൽ എന്റെ മെലിതാ
ചുമത്തെണം ഈ ഭാരം
ഹാ സ്നെഹത്തിൻ അതിശയം
പിതാവു പുത്ര മരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെ ചൊല്ലാൽ കഴുമെൽ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി
൪. കുഞ്ഞാടെ കെൾ്ക്ക തൃക്കഴൽ
വണങ്ങിച്ചെയ്ത നെൎച്ച
ഈ എൻ മനസ്സു നിന്മുതൽ
നമുക്കായ്നിത്യ ചെൎച്ച
അറുക്കവെറെ ബന്ധത്തെ
നിൻ ഭാവം എന്നിൽ ആക്കുകെ
നിണക്കായ്ഞാനും ചാക [ 48 ] തൃരക്തം എന്റെ ഭൂഷണം
അതിപ്പൊൾ എന്റെ ആശ്രയം
തൃമുമ്പിൽ വസ്ത്രമാക
൩൬ {മത. ൧൬} (42)
രാ. ൫. {൮൧}
൧. മാരാജ്യത്തിൻ വ്യവസ്ഥ
കെൾ്പിച്ചു തീൎന്നുടൻ
തൻ അന്ത്യയാത്രാവസ്ഥ
ഉരെച്ചു രക്ഷകൻ
൨. യരൂശലെമിൻ ചാല
ചിരിപ്പു താഡനം
ചാവൊളം കഷ്ട മാല
എല്ലാം സഹിക്കണം
൩. എന്നാൽ പുനരുത്ഥാനം
ഭവിക്കും മൂന്നാം നാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചു മുന്നെക്കാൾ
൪. ഇതൊന്നും നീചെയ്യൊല്ല
പിതാ കടാക്ഷത്താൽ
എന്നാദ്യശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ
൫. സാത്താനെ നീ ഇടൎച്ച
എനിക്ക് പിന്നിൽ പൊ
എന്നുത്തരം അമൎച്ച
ആയെകി നീ വിഭൊ
൬. മനുഷ്യയുക്തി മാത്രം [ 49 ] കരുതും ലൊകധീ
ദൈവീക കൎമ്മ പാത്രം
ആക്കീടും എന്നെ നീ
൭. കെട്ടല്ല പിന്തുടൎന്നും
കഷ്ടിച്ചും ചാം വരെ
നീ ശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ
൩൭
രാ. ൧൦൦.
൧. ഇത്ര സ്നെഹിച്ച നിണക്കു
നിത്യം ആകവന്ദനം
വൈരിയൊടു നീ കണക്കു
തീൎത്തു ചെയ്തു പകരം
നീ മരിച്ച കഴുവിൽ
മുട്ടുക്കുത്തിപ്പാൎക്കയിൽ
വെണ്ടാ ഭൂമിയൊടാകാശം
ഒന്നെ ഉള്ളു സ്നെഹപാശം
൨. രക്ഷിതാ നിണക്കീ പീഡ
വന്നപ്പൊൾ ഞാൻ എവിടെ?
ലൊകവിദ്യാ പാപ ക്രീഡ
വന്നിത്യാദിയിൽ അത്രെ
നിന്നെ കുത്തും പാപമുൾ
ഒന്നും ഇല്ലിനെഞ്ഞിൻ ഉൾ
ഇങ്ങിനെ വിടാതെ പാപം
ചെയ്തത് ഇന്നു എന്റെ താപം
൩. ദൊഷം കണ്ടു നൊമ്പുധൎമ്മം [ 50 ] ജപവും തുടങ്ങും നാൾ
നീ വിളിച്ചു വെണ്ടാ കൎമ്മം
ഞാൻ ഈ യെശു നിന്റെ ആൾ
സാക്ഷാൽ ഞാൻ പ്രമാണനൂൽ
പെസ്ഹക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞ ദെവസ്നെഹം
ശാപഗ്രസ്തമൊ എൻ ദെഹം
൪. എന്നുകെട്ടുമാറി ദണ്ഡം
അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽ ഞാൻ നിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെനൊവു ചാവിലും
നിണക്കൊപ്പമാക്കിലും
പുറമൂടി നിന്റെ നീതി
അകപ്പൂത്തി നിന്റെ പ്രീതി
൩൮
രാ. ൯൬.
൧. യെശു പാടു മരണം
യെശു മുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കു നഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം
൨. തൊട്ടത്തിൽ നിൻ യാചനം [ 51 ] കാട്ടിയാചിപ്പിക്ക
നിൻ വിയൎപ്പുരൊദനം
എന്നെയത്നിപ്പിക്ക
ദൂതന്റെ ആശ്ചാനാനം
യാതന അടുക്കും
നെരത്തിങ്കിൽ നെഞ്ചകം
സ്വൈരത്തെ കൊടുക്കും
൩. പാഴൻ നിന്നെ ചുംബിക്കും
തൊഴ എന്നുരച്ചു
തിന്മയെകൊണ്ടാറെയും
നന്മ നീ പിണെച്ചു
ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും
൪. ആടിതല്ലി മുൾ്മുടി
ചൂടിനാർ നിൻ ചെന്നി
താനും ക്രൂശെടുത്തു നീ
ഞാൻ നിർബ്ബന്ധം എന്നി
നിന്റെ ക്രൂശെ പെറുവാൻ
എന്റെ ശക്തിയാക
പിൻ നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹം ചാക
൩൯
രാ. ൧൨.
൧. ശുദ്ധാത്മയെശു എന്തഹൊ നിൻ ദൊഷം [ 52 ] മെധാവികൾ്ക്കും നിങ്കൽ എത്രരൊഷം
പ്രധാനി കണ്ടു നിന്റെ അപരാധം
എന്തൊരഗാധം
൨. അശുദ്ധർ ചുറ്റി തല്ലുന്നു നിൻ ഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻ ദണ്ഡം
ശിശുക്കൾ ആൎപ്പിവന്നു വെണ്ടു ശൂലം
എന്നെന്തുമൂലം
൩. പെരുത്ത നിന്ദാ കഷ്ടശൂലാരൊഹം
വരുത്തി എന്റെ കാമക്രൊധമൊഹം
ഒരുത്തൻ നല്ലൻ ഏറ്റപ്രായശ്ചിത്തം
എന്റെ നിമിത്തം
൪. കടങ്ങൾ വീടി ഉടയൊന്റെ പാടു
ഇടയൻ ചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരു ചിത്രം
൫. ഇന്നും നിൻ സ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻ ഒൎത്തു നീ നടന്ന ചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെ ചാരി
നിൻശൂലധാരി
൪൦
രാ. ൪൯.
൧. ജീവനാഥൻ ക്രൂശിൽ തന്റെ
വൈരികൾ്ക്ക വെണ്ടിയും
പ്രാൎത്ഥിച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആയി മരിച്ചു, ഹല്ലലൂയാ വന്ദനം [ 53 ] ൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാ നിന്നെ കൊല്ലുന്നൊർ
പാവം ഒക്കയും വെടിഞ്ഞു
കൂടാ നിന്നെ വിടുന്നൊർ
നിന്നെ കൊന്നെൻ, എന്നെ ജീവിപ്പിക്കെണം
൩. നിന്നെ ഞാൻ മറന്നു വിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യം നീ തരെണമെ
നീമെടിച്ച, ലൊകം നിന്റെതാകെണം
൪൧
രാ. ൮൧.
൧. ഹാ രക്തം നിന്ദ കുത്തും
ആയമുൾ കിരീടത്തെ
അണിഞ്ഞും കൺകെടുത്തും
കുനിഞ്ഞതലയെ
പണ്ടെത്ര അലങ്കാരം
തെജസ്സും നിൻ അണി
ഇന്നത്ര പാപ ഭാരം
കൊണ്ടുള്ളവൻ പിണി
൨. ഈ വായിൽ നിന്നുറ്റിച്ച
വാക്കെഴും കെട്ടുനാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്കകൊണ്ടു നീ
[ 54 ] ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെ ഇതി
൩. മനുഷ്യ ജാതി ഭ്രാതാ
അമ്മെക്കിതാ മകൻ
ശിഷ്യന്നതാ നിൻ മാതാ
ഇതി പറഞ്ഞുടൻ
എദെനിൽ നീ എന്നൊടു
ഇന്നെത്തും നിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷ കല്പിതം
൪. ഹാലമ്മസബക്താനി
എലീ എലീ എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊ അകപ്പെട്ടാൻ
അഹൊ എനിക്ക് ദാഹം
എന്നെന്തിന്നീ വിളി
സമാപ്തം നിൻ ഉത്സാഹം
സമാപ്തം മാബലി
൫. പിതാവെ എൻ ആത്മാവെ
നിൻ കൈയിൽ എല്പിച്ചെൻ
എന്നിപ്രകാരം ചാവെ
ജയിച്ചു കാണുന്നെൻ
ആ മുൾ തറെച്ച നെറ്റി
കിരീടം അണിയും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും
[ 55 ] ൪൨
രാ. ൧൦൯.
൧. നിവൃത്തിയായി, അതെ നിവൃത്തിയായി
എൻ യെശു സത്യവാൻ
മരത്തിലും ആ ഭൊഷ്കില്ലാത്തവായി
ഉരെച്ചുരെച്ചുതാൻ
മുറവിളി പിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം, നിവൃത്തിയായി
൨. ഹല്ലെലുയാ, സ്വൎഗ്ഗസ്ഥനാം പിതാ
എല്പിച്ച തെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വലിച്ചു ദിവ്യ തീ
പുകഞ്ഞുപൊയി പാപം കെടും
അവൻ ജയത്താൽ ഞാനും നെടും, നിവൃത്തിയായി
൩. നിവൃത്തിയായി, വിശ്വാസി നീതിമാൻ
ആയിതീൎന്നു തൽക്ഷണം
തികഞ്ഞനെർ ശുചിയും എത്തുവാൻ
ഉണ്ടൊരൊ താമസം
ആ രക്തം പുഴുവാം എനിക്കും
കില്ലില്ല നിത്യവും വിളിക്കും, നിവൃത്തിയായി
൪. നിവൃത്തിയായി, ആദ്യന്തമായവൻ
വിളിച്ചതൊൎത്തുവൊ
ഈ സൎവ്വവും സിംഹാസനസ്ഥിതൻ
താൻ പുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു, നിവൃത്തിയായി [ 56 ] ൫. നിവൃത്തിയായി, വെഗം വരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻ വരിക യെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങി സുരസെന നീയും
ഒരുങ്ങുന്നു കല്യാണസ്ത്രീയും, നിവൃത്തിയായി
൪൩
രാ. ൪൦.
൧. നിവൃത്തിയായി അവൻ കഴിഞ്ഞു
എൻ യെശു കണ്ണടെച്ചുതെ
എൻ തലവൻ തല കുനിഞ്ഞു
ജീവാദിത്യൻ മറഞ്ഞുതെ
ഉയിർ ചാവിന്നധീനമായി
ഹാ നല്ല ചൊൽ നിവൃത്തിയായി
൨. നിവൃത്തി എന്ന് അവൻ ഉരെച്ചു
അടങ്ങി ജീവവചനം
ഒർ കുന്തം കൊണ്ടവർ തുളെച്ചു
കൃപ നിറഞ്ഞ ഹൃദയം
ഊക്കെറിയൊൻ അശക്തനായി
ഹാ സത്യച്ചൊൽ നിവൃത്തിയായി
൩. നിവൃത്തിയായി എൻ പാപ ഭാരം
ഘനം കുറഞ്ഞു തല്ക്ഷണം
പിഴകൾ്ക്കാകെ പരിഹാരം
കുഞ്ഞാടിൻ രക്തം നിശ്ചയം
പാതാളബലം ചൂൎണ്ണമായി
ഹാ സ്വാദുച്ചൊൽ നിവൃത്തിയായി [ 57 ] ൪. നിവൃത്തിയായി ഹാ ദൂതസെന
ആശ്ലെഷിപ്പാൻ കൊതിക്കിലും
അവരെ അല്ല നീ ദിനെന
ഈ പാപിക്കൂട്ടം തഴുകും
എൻ നെഞ്ഞും നിൻ കിടക്കയായി
ഹാ ആറ്റച്ചൊൽ നിവൃത്തിയായി
൫. നിവൃത്തിയായി ഉറങ്ങും കാലെ
ഞാൻ ചായ്ക് അക്കുഴിക്കല്ലിന്മെൽ
നിൻ ദൂതർ ഇങ്ങും ഉണ്ടതാലെ
നിദ്രെക്കുതക്കത് ഈ ബെഥെൽ
തുറന്നുകാണ്ക സ്വൎഗ്ഗവായി
ഹാ ജീവച്ചൊൽ നിവൃത്തിയായി
൪൪
രാ. ൧൦൪.
൧. പാപിയെ നിൻ ദുഃഖം പൊക്കി
വാഴ്ത്തുകെശു ദുഃഖം നൊക്കി
യെശുരക്തം കണ്ടൊലൊലെ
കണ്ണീർ വാൎക്കുകതുപൊലെ
നിണക്കായവൻ കരഞ്ഞു
നീ സന്തൊഷിപ്പാൻ വലഞ്ഞു
നിത്യ സൌഖ്യം എവിടുന്നു
ക്രൂശിൽ നിന്നത്രെ വരുന്നു
൨. ഹാ നിൻ വിഴ്ചെക്കെത്ര താഴ്ച
യെശുവെന്നിവന്നുമാഴ്ച
യെശുവെ കൂടാതെ പാപം
നിൻ തൊഴിൽ നിൻ കൂലി ശാപം [ 58 ] ചാകെന്നുണ്ടു മാവ്യവസ്ഥ
തീൎന്നുതെ നിന്റെ അവസ്ഥ
എവിടെ അന്വെഷിച്ചാലും
രക്ഷയില്ലെന്നറിഞ്ഞാലും
൩. ബലിദാനം നെൎച്ചധൎമ്മം
ആചരിക്ക വ്യൎത്ഥകൎമ്മം
സൎവ്വത്തിൻ ന്യായാധിപന്നു
എന്തുകാഴ്ചവെക്കും അന്നു
വിധിനാളിൽ യെശുരക്തം
മാത്രം മറവിന്നു ശക്തം
നിന്റെ ചാവിന്നവസാനം
വെച്ചതാകവന്റെ മാനം
൪. നീ പിശാചിൻ അധികാരം
ആത്മജീവന്റെ സംഹാരം
പാപക്കെട്ട് ഇവ അറിഞ്ഞു
ഉടനെ മനം തിരിഞ്ഞു
യെശു എന്നെ ഉദ്ധരിക്ക
എന്നു താഴ്മയായി വിളിക്ക
യെശുരക്തവും തൻ മെയ്യും
മാത്രമെ നിൻ രക്ഷചെയ്യും
൫. നീക്കവെണ്ട നീയെപാപം
യെശുനല്കും അനുതാപം
താൻ തരുന്നതും വിശ്വാസം
താൻ നടത്തും യുദ്ധാഭ്യാസം
താൻ തരും നടപ്പിൽ ശുദ്ധി
കൃപയാൽ തെളിഞ്ഞ ബുദ്ധി [ 59 ] കണ്ടതിന്നിതിരയായ്ക
പൂത്തിയെയും തികെക്കായ്ക
൬. പുത്രനെന്നും നല്കമാനം
വൎണ്ണിക്ക് ആ മികെച്ച ദാനം
യെശു പൂരിപ്പിച്ച കൎമ്മം
ഏറ്റുകൊൾ്വതെ നിൻ ധൎമ്മം
അവൻ സാധിപ്പിച്ച നീതി
നീക്കും സൎവ്വശത്രുഭീതി
ആകയാൽ അവന്നു സ്തൊത്രം
പാടുവിൻ വിശ്വസ്ത ഗൊത്രം
൪൫
രാ. ൨൦.
൧. യെശു തൻ ശിരസ്സെചാച്ചു
പ്രാ ണൻ അഛ്ശന്നായ്വിട്ടാൻ
അന്നു സൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ
൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപശാന്തിക്കായി
പട്ടതൊൎത്തു നിത്യം വാഴ്ത്തി
തളരാതാകെന്റെവായി
൩. തലയെ നിന്നൊടു ചത്തു
നിന്നെ വിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പുക്കൊൻ എന്നും ജീവിതൻ
൪. ആദാം ചത്തുപെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം [ 60 ] ഈ മരത്താൽ ചാവെപൊക്കി
കിട്ടുംദെവപുത്രത്വം
൫. രക്ഷിതാവെ നിന്നെ വില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെ പാർത്തു നില്ക്കും
ഉള്ളത്തിന്നു നിന്നെതാ
൪൬
രാ. ൪൫.
൧. അവന്റെ ദുഃഖ കഷ്ടപ്പാടു
നൊക്കീട്ടെൻ ആത്മാസ്തൊത്രം ചൊല്ലുകെ
ദൈവത്തിൻ പുത്രനാം കുഞ്ഞാടു
നിണക്കുവെണ്ടി ചാവും എറ്റുതെ
ശത്രുക്കളെ കനിഞ്ഞു മൊചിപ്പാൻ
മറ്റാർ ഇവ്വണ്ണം ജീവനെ വിട്ടാൻ
൨. ഹാ എന്തിരിട്ടു നീ സഹിച്ചു
അന്നൊചുമന്നത് എന്തു നിൻ ചുമൽ
നിന്തിരുരക്തം നീ ഒഴിച്ചു
എനിക്കുവെണ്ടി കാളി നിൻ ഉടൽ
ഇന്നെവരെയും സൎവ്വദുഷ്ടരും
അതാൽ നിൻ ഉറ്റ സ്നെഹമറിയും
൩. പിതാവിൻ അൻപിനെ നിൻ ചാവു
എനിക്കും കാട്ടുന്നു നിസ്സംശയം
എൻ ആത്മാവെ സന്തൊഷിക്കാവു
കൃപാനിയമം ഇന്നു മുദ്രീതം
സ്വവാത്സല്യം എല്ലാൎക്കും തെളിവാൻ
നിന്നിൽ നിസ്നെഹനായി കാട്ടിനാൻ [ 61 ] ൪. ഞാൻ നിന്റെ, നീ എൻ അവകാശം
പിതാവിൻ ഹൃദയത്തിൽ നൊക്കുന്നെൻ
ഞാൻ ക്ലെശിച്ചാലും ദെഹനാശം
വന്നാലും തിരുമുമ്പിൽ ജീവിപ്പെൻ
ചന്ദ്രാദിത്യാദികൾ ക്ഷയിപ്പതാം
ക്ഷയം വരാകൃപാശ്രീതൎക്കെല്ലാം
൫. മരിപ്പാൻ ഇല്ല ഭീതിലെശം
ശ്മശാനം നീ ശുദ്ധീകരിച്ചുതെ
മണ്ണായഞാൻ കുഴി പ്രവെശം
ചെയ്വാൻ ഇതാ ഒരുങ്ങിയെശുവെ
നിണക്കുയിൎപ്പു തന്ന സത്യവാൻ
എൻ കുഴിയിന്നു കല്ലുരുട്ടും താൻ
൬. ഇതാ ഞാൻ കൊണ്ടവെച്ച കാഴ്ച
സ്തുതിബലി കൈക്കൊൾ്ക എൻപ്രഭൊ
പരത്തിൽ നിത്യരാജ്യവാഴ്ച
വന്നാറെ സ്തൊത്രം അങ്ങൊടുങ്ങുമൊ
ആനാളിൽ ആൎപ്പും വാഴ്വും കീൎത്തിയും
വാനങ്ങളിൽ പരക്കെ നിറയും
൪൭
രാ. ൧൦.
൧. അൎപ്പിച്ച ക്രിസ്തൻ ജീവനും
വധിച്ചിട്ടുള്ള ദെഹവും
എൻ ആത്മ ദെഹി ദെഹത്തെ
നല്പുണ്യമാക്കി തീൎക്കുകെ
൨. അവൻ വിലാവിന്നെറ്റവും
ഒഴിച്ച രക്തവെള്ളവും [ 62 ] മനം തണുക്കുന്ന തളി
ബലം പുതുപ്പിക്കും കുളി
൩. തിരുമുഖത്തിൽ സ്വെദം താൻ
കണ്ണീരും ഖെദവും ഭവാൻ
വിസ്താരനാൾ എൻ ശരണം
സ്വൈരൊത്ഭവത്തിൻ കാരണം
൪. അമ്പുള്ള യെശു ക്രിസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും
൫. എൻ പ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാ വാഴ്ത്തികളുമായി
നിന്നെ കൊണ്ടാടുകെ ഈവായി
൪൮
രാ. ൩൪.
൧. ഊൎദ്ധ്വൊദയം, അയ്യൊ അങ്ങസ്തമിച്ചു
വഴിപാട്ടാങ്ങുയിരായൊൻ മരിച്ചു
ദൈവം ഉണ്ടൊ, ഹാ എന്തൊരു വിഛ്ശെദം
ചൊല്ലാമൊ എന്റെ ഖെദം
൨. വിറെക്കഭൂ, മലകളെ പിളൎവ്വിൻ
മറക് ഒളി, തറകളും തകൎവ്വിൻ
ദെവാലയം, നീ ഇനി ശൂന്യസ്ഥാനം
ഖെദിപ്പിൻ ഊഴിവാനം
൩. നല്ലിടയൻ, തൻ കൂട്ടത്തിന്നായ്ചത്തു
സമ്പത്തെനീക്കിഘൊരമാം വിപത്തു [ 63 ] ഈ മരണം, എൻശാപത്തെ ഒടുക്കും
എൻ ജീവനെ പുതുക്കും
൪. ശവക്കുഴി, പിടിക്കുന്നില്ല നിന്നെ
എൻപാപത്തെ പിടിക്കും, ഞാനൊപിന്നെ
നിന്നൊടുടൻ, ഉയിൎത്തു നിന്നെതെറും
ഒന്നിച്ചു മീതെകെറും
൫. തല്ക്കാലത്തൊ, കനിഞ്ഞതിൽ വസിക്ക
എൻ ഹൃദയം, നിൻ കുഴിയായിരിക്ക
ഇതിന്നകം, ഞാൻ യെശു നിന്നെ ആഴ്ത്തും
നിൻ ചാവെനിത്യം വാഴ്ത്തും
൪൯
രാ. ൨൭.
൧. ഹാ ദുഃഖനാൾ, ഹാ കൂൎത്തവാൾ
ശ്മശാനത്തിൽ വിശ്രാമം
കൊള്ളുന്നെക നല്ല ആൾ
അഛ്ശനെക കാമം
൨. സുഖപ്രദം, ശവാൎപ്പണം
മരിച്ചു പാപശന്തി
തീൎത്ത നിന്നാൽ പൂരിതം
ഞങ്ങടെ വിശ്രാന്തി
൩. എൻ രക്ഷെക്കായി, പറഞ്ഞവായി
നീ ചൊന്നതിപ്പൊൾ പൊരും
വൎദ്ധിക്കാവു, ജീവനായി
ഒൎത്തുകൈക്കൊൾ്വാരും
൪. അൻപിൻ അഴൽ, ജ്വലിച്ചുടൽ
ഒടുക്കം കണ്ടുശീതം [ 64 ] എന്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം
൫. ഹാ ജീവക്കൊൻ, എൻ പകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽ ഞാൻ ശയിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു
5. യെശുപുനരുത്ഥാനം
൫൦ {രാ. ൯൪}
൧. ഇന്നുത്ഥിച്ചു മെശിഹാ, ഹല്ലലൂയാ
ഛിന്നഭിന്നം പാപരാ, ഹ.
കാവൽ മൂടി മുദ്രയും, ഹ.
ചാവഴിഞ്ഞുടൻ വിടും. ഹ.
൨. പ്രാണനുള്ളൊൻ ചത്തൊരിൽ, ഹ.
കാണുന്നില്ലുണ്ടെതുകിൽ, ഹാ.
തെടുന്നൊരെദൂതന്മാർ, ഹ.
വെടിപ്പിച്ചുറപ്പിച്ചാർ. ഹ.
൩. എമ്മെയൂസിൽ രണ്ടുപെർ, ഹ.
ചെമ്മയാക്കി നിന്റെനെർ, ഹ.
നൂതനാത്മാവിന്റെചെൽ, ഹ.
ഊതാചാൎയ്യ ശിഷ്യർമെൽ. ഹ.
൪. ഹൊമം തീൎന്നെന്നറിവാൻ, ഹ.
തൊമാതൊട്ടുനൊക്കിയാൻ, ഹ.
ഞാൻ കാണാതറിയുന്നെൻ, ഹ.
താൻ വിളിച്ചാൽ തൊടുവെൻ, ഹ.
൫൧ [ 65 ] രാ. ൯൯.
൧. ചാവിനെ ജയിച്ച വീര
മാവിശെഷംനിൻപണി
സല്ഗുണത്താൽ ദൊഷം തീര
ഗൊൽഗതാവിൻ ചത്തു നീ
ഭിന്നദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായുയിൎത്തപിൻ
ഭീതിനീങ്ങിവാഴ്ത്തുവിൻ
൨. പൂട്ടവെണ്ട ത്തുത്മദ്വാരം
കൂട്ടരെകാണ്മാൻ വരും
ദൈവപുത്രനെമ്പൽകാരം
ചെയ്‌വാൻ ത്തുർ ഒരുങ്ങിടും
കുറ്റം ഞാൻ കുഴിച്ചിടും
മുറ്റും ഈ പുതുപ്രകാരം
രാത്രി ഭൊജനംചെയ്‌വാ
പാത്രതെക്കുയിൎക്കും ഞാൻ
൫൨ രാ. ൧൦൧
൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ചു
ഹാസമാകും നായകൻ
വാഴുകസൎവ്വെശപുത്ര
ഞാനും സെവിക്കാമല്ലൊ
ക്രൂശാം നിന്റെ രാജ്യമുദ്ര
[ 66 ] എങ്കൻ ഇടുക പ്രഭൊ
൨ ചെൎത്തെടുത്ത പാപഭാരം
നീ ഇറക്കി ക്കളഞ്ഞാൽ
നിന്നെ വിട്ടവ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കുതൊന്നുവൊളം
പിന്നെചെല്ലാം യുദ്ധത്തിൽ
സാത്താൻ മാംസവും ഭൂഗൊളം
തൊല്പിക്കാംനിൻ കൊടിയിൽ
൩. ഞാൻ ശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻ ശവത്തെഒൎക്കുന്നെൻ
ഉള്ളമെതീ കെട്ടഴിഞ്ഞാൽ
അബ്ബാ കൈയിൽ ഏല്പിപ്പെൻ
മാംസത്തെചൊടിക്ക കീടം
എഴുനീല്ക്കും നാൾവരും
ഒരൊ വീരന്നൊർ കിരീടം
സൈന്യത്തെല്ലാംസ്തുതിയും
൫൩
൧. ജനാദികൾക്കുദ്ധൎത്താ
വിനാശത്തിന്നാവാൻ
കഴിച്ചുവെച്ചകൎത്താ
മിഴിച്ചു ത്ഥിച്ചുതാൻ
ശ്മശാനം വിട്ടുടൻ, പിശാച്‌നിൎബ്ബലൻ
എഴുന്നവന്റെ കാൽ, കഴുത്തമൎക്കയാൽ
൨. ഹാസാരമുള്ള കാഴ്ച [ 67 ] അസാദ്ധ്യകാരിയെ
ഭയത്തിന്നൊക്കതാഴ്ച
ജയത്താൽ വന്നുതെ
പാതാളലൊകക്കാർ, എതാനുമെവല്ലാർ
വിരൊധികൗശലം, ആരൊഹത്താൽഹതം
൩. ഹിംസിച്ചുരക്ഷിതാവെ
ഗ്രസിച്ചനന്തരം
നിൻഉഗ്രബിംബംചാവെ
അനുഗ്രഹപദം
തലനടന്നതിൽ, അലംപിഞ്ചെല്ലുകിൽ
തലെക്കപിഞ്ചെല്വൊർ, കുലെക്കുംതെറ്റുവൊർ
൪. തുടൎന്നു നിത്യം കൂടെ
നടപ്പാൻ ഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തുംധളമായി
ഉയൎന്നശിരസി, ഇയന്നപൊന്മുടി
യശസ്സിഹമ്പരം, വശത്തിങ്ങാകണം.
൫൪
രാ. ൧൯
൧. ജീവനൊടുത്ഥിച്ചുവന്നു
രക്ഷിതാസ്വയം
ഈവിശെഷമെപരന്നു
എങ്ങുംകെൾക്കെണം
൨. ജീവനായവൻപാതാളം
വിട്ടുമൂന്നാംനാൾ
ചാപിൻ കെടിന്നടയാളം [ 68 ] ഈ ഉയിൎത്ത ആൾ
൩. മൃത്യുവിന്നിഘൊരമല്ല
തീൎന്ന് അതിൻബലം
ബൃത്യൎക്കൊകൎത്താവിൽനല്ല
ആശ്രയം ഹിതം
൪. എന്നെയും കൎത്താവെവന്നു
രക്ഷിക്കെണമെ
എന്റെ കാവലെ തുറന്നു
സ്വൈരം തരികെ
൫. ആദാമിന്റെ ജീവഭ്രംശം
മാറ്റിസൌഖ്യം താ
വാദം തീൎത്തു നിന്റെ ഭവംശം
വാഴിക്കെസദാ
൬. അന്നു നിന്റെ മെയ്മഹത്വം
ആകെകൈക്കൊൾവാൻ
തുന്നുനിന്റെ ആത്മതത്വം
പൂണാകെണം ഞാൻ
൫൫
രാ. ൫.
൧. ഹാ വാഴ്കയുദ്ധവീര
പാതാളനശിതാ
നീകുഴിവിട്ടു ധീര
അതാൽ ഹല്ലെലുയാ
൨. മാറ്റാനെ നീ ജയിച്ചു
നിന്ദപ്പെടുത്തതാൽ
എൻ സംശയം ക്ഷയിച്ചു [ 69 ] ഞാൻ വാഴ്ത്തും ആദരാൽ
൩. ഫലിച്ചു സമാധാനം
ഭയം നശിച്ചുതെ
വിമുക്തമാം സന്താനം
ജയം കൊണ്ടാടുകെ
൪. നീകൊണ്ടൊരു കവൎച്ച
പകുക്കദാസരിൽ
കാണാക ഉൾവളൎച്ച
എല്ലാ പ്രജകളിൽ
൫. സൎവ്വാപരാധം മൂടും
നിന്റെ ദശവക്കുഴി
എന്നെന്തു ചെയ്തുകൂടും
എൻ വൈരികൾ്ക്ക നി
൬. എനിക്കു നിത്യ രക്ഷ
നിന്നാൽ സമ്പാദിതം
നീ മാത്രം എൻ അദ്ധ്യക്ഷ
സുഖത്തിൻ പാൎപ്പിടം
൭. നിന്നൊടുഞാനും ചെല്ലും
ഒരിക്കൽ കുഴിയിൽ
എൻ ചാവിനെ നീവെല്ലും
ഉയിൎപ്പുണ്ടൊടുവിൽ
൮. കാണാകനിൻ പുതുക്കം
എൻ ഹൃദയത്തിലും
വരുത്തുക് ഒരൊടുക്കം
ഉൾചാവിന്നൊക്കയും
൯. പിൻ എന്തെനിക്ക് ഹാരി [ 70 ] മടങ്ങിചാവിൻ മുൾ
മുന്നൊടി എൻ സെനാനി
സദാജയിച്ചരുൾ
6. യെശുസ്വൎഗ്ഗാരൊഹണം
൫൬
രാ. ൧൨൩..
൧. കാണ്കെടൊ അപൂൎവ്വ ഭൂതം
പാങ്ങർമുമ്പിലെ ജീമൂതം
തെരുപൊലെകെറിയാൻ
യെശുഎന്നസല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നുജയഘൊഷത്തിൽ
തൻപിതാവിന്തെജസ്സിൽ
ഹൊശിയന്നാവുംഹല്ലലൂയാവും നമൊനമഃ
൨. വിണിൽ ഒരൊകാൎയ്യം തീൎത്തു
മണ്ണിൽ വെച്ചു നീള വീൎത്തു
പാൎക്കും തൻ സഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറി താനിറങ്ങും
വിശ്വലൊകമങ്ങടങ്ങും
പൂൎണ്ണമായിപെബലം
പൂൎണ്ണമന്നുമാജയം
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ
൫൭ [ 71 ] രാ. ൬.
൧. പരത്തിൽ ഏറിചെന്നതാ, ഹല്ലലൂയാ
മശീഹലൊകരക്ഷിതാ, ഹല്ലലൂയാ
൨ പിതാവലത്തിരുന്നപ്പൊൾ, ഹ.
വിശ്വത്തെ താങ്ങി യെശുതൊൾ, ഹ
൩. ആകാശഭൂമിവിൺ കടൽ, ഹ
ഒക്കെക്കാധാരം തൻ ചുമൽ, ഹ
൪. കാൎയ്യസ്ഥനെ ഇറക്കുവാൻ, ഹ.
കാണാതാകെണ്ടിവന്നു താൻ, ഹ.
൫. കാണാകപൊയരൂപത്തിൽ, ഹ.
സഭെക്കുനെരമായിതിൽ, ഹ.
൬. പിതാപുത്രാത്മാവിന്നതഃ, ഹ.
എന്നെക്കുമെനമൊനമഃ, ഹ.
൫൮
രാ. ൧൨൭
൧. ഹാശ്രെഷ്ഠവീരയെശുവെ
ഈ ലൊകത്തിന്റെ ദ്രൊഹത്തെ
വഹിച്ചു നീ അശെഷം
ഭൂരക്ഷയെസമ്പൂൎണ്ണമായി
നിവൃത്തിച്ചിട്ടാരൂഢനായി
ധരിച്ചു ദിവ്യവെഷം
ഹൎഷം, ഹൎഷം, ആത്മദാതാ
എന്റെ ഭ്രാതാ, ജീവൻ ചാവു
രണ്ടും നിന്റെ കൈക്കൽ ആവു
൨. സഭെക്കു നീതല പ്രഭൊ
ശരീരം ഞങ്ങളും ഗുരൊ [ 72 ] വളൎത്തുകെവിശ്ചാസം
സന്തൊഷംശുദ്ധിജീവനം
പ്രകാശം താമനൊബലം
ഒടുക്കം സ്വൎഗ്ഗവാസം
നാഥ, താത, ദിവ്യ നീതി
നിത്യ പ്രീതി, പൂൎണ്ണാശ്ചാസം
നൽകി ഉള്ളിൽ ചെയ്കവാസം
൩. ഞങ്ങൾക്കും സ്വൎഗ്ഗാരൊഹണം
ഭവിപ്പാൻ നീ ആകൎഷണം
പ്രയൊഗിക്ക ദിതെത
ഈ ലോകമായാദംഭവും
ഉപെക്ഷിക്കുന്ന ധൈൎയ്യവും
വളൎത്തുകജവെന
മായ, ഛായ, മറ്റും എതു
ഭ്രാന്തിഹെതു, പരിഹാരം
ചെയ്തിൽകെനിക്കാധാരം
൪. നീശരണമായ്‌വന്നതാൻ
നിൻ സുവിശെഷ ശുദ്ധപാൽ
ഭുജിക്കിൽ പുഷ്ടിഏറും
മനുഷ്യവാക്കുരുൾചയായി
മെലൊട്ടുഞങ്ങളെ നിൻവായി
ക്ഷണിച്ചതത്രെ തെറും
പിന്നെ, നിന്നെ, ഹൊശിയന്നാ
ഹല്ലെലൂയാ, എന്നുപാടും
നാളിൽ എതിരെറ്റു ചാടും [ 73 ] 7. പെന്തെകൊസ്ത
൫൯
രാ. ൪൭
൧. ദൈവശുദ്ധാത്മാ
ചെവിക്കൊൾവാൻവാ
മാംസമായ നിത്യമാട്ടി
കൺകാണത്ത സത്യം കാട്ടി
താഴ്മയുള്ളൊരെ
വാഴിക്കെണമെ
൨. ചത്തൊർഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെ നിന്നാൽ അഗ്നിസ്നാനം
ശുദ്ധവാക്കെടു ക്കുംജ്ഞാനം
വാൾനീവെട്ടുകെ
നാൾ ഉദിക്കുകെ
൩. സ്നെഹംസൃഷ്ടിക്കെ
ദെഹം നിണെക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെജയിപ്പാൻ
കാവുപൊൽ പിടി
നാവുകൺ ചെവി
൪. ചിത്തഭൂമിയിൽ
വിത്തുപൊലെനിൽ
മതിഎന്നിൽ നിന്നാശ്ചാസം
ചാവെവാവാ പരിഹാസം [ 74 ] ലൊകത്തിൽ ഭയം
ഏകനാൽ ജിതം
൬൦
രാ. ൧൨൯.
൧. വരികഹെവിശുദ്ധാത്മാ
വിശ്വസ്തരിൽ പ്രകാശം താ
ഉദിക്ക നീവാദിത്യ
കാരുണ്യപൂൎണ്ണജ്യൊതിയെ
എന്നിള്ളം സ്ഫുടമാക്കുകെ
തമസ്സിനെ വിജിത്യ
സത്യം, പത്ഥ്യം, നിത്യ പ്രീതി
പൂൎണ്ണ നീതി, വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം
൨. നീ സൎവ്വ ജ്ഞാനനിധിയാം
അതെ ഇറക്കുകഎല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ള ഭക്തരും
ആവിണ്ണിലുള്ള ദൂതരും
ഒന്നിച്ചു ചെയ്കവാസം
പിന്നെ, നിന്നെ, ഞങ്ങളെയും
യൊഗം ചെയ്യും, സ്നെഹമൂലം
ശെഷം കൂട അനുകൂലം
൩. പ്രകാശിപ്പീക്കഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കുജ്ഞാനം
വിശ്വാസത്തിന്റെ ധൈൎയ്യവും [ 75 ] അനൎത്ഥകാലധൈൎയ്യവും
ഇതൊക്കനിന്റെ ദാനം
ഖെദം, ഭെദം, മറ്റും ഏതു
ഭയഹെതു, നീ പഠിക്ക
നിന്റെ ന്യായവും വിധിക്ക
൪. നിൻ ആയുധങ്ങൾ ശക്തിയും
പോരാട്ടത്തിന്നുത്സാഹവും
നിൻ ഭക്തരിൽ വളൎത്തു
നീ തലവൻ എന്നു വന്നാൽ
ഉറെച്ചു നിൽക്കും ശിഷ്യകാൽ
നീ ശത്രുവെ അമൎത്തു
ദൊഷം, രൊഷം, സംഹരിച്ചു
ഉദ്ധരിച്ചു, സമാധാനം
ആക്കഭൂമിയൊടുവാനം
൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്കമ്പന്തരും
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായം ഒട്ടും ഇല്ലതിൽ
വിശിഷ്ടലാഭം ഭക്തി
നഷ്ടൻ, ഭ്രഷ്ടൻ, ആയ്‌വന്നാലും
വെദപാലും, നിന്റെ കൊലും
എന്നും മുട്ടുന്നില്ലപൊലും
൬൧
രാ. ൭൦
൧. സീനായ്മലെക്ക് യഹൊവാ [ 76 ] കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽതീവിളങ്ങി
നിൻ ദൈവത്തെ നീ സ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീശാവത്തുൾ അടങ്ങി
൨. ഇരുൾ ജയിച്ചതാരെന്നാൽ
പ്രമാണമല്ലെസ്നെഹം
സ്വൎഗ്ഗാഗ്നിജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾ സ്തുതി കെൾപാറുണ്ടായി
നൽക്രീയ ഈറ കാണ്മാനായി
സഭാ ആത്മാവിൻ ദെഹം
൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻ പാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആവാക്യം തെഞ്ഞുമാഞ്ഞു
നീ പുതുപെന്തെകൊസ്തതാ
നാനാവരങ്ങൾ ഏകാത്മാ
നിൻ നാമത്തിൽ നാം ചാഞ്ഞു
8. സഭാഗീതങ്ങൾ
൬൨
രാ. ൧൧൩
൧. ഇമ്മാനുവെലിന്റെ തല്ലൊ
നാം കൊലുംകാൎയ്യമാം [ 77 ] നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊടിക്കുമുമ്പിനാൽ
അതിന്റെ പാൎപ്പു വാളുഞ്ചാൽ
മൺ മൂടി മഴഏല്ക്കുകിൽ
ദ്രവിച്ചു പൊകും നെരത്തിൽ
പുതുത്തളിർ മുളെച്ചെഴും കതിർ
൨. നിൎഭാഗ്യമെറ്റു തലതാൻ
നടന്നുകയറി
അംഗങ്ങൾതന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രിസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെ ആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചു പൊട്ടിവിളയും
പട്ടം കളം, ഏദൻപ്രവെശനം
൬൩.
രാ.൧൨൨
൧. നിന്റെ സ്നാനം, രക്തപാനം
മാംസഭൊജനം
ആത്മദാനം, ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകയിരിക്കയിൽ
യെശുനീ ഇസഭയിൽ
ഇന്നും താഴ്ച, എന്നിവാഴ്ച
കൊള്ളുന്നു ദൃഢം [ 78 ] ൨. എല്ലാം ആടി വീണുവാടി
ചിന്നിപൊകിലും
യെശു ഇന്നും, ഊന്നിനിന്നും
തഞ്ചിശെഷിക്കും
രാജാതാൻ ഇരിക്കവെ
ആരുപൊൽ അവനുടെ
അവകാശം, മൂലനാശം
ചെയ്‌വാൻ തുനിയും
൩. മൂലക്കല്ലും, കുത്തുംതല്ലും
മറ്റുംകൊണ്ടതാൽ
ഈ മതിൽക്കും ഊക്കുനിൽക്കും
ആരും തട്ടിയാൽ
സൎവ്വശത്രുകൗശലം
പാദമെലെഅലയം
കെട്ടഴിപ്പാൻ, തച്ചിടിപ്പാൻ
തെടുന്നു ബലാൽ
൪. ഒളിയമ്പു, വാകിൻവച്ചു
ജ്ഞാനവഞ്ചന
ഭക്തിമായ, ചിത്രഛ്ശായ
ചൂണ്ടൽകൈവല
മറ്റെല്ലാം പ്രയൊഗിച്ചാൽ
അല്പമാം വിശ്ചാസത്താൽ
നിന്നു കൂടും, നമ്മെമൂടും
യെശുവലിശ
൫. ശത്രുകെറി, നമ്മെചെറി
പാറ്റിക്കൊള്ളുംനാൾ [ 79 ] കല്ലുമാറി, ഉമിപാറി
ശിഷ്ടം നല്ലആൾ
നമ്മെവക്കും ചിലരും
തുങ്ങെമലയിൽ പെടും
സത്യവെദം, കണ്ണിഛ്ശെദം
ചെയ്യുന്നൊരുവാൾ
൬. ലൊകചെൎച്ച, ജഡത്തെൎച്ച
കിടമായ്ചുടും
ശെഷം തങ്കം, ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നു മക്കളായനാം
ജ്യെഷ്ഠനൊടും, അഛ്ശനൊടും
ഒന്നായ്ചമയും
൬൪
രാ. ൭൧.
൧. നിലനിൽ:,:ചിയൊൻ എന്നപൎവ്വതം
ജാതികൾ കടൽതരംഗം
പൊലലച്ചുപൊങ്ങിലും
സൎവ്വശക്തനിട്ടൊരടിയിൽ നിലനിൽ;:
൨. നിന്നെകാ:,: ചൊയൊനെ നീശത്രുവിൻ
സൎപ്പകൌശലം സമ്പ്രെക്ഷ
ബുദ്ധിയും ധരിച്ചപിൻ
ശുദ്ധിലൊകത്തിന്നുപെക്ഷ
ഒൎത്തുവാരമാൎത്ഥ്യത്തില്വിദാ, നിന്നെകാ:,: [ 80 ] ൩. മിന്നുക:,:, ചിന്നിക്കയിരിട്ടിൻ കൂർ
ദൂറ്റെ കാട്ടുനിൻപ്രകാശം
കുന്നിൽ വെളിപ്പെട്ട ഊർ
ഒളിമക്കൾക്കൊരുപാശം
ആയ്ചമഞ്ഞാകക്ഷിച്ചെറുക, മിന്നുക:,:
൪. താണുപൊ:,: താഴ്കിൽ ഏറും നാൾവരും
ഇന്നു പത്തും നാളഞ്ഞൂറും
തെറ്റി സ്നെഹം തണിയും
കഷ്ടം ദ്വെഷ്യം അവദൂറും
ഒരൊനാൾ മുഴുക്കും എങ്കിലൊ, താണു പൊ:,:
൫. വിശ്ചസി:,: സത്യവാൻ നിന്വാഴുന്നൊൻ
നീരാജാവിൻ രക്ഷയല്ല
ഞാൻ നിൻ രക്ഷയായകൊൻ
ജീവൻ ഞാൻ നീജീവക്കല്ല
ഭക്തനെ തൂണാക്കും എന്നിതിവിശ്ചസി:,:
൬൫
രാ.൧൦൧
൧. നെഞ്ഞിനൊടുനെഞ്ഞു കൂടി
ദെവനെഞ്ഞിൽ ചാരുവിൻ
വമ്പിഴയല്ലൊതാൻമൂടി
ഉറ്റസ്നെഹം കാട്ടുവിൻ
ഇല്ല വൻ മാതാപിതാക്കൾ
താൻ ശിരസ്സംഗങ്ങൾ നാം
ഗുരുതാൻ നാമൊഭ്രാതാക്കൾ
താൻ നമുക്ക് അവന്നുനാം
൨. ദൈവമക്കൾ ഒക്കെവന്നു [ 81 ] നിയമം പുതുക്കുവിൻ
സ്നെഹത്താൽ ജയിച്ചുവന്നു
സത്യം ചെയ്തടങ്ങുവിൻ
താൻ കനിഞ്ഞു രക്തം തന്നു
പ്രാണങ്ങൽ വിട്ടെച്ചല്ലൊ
ശിഷ്യനെസഹൊദരന്നു
വെണ്ടി നീയും ചാകെടൊ
൩. തന്റെ ക്രൂശിനെചുമന്നു
ഊരെ വിട്ടു പൊയആൾ
ചെന്നതിൽ നാം പിന്നടന്നു
പൊരുകമറ്റാരെക്കാൾ
നൊക്കികൊള്ളവന്റെതാഴ്ച
നൽകുതൽകൃപെക്കിടം
നിന്നിലും അവൻ തൻ വാഴ്ച
സ്ഥാപിപ്പാൻ ഉണ്ടാഗ്രഹം
൪. നിന്റെ കൂട്ടം ഇഷ്ടതൊഴ
ദയയാ ഉന്നാക്കുകെ
സൎവ്വരെയും നിന്നെകൊഴ
എന്നിസ്നെഹിപ്പിക്കുകെ
നിന്റെ അന്ത്യപ്രാൎത്ഥനെക്കു
പൂൎത്തിയെവരുത്തുവാൻ
രക്തച്ചെൎച്ച നിൻ സഭെക്കു
മൂലഭാവമാക്കുതാൻ
൫. നീപിതാവിനൊടു ചെൎന്നു
ഉന്നിച്ചപ്രകാരത്തിൽ
തങ്ങളെ നിണക്കുനെൎന്നു [ 82 ] തന്നവർ എല്ലാവരിൽ
വാണുനീ തികഞ്ഞ സ്നെഹം
ചെരും ഐക്യം സൃഷ്ടിച്ചാൽ
ലൊകൎക്കും ഇവർ നിൻദെഹം
ആയ്‌വിളങ്ങും സത്യത്താൽ
൬. ശീലൊവെനിൻ സമാധാനം
നല്കുകിങ്ങെയുദ്ധത്തിൽ
ഞങ്ങൾ സെവിക്കുന്നദ്ധ്വാനം
സ്നെഹത്താൽ മറപ്പിക്കിൽ
നിന്നെചൊല്ലി ഏറ്റകഷ്ടം
ഒക്കയും മതൃത്തുപൊം
സഭനിന്റെ തെന്നുസ്പഷ്ടം
ലൊകത്തിന്നും ആം തുലൊം
൬൬
രാ. ൧൩൦
൧. പുരാണസാക്ഷികൾക്കകത്തുകത്തും
വരാത്മാവീണ്ടും ഇങ്ങുണർ
മതിൽകൽ ഏറിരാപ്പകൽ പുറത്തും
എതിൎത്തും ആൎത്തും നിൽക്കകാവലർ
൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരുസൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചുദൈത്യം
കുരുത്തിനുറവാകതിൻ ചുടർ
൩. എല്ലാടവും കൊളുത്തുനിന്റെ ജ്ജ്വാല
ഉല്ലാസം ദുഃഖികൾക്കതാ
തുറക്കഹീനജാതിക്കും നിൻശാല [ 83 ] ഇറങ്ങിവാനങ്ങൾ പിളൎന്നു വാ
൪. സഹിപ്പതൊചിയൊനിൻ നെടും പ്രവാസം
ബഹിസ്ഥരെപുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതികാണെണം
൬൭
രാ. ൧൧൦.
൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവം തന്നെ
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കുംവന്നിരന്നെ
മുതുമാറ്റലൻ, ഇപ്പൊൾകൊപിഷ്ഠൻ
ബലം കൌശലം, പലവും തൻ വശം
അതുല്യൻതാൻഇപ്പരിൽ
൨. മനുഷ്യശക്തി നഷ്ടമായി
ഈ ഞങ്ങൾ വെഗം തൊറ്റു
ഹെദെവകൈയെദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെരക്ഷിതാ, യെശുമശിഹാ
സൈന്യങ്ങൾ പ്രഭൊ, മറ്റൊരു തുണയൊ
പടക്കളം നീ കാക്കും
൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കുതെടി
വന്നാലും പെടി അല്പമാം
ഈണങ്ങൾ അത്രെനെടി
ഒരൊഗൊഷ്ടിയും, സാത്താൻ കാണിക്കും [ 84 ] എല്ലാ മെബലാൽ, വിധിക്കുൾപെട്ടതാൽ
ചൊല്ലൊന്നവനെ വീഴ്ത്തും
൪. ആടാതെനിൽക്കവചനം
അരുതവൎക്കൊശാരം
സദാത്മാ വൊടൊരൊവരം
നമുക്കായുപകാരം
പൊയ്പൊകും മുതൽ, മക്കൾ പെണുടൽ
അതുവിടെണം, ചെറുതവർ ഫലം
നമുക്കിരിക്കരാജ്യം
9. തിരുസ്നാനം
൬൮
രാ. ൪൦
൧. പിതപുത്രാത്മാവഭിധാനം
ഞാൻ ചൊല്ലിസ്നാനപ്പെട്ടവൻ
അതാലെഞാൻ അവൻ സന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രിസ്തങ്കൻ നട്ടുപൊയനാൾ
തന്നൊടും എഴുനീറ്റയാൾ
൨. പിതാവില്ലാമതഞാൻ അനാഥൻ
ആയാറെ ഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെ സദാത്മാവായവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ
൩. ഈ സ്നെഹത്തിന്നൊരൊത്തസ്നെഹം [ 85 ] ഞാൻ കാണിയാതിരിക്കുമൊ
മനസ്സു ദെഹിഹീനദെഹം
നിണക്കിതൊക്കയും പ്രഭൊ
പിശാകിൻ ഇഷ്ടം സെവയും
എടുക്കയില്ല യായ്‌വരും
൪. ഈനിൎണ്ണയം നീ ഒരുനാളും
ഇളക്കയില്ലെന്നറിയാ
പരിച, ചട്ട, തൊപ്പി, വാളും
നീ ആയതാൽ ജയിപ്പതാം
ഞാൻ പുത്രൻ എന്നതെദിനം
മനസ്സിൽ ഇങ്ങുറെക്കനം
൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചൈനിമെൽ
നിന്നാൽ ഒടുങ്ങി അന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽ ദൊഷം പറ്റിയാൽ
താൻ കഴുകെണം എന്റെ കാൽ
൬൯
രാ. ൭൦.
൧. യൎദെനിൽ മുങ്ങിവന്നിതാ
പാപിഷ്ഠർ ഒരൊവൎഗ്ഗം
മദ്ധ്യെനിൽക്കുന്നരക്ഷിതാ
ഹാഎന്തിന്ന് ഈസംസൎഗ്ഗം
അവരിൽ എത്രമലമൊ
അയൊഗ്യമൊഹപാപമൊ
ഇവന്നത്രെയും പുണ്യം [ 86 ] ൨. ഇവങ്കൻ എന്തെഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കുലൊകപാപമാം
അതിന്നായിദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടുമുപ്പതു
വളൎന്നശെഷം ഈറ്റതു
രാജാചാൎയ്യാഭിഷെകം
൩. പ്രവൃത്തിസ്ഥാനങ്ങളിലും
മുഖ്യം ക്രീസ്തപ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞുചെലാസ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രീസ്ത
൭൦
രാ.൭൫.
൧. ഈകരക്ഷിതാപ്രഭൊ
ഞങ്ങൾ ഇങ്ങു കൂടിവന്നു
ശിശുക്കൾക്കനീയല്ലൊ
രാജ്യത്തെപ്പറഞ്ഞുതന്നു
കുട്ടികാകനിന്വാഗ്ദത്തം
നിങ്കലെക്കതിൻനടത്തം
൨. ഞങ്ങൾ യാചിക്കുന്നിതാ
നീട്ടുന്നതെനീഎടുക്ക
തെജസ്സൊടെനിന്നിവാ
നിന്റെ കനിവെപെരുക്ക [ 87 ] കെൾ ഇതെന്നും നിമ്മുമ്പാക
ജീവിച്ചാത്മപുത്രൻ (ത്രീ) ആക
൩. യെശുനിന്റെ രക്തത്താൽ
കഴുകീയശുദ്ധദെഹം
ആത്മദാനം വാക്കിൻ പാൽ
ഇവനല്കുകെനിൻസ്നെഹം
പുനൎജ്ജന്മം നീകൊടുക്ക
കുട്ടിനിന്നെകൊണ്ടുടുക്ക
൪. അടുമെയ്ക്കുകിടയൻ
അംഗമാക്കിതെശിരസ്സെ
സന്ധിഎത്തികരചൻ
ഒളിനീക്കിതിൻതമസ്സെ
ദൂഷ്യം ഒക്കെചെത്തിതള്ളി
കൊമ്പിനെവളൎക്ക വള്ളി
൫. നിങ്കലെ സമൎപ്പിതം
ആകഞങ്ങളെ അവസ്ഥ
പൂരിക്കിങ്ങെആഗ്രഹം
അപ്പനൊടുചൊല്വദ്ധ്യസ്ഥ
പെർവിളിപ്പതെതിക്കെക്ക
ജീവപുസ്തകെവരെക്ക
10. തിരുവത്താഴം
൭൧
രാ. ൧൦൪
൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെനീവിട്ടു [ 88 ] മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരുനല്ലമൊടി
രക്ഷിതാനിമന്ത്രിക്കുന്നു
തൽക്ഷണം ഉണ്ടാം വിരുന്നു
മണും വിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെവസിക്കും
൨. മാലരുക്കിയും വിവാഹം
പൊലവെണ്ടതെസന്നാഹം
മുട്ടികെൾകൃപാകുഠാരം
പൂട്ടിക്കാണരുത്‌ദ്വാരൻ
ഗൎവ്വലെശവും വിലക്ക
സൎവ്വം അവനായ്തുറക്ക
യെശുവെപ്രവെശിക്കെന്നു
ആശുചൊല്ലെതിരെചെന്നു
൩. മിത്രം കാണ്കീയെൻ നിൎവ്വാഹം
എത്രനിന്നെ ചൊല്ലിദാഹം
തന്നിയാകിൽ ഉണ്ടു കുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരി പൊലിതിൽ ചൊരിഞ്ഞു
പൂരിക്കൊഴിവിൻ വഴിഞ്ഞു
നൂണുജീവിപ്പിക്കചിത്തെ
വീണുറങ്ങും നിന്റെ വിത്തെ
൪. ജീവനാപൂതിയാഹാരം
ചാവടുത്താൽ എൻസംസ്കാരം
മാംസരക്തത്താൽ നിന്ദെഹം
ആംസഭയിൽപുതുസ്നെഹം [ 89 ] സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവിദെഹത്തിന്നും പുഷ്ടി
വിണിലും നുകരുകദ്യ
മണ്ണിൽ പൊലെ നിന്റെ സദ്യ
൭൨
രാ. ൧൨൧.
൧. തൻ ജഡരക്തം ഉണ്ണുവാനും തന്നു
തൃപ്തിനൽകി യമകന്നു
നാംസ്തുതിയു പുകഴ്ചയും കഴിക്ക
നീഅതെ അനുഗ്രഹിക്ക, കനികെകൎത്താവെ
ആശ്രയം എല്ലാഞെരുക്കത്തിൽ
യെശുവെമാതാ മറിയയിൽ
ഉത്ഭവിച്ചദെഹവും
നിൻ വിശുദ്ധരക്തവും, കനികെകൎത്താവെ
൨. ഞങ്ങൾക്കു വെണ്ടി ആവിശുദ്ധദെഹം
ദണ്ഡിപ്പിച്ചതെത്രസ്നെഹം
ജീവൻ എനിക്കുതന്നതൊനിൻചാവു
ഇന്നും നിന്നെ ഒൎപ്പാറാവു, കനി. ക.
നിന്റെ രക്തം എന്തുവിസ്മയം
ഒക്കെ വീട്ടി ഞങ്ങളെകടം
സൎവ്വപാപം കഴുകി
കനിവെന്നഅതിൻ വിളി കനി.ക.
൩. ഞങ്ങൾ ഒരപ്പമായി നിചമഞ്ഞു
എങ്ങും ഐക്യത്തെതിരഞ്ഞു
നെരെനടപ്പാൻ കാക്കുകിങ്ങെപാദം
നൽകുകെനിൻ ആശീൎവ്വാദം, കനി. ക. [ 90 ] നിൻ സദാത്മാവെന്നും ഞങ്ങളെ
ശുദ്ധസത്യത്തിൽ നടത്തുകെ
ഞങ്ങൾ നിന്റെ പന്തിയിൽ
ചെരാകെണം സ്വൎഗ്ഗത്തിൽ, കനി.ക.
൫൩
Malan's രാ. ൧൧൧
ദെവകുഞ്ഞാടായുള്ളൊവെ
നീയെവഹിച്ചിങ്ങെഅരിഷ്ടം
ഈവംശത്തെ പിതാവിനിഷ്ടം
ആക്കീടാൻ ചാവില്പട്ടുതെ
രാജത്വപൌരൊഹിത്യവും
വന്നിട്ടുനിന്റെ പെരുയൎത്തി
ഒന്നിച്ചു തെജസ്സെവളൎത്തി
ഞങ്ങൾസദാനിന്നെ തൊഴും
ആമെൻ പ്രഭൊ ആമെൻ
എനിക്കുനിന്നെ നല്കണം
എൻ യെശുവെന്ന ജീവഹാരം
കുടിപ്പിക്കെന്നെരക്തസാരം
നീസത്യപാനഭൊജനം
നീയെമരുന്നുവൈദ്യൻ നീ
നീയെ എടുത്തതെൻ ഇളപ്പം
സ്വൎഗ്ഗത്തിൽ നിന്നുവന്നൊരപ്പം
സ്വൎഗ്ഗീയനാക്കഎന്നെനീ
ആമെൻ പ്രഭൊ ആമെൻ [ 91 ] രാ. ൭൩.
൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽ തൂങ്ങിച്ചത്തൊനെ
അസൂയതിരുമൊടു
അന്തം വരെ പൊറുത്തൊനെ
നീപെറി എല്ലാപാപം
അല്ലാഞ്ഞാൽ പറ്റും ശാപം
കനിഞ്ഞുകൊൾകഹൊയെശു
൨. എന്റെ പാപത്തെ ഛ്ശെദം
ചെയ്‌വാൻ നിന്രക്തമാംസാരം
ഒഴിച്ചും തന്നഭെദം
അവാച്യമാം ഉപകാരം
കൈകൊൾകനിത്യചാൎയ്യ
കറയില്ലാത്ത ഭാൎയ്യ
കനിഞ്ഞുകൊൾകഹൊയെശു
൩. നീ എൻ കുഴിയിൽ കൂട്രി
എൻ ജ്യെഷ്ഠഭാവത്തെ കാട്ടി
എൻ ദ്രൊഹം ഒക്കമൂടി
നീ എൻ വിരൊധിയെ ആട്ടി
എന്നിനിനിത്യം പാടും
ഇടയൻ നീ കുഞ്ഞാടും
കനിഞ്ഞു കൊൾകഹൊയെശു
11. മാനസാന്തരം
രാ. ൯൫.
൧. എന്നെ നിന്റെ കൊപത്തിൽ [ 92 ] ശിക്ഷിയാതലിഞ്ഞു
ഇജ്ജനം ചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ, വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക
൨. ചെയ്തപാപത്താൽ എല്ലാം
ഉണ്ടെനിക്കനാണം
കെട്ടുപൊയതിന്നും ആം
നിന്നാൽ അത്രെ ത്രാണം
ഞാൻ പതിർ, നീ ഉയിർ
ചത്തതെനിൻ വാക്കും
നൊക്കും പുതുതാക്കും
൩. ഈ ചതഞ്ഞുടഞ്ഞതും
ചെയ്കനീ ആശ്ചാസം
ശൂന്യദീന നെഞ്ചിലും
തന്നികൊൾക വാസം
പിന്നെ താൻ, വാഴ്തുവാൻ
ദിവസെനപറ്റും
ചെറും നീ അകറ്റും
൪. നൽകപുതിയാത്മാവെ
ഈ പിണത്തിൽ ഊതി
അതിൽ ഇന്നിനെടുക്കെ
വല്ലൊരനുഭൂതി
നീയല്ലൊ, എൻ പ്രഭൊ
ഹീനൎക്കനു കമ്പി [ 93 ] നിന്നെ ഞാനും നമ്പി
൭൬
രാ. ൮൧.
൧. കാരുണ്യജ്യൊതിയായ
മശീഹയെശുവെ
മനുഷ്യജാതിമായ
അകറ്റും സത്യമെ
എൻ പാപത്തെ ക്ഷമിച്ചു
സന്തൊഷത്തെയും താ
നീമാ ത്രമെ ജയിച്ചു
ഇങ്ങൊന്നും സാധിയാ
൨. ഈ ഭ്രഷ്ടനായ പാപി
അറിഞ്ഞു നിൻബലം
ഇപ്പൊഴെ അനുതാപി
ആപ്പീണു ശരണം
അബദ്ധം എൻവിരൊധം
നികൃഷ്ടം എൻ പണി
സുന്യായം നിന്റെ ക്രൊധം
ഉചിതം എൻ പിണി
൩. കുടുങ്ങി നിൽകും കാടു
ഞാൻ എങ്ങിനെവിടും
ഉഴന്നുപൊയൊരാടു
മറ്റാർ അന്വെഷിക്കും
നിണക്കുനല്ല പൊക്കു
തെളിഞ്ഞു മുമ്പിനാൽ
നീയെന്നെഒന്നു നൊക്കു
[ 94 ] ക്ഷമിക്കിരക്കയാൽ
൪. പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കവെ
ഞാൻ ന്യായമായ്‌വിധിച്ചു
പകപ്പാറാക്കുകെ
എൻ ഉള്ളിൽ നിന്റെ വാക്കും
കടക്കൺനൊക്കെല്ലാം
വെരുന്നി നില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം
൭൭
രാ.൫൮
൧. യെശുവെന്നിഞാനൊ ഏതു
ഹീനനന്ധൻ നഗ്നനെ
ലെശം എന്നിൽ സ്നെഹഹെതു
ഇല്ല ദൈത്യം ഒഴികെ
മട്ടില്ലാത പാപകൊടി
വിട്ടുഞാൻ തൃകാക്കൽ ഒടി
൨. ഇല്ല ഞാൻ ചെയ്യാത്തദ്രൊഹം
ആജ്ഞയൊക്കതട്ടിതെൻ
നല്ലതെന്നുതൊന്നിമൊഹം
ചത്തുമൊഹിച്ചടിയെൻ
സത്യത്തൊടുഞാൻ മറുത്തു
നിത്യ കാരുണ്യം വെറുത്തു
൩. പാപിചാകെണം എന്നല്ല
നീ വിളങ്ങിച്ചാന്തരം
ശാപം നിങ്കലായിനല്ല
[ 95 ] പാപശാന്തി കണ്ടിടം
ഗൎവ്വം താനു ഞാൻ വലഞ്ഞു
സൎവ്വം പറയാം കരഞ്ഞു
൪. എൻ കടങ്ങൾ ഞാനെ വീട്ടി
തീൎക്കാം എന്നു ചൊല്ലാമൊ
വങ്കണക്കെതൃകൈ നീട്ടി
ക്രൂശിൽ ഒപ്പിച്ചില്ലയൊ
രക്തത്താൽ എൻ പാപം തീര
മുക്തമൊചൊല്ലാവു വീര
൫. ആശ്ചസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചുഞാൻ തുടങ്ങി
താവിശ്ചാസകെവലം
ആശിയരുളും വരെക്കും
യെശു നിന്നെ വീനിരക്കും
൭൮
രാ.൨൪.
൧. വൈകാതെ അണഞ്ഞു മാപാപിയെവാ
ആകാശത്തിൻ നിന്നെ വിളിച്ചതിതാ
വിസ്താരദിനത്തിൽ നിലെപ്പാൻ നീആർ
സംസാരം വെറുത്തുമെലെ പനീപാർ
൨. വൈകാതെ കൃപെക്കുതിരകെന്നുചെൽ
ആഷാത്തവൎക്കുണ്ടു കാരുണ്യക്കടൽ
വിലകൊടുക്കാതതിൽ കൊറിക്കൊള്ളാം
അകക്കുകിൽ മാറും കളങ്കം എല്ലാം
൩. വൈകാതെ ഇരിട്ടെ വെടിഞ്ഞു മെയ്യായി
[ 96 ] സ്വീകാരം ഉരെപ്പാൻ തുറക്കുകെവായി
എല്ലാം പറഞ്ഞാലും, അവൻ മുഷിയാ
വല്ലാത്ത മകങ്കൽകനിഞ്ഞപിതാ
൪. വൈകാതെ വരികിതു കാരുണ്യനാൾ
പ്രകാശം അടുത്തതുമുന്നെതെക്കാൾ
നീ ഇന്ന് അവനൊച്ചകെളാതെപൊയാൽ
ചാവിൻ നിഴലുൾ ഇടയുന്നു നിങ്കാൽ
൫. വൈകാതെ നിൻ രക്ഷകനെ കുളികൊൾ
ആകാംക്ഷയൊടല്ലൊ വിളിക്കുന്നിപ്പൊൾ
ഒന്നല്ല ദുഃഖങ്ങൾ പിണെച്ചുപുരാ
നീനല്ലസന്തൊഷം ഇന്നെങ്കിലും താ
൭൯
രാ൫.
൧. ഹാ യെശു എന്റെ പാപം
നിനെച്ചു വന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ
൨. ഈ പാപിചെയ്ത ദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ
൩. ഹാ യെശു കൃപ കാട്ടി
എൻ ദുഃഖം തീൎത്തു താ
മാവൈരിയെ നീ ആട്ടി
അകത്തുപാൎപ്പാൻവാ
൪. നിൻ ക്രൂശിൻ എൻ സങ്കെതം
[ 97 ] നിൻ രക്തം ആശ്രയം
ലഭിക്കുകെ ഈപ്രെതം
നിന്നൊടു വിസ്രമം
12. രക്ഷാഗീതങ്ങൾ
൮൦
രാ. ൧൦൧
൧. ആദം ജന്മമായി പിറന്ന
ശാപമൃത്യുല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ
൨. ആത്മദെഹം ഒക്കപുക്കു
പാപം എന്നദിൎവ്വിഷം
ദെവസാദൃശ്യനുറുക്കു
ഒന്നെപാപഭൊധകം
ദൂരെവെളിച്ചം കണ്ടിട്ടും
യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും
വിട്ടിട്ടില്ല ഫറവൊ
൩. ചെങ്കടൽ നിന്നെസ്തുതിക്കാം
വീണ്ടെടുത്ത ഇസ്രെയെൽ
അഗ്നിതുൺ നിന്നാൽ ജയിക്കാം
[ 98 ] നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടിശബ്ദം കെട്ടുനാം
വെടിയാഞ്ഞു ബഹിർദൊഷം
സ്വസ്ഥം ഉൾഎന്നറിയാം
൪. വെള്ളം ചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതിവസ്ത്രം ഞങ്ങൾ ചൂട
ശത്രുവെ തടുപ്പാൻ വാ
സൂക്ഷിക്ക പ്രഭൊനിന്വീടു
ദയചെയ്തു പാൎക്കിതിൽ
ഞങ്ങളാൻ നിന്നമ്പിന്ററ്റടു
ആംവരെചെയിനിൻ തൊഴിൽ
൮൧
രാ. ൧൦൮ {ഷ}
൧. ഉങ്ങിന്നിവിസ്താരം, കല്യാണഗൃഹെ
ക്ഷണിച്ചവൻ ദ്വാരം, തുറന്നളവെ
കൎത്താവിൻ നിയുക്തി, കൊണ്ടെത്രജനം
കെൾപിക്കുന്നീഉക്തി, ഉണ്ടിന്നിയിടം
൨. ഉണ്ടിന്നിവിസ്താരം, മാപക്തിയതിൽ
തീരാത്തസൽകാരം, കൊള്ളെണ്ടീടുകിൽ
ഭുകിച്ചാൽ ആശ്ചാസം, കണ്ടെത്തുംഉടൻ
ചെയ്യാം സ്ഥിരവാസം, പ്രവെശിച്ചവൻ
൩. ഉണ്ടിന്നിവിസ്താരം, അകത്തു പിതാ
വാത്സല്യവിചാരം, നടത്തും സദാ
തല്പുത്രൻ മരിച്ചു, വീഴാമറവാൻ
[ 99 ] ഭരിപ്പാൻ ഉത്ഥിച്ചു, കരെറിപുക്കാൻ
൪. ഉണ്ടിനിവിസ്താരം, ക്ഷുധാൎത്തനെല്ലാം
നാം എത്രനിസ്സാരം, എന്നിട്ടും വരാം
എൻ നാവു വരൾച, പെട്ടീടും ദിനം
ഇരിക്കീപുകഴ്ച, എനിക്കും ഇടം
൮൨.
രാ. ൮൧
൧. കൎത്താബലിക്കൊരാടു
താൻ നൊക്കും എന്നിതി
പണ്ടിസ്രയെല്യനൊടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറൊയ്യാപൎവ്വതം
തില്വാഗ്ദത്തസാരം
അറിഞ്ഞിതാബ്രഹാം
൨. ഒർപുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൽ
പിതാവാളഗ്നിധൂപം
എടുത്തുകൊണ്ടന്നാൻ
ഇവന്റെ നിത്യ പ്രീതി
മൃത്യുവിൽ ചാകുമൊ
ചത്തൊനെദെവനീതി
കുഴിയിൽ വിട്ടുമൊ
൩. സദ്രക്ഷിതാകിഴിഞ്ഞു
എൻ മാംസരക്തത്തിൽ
ആദാമ്യനായി കഴിഞ്ഞു
[ 100 ] ഉറങ്ങിപൊടിയിൽ
ഇപ്പൊൾ രണ്ടാമത്താദം
നമുക്കുതലയാം
അവന്റെ ശക്തപാദം
പിശാചെചൂൎണ്ണിക്കാം
൮൩
രാ.൨൨
൧. കുറ്റം പൊയിശിക്ഷവിട്ടു
കുണ്ടറ തുറന്നുതെ
പാപമൊചനം വന്നിട്ടു
ഉള്ളമെ പുകഴ്ത്തുകെ
൨. എൻ കടങ്ങൾ കൊടികൊടി
വിട്ടീട്ടുള്ളസ്വാതന്ത്ര്യം
നല്ലജാമ്യൻസ്നെഹിച്ചൊടി
താൻ കൈഎറ്റതിൻഫലം
൩. ഘൊരമായഗൃഹഛിദ്രം
ഭൂമിയിൽ പരന്നതാൽ
ഈജനം മഹാദരിദ്രം
ആയിശത്രുകൌശലാൽ
൪. വന്നിതാ ഇരുന്നുകഴും
നാൾമുതൽ എത്രധനം
എഴുപത്തിരട്ടിയെഴും
ക്ഷമൗണ്ടനുദിനം
൫. ഉണ്ടിതാഈചത്തവന്നു
ജീവിപ്പാനുംസംഗതി
സൎവ്വം താൻ ഇളച്ചുതന്നു
[ 101 ] നിത്യമാക എൻ സ്തുതി
൮൪
രാ. ൫൩.
൧. ക്രീസ്തനാടായ്വന്നതാൽ
ഞാൻ സന്തൊഷിക്കും ബലാൽ
എന്നെ സ്നെഹിച്ചും ഗ്രഹിച്ചും
എന്റെ നാമവും വിളിച്ചും
സല്കരിച്ചുംമുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ
൨. യെശുകൈയിൽ ശാന്ത കൊൽ
നിൎഭയം നടത്തുമ്പൊൽ
നല്ല മെച്ചൽ പാലും ചൊറും
തന്നു പൊറ്റും ദിനം തൊറും
ദാഹം തൊന്നു മളവിൽ
വെള്ളം കാട്ടും ഉറവിൽ
൩. ഇത്ര ഭാഗ്യം ഉള്ള ഞാൻ
എന്തു മൂലം ദുഃഖിപ്പാൻ
പലനല്ല നാളിൻ ശെഷം
കളയെണ്ടി പൊം ഈ വെഷം
എന്റെ പാൎപ്പു പിറകിൽ
ഇടയന്റെ മടിയിൽ
൮൫
രാ. ൭൦
൧. ഘൊഷിച്ചു കൊണ്ടാനന്ദിക്കെ
നിൻ ദൈവത്തെ സ്തുതിക്ക
പ്രിയ ക്രിസ്ത്യാനകൂട്ടമെ [ 102 ] നിൻരക്ഷയെസ്മരിക്ക
അവൻജയം മഹാത്ഭുതം
മൊഴിക്കെത്താത് ആസല്കൃതം
അതിൻവ്യയം അസംഖ്യം
൨. ഞാൻ പെയ്യിന്നത്രെ അടിയാൻ
ചാവിങ്കൽ അകപ്പെട്ടു
വൻപാപത്തൊടെതിൎത്തു ഞാൻ
പൊരുതും ഉണ്ടാകെട്ടു
എൻശക്തിയാൽ ഗുണംവരാ
നരകഭീതിയാൽ സദാ
എന്നെ വലെച്ചുശത്രു
൩. അനാദി ദൈവമൊ ഉടൻ
ഇരപ്പനിൽ കനിഞ്ഞു
രക്ഷിപ്പതിന്നു തന്മകൻ
പൊരുന്നതെന്നറിഞ്ഞു
അഗതികൾ്ക്കു നീഗതി
നീ ചാവെ കൊല്ലുവാൻ മതി
പിൻ ഒക്കെ ജീവിപ്പിക്ക
൪. എന്നിങ്ങനെ കല്പിക്കയാൽ
മകൻ കിഴിഞ്ഞു വന്നു
എൻ ഭ്രാതാവായി കന്യയാൽ
ഈ ഭൂമിയിൽ പിറന്നു
തൽ ഊക്കു മൂടി കാട്ടിനാൻ
പിശാചിനെ അടക്കുവാൻ
ദരിദ്രവെഷം പൂണ്ടു
൫. എന്നൊടവന്റെ മൊഴിയൊ [ 103 ] നിണക്കായ്ഞാൻ പിണങ്ങും
നീഎന്നെ മാത്രം പറ്റിക്കൊ
പിതാവിപ്പൊൾ ഇണങ്ങും
എനിക്കു നീ നിണക്കു ഞാൻ
നമ്മെ ഇനി വെറാക്കുവാൻ
ആ വൈരിക്കെന്നും കൂടാ
൬. എൻ രക്തം ചിന്നി പകയർ
ഈ ജീവനെ പറിക്കും
അതാൽഉയിൎപ്പതെ നരർ
ഈ വാക്കു നീ ഗ്രഹിക്കും
എൻ ജീവൻ കൊല്ലും ചാവിനെ
എൻ പുണ്യം മൂടും പാപത്തെ
ഇതത്രെ നിന്റെ രക്ഷ
൭. പിതാവെ ചെരാൻ സ്വർഗ്ഗത്തിൽ
മെയ്യൊടെ ഞാൻ കടക്കും
അങ്ങുന്നു വാണു സഭയിൽ
സദാത്മാവെ ഇറക്കും
അവൻ നിന്നെതണുപ്പിക്കും
എൻ നീതിശുദ്ധി സത്യവും
എല്ലാം നിൻ സ്വന്തമാക്കും
൮. ഞാൻ ചെയ്തതും പറഞ്ഞതും
ചെയ്തെങ്ങും അറിയിക്ക
എന്നാൽ പിതാവിൻരാജ്യാവും
തെജസ്സും വൎദ്ധിപ്പിക്ക
അയ്യൊ നിധിക്കു കെടുണ്ടാം
മനുഷ്യ വെപ്പുകൾ എല്ലാം [ 104 ] എൻ ശിഷ്യ തിരസിക്ക
൮൬
രാ. ൧൦൫.
൧. ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറപ്പതാർ
എങ്കിലും കൃതജ്ഞരായിശുഷ്കാന്തി
കാട്ടി സെവിക്കുന്നതാർ
അല്ലയൊ ഗുരൊ ഈ ആത്മാഹാരം
എല്ലാ പാട്ടിലും മധുരസാരം
ഞങ്ങളിൽ ദിനം ദിനം
നീ പ്രകാശിപ്പിക്കെണം
൨. മനസ്സിങ്കൽ പുക്കപാപരൊഗം
ഒക്ക ആട്ടിക്കളവാൻ
ക്രൂശിന്മെൽ മെടിച്ച സ്വർഗ്ഗഭൊഗം
രുചികാണിക്കെ ഭവാൻ
രക്തത്താൽ തളിച്ചബലിപീഠം
വാക്കെഴഞ്ചു മുറിമുൾ കിരീടം
ഇന്നും ചാകുന്നെരത്തും
കാട്ടിയാൽ ഗുണം വരും
൩. ഇങ്ങൊന്നിച്ചു നില്ക്കുന്നടിയങ്ങൾ
കൈയടിച്ചുനെൎന്നെല്ലാം
അങ്ങുന്നെറ്റ കഷ്ട മരണങ്ങൾ
സഖ്യ തെക്കാധാരമാം
ഞാന്നീയായിട്ടെന്നും ആകചെൎച്ച
നിൻ സ്തുകിക്കായ്സമ്മതിച്ചീനെൎച്ച
ആമെൻ എന്നും പണ്ടെപ്പൊൽ [ 105 ] സമാധാനം എന്നും ചൊൽ
൮൭
രാ .൮൧.
൧. പിതാവെനിന്റെ ദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്രസ്ഥാനം
എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യ ജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻദാസൎക്കടിയാൻ
൨. ആ നചറത്തെ തച്ചൻ
തൻ അബ്ബാ വിളിയാൽ
പിതാവെ ഞങ്ങൾ്ക്കഛ്ശൻ
ആക്കി ചമെച്ചതാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാ വിളിക്കുകെ
കണ്ണീരിനൊടും കൂടെ
ഹൃദി ഞരങ്ങുകെ
൮൮
രാ. ൧൨൭
൧. പ്രകാശിച്ചരുണൊദയം
അജ്ഞാനരാ ത്രീയെസ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയിശ്ശായ്വെർ
അത്യന്ത കൃപയുള്ളനെർ [ 106 ] എൻ രാജ നീ എൻ ഛത്രം
ചിത്രം, മിത്രം, പാപനാശം
നിൻപ്രകാശം, സിദ്ധസത്വം
സീമയില്ല നിൻ മഹത്വം
൨. പിതാവുതന്ന പുത്രനെ
ഞാൻ ഒന്നിനെ ഗ്രഹിക്കുകെ
ഈ രത്നമണി മാത്രം
നിന്നെ സുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നു പാത്രം
എന്നാൽ, നിന്നാൽ, പാപികൾ്ക്കും
ദ്രൊഹികൾ്ക്കും നീങ്ങി ക്രൊധം
ഇല്ല ദാസരിൽ വിരൊധം
൩. നീ മുഖം ചാച്ചു നൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെ മറന്നു ദൊഷത്തിൽ
ഉൾ്പെട്ടു വെറെ നൊക്കുകിൽ
ഞാൻ തനിയെ വലയും
താണു, കാണു, എൻനിൎവ്വാഹം.
എന്റെ ദാഹം, ജീവാഹാരം
താനിൻ സുവിശെഷസാരം
൪. വാക്കാത്മാ ചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ ഏറ തന്നെനിക്കും
നീ എവിടെ വസിക്കുമൊ [ 107 ] അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും
ശാന്ത, കാന്ത, ഇഹലൊകം
പൂണ്ടശൊകം, തീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം
൮൯
രാ. ൪൦
൧. ഭുവിചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെ തുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണക്കു യെശുതാൻ മതി
എന്നിന്നി മെലിൽ എന്മതി
൨. മനുഷ്യർ ഊഞ്ചൽ പൊലെ ആടും
എൻ യെശുപാറതുല്യംനാം
അനിഷ്ടനാടും ശൂന്യകാടും
അവന്നതൊക്കും പൊൽ എല്ലാം
സുഖദുഃഖങ്ങളുംസരി
തുണെക്കു യെശുതാന്മതി
൩. ആരാൽ എനിക്കൊരു പകാരം
അവനെ തൊഴനാക്ക ഞാൻ
എന്നീ വഴി ഭൂലൊകെസാരം
എനിക്കൊ നല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻ സഖി
തുണെക്കുയെശുതാൻ മതി
൪. അവൻ എനിക്കു നല്ക്കണ്ണാടി [ 108 ] വിടാതെ കാട്ടും ശുദ്ധനെർ
എനിക്കു വെണ്ടി ചാവിൽ ചാടി
വിമൊക്താവെന്നവന്റെ പെർ
കടങ്ങൾ വീട്ടി താന്തനി
തുണെക്കുയെശുതാന്മതി
൫. തൻ ഉള്ളം താൻ എനിക്കു തന്നു
തൻ ദെഹവും നല്ലൊരു നാൾ
തൻകൊവില്ക്കെന്നെ കൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്ന യാൾ
ഇപ്പാങ്ങൻ ആകയാൽ അറി
തുണെക്കു യെശുതാന്മതി
൯൦
രാ.൭
൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപനിഷ്കൃതി
പകയൎക്കെകി കരുതി, ഹല്ലെലൂയാ
൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സു താഴ്ത്തി ചത്തുടൻ
തിര അനമ്മൊടുന്നതൻ, ഹ.
൩. പിശാചിന്മെൽ മഹാജയം
ശ്മശാനം വിട്ടു പൂരിതം
വിശാലലൊകം തൻ വശം ഹ.
൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞപിൻ വിളങ്ങുവാൻ
വരികിൽ ഞാനും ഭാഗ്യവാൻ, ഹ.
൫. അതിന്നായെന്നിൽ സത്യാത്മാ [ 109 ] മതി നെരാക്കി സൎവ്വദാ
പഥി നടത്തി വാഴുകാ. ഹ.
൯൧
രാ. ൪൪.
൧. മശീഹയിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരായിപ്പെൻ
കൃമിക്കു തന്നതിൽ സന്ദെഹം
കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും
ഞാൻ സ്നെഹക്കടലുള്ളിൽ മുങ്ങും
൨. പടച്ച മുമ്പിലും എൻ നാമം
വരച്ചു ജീവ പുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
എത്ര ദിനം നിൽ അധികാരം
അത്രയും എന്റെ മെൽ വിചാരം
൩. നിൻ രൂപത്തിൽ മനുഷ്യ വംശം
അന്നെന്നെയും നിൎമ്മിച്ചു നീ
എനിക്കാദാമ്യപ്പിഴയംശം
നീ നര പുത്രനായസ്ഥാനം
എത്തിച്ചെനിക്കും ദിവ്യ മാനം
൪. ഞാൻ മീതെ ദിവ്യനായ്സുഖിപ്പാൻ
നീ ദീനനായി ഭൂമിയിൽ
ഞാൻ അബ്ബ എന്നതെവിളിപ്പാൻ
നീ സംശയിച്ചു മൃത്യുവിൽ [ 110 ] എനിക്കനുഗ്രഹം നിൻ ശാപം
ഞാൻ ദെവ നീതി നീയൊപാപം
൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെനെഞ്ഞും
നിൻ ജ്വാലയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻ ചികിത്സനിൻ അപെക്ഷ
൬. ഇരിക്ക നീ എൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾ പ്രകാശം
എൻ ഒട്ടം തീൎന്നാൽ എൻ പകൽ
നിൻകൈക്കൽ വാങ്ങും പുതുദെഹം
അതെന്നും വാഴ്ത്തും നിന്റെ സ്നെഹം
൯൨
ര.൫൪
൧. യെശു പാപിരക്ഷകൻ
എന്നു സൌഖ്യവൎത്തമാനം
വഴി തെറ്റിയൊൎക്കുടൻ
ചൊല്ലുവിൻ ആനല്ലഗാനം
ആയതൊതുവൻ സദാ
യെശു പാപിരക്ഷിതാ
൨. പക്ഷഭെദം ഇല്ലിതിൽ
പാപിയെ അംഗീകരിക്കും
എന്നു തന്റെ വാക്യത്തിൽ
ഏവരൊടും അറിയിക്കും [ 111 ] ആണയൊടും ചൊന്നവൻ
നൊക്കു ഞാൻ നിൻ രക്ഷകൻ
൩. കെട്ടു പൊയ ആടിനെ
നല്ലിടയൻ തിരയുന്നു
നഷ്ടം ഭ്രഷ്ടമായതെ
രക്ഷിപ്പാൻ അദ്ധ്വനിക്കുന്നു
നമ്മെ മറക്കാത്തവൻ
യെശു പാപിരക്ഷകൻ
൪. പാപിക്കൂട്ടം വരുവിൻ
വിളികെട്ടുടൻ എപ്പെരും
വാഞ്ഛിക്കാകയെശുവിൻ
വങ്കനിവും ശുദ്ധനെരും
തെറ്റി നണ്ണുവിൻ സദാ
യെശു പാപി രക്ഷിതാ
൬. ഈ നിസ്സാരൻ വന്നു തൻ
പാപം എറ്റു പറയുന്നു
പണ്ടു ഞാൻ നിൻപകയൻ
വീണിന്ന് അഭയം ചെല്ലുന്നു
ഉണ്ടാശ്വാസം ഒന്നിതാ
യെശു പാപി രക്ഷിതാ
൬. ധൈൎയ്യം കൊൾ്ക നാം എല്ലാം
പാവം എത്ര ചുവന്നാലും
ഹിമത്തൊളം വെള്ളയാം
യെശു ജല രക്തത്താലും
ചാവിലും ഈസാക്ഷിതാ
യെശു പാപി രക്ഷിതാ [ 112 ] ൯൩
രാ. ൭൬.
൧. യെശുപെർ ക്രീയയും
ശിശുവും, വൃദ്ധനും ശ്രുതികൊണ്ടാർ
സ്നെഹം നിറഞ്ഞവൻ
ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽ പാൎത്തവൻ, സ്തുതി പൊരുൾ
൨. ദാനം പകൎന്നവൻ
മാനം കുറഞ്ഞവൻ, സൎവ്വത്തിൻ കൊൻ
സകലർ ജീവിപ്പാൻ
അകലും അഛ്ശനിൽ
പകരും രക്തവും, പൎവ്വതത്തിൽ
൩ സ്വൎഗ്ഗത്തിൽ കെറിയ
മാൎഗ്ഗത്തിൽ പിന്നട, ശിഷ്ട കുലം
വെറുതെ വീടില്ലെയെ
ചെറുവിട്ടൊടി നാം
കെറ്റുക ഏല്ക്കുവാൻ, ഇഷ്ടപരം
൯൪
രാ. ൨൧.
൧. രക്ഷകൾ വരുന്നകുന്നു
നിത്യം എന്റെ ഉൾ്ക്കുരുന്നു
പാൎത്തു മാഴ്കി ആശിക്കുന്നു
പൎവ്വതം മഹാചിയൊൻ
൨. സൎവ്വവും പടെച്ച കൎത്താ
ഏകനായെനിക്കുദ്ധൎത്താ
തത്സഭെക്കുയെശുഭൎത്താ [ 113 ] വിശ്വവും നന്നാക്കിയൊൻ
൩. മാറുന്നില്ലവൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വം അഗ്നിയാലെ സ്നാനം
ആയിട്ടത്രെ രക്ഷിപ്പൊൻ
൪. എന്തുപൊൽ ഇനിക്കലക്കം
താൻ അറിഞ്ഞു നല്ല തക്കം
അവനൊടു വന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ
൯൫
രാ. ൪൦.
൧. വിടാതെ കണ്ടെന്റെ നങ്കൂരം
ഉറെച്ചൊരുനിലമിതാ
വിരൊധി സ്നെഹത്താലെ ക്രൂരം
ആം പാടുപെട്ടരക്ഷിതാ
ലൊകാരംഭത്തിൻ മുമ്പെയും
ഉള്ളി നിലം സ്ഥിരപ്പെടും
൨. എല്ലാ വിചാരത്തെ കടന്നും
ഉണ്ടൊരു നിത്യ കാരുണ്യം
ഉഴന്ന പാപിക്കായ്തുറന്നും
കണ്ടൊതൻ വത്സലഭുജം
വരികിലും വരായ്കിലും
നമ്മിൽ തൻ ഉള്ളം അലിയും
൩. ശിക്ഷിക്കയല്ലവന്റെ ഇഷ്ടം
നമുക്കു രക്ഷ നിശ്ചിതം
അതിന്നായിപുത്രൻ എൻ അരിഷ്ടം [ 114 ] എറ്റിട്ടുടുത്തതീ ജഡം
അതിന്നായി പുക്കുവാനത്തിൽ
തീകത്തിക്കുന്ന ഭൂമിയിൽ
൪. ഹാ ക്രിസ്തരക്തം സൎവ്വ പാപം
എടുത്ത സ്നെഹാഗാധമെ
നിന്നാൽ മറഞ്ഞതെല്ലാ ശാപം
മുറിക്കു സൌഖ്യം വന്നുതെ
ക്ഷമിക്കിനി, ക്ഷമിക്കിനി
എന്നുണ്ടാരക്തത്തിൻ വിളി
൫. ഈ വിളി എന്നും ഞാൻ നിനെച്ചു
വിശ്വാസത്തൊടെ തെറുവൻ
എൻ ദൊഷങ്ങൾ എന്നെ വലെച്ചു
എങ്കിൽ പിതാവെ നൊക്കുവൻ
അവനു പുത്ര കാരണത്താൽ
ഉള്ളം വഴിഞ്ഞു കൃപയാൽ
൯൬
രാ. ൧൨൪.
൧. വിശ്വാസത്തിന്നാധാരം
എൻ പൊറ്റി യെശുമാത്രമെ
തൻ സുവിശെഷസാരം
എൻ നെഞ്ഞുംവായും ഘൊഷിക്കെ
ഇതിന്നശക്തം ബുദ്ധി
പ്രമാണം ഇല്ലതിൽ
നശിച്ചു വാക്കിൻ ശുദ്ധി
ലൊകൎക്കു ബൊധിക്കിൽ
ഇല്ലാസ്വസ്ഥൊപദെശം [ 115 ] സദ്വെദം ഒഴികെ
അതാലെ നീങ്ങും ക്ലെശം
സന്ദെഹം തീൎന്നുതെ
൨. ഉറപ്പിക്കെൻ വിശ്വാസം
കൎത്താവിൻ വാക്കു മൊഷ്ടിപ്പാൻ
വിടാതൊരു പ്രയാസം
സാത്താൻ എന്നിൽ കഴിക്കുന്നാൻ
തൃക്കൈ എന്നെ വലിച്ചാൽ
ആടാതെ ഒടുവൻ
വിശുദ്ധാത്മാഭരിച്ചാൽ
ആനന്ദിപ്പടിയൻ
നിന്നൊടിതാഞാൻ പറ്റും
വിടായ്ക എന്നെയും
നീ ഭീരുത അകറ്റും
നിഷ്കൎഷയെ തരും
൩. വിശ്വസത്തിൽ ഉറെച്ചു
നില്പാൻ ഉപദ്രവത്തിലും
ക്ലെശത്തിലും തുണെച്ചു
വരിക ചാവിൻ നെരത്തും
വിശ്വസ്തനായെൻ ഒട്ടം
തീൎപ്പാൻ അടുക്ക നീ
ഇരിക്കെന്മെൽ നിൻനൊട്ടം
ശൊധിക്കെന്നെ നിൻ തീ
ഉറങ്ങി പൊം പൎയ്യന്തം
നീ എന്നെ കാക്കെണം
വിശ്വാസത്തിന്റെ അന്തം [ 116 ] ആകാത്മ ത്രാണനം
൯൭
രാ. ൯
൪. സ്വവംശം യെശുരക്ഷിപ്പാൻ
വിളങ്ങി ഭൂമിയിൽ
രക്ഷിക്കമാത്രം ആ മഹാൻ
നടത്തുന്നതൊഴിൽ
തെജൊമാനം, സ്തൊത്രം, ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശു ക്രിസ്തൻ രക്ഷിതാവു
ഹല്ലെലൂയാവാഴ്ത്തുവിൻ
൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ എവൎക്കും
പരൻന്യായാധിപൻ, തെ.
൩. ഇന്നെവരെ അവൻ തൃകൈ
നിണക്കായ്നീട്ടൂമ്പൊൾ
വിശ്വാസത്തെആപെരിൽവൈ
നിൻ രക്ഷ ഏറ്റുകൊൾ, തെ.
൪. വിധിപ്പാൻ എത്ര താമസം
അവാച്യം നിൻ കൃപാ
എനിക്കും യൊശുവാജയം
എല്ലാം തികെച്ചുതാ, തെ
13. സ്തുതികൾ
൯൮ [ 117 ] രാ ൧൨൪.
൧. ഇപ്പൊൾ യഹൊവാനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽ കാമം
ഉദിച്ചതെത്ര അത്ഭുതം
നിൻദ്രൊഹത്തെ പൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൾ പൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ
ഈശ്വാവെ പൊറ്റികാക്കും
യഹൊവവന്റെപെർ
൨. യഹൊവ കൎമ്മം ന്യായം
കൃപാലുവാകും ദീനരിൽ
മനസ്സിൻ അഭിപ്രായം
പ്രസിദ്ധമാക്കി ലൊകത്തിൽ
വിരൊധികൾ്ക്ക ക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാപരാധശാന്തി
സ്വയാഗത്താൽ കൃതം
സ്വഭക്തരിൽ തൻപ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കും വീതി
പൂൎവ്വാപരായതം
൩. മനുഷ്യർഒക്ക പൂഴി [ 118 ] ക്ഷണത്തിൽവാടുംപുല്ലിൻപൂ
ഉണങ്ങിപൊം ഈ ചൂഴി
ജ്വലിക്കും വല്ലനാളീഭൂ
യഹൊവാ പ്രീതിസത്യം
എന്നെക്കും നിന്നിടും
അവന്റെ ആധിപത്യം
വാടാതെ വൎദ്ധിക്കും
ഒടുങ്ങും എതിരാളി
വിറെക്കും ദുഷ്ടപെയി
ഹെ യെശുവിൻ കൂട്ടാളി
കൎത്താവെസ്തൊത്രം ചെയി
൯൯
രാ.൧൦൧.
൧. എന്റെ രക്ഷകന്നുപാടി
തൻസ്തുതിചെയ്യാതയ്യൊ
എത്രനാൾ കഴിച്ചു ചാടി
പുത്രനിതു പറ്റുമൊ
ദെവഹൃദയം വിശാലം
അവൻ രക്ഷ കുറയാ
ശെഷം ഒക്കയും തല്ക്കാലം
ദെവസ്നെഹമെസദാ
൨. കുഞ്ചുകൾ ചിറകിൽചെൎത്തും
കൊഞ്ചും കഴുപൊലവെ
അഛ്ശൻകൈ ഈഎന്നെപെൎത്തും
മെച്ചം മൂടികാത്തുരൊ
മുറ്റം എന്നിലുണ്ടാകൃത്യം [ 119 ] തെറ്റും അവനിൽവരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ
൩ മിത്രങ്ങൾ്ക്ക വെണ്ടിഅല്ല
ശത്രുവെന്നറിഞ്ഞവൻ
മിത്രമെ എനിക്കുനല്ല
പുത്രനെയും തന്നവൻ
അക്കരെക്കടപ്പാൻപാലം
തക്കതില്ല്അവൻ വിനാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ
൪. സ്വൎഗ്ഗത്തൊളവും എൻ കാതിൽ
മാൎഗ്ഗം ചൊല്ലി മന്ത്രിച്ചും
ബന്ധം നീങ്ങുമാറാ വാതിൽ
അന്ധകാരെതൊന്നിച്ചും
ഉള്ളുവാണു വെയിൻജാലം
തള്ളുന്നുണ്ടു സത്യാത്മാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ
൫. ദൂതർചുറ്റിഎന്നെ കാക്കും
ഭൂതസംഘംസെവിക്കും
തല്ലൽ എന്നെനല്ലനാക്കും
അല്ലലൊ അറെപ്പിക്കും
ചാവിനാലും എന്നെനിത്യം
ജീവിപ്പിക്കും നിങ്കൃപാ
ശെഷം ഒക്കയുംഅനിത്യം [ 120 ] ദെവസ്നെഹമെസദാ
൧൦൦
രാ. ൧൦൨
൧. എല്ലാ ദ്രവ്യത്തിൽ വിശിഷ്ടം
തൃപ്തിയാക്കുന്ന പ്രഭൊ
യാവന്നായി നിൻരസം ഇഷ്ടം
വെറെരസം തെടുമൊ
ഇങ്ങും, അങ്ങും, മെലും, കീഴും
തിരഞ്ഞാലും ആശവീഴും
ദൂരെനിന്നെ കണ്ടവൻ
പെടിയെ ജയിച്ചവൻ
൨. നിന്നെവാങ്ങി എല്ലാംവില്ക്കും
സാധുവിന്നുലാഭമായി
ബന്ധുവിടും പൊൾ നീ നില്ക്കും
കാട്ടിൽകെൾ്ക്കാം നിന്റെവായി
നിന്റെ ആത്മാവൊടുപറ്റും
ഹൃദയത്തെ എന്തകറ്റും
നിന്നെ കൈ പിടിച്ചതാൽ
നിലനിന്നുനൊന്ത കാൽ
൩.. ഭാഗ്യം നിറവുള്ള ദെവ
വന്നുപാക്കീയുള്ളത്തിൽ
പുത്രൻ മൂലം എങ്കൽമെവ
ശുദ്ധമാക്കുനിൻ കുടിൽ
നമ്മെകെട്ടുകെ വിശ്വാസം
ചിലനെരം ചിലമാസം
പിൻ കല്യാണനാളിൽനാം [ 121 ] നിത്യത്തൊളം ഭൊഗിക്കാം
൧൦൧
രാ. ൮.
൧. ഔദാൎയ്യനാഥൻ തന്ന
വരങ്ങളാൽ പ്രസന്ന
ഹൃദയരായ്സ്തുതിച്ചു
നാം പാടുകൊരുമിച്ചു
൨. നമുക്കു ദെഹിദെഹം
സമ്മാനിച്ചത് ആസ്നെഹം
അവറ്റെ രക്ഷിപ്പാനും
കുറെക്കുന്നില്ല് ഏതാനും
൩. ദെഹത്തിന്നുണ്ടാഹാരം
ആത്മാവിൽ ഇന്നുപാരം
കുറവുകൾ കണ്ടിട്ടും
അതിന്നും സൌഖ്യം കിട്ടും
൪. നമുക്കു വൈദ്യൻ വന്നു
സ്വജീവനെയും തന്നു
സ്നെഹിച്ചു യെശുചത്തു
ഇതെ കൃപാസമ്പത്തു
൫. തൻവാക്കത്താഴം സ്നാനം
മൊഴിക്കെത്താത്തദാനം
വിശുദ്ധിത്മാവിൻവാസം
തിരക ക്കുന്നെൻവിശ്വാസം
൬. സമ്മാനം പാപക്ഷാന്തി
സമ്മാനം രൊഗശാന്തി
സമ്മാനംസ്വൎഗ്ഗ പ്രാപ്തി [ 122 ] ഹാ നല്ലൊരു സമാപ്തി
൭. ഞാൻ യെശുവിങ്കൽ ചായ്ക
അതൊന്നും മറക്കായ്ക
കൎത്താവെ നിൻ പട്ടാങ്ങു
കൊണ്ടെന്നും എന്നെതാങ്ങു
൧൦൨
രാ. ൨൮.
൧. ഗുണ സമ്പൂൎണ്ണമന്നൻ
സ്തുതിക്കപ്പെടെണം
നാനാ കൃപാസമ്പന്നൻ
സ്വസൃഷ്ടിയിൽ പ്രസന്നൻ
താൻ എന്നുസമ്മതം
൨. നമ്മൊടവന്റെ കൎമ്മം
മഹാത്ഭുതം എല്ലാം
അവൻ നടത്തം മൎമ്മം
ഒടുക്കം ഒക്കശൎമ്മം
പിൻ ആശ്രയിക്കനാം
൩. ജ്വലിച്ചവൻ ശുഷ്കാന്തി
വിശുദ്ധനാം തുലൊം
എന്നിട്ടും ഏറും ക്ഷാന്തി
കുറവിനൊക്ക ശാന്തി
തന്നാലെ വന്നുപൊം
൪. തൻ ആത്മാ തന്റെരക്തം
അതാകെ സാധിക്കും
ആകൈ തുണെക്കുശക്തം
ആവാത്സല്യം അവ്യക്തം [ 123 ] എന്നൊൎക്കുംശത്രുവും
൫. പരക്കനിന്റെ ജ്ഞാനം
മശീഹാ യെശുവെ
നിൻനാമമെ പ്രധാനം
അതിന്റെ വൎത്തമാനം
എല്ലാരും കെൾ്ക്കുകെ
൬. നിൻ ഭാഗ്യമുള്ളവാഴ്ച
നടത്തു കൂഴിയിൽ
വരിക ഭൊഷ്കിൻ താഴ്ച
ഉദിക്ക നിന്റെകാഴ്ച
ദാഹിച്ച ശിഷ്യരിൽ
൧൦൩
രാ. ൩൨
൧ തൊഴരെ രക്തം ഒഴിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെ സ്തുതിപാടും
ഐക്യതയായി,ഭൂതലെനമ്മുടെവായി
യെശുവിൻ നാമത്തെപാടും
൨. രൊഗികളെ ഗുണമാക്കിയതന്നുടെഉക്തി
ശാപത്തിൽ ആണനരൎക്കുവരുത്തിയമുക്തി
സ്നെഹബലം,നിൎമ്മല നീതിജയം
രക്തജഡങ്ങളെഭുക്തി
൩. ഞാനും അലഞ്ഞുതിരിഞ്ഞതു കണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞു വരിച്ചു
സ്നെഹകറാർ,ആക്കിയുറച്ചവനാർ
ചെയ്തതു യെശുതനിച്ചു
൪. ദാസരിൽ അനുഭവംവളരെണമെ കൎത്താ [ 124 ] ശുദ്ധപതിവ്രതയായ്സഭതീരുക ഭൎത്താ
നിൻദയയാ,സൌമ്യതയാൽ മറിയാ
നിത്യശുശ്രൂഷയാൽ മൎത്താ
൫. വാഴ്ത്തുവിൻഎങ്ങുംഅടക്കിയ സെവകഭൂതർ
കൂട്ടവകാശികളായവരസ്ഥയ ഹൂദർ
എന്റെമനം,ആടിനെപുകഴെണം
കൂടസിംഹാസന ദൂതർ
൬. വെട്ടിയുയിൎത്ത കുഞ്ഞാടു ധനം ബല ജ്ഞാനം
ശക്തി അനുഗ്രഹസ്തൊത്രജയം ബഹുമാനം
എന്നിവറ്റിൻ,പാത്രമാം പുകഴുവിൻ
നമ്മുടെ ആദ്യവസാനം
൧൦൪
രാ. ൭൪.
൧. ദെഹിയും ദെഹവും കൂടുമ്മട്ടും
ദെവഗുണത്തെ വാഴ്ത്തുവൻ
ഭൂമി സമുദ്രം ആകാശത്തട്ടും
മൂന്നുലകും പടെച്ചവൻ
ഇളകിപൊം ചരാചരം
നിശ്ചലം നിൻസിംഹാസനം,ഹല്ലലൂയാ
൨. മന്ത്രികൾ എന്നിമഹാ പ്രവൃത്തി
രാപ്പകൽതാൻ എടുക്കിലും
വിണ്ണവരൊടു സദാനിവൃത്തി
കൊണ്ടു സുഖിച്ചമൎന്നെഴും
വാനസുഖത്തെ വിട്ടുടൻ
ദീനരെനൊക്കിപൊം പരൻ, ഹ
൩. വൈരി ഗണത്തെ പൊറുക്കും ശാന്തി [ 125 ] ആൎക്കുപറഞ്ഞു കൂടമൊ
ഒടുവിൽസകലശത്രു ഭ്രാന്തി
നിൻസ്തുതിയായ്വരും വിഭൊ
ഊമരിപ്പൊൾ മഹാജനം
ഞാൻസ്തുതിപാടുംതല്‌ക്ഷണം, ഹ
൧൦൫
രാ. ൧൬.
൧. ദൈവം എൻ പ്രശംസ, എന്റെസ്തുതിയും
പുത്രനാൽ തൻവംശം,ചെൎച്ച വീണ്ടിടും
൨. ദൈവം എന്റെഅംശം,താണവർപിതാ
സ്വൎഗ്ഗലൊക ഭ്രംശം,എന്നുമെവരാ
൩. ഇസ്രയെലിൻപാറ,കൊട്ടയാക്കനാം
സൎവ്വതാപമാറ, അക്കരക്ഷയാം
൪. ഉറ്റെഴും ചങ്ങാതി ചുറ്റും ഇടയൻ
കുറ്റംതീൎക്കും വാദി മുറ്റും ആയവൻ
൫. പകൽ എൻഉത്സാഹം, രാവിൽ എൻഒളി
ചാവിലുംഎൻ ദാഹം,ആകപൊറ്റി നീ
൧൦൬
രാ. ൨൫.
൧. നമ്മുടെ ദൈവത്തെവാഴ്ത്തുകയൊഗ്യം
നമ്മെസ്നെഹിപ്പവനെ തൊഴുവിൻ
ജീവനം,ബുദ്ധി,മഹത്വം,ആരൊഗ്യം
ദെവവരങ്ങളാം പുകഴുവീൻ
൨. ദാനങ്ങളിൽ വലുതൊന്നുനിനെക്കും
വാനത്തിൽ നിന്നയച്ചുള്ള മകൻ
ഇത്രതന്നിട്ടു തനിക്കെന്തുവെക്കും [ 126 ] പുത്രനൊടൊക്കെ സമ്മാനിച്ചവർ
൩. ലൊകാപവാദം പിശാചിടും ക്ലെശം
രൊഗഹിംസാദികൾ ബാധിക്കിലും
സത്യകൃപാധിക്യത്താലെ ആവെശം
നിത്യംഉണ്ടാകയാൽ മാൽതണിയും
൪. ഉണ്ടാംഇരുൾ, തുറന്നുള്ളപാതാളം
കണ്ടുവെന്നാകിലും എന്തു ഭയം
ദൂതൻ ഒരുങ്ങി മഹാദിനക്കാളം
ഊതുമപ്പൊൾ എനിക്കുണ്ടുദയം
൫. രക്ഷകൻതാൻസകലം പുതുതാക്കും
ലക്ഷണം ഉണ്ടതിന്നെന്നകതാർ
നൂതനം ഇന്നെനിക്കുള്ളവും നാക്കും
ദൂതരൊടന്നുസ്തുതിക്കും ഇപ്പാർ
൧൦൭
രാ. ൯.
൧. നല്ലൊച്ചയത്രെ യെശുപെർ
ശിഷ്യന്റെ ചെവിയിൽ
അതെല്ലാസൌഖ്യത്തിന്നും പെർ
ഭയം നീങ്ങും മതിൽ
൨. മുറിക്കതെ ചികിത്സിക്കും
അകറ്റും സങ്കടം
വിശക്കിൽ അതുമന്നയും
തളൎന്നാൽ വിശ്രമം
൩. എൻമെയ്പൻ, ഭൎത്താ, സ്നെഹിതൻ
വഴിവട്ടാങ്ങുയിർ
പ്രഭു,ഗുരു, പുരൊഹിതൻ [ 127 ] നീയാകെൻ ഉൾ്ത്തളിർ
൪. ഇന്നെസ്തുതി ചെറുത ഹൊ
ഇരപ്പ് എൻ അമ്പെല്ലാം
നിന്നെ ഞാൻ കാണുമ്പൊൾ വിഭൊ
എൻസ്തൊത്രം സാരമാം
൫. തല്ക്കാലത്തൊ ഞാൻ നിന്റെനെർ
കൃപയുംഘൊഷിക്കും
ആശ്വാസമാക നിന്റെ പെർ
എനിക്കു ചാവിലും
൧൦൭
രാ. ൪൦.
൧. പിതാവുസ്തൊത്രത്തിന്നുപാത്രം
പകെച്ചനമ്മെ സ്നെഹിച്ചാൻ
പാപിഷ്ഠൎക്കായിചാകും ഗാത്രം
വഹിപ്പാൻ ഇങ്ങയച്ചിട്ടാൻ
തൻമാറിൽവാണ പുത്രനെ
ഹാ സ്നെഹത്തിന്റെ ആഴമെ
൨. പിതാ നമുക്കുതന്ന ബാലൻ
സ്നെഹിച്ചിഴിഞ്ഞു കഴുവിൽ
മരിച്ചുയിൎത്ത ചാവിൻ കാലൻ
സ്തുതിക്കുയൊഗ്യൻ സഭയിൽ
കിഴിഞ്ഞുയൎന്ന സത്യവാൻ
കൃപാന്തരാംഗമെമ്പുരാൻ
൩. വിശുദ്ധ സംഘത്തെപ്പടെച്ചു
ഭരിപ്പതും പവിത്രാത്മാ
അവനതിൽ കൃപാനിറെച്ചു [ 128 ] സ്വശക്തി ഏകുന്നാൻസദാ
സ്തുതിക്കുപാത്ര മാമവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ
൪. പിതാപുത്രാത്മാവെന്നനാമം
സ്തുതിക്കനാം അഹരഹർ
ത്രിയെകദൈവത്തെവിശ്രാമം
വരാതെ വാഴ്ത്തുംവിണ്ണവർ
ഈപെർ സദാനമുക്കെല്ലാം
ആശ്വാസാനന്ദ ഹെതുവാം
൧൦൮
രാ. ൧൮
൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായി നില്ക്കുന്നതെ
൨. പാപമറ്റ ലൊകത്തുൾ
ഒളിയൊടു മുണ്ടിരുൾ
ദൈവശബ്ദം കെൾ്വാറായി
വഞ്ചിച്ചങ്ങും സൎപ്പവായി
൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നം പച്ചവിൽ
ഗുണദൊഷാൽ നിത്യപൊർ
ചാവുകൊണ്ടുജീവിപ്പൊർ
൪. മൂന്നാംലൊകം കണ്ടതാർ
പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ [ 129 ] കാണ്മുരാവില്ലാപ്പകൽ
൧൦൯
രാ. ൪.
൧. ഭൂവാസികൾ എല്ലാം
യഹൊവെ വന്ദിപ്പിൻ
താൻ ഏകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ
അഛ്ശന്നുസ്തൊത്രം,ഹല്ലെലൂയാ
പുത്രന്നുസ്തൊത്രം,ഹല്ലെലൂയാ
ആത്മാവൊടും ഏകദൈവം
ആയവനെ വാഴ്ത്തുവിൻ
൨. താൻ നല്ലവൻ സദാ
തൻസത്യം ഒപ്പിപ്പാൻ
കരുണ എന്നും കുറയാ
താൻ ഏകനാം മഹാൻ, അ.
൧൧൦
രാ. ൬൦.
൧.. യെശുക്രീസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻ കാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യ ശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വ കൎത്താ
എന്നു ചൊല്ലുംനാമെല്ലാം
൨. ദൂതഭൂതൻ അധികാരി
ഏവനും ക്രിസ്താനുസാരി
താഴ്മയായ്വണങ്ങണം [ 130 ] താൻവിളിച്ചുടൻ ദാസൊഹം
തന്നെ കണ്ടുടൻ ധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം
൩. താരസംഘം ഭൂവാകാശം
നീളെ ഇവന്നവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെ മഹത്വം ആൎയ്യം
നിത്യം ഇവൻ വാഴ്ചപൊൽ
൪. ദൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെ സ്തുതിപ്പിൻ
വാഴ്ത്തുകെവിണ്ണൊടും പാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെഎൻ അകതാർ
14. പ്രതിജ്ഞകൾ
൧൧൧
രാ. ൧൨൯
൧.എന്നെക്കും നിന്നെസ്നെഹിപ്പൻ
എന്നെ വിടാതുടനുടൻ
നിങ്കനിവാലെ പൊറ്റു
ആനന്ദ തൃപ്തിയില്ലിതിൽ
വാനങ്ങൾ കൂടി കിട്ടുകിൽ
നീ ഇല്ലാഞ്ഞാൽ ഞാൻനൊറ്റു
ഈനെഞ്ഞുടഞ്ഞുപൊകിലും [ 131 ] നിനെച്ചുംനിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കി ചത്തുപൊം
യെശൂപ്രഭൊ, എന്ദെവനെ, എന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ
൨. ഈദെഹിദെഹം മറ്റെല്ലാം
എൻദെവനിന്റെ സ്വന്തമാം
എനിക്കു മാത്രം കാണം
നിസ്സാരമാം ഫലത്തെ ഞാൻ
സംസാരത്തിൽ വളൎത്തുവാൻ
നൊക്കീട്ടും ഉള്ളു നാണം
നിൻ വള്ളിത്തൊട്ടം കാത്തുകൊ
വൻ കള്ളർ ഏറ ഉണ്ടല്ലൊ
വിപത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽ സദാ
യെശൂപ്രഭൊ, വിശുദ്ധശാലെക്കാകരൂൺ
ശിശുക്കൾഊക്കമെറുംഊൺ
൩. ഒടുക്കം എന്റെ അകതാർ
വിടുമ്പൊൾ നിന്റെ ദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊ എന്നുടൽ
മറകഴിച്ചു വമ്പകൽ
വരെയും മെല്ലെ കാക്കെ
ഉടൻ മഹത്വമായ്നിങ്കൈ
പടച്ചൊരെന്റെപുതുമൈ
മിഴിച്ചുസത്യ പകലൊൻ [ 132 ] വഴിക്കെനിന്നെ നൊക്കുവൊൻ
യെശൂപ്രഭൊ, ഈദാനങ്ങൾ നീ ഏകിയാൽ
സദാവണങ്ങുവൻ തൃക്കാൽ
൧൧൨
രാ.൫൨.
൧. ഒന്നാകെന്റെപാനം
ഒന്നെ ഭക്ഷണം
ഒന്നുമാത്രം എൻ അദ്ധ്വാനം
ആത്മജീവല ക്ഷണം
എന്റെപാപഭാരം
ഏറ്റുനീക്കിയൊനെഎൻ വിചാരം
൨. മങ്ങാതെന്റെ കാഴ്ച
പ്രിയരക്ഷിതാ
നീസഹിച്ചക്രൂര താഴ്ച
നൊക്കി നില്ക്കുകെസദാ
ശാപമരം ഏറി
എന്റെ ആത്മനാശം നീയെപെറി
൩. യെശുനിന്റെ സ്നെഹം
എന്റെ പിഴയും
എന്നും മറക്കല്ലീ ദെഹം
ഞാൻ ഇരക്കും മുമ്പെയും
തെറ്റിപ്പൊയ ആടു
വീണ്ടെടുത്തു നിന്റെ ദുഃഖപ്പാടു
൪. ഞാൻ നിൻ അവകാശം
എന്നും നിമ്മുതൽ
എന്നെനല്ല സ്നെഹപാശം [ 133 ] കൊണ്ടുകെട്ടി നിൻ വിരൽ
ചാകും നാൾവരെക്കും
എന്നെതാങ്ങും അൻപുഞാനുരെക്കും
൧൧൩
രാ. ൪൭.
൧. ജീവപ്രഭുവെ, രക്ഷിതാ നീയെ
എല്ലാം ആദാമിൽ നശിച്ചു
നല്ലനാളിൽ നീ ജനിച്ചു
ചത്തജാതിക്കായി, ജീവനുറവായി
൨. സ്നെഹാധിക്യത്തിൽ, ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചും നീശാപത്തിന്നു
മൊക്ഷം വരുത്തെണ്ടതിന്നു
ശാവമായുടൻ, എന്നെ വീണ്ടവൻ
൩. രാജാനിൻ ബലം, ഞാൻ വണങ്ങണം
നിധിപൊലെനിന്റെ വാക്കും
വിധിയും എല്ലാം വശാക്കും
നിന്നുടെ ബലി, മാത്രം എൻഗതി
൪. ആസ്തിയൂക്കുയിർ, നാസ്തി നിന്റെതിർ
ശുചിയില്ല ഭൂസംസാരെ
രുചിയില്ലലൊകാചാരെ
നിൻഉടന്തടി, ഏറുകെൻവഴി
൧൧൪
രാ.൮൧
൧. ഞാൻ എങ്ങിനെ മറക്കും
എന്നെ ഒൎക്കുന്നൊനെ
ഞാൻ എങ്ങിനെ വിലക്കും [ 134 ] എൻ ആത്മവൈദ്യനെ
ഞാൻ രൊഗിയായ്കിടന്നു
നീശാന്തി തന്നവൻ
കാരുണ്യ സത്യം വന്നു
നിന്നാൽ എൻ രക്ഷകൻ
൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞു കണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻ ലജ്ജ നീ ചുമന്നു
ക്രൂശിൽ തറെച്ചവൻ
പിന്നാലെ ഞാനും വന്നു
അസാരനാം ഭടൻ
൩. നിൻസെവയിൽ എൻ ദെഹം
വെച്ചെക്കാം നാഥനെ
നിന്നിൽ വാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പു കാലം വന്നെ
നീശെഷിക്കും ധനം
കല്യാണം കൊലുമന്നെ
വിശ്വാസം സഫലം
൧൧൫
രാ. ൪൨
൧. ഞാൻ ഒന്നിനെനെൎന്നു
സൎവ്വത്മാവിനാൽ
എൻയെശുവൊടു ചെൎന്നു [ 135 ] മെവെണം ആദരാൽ
അവങ്കൽ നിന്നുവെൎന്നു
ജീവിച്ചൂടായ്കയാൽ
൨. പുരാ എത്രനാളും
അസത്തിൻ പിതാ
എൻമെയ്യും ഉള്ളും ആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടു ചാവെക്കാളും
ജീവന്നിവൻ വിനാ
൩. ഇഹത്തിങ്കൽ അല്പം
ഗ്രഹിച്ച ഗുണം
എനിക്കു ചാകും തല്പം
വിളങ്ങിക്കും ക്ഷണം
പിൻ ഒതും ലക്ഷം കല്പം
പ്രഭുഗുണഗണം
൧൧൬
രാ. ൩൬.
൧. ഭുവിപഴയയുദ്ധം
വൎദ്ധിക്കും മെല്ക്കുമെൽ
നാൾതൊറും അതിക്രൂദ്ധം
ആയ്ക്കാണും പെയിൻമെൽ
ഒരെസ്ഥലം വിശുദ്ധം
നിന്നെഞ്ഞിമ്മാനുവെൽ
൨. ആനെഞ്ഞിനൊടുചാരി
അത്താഴം കൊൾ്കയാൽ
തന്നാഥനനുസാരി [ 136 ] ആവാൻഉറെച്ചു കാൽ
കൊടും വെയിൽ വന്മാരി
മാലില്ല രണ്ടിനാൽ
൩. അപ്പൊഴെസമാധാനം
നിറഞ്ഞു പൊരിനുൾ
മറന്നു പൊയദ്ധ്വാനം
പിന്നിട്ടു തൊറ്റിരുൾ
ഭുവിനിന്നാലും വാനം
തരും നിറപ്പൊരുൾ
൪. അവന്റെ ആത്മയാഗം
സ്നെഹത്തിനാം അതിർ
എന്നൊക്കീൽ അനുരാഗം
തഴച്ചൊരുൾ്ത്തളിർ
അവന്നായ്‌പ്രാണത്യാഗം
മെയ്തെണ്ണും ഇതുയിർ
൧൧൭
രാ. ൫൪.
൧. യെശുവെഞാൻ വിടുമൊ
ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യ പൂൎണ്ണത മറ്റാരിൽ
ലക്ഷം നിധികൾഉണ്ടാം
യെശുവെ വരിക്കനാം
൨. സ്വൎഗ്ഗത്തിൻ പ്രകാശത്തുൾ
യെശുവെ കൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ [ 137 ] യെശുതാൻ ആനന്ദഹെതു
ജീവന്റെ പ്രകാശമാർ
യെശുവിൻ മുഖത്തെപാർ
൩. ജീവൻപൊം കിടക്കയീൽ
യെശുമാത്രം എന്നാശ്വാസം
ന്യായവിധിനെരത്തിൽ
ഉത്തമന്നും എന്തുവാസം
യെശു നിന്നെ ഞാൻ വിടാ
എന്നെവിടല്ലെ സദാ
൧൧൮
രാ. ൨൨.
൧. വീണ്ടെടുപ്പിനായെനിക്കു യാഗം
ആകിയ മഹാപുരൊഹിത
എന്റെ ഉള്ളിലും നിൻ അനുരാഗം
കൊണ്ടുബലി നീ നടത്തുക
൨. സ്നെഹത്തിൽ ജനിച്ചതെ അല്ലാതെ
സ്നെഹം എതിനെയും കൈക്കൊള്ളാ
നിന്റെ കൈയിൽ കൂടി നടക്കാതെ
ഉള്ളത് ഒട്ടും അഛ്ശനൊടെത്താ
൩. ആകയാൽഎൻഇഷ്ടം വെട്ടിക്കൊന്നും
ഹൃദയം പഠിച്ചും അരുളി
എന്റെവെദനാ വിളികൾ ഒന്നും
കൂട്ടാക്കാതെ ചെയ്കനിൻ പണി
൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി
എന്നെകെട്ടിവെച്ചു മുഴുവൻ
ശെഷമില്ലാതൊളം അഗ്നിമൂട്ടി [ 138 ] ദഹിപ്പിക്കപ്രീയ രക്ഷകൻ
൫. അഛ്ശനിങ്ങനെ ബലിരുചിക്കും
ഗ്രാഹ്യമല്ലൊനിൻ ക്രീയ എല്ലാം
ഇപ്രകാരം ഭൂമിമെൽ എനിക്കും
ദൈവത്തിന്നു യാഗം അൎപ്പിക്കാം
൧൧൯
രാ. ൧൧൭.
൧. യെശുവെന്റെമൊദം
നല്ലപ്പൊൾ വിനൊദം,ദുഃഖെആശ്രയം
ഹീനരും ചത്തൊരും
നിത്യംനിങ്കൽകൊരും, ജീവനാമൃതം
നീവിട്ടാൽ, ലൊകാശയാൽ
മൺപൊസാദി പ്രാപിച്ചിട്ടും
എന്തുസൌഖ്യം കിട്ടും
൨. തൃക്കൈ എന്നെമൂടും
പൊരിൽ ഇങ്ങുകൂടും, ചാവിലും വിടാ
ചീറുകാദി പാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു,ചാലപെടിയാ
യെശുവിൽ, ഒതുങ്ങുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെ വ്യൎത്ഥം
൩. ലൌകികാലങ്കാരം
നീഎനിക്ക് ഭാരം, എന്നെവിട്ടുപൊ
ലൊകാദായ, നഷ്ടം
ക്രൂശിൽവെയ്യകഷ്ടം,ലാഭമല്ലയൊ
നിന്നെക്കാൾ,ആർ രക്ഷെക്കാൾ [ 139 ] യുദ്ധത്തിൽ ഞാൻ നിന്നെവാടും
സിദ്ധരുൾ കൊണ്ടാടും
15. പ്രാൎത്ഥനകൾ
൧൨൦
രാ. ൧൦൧
൧. ഏതുപാശവും തകൎക്കും
നല്ലിടയനാം പ്രഭൊ
തൊല‌്വി താഴ്ചയുള്ളവൎക്കും
നിത്യസൌഖ്യം നീയല്ലൊ
പഴയാദാമെ എതിൎത്തു
തീൎക്കനിൻ ശിക്ഷാവിധി
എൻഅരിഷ്ടരെനിവിൎത്തു
തടവിൽനിന്നുദ്ധരി
൨. സൃഷ്ടിയൊടിതാ മയക്കം
ഈറ്റുനൊവും ഞങ്ങളിൽ
ഏറ വൎദ്ധിച്ച ഞരക്കം
ചെവിക്കൊൾ്ക വെഗത്തിൽ
ആത്മാവിന്നു നിത്യാദായം
വെണ്ടിവന്നിതെങ്കിലും
ഇന്നും ഞങ്ങൾ ലൊകമായം
ദുഃഖിച്ച് ഒട്ടു സെവിക്കും
൩. ഞാൻ പൊരാടുക്‌ഉൾനിൎബ്ബന്ധം
കൊണ്ടുടൻ സൎവ്വാത്മനാ
ഇന്നുനീ പ്രപഞ്ചബന്ധം
തീരെഇങ്ങഴിച്ചു താ [ 140 ] പാപധൂളിയിന്നുയത്തീ
സ്വാതന്ത്ര്യം വരുത്തുക
ദിവ്യ ബീജത്തെവളത്തീ
സൎപ്പ സന്തതികള
൪. ജഡത്തിന്നരുതു സ്വൈരം
വെണ്ടതൊക്ക ചെയ്കനീ
ദൊഷത്തിൽ വളൎക വൈരം
ചുട്ടു കത്തുക നിൻ തീ
എങ്കിൽ ആത്മാവിന്നുല്ലാസം
പൂരിപ്പാൻ അടുത്തു വാ
നിന്നെ ഞങ്ങളെ വിശ്വാസം
പിടി കൂടി കൈവിടാ
൫. രാജാവാഴ്കാ വീരവെല്ക
കല്പിക്കെ കശാസനം
രാജ്യപ്പൊർനടത്തിചെല്ക
നീക്കു കടി മത്തനം
പുതുനിയമത്തിൻ ചൊര
കഴിയിന്നു ബദ്ധരെ
വിടുവിച്ചു ഞങ്ങൾ ഘൊര
പീഡ മുറ്റും മാറ്റുകെ
൬. രാജ്യത്തിന്നാകാത്ത അംശം
ഒക്ക ക്രൂശിപ്പിച്ചരുൾ
ചാവിൻ ചെൎച്ചയാൽ നിൻ വംശം
പൂകിക്കെടൻ തൊട്ടത്തുൾ
ഇല്ലതാമസം നിണക്കു
വീരൻ എന്നല്ലൊനിൻപെർ [ 141 ] നിന്നെഞങ്ങൾവന്മയക്കു
നീക്കികാണും സ്വപ്നനെർ
൧൨൧
രാ. ൧൨൪.
൧. കൎത്താവെ ജീവാദിത്യ
നിൻ കരുണാ വെളിച്ചം താ
ഇരിട്ടിനെ വിജിത്യ
മനസ്സിൽ വാഴ്വതിന്നുവാ
തൃക്കൈ എന്നെ പിടിച്ചു
നെർ വഴിക്കാക്കുകെ
ചാവിൽ നിന്നുദ്ധരിച്ചു
ജീവങ്കൽസ്ഥാപിക്കെ
അതാലെ എൻ നടപ്പും
പ്രകാശത്തൂടെ ആം
എൻ ഒൎമ്മക്കെടും തപ്പും
നീ മാറ്റുന്നു ണ്ടെല്ലാം
൨. എൻ വഴി നീ അകന്നാൽ
വളഞ്ഞുപൊകും പാമ്പിൻ ചെൽ
നിൻ വാഴ്ചയൊ നടന്നാൽ
നെരെ കരെറും മെല്ക്കുമെൽ
അതാലെ നീ കനിഞ്ഞു
ജീവ പ്രകാശമെ
എൻ അന്ധത പിരിഞ്ഞു
പൊവാറാക്കെണമെ
നിന്നാൽ എൻ ആത്മക്കണ്ണു
തെളിയുമളവിൽ [ 142 ] ഉടൽ നിന്നെ പുകണ്ണു
നടക്കും പകലിൽ
൩. ഭുവിവസിക്കും നാളും
നിന്നൊടും നിന്നിൽ നിന്നും ഞാൻ
നിൻ ദീപവും നിൻ ആളും
ആയെങ്ങുമെ വിളങ്ങുവാൻ
ദിവ്യസ്വഭാവതത്വം
നീ എന്നിൽ നടുകെ
നിൻ ആത്മാവിൻ മഹത്വം
എങ്കന്നു ശൊഭിക്കെ
നിന്റെ വിശുദ്ധരൂപം
കാണാകെൻ നടയിൽ
ഞാൻ നല്ല സ്തുതിധൂപം
കാട്ടാക ഉണ്മയിൽ
൧൨൨
രാ. ൧൨൯.
൧. കൎത്താവെ ലൊകരക്ഷിതാ
വരുന്ന എന്നെ കൃപയാ
നീയല്ലയൊക്ഷണിച്ചു
പാപത്തിൻഭാരം എന്റെമെൽ
ഇരിമ്പുനു കത്തിന്റെചെൽ
അമൎന്നു പീഡിപ്പിച്ചു
എടുക്കാഞ്ഞാൽ നശിച്ചു ഞാൻ
പൊരാനിന്മുമ്പിൽ നില്ക്കുവാൻ
മരണപാത്രം ഞാൻ ഇതാ
എന്നെ കനിഞ്ഞു ചെൎന്നുവാ [ 143 ] മശീഹാവെ, നീഎന്നൊളി ആശ്വാസം നീ
കെടുക്ക എന്നിൽ ശാപത്തീ
൨. പിഴനുകം അത്യുഗ്രം താൻ
എൻ ആത്മാവെ തണുപ്പിപ്പാൻ
തകൎക്കതിന്റെ കെമം
ആ ഭാരം പണ്ടു നീയല്ലൊ
ചുമന്നെടുത്തതെൻ വിഭൊ
ഒൎത്താലും നിന്റെ പ്രെമം
ഇളെക്കപാപത്തിഘനം
മദ്ധ്യസ്ഥ ചെയ്കാശ്വാസനം
എനിക്കു ജീവൻ ക്ഷെമവും
നിൻ ചാവിനാലല്ലൊ വരും
മശീഹാവെ, നീ ദയയാ തുണെക്കുവാ
പിശാചിന്മെൽ ജയത്തെതാ
൩. നീ മാത്രം എന്റെ ആശ്രയം
സൌഖ്യത്തിന്നുള്ള ആലയം
എൻ ആത്മവൈദ്യൻ നീയെ
നീമാത്രം പൂൎണ്ണ നീതിമാൻ
ദൈവത്തിൻ കൊപം നീങ്ങുവാൻ
ചാവെ ജയിച്ചു നീയെ
നീ എൻ സങ്കെതം ശരണം
എൻ കൊട്ടഎൻ കൃപാസനം
മദ്ധ്യസ്ഥൻ നീ നീഇടയൻ
പിതാവിൻ പ്രീയനാം മകൻ
മശീഹാവെ എൻ പാറ്റയ എൻ തൊഴനെ
വിശ്വാസമൃദ്ധി നല്കുകെ [ 144 ] ൧൨൩
രാ. ൬൯.
൧. കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീലൊക ജീവൻതാൻ
ഹാ സത്യമുള്ളവാക്കു
പിതാവെ വെളിവാക്കു
നീചൊല്ക കെൾ്പുഞാൻ
൨. ഹെ ഞങ്ങളുടെ മദ്ധ്യസ്ഥ
നീസൽ പ്രവാചകൻ
പിതാവിൻ ഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽ നീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ
൩. പുരൊഹിതന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം
നീ ചെയ്തതൊക്കധൎമ്മം
നിൻ ചാവെ ഉത്തമം
എൻ പാപം സംഹരിച്ചു
നമ്മെയും യൊജിപ്പിച്ചു
ഉള്ളൊൻ ആ മരണം
൪. നിണക്കു രാജസ്ഥാനം
എന്നെക്കും ഉണ്ടല്ലൊ
നിൻ നാടുഭൂമിവാനം [ 145 ] പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻ മഹിമെക്കു പാത്രം
എനിക്കും എത്തുമൊ
൫. അനന്യ നീ ഇദ്ദെഹം
അമൎന്നു വാഴണം
എനിക്കും നല്കസ്നെഹം
രാജാചാൎയ്യ പദം
ഞാൻ നിന്നെ പ്രവചിച്ചും
സ്തുതിബലി കഴിച്ചും
അരചനാകെണം
൧൨൪
രാ. ൭൦.
൧. തൊന്നുന്നപൊലെ എന്നിൽചെയി
ചത്താലും ജീവിച്ചാലും
പ്രഭൊ ഈ ആശ്രിതനെകൈ
കൊണ്ടെന്നും താങ്ങിയാലും
ഇരിക്ക നിന്റെ കാരുണ്യം
മറ്റൊക്കെനിക്കും സമ്മതം
നിൻ ഇഷ്ടം നടന്നാലും
൨. വിശ്വാസ്യ ഹൃദയത്തെതാ
നിൻ വാക്കുസ്നെഹിപ്പിക്ക
എൻ ആഗ്രഹങ്ങളെ സദാ
നിൻ വരവിൽ തിരിക്ക
എൻ രക്ഷെക്കുള്ളതൊക്കയും
ദിനപ്രതി നീ എത്തിക്കും [ 146 ] അനീതി കെട്ടഴിക്ക
൩. ഒരിക്കൽ നിന്റെ ആജ്ഞയാൽ
വിടെണ്ടിപൊംഈലൊകം
അതൊനടക്ക പ്രീതിയാൽ
അങ്ങരുതിങ്ങു ശൊകം
നിണക്കുമെയ്യുയിർ തരാം
ഏല്പിച്ചവറ്റെ കാക്കെല്ലാം
നല്ലന്തം ഏകുക് ആമെൻ
൧൨൫
രാ. ൭൧.
൧. ത്രാഹിമാം:,: രാജാവായയെശുവെ
എന്റെ അപരാധഭാരം
മാച്ചു നീക്കി തീൎത്തുതെ
നീതളിച്ച രക്തസാരം
മലമാണ്ടൊരുള്ളിൽ യുക്തമാം, ത്രാ
൨. ത്രാഹിമാം:,: സസ്ഥിയില്ലീലൊകത്തുൾ
കഷ്ടം എന്റെ വിശ്വ കൎമ്മം
ഇല്ലതിൽ ഒരുൾപ്പൊരുൾ
നീക്കുന്നിച്ച പുണ്യധൎമ്മം
എന്റെ ശൂന്യത്തിന്നുനിറവാം, ത്രാ.
൩. ത്രാഹിമാം:,: ശത്രുവിൻ പരീക്ഷയിൽ
അടിയന്നു നീ സങ്കെതം
എങ്കിൽ അസ്ത്രം രുവുകിൽ
അരുതച്ചം ഇല്ലഖെദം
ജയം നിന്നിൽ ഞാനും പ്രാപിക്കാം, ത്രാ.
൪. ത്രാഹിമാം:,: മൃത്യുവെത്തുമളവിൽ [ 147 ] യെശു കണ്ണിലെ പ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ല ആന്ധ്യനാശം
അന്നു നമ്മിൽ അറിയാവു നാം, ത്രാ.
൧൨൬
രാ. ൧൮.
൧. ദൈവം സ്നെഹ മൂലം ആം
നല്ല കാഴ്ചകൾ എല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾ മെൽ വരുന്നതാൽ
൨.യെശുനിന്റെ സ്നെഹത്തെ
ഞങ്ങളൊളം നീട്ടുകെ
സൎപ്പ വാക്കിൻ വിഷം നാം
നിന്നെ കൊണ്ടു കളയാം
൩. സാത്താൻ ഞങ്ങളിൽ മെയ്മെൽ
ആക്കിയ കയിന്യചെൽ
വെരറുത്തെടുക്കെണം
യെശുനിന്റെ മരണം
൪. സ്നെഹത്താൽ നീ ആടും പൊർ
പൊലെ ഉണ്ടൊപൊരുതൊർ
അന്നു കഷ്ടപ്പെട്ടപ്പൊൾ
ക്രൂശി ങ്കീഴെനിന്റെതൊൾ
൫. ലൊകർ ഒക്കദ്വെഷിക്കിൽ
യെശുനിന്റെ ക്ഷാന്തിയിൽ
നില്പാറാക്കി ഞങ്ങളെ
സ്നെഹാരാജ്യത്താക്കുകെ [ 148 ] ൧൨൭
രാ. ൧൫.
൧. പിതാപുത്രാത്മാവായനാഥ
നിണക്കയൊഗ്യർ ഞങ്ങൾ ഇങ്ങെല്ലാം
മനസ്സ ശുദ്ധമത്രെതാത
നീയൊ വന്നാൽ ഈ ക്ഷെത്രം ശുദ്ധമാം
എല്ലാ ജഡം നിൻരക്ഷ കാണണം
എന്നുള്ള ചൊല്ക്കുണ്ടാകപൂരണം
൨. അബ്ബാവിളി പഠിക്കും ഭക്തി
നിൻ ഇഷ്ടത്തെ ഗ്രഹിക്കും ഇന്ദ്രിയം
തന്നെ ജയിപ്പാൻ പുതുശക്തി
ഹിതം നടത്താൻ ഊക്കും ഏകണം
നീ ഇല്ലാഞ്ഞാൽ ഇതൊന്നുമെവരാ
ചതഞ്ഞനെഞ്ഞിൽ പുക്കു നിന്നെതാ
൩. നാം ദൂരത്തായി പൊയ ക്ലെശം
നീ മാറ്റുവാൻ ആശ്വാസം ചൊന്നരുൾ
ബൊധിക്കുടൻ നിൻ ഉപദെശം
തെളിക തെടിയാൽ വെദപ്പൊരുൾ
നിൻ ക്രൊധം നീങ്ങിപക തീൎന്നതെ
ദ്രിനെന നിശ്ചയം വരുത്തുകെ
൪. സഭെക്കു യെശു അടിസ്ഥാനം
അതിൽ പണിതി കെക്കും നിൻ വിരൽ
നീകൽ മനസെപൊടിമാനം
ആക്കീട്ടതാകും ജീവനുള്ള കൽ
നിന്നൊളം വൎദ്ധിപ്പിക്ക നിന്റെമെയ്
ഈ ഞങ്ങളാലും വീട്ടുവെല ചെയ് [ 149 ] ൫. സാധുക്കൾ്ക്കെകുകനുവാദം
ഈ ഭൂമിയെ അവർ അടക്കുവാൻ
പിശാചിൻ തലമെൽനിൻ പാദം
ആക്കീട്ടു ലൊകത്തെ ഭരിക്കതാൻ
എങ്ങും പ്രഭൊപരക്കനിൻപുകൾ
നിവൃത്തിയാകവായിൻ മൊഴികൾ
൧൨൮
രാ. ൧൦൧.
൧. യെശുവെ നീ സ്നെഹശക്തി
ലൊകത്തിൽ വരുത്തിയൊൻ
കടമായ ദാസ ഭക്തി
ആർ നിണക്ക് കാട്ടുവൊൻ
മുന്തിരിക്ക് കൊമ്പായിട്ടും
ഞങ്ങളിൽ ഫലം പൊരാ
പലശിഷ്യർ നിന്നെ വിട്ടും
കെട്ടുംപൊയി തമ്പുരാ
൨. നീ വിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവും കൊടു
അത്തിക്കത്രെ കൊമ്പും ചപ്പും
നീ കണ്ടാൽ ശപിച്ചിതു
ആകയാൽ തളൎച്ച പൊക്കി
ഭാരം മെല്ലെ പെറുവാൻ
ദൂരവെ മഹത്വം നൊക്കി
ഞാനും ആക ശക്തിമാൻ
൩. ഏറ്റുകൊൾ്ക നിന്റെ ക്ലിഷ്ടി
ആകെനിക്കും സല്ഗതി [ 150 ] അല്പരെനീചെയ്തൊരിഷ്ടി
കെല്പരാക്കുവാൻ മതി
രാജൻനിന്നെലൊകം ദെഹം
സാത്താനും വിരൊധിച്ചാൽ
ജയം കൊള്ളും നിന്റെസ്നെഹം
പാമ്പെകൊല്ക നിന്റെകാൽ
൧൨൯
രാ. ൧൦.
൧. ഹാ യെശു എന്നിടയനെ
നിൻആടുഞാൻ നിൻശിഷ്യനെ
ഉണ്ടായചാവും പാപവും
നീതീൎത്തരുൾ അശെഷവും
൨. എൻ ആശാപൂൎത്തി നീയെല്ലൊ
എന്നുള്ളിൽവാഴുക പ്രഭൊ
നീ പാൎത്താൽ ദുഃഖം നാസ്തിയായി
എപ്പൊഴും വാഴ്ത്തും എന്റെവായി
൩. പിശാചിന്റെ പരീക്ഷകൾ
മനശ്ശരീര പീഡകൾ
മറ്റൊൎക്കിലും വെണ്ടാഭയം
എൻ യെശുവിന്നുണ്ടെ ജയം
൪. സന്ദെഹം പൊവൊ ചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചു വിശ്വസിച്ചതും
ആ സത്യവാൻ നിവൃത്തിക്കും
൧൩൦ [ 151 ] രാ. ൮൮.
൧. ഹെ ക്രൂശിന്മെൽ തറെച്ച മിത്ര
എല്ലാ ഭയ ദുഃഖത്തിലും
വെണ്ടും ചികിത്സനിൻ പവിത്ര
ഹൃദയം ദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണ ഹൃദയം
എബ്ബാധചാവെയും തടുത്ത
മഹാത്മനെഞ്ഞെൻ ആശ്രയം
൨. പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തി കണ്ടല്ലൊ
ആനെഞ്ഞെനിക്കും നീ തുറന്നു
നിൻസമാധാനം താഗുരൊ
നീർചൊരയും ഒലിച്ച പക്ഷം
കഷ്ടാനുഭവക്കാക്കീടം
ആശ്വാസകാരണങ്ങൾ ലക്ഷം
അതിൽ ഞാൻ രുചി കാണെണം
൩. നിന്നെ നൊക്കാത്ത കണ്ണു സൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്വെടും
ശീമൊനെ എതിരെറ്റ ദൃഷ്ടി
എതിൎത്താൽ അത്രെ കഴിയും
നിൻഒളിവിൽ ഞാൻഒളി കാണും
നിൻ കണ്ണീർ ഒൎത്താൽ കരയും
കൺ ജ്വാലയാൽ നീ എങ്കൽവാണും
ശുദ്ധീകരിച്ചുമരുളും
൪. പണ്ടിത്ര ദീനക്കാൎക്കും ചാച്ച [ 152 ] ചെവി എനിക്കും ചായ്ക്കെണം
നാൾതൊറും ഞാൻനിൻ ചൊരമാച്ച
കടക്കണക്ക ചൊല്ലണം
സ്വീകാര പ്രാൎത്ഥനാസ്തുതിക്കു
നിത്യം തുറക്കുകെചെവി
അയക്കദാസന്റെ ധ്വനിക്കു
ആം ആമെൻ എന്ന മാറ്റൊലി
16. യെശുവൊടെയൊ
ഗം
൧൩൧
രാ. ൫൨.
൧. അവൻ മാത്രം വന്നാൽ
അവൻ നില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം നിത്യമാംസന്തൊഷം
൨. അവൻ ഇരിക്കട്ടെ
വെറെവെണമൊ
കള്ളൻ കാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻ ചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നു കെടൊടുക്കം
൩. അവന്നുള്ള ദിക്കു
എന്റെ ജന്മം താൻ [ 153 ] അവകാശം എന്നെ നിക്കു
ഒരൊ കാഴ്ച കാണിച്ചാൻ
ഒൎത്തും മറന്നിട്ടും
ഉള്ളനെകർ അങ്ങു കണ്ടു കിട്ടും
൧൩൨
രാ. ൮൧.
൧. എല്ലാരും നിന്നെ വിട്ടാൽ
ഞാൻ വിടുമാറുണ്ടൊ
ഭൂലൊകർ ചിരിച്ചിട്ടാൽ
നിന്നെ മറക്കാമൊ
എനിക്കായെത്ര ദീനം
നിന്നിൽ സമൎപ്പിതം
എന്നിട്ടും സ്നെഹ ഹീനം
ആകാ യ്കഎന്മനം
൨. സിംഹാസനത്തിരുന്ന
ഈ ആണ്ടുകൾ എല്ലാം
വിധിപ്പാനായ്വരുന്ന
ന്യായാധിപൻ നീയ്യാം
നിൻ ഇഷ്ടമൊക്ഷമിക്ക
സാത്താൻ ആ ദാമ്യൎക്കും
നിന്നെ പരിഹസിക്ക
നടപ്പായെ വരും
൩. എനിക്കൊ നീ സമീപം
വന്നെത്തി സൽ പ്രഭൊ
ഉള്ളിൽ കത്തിച്ച ദീപം
മാറ്റാൻ കെടുക്കുമൊ [ 154 ] നിൻ സ്നെഹ നിത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കും ആകയാലെ
ഞാനും പൊറുക്കാമെ
൧൩൩
രാ. ൧൦൭.
൧. ഒന്നാവശ്യം എന്നുവെദം
ഒന്നുതെടാകെണമെ
ലൊകമായ ആത്മ ഖെദം
ഒന്നെ തെറ്റി ക്കരുതെ
പ്രപഞ്ചഗുണങ്ങളിൽ എത്രപ്രകാശം
മിനുക്കവും ഛ്ശായയും അത്രയും നാശം
എല്ലാറ്റെയും വിട്ടു കടക്കയിൽ നാം
ആ ജീവകിരീടം എടുത്തു കൊള്ളാം
൨. അപ്രകാരം യെശുകാക്കൽ
കുത്തിരുന്നു മറിയാ
വീട്ടുകാൎയ്യം തീനുണ്ടാക്കൽ
ഒട്ടും ചിത്തത്തിൽ വരാ
തിന്നെണ്ടതിനല്ലതാൻ തൃപ്തി വരുത്താൻ
ഈപുരുഷൻ ഇന്നു ബെതാന്യയടുത്താൻ
എടുത്തുവിലക്കിയ സദ്യയിതെ
ആവൊളം ഭുജിക്കും എന്നൊൎത്തതത്രെ
൩. ധീരവീരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചു നെടി
കൈ ക്കൊണ്ടാൻ ആഞായറ്റിൽ [ 155 ] ശ്രമിച്ചു നശിച്ചു ബലാൽ പൊരുതൊടി
കാണെണംഎന്നിട്ടും കാണാത്തവർ കൊടി
തൊമാവതി ബുദ്ധിശീമൊനുടെവാൾ
എത്താത്തതിൽ എത്തി ആമഗ്ദലനാൾ
൪. യെശു കണ്ണെനൊക്കും ദൃഷ്ടി
യെശുചൊൽ പുകും ചെവി
ഈ വിധത്താൽ പുതുസൃഷ്ടി
ആൎക്കും എളുതാം ഭുവി
കെരൂബസരാഫ്യർ ഭ്രമിക്കും രഹസ്യം
ശിശുവിനുമായ്വരമാൎത്ഥ പരസ്യം
മനുഷ്യനു സ്വൎഗ്ഗവഴി അറിയാ
കടത്തും ഇറങ്ങിയൊൻ ഹല്ലലൂയാ
൧൩൪
രാ. ൯൨.
൧. ക്രീസ്തൻ അൻ്വവ്യക്തം, നാം എല്ലാരിലും
എങ്കിലും തൻ രക്തം, മാനം കുറയും
ശാപപുത്രരല്ല, ദൈവവംശവും
മെല്ക്കുമെൽ ആനല്ല, ആശ്രയം വിടും
൨. നിൻ ഏകാന്തഭക്തി, എങ്ങും ദുൎല്ലഭം
ഈ പ്രപഞ്ചസക്തി, ഉള്ളിൽ മിശ്രിതം
പിന്നെയും ഭൂവാസം, ചെയ്വാൻവരികിൽ
നീതരും വിശ്വാസം, കാണുമൊ ഇതിൽ
൩. ഇങ്ങെ അഹങ്കാരം, സംശയം മദം
എല്ലാം നീവിസ്താരം, ചെമ്മെ ചെയ്യെണം
നീയല്ലാതെ ത്രാതാ, ഞങ്ങൾ്ക്കില്ലല്ലൊ
നീപിതാനീമാതാ, ന്യായത്തിൻ വിഭൊ [ 156 ] ൪. ശൊധനകഴിച്ചു, സൎവ്വവികൃതി
കള്ളവും പറിച്ചു, ശിക്ഷയും വിധി
പരിശുദ്ധ പാത്രം, അഗ്നിതൊട്ടനാ
നിത്യം നിന്നെമാത്രം, ചെരും ആശതാ
൧൩൫
രാ. ൪൯
൧. ക്രീസ്തപെർ ധരിച്ച ജാതി
പ്രഭുവിന്റെ പിന്നട
ദൈവപുത്രനിൽ അനാദി
കാലത്തിങ്കൽ തൊന്നിയ
മനഃപൂൎവ്വം, നിങ്ങളിൽ കാണ്മാനുണ്ടൊ
൨. ദൈവരൂപത്തിൽ വന്നിട്ടും
ദെവ ജാതൻ എങ്കിലും
ലൊകരാൽ തനിക്ക് കിട്ടും
മാനവും മഹത്വവും
കൊള്ളപൊലെ, ചെൎത്തു കൊണ്ടിട്ടില്ലല്ലൊ
൩. തന്റെ തെജസ്സൊക്കമൂടി
വന്മതാഴ്ത്തി മാംസത്തിൽ
അപമാനത്തൊടും കൂടി
ദാസനയ്തൻ ദാസരിൽ
ക്രൂശിനൊളം, താണുവീണു വന്നല്ലൊ
൪. ആകയാൽ പിതാകൊടുത്ത
ഊൎദ്ധ്വലൊകം ശ്രെഷ്ഠപെർ
ശിഷ്യരും ഇപ്പൊൾഉടുത്ത
താഴ്ചതെജസ്സിന്നു വെർ
മുൻമരിച്ചു, പിൻഭരിച്ചു,കൊള്ളും മാൎഗ്ഗം അത്രെതെർ. [ 157 ] ൧൩൬
രാ. ൩൩.
൧. നിൻ വഴിയെ, ആകൎഷിക്കെ
നിന്നൊടു ഞങ്ങൽ ചെല്ലും
ഇമ്മാനുവെൽ, നീ കൂട്ടർമെൽ
വരും വിരൊധം വെല്ലും
൨. നിൻ വഴിയെ, ആകൎഷിക്കെ
ഇങ്ങില്ല ബുദ്ധിചെറ്റും
നീ കാട്ടാഞ്ഞാൽ, പ്രമാദത്താൽ
പകൽ വഴിക്കുതെറ്റും
൩. നിൻ വഴിയെ, ആകൎഷിക്കെ
പറക്കണം ഈ ൟയം
നീ മാറ്റുകിൽ, ദെഹാദിയിൽ
സമസ്തമാം ആത്മീയം
൪. നിൻ വഴിയെ, ആകൎഷിക്കെ
പകുക്ക രാജ്യഭാരം
കീഴെതെല്ലാം, ഇനിസലാം
ക്രീസ്തൊടെ വാഴ്കസാരം
൧൩൭
രാ. ൯.
൧. പകുത്ത സ്നെഹം ശിഷ്യനാൽ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യ നീലൊകത്തിൽ
നിണക്കു രണ്ടുണ്ടൊ
൨. നീ യെശുവിന്നു ഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ [ 158 ] ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈ ലൊകസ്നെഹത്തിൽ
൩. നിൻ പാപം എല്ലാം മൂടുവാൻ
തൻ രക്തം വീണിതു
മനസ്സു പുതുതാക്കുവാൻ
തൻ വാക്കയച്ചിതു
൪. ജഡത്താൽ കഴിയാത്തതെ
തൻ ആത്മാ പൂരിക്കും
തുണെക്കും താൻ വിശ്വസ്തരെ
എല്ലാ പടയിലും
൫. മനസ്സെ മുറ്റും കാത്തുകൊൾ
ഉയിൎക്ക തുറവായി
ഒരുത്തന്നാകെവെക്കുമ്പൊൾ
താൻ ആകെനിന്റെതായി
൧൩൮
രാ. ൪൯.
൧. പരമണ്ഡലത്തിലുള്ള
തെജസ്സെൻ പ്രത്യാശയാം
യെശുവെന്നു കനിവുള്ള
രാജാവെൻ ധനം എല്ലാം
കൺ കാണാതെ, ആത്മാവിശ്വസിച്ചുതെ
൨. ലൊക സൌഖ്യമായി ഭവിക്കും
നൂറുവൽസരത്തിലും
ക്രീസ്തനൊടെ സഞ്ചരിക്കും
ഒരുനാളും നെരവും
ഏറെനല്ലു കാണായ്വരികെൻ പ്രഭൊ [ 159 ] ൩. ദാഹം തീൎക്കുവാൻ നദിക്കു
ഒടിപ്പൊം തളൎന്ന മാൻ
ദാഹമുണ്ടെടൊ എനിക്കു
ശക്തിപൊരാ ഒടുവാൻ
ചെൎത്തുകൊണ്ടു, എന്നെതൃപ്തനാക്കുകെ
൧൩൯
രാ. ൭൦.
൧. യെശും വിനാസല്‌ക്രിയകൾ
സാധിക്കയില്ല ആൎക്കും
ആദാമ്യനില്ല നന്മകൾ
അകത്തു പാപം പാൎക്കും
അതാലെ യെശുനിൻ ബലം
ഈ ദ്രാക്ഷകൊമ്പു കായ്ക്കും
൨. യെശുംവിനാ ജീവിപ്പതാർ
താൻ ജീവപൂൎത്തീ മാത്രം
അവൻ വിനാ എൻ അകതാർ
മരണത്തിന്നു പാത്രം
കൎത്താവെൻ ഉള്ളിൽ പാൎക്കുകിൽ
അവൻ ഇഹപരങ്ങളിൽ
എൻ നിത്യ ജീവൻ തന്നെ
൩. യെശുംവിനാ കണ്കാഴ്ചയും
തെളിവും ഇല്ലലെശം
പുറത്തൊരൊളി തിരയും
എല്ലാരും കാണും ക്ലെശം
നീ എൻ വെളിച്ചമെ വിഭൊ [ 160 ] എന്നെ പ്രകാശിപ്പിക്കഹൊ
ഇരിട്ടിൽ വെണ്ടാപാൎപ്പു
൪. യെശുംവിനാ നടന്നു കാൽ
ഒരൊവഴിക്കൽ ചെല്ലും
പിതാവിനൊടെത്തായ്കയാൽ
ഫലം വരാതുതെല്ലും
അതാലെ കൎത്താ യെശുവെ
എനിക്കു വഴിയാക്കുകെ
എന്നാൽ സുഖെന എത്തും
൫. യെശും വിനാ മരിച്ചവൻ
അയ്യൊ എന്നെക്കും ചത്തു
അവനിൽ ആശ്രയിച്ചവൻ
ഉറങ്ങും ത ന്നകത്തു
വിശ്വസ്തരെ ഉണൎത്തുവാൻ
എൻ യെശു മാത്രം ശക്തിമാൻ
നീ മാത്രം രക്ഷക്രീസ്ത
൧൪൦
രാ. ൧൨൯
൧. രക്ഷാൎത്ഥമായ യെശുവെ
എൻ ശ്രെഷ്ഠപങ്കു നീ സഖെ
നീ സാധുവിൻ സന്തൊഷം
എന്നൊടു നീയും രഞ്ജിപ്പാൻ
നിന്നൊടു ചെൎന്നു പറ്റി ഞാൻ
ക്ഷമിക്ക സൎവ്വദൊഷം
നീ കാട്ടി രക്ഷയിൻ വഴി
കെൾ്പിച്ചു നിന്റെ വായ്മൊഴി [ 161 ] വലങ്കൈനീട്ടി ദയയാ
എന്നെവലിച്ചു രക്ഷിതാ
യെശുവിഭൊ, വെളിച്ചമെ വിളങ്ങുകെ
വഴിക്കെ നടത്തണമെ
൨. എൻഉള്ളം നിങ്കൽ ചാഞ്ഞുതെ
ആകാശ ഭൂമി ഒക്കവെ
വീണാലും എന്തുതാപം
വാനങ്ങളെയും കിട്ടിയാൽ
നിന്നെ അതിൽ ലഭിക്കാഞ്ഞാൽ
ശെഷിപ്പതെ വിലാപം
അശെഷ ഭൂമി എൻ ധനം
അതിന്റെ ശൊഭ തല്‌ക്ഷണം
എനിക്ക ധീനം എങ്കിലൊ
നീയെ കൂടാതെ സാരമൊ
ക്രീസ്തപ്രഭൊ, നീ മാത്രമെ എന്നെക്കുമെ
എന്റെ നിധി ആകെണമെ
൩. അതിന്നായത്രെ നിന്നെഞാൻ
നീ എന്നെയും അടക്കുവാൻ
വരിച്ചതെൻ ഉല്ലാസം
നീ മാത്രം എന്റെ ആശ്രയം
എൻപാറ,കൊട്ട,ആലയം
എന്നാശ, എന്നാശ്വാസം
ഞാൻ നിന്നെകാണുവൊളവും
നിൻ നന്മ ശക്തി ക്രീയയും
ഇരിക്കെൻ അധരങ്ങളിൽ
അതെന്നും ആക എൻ തൊഴിൽ [ 162 ] ഹാ യെശുവെ, എന്നെ സദാ നീനൊക്കികാ
വരിക പ്രിയര ക്ഷിതാ
17. ദിവ്യസമാധാനം
൧൪൧
രാ. ൯.
൧. ആകാശവില്ലു നൊക്കിയാൽ
മനം സന്തൊഷിക്കും
പിതാ നിറങ്ങൾഏഴിനാൽ
തൻ അൻ്പെ കാണിക്കും
൨. ന്യായധിപന്റെ ദൃഷ്ടിയിൽ
അഭീഷ്ടമായിപ്പാർ
ഒഴിപ്പിക്കും ആപച്ചവിൽ
മിന്നൽമുഴ ക്കം കാർ
൩. പരത്തിൽ ഒർ സിംഹാസനം
പൊൻവില്ലും ഉണ്ടല്ലൊ
വിശ്രാമം, ശാന്തി, ആനന്ദം
തരാതിരിക്കുമൊ
൧൪൨.
രാ. ൬൬.
൧. ക്രീസ്ത പിതാവുതരും സമാധാനം
ഈ ലൊകവരങ്ങളിൽ അന്യവരം
ചഞ്ചല മാനസത്തിന്നൊളിസ്ഥാനം
പരാഭവകാലത്തിലുള്ള ജയം
അച്ചാരമിതൊന്നു ഭവാനടിയന്നു
കല്പിച്ചതിനാൽ നിനയാത്തതുവന്നു [ 163 ] ൨. സന്ധീപുകഴ്ത്തിയ ദൂതരെവെച്ചു
യഹൂദയിൽ അവതരിച്ചശിലൊ
എങ്ങുമപൊസ്തല കൂട്ടമയച്ചു
നിൻ രക്ത ഫലം പറയിച്ച ഗുരൊ
ആ ദാസരെ കൊണ്ടു പരത്തിയ ജ്ഞാനം
സ്ഥിരീകരിക്കെണമെ എൻ സമാധാനം
൩. മത്സരം ദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരു സന്ധികറാർ
ക്രിസ്തനു കത്തടി ഏറ്റു വഹിച്ചു
സഹിച്ചവർ സന്ധിപുരം പുകുവാർ
അപ്പൊഴെ തുടങ്ങുക നൂതനഗാനം
നീ വാഴുക ഞങ്ങളുടെ സമാധാനം
൧൪൩
രാ. ൧൭.{൯൬}
൧. ധന്യരാർ, വിശ്വാസത്താൽ
നീതി വന്ന ജാതി
ഏതും സാദ്ധ്യം അവരാൽ
ഇല്ലഞാവലാതി
൨. അവരാൽ വരാത്തതെ
യെശുതാൻ വരുത്തും
ദിക്കില്ലാത്ത നഷ്ടരെ
തന്നിൽ ഉൾ്പെടുത്തും
൩. സത്യാത്മാവവൎക്കുതാൻ
കാൎയ്യസ്ഥൻ എന്നെക്കും
നീ മകൻ നിൻ അപ്പൻ ഞാൻ
എന്നെല്ലാം ഉരെക്കും [ 164 ] ൪. പൂരിക്കുന്നിതവരിൽ
ദെവസമാധാനം
ഇങ്ങെയുദ്ധ ഭൂമിയിൽ
ഉണ്ടവൎക്കു വാനം
൫. കഷ്ടത്തിൽ പ്രശംസിക്കും
ഹിംസിച്ചാൽ പൊറുക്കും
ബലീയായിസ്വ ജീവനും
വെറുതെ കൊടുക്കും
൬. നാളെ ഉള്ള സങ്കടം
ഇന്നെണ്ണം തിരിക്കും
ഭാവിതെജസ്സിൻ ധനം
ഇന്നനുഭവിക്കും
൭. നിശ്ചയം അവൎക്കുടൻ
നല്ല മക്കത്തായം
അനുജൎക്കൊന്നാം മകൻ
സ്വം കൊടുക്ക ന്യായം
൮. ദെവ മുമ്പിൽ മതിയൊ
തൊഴനെ നിൻ മുണ്ടു
ദിവ്യ നീതിയങ്കിയൊ
ചൊദിക്കെന്നാൽ ഉണ്ടു
൧൪൪
രാ. ൧൦൪.
൧. നിത്യ ജീവൻ നിന്റെ സെവ
മൎത്യരിൽ ജനിച്ച ദെവ
നിന്നെതെടുകെൻ ഉദ്യൊഗം
നിന്നെ കാണ്ക ശ്രെഷ്ഠഭൊഗം [ 165 ] ഇന്നും ലൊകെ അന്ധകാരം
വെള്ളിപൊൽ നിൻഅവതാരം
വെഗത്തിൽ നീ വന്നെനിക്കും
നീതി സൂൎയ്യനായുദിക്കും
൨. സ്വപ്നം പൊലെ ഈ പ്രപഞ്ചം
സൌഖ്യത്തിന്നും ഇല്ല തഞ്ചം
നീ ഉണൎത്തുമ്പൊൾ നാം പാടും
നിത്യം ഉത്സവം കൊണ്ടാടും
തീ പളുങ്കു കടലൂടെ
ചെന്നു നില്പൊരൊടു കൂടെ
വീണമീട്ടി എന്നെന്നെക്കും
നിന്റെ കീൎത്തിയെ ഉരെക്കും
൧൪൫
രാ. ൮൯.
൧. നീ എത്രനന്നായി സ്വന്തരെ നടത്തും
നന്നാകിലും എത്രെ അഗൊചരം
വിശുദ്ധൻ നീ വിശ്വസ്തൻ എവിടത്തും
നീ ചെയ്വതിൽ കാണാഒർ അപ്രീയം
നിന്നൊളം കുട്ടികൾ വരും വഴി
വളഞ്ഞും കൂടക്കൂട കാണ്കിലും
ഞാൻ നൊക്കിയാൽ തല കുലുക്കിലും
നിൻ വഴിനെർ നിൻ നൊട്ടവും ശരി
൨. ഈ ബുദ്ധിചെൎപ്പതൊന്നു നീ അകറ്റി
തെക്കും വടക്കും ആക്കി പാൎപ്പിക്കും
ഒരൊനുകം ചുമന്നു ദാസ്യം പറ്റി
ഞരങ്ങുവൊൎക്കും സ്വാതന്ത്ര്യം തരും [ 166 ] ഇവർ പിരിപ്പതൊന്നു കെട്ടിയും
ഇടിപ്പതെ നീതീൎത്തും അരുളി
ഇവൎക്കു തത്വമായതെ ചതി
ഈ ജീവൻചാവും എന്നു കല്പിക്കും
൩. നിൻ പുസ്തകത്തിൽ മാച്ചുപൊയ ആളും
ഈ ലൊകശ്രുതിയിങ്കൽ സത്യവാൻ
നിസ്സാരൻ പൊയൊ എന്നു ചൊല്ലുംനാളും
നിൻ സന്നിധാനം മെല്ലെ എത്തും താൻ
പറീശ സദ്യനിരസിച്ചു നീ
പാപിഷ്ഠരൊടിരുന്നു ഭക്ഷിക്കും
മഹാപ്രസംഗം വ്യൎത്ഥമായ്വരും
ഒരല്പചൊല്ലാൽ കത്തും നിന്റെ തീ
൪. ഇതാ ദിവ്യത്വം പൂണ്ടതിതു സൎവ്വം
എന്നുള്ളതും നിണക്കില്ലാത്തതാം
അല്പ സന്തുഷ്ടനായ്നീ ലൊകഗൎവ്വം
വെറുത്തു മാംസത്തിൽ പ്രവെശിക്കാം
ചിലപ്പൊൾ കാട്ടും നിന്റെ കാഠിന്യം
ചിലപ്പൊൾ അമ്മെക്കൊത്ത മാധുൎയ്യം
ഇപ്പൊൾ അറിഞ്ഞെൻ നിൻ നിരൂപണം
എന്നൊൎത്ത നാൾ അതന്യഥാകൃതം
൫. ഹാ കൊന്നും ഉയിൎപ്പിച്ചും വാഴുവൊനെ
നീ മാത്രമെ എനിക്കു വെണ്ടുമാൾ
കളിക്കും കുട്ടിയൊടും കളിപ്പൊനെ
വിരൊധിയെ മുടിപ്പാൻ കൂൎത്തവാൾ
ഞാൻ ദിവ്യം, മാനുഷം, സ്വൎഗ്ഗീയം, മൺ
ഈ വിപരീതമായതറിവാൻ [ 167 ] നിൻഇഷ്ടം ഏറ്റുസ്വെഛ്ശവിടുവാൻ
എന്മെൽ വിളങ്ങുംകെവിശുദ്ധ കൺ
൧൪൬
രാ. ൮൬.
൧. വിശ്വാസം എന്റെ ആശ്രയം
ഈ ദാസനില്ല സുകൃതം
പ്രശംസ ഇല്ലെനിക്കു
ബലങ്ങൾ അല്ല കൃപയെ
മലത്തിൽ നിന്നെടുത്തതെ
സ്ഥലം ഉണ്ടായിസ്തുതിക്കു
കൃപാനിധി സമ്പാദിക്കിൽ
നിൎഭാഗ്യം ഇല്ലീ ജന്മത്തിൽ
൨. വന്നുള്ളതും വരുന്നതും
ഇന്നുള്ള ദുഃഖസംഘവും
ഗുണത്തിന്നാം സമസ്തം
ജയം പിശാചിനും വരാ
ഭയം കെടുക്കും നീ സദാ
തൃക്കൈയല്ലൊ വിശ്വസ്തം
തെരിഞ്ഞെടുത്ത പ്രിയനെ
പിരിപ്പാൻ കൂടാ ആൎക്കുമെ
൩. അഹൊപിശാചിൻ കലശൽ
സഹൊദരൎക്ക രാപ്പകൽ
എത്രെ അസഹ്യ ഭാരം
നൽസാക്ഷി ആട്ടിൻ രക്തവും
തൽ പ്രാണന്റെ ഉപെക്ഷയും
ജയത്തിന്നത്രെ സാരം [ 168 ] എൻ ചാവിലും നിൻപെരിനെ
ഈനാവിൽ സ്ഥിരമാക്കുകെ
൧൪൬
രാ. ൧൦൫.
൧. ഒന്നിനെ ഇപ്പൊൾ എല്ലാറ്റെക്കാളും
തൃപ്തിക്കാഗ്രഹിക്കുന്നെൻ
ഒന്നുകൂടി എങ്കിൽ എല്ലാനാളും
മണ്ണിലും സന്തൊഷിപ്പെൻ
തൻപിതാതരുന്നപാന പാത്രം
അൻവിനാൽ കുടിച്ചു ശുദ്ധഗാത്രം
പാപബലിയാക്കിയ
ആളെനിത്യം നൊക്കുക
൨. ശാപവൃക്ഷം ഏറിതാൻ കുഞ്ഞാടു
പൊലെതൂങ്ങും ആകൃതി
പാപികൾ്ക്കു വെണ്ടി പെട്ടപാടു
ഒക്കെ നില്ക്കെ ന്മനസി
ദാഹിച്ചന്ന് ഈ എന്നെ കൂടെതെടി
മൊഹിച്ചെന്നെ കൂലിയാക്കിനെടി
പിൻ നിവൃത്തിയാം മൊഴി
ചൊല്ലിഎന്നെ കരുതി
൩. ഇന്നി എന്റെ കുറ്റം നിന്റെ സ്നെഹം
മെലിൽ ഞാൻ മറക്കുമൊ
നിന്റെ ആത്മം,വെള്ളം,രക്തം,ദെഹം
സൎവ്വംതന്നു നീ പ്രഭൊ
പെടിച്ചൊടും ആടിനെ നീ പണ്ടു
തെടി പിന്തുടന്നീട്ടിന്നു കണ്ടു [ 169 ] ആകയാൽ എന്നെക്കും ഞാൻ
യെശു നിന്റെ അടിയാൻ
൪. എന്റെ നെഞ്ഞിൽ നിൻ മധുരനാമം
ചൂടുവെച്ചു പറ്റിച്ചാൽ
നിന്നിൽ മാത്രം ചെല്ലും എന്റെ കാമം
നിണക്കെന്നെ ഒടും കാൽ
നിന്നൊട്എല്ലാം ചെയ്യും എന്റെ അംശം
നീ കൊന്നാലും അൻപിന്നില്ല ഭംഗം
നിന്നിൽ ചാക എന്റെ മൈ
ഉള്ളെ ഏല്ക്കുകെ തൃക്കൈ
18. ആശ്വാസഗീതങ്ങൾ
൧൪൭
രാ. ൫.
൧. കൃപ എല്ലാവരൊടും
ഉണ്ടായിരിക്കുക
നാം തെടി സെവിച്ചൊടും
കൎത്താവിന്റെ കൃപ
൨. നിൻ കരുണ ആധാരം
ആയ്നില്ക്ക അല്ലായ്കിൽ
അസാദ്ധ്യം എൻ സഞ്ചാരം
ഇടുക്ക മാൎഗ്ഗത്തിൽ
൩. ഞാൻ സംശയം ഒഴിച്ചു
കൃപയെതെറിയാൽ
വിശ്വസ്തനെ ആശ്രയിച്ചു
നിലെക്കും എന്റെ കാൽ [ 170 ] ൪. കരുണതാങ്ങി പണ്ടും
താങ്ങുന്നു നമ്മെയും
കഴിഞ്ഞു കഷ്ടം രണ്ടും
നീങ്ങും മൂന്നാമതും
൫. പടതൊല്ക്കാതിരിപ്പാൻ
കൃപ അത്യാവശ്യം
വിശ്വാസത്താൽ ജയിപ്പാൻ
കഴിവ് അതിൻപരം
൬. കൎത്താവിനായി സന്യാസം
ചെയ്വാൻ കൃപെക്കതാം
വൎദ്ധിക്കതിന്ന് അഭ്യാസം
വിന്നാവതുണ്ടെല്ലാം
൭. ഞെരുക്കനാൾ അത്യന്തം
വീറുള്ള രക്തത്താൽ
നാം മരണ പൎയ്യന്തം
ജയിക്കും ആദരാൽ
൮. പ്രഭൊ ഇരിട്ടിൽ പാൎക്കും
സഭയെ കെൾ്ക്കുക
കൃപ ഉണ്ടാകെല്ലാൎക്കും
എനിക്കും നിൻ കൃപ
൧൪൮
രാ. ൯൬.
൧. ഖെദിയായ്ക വിശ്വസീ
വാൻ തുറന്നിട്ടിന്നും
ആശിപ്പാനും സംഗതി
ഉണ്ടിരപ്പതിന്നും [ 171 ] ചെവിയെ നട്ടുള്ളവൻ
താൻ കെളാതിരിക്കും
എന്ന്അജ്ഞാനത്തെ മകൻ
തല്‌ക്ഷണം ഒഴിക്കും
൨. മുട്ടി നില്ക്കവാതുക്കൽ
കെൾ്പിക്കെ നിൻ ഖെദം
ഉരുകുന്ന അവൻ കുടൽ
വെഗം കാണും ഭെദം
മക്കളെ അടിച്ച പിൻ
ചുംബനം കൊടുക്കും
മരിപ്പിച്ച ശെഷം നിൻ
ജീവനെ പുതുക്കും
൩. നീ ജയിക്ക ക്ഷാന്തിയാൽ
സ്വസ്ഥമായിരിക്ക
മെല്ലെ ഒരൊനാളിൻ മാൽ
പെറുവാൻ പഠിക്ക
തൊറ്റു പൊകാ ഇസ്രയെൽ
ഭീരുവായെന്നാലും
ഊക്കനായ യെശുമെൽ
ഊന്നി നീ നിന്നാലും
൪. ക്രൂശു നല്ലൊരു മരം
പച്ച വിട്ടുണങ്ങി
എങ്കിലും ഒരൊ പഴം
തെടിയൊൎക്കടങ്ങി
ദൈവം കണ്ണുനീർ എല്ലാം
അന്നല്ലൊ തുടെക്കും [ 172 ] വെണ്ടുകിൽ പൊറുക്കലാം
ആ ദിനം വരെക്കും
൧൪൯
രാ. ൧൦൮.
൧. ചെയ്തൊരപരാധ, സമൂഹം എല്ലാം
പിശാചിന്റെബാധ, വിചാരിച്ചും നാം
ഈ ജന്മം പ്രയാസം, എന്നൊൎമ്മ വിടാ
ഉണ്ടീയൊരാശ്വാസം, യഹൊവപിതാ
൨. ആകാശത്തുപുള്ളു, സമുദ്രത്തു മീൻ
പുഴുക്കൾ്ക്കും ഉള്ളു, തല്ക്കാലത്തുതീൻ
മകന്നൊരുനാളും, നലം കുറയാ
സമസ്തവും ആളും, യഹൊവ പിതാ
൩. അടങ്ങുക താപം, ഒടുങ്ങു കിടർ
ചത്താലും വിലാപം, വെണ്ടാതതുണർ
നീജ്യെഷ്ഠ കടാക്ഷി, ആയ്കെൾ്ക്കും സദാ
ആത്മാവിൻ ഈ സാക്ഷി, യഹൊവപിതാ
൪. നിറഞ്ഞു സന്തൊഷം, മറഞ്ഞു ഭയം
മാസംഘത്തിൻഘൊഷം, ചെവി കൊള്ളെണം
അവർ സുതയാഗം, സ്തുതിച്ചു ത ദാ
പാടീടും ഈരാഗം, യഹൊവ പിതാ
൧൫൦
രാ. ൪൧.
൧. തുനിഞ്ഞു വാ, ഇതിൽ നീ മുഴുകാ
നിണക്കചെങ്കടലും അഞ്ചി വാങ്ങും
നിന്നെഅവൻ തിരകൾമദ്ധ്യെതാങ്ങും
യഹൊവ വഴിആൎക്കൂം തിരിയാ, തു. [ 173 ] ൨. പടജ്ജനം, തലപ്പിന്തെരണം
എപ്പൊൾ അയ്യൊ ഒഴിഞ്ഞു പൊമീയുദ്ധം
എന്നാടിയാൽ അരചനു വിരുദ്ധം
മുറിഞ്ഞും പട്ടും നില്ക്കുന്നബലം, പ.
൩. അറും അടൽ, ശമിക്കും വങ്കടൽ
തികയും താണതും പതുങ്ങും കുന്നു
തൽ സന്നിധൌ ത്രിലൊകംഇളകുന്നു
നിണക്കവൻ നിഴൽ പരൎക്കുഴൽ, അ.
൪. ഇടയൻ താൻ, ഒരാടു പെറുവാൻ
ചുമൽ പുരാണമെ കഴിച്ചഭ്യാസം
മരിക്കിലും തുണെക്ക വന്നുല്ലാസം
വഴിയും കാട്ടിചാവെ വെല്ലുവാൻ, ഇ.
൧൫൧
രാ. ൬൧.
൧. നെഞ്ചെ എന്തു വിഷാദം
കെട്ടൊ പക്ഷി നിനാദം
കണ്ടൊ പച്ച വയൽ
ഒക്കീക്കണ്ട സമസ്തം
നിന്റെ ജനക ഹസ്തം
നിങ്കൽ ഏകി കിടന്ന മുതൽ
൨. മാരി പെയ്തു നിണക്കും
വാരിനീയും അടക്കും
പാരിൽ വെക്ക നിങ്കാൽ
വിണ്ണിൽ എത്ര വിളക്കു
എണ്ണമറ്റ ചരക്കു
നണ്ണിയാൽ വരും നല്ല കുശാൽ [ 174 ] ൩. പൊരാപൊൽ ഇതുസൎവ്വം
വെഗം താഴുന്നു ഗൎവ്വം
ചാവണഞ്ഞു തിതാ
ഏശുന്നൊരവകാശം
യെശു മാത്രം ഈപാശം
വാനിന്നിങ്ങിടിറക്കി പിതാ
൪. യെശുശുദ്ധ പിറപ്പു
സ്നെഹം ആൎന്ന നടപ്പു
നൊവു, മൃത്യു, ജയം
വെൾ്വി പ്രാൎത്ഥന വാഴ്ച
കെൾ നിണക്കിതു കാഴ്ച
എങ്കിൽ ഒട്ടു പ്രസാദിക്കണം
൧൫൨
രാ. ൯൬.
൧. പാറി നിന്റെ ദൈവത്തെ
ഏറിചെൎവ്വാൻ നൊക്കു
പാരിൽ വീണ ദുഃഖിയെ
പാദി ചാത്തീ പൊക്കു
വൈരി കൌശലം കണ്ടൊ
മുന്നം ക്രീസ്താശ്വാസം
തന്നതാട്ടിയാൽ അല്ലൊ
വന്നതപഹാസം
൨. ദുഷ്ടനരുതെ ജയം
കഷ്ടം വൎദ്ധിച്ചാലും
തൊറ്റുപൊവാതെ ജഡം
കാറ്റു ചാവിനാലും [ 175 ] തുറ്റും സഭയെ തൃക്കൈ
നിന്നു ഞാൻ എതിൎക്കും
അന്നു ചീക്കും എന്റെ മൈ
ഇന്നു നെഞ്ചു വീൎക്കും
൩. ശിക്ഷിതൎക്കെ ബൊധിക്കും
രക്ഷിതാവിൻ സ്നെഹം
സങ്കടാഗ്നിയാൽ ചുടും
തങ്കം പൊൽ തൻ ദെഹം
ശങ്കയില്ലാതാകനാം
രക്തം തൂകിവാങ്ങി
ഭക്തരാക്കിയൊരെല്ലാം
ശക്തൻ നിത്യം താങ്ങി
൪. ദെവനൊടെന്നെ ഉടൻ
ഏവൻ പൊൽ പിരിക്കും
യെശുവെന്നെ വീണ്ടവൻ
ക്രൂശുവൊർ മരിക്കും
ഏശുമ്പൊൾ ജയം വിധി
തെറിനാമും വെല്ലും
ചെറിൽ നിന്നെഴുന്നിനി
ഏറിമുന്നൽ ചെല്ലും
൧൫൩
രാ. ൧൮.
൧. ഭയം വെണ്ട ശിഷ്യനെ
സ്വൎഗ്ഗത്തെക്കു വഴിയെ
ദുൎഗ്ഗമമായ്കാണ്ങ്കിലും
യെശുമാൎഗ്ഗം കാണിക്കും [ 176 ] ൨. ഭയം വെണ്ട ശിഷ്യനെ
വൈരിപൊരിന്നൊങ്ങുകെ
ധൈൎയ്യമെകും ആയുധം
നൽ വിശ്വാസഖെടകം
൩. ഭയം വെണ്ട ശിഷ്യനെ
ദുൎഹൃദയമുണ്ടല്ലെ
സൎപ്പത്തെ ചതെക്കുവാൻ
യെശു ക്രൂശിൽതൂങ്ങിയാൻ
൪. ഭയം വെണ്ട ശിഷ്യനെ
അഛ്ശൻ നിന്നെ ശിക്ഷിച്ചെ
തന്റെ ശുദ്ധിക്ഷമയും
നിന്റെ അംശമായ്വരും
൫. ഭയം വെണ്ട ശിഷ്യനെ
രക്ഷനാൾ അണഞ്ഞുതെ
ശത്രു സൈന്യം അഴിയും
നിത്യം നീ സന്തൊഷിക്കും
൧൫൪
{രാഗം. ൮൨}
൧. യഹൊവാ കൎമ്മം സുകൃതം
ശുഭംതുലൊം തൻ ഇഷ്ടം
എൻ കാൎയ്യത്തെ അവൻ ക്രമം
ആക്കുന്ന വഴി ശിഷ്ടം
എൻ ദൈവം താൻ, വിശുദ്ധിമാൻ
നിസ്സംശയം തൻ വാക്കും [ 177 ] വിപത്തിൽ എന്നെ കാക്കും
൨. യഹൊവാ കൎമ്മം സുകൃതം
മതിതൻ അഭിപ്രായം
അനാദി കാല നിൎണ്ണയം
എനിക്കും ഇന്നു ന്യായം
ഉറങ്ങിലും, താനുണരും
ഗൎവ്വിച്ച കൊളും കാറവും
വിധെയമാക്കി മാറ്റും
൩. യഹൊവാ കൎമ്മം സുകൃതം
എൻ കൎമ്മം ഒക്കനഷ്ടം
മകന്നുതക്ക ശാസനം
എനിക്കൊമാത്രം കഷ്ടം
അതരുതെ, എൻ അഛ്ശനെ
അഭ്യാസം തീൎന്ന പിന്നിൽ
ഞാനാശ്വസിക്കും നിന്നിൽ
൧൫൫
രാ.൯൨
൧. ക്ഷാന്തിയെ ആവശ്യം, ശിഷ്യന്മാൎക്കെല്ലാം
ഭൂമിസൌഖ്യം നശ്യം, ദുഃഖം മിക്കതാം
സമ്പത്തിങ്കൽ ധൃഷ്ടം, നമ്മുടെ മനം
ആപത്തിൽ നികൃഷ്ടം, വീരൎക്കും കനം
൨. പക്ഷെ നല്ല ക്ഷാന്തി, സ്വതവെ വരും
എന്നൊരു വിഭ്രാന്തി, അരുതെവൎക്കും
നിൻ പ്രയത്നം ജ്ഞാനം, മറ്റും നിഷ്ഫലം
ക്ഷാന്തിദെവദാനം, ആത്മാവിൻ ഫലം
൩. അഛ്ശൻ ശിക്ഷിയാത്ത, പുത്രൻ ആരുപൊൽ [ 178 ] ഗണിക പെറാത്ത, ആൾ്ക്കു കൊള്ളും കൊൽ
ദൈവം സ്നെഹിപ്പൊരെ, ശാസിക്കുന്നെല്ലാം
താൻ കൈക്കൊള്ളുന്നൊരെ, തല്ലുകയുമാം
൩. നിത്യാപെക്ഷയാലെ, ക്ഷാന്തി സാധിക്കും
ദെവ വാക്യം ചാലെ, ഉണ്ടാൽ വളരും
യെശുമാവ്വീൽ ഊന്നും, പൊൾ ഭയം വരാ
ആകയാൽ ഈ മൂന്നും, ശീലിക്കെ സദാ
൪. യെശുനിൻ വിശ്രാന്തി, പ്രാപിക്കും വരെ
വെണ്ടുവൊളം ക്ഷാന്തി, നിത്യം നല്കുമെ
അന്നു പുതുവെഷം, പൂണും നിന്മകൻ
നിൻ പണി അശെഷം, നന്നെന്നൊതുവൻ
19. യാത്രാ പ്രബൊധ
നങ്ങൾ
൧൫൬
രാ.൮൦.
൧. ഇതാവന്നസ്ത മാനം
ഇക്കാട്ടിൽ നില്ക്കാമൊ
ചിയൊനെ നിത്യസ്ഥാനം
ആരങ്ങു പൊരുന്നൊ
എന്നൊടു വരുവിൻ
ചുരുക്കമാം പ്രയത്നം
മഹത്വം അന്ത്യരത്നം
മുൻചാവു ജീവൻ പിൻ
൨. ഈ ലൊകർ പരിഹാസം [ 179 ] പെടിപ്പിക്കരുതെ
നമുക്കാം സ്വൎഗ്ഗവാസം
അവൎക്ക പുകയെ
ജഡസ്വഭാവവും
അവൎക്ക ദെവലൊകം
ശിഷ്യക്കീതത്രെ ശൊകം
ചിരിപ്പുപിൻ വരും
൨. വിശുദ്ധമാം സമ്പൎക്കും
ആവശ്യം യാത്രയിൽ
ഒട്ടാളൎക്കുണ്ടൊ തൎക്കം
ലാക്കൊന്നെത്തെണ്ടുകിൽ
പ്രയാണക്കാർ എല്ലാം
ഏകാ ഗ്രരാകഞായം
വിനീത ശിശു പ്രായം
മഹാന്മാരല്ലനാം
൩. ഇരിട്ടിൽ പെടിപൊക്ക
നമുക്കു വെണ്ടതൊ
അന്യൊന്യം കൈകൾ കൊക്ക
എന്നെ പിടിച്ചുകൊ
എന്നിട്ടു നിന്നെഞാൻ
ഇവ്വണ്ണം നമ്മിൽ മെല്ല
പിടിച്ചു കൂടിചെല്ല
വെണ്ടുന്നതെന്തുവാൻ
൪. ഒരൊചുമടുപെറി
ഞരങ്ങി ചെല്ലുമ്പൊൾ
മുൻ ചെന്നൊൻ കഴുവെറി [ 180 ] എന്നൊൎത്തു തെറി കൊൾ
കുറയതാമസം
സഹിച്ചിട്ടാവും സാദം
വീടെത്തുമ്പൊൾ ആഹ്ലാദം
അപൂൎവ്വം ഉത്തമം
൧൫൭
രാ. ൫൦.
൧. എൻധനം, നില്ക്കണം
പൊരാ കെട്ടുപൊം മുതൽ
ദ്രവ്യത്തിങ്കൽ ആത്മ പ്രീതി
വെച്ചവൎക്കചൊര ഭീതി
തീരുന്നില്ല രാപ്പകൽ
൨. ദാരങ്ങൾ, കുട്ടികൾ
ബന്ധു സ്നെഹത്തെയും താ
എന്നു പ്രാത്ഥീച്ചാൽ ഈ ഭൊഗം
തീൎക്കും മൃത്യുവിൻ വിയൊഗം
തൃപ്തി നിച്ചലും വരാ
൩. ഭൂ വെല്ലാം, സ്വന്ത മാം
എങ്കിലെ സുഖം വരൂ
ആരും മൊഷ്ടിക്കാതായാലും
നീ എന്നെക്കും ജീവിച്ചാലും
ജ്വാലെക്കിരയാം ഈ ഭൂ
൪. സൂൎയ്യനും, ചന്ദ്രനും
സൎവ്വ സൃഷ്ടികളുമായി
സ്വന്തമാകിൽ ആത്മഛെദം
സംഭവിച്ചാൽ ഉള്ളു ഖെദം [ 181 ] പിന്നെ എന്തുലാഭമായി
൫. സൎവ്വദാ, നിറയാ
ക്ഷെയത്താലെ ഹൃദയം
ദൈവം നിധി ആക്കന്യായം
താൻവ്യയം വരാതൊരായം
അവൻ മാത്രം എൻ ധനം
൧൫൮
രാ. ൫൯.
൧. കെൾ്വീൻ ഇന്നും വിതക്കാലം
നല്ല വിത്തുവാളുവിൻ
വിളഭൂമികൾ വിശാലം
വെലയിൽഉത്സാഹിപ്പിൻ
ദിവ്യവിത്തു കിട്ടുവാൻഞെരുക്കം
വെലയിൽവിശ്വാസ്തരും ചുരുക്കം
൨. മാംസത്തിൽ ഫലം ഒരാതെ
വാളിപ്പൊയതെത്രനാൾ
ക്ഷാമകാലം നിനയാതെ
മിനക്കെട്ടതെത്ര ആൾ
നല്ലവെലെക്കാകും പരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം
൩. കുടിയാൻ നിലം അടക്കി
നല്ലവെലി കെട്ടെണം
വാളുമ്മുൻപുനം വയക്കി
കൊത്തിമുൾ വറിക്കെണം
ഭൂമിക്കത്രെ സ്വൎഗ്ഗ വിത്തു യൊഗ്യം
എന്നാൽ ജയിക്കും വിളച്ചൽഭൊഗ്യം [ 182 ] ൪. ദെവനാമത്തിൽ അദ്ധ്വാനം
ചെയ്താൽ ഉണ്ടനുഭവം
മഴവെയിലൊടും വാനം
കല്പിക്കും അനുഗ്രഹം
ക്ഷമയൊടെ കാത്തുകൊള്ളുമാറു
ബഹുമാസം താമസിക്കും ഞാറു
൫. എന്റെ വെലയെ മറന്നു
എന്നു നീ വിലാപിക്കും
ആശ നഷ്ടമാകുമന്നു
വിളഹാ പഴുത്തിടും
ചിലർ കെണുവാളി പാത്തീരിക്കും
പാടി മൂൎന്നു കറ്റകൾ വഹിക്കും
൧൫൯
രാ. ൧൦
൧. തൻ ക്രൂശെ യെശു ഏല്ക്കുവാൻ
യരൂശലെമിൽ കെറിയാൽ
സ്വരക്തം ഒഴുകും സ്ഥലം
മാശക്തനായി ആരൊഹണം
൨. യരൂശലെമിലെക്കും നൊം
ഒർ ക്രൂശെടുപ്പാൻ കെറിപ്പൊം
ജഡത്തിനുഗ്രമെങ്കിലും
നടത്തം സ്വസ്ഥതാം തരും
൩. കരച്ചിൽ അല്ലൽ വ്യാധികൾ
ചതച്ചകാൽ മടമ്പുകൾ
മരത്തിൽ തൂങ്ങിച്ചത്തതും
പരത്തിൽ നാം മറന്നിടും [ 183 ] ൪. ഭയം വിലക്കികെറിനാം
ജയം നിനച്ചു ഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസം കണ്ടുവാഴുവൊർ
൧൬൦
രാ. ൯൭.
൧. നഗ്നനായി ഞാൻ പിറന്നു
നഗ്നനും പൊയ്വിടും
യാഃ വിളിക്കുമന്നു
ജീവനാദികൾ തൻ അൻപു
തന്നതാം, അല്പർ നാം
അരുതിങ്ങുവൻ പു
൨. മാംസം ആത്മാവെഒഴിച്ചു
ശാപത്താൽ, ചാകയാൽ
നിത്യം ഞാൻ നശിച്ചു
ഏകൻ ചാവിനെ അടക്കി
രക്ഷിപ്പാൻ, കെറിതാൻ
ആത്മാവെ ഇറക്കി
൩. എന്റെ ജീവനായൊൻ അന്നു
സ്വൎഗ്ഗത്തിൽ, കാൎമ്മുകിൽ
വഴിയായ്ക്കടന്നു
ജീവനായെ നിക്കാദെശം
ആവശ്യം, ഈസ്ഥലം
നല്ലതല്ല ലെശം
൪. എന്തുപൊൽ ഈ ലൊകദ്രവ്യം
പാഴ്മണൽ, തൂനിഴൽ
ഇല്ലതാൽ കൎത്തവ്യം [ 184 ] യെശുനില്പൊരവകാശം
നല്ത്തണൽ, വന്മുതൽ
താൻ എൻ ആശാപാശം
൫. ഞാൻ നിണക്കെനിക്ക നീയും
നമ്മെആർ, പിരിയാർ
കിട്ടി സൎവ്വ ശ്രീയും
എന്നെ ആഗ്രഹിച്ചത്യന്തം
രക്തത്താൽ, കൊണ്ടതാൽ
ഞാൻ നിണക്ക് സ്വന്തം
൬. ഒളിയായിരിട്ട കത്തു
സ്ഥാപിപ്പാൻ, നീയൊഞാൻ
കൊണ്ടൊരു സമ്പത്തു
ശെഷ മിന്നിഉണ്ടൊ രൂനം
എന്റെകൈ, നിന്റെമൈ
പൂണാകെനം നൂനം
൧൬൧
രാ. ൧൦൩
൧. നാളെവെറെ പൊകുന്നെൻ
മെളമായീവാസം
ഇന്നുപക്ഷെ ഒപ്പിപ്പെൻ
പിന്നെ എന്തൊരു സന്യാസം
കൊണ്ടതെല്ലാം വെവ്വീടിൽ
കണ്ടതൊന്നും കാണായ്കിൽ
തങ്ങി വീണും വിണ്ണിൽ പുക്കും
എങ്ങനെ പൊറുക്കും
൨. ആശുപൊകും മുന്നം ഞാൻ [ 185 ] യെശു നിന്നെ വാങ്ങി
കെട്ടു കണ്ടു പൂണുവാൻ
കാട്ടുകെന്നെ നിത്യം താങ്ങി
നീഎൻ തൊഴനായ്വരൂ
നീമണി നീശ്രെഷ്ഠപൂ
പട്ടും വീടും പാലും തെനും
മുട്ടുണ്ടൊ എങ്ങെനും
൩. മെവിനില്പെനിക്കു നീ
ഭാവിലൊക സാരം
ആയ്കിഴിഞ്ഞു സത്യധീ
ഏകി നീക്കു കന്ധകാരം
വെണുന്ന പരിചയം
കാണുകിൽ ഞാൻ ചാകണം
പിൻ നീ കാതലായ മണ്ണും
മന്ദിയാതെനണ്ണും
൧൬൨
രാ.൮൧.
൧. നിസ്സാരദുഷ്ട ലൊകം
നിന്നെ പിരിയുന്നെൻ
നിൻ ഭൊഗം നിന്റെ ശൊകം
രണ്ടിന്നും തെറ്റുവൊൻ
സ്വൎഗ്ഗത്തിൽ ഉണ്ടുകാമം
അങ്ങത്രെ സല്ഗതി
സ്വദാസനായ്വിശ്രാമം
പിതാവങ്ങരുളി
൨. നിൻ ഹൃദയ പ്രകാരം [ 186 ] നടത്തുക് ഊഴിയിൽ
നീയെശുവെ ആധാരം
എൻ അന്ത്യനെരത്തിൽ
ദുഃഖങ്ങളെ ചുരുക്കി
ചുമന്നുചാം വരെ
എൻ ധൈൎയ്യത്തെ പെരുകി
ജയിപ്പിക്കെണമെ
൩. നിൻ ക്രൂശു നിന്റെ നാമം
എൻ നെഞ്ചിൻ ആഴത്തിൽ
മിന്നുന്ന സൎവ്വയാമം
ഇരവു പകലിൽ
എനിക്കായിരക്തം ചിന്നി
മരിച്ച സാദൃശ്യം
എൻ ശയ്യയൊളം മിന്നി
വിളങ്ങി കാണണം
൪. കാണിച്ചു താ തുറന്ന
തിരു വിലാപുറം
മറെക്കുകെ ഇരന്ന
എന്നെയും ആ സ്ഥലം
നിന്മടിയിൽ ഇരുന്നു
പൊറുത്തൊരു മകൻ
നിൻ തെജസ്സിൽ പുകുന്നു
സദാ വാഴുന്നവൻ
൫. നിൻപുസ്തകെവരെക്ക
ഉയിൎപ്പാൻ എന്റെപെർ
അടിയനായി അയക്ക [ 187 ] എലീയാവിന്റെ തെർ
കരെറ്റു വാൻലാജാരിൻ
തുണയും വരുമൊ
തികെച്ചുതാ ഈപാരിൻ
അരിഷ്ടത പ്രഭൊ
൧൬൩
രാ.൮൩{൯}
൧. നീ യെശുവിന്നു ചെവകൻ
ആയ്തീരാൻ ഇഛ്ശിക്കിൽ
നിന്നെ വിളിച്ച നായകൻ
ചൊൽ കെട്ടമൎന്നു നിൽ
കണ്ടൊ ചുവന്നതാം കൊടി
ജയത്തിന്റെ കുറി
പറ മുഴങ്ങി പൊയഹൊ
പടെക്കൊരുങ്ങിയൊ
൨. സ്വൎഗ്ഗസ്ഥനെ നാം സെവിച്ചാൽ
നല്ലായുധം വരും
അരെക്കു കെട്ടു സത്യത്താൽ
കവചം നീതിയും
ചെരിപ്പായി സുവിശെഷത്തിൻ
മുതിൎച്ച കൈക്കൊൾ്വീൻ
തീയമ്പുകൾ കെടുക്കുന്ന
വിശ്വാസം പലിശ
൩. ശിര സ്ത്രം പൂൎണ്ണ രക്ഷതാൻ
തൃച്ചൊൽ ആത്മാവിൻവാൾ
തുണകളെ വരുത്തുവാൻ [ 188 ] പട തിമിൎക്കും നാൾ
കണ്ടൊ നീ വെള്ളിക്കാഹളം
പ്രാത്ഥീക്കുന്നാരവം
ഇതൊക്കയും പ്രയൊഗിപ്പൊൻ
കില്ലില്ല വെല്ലുവൊൻ
൪. വിശിഷ്ട ചെകവൎക്കെല്ലാം
കഷ്ടിപ്പതും കുറി
പൈദാഹങ്ങൾ പൊറിപ്പതാം
അവൎക്കെതും മതി
പ്രസാദിക്കെണം എൻ പ്രഭു
ഇതത്രെ വിരുതു
എന്നിട്ടെല്ലാം മറന്നുടൻ
മുൻ ചെല്ലുംനൽ ഭടൻ
൫. ആർ ധൎമ്മ്യമായി പൊരാടുകിൽ
കിരീടം അണിവൊർ
ആനന്ദം എന്താനെരത്തിൽ
പിന്നില്ല അകപ്പൊർ
അനാവശ്യം പിൻ ആയുധം
തികഞ്ഞല്ലൊ ജയം
അതൊ നമുക്കു യെശുതാൻ
അശെഷം പൂരിച്ചാൻ
൧൬൪
രാ.൧൦.
൧. മഹൊന്നതത്തിൽ യെശുവെ
എൻ വഴിയാത്ര നൊക്കുകെ
ഞാൻ പാഴിൽ പരദെശിയാം [ 189 ] ചുമടുപാപ ഭാരമാം
൨. ഈ ദെശത്തിങ്കൽ കാരിരുൾ
എൻജന്മ ഭൂമി സ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെ കടത്തുവാൻ
നിന്നെക്കാൾ ആർ സമൎത്ഥവാൻ
൩. പുൾ കൂട്ടിൽ കുഴിയിൽ നരി
എന്നെ രക്ഷിപ്പാൻ ഭൂപതി
ഇറങ്ങി സ്ഥാനം വീടുപായി
ഇല്ലാത്ത പരദെശിയായി
൪. അതാൽ അന്യന്റെ ഹൃദയം
നിണക്ക് അശെഷം ജ്ഞാപിതം
കണ്ണീർ കരച്ചൽ ആലസ്യം
ഇവറ്റിലും പരിചയം
൫. ഹെ തൊഴർ ബദ്ധപ്പെടുവിൻ
കനാനിൽ നാം കടന്ന പിൻ
എല്ലാൎക്കും മുന്നടന്നയാൾ
ഒരുക്കും മാ കൂടാരനാൾ
൧൬൫
രാ. ൫൬.
൧. മീത്തലെ മഹത്വ ഭാരം, എത്രസാരം
കീഴ്ത്തമാശ എന്തുപൊൽ
നല്ല സംഘത്തൊടും കൂടെ, തൊട്ടത്തൂടെ
മെല്ലമെയ്ക്കും യെശുകൊൽ
൨. മുത്തുവാതിൽ താൻ തുറക്കും, നാം കടക്കും
ചത്തെന്നൊന്നും അറിയാ [ 190 ] ദുഷ്ടരില്ല ഇണ്ടൽമാറി,ഉള്ളം പാറി
ഇഷ്ടം പൊലെഴും തദാ
൩. യെശുനിൻ കൃപാവിലാസം, കൊണ്ടു ഹാസം
ആശുപൂരിക്കുന്നീ വായി
ഇന്നെക്കൊളും കണ്ണുനീരും, വെഗം തീരും
നിന്നെ കാണ്ങ്കിൽ ഉണ്മയായി
൪. ശുദ്ധ ദൂതർ മാത്രംപണ്ടു, നിന്നെ കണ്ടു
ശുദ്ധൻ എന്നു വാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു, ശുദ്ധിവന്നു
വന്ദിക്കാകെൻ മനതാർ
൧൬൬
രാ. ൧൮.
൧. ലൊകമെ ഉണൎന്നുടൻ
നിന്നെ ഞാൻ വെറുക്കുന്നെൻ
യെശുവെ നൊക്കാഞ്ഞതു
നിൻ മയക്കാൽ വന്നതു
൨. കഷ്ടം ഞാൻ വെടിഞ്ഞതൊ
ദൈവത്തിൻ കുഞ്ഞാടഹൊ
എന്നുന്യായ വിധി നാൾ
ദുഃഖിച്ചാൎക്കും എത്രയാൾ
൩. വാഴ്ത്തിക്കൊണ്ടു ഞാനപ്പൊൾ
അബ്ബാഎന്നെചെൎത്തുകൊൾ
ഞാനും നിന്റെ പുത്രനും
ഒരാത്മാവും ദെഹവും
൪. എന്നു പ്രാൎത്ഥിച്ചാൽ മതി [ 191 ] ചൊദിക്കും സഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻ തീൎച്ചയരുളും
൧൬൭
രാ. ൯൮.
൧. ലൊകമെസലാം ഞാൻ പൊകും
നിങ്കൽതൊന്നി നീരസം
സ്വൎഗ്ഗത്തെന്നിനിത്യം നൊകും
സ്വൈരം തിരയും മനം
ഇങ്ങുമായ വ്യാജവും
എങ്ങുമെ പിന്തുടരും
യെശുപക്കൽ ഉണ്ടതാ
സത്യം സൌഖ്യവും സദാ
൨. അങ്ങുചെന്നു പൂകും കാലം
വ്യാധിഒക്ക വിട്ടുതെ
ഉൾഞെരുക്കം പൊയ്വിശാലം
നെഞ്ഞിനന്നു വന്നുതെ
ദ്വെഷം, ഈൎഷ്യ, കലശൽ
കൊണ്ടു പൂൎണ്ണം ഈ ജഗൽ
യെശുവക്കൽ ഉണ്ടതാ
ശാന്തി സൌഖ്യവും സദാ
൩. സ്പഷ്ടം ഇങ്ങു ചാവിൻ വാഴ്ച
ചത്തപാടായൊക്കയും
നല്ലവൎക്കും ഉണ്ടുമാഴ്ച
വീരർ വെഗം തളരും [ 192 ] ജീവൻ ദുൎല്ലഭംതുലൊം
മൊട്ടായാലും വാടിപൊം
യെശുപക്കൽ ഉണ്ടതാ
ജീവൻ സൌഖ്യവും സദാ
൪. ഈ പ്രപഞ്ചത്തില്ല ഭക്തി
പൂൎണ്ണ സ്നെഹം ഇല്ലിതിൽ
ശെഷിച്ചൊരൊദൊഷ സക്തി
കാണലാം വിശ്വാസിയിൽ
പൂൎണ്ണരക്ഷതാ പ്രഭൊ
നിൎമ്മലനാക്കീടഹൊ
യെശുപക്കൽ ഉണ്ടതാ
ശുദ്ധിസൌഖ്യവും സദാ
൧൬൮
രാ. ൮൧.
൧. സലാം പറഞ്ഞിട്ടുണ്ടു
നിന്നൊടു ലൊകമെ
മതിനിൻ കള്ളചുണ്ടു
ചിരിച്ചു ചൊന്നതെ
ചുരുക്കം കീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽ കിട്ടും ദിവ്യവാസം
നൽമന്നശുദ്ധ പാൽ
൨. വിശക്കിൽ അന്നപാനം
പിതാതരും വരം
മലത്തിന്നുറ്റ സ്നാനം [ 193 ] പ്രവാസിക്കാലയം
ഈരാജ്യെ മുമ്പനാകാം
എല്ലാരിലും പിന്നൊൻ
സന്തൊഷത്തൊടെ ചാകാം
ജീവാഗ്രഹമുള്ളൊൻ
൩. വിശന്നു ദാഹിപ്പൊൎക്കും
ഈരാജ്യമെഗതി
കൎത്താവ് കണ്ണീർതൊൎക്കും
വാഗ്ദത്തവും മതി
അങ്ങൊ നിൻ പുത്തത്താഴം
എനിക്കുമാം പ്രഭൊ
ഈനാവു പ്രീതിയാഴം
അളന്നു ചൊല്ലുമൊ
൧൬൯
രാ. ൯൩
൧. സ്വൎഗ്ഗയാത്ര മാത്രമെ, മാൎഗ്ഗസാരമാം
കാണാതാശിക്കുന്നതെ, കാണാക്കുന്നെല്ലാം
ആകാഭുവി,മണ്മഹത്വം ചക്രമെൽ
കാണ്മതൊക്കെ വിട്ടുമെൽ,മുഖം തിരി
൨. സ്വൎഗ്ഗം ഏറിപ്പൂകുവാൻ, സൎഗ്ഗം വിടുക
രാഗബുദ്ധി ശക്തിമാൻ,ത്യാഗം ശീലിക്ക
ചെയ്വാൻ വണി,സുഖത്തിൽ ഞെളിഞ്ഞുപൊം
ദുഃഖത്തിൽ ചുരുങ്ങിപൊം,ഈ ദുൎമ്മതി
൩. സ്വൎഗ്ഗത്തൊളം യെശു താൻ,വൎഗ്ഗ തളവായി
ക്ഷാന്തി കൊണ്ടു വെല്ലുവാൻ,താൻ ദൃഷ്ടാന്തമായി [ 194 ] അവൻതുണ,അന്തിയൊളം തൊല്ക്കുകിൽ
ബന്ധുവൊക്കെ വിടുകിൽ, ക്ഷമിക്കുക
൪. സ്വൎഗ്ഗത്തിങ്കന്നിരുളിൽ, നിൎഗ്ഗതം ഒളി
കാണ്ക ദൂതർ ഏണിയിൽ,താണു കയറി
നീയും ബെഥെൽ, നിണക്കായിറങ്ങിയൊൻ
വിണ്ണിലും കടത്തുവൊൻ, ഇമ്മാനുവെൽ
൫. സ്വൎഗ്ഗത്തിന്നായി ചെന്നുനാം, ദുൎഗ്ഗചുരവും
കാടുകൾ വിന്നിട്ടെല്ലാം, നാടും ദൎശിക്കും
അങ്ങില്ലരാ, കാണും വെട്ടം എങ്ങുമെ
കാണും ഇഷ്ട രാജാവെ, ഹല്ലെലൂയാ
20. കാലഗീതങ്ങൾ
സന്ധ്യകളിൽ
൧൭൦
രാ. ൧൦.
൧. ആദിത്യനൊടെൻ നെഞ്ചുണർ
മടിവുപൊക്കി തള്ളിടർ
പ്രഭാതയാഗം ഒപ്പിപ്പാൻ
വിളിച്ചു നിന്നെ തമ്പുരാൻ
൨. സുഖിച്ചുറങ്ങും സമയം
പാലിച്ച വന്നു വന്ദനം
ഞാൻ ചാവിന്നെഴുനീല്ക്കുമ്പൊൾ
നിൻ രൂപത്തൊടുണത്തിക്കൊൾ
൩. പുലൎച്ചെക്കുള്ള മഞ്ഞിവ [ 195 ] എൻപാപം നീക്കിക്കളക
മനസ്സിൽ ആദ്യതൊന്നൽ കാ
നിന്നെ അകം നിറച്ചു താ
൪. ഞാൻ ചൊല്ലി ചെയ്വതൊക്കയും
വരുത്തിയും നടത്തിയും
ഇന്നൊരൊരൊ വ്യാപാരത്തുൾ
നിൻതെജസ്സെ വളൎത്തരുൾ
൫. എല്ലാ അനുഗ്രഹങ്ങളിൽ
അനാദി മൂലം വാഴ്ത്തുവിൻ
കീഴ്മെലും സൃഷ്ടിവാഴ്ത്തുകെ
പിതാപുത്രാത്മാവായൊനെ
൧൭൧
രാ.൧൧.
൧. എൻഉള്ളമെ ഉണൎന്നു പാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാ വിളി എൻ വഴിപാടു
അതിന്നു ചായ്ക്കശ്രൊത്രം
൨. തൃക്കൈഈരാത്രീ എന്നെതാങ്ങി
എന്മെലെ രാജ ദണ്ഡ
പിശാചു കണ്ടുടൻ പിൻ വാങ്ങി
സൂക്ഷിച്ചതെ നിൺ കണ്ണു
൩. ഈ ജീവൻ ഒക്ക നിന്റെ കാഴ്ച
കെടെണം ലൊകസംഗം
ഉള്ളിൽ കഴിക്കും രാജ വാഴ്ച
സ്തുതിക്കാകൊരൊ അംഗം [ 196 ] ൪. എൻവാക്കു, ഭാവം, കൎമ്മം, വെഷം
ദൈവീകമാം വരെക്കും
ഇന്നല്പം പിന്നെയും അശെഷം
നീ പുതുതായ്വടെക്കും
൫. അതെ നീഎങ്കൽ ആദിയന്തം
നടുവുമായിരിക്ക
ഞാൻ നിന്നെ കാണും നാൾ പൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക
൧൭൨
രാ. ൨൪.
൧. കഴിഞ്ഞി തിരിട്ടു തുടങ്ങി പകൽ
മിഴിക്ക എൻ ദെഹി ഒരുങ്ങുക ഉടൽ
മനസ്സുപണിക്കു മുതിൎന്നു വരാൻ
അനന്തവെളിച്ചം ഉദിക്കുകതാൻ
൨. വെളിച്ചംഉള്ളെടം ഉണൎന്നു ക്ഷണം
തെളിഞ്ഞ പ്രവൃത്തിക്കു ത്സാഹിക്കണം
ഒന്നാം പണി ദൈവം തുടങ്ങുന്നതൊ
തന്നാമസ്തുതിക്കു വിളിപ്പതല്ലൊ
൩. അഹൊപുഴുവായ മനുഷ്യ ഉടൻ
യഹൊവയെ വാഴ്ത്തുക അവൻ ജനകൻ
നിൻ രക്ഷിതാവൊടെഴു നീറ്റുമുദാ
തൻ ജീവനെ കാട്ടിയും പൊരുതും വാ
൪. ഇന്നും നടക്കെണ്ടു വിശ്വാസവഴി
തൊന്നുന്നതും ഇല്ലതിന്നൊത്ത പണി
മനുഷ്യനു ദൈവമെ കാണിച്ചുതാ [ 197 ] അനുഗ്രഹം നല്കുമകന്നുസദാ
൫. ഹാനിത്യ വെളിച്ചം എന്നുള്ളിലെ പൊർ
ഇനിവഴികാട്ടി നീഎന്നിയെ ആർ
നടത്തുക ഒരൊരൊ നാഴികയിൽ
കടക്കുക ഞാനും ആ പൊൻപുരിയിൽ
൧൭൩
രാ. ൮൪.
൧. ത്രിയെകദൈവം എന്നെഈ
ഉഷസ്സിലും തുണെക്ക
പിതാപുത്രാത്മാവെന്ന നീ
അനുഗ്രഹം അയക്ക
നീ കാത്തതിത്ര രാപ്പകൽ
നിന്നാൽ തണിഞ്ഞൊരൊ അഴൽ
അതാലെ ഇന്നും പിന്നെ
ഞാൻ എന്നും വാഴ്ത്തും നിന്നെ
൨. കനിഞ്ഞു നീ ഉയിരുടൽ
ഇന്നൊക്കെ പുതുതാക്ക
പിൻ എന്റെ മാനം എൻ മുതൽ
നിൻ ഇഷ്ടം പൊലെ കാക്ക
ദൊഷങ്ങൾ ആകെനീങ്ങുവാൻ
പാലിച്ചു കൊൾ്ക എൻപുരാൻ
സ്വഭാവത്തെ അടക്ക
പിശാചിനെ വിലക്ക
൩. കടാക്ഷിക്കെന്നിലെ പിതാ
നിൻസ്നെഹം അറിയിക്ക
നിന്റെ കൃപാം എൻ രക്ഷിതാ [ 198 ] ഞാൻഇന്നനുഭവിക്ക
വിശുദ്ധാത്മാവെൻ മനസി
വിളങ്ങിച്ചാലും നിന്നൊളി
എൻസ്രഷ്ടാവെൻ മദ്ധ്യസ്ഥ
തുണക്ക എൻ കായ്യസ്ഥ
൪. ആശീൎവ്വദിച്ചു നിൻ ജനം
യഹൊവെ പാലിച്ചാലും
ഇന്നും കനിഞ്ഞു നിന്മുഖം
എന്മെൽ പ്രകാശിച്ചാലും
എൻ ദൈവമാം ഇമ്മാനുവെൽ
മുഖം ഉയൎത്തി എന്റെമെൽ
ആത്മാവെ ശ്രെഷ്ഠദാനം
ആയ്നല്ക സമാധാനം
൧൭൪
രാ. ൬൨.
൧. വെയ്യൊൻ ഇതാ, സ്വതെജസാ
മുതിൎന്നു തൻ ഒട്ടത്തിന്നായി
മനുഷ്യ ഹൊ, ഉണന്നീരതാ
സ്തുതിക്കു മുതിൎക നിൻവായി
൨. മൃഗാദികൾ, തൻ കൊറ്റുകൾ
തിരഞ്ഞു നടക്കുന്നുടൻ
ദെവെഷ്ടത്തെ, സാധിപ്പതെ
അന്വെഷിപ്പു ദെവസുതൻ
൩. ഹാ യെശു നീ, ഒരിക്കൽ തീ
ജ്വലിക്കെ ഉദിച്ചു വരും
അന്നെരം ഞാൻ, ചെന്നെത്തുവാൻ [ 199 ] ഇന്നെന്നെ ഒരുക്കി തരും
൧. നീ മിന്നിയാൽ, ഈ സൂൎയ്യനാൽ
പിൻ എന്തു പ്രയൊജനമാം
നിൻ തെജസാ, വിരഞ്ഞു വാ
ചന്ദ്രാദിത്യന്മാരെ സലാം
൧൭൫
രാ. ൧൨.
൧. തുടങ്ങി രാത്രി തീൎന്നുതെ പ്രവൃത്തി
ചടപ്പുള്ളൊൎക്കു വന്നിതാ നിവൃത്തി
അടക്കുകെൻ പ്രഭൊമനൊ വിഷാദം
നല്കപ്രസാദം
൨. അകത്തിറങ്ങി പാൎത്തു കൂളിപെന
അകറ്റി ഒക്കെ കാപ്പിക്കനിൻസെന
പുകഴ്വളൎച്ചാൻ നീതി ഭീതിയാലും
പൊറ്റിവന്നാലും
൩. വരിക നിദ്ര നൽ വിചാരത്തൊടും
പിരിഞ്ഞുടൻ മനം നിന്നൊളം ഒടും
അരിഷ്ടൻ എന്നിൽ നിറകെൻ ചങ്ങാതി
നിന്റെ വിഖ്യാതി
൪. വിളമ്പുകന്നം ആശ്വസിക്കരൊഗി
വളൎക കുഞ്ഞി തൊല്ക്ക പ്രതിയൊഗി
തളച്ചിരുന്നൊൎക്കാക നീ സഹായം
തീൎക്കവ ന്യായം
൫. നിന്നാമം എങ്ങും രാജ്യവുംപരത്തി
നിന്നിഷ്ടം സ്വൎഗ്ഗത്താകുമ്പൊൾ നടത്തി
ഇന്നപ്പം തന്നുവ ങ്കടം ക്ഷമിക്ക [ 200 ] താങ്ങി ഭരിക്ക
൧൭൬
രാ. ൧൦.
൧. വെളിച്ചമായ യെശുവെ
തമസ്സു നീ ജയിച്ചുതെ
ഈ ലൊകത്ത് അരുണൊദയം
സാക്ഷാൽ നിൻ വാക്യത്തിൻജയം
൨. കൎത്താവെഉറ്റ സ്നെഹിതാ
ഈ രാവിൽ കാവൽ നിന്നുവാ
നീ നില്ക്കെ ഞങ്ങൾ ഇങ്ങെല്ലാം
ഭയാമയങ്ങൾ കളയാം
൩. ഈ കൂട്ടം നിന്റെതല്ലയൊ
നിന്നാൽ സമ്പാദിതർ വിഭൊ
ഞെളിഞ്ഞു വൈരിമുട്ടുമ്പൊൾ
വിളിക്കുമ്മുന്നെ കാത്തുകൊൾ
൪. പലത ദുഷ്ടനുള്ളവാൾ
എല്ലാം തടുപ്പാൻ നീയെ ആൾ
പലതവന്റെ കന്നക്കൊൽ
അലം നീ അത്യുവായി പൊൽ
൫. കടുക്കെന്നൊടി ആറ്റെക്കാൾ
കടക്കുന്നെന്റെ വാഴുനാൾ
ഇരുൾ അതൊഴുകും കടൽ
ഒരുത്തൻ നീ അതിൻ പകൽ
൬. ആരാത്രീ ഞാൻ പ്രവെശിച്ചാൽ
വരാത്തെതെ നീ ദയയാൽ
വരുത്തീട്ടാവു എമ്പുരാൻ [ 201 ] പെരുങ്കണക്കെ ഒപ്പിപ്പാൻ
൧൭൭
രാ. ൩൫.
൧. മനുഷ്യർ നാടും കാടും
ഉറങ്ങുകെ നാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെ ആട്ടി
വെറൊളിയെ നീ കാട്ടി
അരുൾ്ക ലൊകവെളിച്ചം
൨. സന്ദെഹ ഭയമായ
ജയിച്ച സൂൎയ്യനായ
യെശു ഉദിക്കുകെ
നിന്നാൽ പ്രകാശിക്കുന്ന
മീൻ കൂട്ടം പൊൽ മിന്നുന്ന
വിണ്ണൊനായി ഞാൻ ഉണരുകെ
൩. കിടപ്പാൻ നെരം വന്നു
കൈകാൽ തലഉഴന്നു
നിദ്രെക്കു ചാഞ്ഞുതെ
ചാവിന്നിതടയാളം
പുലന്നീട്ടൂതും കാളം
നീ പുത്തുടുപ്പു തരികെ
൪. എന്നെ നിന്നൊടിണക്കി
ശത്രു ഭയം വിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾ വിരിച്ചു
നീ കുഞ്ഞുകൾ വലിച്ചു [ 202 ] ഒരമ്മെപൊലെ മൂടികാ
ഭക്ഷണത്തിങ്കൽ
൧൭൮
രാ.{൧൦൧} ൧൧൮
നൽവരം തരുന്നദെവ
അപ്പമല്ല ജീവൻ നീ
ഞങ്ങൾ ഊക്കരായ്നിൻ സെവ
ചെയ്യുമാറു സല്ക്കരി
ഗുണമൊക്കെ നിന്റെ ദാനം
എല്ലാ വൃദ്ധി നിൻ സ്തുതി
സ്വൎഗ്ഗത്തിങ്കൽ അന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽ മതി
(സ്വൎഗ്ഗത്തിൽ, ഉണ്ണുകിൽ, ഞങ്ങൾ്ക്കൊന്നിതെ മതി)
൧൭൯ {രാ. ൫.}
പ്രഭൊ നീ ദെഹപുഷ്ടി
മുഴുപ്പാനുട്ടുന്നു
മനസ്സിലും സന്തുഷ്ടി
തൃവാക്കിനാൽ കൊടു
൧൮൦ {രാ.൧൦}
വിശപ്പു തീൎത്ത സൽപ്രഭൊ
തിന്നാത്തനെകർ ഉണ്ടല്ലൊ
മനശ്ശരീര കാംക്ഷയും
നീ തീൎത്തരുൾ എല്ലാനിലും
൧൮൧ {രാ. ൧}
൧. ശ്വാസം മുട്ടാതെ ഭൂ മണ്ഡലത്തിൽ [ 203 ] വാസം ചെയ്യുന്ന മനുഷ്യർഎല്ലാം
ദാസൎക്കു ദാസനെവാഴ്ത്തെണമെ
൨.ലക്ഷം അനാഥരെ തൽക്ഷണം താൻ
ഭക്ഷണ പീഠം ഒരുക്കി മുദാ
രക്ഷ ചെയ്യുന്നവൻ നമ്മുടെയാഃ
൩.ഗ്രാമ വനങ്ങൾ ആകാശ കടൽ
ക്ഷാമം അകറ്റി ഭരിച്ചവന്റെ
നാമം ഉയൎത്തി പുകഴ്ത്തെണമെ
വിവാഹത്തിങ്കൽ
൧൮൨{രാ. ൧൨൮}
യെശു ഈ കറാരെ പാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾ വാൎത്തു
ഈ യൊഗത്തിൽ ഉൾ്പെടുകെ
പറ്റുന്നൊരൊ ദുഃഖം ദീനം
ഭയാദി പൊക്കി ബല ഹീനം
തീൎത്തുള്ളിൽ കൂടിവാഴുകെ
കൎത്താവെ നൊക്കുവിൻ
തൻക്രൂശെപെറുവിൻ, ശങ്കിയാതെ
അവൻ കരം നിരന്തരം
അമൎക്കും ശാപ മരണം
വൎഷാരംഭാദികാല മാറ്റത്തിൽ
൧൮൩
രാ.൧൦൨
൧. ഇന്നെയൊളവും വളൎച്ച [ 204 ] തന്ന നാഥൻ നില്ക്കവെ
നന്ദിച്ചെമ്മനം പകൎച്ച
എന്നി വാഴ്ത്തിപൊരുകെ
സങ്കടം വരുകിൽ താതൻ
അങ്കം ഏറും ആത്മ ജാതൻ
ദെവക്കണ്ണു നൊക്കിനാം
കാവൽ ഉണ്ടെന്നറിയാം
൨. ശൊക സങ്കടം സന്തൊഷം
ലൊകത്തിൽ സഭയിലും
യുദ്ധ സന്ധി ഗുണദൊഷം
ക്ഷുത്തു തൃപ്താവസ്ഥയും
ഇത്തരം ഒരൊന്നതീതം
അത്തലല്ല സ്തൊത്രഗീതം
കാല മാറ്റത്തിന്നിതം
ചാലനന്നെല്ലാം കൃതം
൩. ഒക്ക നല്ലതൊ ഹാ കഷ്ടം
തക്കതല്ലെൻ പിഴകൾ
ഉത്തമം മൽ കൎമ്മം നഷ്ടം
പുത്തനാകാ എൻ കരൾ
കുത്തുന്നു കഴിഞ്ഞ പാപം
കത്തുന്നൊരൊരനുതാപം
ഉത്തമം ചൊലൂസദാ
പുത്തനാം എൻ കരുണാ
൪. ഞാനതൊടു ചാരി കൊള്ളും
ധ്യാനം ചെയ്യും നിന്മൊഴി
ഭാവി പ്രശ്നം ഭള്ളും പൊള്ളും [ 205 ] ചാവിൻ കാണും നിൻ വഴി
എത്ര അത്ഭുതം നിൻ പ്രാപ്തി
മിത്രമാം ക്രിയാസമാപ്തി
തക്കനാളിൽ കാണലാം
മിക്കനിൻ പൊരുളെല്ലാം
൧൮൪
രാ.൫൪.
൧. ഇപ്പിറന്ന വൎഷത്തിൽ
ആദിയന്തം യെശുമാത്രം
നാം ഈ പെരിൽ നില്ക്കുകിൽ
നിത്യം തൻ കൃരപക്കുപാത്രം
യെശുവെർ നിരന്തരം
കൊടിയായിരിക്കെണം
൨. യെശുനാമം വാക്യവും
ഘൊഷിച്ചറിയിക്ക വെണം
നിന്റെസഭ ഒക്കയും
ഐകമത്യമാകവെണം
എല്ലാ ഹൃദയങ്ങളും
നിന്റെ നാമം അറിയും
൩. ആട്ടിൻ കൂട്ടം ഏകവും
ഏകമെയ്വനായും കാണും
അന്നു ഭൂസന്തൊഷിക്കും
അവിശ്വാസി തൊറ്റുനാണും
ചെറുക്കൂട്ടം ആശ്വസി
നില്പു യെശുവിന്റെ മൊഴി
൪. അതിനായും സഹ്യമാം [ 206 ] യാത്രയിൽ എടുത്ത ഭാരം
സൎവ്വവും സഹിക്കും നാം
സൎവ്വത്തിന്നീ നാമം സാരം
യെശുവിന്റെ വാത്സല്യം
ആശാപൂൎത്തി കാരണം
൧൮൫
രാ.൭൮
൧. ഈ ജീവകാലത്തിൽ, ഒരാണ്ടല്ലൊ കഴിഞ്ഞു
അതിൻ പ്രവൃത്തികൾ, കൎത്താവെല്ലാം അറിഞ്ഞു
മനം തിരഞ്ഞതിൻ, ഫലങ്ങൾ കാട്ടിയൊ
വിസ്താരനെരത്തിൽ, നില്പാൻ കഴിയുമൊ
൨. കാരുണ്യംഎന്നിയെ,എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥ യെശുവെ, നീയിങ്ങെ പാൎക്കവെണ്ടു
നിൻ നീതി വസ്ത്രംതാ, അകൃത്യം ഒക്കവെ
നിന്നിരു രക്തത്താൽ, അകറ്റി പൊറ്റുകെ
൩. പിറന്നൊരാണ്ടിലും, സങ്കെതസ്ഥാനം കാട്ടി
സുഖെനമെയുവാൻ, ചെന്നായ്ക്കളെ നീ ആട്ടി
നിൻ പെരെസ്ഥിരമാം, മതില്ക്കെട്ടാക്കണം
അതിൽ സുഖപ്പെടും, നിൻ ആശ്രിതകുലം
൪. പുതിയ വൎഷത്തിൽ, താപുതിയവിശ്വാസം
നിൻ വാക്കുസാന്നിധ്യം, കലൎന്നു ചെയ്കവാസം
പുതിയസ്നെഹവും, പടെക്കമുന്നെക്കാൾ
പിശാചെ നീക്കുവാൻ, അയക്കാത്മാവിൻ വാൾ
൫. പഴയ ആദാമിൻ, ജഡമൊഹാദി കൎമ്മം
ജയിച്ചടക്കുവാൻ, ഏകെണം നാനാവൎമ്മം
ശരീരത്മാവിനും, വെണ്ടുന്നതൊക്കവെ [ 207 ] ഈ വൎഷം മുഴുവൻ, തന്നരുളെണമെ
൧൮൬
രാ. ൪൭.
൧. ജീവമാൎഗ്ഗത്തിൽ, യെശു കൂട്ടരിൽ
മുന്നടന്നാൽ മടിയാതെ
ഞങ്ങൾ നിന്നെ കൈ വിടാതെ
സ്വൎഗ്ഗത്തൊളവും, പിന്നെ തുടരും
൨. സൎപ്പം ചീറുമ്പൊൾ, എന്നെ കാത്തുകൊൾ
യാത്രായുദ്ധ കഷ്ടത്താലും
നഷ്ടം ഇല്ലനീ നിന്നാലും
എന്നാൽ സങ്കടം വെഗം വിസ്മൃതം
൩. ഒരൊ ദുഃഖത്താൽ ഞങ്ങൾ ആടിയാൽ
അന്യൎക്കല്ലൽ ഏറിയാലും
വെണ്ടും ക്ഷാന്തിയെ തന്നാലും
നിത്യം ഞങ്ങളെ, അന്തം ഒൎപ്പിക്കെ
൪. എന്റെ നടയെ, ക്രമമാക്കുകെ
നിന്നാലാറി യാത്രാഭാരം
നീ തുറക്കും സ്വൎഗ്ഗദ്വാരം
നിൻ സിംഹാസനം, ഞാനും ഏറെണം
21. മരണശ്മശാനാദി
൧൮൭
രാ. ൨൯.
൧. അല്പകാലം മണ്ണിൽ പാത്തീ നി
ജീവിക്കും എൻപൊടി, പുനരുത്ഥാനം
സൃഷ്ടിച്ചവന്റെ ദാനം, ഹല്ലെലൂയാ [ 208 ] ൨. ചാകെണം വിതെച്ചതൊക്കയും
ചത്താറെ ജീവിക്കും, മണിക്കൽ ധാന്യം
ഈ നിന്ദ്യത്തുള്ളെ മാന്യം, ഒളിച്ചുണ്ടെ
൩. ആദ്യ വിളവായ ജ്യെഷ്ഠനെ
ഒൎത്താശ്വസിക്കുകെ, അവൻ വിളിച്ചു
വിതച്ച തുയിൎപ്പിച്ചു, പ്രത്യക്ഷനാം
൪. സ്വപ്നം കണ്ടുണൎന്ന ഭാവം നാം
മിഴിച്ചുനിവിരാം, അങ്ങില്ല യുദ്ധം
എവിടവും വിശുദ്ധം, എങ്ങും സ്തുതി
൧൮൮
രാ. ൮
൧. ഇടയൻ ക്രൂശിൽ ചത്തു
വരുത്തി ഈ സമ്പത്തു
തൻ ആടുകൾ്ക്കു ചാവു
ഉറക്കെന്നത്രെ ആവു
൨. തുടങ്ങും ഹാ വിസ്താരം
എന്നല്ലവർ സഞ്ചാരം
പൊരാളി വിശ്രമിക്കും
എന്നിട്ടത്രെ ശഖിക്കും
൩. ശിക്ഷാവിധിക്കുതെല്ലും
അഞ്ചാര കത്തുചെല്ലും
വരും പുനരുത്ഥാനം
എന്നുണ്ടവൎക്കു ധ്യാനം
൪. അതാൽ അഴൽ അകന്നു
വിശ്വാസത്തിൽ കിടന്നു
നൊക്കാതെ ഇങ്ങും അങ്ങും [ 209 ] ശിശുക്കളായുറങ്ങും
൫. കനിവു കണ്ടശെഷം
എൻ രക്ഷിതാവാശ്ലെഷം
ചെയ്തിട്ടു രക്ഷ ആകെ
ലഭിച്ചു ഞാനും ചാകെ
൬. നീ കാണാകും വരെയും
കാത്താലും എല്ലും മെയ്യും
പാലിക്കെന്നെ ഉത്ഥാനം
വരെ നിൻ സമാധാനം
൭. നല്കെണം നല്ലുണൎച്ച
നിൻ ജീവന്റെ തുടൎച്ച
സ്വൎഗ്ഗത്തിൻ അവകാശം
നിന്റെ സ്വയം പ്രകാശം
൮. നിന്നൊടിരിക്കവാസം
നിറക്ക വായിൽ ഹാസം
ഞാൻ പൂവുപൊൽ തഴെക്ക
നിത്യഫലം തികെക്ക
൧൮൯
രാ.൫.
൧. ഉറ്റൊർ ഉടൽ മറച്ചാൽ
സ്നെഹാൽ കരയും നാം
അനിത്യതാം നിനച്ചാൽ
കണ്ണിന്നു നീരുണ്ടാം
൩. വാഗ്ദത്തം ഒന്നു പൊക്കും
ഭയം കരച്ചാൽ മൺ
ഇതാട്ടിനെനെ നൊക്കും [ 210 ] സ്വൎഗ്ഗം വിശ്വാസക്കൺ
൧. പിതാവിൻ ചൊൽ പരീക്ഷ
ചെയ്താൽ ആശ്വാസമായി
നില്ക്കെണ മീ പ്രതീക്ഷ
വിത്താൽ ഉണ്ടാകും കായി
൪. ദുൎബ്ബലമായ വിത്തും
ഇട്ടാൽ പ്രബലമാം
ആദാമ്യദെഹം ചിത്തും
സ്വൎഗ്ഗീയശൊഭയാം
൫. നീ വീണ്ടെടുത്തഗൊത്രം
ചെൎത്തെഴു നീല്പിച്ചാൽ
ശെഷിപ്പതത്രെ സ്തൊത്രം
മറന്നുപൂൎവ്വമാൽ
൧൯൦
രാ. ൭൫.
൧. ക്രീസ്തശ്മശാനം, കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആയൊരിരിപ്പിടം
മരുപ്രയാസം, കണ്ട പ്രയാസം
അങ്ങു മറന്നു ലഭിച്ചാശ്വാസം
൨. പ്രാണവിഛ്ശെദം, കൊണ്ടൊരു ഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂടമരിക്കിൽ, കൂട ഭരിക്കിൽ
ആം അവനിഷ്ടനും ഊൎദ്ധ്വദിക്കിൽ
൧൯൧ [ 211 ] രാ. ൩.
൧. ചാവെന്ന രാജാവെ
ജയിപ്പാൻ ഒങ്ങുമൊ
ചാകായ്മ എന്ന(ദാനത്)തെ
എൻ യെശു തന്നല്ലൊ
൨. നീ എന്തു ചെയ്കിലും
ഒഴിഞ്ഞു നിന്റെ ഭീ
മുക്കാ നിൻ തിര(മാല)യും
ചുടാതും നിന്റെ തീ
൩. എന്നെ പിടിക്കിലും
ഓരാതെ ഒടുവൻ
നിൻപൂട്ടും വാതിൽ(കൊട്ട)ഉം
പ്രഭുപൊളിച്ചവൻ
൪. എലീയാമൊശമാർ
തുടങ്ങിയ പണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചു കയറി
൫. യെശുവൊടെശുവാൻ
വിചാരിമ്മെന്തതാം
മരിച്ച(താൽ ആ) പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം
൬. അതാലെ ഈ പുഴു
പാപിഷ്ഠൻ എങ്കിലും
താൻ(പെറി) എറിന കഴു
പാൎത്തെറി ജീവിക്കും
൧൯൨ [ 212 ] രാ. ൫൭.
൧. ചാവെ എൻ കുടിൽ പൊളിപ്പാൻ
മതിയാകും നിൻബലം
ദണ്ഡവിധിയെ കഴിപ്പാൻ
അല്ലതാനും നിൻവശം
എൻ കടങ്ങൾ ഒരുവൻ
ചത്തിട്ടാകെ തീൎത്തവൻ
൨. ചാവിൽ നിന്നുണൎന്നും വന്നു
ആ മദ്ധ്യസ്ഥൻ നീതിക്കായി
അന്നെനിക്കിടത്തെതന്നു
യെശു ചാൎച്ചക്കാരുമായി
എന്റെ സൌഖ്യസ്ഥാനം താൻ
രക്തത്തൊടകം പൂക്കാൻ
൩. ആത്മാവിന്നിതെ നങ്കൂരം
സദ്വിശ്വാസത്തിൻ ജയം
ഇതിൽ ഊന്നുമ്പൊൾ കൊടൂരം
അല്ലദെഹത്തിൻ ക്ഷയം
ജീവ പ്രഭു യെശുതാൻ
ആകയാൽ ഉയിൎക്കും ഞാൻ
൪. ചാവെ ഏല്പാൻ ഉൾ്ക്കരുത്തു
നല്കുകെ വിശുദ്ധാത്മാ
രക്ഷകൻ തിരുവെഴുത്തു
വിസ്തരിച്ചു കാട്ടിതാ
പാകുന്നില്ല നീതിമാൻ
ക്രീസ്തനാൽ ഉയിൎക്കുന്നാൻ
൫. ചാകും നെരം വന്നടുക്ക [ 213 ] എൻ മദ്ധ്യസ്ഥ യെശുവെ
നിൻ മുറികളെ പതുക്ക
ചാരി ഞാൻ ഉറങ്ങുകെ
അങ്ങു നീതി വസ്ത്രംതാ
നിന്റെ നീതി രക്ഷിതാ
൧൯൩
രാ. ൧൩൧
൧. ജീവന്മദ്ധ്യത്തിങ്കൽ നാം
ചാവിൽ ഉൾ്പെടുന്നു
കൃപ എങ്ങിനെ വരാം
തുണ ആർ നില്ക്കുന്നു
മദ്ധ്യസ്ഥ നീ അല്ലാതെ
പാവാൽ നാം ആണു ശാപത്തുൾ
അന്തം നരകത്തിരുൾ
ശുദ്ധസഭാഗുരൊ, ശക്ത ജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്ന ദെവ, ത്രീയെകപുരാൻ
ചാവിൽ നാം മുങ്ങാതെ
ജീവിച്ചൊളിയെ കാണ്മാൻ
കൃപ ചെയ്താലും
൨. ലൊകമദ്ധ്യത്തിങ്കൽ നാം
സ്വൎഗ്ഗത്തെറി പാൎക്കാം
യെശു പുണ്യത്തിന്നുണ്ടാം
ക്രൂലിശിഷ്യന്മാൎക്കാം
നീ മുമ്പനായ്ക്കടന്നു
പിതാവിൻ നിത്യസമ്മതി
ഇങ്ങൊട്ടാക്കി നിൻ ബലി [ 214 ] ശുദ്ധസഭാഗുരൊ, ശക്ത ജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ, ത്രീയെകപുരാൻ
ഇന്നും നാം നടന്നു
നിൻ വാഗ്ദത്തം പ്രാപിപ്പാൻ
കൃപ ചെയ്താലും
൩. മൃത്യു മദ്ധ്യത്തിങ്കലും
ഈ വിശ്വാസം താങ്ങും
സാത്താൻ ക്രുദ്ധിച്ചെല്ക്കിലും
കുട്ടിക്കഞ്ചി വാങ്ങും
വാക്കാത്മാശ്വാസം ഏവും
ജഡത്തിൻ ആയുസ്സൊരുചാൺ
ഭൂസന്തൊഷം ഒക്ക ഞാൺ
ശുദ്ധസഭാഗുരൊ, ശക്തജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ, ത്രിയെകപുരാൻ
ലൊകക്കൊളും ചെവും
വിട്ടെന്നെക്കും വാഴുവാൻ
കൃപചെയ്താലും
൧൯൪
രാ. ൮൭.
൧. പ്രഭൊതൃക്കയ്യിൽ ഞാനിതാ
നീയല്ലൊ എന്റെ ജനിതാ
പ്രാണന്ന് ഇന്നെവരെ ആധാരം
നീ എണ്ണി എന്റെ മാസങ്ങൾ
എൻ ആയുസ്സിൻ അവസ്ഥകൾ
കിടന്നുറങ്ങിപൊം പ്രകാരം
ചാവിന്റെ നെരം സ്ഥലവും [ 215 ] ഇതൊക്കെ അഛ്ശനറിയും
൨. എന്നാൽ എൻ അന്യനെരത്തിൽ
ആശ്വാസം ചൊല്ലി അരികിൽ
നില്പാൻ നീ എന്നി ആർഎനിക്കു
ആവതില്ലാതെ എൻ ഉയിർ
വലഞ്ഞു ചാവിനൊടെതിർ
പൊരുമ്പൊൾ നീയെ എന്റെദിക്കു
നീ ഇല്ലാഞ്ഞാൽ ഹാ എന്തുകൊൾ
സൎവ്വെന്ദ്രീയം മുടങ്ങുമ്പൊൾ
൩. അന്നെത്രെ നൊവുകൾ ഉണ്ടാം
ഇടവും വാക്കുകൾ എല്ലാം
എൻ കണ്ണുകൾ കുഴിഞ്ഞു മങ്ങും
പിശാച് കുറ്റം പറയും
ആകാളനാദം കെൾ്പീക്കും
കുഴഞ്ഞുമെയ്മനം മയങ്ങും
ധനസമൃദ്ധി രക്ഷിയാ
സഹൊദരന്തുണ വൃഥാ
൪. എന്നാൽ നിണക്ക സ്വന്തം ഞാൻ
നീയല്ലൊവീണ്ടുകൊള്ളുവാൻ
കുഞ്ഞാടെ രക്തം ചിന്നിതന്നു
ഇതെന്നും എന്റെ ആശ്രയം
ഇതൊന്നു നരക ഭയം
അകറ്റും വീൎപ്പുമുട്ടുമന്നു
ഞാൻ നിന്റെതായി ജീവനിൽ
അന്യന്നും ആകാ മൃത്യുവിൽ [ 216 ] 22. നിത്യജീവൻ
൧൯൫
(വെളി. ൭) രാ. ൫൭.
൧. ഐകമത്യമായിസ്തുതിച്ചു
പാടുന്ന കിരീടക്കാർ
ദൈവമുമ്പിൽ ആനന്ദിച്ചു
മിന്നിനില്ക്കും കൂട്ടർ ആർ
രൂപംതാരപൊൽ ഇതാ
ഇടിനെർ ഹല്ലെലുയാ
൨. ഏന്തുന്നുണ്ടുകുരുത്തൊല
ജയംകൊണ്ടകൈകളിൽ
നൂറുസൂൎയ്യബിംബംപൊല
ശൊഭിക്കുന്ന്അവർതുകിൽ
അരചർപുരൊഹിതർ
ഏവർ ഏവിടുന്നിവർ
൩. കെൾക്കീധന്യ പുരുഷാരം
ഏറ്റം ക്ലെശിച്ചുലകിൽ
അങ്കിക്കായീ തല ങ്കാരം
ആട്ടിങ്കുട്ടി രക്തത്തിൽ
ചെർതുണിഅലക്കുവാൻ
ഒന്നിതെകിതമ്പുരാൻ
൪. ദൈവബഹുമാനത്തിന്നു
വെണ്ടികഷ്ടപ്പെട്ടിവർ
പാലത്തൊടെതിൎത്തു നിന്നു
കൃപയാൽജയിച്ചവർ [ 217 ] ലൊകദെവനൊടുംപൊർ
ആടിമെമ്മപ്രാപിച്ചൊർ
൫. ദൈവമുമ്പിൽ ഇന്നിരുന്നു
ആലയത്തിൽരാപ്പകൽ
അവനെ ഉപാസിക്കുന്നു
ഇല്ലങ്ങിനികലശൽ
ദൈവപാൎപ്പവൎക്കുമെൽ
ഉണ്ടിതാ ഇമ്മാനുവെൽ
൬. വെയിലില്ലങ്ങില്ല ചൂടും
പൈദാഹങ്ങൾ ഇല്ലതിൽ
കുഞ്ഞാടവരൊടു കൂട്ടം
ജീവനീരിൻ ഉറവിൽ
താൻനടത്തി അവരെ
മെച്ചുകൊള്ളുംഎന്നുമെ
൭. ഇങ്ങും വെണം ഈ സമ്പത്തു
അതിനായുണൎവ്വു ഞാൻ
എന്നെ യെശുവെ നടത്തു
അപ്പൻ വീട്ടിൽ എത്തുവാൻ
ദൈവം കണ്ണുനീർഎല്ലാം
എങ്കലും തുടക്കയാം
൧൯൬
രാ. ൧൨൮
൧. കെൾ്ക്കനിദ്രഏറുംധാത്രീ
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുമക്കെ കൂവുന്നാർ
ഗൊപുരത്തിൽ കാവലാളൻ [ 218 ] അതാവരുന്നു മണവാളൻ
ചെന്നെതിരെല്പിൻ കന്നിമാർ
വിശുദ്ധവസ്ത്രവും
നെയ്യൊടുപന്തവും, കൈക്കൊള്ളെണ്ടു
മഹാദിനം, ഇന്നുദിതം
ആട്ടിൻ കല്യാണദിവസം
൨. മൂഢർകെട്ടുസം ഭ്രമിച്ചു
മുദാസന്നാഹങ്ങൾധരിച്ചു
ആർ എന്നാൽ മിയൊൻഅവൾപെർ
അങ്ങുദെവവാക്കാംശസ്ത്രം
ബഹു കിരീടംരക്ത വസ്ത്രം
ധരിച്ചവന്റെനാമംനെർ
രാജാധിരാജാവും
കൎത്താധികൎത്താവും, ഹല്ലെലൂയാ
നീവന്നിതാ എൻസ്നെഹിതൻ
വിശ്വാസസത്യമുള്ളവൻ
൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെ കടന്നു കാണ
ക്ഷണിച്ചവൎക്കു ഭാഗ്യംതാൻ
ആട്ടിൻ രക്തത്താൽ വൈരാഗ്യം
വിശ്വാസവുംകൊണ്ടൊന്നീഭാഗ്യം
സൎവ്വാന്തൎജ്ഞാനിനല്കുവാൻ
ഒർകൺ കാണാത്തതും
ചെവികെൾ്ക്കാത്തതും, ഇന്നഅവ്യക്തം
പുതിയനാ, ഹല്ലെലൂയാ
ഇതി സ്തുതിക്കും സൎവ്വദാ [ 219 ] ൧൯൭
രാ. ൧൦൦
൧. ചിയൊൻ ബദ്ധരെകൎത്താവ്
കെട്ടഴിച്ചുവിടും നാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപ്പൊകുംശത്രുവാൾ
ഒട്ടംയുദ്ധം തടവും
സ്വപ്നംപൊൽ മറന്നീടും
സ്വൈരമായ്താംസ്തുതിപാടും
ജയശക്തനെകൊണ്ടാടും
൨. നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെ മടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്ര കഷ്ടത
ഏല്ക്കുവാൻ തുണെക്കുക
യുദ്ധനാൾ കഴിഞ്ഞശെഷം
ധരിപ്പിക്ക വെള്ളവെഷം
൬. അന്നുശത്രുകൈഉടെച്ചു
പൊൻ കിരീടം ചൂടിക്കാം
ക്ലെശമൊടഹൊവിതെ ച്ചു
മൊദമൊടെമൂരുംനാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾ ഒരൊകൊളിൽ ആഴും
അന്നഴിമുഖത്തുവാഴും [ 220 ] ൧൯൮
രാ. ൬൩
൧. ഞാൻ ദൂരെ കണ്ടു, കൎത്തൃ സിംഹാസനം
മനം വരണ്ടുക്ഷണംഅങ്ങെത്തണം
എന്നാശനിന്നിൽ തളരാതെ
വാഞ്ഛയും ഉണ്ടുസൎവ്വാത്മതാത
൨. എന്തൊരു ഭംഗി, കണ്ടിതങ്ങടിയെൻ
കണ്ണു മയങ്ങി, നിൻപ്രഭനൊക്കിനെൻ
എപ്പൊൾ എനിക്കിങ്ങെപ്രയാസം
തീരുകയാൽ അതിലാകുംവാസം
൩. അയ്യൊഎൻപാപം, ലൌകികമാനസം
ഈവകശാപം, താമസ കാരണം
വരാഞ്ഞിതിന്നുംനല്ല ശുദ്ധി
നിന്നിൽ ഉറെച്ചതില്ലെന്റെബുദ്ധി
൪. യെശുനിൻസ്നെഹം, ബൊധിച്ചു വന്നതാൽ
വിട്ടുസന്ദെഹം, പൊയിതു മിക്കമാൽ
സഹിപ്പാൻ ഇന്നി അഭ്യസിക്കും
നിന്നിൽ ഒളിച്ചു ഭയം ജയിക്കും
൫. വന്നിതാ പ്രീതി, പട്ടണം കണ്ടതാൽ
അതിലെവീതി, ഒക്കവെപൊന്നിനാൽ
മറക്കുമൊ ഈരാവുരത്നം
വെഗം അടുപ്പതിന്നാകെൻ യത്നം
൧൯൯
രാ. ൭൦
൧. നല്ലൊൎക്കും ദുഷ്ടൎക്കും വിധി
കല്പിപ്പതിന്നിറങ്ങും [ 221 ] തെജസ്സിൽരക്ഷിതാഭുവി
അന്നെവരുംവണങ്ങും
അപ്പൊൾ ചിരിപ്പു ദുൎല്ലഭം
എല്ലാറ്റിന്നുള്ളു ദഹനം
എന്നെഴുതുന്നുവെത്രൻ
൨. ഭൂവറ്റത്തൊളം കാഹളം
ഭയങ്കരത്തിൽ ഊതും
ചത്തൊർ ഉയിൎക്കും ആ ദിനം
കെട്ടിടം വിളി ദൂതും
അന്നാളിൽ ശെഷിക്കും ജനം
രൂപാന്തരപ്പെടും ക്ഷണം
സഭെക്കിതെസമാപ്തി
൩. മനുഷ്യർ ഒക്കെ ഭൂമിയിൽ
നടന്നൊരൊ ക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടൊളമെഎണെക്കും
താൻ ചെയ്തതും ചെയ്യാത്തതും
അറിഞ്ഞിട്ടന്ന് എല്ലാവരും
ശരി എന്നൊൎത്തടങ്ങും
൪. യഹൊവാച്ചൊൽ മറന്നവർ
എപ്പെൎക്കും അയ്യൊകഷ്ടം
ഭൂവി അദ്ധ്വാനിച്ചിട്ടവർ
ചെൎത്തുള്ളതന്നു നഷ്ടം
ചെറിയ കൂട്ടത്തിൽ ദയ
കാട്ടാത്തവരും അഞ്ചുക
നിത്യാന്നിയെപുകെണ്ടു [ 222 ] ൫. ഹായെശുവെ എന്നാമത്തെ
നിന്മുറികൾ നിമിത്തം
വരെക്ക ജീവപുസ്തകെ
പൂരിക്കെന്നിൽ നിൻ ചിത്തം
വിശ്വസ്തരെ നീകൈവിടാ
ഭയങ്ങൾ നീങ്ങുവാൻ സദാ
ഫലിക്കനിൻ അപെക്ഷ
൨൦൦
രാ. ൪൫.
നാംദെവപുത്രർ എന്നച്ചാരം
ആയുള്ള പെരിപ്പൊൾ ലഭിചുതെ
ഇനിതീരെണ്ടിയ പ്രകാരം
ഇന്നാൎക്കുംസ്പഷ്ടമായിട്ടില്ലല്ലെ
ഈ ചെവിനാവുകൺ നിരൂപവും
അത്രൊളം എത്തുന്നില്ലയായ്വരും
൨. എന്നാൽതാൻ വെളിപ്പെടുംകാലെ
അവന്നുതുല്യരായ്വിളങ്ങും നാം
താൻആകുംവണ്ണം കാൺ്കയാലെ
എന്നിപ്പൊഴും ഉദിപ്പായ്ജ്ഞാതമാം
അന്നെരമില്ല ചൊദ്യത്തിന്നിടം
അവ്യക്തം സ്പഷ്ടമായ്പ്രകാശിതം
൩. ഹാശബ്ബത്തെ മഹാവിശ്രാമം
സ്വൎഗ്ഗീയനാളുദിച്ചുമിന്നുകെ
കരുണയാൽ വിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽ പൂകുവൊളത്തിൽ [ 223 ] ദിനം ഒരംശം താ നിൻശുദ്ധിയാൽ
൨൦൧
രാ. ൫൭
൧. നിത്യാരാധനം നടക്കും
സത്യ ദെവ നഗരം
നിന്നെചിന്തിച്ചിട്ടുഴക്കും
മന്നിൽ മരുവും മനം
എന്നെ നിന്റെപൌരന്മാർ
എന്നുചെൎത്തു കൊള്ളുവാർ
൨. മല്പിതാക്കന്മാർ കണക്കെ
കല്പിച്ചുണ്ടെനിക്കുംപൊർ
ശത്രുക്കൾ ഇതാപരക്കെ
മിത്രങ്ങൾ ചിതറിയൊർ
മരുഭൂമിക്കൊടുവിൽ
പൊരുകാണും എൻ കുടിൽ
൩. സ്വൈരമില്ലീ നാട്ടിൽ ലെശം
വൈരം പെൎത്തിട്ടല്ലകൊൾ
കണ്ണുനീർ തുടെക്കും ദെശം
വിണ്ണെന്നിങ്ങും കെട്ടപ്പൊൾ
കെട്ടുതള്ളി മിക്കപെർ
കാട്ടെനിക്കതിന്റെനെർ
൪. പൊന്തെരുക്കൾ കാണവെണം
പന്തിരുചാരങ്ങൾ ഞാൻ
ജീവനീർ കൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയിപുക്കു നിൻ മുഖം [ 224 ] ഞായിറന്ന്യെപാൎക്കണം
൫. വെറയാണ്ടൊഞാനീക്രൂരം
ഏറും നീരാടെണ്ടുകിൽ
നിസ്തുലാശ എൻ നങ്കൂരം
ക്രീസ്തനിൻ വാഗ്ദത്തത്തിൽ
കെടുതെറിയതെല്ലാം
കാട്ടുവാൻ നീ ദൃശ്യനാം
൨൦൨
രാ. ൩൯.
൧. നിണക്കായ്ദെവപുത്രനിൻ
ജനങ്ങൾ കാത്തിരുന്നു
മണാളൻ ഒരുമ്പെട്ടഎൻ
കാണാകെന്നാശിക്കുന്നു
നിന്നെ പ്രമാണമാക്കിയൊർ
ഇന്നലെ തല ഉയൎത്തുവൊർ
൨. നിനക്കായ്ഞങ്ങൾ കഷ്ടതയാ
ദിനത്തിൽ പാൎത്തിളെച്ചു
മരത്തിന്മെൽ നിൻ പ്രാൎത്ഥനാ
മരണവും നിനെച്ചു
പൊറുക്കുന്നുണ്ടീ സമയം
പൊറുമനീയെ നീട്ടണം
൩. നിനക്കായ്ഞങ്ങൾ ആഗ്രഹം
കനത്തുവന്നീകാലം
അടുത്തുനിന്നൊടെൻ മനം
ജഡത്തിന്നില്ല പാലം
നീ തന്നെവന്നു കൂടിക്കൊൾ [ 225 ] കൃതാൎത്ഥനാകുംഞാനപ്പൊൾ
൨൦൩
രാ. ൪൯.
൧. മെഘത്തെരിന്മെൽ വരുന്നു
കാൺ്കപാപിരക്ഷിതാ
തൻ വിശുദ്ധർപിഞ്ചെല്ലുന്നു
ലക്ഷം നിരയായിതാ
ഹല്ലലൂയാ, വാഴുവാൻ എൻരാജാവാ
൨. ലൊകർഞെട്ടി നൊക്കിനില്ക്കും
ഏതുകണ്ണും ദൎശിക്കും
തന്നെ നിരസിച്ചുവില്ക്കും
കൂട്ടം കുത്തിയവരും
വിലപിച്ചു, കാണുവൊർ മശീഹയെ
൩. മുൻ മനുഷ്യൎക്കൊക്കെത്യാജ്യം
എന്നുതൊന്നിയസഭ
തെജസുള്ളസ്വൎഗ്ഗരാജ്യം
ആയ്വിളങ്ങും വമ്പട
ഹലല്ലൂയാ, ദൈവനാൾ ഉദിച്ചുകാൺ
൪. നിന്നെ മാസിംഹാസനസ്ഥ
തൊഴണം ഉലകെല്ലാം
രാജ്യം ശക്തിയും മദ്ധ്യസ്ഥ
തെജസ്സും നിണക്കതാം
ഹല്ലലൂയാ, ആമെൻവരികെൻ പ്രഭൊ
൮൦൪
രാ. ൮൫
൧. യരുശലെം നിൎമ്മാണം ഏറും ഊർ [ 226 ] നിന്നെ കണ്ടാൽ കൊള്ളാം
പ്രത്യാശയാൽ, ഇഹത്തിൽ കണ്ടചൂർ
പൊവുത്തു പൊയെല്ലാം
ദാഹിച്ചു കുന്നും ആറും
ആകാശംമൺ കടൽ
ആത്മാക്കടന്നു പാറും
വെടിഞ്ഞുതൻ ഉടൽ
൨. നിന്നിൽ പുകും, കല്യാണമുള്ളനാൾ
എപ്പൊഴുതൊവരും
ഇന്നെവരെ, ജഡംഭൂലൊകരാൾ
ഉൾഭീതിയും പൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കം നീങ്ങുകിൽ
വൎണ്ണിപ്പതാർ ഉന്മെഷം
വൎദ്ധിച്ചതുള്ളത്തിൽ
൩. ഒന്നാം പിതാ, മുമ്പുള്ളവർമഹാ
ഗൊത്രപിതാക്കന്മാർ
പ്രവാചകർ, അപൊസ്തലർനിരാ
സാക്ഷിക്കുതീയും വാളും
വീക്ഷിച്ചും നെർമൊഴി
കൊണ്ടൊരെഎല്ലാനാളും
കണ്ടീടും എന്മിഴി
൪. ഹാസത്സഭാ, മാരക്ഷവന്നുവൊ
എനിക്കു നിങ്ങളാൽ
വരിഷ്ഠരിൽ, വരിഷ്ഠനാം പ്രഭൊ [ 227 ] നിന്നെ വണങ്ങും കാൽ
ദൂരത്തു നിന്നെനൊക്കി
ചാരത്തും കാണുവൻ
നിൻഒച്ച ഇണ്ടൽപൊക്കി
കൈതൊട്ടാൽവാഴ്ത്തുവൻ
൨൦൫
രാ. ൮൧
൧. വരുന്നുശ്രെഷ്ഠവെൾ്വി
വിരുന്നുകാർ വരീൻ
എന്നുച്ചംപൊങ്ങും കെൾവി
അന്നുള്ള നല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തിച്ചദീപത്തിൽ
പഴുതെനെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ
൨. ഉണൎന്നു പ്രാൎത്ഥിച്ചാലും
ഇണങ്ങിചെൎന്നഎൻ
പിണഞ്ഞ മായാമാലും
പിണങ്ങിനീക്കുവിൻ
വെളിച്ചനാഥൻ കണ്ടും
വിളിച്ചും നില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർ ആൾ
൩. എതിൎപ്പാൻ നാം ഒരുങ്ങും
മതി കളിച്ചതാൽ
കൊളായീരാവൊടുങ്ങും [ 228 ] നാളറിയായ്കയാൽ
ഉറക്കിളെച്ചുനില്പിൻ
പുറപ്പെടുംവരെ
പ്രളയം ഏറ്റതിൽ എൻ
തളൎച്ചപൊകുമെ
൨൦൬
രാ.൧൧൫
൧. ശെഷിപ്പിച്ചതിന്നിഒരു സ്വൈരം
എൻ ആത്മാവെ ഉണരുകെ
പ്രപഞ്ചഛിദ്രം ദുഷ്ടവൈരം
വിചരിയാതെ പാടുകെ
കണ്ടാലും അല്പം ഒരുയത്നം
കഴിച്ചാൽഅതിമൂല്യ രത്നം
കുഞ്ഞാടിൻ പക്കൽമെടിക്കാം
അവൻ സിംഹാസനാഗ്രെവെട്ടം
എന്നെക്കും അങ്ങു വാണിടാം
൨. തളൎന്നു പൊയവർ അടുത്തു
ഈസ്വസ്ഥത പ്രവെശിപ്പിൻ
ഞെരുക്ക ഗുഹയിൽ മടുത്തു
നിന്നൊർ നിവൎന്നുചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചുകൊൾ്വിൻവെള്ളവെഷം
നിങ്ങൾ്ക്കാശ്വാസം യെശുതാൻ
ഞാൻ നിങ്ങളെ നീതീകരിച്ചു
എൻസ്വസ്ഥതെക്കകം വിളിച്ചു. [ 229 ] വരുന്നൊൻ തന്നെ ബുദ്ധിമാൻ
൩. പൈദാഹവും കണ്ണീരും ഇല്ല
അസ്വസ്ഥരാജധാനിയിൽ
മിണ്ടാതെ ഖെദിപ്പൊരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ
അവന്നു ഭക്തരൊടുവാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദസ്തുതിയും
ചൊദ്യൊത്തരം വെദാൎത്ഥജ്ഞാനം
ഇല്ലിവകക്കൊരവസാനം
മഹാശബ്ബത്താരംഭിക്കും
൨൦൭
രാ.൮൬
൧. ഹാനിത്യധാ ഇടിധ്വനി
തെളിക്കടഞ്ഞൊരുമൊഴി
മുടിവില്ലാത്താരംഭം
ഹാകാലമറ്റ കാലമെ
പ്രകാശമറ്റൊരാഴമെ
നിന്നാൽ ഒടുങ്ങുംഡംഭം
നിൻനീളം ദീൎഘമാം തുലൊം
കളിക്കും ഭാവം കെട്ടുപൊം
൨. ഉടയവൻ നീ നീതിമാൻ
തടവിലാകും അടിയാൻ
ലംഘിച്ചല്ലൊനിൻ ഉക്തി
കുറയനാൾ ഈലൊകത്തിൽ
കറക്കൊണ്ടെന്നും ചുടുകിൽ [ 230 ] അതിന്നു ഉണ്ടു യുക്തി
പണിവിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെ നിന്ദിച്ചാൽ
൩. സുഖം പിശാചൊടല്പമായി
മുഖത്തിന്മുമ്പിൽ നിന്റെവായി
ശാവാശിസ്സും നിറുത്തി
പാവക്കളിപ്പു തള്ളുകിൽ
ആപത്തിൽപിൻ നിന്നരികിൽ
സിംഹാസനത്തിരുത്തി
വരിപ്പതിന്നിതെദിനം
തെളിഞ്ഞുകൊൾ എൻഹൃദയം
൪. ഉറക്കിൽ നിന്നെഴുഅണർ
മറന്ന നാരകക്കയർ
അടിച്ചുവാമനുഷ്യ
മനസ്സലിഞ്ഞു രക്ഷകൻ
തൻ ആത്മാവാൽ നിന്നെഉടൻ
നടത്തുവാൻ സന്തുഷ്യ
നിത്യാദി നിത്യതയിലും
സത്യാനന്ദസുഖം തരും
23. വെദാന്മയങ്ങൾ
൨൦൮
{൧ശമു. ൭} രാ. ൧൨൯
൧. കള്ളദെവങ്ങൾ്ക്കു തെറ്റി
ഉള്ളത്തെയഹൊവയിൽ
അൎപ്പിച്ചാലെ ഉള്ളുവെറ്റി [ 231 ] ദൎപ്പിയാതെ താഴുകിൽ
നിങ്ങൾ അവനാൽ ഉയൎന്നു
മംഗലത്തെ കണ്ടിടും
ചീറും കൊപത്തീകിളൎന്നു
നീറിശത്രുധൂളിക്കും
അഷ്ടരൊത്തല്ല നമുക്കു സഹായം
കഷ്ടമീസെവിച്ചതൊക്കവെമായം
ഏകയഹൊവപലിഷ്ടരിന്മെൽ
ആകജയിക്കും എന്നാൻ ശമുവെൽ
൨. കെട്ടുടൻ പലർ വിലാപം
കൂട്ടത്തിൽ തുടങ്ങിനാർ
മിത്ഥ്യ ആശ്രയങ്ങൾ പാപം
സത്യം മാത്രം നിൻ കറാർ
പാളികെണുഞങ്ങൾകൊടി
ബാളിം അഷ്ടരൊത്തെല്ലാം
വിട്ടു നിൻ തൃക്കാക്കൽ ഒടി
മുട്ടുതീൎക്ക നിന്നാൽ ആം
മിസ്രബലങ്ങൾ നിന്നൊടല്ലൊതൊറ്റു
ഇസ്രയെൽ ഇന്നുതൃമുമ്പിലെ നൊറ്റു
നീരുപകൎന്നു കരഞ്ഞതു പാർ
തീരുകയീയാൎത്തി നിന്നാലെ എന്നാർ
൩. മിസ്പയിൽ ജനങ്ങൾ കൂടി
ആസ്പദത്തിൽ എന്നപൊൽ
എന്നു കെട്ടു ചെൎന്നു മൂടി
ചെന്നിതൈവർ വാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി [ 232 ] പറ്റലർ നിമിത്തമായി
ഭള്ളതല്ലീനാൾ്ക്കു നെടി
കൊള്ളവല്ലും നിന്റെവായി
എന്നപ്പൊൾ ആടുബലിക്കെന്നറുത്തു
ഹന്നമകൻ വിഭുവിന്നുകൊടുത്തു
പാൎത്ഥിവർ നീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻതന്നെ ആരംഭിചുതെ
൪. പെട്ടന്നങ്ങിടി മുഴങ്ങി
വെട്ടിക്കാൺ മിന്നല്പിണർ
വൻപടെക്കു ധൈൎയ്യം മങ്ങി
വൻ പടങ്ങിവന്നിടർ
അല്ലയൊയഹൊവ പൊറ്റു
നല്ലനാളാക്കീടുക നീ
എന്നവാറെശത്രുതൊറ്റു
വെന്നുപ്രാൎത്ഥനാവിളി
എന്തുന്ന കുന്തവുമായി വിരഞ്ഞു
പിന്തുടരെ ജയം അന്നുതികഞ്ഞു
തന്നെബനെജരെ നാട്ടിചൊന്നാൻ
ഇന്നെവരെ വിഭൂതാൻ തുണെച്ചാൻ
൨൦൯
{സ ങ്കീ, ൧} രാ. ൧൩
൧. അഭക്തർ ചൊല്ലുന്നതിൽനടക്കാതെ
നില്ക്കാതെദുഷ്ടരുടെ വഴിയിൽ
ചിരിക്കും കൂട്ടത്തൊടെ ഇരിയാതെ
ലയിക്കനീയഹൊവാവെദത്തിൽ
൨. നിൻ ജ്ഞാനമാകവൻധൎമ്മൊപദെശം [ 233 ] ധ്യാനിച്ചുകൊള്ളുവതുരാപ്പകൽ
ഇതെവഴി സദാസുഖപ്രവെശം
ഈപുരുഷന്നുതട്ടുകില്ലഴൽ
൩. അവൻ നീർത്തൊട്ടിനരികത്തുനട്ടും
തൽക്കാലെ കാച്ചും ഉള്ളൊരുമരം
മറ്റൊക്കയും കടും വെയിൽ വാട്ടും
ഇതിൻ ഇലെക്കും വാട്ടം ദുൎല്ലഭം
൪. ദുഷ്ടൻ പതിർ, അവനെ കാറ്റു പാറ്റും
വിസ്താരനാൾ അവൻ വഴികെടും
പ്രഭു സ്വഭക്തരെ വഴിയും മാറ്റും
അറിഞ്ഞിട്ടഗ്നിയിന്നും രക്ഷിക്കും
൨൧൦
{സ ങ്കീ. ൨. രാ ൨൨
൧. ജാതികൾപതെച്ചുയൎന്നും
ചിന്തിച്ചൊടിയും വൃഥാ
കൊപം പൊങ്ങിയും കിളൎന്നും
ഭൂപർ മന്ത്രിക്കുന്നിതാ
൨. ക്രുദ്ധം എന്തിതതിരിക്തം
യുദ്ധം ഭാവിക്കുന്നിവർ
കെട്ടിതൊധിക്കഭിഷിക്തം
പൊട്ടിക്കിന്നവൻ കയർ
൩. സ്വാതന്ത്ര്യം ഈ ദെവങ്കന്നു
ജാതമാക്കും ഇണ്മെകൈ
കെട്ടറുപ്പാൻ കാലം വന്നു
പട്ടം ഇങ്ങെന്നത്രെമെയ
൪. എന്നു കെട്ടുടൻ ചിരിച്ചു [ 234 ] മണും വിണ്ണും കാപ്പവൻ
അട്ടഹാസമായ്വഴിച്ചു
പൊട്ടരെഞെട്ടിപ്പവൻ
൫. എന്റെരാജാവെ ഇരുത്തി
എൻവിശുദ്ധ മലയിൽ
ലൊകംഒക്കതൻ വിരുത്തി
ഏകാം ഏതും ചൊദിക്കിൽ
൬. നില്ക്കുകിന്നും എന്നും എന്നെ
മല്കുമാരൻ നീ ഇതി
കല്പനഞാൻ ഇന്നു നിന്നെ
ഉല്പാദിപ്പിച്ചെൻ അറി
൭. ക്രൊധ വിഹ്വലൎക്കീവാൎത്ത
ബൊധം കൊൾ്വാൻ ചൊൽ്വതാർ
പക്ഷെ പെടിയൊടെ വാൎത്ത
രക്ഷിതാവെസെവിപ്പാർ
൮. മന്നൻ കൊപം വെവാറാകും
മുന്നം ചുംബിപ്പിൻ ഉടൻ
അന്യഥാവഴിക്കൽ ചാകും
ധന്യൻ വിശ്വസിച്ചവൻ
൨൧൧
{സ ങ്കീ ൮} രാ. ൫
൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണും സൈന്യവും
നിലാനക്ഷത്രക്കൊവ
എല്ലാമെകരുതും
൨. മറഞ്ഞു വെയിൽ ചൂടും [ 235 ] മനസ്സിലായി കുളിർ
ഇതാൎക്കൊഎണ്ണി കൂടും
ഇവറ്റിനെന്തതിർ
൩. ഒരൊന്നു സൂൎയ്യ പ്രായം
ഒരൊന്നു ലൊകം താൻ
നിരൂപണാവസായം
പണി നിറുത്തുവാൻ
൪. ഒരിക്കൽ ഞാനും കാണും
തൃക്കൈതൊഴിൽ എല്ലാം
മനുഷ്യനായി നീ താണും
പിറന്നതെന്തതാം
൫. ഈ ഭൂമിയൊ വിശിഷ്ടം
എല്ലാ ഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊ ഇഷ്ടം
ഈമൎത്യ ജാതിയിൽ
൬. നിണക്കാ സൈന്യം അല്പം
കൊടന്ന പൂഴിപൊൽ
പിന്നെന്തു നിൻസങ്കല്പം
മഹത്തെതൊന്നുചൊൽ
൭. ഭൂവിതുലൊം പ്രശസ്തം
ആയ്ക്കാണുംഎന്റെപെർ
മനുഷ്യനിൽ സമസ്തം
അടങ്ങും ദെവനെർ
൮. എൻ പൊരിന്നായ്പ്രമാണം
ശിശുക്കളെ മുഖം
മഹിഷ്ഠംഎൻനിൎമ്മാണം [ 236 ] പാലുണ്ണുന്ന ബലം
൯. ഇവ്വണ്ണം അല്ലെൻ ബുദ്ധി
നീ ഏറ്റവും മഹാൻ
അകറ്റുകെൻ അശുദ്ധി
നിൻവെല തിരിവാൻ
൨൧൨
{സങ്കീ ൨൨} രാ. ൧൨൬
൧. എൻദെവനെഎൻദെവനെ
നീ എന്നെവിട്ടതെങ്ങനെ
ഹാ എത്രനീ അകന്നു
ഞാനലറുന്നു രാപ്പകൽ
ഇല്ലുത്തരം ഇല്ലാതണൽ
എൻ ആശ അമ്പരന്നു
നീയൊവിശുദ്ധൻ, ഇസ്രയെൽ
അയക്കും സ്തുതികൾ്ക്കു മെൽ
ഇരുന്നുകൊണ്ട കൎത്താ
പിതാക്കൾ നിന്നെതെറിയൊർ
നാണം വരാതെ പ്രാൎത്ഥിച്ചൊർ
അവൎക്കനീഉദ്ധൎത്താ
൨. പുരുഷനല്ല പുഴുഞാൻ
എല്ലാൎക്കുംകീഴെഅടിയാൻ
കണ്ടൊർപരിഹസിക്കും
യഹൊവെക്കിവൻ ആശ്രിതൻ
താൻ ഇഷ്ടരെ രക്ഷിപ്പവൻ
മയക്കില്ലെന്നിളിക്കും
നീയൊഎൻരക്ഷഗൎഭത്തിൽ [ 237 ] എന്നെഅമ്മാമുലകളിൽ
നീആശ്രയിപ്പിച്ചുണ്ടു
ഇപ്പൊഴും ദൂരത്താകൊല്ലാ
മറ്റെങ്ങുമെ തുണവരാ
നിന്മെലെ ഞാൻ ഉരുണ്ടു
൩. ചുറ്റുന്നു പല കാളകൾ
എന്നെവളഞ്ഞു കുറ്റങ്ങൾ
എന്നെരെ വായ്പിളൎത്തു
ഞാൻ തൂകപ്പെടുനീരുവൊൽ
നെഞ്ഞുരുകിമെഴുകുപൊൽ
നീഅസ്ഥികൾതകൎത്തു
അണ്ണാക്കിനൊടുപറ്റിനാ
എണ്ണാം എൻഎല്ലുകൾ ഇതാ
ഞാൻ മണ്ണിനൊടടുത്തു
കൈ കാലുകൾ തുളച്ചപിൻ
ഇരുന്നുനൊക്കി വസ്ത്രത്തിൽ
ഖണ്ഡങ്ങളെ പകുത്തു
൪. നീയൊയഹൊവ എൻ ബലം
തുണെപ്പാൻ ഇങ്ങു വരണം
നായിങ്കന്നുദ്ധരിക്ക
രക്ഷിച്ചടെക്ക സിംഹമായി
ഞാനൊ സഹൊദരുരുമായി
നിൻനാമത്തെസ്തുതിക്ക
യാക്കൊബ്യർഒക്കെ വാഴ്ത്തുവിൻ
യഹൊവാഭക്തർ അഞ്ചുവിൻ
താൻ ദീനത്തിൽ കനിഞ്ഞു [ 238 ] എളിയൊരെ അറെക്കയൊ
വിമുഖനായ്കെൾ്ക്കായ്കയൊ
ചെയ്യാതെ ഉള്ളലിഞ്ഞു
൫. ഇതാലെസാധുതൃപ്തനാം
സന്തൊഷിക്കെളിയൊർ എല്ലാം
വന്ദിക്കാദാമ്യജാതി
ഒൎത്തൊൎത്തുഭൂമിവംശങ്ങൾ
തിരിഞ്ഞു നിന്റെപൂജകൾ
ചെയ്തൊതുക നിൻ ഖ്യാതി
യഹൊവെക്കുള്ളു രാജത്വം
അവന്ന് ഈ ഏകൻകാരണം
ഉണ്ടായിനമ്മിൽ പ്രീതി
നിൻസെവചെയ്യും സന്തതി
എങ്ങും പരത്തും നിൻ സ്തുതി
സദാ ചൊല്ലും നിൻ നീതി
൨൧൩
{സങ്കീ. ൨൩} രാ. ൩൭
൧. യഹൊവ എന്റെ ഇടയൻ
ഇങ്ങൊന്നും കുറയാ
പച്ചപുലങ്ങളിൽ അവൻ
കിടത്തുന്നുണ്ടിതാ
സ്വസ്ഥജലങ്ങൾ ചാരത്തും
താൻഎന്നെ ലാളിക്കും
൨. തണുപ്പ് തന്ന്‌എൻദെഹിയിൽ
തൻനാമം ഹെതുവാൽ
സ്വനീതിയിൻ വടുക്കളിൽ [ 239 ] നടത്തുന്നാകയാൽ
ഞാൻ തിന്മയെ ഭയപ്പെടെൻ
എപ്പൊഴും തെറുവെൻ
൩. മരണ ഛായ താഴ്വര
കടക്കെന്നുണ്ടുപൊൽ
നീയൊഎനിക്കതിൽ തുണ
താങ്ങുന്നു നിന്റെകൊൽ
നീ കൂടെ ഉള്ളസമയം
എന്തൊന്നു ദുൎഘടം
൪. നീ വൈരികാൺ്ക സദ്യയെ
എനിക്കൊരുങ്ങിയൊൻ
സുതൈലംകൊണ്ടെൻ തലയെ
അഭ്യംഗവും ചെയ്തൊൻ
വഴിഞ്ഞുപാനപാത്രവും
നിറഞ്ഞുഭൊജ്യവും
൫. അനുഗമിക്കും നന്മകൾ
എൻവാഴു നാൾ എല്ലാം
സദായഹൊവാപ്രീതികൾ
അനുഭവിപ്പതാം
എൻ വാസം നിന്റെ ആലയെ
സ്ഥിരമാകെണമെ
൨൧൪
{സങ്കീ ൨൯} രാ.൬൪
൧. യഹൊവെക്കു നല്കുവിൻ
ബലം തെജസ്സും ഏകുവിൻ
സ്വൎഗ്ഗസ്ഥരാകുന്ന ദൂതർ [ 240 ] ആദാമ്യരിൽ നിന്നാഹൂതർ
അറിവിക്കെണം തൻ തൊഴിൽ
പരിശുദ്ധാലങ്കാരത്തിൽ
൨. മുഴക്കുന്നതാർ എന്നാൽ
യഹൊവതന്റെഊക്കിനാൽ
പരക്കെ ഇരുണ്ടൊരബ്ദം
കെൾ്ക്കുനീ യഹൊവാശബ്ദം
മലകൾഞെട്ടി ഇളകും
തകൎന്നു ദെവദാരുവു
൩. യഹൊവാചിനത്തിൽകൊൾ
ഈ ഭൂമിയിൽ കടക്കുമ്പൊൾ
നടുങ്ങുന്നുമെയ്യും ഉള്ളും
ഹെൎമ്മൊൻലിബനൊനും തള്ളും
അവന്റെമന്ദിരത്തെല്ലാം
തെജസ്സിതെന്നുമക്കെആം
൪. ഇരുന്നാൻ യഹൊവ ഏൽ
ജല പ്രളയത്തിന്നുമെൽ
തൻശത്രുക്കൾഒക്കെവെന്നും
ജനത്തെലാളിച്ചും എന്നും
അരചനായി വാഴുവാൻ
ഇരുന്നു കൊണ്ടിരിക്കുന്നാൻ
൨൧൫
{സ ങ്കീ ൩൦} രാ. ൩൮
൧. എൻ ആശ്രയം യഹൊവയിൽ
ഇട്ടിട്ടിഹപദങ്ങളിൽ
ഞാൻ നാണിയാതിരിക്ക [ 241 ] സ്വനീതിയാൽ, വിഭൊ ക്ഷണാൽ
നീ എന്നെ ഉദ്ധരിക്ക
൨. ചെവികൾ ചാച്ചുരക്ഷതാ
നീ മാത്രം പാറനീപ്പിതാ
എൻകൊട്ടയും മിടുക്കും
നീഎൻ ബലം, എൻശരണം
നിൻ ഇഷ്ടംആർതടുക്കും
൩. എൻആത്മാവെ തൃക്കൈയിൽഞാൻ
ഏല്പിക്കുന്നെക സത്യവാൻ
നീ എന്നെ വീണ്ടെടുത്തു
പകയരിൽ കള്ളത്തൊഴിൽ
കണ്ടൊളം ഞാൻവെറുത്തു
൪. നീനൊക്കിഎന്റെ താഴ്ചകൾ
പരീക്ഷയൊടും പൊക്കുകൾ
തരുന്നുനൽ കരുത്തും
കനിവിനാൽ, നീ എന്റെകാൽ
വിശാലത്തിൽ നിറുത്തും
൫. എൻ കാലങ്ങൾ നിൻകൈക്കലാം
വരുന്നതിന്മയിന്നെല്ലാം
നീഎന്നെരക്ഷിച്ചാലും
വളൎക നിൻ, വാത്സല്യത്തിൻ
പുകൾ ഈ നാവിനാലും
൨൧൬
{സങ്കീ. ൩൩} രാ. ൯൦
൧. യഹൊവയിൽ സന്തൊഷിച്ചാൎത്തുപാടി
ഏകൊപിച്ചെകനെ ഉയൎത്തുവിൻ [ 242 ] അവൻ ദയാനയങ്ങളെ കൊണ്ടാടി
കവിണ്ണുവീണു വാക്കെവാഴ്ത്തുവിൻ
വാക്കൊന്നിനെ ഉരെച്ചു
മാലൊകത്തെപടെച്ചു
വിളിച്ചുടൻ ആകാശസൈന്യം നിന്നു
നിലെച്ചെല്ലാം ചൊല്ലൂക്കിനാലും ഇന്നു
൨. യഹൊവതാൻ നിരൂപിച്ചിട്ടതൊന്നും
ഈലൊകമായയാൽ ക്ഷയപ്പെടാ
വരിച്ചജാതിയെമുറിച്ചുംകൊന്നും
നശിപ്പിയാതുയിൎപ്പിക്കുംസദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽതന്നാമം
നിത്യാശ്രയംതരും സങ്കെതസ്ഥാനം
സത്യാൎത്ഥിക്കായിതൃക്കണ്ണിൻ ഌവധാനം
൨൧൭<lb/ {സങ്കീ. ൪൬} രാ. ൧൦
൧. നമുക്കുദൈവം ആശ്രയം
ആപത്തിൽ ഒക്കതാൻ സഹായം
ചെദത്തിൽനില്ക്കുന്നൊരാദായം
അശക്തിയിൽ പൊരുംബലം
൨. ഈ ഭൂമിമാറിപൊകിലും
മലനിരകുലുങ്ങിയാലും
കടൽപതെച്ചു പൊങ്ങിയാലും
നാം വെടിയാതെദൎശിക്കും
൩. വിശുദ്ധനഗരം നദി
ആനന്ദിപ്പിച്ചുനനെക്കുന്നു [ 243 ] പുലൎച്ചെക്കും തുണവരുന്നു
അതിൽ വസിപ്പധിപതി
൪. മുഴങ്ങും ലൊകൎക്കുടയൊൻ
ശബ്ദിച്ചു കല്പിക്കുന്നമൎച്ച
ഉലകുരുക്കും തൻ അലൎച്ച
ഉയൎന്നിലം നമുക്കുകൊൻ
൫. അവൻ ഭുവിസംഹാരങ്ങൾ
ചെയ്തായുധങ്ങളെഒടിച്ചു
സ്വതെജസ്സെങ്ങും അറിയിച്ചു
വിറെപ്പിൻ സൎവ്വജാതികൾ
൬. യഹൊവെക്കത്രെ ഔന്നത്യം
സൈന്യങ്ങളുള്ളവൻ തുണെക്കും
യാക്കൊബിൻ ദൈവം എന്നെന്നെക്കും
നമുക്കിരിപ്പുയൎന്നിലം
൨൧൮
{സങ്കീ. ൧൦൪ } രാ.൧൧൬
൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നത തൃമുമ്പിൽ താഴ്ക
എന്നൊടു സൃഷ്ടി സഞ്ചയം
ഒളിതെജസ്സിൻ സൎവ്വസാരം
വെളിച്ച വസ്ത്രത്തലങ്കാരം
ആകാശം നിൻ വിരിപ്പടം
ജലം നിൻശാലെക്കാം വിതാനം
ജലധരങ്ങൾ വാഹനം
ചലിക്കും കാറ്റു നിന്റെയാനം
ജ്വലിക്കും തീ പരിജനം [ 244 ] ൨. അനക്കം എന്നിയെ നീ ഊഴി
കനത്തിൽതീൎച്ചശെഷം ചൂഴി
മലമെലൊളം മൂടിയൊൻ
നിന്ദിച്ചതാൽ മല നികന്നു
മന്ദിച്ച വെള്ളവും കിടന്നു
നീയും അതിന്നതിർവെച്ചൊൻ
മൊഴിഞ്ഞുടൻ ത്രിലൊകവാഴി
ഒഴിച്ചു നീ ജലാ ക്രമം
നിലം നനെപ്പാൻ മാത്രം ആഴി
ജലത്തെ കാൎക്കയക്കണം
൩. സിംഹാദികൾ്ക്കൊലിക്കും കൂപം
ആഹാരംവിളയുന്ന നൂപം
കായ്ക്കാച്ചവന്മരം എല്ലാം
തെൻ മുന്തിരിരസപ്പെരുക്കം
എൾ മുമ്പാം തൈലങ്ങൾ മിനുക്കം
ഇത്യാദിനിൻ വരങ്ങളാം
മൃഗങ്ങൾ ആവസിക്കും ചൊല
ഖഗങ്ങൾ പാട്ടും നൽ തണൽ
മറ്റൊന്നുംമറതിചെയ്യൊല
ചുറ്റുന്നിതാക്കി നിൻ വിരൽ
൪. പകൽ രാവുദയാസ്തമാനം
സകലമാറ്റം നിൻ വിധാനം
നീ ചൊല്ലിയാൽ ജനിച്ചുയിർ
കൈനീട്ടിയാൽ ഉണ്ടാകുംപുഷ്ടി
കൺനീങ്ങിയാൽ കെടുംസന്തുഷ്ടി
വരണ്ടുമാഴ്കും ഉൾ്ത്തളിർ [ 245 ] നീവിശ്വംപുതുതാക്കി കാക്കും
ഭവിക്കെനിക്കും നിങ്കൃപാ
ഞാൻ എന്നും നിന്നെസ്തുതിയാക്കും
നീ എന്നെ രക്ഷിക്കും സദാ
൨൧൯
{സങ്കീ. ൧൩൩ }
രാ. ൧൩൩
ഭ്രാതാക്കൾ ഐക്യമായി, കൂടെ വസിക്കിൽ
കാൺ്കെത്രചന്തമായി, സൌഖ്യംആ ദിക്കിൽ
ആരൊന്റെ താടിമെൽ
പവിത്രതൈലം, ഒലുന്നചെൽ
ഹെൎമ്മൊന്റെമഞ്ഞിനാൽ, ചീയൊന്യശൈലം
പരന്നിട്ടാദരാൽ, മിന്നുന്നപൊലെ
അങ്ങല്ലൊ, ശാശ്വതം
ജീവനാനുഗ്രഹം ദെവഹിതം
൨൨൨
{സങ്കീ ൧൩൭} രാ. ൧൧൪
൧. കല്ദയ്യർ കുമ്പിടുന്ന ബെൽ
അമൎന്നപ്രാത്തിൻ തൊടും
കരെക്കുവീണകൊമ്പിന്മെൽ
നാം തൂക്കി കണ്ണിരൊടും
ഇരുന്നു ചിയൊൻ ഒൎത്തപ്പൊൾ
ഹൊചിയൊൻ പാട്ടുപാടിക്കൊൾ
നാം ആടി ചെയ്തമൊദം
എന്നൊരൊപാഴൻ ചൊല്ലിപ്പൊയി
യഹൊവാജാതിക്കുള്ള നൊയി [ 246 ] സഹിക്കുമൊ വിനൊദം
൨. യഹൊവാഗാനം പാടുവാൻ
കൊളൊ ഈ അന്യദെശം
യരുശലെമെനിന്നെ ഞാൻ
മറക്കുന്നില്ലലെശം
മറക്കിൽ എൻ വലത്തുകൈ
പഠിച്ചതെമറതിചെയ
വരണ്ടുനില്ക്കനാവു
ഈഒച്ച ദുഃഖശാന്തിയും
സുഖത്തിൽശ്രെഷ്ഠഭൊഗവും
നിൻ കാഴ്ചമൊക്ഷമാവു
൩. ഇന്നൊ നിൻ പാട്ടെരുശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻ മൊറീയാബത്ലഹെം
ഗച്ശെമനിങ്ങും പാടും
നിണക്കും കെൾ മഹാബാബെൽ
എല്ലാവൎക്കായും ക്രൂശിന്മെൽ
സന്മാദിച്ചുണ്ടുപൊക്കു
നശിപ്പിപ്പാൻ മുതിൎന്നെദൊം
എന്തിന്നു നീ നശിച്ചു പൊം
രക്ഷാകൊടി നീനൊക്കു
൨൨൧
{സങ്കീ. ൧൪൫} രാ. ൪൩
൧. ഈനമ്മെ ഇത്ര സ്നെഹിച്ചൊൻ
വാത്സല്യ ഹൃദയൻസ്ഫുടം
അവൻ മഹത്വമുള്ളകൊൻ [ 247 ] ആവൊളം ഏറും കാരുണ്യം
ശത്രുക്കളിൽ കനിഞ്ഞവൻ
തികഞ്ഞനന്മയായവൻ
൨. അതാലെ നിൻ പ്രവൃത്തികൾ
അശെഷം നിന്നെ പുകഴും
വിശെഷാൽ രാജ്യപ്രജകൾ
നിൻ നീതി ദീൎഘക്ഷാന്തിയും
ഉയൎത്തിതൻ തലവനെ
സദാസ്തുതിക്കാകെണമെ
൩. മാറാത്തനിത്യരാജത്വം
വിടാതെപൊറ്റുന്ന പ്രഭു
തൻ ആശ്രിതൎക്കുള്ളീസുഖം
നാംതെറിയെനലം വരൂ
പൊക്കുണ്ടെല്ലാപരീക്ഷയിൽ
ഉയൎച്ചകിട്ടും താഴുകിൽ
൪. കൎത്താവെ കണ്ണുകൾ എല്ലാം
ആശിച്ചു നിങ്കലെക്കിതാ
എല്ലാവൎക്കും നീ പൊറ്റിയാം
ആത്മാവിൻ മക്കൾ്ക്കൊവിതാ
നീകൈതുറന്നു സൎവ്വവും
കരുണയാലെ പൂരിക്കും
൫. നിന്നെ ബഹുമാനിപ്പവർ
അരികിൽ നീ വസിപ്പവൻ
നിന്നെ വിളിച്ചൎത്ഥിപ്പവർ
എപ്പെരെയും നീ കെൾ്പവൻ
വെണ്ടുന്ന സൎവ്വാശ്വാസവും
നിൻ സാധുക്കൾ്ക്കുടൻ തരും [ 248 ] ൬. നിൻ കുറ്റുകാരെ നീസദാ
രക്ഷിച്ചുയിൎപ്പിക്കുന്നല്ലൊ
ആൎക്കൊനിന്നിൽമനംവരാ
അവൻ നശിച്ചുപൊമഹൊ
നിന്നെ ഏതുയിൎകളുമായി
സദാപുകഴ്ത്തുകെന്റെവായി
൨൨൨
{സുഭാഷി. ൧} രാ. ൬൭
൧. പുറത്തുവിളിപ്പൊരു ജ്ഞാനസ്വരം
ഉറക്കെതെരുക്കളിൽനീളെശ്രുതം
പറഞ്ഞതുകെൾ്ക്കിൽ എല്ലാൎക്കുമിതം
എത്രൊളം മൂഢതയിൽ സുഖം
എത്രൊളമെ ഹാസനം പ്രീയം
എത്രൊളമെ സത്തിൽ നീരസം
൨. പൈശാചികശാഠ്യം ഉടൻ വിടുവിൻ
എൻശാസനത്തിന്നു ചെവിതരുവിൻ
മാശാപംഒഴിഞ്ഞു ഞാൻ നല്കിയഎൻ
യഹൊവാ ഭീതിവിജ്ഞാനവും
സഹൊദരപ്രീതിസെവയും
മഹൊത്സവം സ്വൈരവും തരും
൩. ഈ മന്ത്രണം കെട്ടു നിരാകരിച്ചാൽ
ക്രമാൽ പലശിക്ഷമയക്കുന്നമാൽ
ആത്മാൎത്ഥനാശവും എത്തിക്ഷണാൽ
വിളിക്കും അന്നവർഞാൻ വരാ
ഞെളിഞ്ഞവർ അറ്റാൽ ദുഃഖിയാ
തെളിഞ്ഞുവശങ്കൽഞാൻ സദാ [ 249 ] ൨൨൩
{യശ ൪൦} രാ. ൧൦൦
൧. നിങ്ങൾ ദെവൻ പറയുന്നു
ആശ്വസിപ്പിക്കെൻ ജനം
തൻപൊരാട്ടം ഇന്നവുന്നു
മൊചിതം തൻപാതകം
എല്ലാപാവത്തിൽദ്വിധാ
കൂലിനല്കി രക്ഷിതാ
എന്നെരുശലെമിൻതാപം
ആറുവാൻ ചെയ്വിൻ സല്ലാപം
൨. കാട്ടിൽ ഘൊഷിക്കുന്നനാദം
കെട്ടിതൊ ഒരുങ്ങുവിൻ
മരുവിൽയഹൊവാപാദം
പൂകും മാൎഗ്ഗംചെത്തുവിൻ
താഴ്വര ഉയൎകയും
പൎവ്വതങ്ങൾ താഴ്കയും
ഏറ്റക്കുറവും നിഷിദ്ധം
ദൈവതെജസ്സാം പ്രസിദ്ധം
൩. തന്നെ കാണുംസൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടും ഒരുശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർപുല്ലെന്നെവരൂ
ലൊകഭംഗിപുല്ലിൻ പൂ
വാടിപൂവുണങ്ങി സസ്യം
എന്നെല്ലാവൎക്കും പ്രശസ്യം [ 250 ] ൪. ദെവാത്മാവ്‌വന്നുടാടി
ദെവക്കാറ്റുതട്ടിയാൽ
പുല്ലുണങ്ങിപുഷ്പം വാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കുംവാട്ടവുംവരാ
വാക്യ വിത്തിലും മുളെക്കും
ജാതി നില്ക്കും എന്നെന്നെക്കും
൨൨൪
{യശ. ൪൩. രാ.൭൦
൧. എൻ നാമത്തെ പ്രശംസിപ്പാൻ
ഒരുക്കീട്ടുള്ള ജാതി
നിന്നെ പടെച്ചനാഥൻ ഞാൻ
എനിക്കെസൎവ്വഖ്യാതി
നിൻ വെരെഞാൻ വിളിച്ചവൻ
ഭയത്തിൽ നിന്നു വീണ്ടവൻ
ഞാനത്രെ നിൻ ചങ്ങാതി
൨. ഒഴുക്കത്തിൽ മുങ്ങാതെ നീ
കടക്കും വെള്ളത്തൂടെ
നിന്നെകൊളുത്തുകില്ല തീ
കടക്കിൽ കാണാചൂടെ
നിൻ മൊചനത്തിന്നായ്ത്തരാം
വെണ്ടുന്ന ദ്രവ്യങ്ങൾ എല്ലാം
മഹാ കുലങ്ങൾ കൂടെ
൩. കിഴക്കു നിന്നും പശ്ചിമാൽ
ഇനിനിന്നെ വരുത്തും
വടക്കുനല്കുംചൊദിച്ചാൽ
ഞാൻതെക്കെ കീഴ്പെടുത്തും
മല്ലുത്രരെ എൻതെജസ്സിൻ [ 251 ] പ്രകാശത്തിന്നായ്ത്തരുവിൻ
എന്നെകിമുന്നിറുത്തും
൪. നിന്നൊടെതിൎത്താൽ അശ്വതെർ
ബലങ്ങൾ ആകെചാരം
സമുദ്രത്തിൽ നിണക്കുനെർ
വഴിക്കെ ആംസഞ്ചാരം
ജലങ്ങൾപൊങ്ങും മരുവിൽ
എൻഇഷ്ടർ എത്തിമുട്ടുകിൽ
തുറക്കും സൎവ്വദ്വാരം
൫. എന്നെ വിളിച്ചമൂലമൊ
എനിക്കായ്നിൻ പ്രയാസം
പെരുത്തതിൻ നിമിത്തമൊ
അതെത്രയും വ്യത്യാസം
ബലിതന്നില്ല നിന്റെകൈ
അസാരംധൂപം കുറെനൈ
അത്യല്പം നിൻ വിശ്വാസം
൬. നിൻപാപമെവിചാരിച്ചാൽ
മികെച്ചനിന്റെദാനം
എനിക്കു നിന്റെ ദ്രൊഹത്താൽ
പെരുത്തുവന്നദ്ധ്വാനം
ഞാൻ എൻ നിമിത്തം നിൻഎഴാ
ക്ഷമിച്ചുപാപം നിനയാ
നിൻ നീതിഎൻസമ്മാനം
൨൨൫
{ഹബ. ൩} രാ.൩൧
൧. ഞെരുക്കദിനങ്ങൾ സഭെക്കുവരും
ഇത്തരുക്കളിൽ പൂവുകുറയും [ 252 ] ദ്രാക്ഷാഫലം ഇല്ലൊലിവിൻപഴവും
വിശ്വാനുഭവം വിളയാവയലും
പശ്വാദികൾമെല്ലമറെയും
എന്നിട്ടും യവൊവെ ഉയൎത്തും ഈ ഞാൻ
അന്നിപ്പാട്ടിനാൽ ദിക്കുമുഴക്കും
എൻരക്ഷകനാലെ ശിശുബലവാൻ
തളൎന്നൊരു കാൽ അവനാൽ ഇളമാൻ
ആയൊടിഞാൻ ഏറിനടക്കും
൨൨൬
{യൊഹ. ൧൪} രാ. ൯൭
൧. നെഞ്ചു മറു കാതിരിപ്പിൻ
എന്നുടെ, ദെവനെ
മുറ്റും വിശ്വസിപ്പിൻ
ഇപ്പൊൾ ആരും പിഞ്ചെല്ലാതെ
പൊകിലും, എന്നെയും
തെറു വിൻ അഞ്ചാതെ
൨. എൻ പിതാവിൻ വാസസ്ഥാനെ
ഉചിതം, ആലയം
ഞാൻഒരുക്കം താനെ
എന്നുചൊന്ന വാക്കുപൊരെ
പാൎപ്പാൻ കൂടുന്നൊരെ
൩. നിങ്ങൾ്ക്കായിതാ ചെല്ലുന്നു
പാൎപ്പിപ്പാൻ , എങ്കിൽ ഞാൻ
എന്നെയും വരുന്നു
ഞാൻ ഇരിപ്പാനുള്ള ദെശം [ 253 ] നിങ്ങളെ, ഞാനല്ലെ
ചെയ്യിക്കും പ്രവെശം
൪. നിങ്ങൾ്ക്കെന്റെ സമാധാനം
വെച്ചുടൻ, പൊകുവൻ
വെടിക്കില്ലസ്ഥാനം
എന്റെവായതരുന്നതല്ല
ഈ സലാം, ലൊകൎക്കാം
ഞായംപൊലെ അല്ല
൨൨൭
{൧ യൊ. ൨} രാ. ൯൧
൧. അലങ്കരിച്ചൊരുങ്ങിനില്ക്കണം
ബലംധരിച്ചവൎയ്യബാലരാശി
പടെക്കുചെല്ലുവാൻ ഇതാതരം
അടെച്ചിരിട്ടെഴുന്നുശ ത്രുവാശി
വെളിച്ചത്തിൽ ജയം വരുത്തുവാൻ
കളികളഞ്ഞുവെണ്ടു പ്രാണത്യാഗം
തലചതഞ്ഞുതൊറ്റു പൊംപഴയനാഗം
തലവൻ ചൊല്ലാൽ എന്നുനൽപുരാൻ
൨. ഇതൊൎത്തുടൻ ആവാൾ പിടിക്കണം
ഹിതൊപദെശത്തിന്നു കാതുചായ്ക്ക
പുരാണന്മാർ പൊരാടിയവിധം
വരാ എന്നാലും ശീലം മെല്ലവായ്ക്ക
യുവാക്കളെ കെൾ്ക്കെദിനെദിനെ
ആവാക്കിന്നരെക്കുള്ളുറെക്കവാസം
യഹൊവാവായ്പെറുമ്മൊഴിക്കലെവിശ്വാസം
അഹൊരാത്രം നിന്നഭ്യസിക്കണം. [ 254 ] ൩. ഹരാശിവനാരായണവിളി
പരാപരാത്മരാമകൃഷ്ണനാമം
ആമക്കത്താൻ സങ്കല്പിച്ചപൊളി
നമുക്കീകൂട്ടിൽ ഒട്ടുമില്ലകാമം
തെളിഞ്ഞുപൊകിലൊനമ്മെഒരൊർ
ചളിയിൽ വീഴിക്കും സമാനപാപം
ജഡാഭിലാഷം കണ്ണൊതിപുലർപ്രതാപം
വിടാതിവറ്റെവെട്ടിചെയ്തപൊർ
൪. ഈലൊകം ആശ്രയിക്കരുതുകെൾ
ആലൊയഭാവങ്ങൾവെറുത്തുചാടു
ചങ്ങാതി കാണ്മതില്ല പാമ്പുതെൾ
മങ്ങാതെ പെറ്റുപൊറ്റുന്നവങ്കാടു
ഇതാകയാൽ ഇഹത്തെ സ്നെഹിക്കിൽ
എതാകുമില്ലദെവശത്രുവാകും
തദിഷ്ടനൊപ്രപഞ്ചദ്വിഷ്ടനായിചാകും
ഉദിച്ചുനിത്യം വാഴും അഛ്ശനിൽ
24. ബാലഗീതങ്ങൾ
൨൨൮
രാ.൨൩
൧. അയ്യൊ മഹാജനമായം
ഒക്കെമറന്നിട്ടുനാം
പാൽനുകരുംശിശുപ്രായം
ആകിലതെറകൊള്ളാം
൨.അമ്മമുലെക്കലെവാസം
അച്ഛന്റെ മടിയിലും [ 255 ] അന്യരിൽ ഇല്ല വിശ്വാസം
ഇല്ലൊരുവിപ്രിയവും
൩. മാനവും ഭാവിവിചാരം
സൽക്രീയയും നിനയാ
ഉള്ളിൽ വരെച്ചിതാധാരം
സ്നെഹം ഇങ്ങുണ്ടു സദാ
൨൨൯
St. Martin's lane. രാ. ൪൩
൧. എൻ ആത്മദെഹിദെഹമെ
പുകഴ്ത്തുകഛ്ശൻ സ്നെഹത്തെ
അത്യന്തമായവൻ കൃപ
ദിനെനനല്കുംഭൊജനം
ക്ഷമിക്കുംപാവത്തിൻ കടം
അത്യന്തമായവൻ കൃപ
൨. വങ്കാട്ടിൻ നരിമദ്ധ്യത്തിൽ
ഉഴന്നൊരാടായ്നില്ക്കയിൽ
ഒൎത്തില്ല ഞാൻ അവൻ കൃപ
യഹൊവഎന്നെ ഒൎത്തു താൻ
മനംതിരിഞ്ഞു ജീവിപ്പാൻ
കാണിച്ച്ത് ആമഹാകൃപ
൩. മശീഹഎൻ നിക്ഷെപമാം
കെൾ്പിച്ചവാക്കുകൾ എല്ലാം
വിളങ്ങിക്കുന്നുമാകൃപ
എൻഅന്നം വസ്ത്രം പാൎപ്പിടം
തെജസ്സുനിത്യമാംസുഖം
ഇതൊക്കയും അവൻ കൃപ [ 256 ] ൨൩൨
രാ. ൪൮
൧. എൻ വിശ്രാമം, നിന്റെ നാമം
ക്രിസ്തയെശുഎൻ പ്രഭൊ
ശത്രുവിങ്കൽ എന്തുവെടി
രക്തത്താൽ നീ എന്നെനെടി
എന്റെകൊട്ടനീയല്ലൊ
൨. എങ്ങും എന്നും, നീയെവെന്നും
വാണും കൊണ്ടിരിക്കുന്നൊൻ
എന്നും നിന്റെ പൌരൊഹിത്യം
പ്രാൎത്ഥനനീകെട്ടു നിത്യം
ദാനങ്ങൾ വിതറുവാൻ
൩. എന്നാൽപിന്നെ, ഞാനും നിന്നെ
മാത്രംചാരിക്കൊള്ളുവൻ
പാപമെനിന്നെകെളാതെ
ലൊകമെത്രന്നെതൊഴാതെ
നെരെമെലൊട്ടൊടുവൻ
൪. നീയെമുറ്റും, എന്നെചുറ്റും
ഉള്ളിലും പരീക്ഷിച്ചാൽ
വെറെദൈവം ഇല്ലീക്ഷെത്രം
അങ്ങെക്കെന്നു നിന്റെനെത്രം
കാണാകെണമെക്ഷണാൽ
൫. നീയെമുത്തു, എൻ കരുത്തു
നിങ്കലത്രെ ആകണം
എന്മനസ്സെകാഗ്രം ആക്കു [ 257 ] എങ്ങനെവന്നാലുംലാക്കു
എത്തിക്കെന്ന് എൻ ആഗ്രഹം
൨൩൧
രാ.൯.
൧. എളിയ ചെറു കുട്ടി ഞാൻ
കുറെശ്ശഎൻ ബലം
എൻ ഇഛ്ശ രക്ഷപ്പെടുവാൻ
വഴിക്കൊവൈഷമ്യം
൨. എളിയ ചെറു കുട്ടി നീ
എനിക്കു വെണ്ടിയായി
നിൻ ചൊരയെശുവെയല്ലീ
എൻ ജീവ വിലയായി
൩. അയ്യൊ എൻ പ്രിയരക്ഷിതാ
നിൻ അൻപിൻ പകരം
എനിക്കു ചെയ്യാൻ കഴിയാ
എന്നിട്ടും ചെയ്യെണം
൪. നിണക്ക് എന്തൊന്നഭീഷ്ടമാം
എന്നൊടു ചൊല്ലെടൊ
ഈ ഹീനഹൃദയം എല്ലാം
നീവന്നു വാങ്ങിക്കൊ
൫. നീ എന്നെ ജലസ്നാനത്താൽ
വിശുദ്ധസഭയിൽ
അംഗീകരിച്ചുചെൎത്തതാൽ
നിൻനീതിഎൻ തുകിൽ
൬. വാനുത്തം പൊലെ നിന്നെഞാൻ [ 258 ] വിടാതെചാരുവൻ
വെടിപ്പായെന്നെ സൂക്ഷിപ്പാൻ
ഇതാമുതിൎന്നവൻ
൭. എന്നാൽ സുബുദ്ധി സല്ഗുണം
എനിക്കയ്യൊവരാ
നിന്നൊടനവധിധാനം
തൂകെണമെസദാ
൮. നിൻ സത്യത്തിൽ നടത്തുകെ
ഒൎപ്പിക്ക നിന്റെ ചൊൽ
നീനട്ടതെവളൎത്തുകെ
ചാകെണ്ടവറ്റെകൊൽ
൯. പുതുക്കാൻ നീ തുടങ്ങിയെൻ
മനം മൊഴികൾ മെയ
വിടാതെനൊക്കി മുഴുവൻ
ശൊധിച്ചു ശൊഭചെയ
൧൦. വിരഞ്ഞുപക്ഷെ ഞാൻ ഈമൺ
വെടിഞ്ഞുറങ്ങിപൊം
അന്നെന്നെനൊക്കുകെതൃക്കൺ
ആശ്വാസംതാ തുലൊം
൧൧. എനിക്കുവെണ്ട അമ്മയും
നീ മാത്രംകൈക്കൊണ്ടാൽ
ഉറക്കിൽനിന്നും ഉണരും
പ്രഭൊ നിൻ മുത്തത്താൽ
൨൩൨
രാ. ൧൬.
൧. കണ്ടൊചെറുകുട്ടി, തൊട്ടിയിൽ ഇതാ [ 259 ] ഇന്നു വാക്കു മുട്ടി, എൻ ചൊല്ലും സദാ
൨. ജന്മപീഡഒൎക്കും, പൊൽ കരഞ്ഞവൻ
കണ്ണുനീരെതൊൎക്കും, ഏവൎക്കും ഇവൻ
൩. പെധരാദെവവാക്കും, ദെവപുത്രനും
എന്നീചുണ്ടും നാക്കും, പിന്നെ കെൾ്പിക്കും
൪. ദൈവം അവതീൎണ്ണം, എന്നുകാണ്മതാർ
താനുടുത്തജീൎണ്ണം, ദൂതർചൂണ്ടിനാർ
൫. കെട്ടപൊലെകണ്ടും, തൊട്ടും അതുകിൽ
നല്ലിടയർ മണ്ടും, ഒരൊപുരയിൽ
൬. എന്തയ്യൊഉറക്കം, ക്രീസ്തൻവന്നല്ലൊ
അരുതെ കലക്കം, നൊക്കിവാഴ്ത്തിക്കൊ
൭. നീയും കെട്ടുണൎന്നു, രക്ഷാവാൎത്തയാൽ
നല്ലർപിന്തുടൎന്നു, തെടുയെശുകാൽ
൮. അങ്ങു മുട്ടുകുത്തി, നിന്നെരക്ഷിപ്പാൻ
തന്നെഎല്പെടുത്തി, ചൊൽനീഎൻപുരാൻ
൨൩൩
രാ.൧൦
൧. കെൾസ്വൎഗ്ഗദൂതർ ഗീതങ്ങൾ
കെൾവാനത്തിൻ നിനാദങ്ങൾ
മനുഷ്യരക്ഷാകാരകം
വെളിച്ചമെപ്രകാശിതം
൨. മഹൊന്നതന്മഹത്വവും
ഭൂലൊകസമാധാനവും
മനുഷ്യരിൽ സമ്പ്രീതികൾ
ഇതൊടുവന്ന കാഴ്ചകൾ
൩. ആ ദൂതർ കൺ മറഞ്ഞല്ലാം [ 260 ] ഉടൻ പുറത്തിൽഒടിനാം
തിരഞ്ഞുനല്ലശിശുവെ
വണങ്ങി കുമ്പിടെണമെ
൨൩൪
രാ.൪൬
൧. ഘനംപെരുത്തത് ഏവനും ഈസ്ഥാനം
ഇടയശ്രെഷ്ഠനാടായ്തീരുക
ഈഒന്നിനത്രെഉണ്ടു നിത്യമാനം
കുഞ്ഞാടിനു പിന്നാലെചെല്ലുക
മറ്റെങ്ങു കണ്ടെത്താത്തതും
നല്ലാടുതൻ ഇടയനൊടു പ്രാപിക്കും
൨. മെയ്വാനിതാ കതിൎത്തപുല്ലുംനെല്ലും
നല്ലുറവും കുളിൎത്തചൊലയും
ചെന്നായെ പെടിയാതെഎങ്ങുംചെല്ലും
സദാതൻ കൂട്ടം യെശു പാലിക്കും
അനന്തജീവൻ തൻവരം
അസംഖ്യമായിടയൻ കൈയിലെധനം
൩. ലൊകത്തിലാകുമ്പൊൾ ഉമിപിണ്ണാക്കു
അതിന്നടിമകൾ്ക്കു ഭൊജനം
ഇല്ലങ്ങു തൃപ്തി എത്തുന്നൊരുലാക്കു
ദിനം പ്രതിവരുന്നൊരാഭയം
ആർ നല്ല നാൾ്കൾ ഇഛ്ശിച്ചാൽ
ഈനല്ലിടയനൊടുചെരുകക്ഷണാൽ
൪. ഇപ്പൊൾ വിശിഷ്ടസൌഖ്യം ഇല്ലതാനും
ജയിച്ചു ചാമിനെഎൻ ഇടയൻ
ഞാൻ മന്ദഹാസത്തൊടുറങ്ങുവാനും [ 261 ] ഉണൎവ്വതിന്നും കരുതുന്നവൻ
ഞാൻ വാഴ്ത്തി ചാവിൻ ദെശത്തിൽ
ഏറ്റംസ്തുതിക്കും ഇടയന്റെ മടിയിൽ
൨൩൫
രാ. ൩൫
൧. ദരിദ്രനെ കനിഞ്ഞു
എൻ ശൂന്യത്തിൽ വഴിഞ്ഞു
വന്നുള്ളയെശുവെ
പകലിൽ മാത്രമല്ല
ഇരുളിലും നീ നല്ല
നിറവായെന്നിൽ തൊന്നുകെ
൨. ഉറങ്ങുമ്പൊൾ അടുക്ക
പിശാചിനെ തടുക്ക
കാണാകസ്വപ്നത്തിൽ
വൈഷമ്യങ്ങൾ നിരത്തി
എൻ ആത്മാവെനടത്തി
മെയ്ക്കെണ്ടു ജീവയാത്രയിൽ
൩. നീ എന്നിൽ വല്ലദ്രൊഹം
കീഴെതിലുള്ള മൊഹം
ഇത്യാദികൾ കണ്ടാൽ
എന്നെഉടൻ ഉണൎത്തു
മനം മെലൊട്ടുയൎത്തു
ഉറക്കം അരുതു ക്ഷണാൽ
൪. ഇന്നെപ്പണിക്ഷമിക്ക
നിൻ ചൊരയെതളിക്ക
കല്പിക്ക കാരുണ്യം [ 262 ] നടന്നും ഈ കിടന്നും
ഉള്ളൊനെ നീ ചുമന്നും
ലാളിച്ചും വിണ്ണെത്തിക്കണം
൨൩൬
രാ.൨
൧. നടക്കുന്നൊൎക്കുവഴിതിരിയാ
പടക്കളത്തിന്നുസ്വശക്തിവൃഥാ
മുടങ്ങുന്നതൊക്കെയും യെശുവിനാ
൨. ഈ രക്ഷകനാലെ ഉണ്ടാവു ജയം
തരത്തിൽ ഉണ്ടായതവൻ മരണം
ആ രക്തമല്ലാതെവരാ ശരണം
൩. എല്ലാറ്റിലും ഞാൻ ഇവനെ തിരയും
പൊല്ലാത്തമനുഷ്യരെ താൻകനിയും
ഇല്ലാത്തവനും അവനാൽ നിറയും
൪. വിശ്വാസികളെവഴികാട്ടും അവൻ
ആശ്വാസംഒരൊന്നു കൊടുക്കും ഉടൻ
വിശ്വാസനിവൃത്തിയും ആം മുഴുവൻ
൫. ഈയെശുവെ കിട്ടുകിൽ ജീവനതാം
ഈ ഏകനെവിട്ടവർ ആഴും എല്ലാം
ഈ യെശുവൊടെന്നും ആനന്ദിക്കും നാം
൨൩൭
രാ.൨൪
൧.മശീഹതനി, എൻ രക്ഷകനാം
എൻ കെട്ടുകൾ, താൻ അഴിച്ചതെല്ലാം
അശെഷം എൻ ദീനം, വഹിച്ചതവൻ
ആ ഏക അധീനം, ആയ്വന്നടിയൻ [ 263 ] ൨. തനിച്ചും ഇനി, മാസംഘത്തിലും
ആനാമത്തെഞാൻ, സദാപുകഴും
ഉണ്ടായലംഭാവം, നീസ്നെഹിക്കയാൽ
നിൻ നാമപ്രസ്താവം, വളൎത്തുകെന്നാൽ
൩. ഹായെശുനിൻപെർ, ധരിച്ചവരിൽ
എക്കഷ്ടത്തിലും, നീ ആകമതിൽ
ഞാൻ നിന്നൊടുണൎന്നു, കാണാകുംവരെ
ആത്മാവിൽ പുണൎന്നു, നില്ക്കാകെണമെ
൨൩൮
രാ. ൧൦
൧. മശീഹാരക്തനീതിയെ
എൻഭൂഷണംഎൻ അങ്കിയെ
അതാലെദെവമുമ്പിൽഞാൻ
നിനെമ്മുതെ നിവിരുവാൻ
൨. പരീക്ഷകൻ പടെക്കെല്ലാം
അതാലെനല്ല ധൈൎയ്യമാം
ഭൂലൊകംപൊട്ടി വീഴുകിൽ
സന്തൊഷിപ്പിക്കും ഈ തുകിൽ
൩. പുനരുത്ഥാനനാളിലും
ആരൊഹണം ഭവിക്കിലും
എൻ അലങ്കാരവസ്ത്രമൊ
നിൻരക്തനീതികൾ വിഭൊ
൪. ന്യായവിസ്താരവെളയിൽ
മഹാജനങ്ങൾ അഞ്ചുകിൽ
മശീഹാരക്തനീതിയാൽ
ഞെട്ടാതെനില്ക്കുംഎന്റെ കാൽ [ 264 ] ൫. അഹൊനിൎഭാഗ്യലൊകരെ
ഈയെശുരക്തനീതിയെ
ധരിച്ചുവിശ്വസിക്കയാൽ
ഒഴിക്കാം പാപിക്കുള്ളമാൽ
൨൩൯
രാ.൬.൫
൧. യെശുകൎത്താവെ, സൎവ്വത്തിൻരാജാവെ
എന്നിലും നീയെവാഴണം
നീതന്നെശ്രെഷ്ഠൻ, എനിക്കും പ്രെഷ്ഠൻ
എന്നുള്ളത്തിന്റെ ആനന്ദം
൨.ശൊഭിച്ചു നാടും, ശൊഭിക്കുന്നു കാടും
പരക്കെപൂക്കും കാലത്തിൽ
യെശുവിൻതെറ്റം, ശൊഭിക്കുന്നെറ്റം
പാഴായനെഞ്ഞിൽ തൊന്നുകിൽ
൩. നക്ഷത്രാകാശം, എന്തൊരുപ്രകാശം
കണ്ണിന്നുജ്യൊതിസഹിയാ
യെശു അതിന്നും, മീതെറെമിന്നും
തൻ മുഖം നൊക്കുവ ൻസദാ
൨൪൦
രാ. ൧൦൬
൧. യെശുമെൎത്തുവെച്ചൊരവകാശം
തന്വിശ്വസ്തൎക്കിന്നും ഭാഗ്യമാം
അന്ധകാരെ കണ്ണിനു പ്രകാശം
നല്കും ചൊല്ലിതന്നവാക്കെല്ലാം
കാടിനെക്കടന്നുചെല്ലുവാൻ യെശു ഇന്നും
തുണനിന്നും, നടത്തിക്കും താൻ [ 265 ] ൨. യെശുരക്തം എന്റെപാപശാന്തി
യെശു മൃത്യു എന്റെ ജീവനം
പിന്നുയിൎക്കുമ്പൊൾ അവന്റെ കാന്തി
ഹീനദെഹത്തിന്നും നിശ്ചിതം
വെഗത്തിൽ യരുശലെം പുരെപുക്കുതാ ണും
കൊണ്ടുകാണും, എന്നടിയനെ
൨൪൧
രാ. ൫൧
൧. രാത്രിയിൽ, ചന്ദ്രനൊടാകാശത്തിൽ
മീനുകൾ ഉദിക്കും ചാലെ
നീങ്ങുമൊ ഇരുൾ അതാലെ
ഏകാദിത്യശൊഭയാ, പൊയിരാ
൨. ഭൂമിക്കുൾ, പാവത്താലെ കൂരിരുൾ
ഉണ്ടൊരൊ ദിവ്യൊപദെശം
ജ്ഞാനമൊഫലിച്ചു ലെശം
കല്പനാപെരുക്കത്താൽ, വാച്ചുമാൽ
൩. ഭൂമിമെൽ, വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപവുംഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജ്വലിച്ചു
ഇരുളെ ജയിച്ചെല്ലാം, ഏകനാം
൪. യെശുവെ, എന്നിൽ നീ ഉദിക്കുകെ
നിങ്കന്നെല്ലാനന്മകൊരും
തിന്മെക്കൊക്കനീയെപൊരും
എന്നിരിട്ടെആട്ടും നാൾ, നീഎൻ ആൾ
൨൪൨
രാ. ൧൨൮ [ 266 ] ൧. സന്തൊഷിപ്പിൻ നിൎഭാഗ്യജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽ ഇതാചങ്ങാതി
സമൂഹംപാടി മൊദത്താൽ
ഇമ്മാനുവെൽ ഇറങ്ങി വന്നു
ചതഞ്ഞവൎക്കാശ്വാസം തന്നു
ആബാലവൃദ്ധങ്ങൾ
ഒഴിക്കും തൻപൊരുൾ
ആദാമ്യൎക്കില്ല ദൈവകൊപം
തലനിവൎന്നിനി ആടൊപം
മുളെച്ചാനന്ദിക്കാം
ഉൾകൃഷ്ടജാതിനാം
൨. ഇമ്മാനുവെൽ പിറപ്പീഭ്രഷ്ടം
ആയ്പൊയവംശം വീണ്ടുതെ
ഈഎന്നെയും നീഏറ്റ കഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽ ഈ നാവു നിന്റെ ദാനം
വലിപ്പംരക്ഷ ബഹുമാനം
പിശാചിൻ ദാസരും
ഉണൎവ്വാൻ വൎണ്ണിക്കും
അരുതവൻ ബലത്തിൻ ഭീതി
എൻയെശുവിന്റെ പൂൎണ്ണനീതി
എന്മൂടി എന്മതിൽ
ഇഹപരങ്ങളിൽ
൨൪൩
രാ. ൩൨ [ 267 ] ൧. സെവചെയ്തു തീൎന്നെല്ലാം
ദെവമുമ്പിൽ എത്തിനാം
സ്വാതന്ത്ര്യംപുകഴും
ഹാ എത്രസന്തൊഷം
൨. വൎണ്ണവെഷഭെദവും
സ്വൎണ്ണഭൂഷണങ്ങളും
ഇല്ലാൎക്കും മാറ്റുണ്ടാം
ഹാ എത്രസന്തൊഷം
വൎണ്ണ വെഷഭെദംപൊം
൩. പട്ടുടുത്തു നില്ക്കുന്നാർ
ആട്ടിൻകുഞ്ഞിൻശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹാ എത്രസന്തൊഷം
പട്ടുടുത്തു നില്ക്കുമ്പൊൾ
൪. ജീവന്റെ കിരീടങ്ങൾ
ദെവമക്കൾ്ക്ക ഏവൎക്കും
ജയിച്ചതാൽ വരും
ഹാ എത്രസന്തൊഷം
ജീവന്റെ കിരീടത്താൽ
൨൪൪
രാ. ൭൬
൧. സ്നെഹത്തിൽ പാടുക
ദുൎമ്മൊഹം ആട്ടുക ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും [ 268 ] (ദിവ്യസ്വഭാവവും) നല്ലധനം
൨. വെണമൊലൌകികം
യെശുവിൻ വൈകല്യം, കാണ്മതുണ്ടൊ
നമ്മെസ്നെഹിച്ചുതൻ
പുത്രനെതന്നവൻ
(ശത്രുവെചെൎത്തുടൻ) കൈവിടുമൊ
൩. ക്രൂശിൽ മരിച്ചഎൻ
ജീവിച്ചെഴുന്നനിൻ, രക്ഷകനെ
തീവ്രദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാതെറുകിൽ, സൌഖ്യം അതെ
൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം, തൻ ജനകൻ
നമ്മെചുമന്നു താൻ
രാജ്യത്തിൽ കൂട്ടുവാൻ
(ഒക്കനന്നാക്കുവാൻ) ശക്തനവൻ
൨൪൫
രാ.൯൩
൧. ക്ഷെമം ഉണ്ടുചാവിലും, ക്ഷമകിട്ടിയാൽ
ചാവതൊരൊബാലരും, ദെവകൃപയാൽ
പടച്ചവൻ ശൊകം വൎദ്ധിക്കാത്തനാൾ
പൊകനന്നെന്നെത്രആൾ, വിളിപ്പവൻ
൨. യൊഗ്യൻആരും ഇല്ലല്ലൊ, ഭാഗ്യവാൻശിശു
തിന്മയിൻ കണക്കല്ലൊ, നന്നചെറുതു
വിലമതി, രക്ഷകൻശിശുക്കളിൽ
പക്ഷംഏറിചൊന്നതിൽ ആരാഞ്ഞറി [ 269 ] ൩. ബുദ്ധി അല്പം ബാലൎക്കുൾ, ശുദ്ധിയെറും കൺ
കാണാദ്രവ്യത്തിൻപൊരുൾ, വെണമല്ലീമൺ
ഒന്നിഷ്ടമയി, തല്ലിക്കൊണ്ടും, പൊറ്റിയും
നല്ലിതെന്നുതൊന്നീടും, താൻതന്തതായി
൪. തന്തതായുമാർഎല്ലാം, ചിന്തതീരെണം
നമ്മെനൊക്കും അഛ്ശന്നാം, അമ്മെ പൊൽമനം
അങ്ങെത്തുകിൽ, ബാലൎക്കൊന്നും കുറയാ
ചാലതൊഴർ ഉണ്ടതാ, മാശാലയിൽ
൫. പാപമറ്റൎത ആഗ്രഹം, ആവത്തില്ല എൻ
ഇല്ല വഞ്ചകന്നിടം, അല്ലൽ തള്ളുവിൻ
ശരീരവും, ഇഷ്ടനാളിൽ ശൊഭിപ്പാൻ
ശിഷ്ടരൊടുവാഴ്ത്തുവാൻ, ഉയിൎത്തെഴും [ 270 ] പാട്ടുകളുടെ
അകാരാദി
അ
അത്യുന്നതത്രെസ്തുതി | ൧ |
അഭക്തർചൊല്ലുന്നതിൽ | ൮൯ |
അയ്യൊ മഹാജന | ൨൨൮ |
അൎപ്പിച്ച ക്രിസ്തൻ | ൪൭ |
അലങ്കരിച്ചൊരുങ്ങി | ൨൨൭ |
അല്പകാലം മണ്ണിൽ | ൧൮൭ |
അവനുള്ളത് | ൩൨ |
അവൻമാത്രംവന്നാൽ | ൧൩൧ |
അവന്റെ ദുഃഖം | ൪൬ |
അഹൊഎല്ലാജനങ്ങൾ്ക്കും | ൧൯ |
ആ
ആകാശവില്ലു | ൧൪൧ |
ആദം ജന്മമായി | ൮൦ |
ആദിത്യനൊട് | ൧൭൦ |
ഇ
ഇടയൻ ക്രൂശിൽചത്തു | ൧൮൮ |
ഇശാവന്നസ്തമാനം | ൧൫൬ |
ഇത്രസ്നെഹിച്ചനിണക്ക | ൩൭ |
ഇന്നുത്ഥിച്ചു മെശിഹാ | ൫൦ |
ഇന്നെയൊളവും | ൧൮൩ |
ഇപ്പിറന്നവൎഷത്തിൽ | ൧൮൪ |
ഇപ്പൊൾയഹൊവ | ൯൮ |
ഇമ്മാനുവെലിന്റെത | ൬൨ |
ഈ
ഈ അന്ധകാര | ൨ |
ഈ ജീവകാലത്തിൽ | ൧൮൫ |
ഈനമ്മെ ഇത്ര | ൨൨൧ |
ഈ നാളിൻ വാൎത്തയെ | ൨൨ |
ഉ, ഊ
ഉണ്ടിന്നിവിസ്താരം | ൮൧ |
ഉറ്റൊർ ഉടൽ | ൧൮൯ |
ഊൎദ്ധ്വൊദയം | ൪൮ |
എ
എനിക്കീരാത്രിയിൽ | ൨൧ |
എൻ ആത്മദെഹി | ൨൨൯ |
എൻ ആശ്രയം | ൨൧൫ |
എൻ ഉള്ളമെ | ൧൭൧ |
എൻ ദെവനെ | ൨൧൨ |
എൻ ധനം | ൧൫൭ |
എൻ നാമത്തെ | ൨൨൪ |
എന്നെക്കും നിന്നെ | ൧൧൧ |
എന്നെ നിന്റെ കൊപത്തിൽ | ൭൫ |
എൻ വിശ്രാമം | ൨൩൦ |
എന്റെ രക്ഷകന്നു | ൯൯ |
എല്ലാ ദ്രവ്യത്തിൽ | ൧൦൦ |
എല്ലാരും നിന്നെ | ൧൩൨ |
എല്ലാവിടത്തിലും | ൩ |
എളിയചെറുകുട്ടി | ൨൩൧ |
എഴുന്നുണൎന്നു | ൪ |
ഏ, ഐ
ഏകരക്ഷിതാ | ൭൦ |
ഏതുപാശവും | ൧൨൦ |
ഐക്യമത്യമായി | ൧൯൫ |
ഒ, ഔ
ഒന്നാകെന്റെ | ൧൧൨ |
ഒന്നിനെ ഇപ്പൊൾ | ൧൪൬ |
ഒന്നാവശ്യം എന്നുവെദം | ൧൩൩ |
ഔദാൎയ്യനാഥൻ | ൧൦൧ |
ക
കണ്ടൊചെറുകുട്ടി | ൨൩൨ |
കൎത്താബലിക്ക് | ൮൨ |
കൎത്താവെജീവാദിത്യ | ൧൨൧ |
കൎത്താവെലൊക | ൧൨൨ |
കല്ദയർ കുമ്പിടുന്ന | ൨൨൦ |
കള്ളദെവകൾ്ക്കു | ൨൦൮ |
കഴിഞ്ഞിതിരിട്ടു | ൧൭൨ |
കാൺ്കെടൊ | ൫൬ |
കാരുണ്യജ്യൊതി | ൭൬ |
കുറ്റംപൊയി | ൮൩ |
കൃപഎല്ലാവരൊടും | ൧൪൭ |
കൃപാദിത്യപ്രകാശം | ൧൨൩ |
കെട്ടാലും ഇടി | ൨൨ |
കെൾ്ക്കനിദ്രഏവും | ൧൯൬ |
കെൾ്പിൻ ഇന്നും | ൧൫൮ |
കെൾസ്വൎഗ്ഗദൂതർ | ൨൩൩ |
കൊപംനിന്നൊടില്ല | ൭൧ |
ക്രിസ്തൻ അൻപ | ൧൩൪ |
ക്രിസ്തനാടായി | ൮൪ |
ക്രിസ്തന്റെതൊഴരെ | ൨൩ |
ക്രിസ്തപിതാവ് | ൧൪൨ |
ക്രിസ്തപെർധരിച്ച | ൧൩൫ |
ക്രിസ്തസ്മശാനം | ൧൯൦ |
ഖ, ഗ, ഘ
ഖെദിയായ്ക | ൧൪൮ |
ഗുണസമ്പൂൎണ്ണ | ൧൦൨ |
ഘനംവെരുത്തത് | ൨൩൪ |
ഘൊഷിച്ചുകൊണ്ട് | ൮൫ |
ച
ചാവിനെജയിച്ച | ൫൧ |
ചാവിൻ കെട്ടിനെ | ൫൨ |
ചാവെന്നരാജാവെ | ൧൯൧ |
ചാവെ എൻ കുടിൽ | ൧൯൨ |
ചീയൊൻ പുത്രി | ൧൪ |
ചീയൊൻബദ്ധരെ | ൧൯൭ |
ചെയ്തൊരപരാധ | ൧൪൯ |
ജ
ജനാദികൾ്ക്കുദ്ധൎത്താ | ൫൩ |
ജാതികൾപതെച്ചു | ൨൧൦ |
ജീവനാഥൻ | ൪൦ |
ജീവനൊടുത്ഥിച്ചു | ൫൪ |
ജീവന്മദ്ധ്യത്തിങ്കൽ | ൧൯൩ |
ജീവപ്രഭുവെ | ൧൧൩ |
ജീവമാാൎഗ്ഗത്തിൽ | ൧൮൬ |
ഞ
ഞാൻഅയക്കാംഎന്നുപ്രാൿ | ൧൫ |
ഞാൻഎങ്ങനെമറക്കും | ൧൧൪ |
ഞാൻ ഒന്നിനെനെൎന്നു | ൧൧൫ |
ഞാൻ ദൂരെ കണ്ടു | ൧൯൮ |
ഞെരുക്കദിനങ്ങൾ | ൨൨൫ |
ത
തൻക്രൂശെയെശു | ൧൫൯ |
തൻജഡരക്തം | ൭൨ |
തുടങ്ങിരാത്രി | ൧൭൫ |
തുനിഞ്ഞുവാ | ൧൫൦ |
തൊന്നുന്നപൊലെ | ൧൨൪ |
തൊഴരെ രക്തം | ൧൦൩ |
ത്രാഹിമാം | ൧൨൫ |
ത്രിയെകദൈവം | ൧൭൩ |
ദ
ദരിദ്രനെകനിഞ്ഞു | ൨൩൫ |
ദ്രാവ്യരക്തം | ൮൬ |
ദെവശുദ്ധാത്മാ | ൫൯ |
ദെഹിയുംദെഹവും | ൧൦൪ |
ദൈവംഎൻപ്രശംസ | ൧൦൫ |
ദൈവംസ്നെഹംമൂലം | ൧൨൬ |
ദൈവക്കുഞ്ഞാട | ൭൩ |
ധ, ന
ധന്യർ ആർ | ൧൪൩ |
നഗ്നനായിഞാൻ | ൧൬൦ |
നടക്കുന്നവൎക്ക | ൨൩൬ |
നമുക്കുദൈവം | ൨൧൭ |
നമ്മുടെദൈവത്തെ | ൧൦൬ |
നമ്മൊടുനിന്റെ | ൫ |
നല്ല ഒൎമ്മയായി | ൬ |
നല്ലൊച്ചയത്രെ | ൧൦൭ |
നല്ലൊൎക്കും ദുഷ്ടൎക്കും | ൧൯൯ |
നൽവരംതരുന്ന | ൧൭൮ |
നാംദെവപുത്രർ | ൨൦൦ |
നാളവെറെപൊകു | ൧൬൧ |
നിങ്ങൾദെവൻപറയുന്നു | ൨൨൩ |
നിത്യജീവൻനിന്റെ | ൧൪൪ |
നിത്യാരാധനം | ൨൨൧ |
നിനക്കായിദെവ | ൨൨൨ |
നിന്നെഞാൻഎതിരെറവു | ൧൭ |
നിൻവഴിയെ | ൧൩൬ |
നിന്റെസ്നാനം | ൬൩ |
നിലനിൽ | ൬൪ |
നിവൃത്തിയായിഅതെ | ൪൨ |
നിവൃത്തിയായിഅവൻ | ൪൩ |
നിസ്സാരദുഷ്ടലൊകം | ൧൬൨ |
നീ അത്ഭുതങ്ങൾ | ൩൩ |
നീ എത്രനന്നായി | ൧൪൫ |
നീയെന്തുവിന്നു | ൧൬൩ |
നെഞ്ചുമറുകാതിരിപ്പിൻ | ൨൨൬ |
നെഞ്ചെഎന്തുവിഷാദം | ൧൫൧ |
നെഞ്ചിനൊടുനെഞ്ഞു | ൬൫ |
പ
പകുത്തസ്നെഹം | ൧൩൭ |
പണ്ടുലകത്തിറങ്ങി | ൩൪ |
പരത്തിൽഏറി | ൫൭ |
പരമണ്ഡലത്തിൽ | ൧൩൮ |
പാപിയെനിൻദുഃഖം | ൪൪ |
പാറിനിന്റെദൈവത്തെ | ൧൫൨ |
പിതാപുത്രാത്മാവായനാഥ | ൧൨൭ |
പിതാപുത്രാത്മാവഭിധാനം | ൬൮ |
പിതാവുസ്തൊത്രത്തിന്നു | ൧൦൭ |
പിതാവെനിന്റെ | ൮൭ |
പിള്ളകൾ്ക്കുനല്ല | ൨൧ |
പുരാണസാക്ഷികൾ | ൬൬ |
പുറത്തുവിളിപ്പൊരു | ൨൨൨ |
പ്രകാശിച്ചരുണൊദയം | ൮൮ |
പ്രഭൊതൃക്കൈയിൽ | ൧൯൪ |
പ്രഭൊനീദെഹ | ൧൭൯ |
പ്രിയമുള്ളപുസ്തകം | ൭ |
ബെത്ലഹെമിൽ | ൨൪ |
ഭയംവെണ്ടശിഷ്യനെ | ൧൫൩ |
ഭുവിചങ്ങാതികൾ | ൮൯ |
ഭുവിപഴയയുദ്ധം | ൧൧൬ |
ഭൂക്കടൽ ആകാശവും | ൧൦൮ |
ഭൂവാസികൾ | ൧൦൯ |
ഭ്രാതാക്കൾ | ൨൧൯ |
മ
മകന്നും അഛ്ശനും | ൯൦ |
മനുഷ്യർ നാടും | ൧൭൭ |
മശീഹതനി | ൨൩൭ |
മശീഹയിൽ വിളങ്ങും | ൯൧ |
മശീഹാരക്തനീതി | ൨൩൮ |
മഹൊന്നതത്തിൽ | ൧൬൪ |
മാരാജ്യത്തിൻ | ൩൬ |
മീത്തലെ മഹത്വ | ൧൬൫ |
മെഘത്തെരിന്മെൽ | ൨൨൩ |
യ
യരുശലെം | ൨൦൪ |
യൎദ്ദെനിൽമുങ്ങി | ൬൯ |
യഹൊവഎന്റെഇടയൻ | ൨൧൩ |
യഹൊവഎന്റെദെവ | ൨൧൮ |
യഹൊവയിൽ സന്തൊഷി | ൨൧൩ |
യഹൊവാകൎമ്മം | ൧൫൪ |
യഹൊവെ യഹൊവെ | ൮ |
യഹൊവെക്കുനല്കുവിൻ | ൨൧൪ |
യെശു ഈ കറാരെ | ൧൮൨ |
യെശു കൎത്താവെ | ൨൩൯ |
യെശു ക്രീസ്തൻലൊക | ൧൧൦ |
യെശു ചെൎത്തുവെച്ച | ൨൪൦ |
യെശു ജനിച്ചൊരു | ൨൫ |
യെശു തൻ ശിരസ്സെ | ൪൫ |
യെശു നിന്നെതാ | ൯ |
യെശു നിന്റെ വാക്യത്തെ | ൧൦ |
യെശു പാടുമരണം | ൩൮ |
യെശു പാപിരക്ഷകൻ | ൯൨ |
യെശു പെർ ക്രിയയും | ൯൩ |
യെശുംവിനാ | ൧൩൯ |
യെശുവെന്നിഞാനൊ | ൭൭ |
യെശുവെഞാൻ വിടുമൊ | ൧൧൭ |
യെശുവെന്റെ മൊദം | ൧൧൯ |
യെശുവെനീസ്നെഹ | ൧൨ |
ര
രക്ഷകൾ വരുന്ന | ൯൪ |
രക്ഷാൎത്ഥമായ | ൧൪൦ |
രാജസന്നിധാനെ | ൧൧ |
രാജാധിരാജാവിന്നു | ൩൨ |
രാത്രിയിൽ | ൨൪൧ |
ല
ലൊകത്തിൻ പാപങ്ങൾ | ൩൫ |
ലൊകമെ ഉണൎന്നുടൻ | ൧൬൬ |
ലൊകമെമ്പലാം | ൧൬൭ |
വ
വങ്കൊട്ട ആയുധങ്ങളും | ൬൭ |
വന്നൊസൽപരദെശി | ൨൬ |
വരികഹെ വിശുദ്ധ | ൬൦ |
വരുന്നുശ്രെഷ്ഠ | ൨൨൫ |
വാസൎവ്വലൊക | ൧൮ |
വിടാതെകണ്ടെന്റെ | ൯൫ |
വിശപ്പുതീൎത്തസൽപ്രഭൊ | ൧൮൦ |
വിശ്വാസം എന്റെ | ൧൪൬ |
വിശ്വാസത്തിന്ന് | ൯൬ |
വീണ്ടെടുപ്പിനായി | ൧൧൮ |
വെയ്യൊൻ ഇതാ | ൧൭൪ |
വെളിച്ചമായ യെശു | ൧൭൬ |
വൈകാതെ | ൭൮ |
ശ, സ
ശുദ്ധാത്മയെശു | ൩൯ |
ശെഷിച്ചതിനി | ൨൦൬ |
ശ്വാസം മുട്ടാതെ | ൧൮൧ |
സന്തൊഷിപ്പിൻ എല്ലാ | ൨൭ |
സന്തൊഷിപ്പിൻ നിൎഭാഗ്യ | ൨൪൨ |
സൎവ്വെശനാം യഹൊവ | ൨൧൧ |
സലാംപറഞ്ഞിട്ട | ൧൬൮ |
സീനായ്മലെക്ക | ൬൧ |
സെവചെയ്തുതീൎന്ന | ൨൪൩ |
സ്നെഹത്തിൽപാടുക | ൨൪൪ |
സ്വൎഗ്ഗയാത്രമാത്രമെ | ൧൬൯ |
സ്വവംശം യെശു | ൯൭ |
ഹ
ഹല്ലെലുയാ ഈ ദിവസം | ൨൮ |
ഹാ ദുഃഖനാൾ | ൪൯ |
ഹാദൈവത്തിൻ | ൭൪ |
ഹാ നിത്യതാ | ൨൦൭ |
ഹായെശു ആത്മ | ൧൨ |
ഹായെശു എൻ ഇടയ | ൨൨൯ |
ഹായെശു എന്റെപാപം | ൭൯ |
ഹായെശു ക്രീസ്ത | ൨൯ |
ഹാരക്തംനിന്ദകുത്തും | ൪൧ |
ഹാവാഴ്ക യുദ്ധ | ൫൭ |
ഹാശ്രെഷ്ഠ വീര | ൫൮ |
ഹെ ക്രൂശിന്മെൽ | ൧൩൦ |
ഹെ നിത്യജീവൻ | ൧൩ |
ക്ഷ
ക്ഷാന്തിയെ ആവശ്യം | ൧൫൫ |
ക്ഷെമം ഉണ്ടുചാവിലും | ൨൪൫ |